ഹോം > ഖുർആനിലെ സ്ത്രീകൾ... > മര്‍യം ബിന്‍ത് ഇംറാന്‍ (അ)

1 മിനിറ്റ് വായിച്ചില്ല

മര്‍യം ബിന്‍ത് ഇംറാന്‍ (അ)

സ്വഭാവവൈശിഷ്ട്യം കൊണ്ടും ഔന്നത്യം കൊണ്ടും ചരിത്രത്തില്‍ തിളങ്ങിനില്‍ക്കുന്ന നാലു സ്ത്രീ രത്‌നങ്ങളില്‍ ഒരാളാണ് ഇംറാന്റെ പുത്രി മര്‍യം. വിശുദ്ധഖുര്‍ആന്‍ പേരെടുത്തുപറഞ്ഞ ഏക വനിത. മര്‍യം എന്ന പേരിലും ആലു ഇംറാന്‍ എന്ന് കുടുംബത്തിന്റെ പേരിലും ഓരോ അധ്യായം നല്‍കി അല്ലാഹു ഇവരെ ആദരിക്കുകയും ചെയ്തു.

ബൈത്തുല്‍ മുഖദ്ദസ് വിശ്വാസികളുടെ ഹൃദയവികാരമായിരുന്നു. പിറക്കാനിരിക്കുന്ന ആണ്‍മക്കളെ ബൈത്തുല്‍ മുഖദ്ദസ് പരിപാലനത്തിനായി നേര്‍ച്ചയാക്കല്‍ അക്കാലത്ത് പതിവുണ്ടായിരുന്നു. ബൈത്തുല്‍ മുഖദ്ദസുമായി ആത്മബന്ധം പുലര്‍ത്തി, ഭയഭക്തി നിറഞ്ഞ ജീവിതം പുലര്‍ത്തുന്ന കുടുംബമായിരുന്നു ഇംറാന്റെത്. ഇംറാന്റെ ഭാര്യ ആരാധനകളും അനുഷ്ഠാനങ്ങളുമായി കഴിഞ്ഞുകൂടുന്ന മഹതിയായിരുന്നു. ഏറെ നാളത്തെ സ്വപ്നം സഫലമാക്കി അവര്‍ ഗര്‍ഭിണിയായി. ആനന്ദം അടക്കാനാവാതെ അവരിരുവരും അല്ലാഹുവിന് നന്ദിയോതി. പിറക്കാനിരിക്കുന്നത് ആണ്‍ കുഞ്ഞായിരിക്കും എന്ന പ്രതീക്ഷയില്‍ കുഞ്ഞിനെ ബൈത്തുല്‍ മുഖദ്ദസിലേക്ക് നേര്‍ച്ചയര്‍പ്പിക്കുകയും ചെയ്തു അവര്‍.

ബൈത്തുല്‍ മുഖദ്ദസില്‍

മാസങ്ങള്‍ കടന്നുപോയി. അവള്‍ പ്രസവിച്ചു. ചേലൊത്ത ഒരു പെണ്‍ കുഞ്ഞ്. ആ കുടുംബത്തില്‍ സന്തോഷം പെയ്തിറങ്ങി. അവര്‍ അവള്‍ക്ക് മര്‍യം എന്ന് പേരിട്ടു. ആഹ്‌ളാദത്തിനിടയിലും നേര്‍ച്ചയുടെ കാര്യം ഇംറാനെയും ഭാര്യയെയും അസ്വസ്ഥരാക്കി. പെണ്‍കുട്ടിയെ എങ്ങനെയാണ് ബൈത്തുല്‍ മുഖദ്ദസ് പരിപാലനത്തിനായി നല്‍കുക? ഇക്കാര്യം അവര്‍ ബൈത്തുല്‍ മുഖദ്ദസിലെ പുരോഹിതന്‍മാരുമായി സംസാരിച്ചു. മര്‍യമിനെ സ്വീകരിക്കാമെന്ന് അവര്‍ സമ്മതിച്ചു. മര്‍യം വളര്‍ന്നു. മികച്ച സ്വഭാവംകൊണ്ട് അവള്‍ എല്ലാവരുടെയും കണ്ണിലുണ്ണിയായി. ഇതിനിടെ ഇംറാന്‍ മരിച്ചു.

വര്‍ഷങ്ങള്‍ പിന്നിട്ടു. നേര്‍ച്ച പാലിക്കേണ്ട ഘട്ടമെത്തിയപ്പോള്‍ മാതാവ് മര്‍യമിനെയും കൊണ്ട് ബൈത്തുല്‍ മുഖദ്ദസിലെത്തി. അവിടെ ഒന്നിലേറെ പുരോഹിതന്‍മാരുണ്ടായിരുന്നു. അവരില്‍ ആരാണ് മര്‍യമിനെ ഏറ്റെടുക്കേണ്ടത് എന്ന പ്രശ്‌നമുയര്‍ന്നു. ഇംറാന്‍ കുടുംബത്തിലെ കുട്ടിയെ ഏറ്റെടുക്കുന്നതില്‍ അവര്‍ക്കിടയില്‍ മല്‍സരവുമുണ്ടായി. ഒടുവില്‍ ഒരു വഴി നിര്‍ദേശിക്കപ്പെട്ടു. അത് നറുക്കെടുപ്പായിരുന്നു. സകരിയ്യ നബി(അ)നാണ് മര്‍യമിന്റെ സംരക്ഷണ ചുമതലയുടെ നറുക്കു വീണത്.

ദൈവഹിതമെന്നോണം മര്‍യമിന്റെ രക്ഷകര്‍തൃത്വം ദൈവദൂതനില്‍ തന്നെ വന്നു. തന്റെ മാതൃസഹോദരീ ഭര്‍ത്താവ് കൂടിയായ സകരിയ്യാ നബിയെ മകളുടെ രക്ഷാധികാരിയായി ലഭിച്ചതില്‍ മാതാവിന് ആശ്വാസവും സമാധാനവുമായി.

ഉമ്മയെപോലെ ത്തന്നെ, അല്ലാഹുവിനെയും പരലോകത്തെയും കാംക്ഷിച്ച് ജീവിതം നയിച്ചിരുന്ന മര്‍യമിന് ബൈത്തുല്‍ മുഖദ്ദസ് സുരക്ഷിത ഇടമായി. പതിവ്രതയും വിശുദ്ധയും ശ്രേഷ്ഠയുമായ അവര്‍ ഉപാസനകളുമായി ഒരു മുറിയില്‍ കഴിച്ചുകൂട്ടി. കാര്യങ്ങളറിയാന്‍ ഇടയ്ക്കിടെ സകരിയ്യാ നബി അവിടെ എത്തുമായിരുന്നു. അപ്പോഴൊക്കെയും ആ മുറിക്കകത്ത് വിവിധ തരം ആഹാരപദാര്‍ഥങ്ങള്‍ അദ്ദേഹം കണ്ടു. വിസ്മയത്തോടെ അദ്ദേഹം ചോദിക്കും: മര്‍യം, ഇത് എവിടെ നിന്നാണ് നിനക്ക് ലഭിച്ചത്? അവള്‍ പറയും: അല്ലാഹുവില്‍ നിന്ന്. ഇച്ഛിക്കുന്നവര്‍ക്ക് പരിധിയില്ലാതെ നല്‍കുന്നവനാണല്ലോ അല്ലാഹു (3:37).
തന്റെ അനുഗ്രഹങ്ങളുടെ തണലിലാണ് ഇംറാന്റെ മകളെ അല്ലാഹു വളര്‍ത്തിക്കൊണ്ടുവന്നത്.

ഈസായെ ഗര്‍ഭം ധരിക്കുന്നു

കാലം കടന്നുപോയി. ഒരിക്കല്‍ പ്രാര്‍ഥനാവേദിയില്‍ ഇരിക്കവെ ഒരു അപരിചിതന്‍ മര്‍യമിന്റെ അരികിലെത്തി. ജിബ്‌രീല്‍ മാലാഖ മനുഷ്യരൂപം പൂണ്ട് വന്നതായിരുന്നു. ഭയന്ന മര്‍യം അയാളോട് മാറിപ്പോകാന്‍ ആജ്ഞാപിച്ചു. പക്ഷേ മാലാഖയുടെ മറുപടി ഇങ്ങനെയായിരുന്നു: ‘ഞാന്‍ അല്ലാഹുവിന്റെ ദൂതനാണ്. നിനക്ക് വിശുദ്ധനായ ഒരു പുത്രനെ നല്‍കാനാണ് ഞാന്‍ വന്നത്’

ഇത് കേട്ട മര്‍യമിന്റെ ആധി ഇരട്ടിച്ചു. ഞാനൊരു ദുര്‍നടപ്പുകാരിയല്ല, ഒരു പുരുഷനും എന്നെ സ്പര്‍ശിച്ചിട്ടില്ല. പിന്നെ എങ്ങനെ ഞാന്‍ പ്രസവിക്കും? അവള്‍ ആവലാതിപ്പെട്ടു.

മാലാഖ പറഞ്ഞു: അത് അല്ലാഹുവിന് പ്രയാസമുള്ള കാര്യമല്ല. തീരുമാനിച്ചുറപ്പിക്കപ്പെട്ട കാര്യമാണത്. നിന്റെ സന്താനം ദൈവത്തിന്റെ കാരുണ്യവും ദൃഷ്ടാന്തവുമാണ്.

മര്‍യമില്‍ ശക്തമായി ഊതിയ ശേഷം മാലാഖ അപ്രത്യക്ഷമായി. ദൈവഹിതപ്രകാരം മര്‍യം ഗര്‍ഭിണിയുമായി.

സ്വസ്ഥത നശിച്ച മര്‍യം സ്വയം കുറ്റപ്പെടുത്തി. താന്‍ മരിക്കുകയോ വിസ്മൃതിയിലാവുകയോ ചെയ്തിരുന്നെങ്കില്‍ എന്ന് അവളാശിച്ചു. ജനങ്ങളുടെ കണ്ണില്‍പെടാത്ത ഒരിടത്തേക്ക് ബൈത്തുല്‍ മുഖദ്ദസില്‍ നിന്ന് അവര്‍ മാറിത്താമസിച്ചു. കന്യകയായ താന്‍ ഗര്‍ഭിണിയാണെന്നറിയുമ്പോള്‍ തനിക്കും കുടുംബത്തിനും ഉണ്ടാവുന്ന പേരുദോഷം അവരില്‍ മനോവിഷമവും ഭയവും ജനിപ്പിച്ചു. എന്നാല്‍ കാവലും വഴികാട്ടിയുമായി ദൈവം കൂടെ നിന്നു. ‘വ്യാകുലപ്പെടരുത്, കണ്‍കുളിര്‍മയോടെയിരിക്കുക, തിന്നുകയും കുടിക്കുകയും ചെയ്യുക. ആക്ഷേപിക്കുന്നവരോട് മൗനവ്രതം പാലിക്കുക’ അല്ലാഹു നിര്‍ദേശിച്ചു.

വിശപ്പും ദാഹവുമകറ്റാന്‍ യഥാസമയം വെള്ളവും ഭക്ഷ്യവസ്തുക്കളും ലഭ്യമാക്കി. ദിവസങ്ങള്‍ കഴിയുന്തോറും എന്തും നേരിടാനുള്ള കരുത്ത് മര്‍യമില്‍ കൂടിക്കൂടി വന്നു. ഒരിക്കല്‍ ഇംറാന്റെ സഹോദര പുത്രന്‍ അവളെ കാണാനെത്തി. അവളുമായി തര്‍ക്കത്തിലേര്‍പ്പെട്ട അദ്ദേഹം ചോദിച്ചു: ‘മര്‍യം,വിത്തില്ലാതെ ചെടി മുളക്കുമോ? മഴ വര്‍ഷിക്കാതെ തൈകള്‍ തളിര്‍ക്കുമോ? പിതാവില്ലാതെ പുത്രന്‍ ജനിക്കുമോ?’

മര്‍യം പറഞ്ഞു: സഹോദരാ, അല്ലാഹു ചെടിയെ ആദ്യം മുളപ്പിച്ചത് വിത്തില്‍ നിന്നാണോ? മഴ വര്‍ഷിച്ചിട്ടാണോ മണ്ണിലെ ആദ്യ വൃക്ഷം അല്ലാഹു മുളപൊട്ടിച്ചത്? മാതാപിതാക്കളില്‍ നിന്നല്ലല്ലോ ആദം സൃഷ്ടിക്കപ്പെട്ടത്? ഇത് കേട്ടതോടെ സഹോദരന്‍ നിശ്ശബ്ദനായി.

ഈസായുടെ ജനനം

ദിനങ്ങള്‍ നീങ്ങി. മര്‍യം പ്രസവിച്ചു. ഒരാണ്‍കുഞ്ഞ്. അവനെയുമെടുത്ത് അവള്‍ ബൈത്തുല്‍ മുഖദ്ദസിലെത്തി. തന്നോടും കുടുംബത്തോടുമുള്ള ജനങ്ങളുടെ സ്‌നേഹവും ആദരവും ഇപ്പോഴത്തെ അവസ്ഥയില്‍ സങ്കടവും രോഷവുമായി മാറും എന്ന് മര്‍യം ആശങ്കപ്പെട്ടു. അത് സംഭവിക്കുകയും ചെയ്തു.

‘ഓ, ഹാറൂന്റെ സഹോദരീ, എന്താണിത്? നിന്റെ പിതാവ് മോശം വ്യക്തിയായിരുന്നില്ലല്ലോ. മാതാവ് ദുര്‍നടപ്പുകാരിയുമായിരുന്നില്ല… പക്ഷേ നീ….?’
സ്വന്തക്കാരുടെ വാക്കുകള്‍ മര്‍യമിനെ തളര്‍ത്തി. അവള്‍ വാ തുറന്നില്ല. തൊട്ടിലില്‍കിടക്കുന്ന കുഞ്ഞിന് നേരെ ചൂണ്ടുക മാത്രം ചെയ്തു; എല്ലാം അവനോട് ചോദിക്കൂ എന്ന ഭാവത്തില്‍.

‘നിനക്കെന്താ ഭ്രാന്താണോ? പിഞ്ചു കുഞ്ഞ് എങ്ങനെ ഞങ്ങളോട് സംസാരിക്കും?’അവര്‍ ചോദിച്ചു. അതോടെ അദ്ഭുതം സംഭവിച്ചു. തൊട്ടിലിലെ ശിശു സംസാരിക്കുന്നു: ‘ഞാന്‍ ദൈവദാസനാണ്. അല്ലാഹു എന്നെ അവന്റെ ദൂതനാക്കുകയും എനിക്ക് വേദഗ്രന്ഥം നല്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ എവിടെയായിരുന്നാലും അവന്‍ എന്നെ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുവോളം നമസ്‌കാരവും സകാത്തും നിര്‍വഹിക്കാന്‍ കല്പിക്കപ്പെട്ടിരിക്കുന്നു. എന്റെ മാതാവിനോട് നല്ല രീതിയില്‍ വര്‍ത്തിക്കുന്നവനാണ് ഞാന്‍. ഞാന്‍ നിഷ്ഠൂരനല്ല, ഭാഗ്യഹീനനുമല്ല. ജനന, മരണ, ഉയിര്‍പ്പുനാളുകളിലെല്ലാം എനിക്ക് സമാധാനം’(19:30-33).

ദൈവികദൃഷ്ടാന്തം അവരെ സ്തബ്ധരാക്കി. സ്ഫുടവും വ്യക്തവുമായ ആ കുഞ്ഞിന്റെ വാക്കുകള്‍ക്ക് മുന്നില്‍ മര്‍യമിനെക്കുറിച്ച് അവര്‍ ധരിച്ചുവെച്ചതെല്ലാം പൊളിഞ്ഞുപോയി. അല്ലാഹു വീണ്ടും പറയുന്നു: ‘അതാണ് മര്‍യമിന്റെ മകന്‍ ഈസാ. ജനം സംശയിക്കുന്ന വിഷയത്തിലുള്ള അല്ലാഹുവിന്റെ സത്യമായ വാക്കാണിത്. പുത്രനെ സ്വീകരിക്കല്‍ അല്ലാഹുവിന് ചേര്‍ന്നതല്ല. അവന്‍ പരിശുദ്ധനാണ്. അവന്‍ ഒരു കാര്യം തീരുമാനിച്ചാല്‍ അതിനോട് ‘നീ ഉണ്ടാവൂ’ എന്ന് പറയുക മാത്രമേ വേണ്ടതുള്ളൂ. അപ്പോള്‍ അത് ഉണ്ടാവും‘ (സൂറ.മര്‍യം: 35).

എന്നിട്ടും ചിലരെങ്കിലും മര്‍യമിനെക്കുറിച്ച് സംശയാലുക്കളായി തുടര്‍ന്നു. കുഞ്ഞിന്റെ കാര്യത്തില്‍ ആശങ്കയില്‍ കഴിഞ്ഞ മര്‍യം, വൈകാതെ ബൈത്തുല്‍ മുഖദ്ദസ് വിട്ടിറങ്ങി. ദൈവദൂതനായ അവനെ മാതൃസ്‌നേഹം കൊണ്ട് പൊതിഞ്ഞ് അവള്‍ ജീവിച്ചു. ഈസായെ അല്ലാഹു വാനലോകത്തേക്ക് ഉയര്‍ത്തിയതിന് ശേഷമാണ് മര്‍യമിന്റെ വിയോഗമുണ്ടായത്.

 

മുൻപത്തെ ലേഖനം നാദിയ കഹ്ഫ്
അടുത്ത ലേഖനം ഫാത്തിമ ഷെയ്ഖ്

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History