ഹോം > സ്വഹാബികള്‍... > ഉമൈറുബ്‌നു സഅ്ദ്(റ)

1 മിനിറ്റ് വായിച്ചില്ല

ഉമൈറുബ്‌നു സഅ്ദ്(റ)

ഉള്ളടക്കം

ഉമൈര്‍ ഇസ്‌ലാം സ്വീകരിക്കുമ്പോള്‍ പത്തുവയസ്സിലധികം പ്രായമുണ്ടായിരുന്നില്ല. സത്യ വിശ്വാസവും ഇസ്‌ലാമിക ദര്‍ശങ്ങളും ആ ബാലനില്‍ വേരൂന്നി. കുട്ടിക്കാലം ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടുകളുടെതുമായിരുന്നെങ്കിലും പിതാവിന്റെ മരണശേഷം ഉമ്മയുടെ രണ്ടാം വിവാഹത്തി ലൂടെ അതിനെല്ലാം അറുതിയായി. ഔസ് ഗോത്രത്തിലെ പണക്കാരനായ ജുലൈസുബ്‌നു സുവൈദായിരുന്നു അവരെ പുനര്‍വിവാഹം ചെയ്തത്. ജുലൈസ് തന്റെ മകനെപ്പോലെയും ഉമൈര്‍ തന്റെ പിതാവിനെപ്പോലെയും പരസ്പരം സ്‌നേഹിച്ചു. ശാന്തവും സുഖകരവുമായിരുന്നു ഉമൈറുബ്‌നുസഅ്ദിന്റെ ജീവിതം.

Umayr bin Sa'd

പക്ഷേ, ഹിജ്‌റ ഒമ്പതാം വര്‍ഷം റോമാക്കാരുമായി തബൂക്കില്‍ ഏറ്റുമുട്ടാനുള്ള തീരുമാനം നബി പ്രഖ്യാപിക്കുന്നു. പ്രബലരായ ശത്രുക്കളും ദുര്‍ഘടമായ യാത്രയും കഷ്ടപ്പാടുകളും മുന്നില്‍. ലക്ഷ്യസ്ഥാനം മുന്‍കൂട്ടി അറിയിക്കാന്‍ ഇതു പ്രവാചകനെ പ്രേരിപ്പിച്ചു. ഉഷ്ണകാലം, കായ്കനികളുടെ വിളവെടുപ്പ് കാലം തുടങ്ങിയ സാഹചര്യങ്ങളാല്‍ വന്നുചേര്‍ന്ന മാന്ദ്യം എല്ലായിടത്തും അനുഭവപ്പെട്ടു. അതോടൊപ്പം ഒരു വിഭാഗം കപട വിശ്വാസികള്‍ മുസ്‌ലിംകളുടെ ആത്മവീര്യം കെടുത്തുന്ന പ്രചാരണങ്ങളിലേര്‍പ്പെടുകയും നബിയെ വിമര്‍ശിക്കുകയും ചെയ്തു.

മുസ്‌ലിംകള്‍ ആത്മവീര്യത്തോടെ യുദ്ധസന്നാഹങ്ങളൊരുക്കി. ഇത് ഉമൈറുബ്‌നു സഅ്ദിനെ വല്ലാതെ ഉത്സാഹഭരിതനാക്കി. സ്ത്രീകള്‍ ആഭരണങ്ങള്‍ നല്കുന്നു, ഉസ്മാനുബ്‌നു അഫ്ഫാന്‍ ആയിരം സ്വര്‍ണനാണയങ്ങളുള്ള കിഴി നല്‍കുന്നു, അബ്ദുറഹ്‌മാനുബ്‌നു ഔഫ് സ്വര്‍ണ്ണക്കിഴികള്‍ ചുമലിലേറ്റി പ്രവാചകന്റെ മുന്നില്‍ ചൊരിയുന്നു. ഒരാള്‍ തന്റെ ശയ്യ വിറ്റുകിട്ടുന്ന പണം യുദ്ധ ഫണ്ടിലേക്ക് സംഭാവന ചെയ്യാമെന്നറിയിക്കുന്നു.

വികാരനിര്‍ഭരമായ ഈ അവസ്ഥയില്‍ തന്റെ വളര്‍ത്തുപിതാവായ ജുലൈസിന്റെ അലംഭാവനയം ഉമൈറിനെ ആശയക്കുഴപ്പത്തിലാക്കി. പ്രവാചകനാണെന്ന മുഹമ്മദിന്റെ വാദം ശരിയാണെങ്കില്‍ നമ്മളൊക്കെ കഴുതകളേക്കാള്‍ മോശക്കാരാണ് എന്ന സംസാരം കൂടിയായപ്പോള്‍ ഉമൈര്‍ തന്റെ നീരസം ജുലൈസിനെ തുറന്നറിയിച്ചു. ഇസ്‌ലാമില്‍ നിന്ന് പ്രകടമായി പുറത്തുപോകുന്ന ഈ വാക്ക് പ്രവാചകന്റെ മുമ്പില്‍ താന്‍ അവതരിപ്പിക്കുമെന്ന് ഉമൈര്‍ പറഞ്ഞു.

ജുലൈസിനെ പള്ളിയിലേക്ക് വിളിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ ഉമൈര്‍ കള്ളം പറയുകയാണെന്ന വാദമാണ് നബിക്ക് മുമ്പില്‍ വെച്ചത്. ‘അല്ലാഹുവേ, എന്റെ സത്യാവസ്ഥക്ക് ഒരു തെളിവ് നിന്റെ പ്രവാചകന് നീ ഇറക്കിയാലും” എന്ന് ഉമൈര്‍ പ്രാര്‍ഥിച്ചു.

തര്‍ക്കങ്ങള്‍ക്കിടയില്‍ നബിക്ക് വഹ്‌യിറങ്ങി. ”തങ്ങള്‍ പറഞ്ഞില്ലെന്ന് അവര്‍ അല്ലാഹുവിനെ മുന്‍നിര്‍ത്തി സത്യം ചെയ്യുന്നു. അവിശ്വാസത്തിന്റെ വാക്ക് അവര്‍ പറഞ്ഞിട്ടുണ്ട്. ഇസ്‌ലാം സ്വീകരിച്ച ശേഷം അവിശ്വസിച്ചു. പശ്ചാത്തപിച്ചാല്‍ അവര്‍ക്ക് നല്ലത്. അവര്‍ വൈമുഖ്യം കാണിച്ചാല്‍ അല്ലാഹു അവര്‍ക്ക് നോവുറ്റ ശിക്ഷ കൊടുക്കും(9:74)” ഈ ഖുര്‍ആന്‍ വചനം ജുലൈസില്‍ ഭയം നിറക്കുകയും ഞാന്‍ പശ്ചാത്തപിക്കുന്നു എന്ന് ആവര്‍ത്തിച്ചു പറയുകയും പശ്ചാത്താപം സ്വീകരിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍ കേണപേക്ഷിക്കുകയും ചെയ്തു. ഉമൈര്‍ തന്റെ സത്യാവസ്ഥ വെളിപ്പെട്ടതില്‍ അത്യധികം സന്തോഷിച്ചു.

ജുലൈസും ഉമൈറും തമ്മിലുള്ള ബന്ധം ഗാഢമായി. ”അല്ലാഹു അവന് പ്രതിഫലം നല്‍കട്ടെ, എന്നെ അവിശ്വാസത്തില്‍നിന്ന് രക്ഷിച്ചതും നരകത്തില്‍നിന്ന് മോചിപ്പിച്ചതും അവനാണ്” എന്ന് ഉമൈറിനെ അനുസ്മരിക്കുമ്പോഴെല്ലാം ജുലൈസ് പറയുമായിരുന്നു.

ദീര്‍ഘമായ ആലോചനക്കൊടുവില്‍ ഖലീഫ ഉമര്‍ ഹിംസിലെ ഗവര്‍ണറായി ഉമൈറുബ്‌നു സഅ്ദിനെ നിയോഗിക്കാന്‍ തീരുമാനിച്ചു. സിറിയയുടെ മധ്യഭാഗത്ത് ദമസ്‌കസിന്റെയും അലപ്പോയുടെയും ഇടയിലുള്ള ഒരു പട്ടണമാണ് ഹിംസ്.

ഹിംസിലെ തന്റെ ഗവര്‍ണര്‍ പദവി നീതിയുക്തമായി നിര്‍വ്വഹിക്കുന്നതിന് അദ്ദേഹം പരിശ്രമിച്ചു. ഭരണത്തിന്റെ ശക്തി ചാട്ടവാറുകൊണ്ട് അടിക്കലോ വാളുകൊണ്ടു വെട്ടലോ അല്ല, നീതികൊണ്ട് വിധിക്കുകയും സത്യത്തെ അംഗീകരിക്കലുമാണ് എന്ന് അദ്ദേഹം ജനങ്ങളെ ഓര്‍മപ്പെടുത്തി. നീണ്ട ഒരു വര്‍ഷം ഈ നയം പിന്‍തുടര്‍ന്ന് അദ്ദേഹം ഭരണം നടത്തി. കേന്ദ്രത്തിലേക്ക് ഇക്കാലയളവില്‍ നികുതിയോ റിപ്പോര്‍ട്ടുകളോ അദ്ദേഹം നല്‍കിയില്ല. ഇത് ഉമറില്‍ സംശയമുണര്‍ത്തി. ഖലീഫ ഗവര്‍ണരെ തലസ്ഥാനത്തേക്ക് വിളിപ്പിച്ചു. അദ്ദേഹം കാല്‍നടയായി ഭക്ഷണപ്പൊതിയും വുദു എടുക്കാനുളള തോല്പാത്രവും തോളിലേറ്റിയാണ് മദീനയിലേക്ക് പുറപ്പെട്ടത്.

എന്തൊക്കെയാണ് കൊണ്ടുവന്നതെന്ന ഉമറിന്റെ ചോദ്യത്തിന് ഞാന്‍ ഭക്ഷണം കഴിക്കാനുപയോഗിക്കുന്ന തളികയും വുദൂഇനും കുടിക്കാനും വെള്ളമെടുക്കുന്ന പാത്രവുമുണ്ട് എന്ന് ഉമൈര്‍ മറുപടി പറഞ്ഞു. ഹിംസില്‍ നിന്ന് പിരിച്ച നികുതി അവരുടെ തന്നെ നല്ല ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയായിരുന്നു ഉമൈര്‍ ചെയ്തത്. ഇതുപ്രകാരം കാലാവധി നീട്ടാന്‍ ഉമര്‍(റ) ഉത്തരവിട്ടെങ്കിലും ഉമൈര്‍ ശിഷ്ടകാലം മദീനക്ക് വെളിയിലുള്ള ഒരു ഗ്രാമത്തില്‍ താമ സമാക്കുകയാണ് ഉണ്ടായത്.

ഉമൈറിനെ പരീക്ഷിക്കാന്‍ വേണ്ടി ഹാരിസിലൂടെ ഖലീഫ നടത്തിയ ശ്രമത്തില്‍ ഉമൈറിന്റെ സത്യസന്ധത കൂടുതല്‍ വെളിപ്പെടുകയാണുണ്ടായത്. പാരിതോഷികമായി ഏല്‍പ്പിച്ച പണക്കിഴി വാങ്ങാന്‍ പോലും ഉമൈര്‍ വിസമ്മതിച്ചു. പക്ഷേ, ഹാരിസ് ഈ പണക്കിഴി അവിടെ ഉപേക്ഷിച്ചുപോയി. അത് മുഴുവന്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ഉമൈറും കുടുംബവും ദാനം ചെയ്തു.

താന്‍ നല്‍കിയ ഈ പണക്കിഴിയുടെ വിനിയോഗമറിയാന്‍ ഉമൈറിനെ ഖലീഫ തന്റെ അരികിലേക്ക് വിളിപ്പിച്ചു. ‘സ്വത്തും സന്താനങ്ങളും പ്രയോജനപ്പെടാത്ത ദിവസം ഉപയോഗപ്പെടുത്താന്‍ ഞാന്‍ അത് സൂക്ഷിച്ചിട്ടുണ്ട്”എന്ന് ഉമൈര്‍ മറുപടി നല്‍കി. ഇതും ഖലീഫയില്‍ ഉമൈറിനോടുള്ള വിശ്വാസം വര്‍ദ്ധിപ്പിച്ചു. ഒരു ഒട്ടകത്തിന് വഹിക്കാവുന്ന ഭക്ഷണപദാര്‍ഥങ്ങളും രണ്ട് തുണിയും ഖലീഫ ഉമൈറിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്തതില്‍ തുണി മാത്രമാണ് ഉമൈര്‍ സ്വീകരിച്ചത്. ഭാര്യക്ക് ഉടുതുണിക്ക് മറുതുണിയുണ്ടായിരുന്നില്ല.

ഇഹലോകത്ത് ഭാരമില്ലാത്ത സത്ക്കര്‍മങ്ങളോടുള്ള വന്‍ശേഖരവുമായി അദ്ദേഹം മരണപ്പെട്ടപ്പോള്‍ കണ്ണീര്‍ വാര്‍ത്തുകൊണ്ട് ഖലീഫ ഉമര്‍ ഇപ്രകാരം പറഞ്ഞു: മുസ്‌ലിംകളെ ബാധിക്കുന്ന കാര്യങ്ങ ളില്‍ എന്നെ സഹായിക്കാന്‍ ഉമൈറുബ്‌നു സഅ്ദിനെപ്പോലുള്ള ഏതാനും വ്യക്തികളെ കിട്ടിയെ ങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു.

മുൻപത്തെ ലേഖനം ഉമ്മു സലമ(റ)
അടുത്ത ലേഖനം ഉമൈറുബ്‌നു വഹബ്(റ)

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History