ഹോം > വീക്ഷണം... > രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

1 മിനിറ്റ് വായിച്ചില്ല

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ്

What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ യാഥാര്‍ഥ്യങ്ങളെ (reality) മറച്ചു വെച്ചുകൊണ്ടല്ലാതെ അയഥാര്‍ഥമാക്കാന്‍ കഴിയില്ല. ദ ഹിന്ദു പത്രത്തില്‍ വന്ന വാര്‍ത്തയാണ് എന്റെ മുന്നിലുള്ളത്. വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജി, ആലി മുസ്‌ല്യാര്‍ ഉള്‍പ്പടെ 387 സ്വാതന്ത്ര്യസമര രക്തസാക്ഷികളെ സ്വാതന്ത്ര്യത്തിന്റെ രക്തസാക്ഷിപ്പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ICHR കേന്ദ്രസര്‍ക്കാറിലേക്കു ശിപാര്‍ശ നല്കിയിരിക്കുന്നു എന്നതാണ് ആ വാര്‍ത്ത. കേന്ദ്രവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസേര്‍ച്ചിലെ മൂന്നംഗ സമിതിയാണ് തികച്ചും രാഷ്ട്രീയ പ്രേരിതമായ ഈ തീരുമാനം എടുത്തിരിക്കുന്നത്.

ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭ ചരിത്രകാരന്‍മാരില്‍ അഗ്രഗണ്യരായ എം.ജി.എസ് നാരായണന്‍, പ്രൊഫ: ഇര്‍ഫാന്‍ ഹബീബ് തുടങ്ങിയവര്‍ ചെയര്‍മാന്‍മാരായി നിലകൊണ്ട ചരിത്ര കൗണ്‍സിലാണ് ഇപ്പോള്‍ തികച്ചും യാഥാര്‍ഥ്യവിരുദ്ധമായ ഈ നിലപാട് എടുത്തത്. കേന്ദ്രഭരണ കക്ഷിയില്‍പ്പെട്ട ചില ആളുകളല്ലാത്ത കേരളീയരെ മുഴുവന്‍ ഞെട്ടിക്കുന്നതായിപ്പോയി മേല്‍പറഞ്ഞ നിര്‍ദേശങ്ങള്‍. കാരണം കേരളത്തെയാണല്ലൊ ഇത് നേരിട്ട് ബാധിക്കുക.

താലിബാന്റെ കേരളപ്പതിപ്പാണ് വാരിയന്‍ കുന്നന്‍ എന്നു പറഞ്ഞ് ആക്ഷേപിക്കുന്നത് താലിബാന്‍ മനസ്സുള്ള ചില കേരളീയര്‍ തന്നെയാണ്. ICHR അംഗമായ സി.ഐ ഐസക് ഒരു ന്യൂസ് ചാനല്‍ ചര്‍ച്ചയില്‍ കേന്ദ്രഭരണ കക്ഷിയുടെ വക്താവിനെപ്പോലെ നെറികെട്ട ഭാഷയില്‍ 1921 ലെ മലബാര്‍ സമരത്തെ ആക്ഷേപിക്കുന്നത് കേള്‍ക്കാനിടയായി. ചരിത്രം പഠിച്ചവരോ ചരിത്രകാരന്‍മാരോ ഇങ്ങനെ പറയുകയില്ല. ഡോ: എം.ജി.എസ്, ഡോ: ഗംഗാധരന്‍, ഡോ: കെ.കെ.എന്‍ കുറുപ്പ് തുടങ്ങി നിരവധി ചരിത്രകാരന്‍മാര്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണ് എന്നു കണ്ടെത്തിയ 1921ലെ പൂക്കോട്ടൂര്‍ യൂദ്ധവും തിരൂരങ്ങാടി സംഭവങ്ങളുമെല്ലാം വര്‍ഗീയ കലാപമായിരുന്നു എന്ന് ചിലര്‍ പറയുന്നത് തെളിവുകള്‍ അടിസ്ഥാനമാക്കിയിട്ടല്ല. അവര്‍ക്കുള്ളിലെ വര്‍ഗീയതയുടെ ബഹിര്‍സ്ഫുരണം മാത്രമാണ്.

ഇന്ത്യയിലെ മുസ്‌ലിംകളെപ്പറ്റി പഠിച്ചവരെല്ലാം ഈ ഫാസിസ്റ്റ് വീക്ഷാഗതിക്കെതിരാണ്. പ്രസിദ്ധ പണ്ഡിതന്‍ ഖുശ്‌വന്ത്‌സിംഗ് ഇന്ത്യന്‍ മുസ്‌ലിംകളെ വിലയിരുത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്. സ്വരാജ്യസ്‌നേഹം രക്തത്തില്‍ ഊട്ടപ്പെട്ടവരാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍. അവര്‍ക്കു ലഭിച്ച ധാര്‍മിക പാഠങ്ങളാണ് അതിനു കാരണം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ഒരു സുപ്രഭാതത്തില്‍ തുടങ്ങിയതല്ല. ബ്രിട്ടീഷുകാര്‍ ആധിപത്യം സ്ഥാപിച്ചുവന്ന ഓരോ പ്രസിഡന്‍സിയിലും അവിടുത്തെ സാഹചര്യമനുസരിച്ച് സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങള്‍ നടന്നിട്ടുണ്ട്. അവിടെയെല്ലാം മുസ്‌ലിംകള്‍ സ്വരാജ്യത്തിനു വേണ്ടി പൊരുതിയിട്ടുണ്ട്. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടാനായി ജീവത്യാഗം ചെയ്ത രക്തസാക്ഷികളില്‍ ഒരു ലക്ഷത്തോളം പേരുടെ നാമങ്ങള്‍ കേന്ദ്രഭരണ സിരാകേന്ദ്രത്തിലെ ഇന്ത്യാ ഗേറ്റില്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. അതില്‍ 61945 പേര്‍ മുസ്‌ലിംകളാണ്. ഇത് യാദൃഛിക സംഭവമല്ലല്ലോ. ആ പരമ്പരയില്‍ ഒന്നാണ് മലബാറിലെ ബ്രിട്ടീഷ് പട്ടാളത്തിനെതിരെ നടന്ന പൂക്കോട്ടൂര്‍ യുദ്ധം.

മലബാറില്‍ നടന്നത് ലഹളയല്ല; ബ്രിട്ടീഷ് വിരുദ്ധ പോരാട്ടമാണ്. ഇന്ത്യന്‍ നാഷല്‍ കോണ്‍ഗ്രസും ബ്രിട്ടണെതിരെ അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ട ഖിലാഫത്ത് പ്രസ്ഥാനത്തില്‍ അണിചേര്‍ന്ന ഇന്ത്യന്‍ സമൂഹവും ഒരുമിച്ചു നീങ്ങിയതാണ് 1921ല്‍ മലബാറില്‍ കണ്ടത്. എന്നാല്‍ ചിട്ടയായ പട്ടാളമോ വ്യവസ്ഥാപിതാമായ ഭരണക്രമമോ അല്ലാത്തതിനാല്‍ യുദ്ധത്തിന് അനുബന്ധമായി ചില അരുതായ്മകള്‍ സംഭവിച്ചിട്ടുണ്ട്. അത് ആരും നിഷേധിക്കുന്നില്ല. പക്ഷേ, സ്വാതന്ത്ര്യത്തിനു വേണ്ടി നീങ്ങിയ വലിയൊരു മുന്നേറ്റത്തെ കണ്ടില്ലെന്നു നടിക്കുക, അതിലെ ഒറ്റപ്പെട്ട കറുത്ത പാടുകളെ പര്‍വതീകരിക്കുക, അതുവഴി യാഥാര്‍ഥ്യത്തെ തമസ്‌കരിക്കുക. ഇതാണിവിടെ നടക്കുന്നത്. ഈ തമസ്‌കരണം ‘1921’ല്‍ മാത്രം ഒതുങ്ങുന്നതല്ല. ഇതൊരു ഗൂഢനീക്ക പരമ്പരയുടെ കേരളപര്‍വം മാത്രം. ഭാരതത്തിന്റെ തിരുനെറ്റിയിലെ ലോകത്തര തിലകം താജ്മഹലിനെപ്പോലും പേരും പൊരുളും മാറ്റാന്‍ ഒരുങ്ങിനില്ക്കുന്നവരാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയില്‍ നിന്ന് 387 പേരെ വെട്ടിമാറ്റാന്‍ ശ്രമിക്കുന്നത്.
ഇതിലപ്പുറം നീചകൃത്യം വേറെയുണ്ടോ? ഒരു രാജ്യത്തിന്റെ പൈതൃകത്തെ പരിഹസിക്കുക എന്നത് രാഷ്ട്രനിന്ദയല്ലാതെ മറ്റൊന്നുമല്ല.

ഇന്നത്തെ താലിബാന്റെ മുന്‍പതിപ്പായിരുന്നു വാരിയന്‍കുന്നന്‍ എന്നു പറയാന്‍ മാത്രം ധാര്‍ഷ്ട്യം കാണിക്കുന്നവര്‍ ഓര്‍ക്കേണ്ട ചില ചരിത്ര യാഥാര്‍ഥ്യങ്ങളുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്തിനകത്ത് ഒരു ചെറുപ്രദേശത്ത് അല്പകാലത്തേക്കാണെങ്കിലും ഒരു സ്വതന്ത്ര രാജ്യം സ്ഥാപിച്ചവരാണ് വാരിയം കുന്നനും സംഘവും. അത് ഇസ്‌ലാമിക രാജ്യമോ മുസ്‌ലിം രാഷ്ട്രമോ ആയിരുന്നില്ല. മുസ്‌ലിമിനും ഹിന്ദുവിനും അല്ലാത്തവര്‍ക്കും തുല്യപങ്കാളിത്തമുള്ള ‘മലയാള രാജ്യം’ ആണിതെന്ന് പ്രഖ്യാപിച്ചത് വാരിയം കുന്നനാണ്. ബ്രിട്ടീഷ് നരനായാട്ടിനെ ചോദ്യം ചെയ്തതിന്റെ പേരില്‍ തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയോട് ബ്രിട്ടീഷുകാര്‍ നല്കിയ അവസാനത്തെ ഓഫര്‍ ഇതായിരുന്നു. ‘മാപ്പെഴുതിത്തന്നാല്‍ മക്കയിലെത്തിക്കാം’. ഏതൊരു മുസ്‌ലിമും വീണുപോകാവുന്ന ഓഫറിന് ആ രാജ്യസ്‌നേഹിയുടെ മറുപടി തങ്കലിപികളാല്‍ എഴുതണം. ‘മക്ക എനിക്കിഷ്ടമാണ്. എന്നാല്‍ ജന്‍മദേശത്ത് ആറടി മണ്ണില്‍ അന്തിയുറങ്ങണമെന്നാണെന്റെ ആഗ്രഹം’. തന്റെ കണ്ണുകെട്ടാതെ മുന്നില്‍ നിന്ന് വെടി വെക്കണം എന്ന് ബ്രിട്ടീഷ് കോടതിയോട് ഉച്ചത്തില്‍ പറഞ്ഞ ആ രാജ്യസ്‌നേഹി താലിബാനാണത്രേ!

ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് നയം സ്വതന്ത്ര ഇന്ത്യയില്‍ ഭരണം നടത്തുന്നവരും ശ്രമിക്കുന്നതിന്റെ ബാക്കിപത്രമാണ് സാമുദായിക ധ്രുവീകരണവും പരമതനിന്ദയും കൊണ്ട് ശരാശരി ഭാരതീയ മനസ്സുകളെ മലീമസമാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ‘ജെയിംസ് മില്‍’ കൊണ്ടു വന്ന വക്രീകൃത ചരിത്രവും അതിനെ ഉപജീവിച്ച് പില്ക്കാലത്ത് രചിക്കപ്പെട്ട മിക്ക ചരിത്രഗ്രന്ഥങ്ങളും reality യെ unreal ആക്കുന്ന തമസ്‌കരണത്തിന്റെ പ്രതീകങ്ങളാണ്. നാം കേട്ടു പഠിച്ച ചില അക്കാഡമിക് പാഠങ്ങള്‍ പോലും എത്ര വക്രീകൃതമാണെന്നു നോക്കൂ. Ancient India കാലഘട്ടത്തെ സുവര്‍ണ്ണകാലഘട്ടമാക്കി Medieval കാലഘട്ടത്തെ അനൈക്യത്തിന്റെ, വര്‍ഗ്ഗീയതയുടെ, മതപരിവര്‍ത്തനത്തിന്റെ കാലഘട്ടമാക്കി. അതുപോലെ Ancient India യെ ഹിന്ദു കാലഘട്ടമെന്നും Medieval India യെ മുസ്‌ലിം കാലഘട്ടമെന്നും Modern India യെ കൃസ്റ്റിയന്‍ കാലഘട്ടമെന്നു പറയാതെ ബ്രിട്ടീഷ് കാലഘട്ടമെന്നും പേരിട്ടു.

ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ എന്നും മുസ്‌ലിംകളും മുസ്‌ലിം ഭരണാധികാരികളും പോരാടിയിരുന്നു. 1686 ല്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് ഈസ്റ്റിന്ത്യാ കമ്പനിയോട് സൂറത്തില്‍ നിന്നും ഇന്ത്യ വിടാനുള്ള കല്പന നല്കി. അതിനു മുമ്പ് 1498ല്‍ പോര്‍ച്ചുഗീസീകാരുടെ വരവിനു ശേഷം അവരുടെ അതിക്രമത്തിനെതിരെ മുസ്‌ലിംകള്‍ പോരാടുകയുണ്ടായി. കൊച്ചിയിലും ചാലിയത്തും അവര്‍ കോട്ട കെട്ടിയത് അവിടങ്ങളില്‍ ഉണ്ടായിരുന്ന മുസ്‌ലിം പള്ളികള്‍ തകര്‍ത്ത് അതിന്റെ കല്ലും മരവും ഉപയോഗിച്ചായിരുന്നുവെന്നത് ഇസ്‌ലാമിനോടും മുസ്‌ലിംകളോടും അവര്‍ വെച്ചു പുലര്‍ത്തിയ വിദ്വേഷത്തെ അടയാളപ്പെടുത്തുന്ന വസ്തുതകളാണ്.

അക്രമവും അനീതിയും ഒരു നിലക്കും പൊറുപ്പിച്ച പാരമ്പര്യമില്ലാത്ത മുസ്‌ലിംകളില്‍ നിന്ന് ഇതിന്നെതിരെ പ്രതികരണം ഉയര്‍ന്നുവരിക സ്വാഭാവികമാണ്. സ്വാഭാവികമായ പ്രതികരണം വളര്‍ന്നു വികസിച്ചാണ് കേരളചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമായി അടയാളപ്പെടുത്തപ്പെട്ട മലബാറിലെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടമായി രൂപാന്തരപ്പെട്ടത്. കേരളത്തിലെ ഒന്നാമത്തെ സ്വാതന്ത്രസമര പോരാട്ടമായാണ് സാമൂതിരിയുടെ സഹായത്തോടെ മലബാറില്‍ മുസ്‌ലിംകള്‍ നടത്തിയ ഈ അധിനിവേശ വിരുദ്ധ പോരാട്ടത്തെ സാമ്പ്രദായിക ചരിത്രകാരന്‍മാരില്‍ പലരും അടയാളപ്പെടുത്തിയത്.

അതുപോലെ 1757ല്‍ സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഏതാണ്ട് 200 വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ ബംഗാള്‍ നവാബ് സിറാജുദ്ദൗള ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി. പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തില്‍ ഹൈദരലിയും ടിപ്പുവും ബ്രിട്ടീഷുകാര്‍ക്കെതിരെ ധീരമായി പോരാടുകയുണ്ടായി. 1857ല്‍ മുഗള്‍ ചക്രവര്‍ത്തി ബഹദൂഷാ സഫര്‍ ഒന്നാം സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്കി.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് കടന്നു കയറിയ രണ്ടു വിഭാഗങ്ങളെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ ശ്രദ്ധേയമാണ്. ‘ആര്യനോംകാ ആഗമന്‍’, ‘മുഗളോംകാ ആക്രമണ്‍’. ഒന്ന് കടന്നുവരവും മറ്റേത് ആക്രമണവും!. സംജ്ഞകള്‍ പോലും വിഷലിപ്തമാക്കിയ ചരിത്രരചനകളിലേക്കിതാ ഉള്ളത് കൂടി വെട്ടി മാറ്റുന്ന നയം തുടരുന്നു. ചരിത്രബോധമുള്ള മുഴുവന്‍ ഭാരതീയരും ഈ നീക്കത്തെ എതിര്‍ക്കുകയാണ്.

ഇതില്‍പ്പെട്ട ഒരു കണ്ണി മാത്രമാണ് 1921 ലെ മലബാര്‍ റബല്യന്‍.

പ്ലാസ്മ ദാനം – കെ.മുഹ്‌യുദ്ദീന്‍ ഫൈസി

ചികിത്‌സാര്‍ത്ഥം രക്തദാനം ചെയ്യലും അത് സ്വീകരിക്കലും ഇന്ന് സാര്‍വ്വത്രികമാണ്. അത്പോലെ രക്തത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കപ്പെടുന്ന പ്ലാസ്മ, പ്ലൈറ്റ്ലെറ്റ് അരുണ രക്താണുക്കള്‍ തുടങ്ങിയവയും ഉപയോഗിക്കപ്പെട്ടു വരുന്നുണ്ട്. എങ്കിലും പ്ലാസ്മ ദാനം എന്നത് ചര്‍ച്ചയാവുന്നത് ഈ കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപകമാവുകയും ലോകം അതിന്റെ ഭീഷണി അഭിമുഖീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ്.

കോവിഡ് രോഗം ഭേദമായവരുടെ രക്തത്തില്‍ വൈറസിനെതിരെ ശരീര സംരക്ഷണത്തിന് ആവശ്യമായ പ്രതിരോധ ഘടകങ്ങള്‍ (ആന്റിബോഡികള്‍) രൂപപ്പെട്ടിട്ടുണ്ടാകും. ഇത്തരക്കാരുടെ രക്തം എടുത്ത് അതില്‍ നിന്ന് പ്ലാസ്മ വേര്‍തിരിക്കുന്നു. അത് കോവിഡ് ബാധിച്ച രോഗികളില്‍ പ്രവര്‍ത്തിക്കുമോ എന്ന പരീക്ഷണമാണ് പ്ലാസ്മ തെറാപ്പി എന്നത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്.

ചികിത്സാവശ്യാര്‍ത്ഥം രക്തം ദാനം ചെയ്യുന്നത് ഇസ്‌ലാമിക ദൃഷ്ട്യാ അനുവദനീയമാണ് എന്നതില്‍ ഇന്നാര്‍ക്കും സംശയമില്ല. മാത്രമല്ല അത് പുണ്യകര്‍മ്മവും കൂടിയാവുന്നതാണ്. കാരണം രക്തദാനത്തിലൂടെ രോഗിയുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് ദാനം ചെയ്യുന്നവരും ചികിത്സിക്കുന്നവരും പരിശ്രമിക്കുന്നത്. അതില്‍ മാനുഷികതയും നന്മയും സേവനവുമുണ്ട്. മറ്റുള്ളവരുടെ പ്രയാസം ലഘൂകരിക്കലും സഹായിക്കലും അതിലുണ്ട്. രക്തദാനം പോലെത്തന്നെയാണ് പ്ലാസ്മ ദാനവും എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. കാരണം അതില്‍ രോഗശമനവും ആരോഗ്യവും തിരിച്ചുകിട്ടിയതിലുള്ള നന്ദി പ്രകടിപ്പിക്കലുമുണ്ട്. നഷ്ടപ്പെട്ട രക്തം ദാതാവിന് വീണ്ടുമുണ്ടാവുകയും ചെയ്യും. അതിനാല്‍ ധനം ദാനം ചെയ്യുന്നത് പുണ്യമാണെന്നത് പോലെ പ്ലാസ്മ ദാനവും പ്രതിഫലമര്‍ഹമാകുന്നതാണല്ലോ.

നബി(സ്വ)യുടെ കാലത്തില്ലാത്ത പുതിയ പ്രശ്‌നങ്ങളാവുമ്പോള്‍ ഇത്തരം കാര്യങ്ങളില്‍ വിശ്വാസികള്‍ക്ക് സംശയവും ആശങ്കയും ഉണ്ടാവുക സ്വാഭാവികമാണ്. വിശുദ്ധ ഖുര്‍ആനിലും നബിചര്യയിലും ഉള്ള പൊതു തത്ത്വങ്ങളെ മാനദണ്ഡമാക്കിക്കൊണ്ടാണ് പുതിയ പ്രശ്‌നങ്ങള്‍ വിലയിരുത്തപ്പെടുന്നത്.
അല്ലാഹു പറയുന്നു: ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍ അത് മുഴുവന്‍ മനുഷ്യരുടെയും ജീവന്‍ രക്ഷിച്ചതിന് സമാനമാണ് (5:23)
ഏതാനും നബിവചനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നു.

‘ആര്‍ക്കെങ്കിലും തന്റെ സഹോദരനെ സഹായിക്കാന്‍ സാധിച്ചാല്‍ അതവന്‍ ചെയ്യട്ടെ’ (മുസ്‌ലിം).
‘ജനങ്ങളിലേറ്റവും ഉത്തമന്‍ ജനങ്ങള്‍ക്ക് ഏറ്റവും ഉപകാരം ചെയ്യുന്നവനാണ്’.

നിശ്ചയം വിഷമിക്കുന്നവര്‍ക്ക് സഹായം നല്‍കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു’ (അബൂ യഅ്ലാ).

പച്ചക്കരളുള്ള ഏതൊരു ജീവിക്കും നന്മ ചെയ്യുന്നത് പുണ്യകരമാണ് എന്ന തിരുനബി(സ്വ)യുടെ വചനം ഇവിടെ ശ്രദ്ധേയമാണ്. മൃഗങ്ങള്‍ക്ക് ദാഹജലം നല്‍കുന്നത് പ്രതിഫലാര്‍ഹമാണെന്ന് അവിടുന്ന് പഠിപ്പിച്ചു. അപ്പോള്‍ സ്വശരീരത്തിന്റെ ഒരു ഭാഗമായ രക്തം ദാനം ചെയ്യുന്നതിലൂടെ ഒരു ജീവന്‍ രക്ഷിക്കുന്നത് എങ്ങനെ പുണ്യകര്‍മ്മമാകാതിരിക്കും. പ്ലാസ്മയും ഇങ്ങനെത്തന്നെയാണല്ലൊ.

എന്നാല്‍ ഇത്തരത്തില്‍ ദാനം ചെയ്യുന്നതിന് ചില നിര്‍ദേശങ്ങള്‍ ഇസ്‌ലാമിക പണ്ഡിതന്മാര്‍ നിശ്ചയിച്ചിട്ടുണ്ട്. രോഗിക്ക് രക്തം/പ്ലാസ്മ ആവശ്യമാണെന്ന് വിശ്വസ്തരായ ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുക. അതിന് പകരം മറ്റു ചികിത്സാ സംവിധാനങ്ങള്‍ ഇല്ലാതിരിക്കുക. ഇക്തം/പ്ലാസ്മ നല്‍കുന്ന ദാതാവിന് അതിനാല്‍ ബുദ്ധിമുട്ടുണ്ടാകാതിരിക്കുക എന്നിവ അതില്‍ പെട്ടതാണ്.

ഡിഫ്തീരിയ, (ജി.ബി.എസ്) ഗിലിയന്‍ ബാരീ സിന്‍ട്രം തുടങ്ങിയ രോഗങ്ങള്‍ക്ക് പ്ലാസ്മ കൊണ്ടുള്ള ചികിത്സ അറിയപ്പെട്ടതാണ്. എന്നാല്‍ കോവിഡിന് പ്ലാസ്മ തെറാപ്പി കൊണ്ടുള്ള ചികിത്സ പ്രതീക്ഷിച്ച പോലെ മികച്ച ഫലപ്രാപ്തി നല്‍കുമോ എന്നത് പഠന വിഷയമാണ്. മാത്രമല്ല, ഈയിടെയായി വിവിധ വാക്സിനുകള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും മെഡിക്കല്‍ സയന്‍സ് അതൊരു ചികിത്സാമാര്‍ഗ്ഗമായി നിശ്ചയിക്കുന്ന സന്ദര്‍ഭങ്ങളില്‍ അത് ദാനം ചെയ്യാവുന്നതാണ്.

 

 

മുൻപത്തെ ലേഖനം ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും
അടുത്ത ലേഖനം സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History