ഹോം > വ്യക്തി... > പ്രായശ്ചിത്തം

1 മിനിറ്റ് വായിച്ചില്ല

പ്രായശ്ചിത്തം

പ്രായശ്ചിത്തം ഇസ്‌ലാമിക നിയമത്തിൽ പാപപരിഹാരത്തിനും ആത്മശുദ്ധിക്കുമായി നിശ്ചയിച്ചിരിക്കുന്ന പ്രധാനമായ സംവിധാനമാണ്. ശപഥലംഘനത്തിനുള്ള പ്രായശ്ചിത്തം, ഹജ്ജിലെ കഫ്ഫാറ, മനുഷ്യവധവുമായി ബന്ധപ്പെട്ട പശ്ചാത്താപം, ഫിദ്‌യ, സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട പ്രായശ്ചിത്ത വ്യവസ്ഥകൾ, നോമ്പ് മുറിച്ചവന്റെ പ്രായശ്ചിത്തം തുടങ്ങിയ വിഷയങ്ങളിൽ ഖുർആനും സ്വീകാര്യ ഹദീസുകളും നൽകുന്ന വ്യക്തമായ മാർഗ്ഗനിർദേശങ്ങളാണ് ഈ ലേഖനത്തിൽ വിശദീകരിക്കുന്നത്. വ്യക്തിയെയും സമൂഹത്തെയും ശുദ്ധീകരിക്കുന്നതിൽ പ്രായശ്ചിത്തത്തിന്റെ ആത്മീയവും നിയമപരവുമായ പ്രാധാന്യവും ഇതിലൂടെ വ്യക്തമാക്കുന്നു.

വന്നുപോയ തെറ്റുകള്‍ക്ക് പരിഹാരമായി ചെയ്യുന്ന കാര്യങ്ങള്‍ക്കാണ് പ്രായശ്ചിത്തം എന്നു പറയുന്നത്. ഇസ്‌ലാമിക നിയമവ്യവസ്ഥയിലും ‘പ്രായശ്ചിത്തം’ ഉണ്ട്. വിശുദ്ധ ഖുര്‍ആനിലും നബിചര്യയിലും ‘കഫ്ഫാറ’ എന്നാണ് പ്രായശ്ചിത്തത്തിനുപയോഗിച്ച സംജ്ഞ. ‘മറയ്ക്കുക’ എന്നാണ് കഫ്ഫാറയുടെ ഭാഷാര്‍ഥം. പുണ്യകര്‍മങ്ങള്‍ കൊണ്ട് പാപങ്ങള്‍ മറച്ചു വെയ്ക്കുക എന്ന അര്‍ഥത്തിലാണ് ആ പ്രയോഗം.

നിര്‍ബന്ധമായി ചെയ്യേണ്ട കര്‍മങ്ങളിലുള്ള വീഴ്ച്ചയോ പോരായ്മയോ നികത്താന്‍ പ്രായശ്ചിത്തമുണ്ട്. ഗുരുതരമായ തെറ്റുകള്‍ക്ക് ഭൗതികമായ പകരം വെയ്ക്കല്‍ എന്ന നിലയിലും പ്രായശ്ചിത്തമുണ്ട്. അഞ്ചുകാര്യങ്ങളില്‍ ഇസ്‌ലാം പ്രായശ്ചിത്തം നിശ്ചയിച്ചിട്ടുണ്ട്. അവ താഴെ പറയുന്നു.

  1. സത്യലംഘനം
  2. ഹജ്ജില്‍ ഇഹ്‌റാമിലായിരിക്കെ തലമുടിയെടുക്കുക
  3. മനഃപൂര്‍വമല്ലാത്ത നരഹത്യ
  4. ‘ദ്വിഹാര്‍’ എന്ന ദുഷ്പ്രവൃത്തി
  5. റമദാനിലെ പകല്‍ ദമ്പതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുക.

ആദ്യത്തെ നാലെണ്ണം വിശുദ്ധ ഖുര്‍ആനിലും അഞ്ചാമത്തത് ഹദീസിലും വിവരിച്ചിട്ടുണ്ട്.

പ്രായശ്ചിത്തമായി നിശ്ചയിക്കപ്പെട്ടത് നാലു കാര്യങ്ങളാണ്.

  1. അടിമയെ മോചിപ്പിക്കല്‍
  2. വ്രതമനുഷ്ടിക്കല്‍
  3. അഗതികള്‍ക്ക് ആഹാരം കൊടുക്കല്‍
  4. നഷ്ടപരിഹാരത്തുക (ദിയ).

കര്‍മങ്ങള്‍ ചെയ്യുന്നതില്‍ വരുന്ന വീഴ്ചകള്‍ക്ക് പരിഹാരമായി ചെയ്യുന്ന ‘ഫിദ്‌യ’ യും പ്രായശ്ചിത്തത്തിന്റെ ഇനങ്ങളില്‍പ്പെടുന്നു. ഉദാഹരണം: നോമ്പിലും ഹജ്ജിലുമുള്ള ഫിദ്‌യകള്‍.

ശപഥലംഘനത്തിനുള്ള പ്രായശ്ചിത്തം

ഒരു കാര്യം ചെയ്യുമെന്ന് സത്യം ചെയ്തു പറയുകയും പിന്നീട് ആ സത്യം ലംഘിക്കുകയോ ചെയ്യാതിരിക്കേണ്ടി വരുകയോ ചെയ്താല്‍ അതിനു പകരമായി ഒരു കഫ്ഫാറ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ചെയ്യില്ല എന്ന് ശപഥം ചെയ്ത കാര്യങ്ങള്‍ ചെയ്യേണ്ടി വന്നാലും ഇതു തന്നെയാണ് സ്ഥിതി. അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്യുന്നത് കളിതമാശയായി ലാഘവത്തോടെ കൈകാര്യം ചെയ്യരുത് എന്നും അല്ലാഹു മുന്നറിയിപ്പു നല്കിയിരിക്കുന്നു.

”ബോധപൂര്‍വ്വമല്ലാത്ത നിങ്ങളുടെ ശപഥങ്ങളുടെ പേരില്‍ അല്ലാഹു നിങ്ങളെ പിടികൂടുകയില്ല. എന്നാല്‍ നിങ്ങള്‍ ഉറപ്പിച്ചു ചെയ്ത ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുന്നതാണ്. അപ്പോള്‍ ശപഥലംഘനത്തിനുള്ള പ്രായശ്ചിത്തം നിങ്ങള്‍ നിങ്ങളുടെ വീട്ടുകാര്‍ക്ക് നല്‍കാറുള്ള മധ്യനിലയിലുള്ള ഭക്ഷണത്തില്‍ നിന്ന് പത്തു സാധുക്കള്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുകയോ, അല്ലെങ്കില്‍ അവര്‍ക്ക് വസ്ത്രം നല്‍കുകയോ, അല്ലെങ്കില്‍ ഒരു അടിമയെ മോചിപ്പിക്കുകയോ ആകുന്നു. ഇനി വല്ലവന്നും അതൊന്നും കിട്ടിയില്ലെങ്കില്‍ മൂന്നു ദിവസം നോമ്പെടുക്കുകയാണ് വേണ്ടത്.നിങ്ങള്‍ സത്യം ചെയ്തു പറഞ്ഞതിനു ശേഷം അത് ലംഘിക്കുന്നതിനുള്ള പ്രായശ്ചിത്തമാകുന്നു അത്. നിങ്ങളുടെ ശപഥങ്ങളെ നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക. അപ്രകാരം അല്ലാഹു അവന്റെ വചനങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി” (5:89).

ഹജ്ജിലെ കഫ്ഫാറ

ഹജ്ജ് കര്‍മത്തിന്റെ ക്രമമനുസരിച്ച് ദുല്‍ഹിജ്ജ പത്തിന് ജംറത്തുല്‍ അഖബയില്‍ കല്ലെറിഞ്ഞ് ബലികര്‍മം കഴിഞ്ഞ ശേഷമേ തലമുടി നീക്കി ഇഹ്‌റാമില്‍ നിന്ന് താത്കാലികമായ വിരാമം(തഹല്ലുല്‍) കുറിക്കാവൂ. എന്നാല്‍ അതിനു മുന്‍പായി തലമുടി എടുക്കേണ്ടി വന്നാല്‍ പ്രായശ്ചിത്തം വേണം. ഹജ്ജോ ഉംറയോ ഉദ്ദേശിച്ച് പുറപ്പെട്ട ആള്‍ക്ക് എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് അത് നിര്‍വഹിക്കാതെ തിരിച്ചു പേരേണ്ടി വന്നാല്‍ ഫിദ്‌യ വേണം. ഹജ്ജിന്റെ ‘വാജിബാത്തി’ല്‍പെട്ട ഏതെങ്കിലും നഷ്ടപ്പെട്ടാലും പ്രായശ്ചിത്തമായി ബലികര്‍മം വേണം. ഉംറ കഴിഞ്ഞ് സ്വതന്ത്രമായി ജീവിച്ച ശേഷം ഹജ്ജിന് ഇഹ്‌റാം ചെയ്യുന്ന രീതിയാണ് തമത്തുഅ്. ഇങ്ങനെ ചെയ്യുന്നവര്‍ ബലി നടത്തണം. അല്ലാഹു പറയുന്നു:

”നിങ്ങള്‍ അല്ലാഹുവിന് വേണ്ടി ഹജ്ജും ഉംറയും പൂര്‍ണമായി നിര്‍വഹിക്കുക. ഇനി നിങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക് സൗകര്യപ്പെടുന്ന ഒരു മൃഗത്തെ ബലിയര്‍പ്പിക്കേണ്ടതാണ്. ബലിമൃഗം എത്തേണ്ട സ്ഥാനത്ത് എത്തുന്നത്‌വരെ നിങ്ങള്‍ തലമുടിയെടുക്കരുത്. ആരെങ്കിലും രോഗിയാവുകയോ, തലയില്‍ വല്ല പ്രയാസാവും അനുഭവപ്പെടുകയോ ആണെങ്കില്‍ പ്രായശ്ചിത്തമായി നോമ്പോ ദാനധര്‍മമോ ബലി കര്‍മമോ നിര്‍വഹിച്ചാല്‍ മതിയാകും. ഇനി നിങ്ങള്‍ നിര്‍ഭയാവസ്ഥയിലാണെങ്കിലോ, അപ്പോള്‍ ഒരാള്‍ ഉംറ നിര്‍വഹിച്ചിട്ട് ഹജ്ജ്‌വരെ സുഖമെടുക്കുന്ന പക്ഷം സൗകര്യപ്പെടുന്ന ഒരു മൃഗത്തെ ബലിയറുക്കേണ്ടതാണ്. ഇനി ആര്‍ക്കെങ്കിലും അത് കിട്ടാത്തപക്ഷം ഹജ്ജിനിടയില്‍ മൂന്നുദിവസവും, നിങ്ങള്‍ തിരിച്ചെത്തിയിട്ട് ഏഴു ദിവസവും -പത്ത് ദിവസം- നോമ്പനുഷ്ഠിക്കേണ്ടതാണ്. കുടുംബസമേതം മസ്ജിദുല്‍ ഹറാമില്‍ താമസിക്കുന്ന വര്‍ക്കല്ലാത്തവര്‍ക്കാകുന്നു ഈ വിധി” (2:196).

മനുഷ്യവധവും പശ്ചാത്താപവും

ഇസ്‌ലാമിക നിയമവ്യവസ്ഥയനുസരിച്ച് ഒരാള്‍ ചെയ്യുന്ന ഏറ്റവും വലിയ ക്രിമിനല്‍ കുറ്റം മനുഷ്യവധമാണ്. അന്യായമായി ഒരു മനുഷ്യനെ വധിക്കുന്നയാള്‍ക്ക് നരകമാണ് പ്രതിഫലം (4:93). അതുകൊണ്ടു കഴിഞ്ഞില്ല. ഭൗതികമായും അയാള്‍ ശിക്ഷാര്‍ഹനാണ്. ഘാതകവധം (ഖിസ്വാസ്) ആണ് ഇസ്‌ലാമിക ശരീഅത്തനുസരിച്ച് ശിക്ഷാവിധി (2:179). കുറ്റം തെളിഞ്ഞതിനാല്‍ വധശിക്ഷ വിധിക്കപ്പെട്ട ഒരു ഘാതകന്റെ ജീവന്‍ രക്ഷപ്പെടുത്താന്‍ ഭരണാധികാരിക്കു കഴിയില്ല. ഇസ്‌ലാമിക നിയമമനുസരിച്ച് അതിന്ന് അധികാരമുള്ളയാള്‍ വധിക്കപ്പെട്ടവന്റെ അടുത്ത ബന്ധുവാണ് (17:33).

വധിക്കപ്പെട്ടയാളുടെ ബന്ധു ഘാതകന്നു മാപ്പുകൊടുത്താല്‍ ഭരണകൂടം അയാളുടെ വധശിക്ഷ ലഘൂകരിക്കും. എന്നാല്‍ ഘാതകന്‍ വധിക്കപ്പെട്ടയാളുടെ ബന്ധുവിന് പ്രായശ്ചിത്തമായി (ദിയ) ഒരു തുക നല്‌കേണ്ടതുണ്ട്. Blood money എന്നറിയപ്പെടുന്ന ഈ നഷ്ടപരിഹാരം ഉഭയകക്ഷികള്‍ ചേര്‍ന്നു തീരുമാനിക്കാവുന്നതാണ് (4:92).

അബദ്ധവശാല്‍ ഒരാളുടെ കൈയാല്‍ മറ്റൊരാള്‍ കൊല്ലപ്പെട്ടു പോയാല്‍ മനഃപൂര്‍വ മല്ലാത്ത നരഹത്യ എന്ന വകുപ്പില്‍ ഭൗതിക നിയമത്തിലും പരിഗണനയുണ്ട്. ഇസ്‌ലാമിക ശരീഅത്ത് ഇങ്ങനെ വധിക്കപ്പെടുന്നയാള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹത നല്കുന്നു. ആരുടെ പക്കലാണോ അബദ്ധം പിണഞ്ഞത് അയാളാണ് നഷ്ടപരിഹാരം (ദിയ) നല്‌കേണ്ടത്.

അല്ലാഹു പറയുന്നു: ” ഒരു വിശ്വാസിയും മറ്റൊരു വിശ്വാസിയെ കൊല്ലാന്‍ പാടുള്ളതല്ല; അബദ്ധത്തില്‍ വന്നുപോ കുന്നതല്ലാതെ. എന്നാല്‍ വല്ലവനും ഒരു വിശ്വാസിയെ അബദ്ധത്തില്‍ കൊന്നുപോയാല്‍ പ്രായശ്ചിത്തമായി ഒരു വിശ്വാസിയായ അടിമയെ മോചിപ്പിക്കുകയും കൊല്ലപ്പെട്ടവന്റെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയുമാണ് വേണ്ടത്. അവകാശികള്‍ അത് ഉദാരമായി വിട്ടുതന്നെങ്കിലൊഴികെ.

ഇനി കൊല്ലപ്പെട്ടവന്‍ നിങ്ങളോട് ശത്രുതയുള്ള ജനവിഭാഗത്തില്‍ പെട്ടവനാണ്; അവനാണെങ്കില്‍ സത്യവിശ്വാസിയുമാണ്. എങ്കില്‍ സത്യവിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുക മാത്രമാണ് വേണ്ടത്. ഇനി കൊല്ലപ്പെട്ടവന്‍ നിങ്ങളുമായി സഖ്യത്തിലിരിക്കുന്ന ഒരു ജനവിഭാഗത്തില്‍പെട്ടവനാണെങ്കില്‍ അവന്റെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും വിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുകയും ചെയ്യേണ്ടതാണ്.

വല്ലവന്നും അത് സാധിച്ചില്ലെങ്കില്‍ തുടര്‍ച്ചയായി രണ്ടുമാസം നോമ്പനുഷ്ഠിക്കേണ്ടതാണ്. അല്ലാഹു നിശ്ചയിച്ച പശ്ചാത്താപ മാര്‍ഗമാണത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.” (4:92).

ഫിദ്‌യ

പ്രായശ്ചിത്തം എന്ന അര്‍ഥത്തില്‍ പ്രയോഗിക്കുന്ന മറ്റൊരു പദമാണ് ഫിദ്‌യ. പകരം നല്കുക എന്നാണതിന്റെ അര്‍ഥം. നോമ്പിന്റെ കാര്യത്തില്‍ ഒരു ഫിദ്‌യ നിശ്ചയിക്ക പ്പെട്ടിട്ടുണ്ട്. നിര്‍ബന്ധ കര്‍മമായ റമദാനിലെ വ്രതം അനുഷ്ഠിക്കാന്‍ കഴിയാത്ത രോഗികള്‍ക്കും യാത്രക്കാര്‍ക്കും ഇളവു നല്കപ്പെട്ടിട്ടുണ്ട്. അവര്‍ അത്രയും എണ്ണം പിന്നീട് നോറ്റുവീട്ടിയാല്‍ മതി. എന്നാല്‍ നോമ്പെടുക്കാനും കഴിയില്ല, പിന്നീട് നോറ്റു വീട്ടാനും കഴിയില്ല എന്ന തരത്തില്‍ അവശതയനുഭവിക്കുന്നവര്‍ക്ക് നോമ്പിനു പകരമായി ഫിദ്‌യ കൊടുക്കണം. ഒരു നോമ്പിനു പകരം ഒരഗതിക്ക് ആഹാരം നല്കണമെന്നാണ് വിശുദ്ധ ഖുര്‍ആനിലെ കല്പന (2:184).

ഹജ്ജുമായി ബന്ധപ്പെട്ട ഫിദ്‌യകള്‍ പല തരത്തിലുണ്ട്.

  1. കര്‍മത്തിന്റെ ഭാഗമായിത്തന്നെ. ഉദാഹരണം: തമത്തുഅ് ആയി ഹജ്ജ് നിര്‍വഹിച്ചവര്‍ ബലിയറുക്കണം (2:196).
  2. വിരോധിച്ചത് ചെയ്തു പോയാല്‍. ഉദാഹരണം: ഇഹ്‌റാം ചെയ്ത ശേഷം ബലികര്‍മ ത്തിനു മുമ്പായി മുടിയോ നഖമോ നീക്കിയാല്‍ (2:196).
  3. ഇഹ്‌റാമിലായിരിക്കെ വേട്ടയാടിയാല്‍ (5:95).
  4. ഹജ്ജ് നിര്‍വഹിക്കാന്‍ തടസ്സം നേരിട്ടാല്‍ ബലിയറുക്കണം (2:196).

സ്ത്രീ പീഡനവും പ്രായശ്ചിത്തവും

ജാഹിലിയ്യാ കാലത്തു നിലനിന്നിരുന്ന ഒരു സ്ത്രീ പീഡനരീതിയാണ് ദ്വിഹാര്‍. നിയമപ്രകാരമുള്ള വിവാഹമോചനം നടത്താതെ ദാമ്പത്യം വ്യംഗമായി മുറിച്ചു കളയുകയും സ്ത്രീയെ വിഷമിപ്പിക്കുകയും ചെയ്യുന്ന ഒരു ദുഃസമ്പ്രദായമാണിത്. ‘നീയെനിക്ക് എന്റെ ഉമ്മയുടെ സ്ഥാനത്താണ്’ എന്നോ മറ്റോ പറഞ്ഞുകൊണ്ട് ഭാര്യയെ സമീപിക്കാതിരിക്കുന്നതാണ് ഈ രീതി. അവരുപയോഗിച്ചിരുന്ന ‘അന്‍തി ക ദ്വഹ്‌രി ഉമ്മീ’ എന്ന പദപ്രയോഗത്തില്‍ നിന്നാണ് ‘ദ്വിഹാര്‍’ ഉണ്ടായത്. ചിലര്‍ കുറെ കാലശേഷം വേര്‍പിരിയുന്നു. മറ്റുചിലര്‍ ഈ പറഞ്ഞ ശപഥത്തില്‍ നിന്നു മടങ്ങി വന്ന് വീണ്ടും ബന്ധം സ്ഥാപിക്കുന്നു. സ്ത്രീ അനിശ്ചിതത്വത്തിലും അരക്ഷിതാവസ്ഥയിലും കഴിഞ്ഞു കൂടേണ്ടി വരുന്ന ‘ദ്വിഹാര്‍’ ഇസ്‌ലാം കര്‍ശനമായി വിലക്കി. അങ്ങനെ ചെയ്യുന്നവര്‍ക്ക് അതില്‍ നിന്നു മടങ്ങണമെന്നു തോന്നിയാല്‍ പ്രായശ്ചിത്തം ചെയ്തു മാത്രമേ തിരിച്ചു വരാന്‍ പറ്റൂ.

അല്ലാഹു പറയുന്നു: ”നിങ്ങളുടെ കൂട്ടത്തില്‍ തങ്ങളുടെ ഭാര്യമാരെ ‘മാതാക്കള്‍ക്കു തുല്യമായി പ്രഖ്യാപിക്കുന്ന’വര്‍ അഥവാ ദ്വിഹാര്‍ ചെയ്തവര്‍ അബദ്ധമാണു ചെയ്തത്. ഭാര്യമാര്‍ അവരുടെ മാതാക്കളല്ല. അവരുടെ മാതാക്കള്‍ അവരെ പ്രസവിച്ച സ്ത്രീകള്‍ അല്ലാതെ മറ്റാരുമല്ല. തീര്‍ച്ചയായും അവര്‍ നിഷിദ്ധ വാക്കും അസത്യവുമാണു പറയുന്നത്. തീര്‍ച്ചയായും അല്ലാഹു നന്നായി മാപ്പു നല്കുന്നവനും പൊറുക്കുന്നവ നുമാണ്. തങ്ങളുടെ ഭാര്യമാരെ ദ്വിഹാര്‍ ചെയ്യുകയും പിന്നീട് തങ്ങള്‍ പറഞ്ഞതില്‍ നിന്നും മടങ്ങുകയും ചെയ്യുന്നവര്‍, അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിനു മുന്‍പായി ഒരു അടിമയെ മോചിപ്പിക്കേണ്ടതാണ്. അത് നിങ്ങള്‍ക്കു നല്കപ്പെടുന്ന ഉപദേശമാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു.

ഇനി വല്ലവനും അടിമയെ ലഭിക്കാത്ത പക്ഷം, അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിനു മുന്‍പായി തുടര്‍ച്ചയായി രണ്ടുമാസക്കാലം നോമ്പനുഷ്ഠിക്കേണ്ടതാണ്. വല്ലവനും അത് സാധിക്കാത്തപക്ഷം അറുപത് അഗതികള്‍ക്ക് ആഹാരം നല്‌കേണ്ടതാണ്. അത് അല്ലാഹുവിലും അവന്റെ ദൂതനിലും നിങ്ങള്‍ വിശ്വസിക്കാന്‍ വേണ്ടിയത്രേ. അവ അല്ലാഹുവിന്റെ പരിധികളാകുന്നു. നിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട്” (58:2-4).

നോമ്പ് മുറിച്ചവന്റെ പ്രായശ്ചിത്തം

ഇസ്‌ലാമിലെ അടിസ്ഥാന അനുഷ്ഠാനങ്ങളിലൊന്നാണ് റമദാനിലെ വ്രതം. ന്യായമായ കാരണമില്ലാതെ പ്രായപൂര്‍ത്തിയായ ഒരാള്‍ റമദാനില്‍ നോമ്പനുഷ്ഠിക്കാതിരിക്കു കയോ നോമ്പ് മുറിക്കുകയോ ചെയ്യുന്നത് വലിയ കുറ്റമാണ്. അന്നപാനാദികളും ലൈംഗിക ബന്ധവും റമദാനിന്റെ പകലുകളില്‍ പാടില്ല. റമദാനിന്റെ പകലില്‍ നോമ്പുകാരനായിരിക്കെ ആരെങ്കിലും തന്റെ ഇണയെ പ്രാപിച്ചാല്‍ നോമ്പ് നഷ്ടപ്പെടുമെന്ന മാത്രമല്ല പ്രായശ്ചിത്തം നല്‌കേണ്ടതുമുണ്ട്.

ഇങ്ങനെ നോമ്പ് നഷ്ടപ്പെടുത്തിയാലുള്ള പ്രായശ്ചിത്തം ഒരടിമയെ മോചിപ്പിക്കലാണ്. അടിമയെ കിട്ടിയില്ലെങ്കില്‍ രണ്ടു മാസം തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കണം. അതിനു കഴിയാത്തവര്‍ അറുപത് അഗതികള്‍ക്ക് ആഹാരം നല്കണം (മുസ്‌ലിം) 1

നബി(സ്വ) പഠിപ്പിച്ചതാണ് ഈ പ്രായശ്ചിത്തം. വിശുദ്ധ ഖുര്‍ആനില്‍ ഇതു സംബന്ധമായ പരാമര്‍ശമില്ല.

 

References
  1. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 139, ഹദീസ് 1111[]
മുൻപത്തെ ലേഖനം പ്രാർഥനകൾ
അടുത്ത ലേഖനം പ്രസവം

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History