മനുഷ്യജീവിതത്തെ ആമൂലാഗ്രം ചൂഴ്ന്നു നില്ക്കുന്ന തത്ത്വങ്ങളും നിയമ വ്യവസ്ഥകളും പെരുമാറ്റ മാര്യാദകളും ഉള്‍കൊള്ളുന്ന മതമാണ് ഇസ്ലാം. ഇതിന്റെ കേന്ദ്രസ്ഥാനത്തു നില്‍ക്കുന്നത് വ്യക്തി തന്നെയാണ്. ഓരോ വ്യക്തിയും ആന്തരിക സംശുദ്ധി കൈവരിക്കുകയും അതോടൊപ്പം പൊതുസമൂഹത്തിന്റെ ഭാഗമായിത്തീരു കയും ചെയ്യുമ്പോള്‍ സമൂഹക്ഷേമം എളുപ്പമായിത്തീരുന്നു.