സ്വഹാബികള്‍ മൂന്ന് പദവികളിലായി വിശുദ്ധ ഖുര്‍ആനില്‍ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നു. ഒന്ന്: നുബുവ്വത്തിന്റെ ആദ്യഘട്ടത്തില്‍ (മക്ക) നബിയോടൊപ്പം കഷ്ടപ്പാടുകള്‍ ഏറെ സഹിച്ച് സത്യമത ത്തിനുവേണ്ടി ത്യാഗം ചെയ്ത്, ഒടുവില്‍ സ്വദേശം പോലും ത്യജിക്കേണ്ടി വന്ന മുഹാജിറുകള്‍ (59:8). വിശ്വാസം മാത്രം കൈമുതലായി ദേശം വെടിഞ്ഞ് പലായനം ചെയ്തവര്‍ക്ക്, എല്ലാവിധ സഹായവും നല്കി സ്വന്തമായി ഉള്ളത് പകുത്തുനല്കി മുഹാജിറുകളെ തങ്ങളുടെ കൂടെ കുടിയിരുത്തിയ (മദീന) അന്‍സ്വാറുകള്‍(59:9). ഹിജ്റയുടെ ആഘാതവും പുനരധിവാസ പ്രകൃിയകളും കഴിഞ്ഞശേഷം ഇസ്ലാമിലേക്ക് കടന്നുവന്ന് പ്രവാചകനോടൊത്ത് കഴിഞ്ഞു കൂടിയവര്‍(59:19).