ഹോം > ഖുര്‍ആന്‍ പാരായണം... > പാരായണ നിയമങ്ങള്‍ (തജ്‌വീദ്)-2

1 മിനിറ്റ് വായിച്ചില്ല

പാരായണ നിയമങ്ങള്‍ (തജ്‌വീദ്)-2

ലോകത്തുള്ള മുഴുവൻ മനുഷ്യർക്കുമായി ഇറക്കപ്പെട്ട അന്തിമ വേദഗ്രന്ഥമാണ്‌ ഖുർആൻ. അല്ലാഹുവിൻ്റെ വചനങ്ങൾ മനുഷ്യർക്ക് സന്മാർഗ്ഗദർശനത്തിനായി ഇറക്കപ്പെട്ടതിനാൽ, അതിൻ്റെ ആശയം ഗ്രഹിക്കുന്നത് അത്യന്താപേക്ഷിതമാണ്. എന്നാൽ, ആശയം അറിയുന്നതിനോടൊപ്പം, ഖുർആനിൻ്റെ പാരായണം കുറ്റമറ്റതും ഭംഗിയുള്ളതുമായിരിക്കേണ്ടത് നിർബന്ധമാണ്. ഇവിടെയാണ് തജ്‌വീദ് എന്ന വിജ്ഞാനശാഖയുടെ പ്രസക്തി. ഖുർആൻ പാരായണം നന്നാക്കുവാനുള്ള ശാസ്ത്രീയ മാർഗ്ഗങ്ങളാണ് തജ്‌വീദ് പഠനത്തിലുള്ളത്. ‘ശബ്ദം കൊണ്ട് ഖുർആനിനെ അലങ്കരിക്കുക’ എന്ന പ്രവാചക നിർദേശം ഉൾക്കൊണ്ടുകൊണ്ട്, പിൽക്കാല പണ്ഡിതന്മാർ രൂപപ്പെടുത്തിയെടുത്ത ഈ വിജ്ഞാനശാഖ, അക്ഷരങ്ങളുടെ ഉച്ചാരണശുദ്ധി ഉറപ്പുവരുത്തിക്കൊണ്ട് ഖുർആൻ പാരായണം പൂർണതയുള്ളതാക്കാൻ സഹായിക്കുന്നു. പാരായണ നിയമങ്ങള്‍ (തജ്‌വീദ്) എന്ന ഈ ലേഖനത്തിൽ പാരയണ നിയമങ്ങളുടെ താഴെ നൽകിയ ഭാഗങ്ങൾ വായിക്കാവുന്നതാണ്‌.

ഒരുമിച്ചു ചേർക്കൽ (ഇദ്ഗാം), നീട്ടലുകൾ (ദീർഘങ്ങൾ), സർവനാമമായ ഹാഅ് , ഹംസ (അൽ ഹംസ), സൂര്യ അക്ഷരങ്ങൾ (അൽ ഹുറൂഫുശ്ശമ്സിയ്യ), ചന്ദ്ര അക്ഷരങ്ങൾ (അൽ ഹുറൂഫുൽ ഖമരിയ്യ), വിരാമം (അൽ വഖ്ഫ്), വഖ്ഫിൻ്റെ രൂപങ്ങൾ, കേവലാക്ഷരങ്ങൾ കൊണ്ട് ആരംഭിക്കുന്ന സൂറത്തുകൾ.

الإدغام

അറബി ഭാഷയുടെ വായനാവിശേവും വിശുദ്ധ ഖുര്‍ആന്‍ പാരായണ വ്യക്തതയും പാരായണ ഭംഗിയും കണക്കിലെടുക്കുമ്പോള്‍ സവിശേഷമായി ശ്രദ്ധിക്കേണ്ട ഒരു സംഗതിയാണ് إدغام. ഒരക്ഷരം തൊട്ടടുത്ത അക്ഷരത്തിലേക്ക് ചേര്‍ത്തി വായിക്കുക എന്നതാണ് إدغام.

സുകൂന്‍ ഉള്ള അക്ഷരത്തെ ശേഷം വരുന്ന ഹറകത്തുള്ള അക്ഷരത്തോട് ലയിപ്പിക്കുകയും ഹറകത്ത് ഉള്ളതിനെ ഇരട്ടിക്കുകയും ചെയ്യുന്നതിനാണ് إدغام എന്ന് പറയുന്നത്.
إدغام ചെയ്യുന്ന അക്ഷരങ്ങളുടെ സ്വഭാവമനുസരിച്ച് إدغام മൂന്നു തരത്തിലുണ്ട്.

إِدْغَامُ المُتَمَاثِلَيْنْ

ഒരേ അക്ഷരങ്ങള്‍ തമ്മില്‍ إدغام ചെയ്യുന്നതിനാണ് إِدغام المتماثلين എന്ന് പറയുന്നത്.
كَلاَّ بَل لا تُكْرِمُونَ الْيَتِيم എന്ന ആയത്തിലെ بَلْ എന്ന പദത്തിലെ സുകൂന്‍ ഉള്ള لْ  ഉം لا എന്ന പദത്തിലെ ഹറകത്തുള്ള لَ ഉം തമ്മിലാണ് إدغام ചെയ്യുന്നത്. അപ്പോള്‍ ഇത് വായിക്കേണ്ടത്.
كَلاَّ بَلاَّ تُكْرِمُونَ الْيَتِيم എന്നാണ്

ഏതാനും ചില ഉദാഹരണങ്ങള്‍ പട്ടികയില്‍ കൊടുത്തിരിക്കുന്നു.

ഓതേണ്ട രീതി    ശരിയായ രൂപം
أمَّن خَلَقَ    أمْ مَن خَلَقَ
فِي قُلُوبِهِمَّرَض    فِي قُلُوبِهِمْ مَرَضٌ
وَمَن يُكْرِهُّنَّ    وَمَن يُكْرِهْ هُنَّ
مَا لَمْ تَسْتَطِعّلَيهِ        مَا لَم تَسْتَطِعْ عَلَيهِ
وَقَدَّخَلُوا بِالْكُفْرِ    وَقَدْ دَخَلُوا باِلْكُفْرِ
ഒരു കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ദീര്‍ഘത്തിനു വേണ്ടിയുള്ള و ന്നോ ي ന്നോ ശേഷം ഹറകത്തുള്ള و ഓ ي ഓ വന്നാല്‍ إدغام ചെയ്യാന്‍ പാടില്ല.

ഉദാഹരണത്തിന് آمنوا وعملوا الصالحات പരിശോധിക്കാം. آمنوا വിലെ സുകൂനുള്ള و വും തൊട്ടടുത്ത عملوا എന്നതില്‍ ഹറകത്തുള്ള  و വന്നിരിക്കുന്നു. പക്ഷേ إدغام ചെയ്യുന്നില്ല. ഒന്ന് ദീര്‍ഘമായും മറ്റേത് و ആയും ഉച്ചരിക്കുന്നു. في يوم എന്ന വാക്കുകളിലെ ي കള്‍ ഇതുപോലെ തന്നെയാണ്.

إدغام الْمتجانسينِ

ഒരേ ഉത്ഭവസ്ഥാനങ്ങളില്‍ നിന്നുള്ള വ്യത്യസ്ത അക്ഷരങ്ങള്‍ തമ്മിലാണ് إدغَام  എങ്കില്‍ അതിനെ إدْغَامُ الْمُتَجَانِسَينِ എന്ന് പറയുന്നു.

ط، د، تَ എന്നിവയ്ക്ക് ഒരേ مخرج അഥവാ ഉത്ഭവസ്ഥാനമാണുള്ളത്. وَقَالَتْ طَائِفَةٌ എന്ന വാക്യത്തില്‍ സുകൂന്‍ ഉള്ള ت   നുശേഷം ഹറകത്ത് ഉള്ള ط വന്നപ്പോള്‍ ت ഉച്ചരിക്കാതെ അതിനെ ط യിലേക്ക് ചേര്‍ത്ത് ط നെ ഇരട്ടിപ്പിച്ചിരിക്കുന്നു. അപ്പോള്‍ ഈ ആയത്ത് വായിക്കേണ്ടത് وَقَالطَّائِفَة  എന്നാണ്.
ഇവിടെ    تْ+طَ  = طّ എന്നാണ് വരുന്നത്.  ഏഴ് അക്ഷരങ്ങള്‍ ഇത്തരത്തില്‍ إدْغَام ചെയ്യപ്പെടുന്നു.
ب + م        ت + ط           ت + د د+ ت        ذ + ظ
ط + ت     ت + ذ

إدغام المتقاربين 

അടുത്തടുത്ത മഖ്‌റജുകളില്‍ നിന്ന് ഉച്ചരിക്കപ്പെടുന്ന അക്ഷരങ്ങള്‍ തമ്മിലാണ് إدغام ചെയ്യുന്നതെങ്കില്‍ അതിനെ إدغام المتقاربين എന്ന് പറയുന്നു.

ك، ق എന്നീ അക്ഷരങ്ങള്‍ നാക്കിന്റെ പിന്നറ്റത്ത് അടുത്തടുത്തു നിന്നാണ് ഉച്ചരിക്കപ്പെടുന്നത്.
ألَمْ نَخْلُقْكُم من مَاءٍ مَهِين എന്ന ആയത്തില്‍ സുകൂന്‍ ഉള്ള ق നെ, ശേഷം വരുന്ന ഹറകത്ത് ഉള്ള ك യിലേക്ക് إدغام ചെയ്ത് ك ഇരട്ടിപ്പിച്ച് ഓതുകയാണ് വേണ്ടത്. . ألَم نَخْلُكُّم من ماء مَهِين എന്നാണ് ഇത് ഓതേണ്ടത്. ل،ر എന്നിവയും ഇങ്ങനെത്തന്നെയാണ്.

إدغام المتقاربين , إدْغَامُ الْمُتَجَانِسينِ വരുന്ന ഏതാനും ആയത്തുകളും അവ ഉള്‍ക്കൊള്ളുന്ന സൂറത്തുകളും

നമ്പര്‍    അക്ഷരങ്ങള്‍    ആയത്തുകള്‍    സൂറത്ത്

ب + م    يَا بُنَيَّ ارْكَب مَّعَنَا    هود 42
ت + ط    وَدَّ ت طَّائِفَة    آل عمران 69
ت + د    قَد اُجِيبَت دَّعْوَتُكُمَأ    يونس 89
د + ت    وَلاَ أنَا عَابِدٌ مَّا عَبَدتُّم    كَافرون 4
ذ + ظ    وَلَو أنَّهُم اذ ظَّلَمُوا    النساء 64
ط + ت    عَلَى ما فَرَّطتُّ في جنب الله     الزمر 56
ث + ذ    يَلهَث ذَّلِكَ    الاعراف 176
ل + ر    وَقُل رَّبِّ زِدنِي عِلمًا      طه 114
ق + ك     الَم نَخْلقكُّم من ماء    المرسلات  20

ദീര്‍ഘങ്ങള്‍

ഖുര്‍ആന്‍ പാരായണ നിയമങ്ങളില്‍ വളരെ പ്രധാനമായ ഘടകമാണ് മദ്ദ് – ദീര്‍ഘം. അറബിയില്‍ അകാരവും (الفتحة) ഇകാരവും (الكسرة) ഉകാരവും (الضّمّة) ദീര്‍ഘിപ്പിക്കുവാന്‍ യഥാക്രമം   و ي ا എന്നീ അക്ഷരങ്ങള്‍ ചേര്‍ക്കുകയാണ് വേണ്ടത്.
و نُور ،    ي قِيلَ، ا – ماَل         ഉദാ:

ഇതില്‍ മധ്യത്തിലുള്ള അക്ഷരങ്ങള്‍ക്കൊന്നും ഹറകത്ത് നല്‍കപ്പെട്ടിട്ടില്ല. കാരണം ഇവ തൊട്ടുമുമ്പുള്ള അക്ഷരങ്ങളെ ദീര്‍ഘിപ്പിക്കാന്‍ വേണ്ടി മാത്രമുള്ളതാണ്. അതിനെയാണ് മദ്ദ്-ദീര്‍ഘം എന്ന് പറയുന്നത്. മദ്ദുകള്‍ രണ്ടു തരമുണ്ട്. المَدُّ الأصلِيُّ   المدُّ الْفَرعِيُّ

المدُّ الأصلِيُّ

الضمَّة، الْكسْرَةُ،  الفتْحَةُ എന്നീ ഹറകത്തുകള്‍ക്ക് ശേഷം യഥാക്രമം و ي ا എന്നീ അക്ഷരങ്ങള്‍ ചേര്‍ത്ത് ആവശ്യമായ വിധം നീട്ടി ഉച്ചരിക്കുന്നതിനെയാണ് المدُّ الأصلِيّ    എന്ന് പറയുന്നത്. ഇതിന്  المدُّ الطَّبعِيّ (സ്വാഭാവിക ദീര്‍ഘം) എന്നും പറയുന്നു.

ഒരു ഹറകത്തിന്റെ രണ്ടു മാത്രയാണ് സാധാരണ ദീര്‍ഘം. (അ ഒരു മാത്ര, ആ രണ്ടു മാത്ര)പദത്തിന്റെ ആദ്യത്തിലോ മധ്യത്തിലോ അവസാനത്തിലോ എവിടെയായിരുന്നാലും രണ്ടു മാത്രയില്‍ കൂടുതല്‍ നീട്ടാന്‍ പാടുള്ളതല്ല. നീട്ടുന്നത് ഭാഷയില്‍ അഭംഗിയും തജ്‌വീദ് നിയമങ്ങള്‍ക്ക് വിരുദ്ധവുമാണ്.

ചില ഉദാഹരണങ്ങള്‍:

فاتح, فيل, فوم ഈ പദങ്ങളിലുള്ള فو،في، فا എന്നീ അക്ഷരങ്ങള്‍ المدُّ الأصلِيُّ ആണ്.

المدُّ الفرعِيِّ

രണ്ടു മാത്രയുള്ള സാധാരണ ദീര്‍ഘത്തേക്കാള്‍ കൂടുതല്‍ നീട്ടി ഉച്ചരിക്കേണ്ട മദ്ദിന് المدُّ الفرعِيِّ എന്ന് പറയുന്നു. രണ്ട് ഘട്ടങ്ങളിലാണ് ഇത് സംഭവിക്കുന്നത്.

1. ദീര്‍ഘാക്ഷരത്തിനുശേഷം همزَة വരുമ്പോള്‍. ഉദാ:  والسماء والطارق

سماء എന്ന പദത്തില്‍ ما ദീര്‍ഘമായതിനു ശേഷം ء ഉള്ളതിനാല്‍ سماء എന്നത് സാധാരണയില്‍ കൂടുതല്‍ നീട്ടിയാണ് വായിക്കേണ്ടത്.

2. ദീര്‍ഘാക്ഷരത്തിനുശേഷം سكون വരുമ്പോള്‍. ഉദാ: الْحآقَّة مالحَاقة
ഇവിടെ الحاقة    എന്നത് ق ന്റെ സുകൂന്‍ ഉള്ളതും ഹറകത്തുള്ളതുമായ ഉച്ചാരണമാണ്. حاقْقَة എന്നാണ് ശരിയായ പദം.

همزَة  മൂലമുണ്ടാകുന്ന അസാമാന്യ ദീര്‍ഘം രണ്ട് വിധമാണ്

1.    الواجب المتصل

2   الجائز المنفصل

الواجب المتصل

ദീര്‍ഘാക്ഷരവും همزة യും ഒരേ പദത്തിലാണെങ്കില്‍ നാലോ അഞ്ചോ മാത്ര നീട്ടല്‍ നിര്‍ബന്ധമാണ്. ഇതാണ്  الواجب المتصل

ഉദാ:       تَبُوء   سِيئَت      جآءَ

الجائز المنفصل

ഒരു പദത്തിന്റെ അവസാനത്തില്‍ ദീര്‍ഘാക്ഷരവും അടുത്ത പദത്തിന്റെ ആദ്യത്തില്‍ همزة യും വന്നാല്‍ നാലോ അഞ്ചോ മാത്ര നീട്ടുകയോ സാധാരണ ദീര്‍ഘം മാത്രം നല്‍കി ഓതുകയോ ആവാം.

ഉദാ:    لا أعبُدُ مَا تَعْبُدُون

لا എന്ന ദീര്‍ഘാക്ഷരത്തിനുശേഷം أعبُدُ എന്ന പദം വന്നിരിക്കുന്നു. അതിനാല്‍  لا കൂടുതല്‍ ദീര്‍ഘിപ്പിക്കണം. ഇതാണ് المدّ الجائز المنفصل

سكون മൂലമുണ്ടാകുന്ന അസാമാന്യ ദീര്‍ഘം മൂന്നുവിധത്തിലുണ്ട്.

الْمَدُّ اللاَّزِم المدُّ العاَرِض اللّينمدُّ

الْمَدُّ الاَّزِم

ദീര്‍ഘാക്ഷരത്തിനുശേഷം അതേ പദത്തില്‍ സുകൂന്‍ വരുന്ന സ്ഥലത്ത് അസാധാരണമായി നീട്ടല്‍ നിര്‍ബന്ധമാണ്. ഇതാണ്  الْمَدُّ اللاَّزِم
മറ്റൊരു ഉദാഹരണം:  وَلا الضَّآلِّين

ദീര്‍ഘാക്ഷരമായ ضا ക്കു ശേഷം ശദ്ദുള്ള ل വരുന്നു. لّ=لَ+لْ എന്നാണല്ലോ. ദീര്‍ഘാക്ഷരത്തിനുശേഷം സുകൂന്‍ വരുന്നതുകൊണ്ട് ഇവിടെ നീട്ടല്‍ നിര്‍ബന്ധമാണ്.
ഉദാ: ءَالْآنَ

ഇവിടെയും ദീര്‍ഘാക്ഷരത്തിനുശേഷം സുകൂന്‍ തന്നെ.

ചില സൂറകള്‍ ആരംഭിക്കുന്ന കേവലാക്ഷരങ്ങള്‍ വായിക്കുമ്പോള്‍ ദീര്‍ഘത്തിനു ശേഷം സുകൂന്‍ ഉള്ളതായി കാണാം. ഉദാഹരണം ق. ഇത് قَافْ എന്നാണ് വായി ക്കേണ്ടത്.. ദീര്‍ഘത്തിനു ശേഷം സുകൂന്‍ ആണുള്ളത്. قآف എന്ന് നീട്ടി ഓതണം. الم എന്നതില്‍ അലിഫ് നീട്ടുന്നില്ല. ميم لام ഓതുമ്പോള്‍ അവ സാധാരണയില്‍ കവിഞ്ഞ് നീട്ടി ഓതണം. ഇത്തരം അക്ഷരങ്ങള്‍ നീട്ടുന്നതും المدّ اللازم ല്‍ പെടുന്നു.

المدُّ العاَرِض

ദീര്‍ഘാക്ഷരത്തിനുശേഷം നിറുത്തുന്നതിനുവേണ്ടി (وقف) പുതുതായി സുകൂന്‍ ചേര്‍ക്കുന്ന സമയത്ത് അവിടെ നീട്ടി ഓതണം. ഈ സുകൂന്‍ സ്ഥായിയായി ഉള്ളതല്ല. പുതുതായി വന്നതാണ്. അതിനാല്‍ عارض എന്നു പറയുന്നു. ഈ സ്ഥലത്ത് ദീര്‍ഘിപ്പിച്ചു പാരായണം ചെയ്യുന്നതാണ്് المد العارض
اَلْحَمدُ لِلَّهٍ رَبِّ الْعَالَمِين എന്ന ആയത്ത് നിര്‍ത്തുന്നത്v ن ന് സുകൂന്‍ നല്‍കി, عَالَمِينَ എന്നത് عَالَمِينْ എന്ന് മാറ്റിയാണ് വഖ്ഫ് ചെയ്യുന്നത്. അപ്പോള്‍ സുകൂന്‍ ഉള്ള ن ന് മുന്‍പ് വരുന്നത് ദീര്‍ഘാക്ഷരമായ ي ആണ്. ദീര്‍ഘാക്ഷരത്തിനുശേഷം സുകൂന്‍ വന്നാല്‍ അവിടെ ആറ് മാത്ര നീട്ടി ഓതേണ്ടതാണ്. അതാണ്  المد العارض.
ഉദാ: والسَّمَاءِ ذَاتِ الْبُرُوجْ           قُلْ يا أيُّهَا الْكَافِرُونْ

مدُّ اللّين

فتحة ക്കുശേഷം വരുന്ന സുകൂന്‍ ഉള്ള و  ي എന്നിവക്കാണ് حرف اللين എന്ന് പറയുന്നത്.
حرف اللين നുശേഷം وقف ചെയ്യുമ്പോള്‍ പുതുതായി സുകൂന്‍ വരുന്നു. ഈ സ്ഥലങ്ങളില്‍ രണ്ട് മാത്രയില്‍ കൂടുതല്‍ നീട്ടി ഓതണം.

ഉദാഹരണം:  لإيلاف قرَيْش ഫത്ഹായുള്ള ر ന്നു ശേഷം يْ വന്നിരിക്കുന്നു.  رَيْ എന്നത് رَيْيْشٍ എന്ന് നീട്ടി വായിക്കണം.

 

സര്‍വനാമമായ ഹാഅ് هَاءُ الضمير

സര്‍വനാമങ്ങളില്‍പെട്ട (ه)  ഹാഅ് എന്ന ശബ്ദം ഉച്ചരിക്കേണ്ട നിയമങ്ങള്‍ പ്രത്യേകം പരിഗണിക്കപ്പെടേണ്ടതാണ്. هُ، هِ എന്നുള്ള അക്ഷരങ്ങള്‍ യഥാര്‍ഥത്തില്‍ ദീര്‍ഘാക്ഷരങ്ങളല്ല എങ്കിലും രണ്ടു മാത്രയുള്ള അക്ഷരങ്ങളായിട്ടാണ് അവ ഉച്ചരിക്കേണ്ടത്. عِنْدَهُ എന്നത് عِنْدَهُ و എന്നും بِإذْنِهِ  എന്നത്  بِإذْنِهِ ي എന്നുമാണ് വായിക്കേണ്ടത്. പ്രത്യേകം വരുന്ന ഈ ദീര്‍ഘത്തിന്    مَدُّ الصِّلَة القَصِيرة എന്നാണ് പേര്.

هاء الضمير പദാന്ത്യത്തില്‍ മാത്രമേ വരികയുള്ളൂ. തൊട്ടടുത്ത അക്ഷരം  همزة ആണെങ്കില്‍ സാധാരണയില്‍ കവിഞ്ഞ് ദീര്‍ഘം ആവശ്യമാണ്. നാലു മാത്രവരെ ദീര്‍ഘിപ്പിക്കാം. ഇതിനെ مَدُّ الصِّلَة الطَّوِيلَة എന്ന് പറയുന്നു.

ഉദാ:   يَشْفَعُ عِندَهُ إلاَّ بِإذْنِهِ

എന്നാല്‍  هاء الضمير ല്‍ വായന നിറുത്തുകയോ    هاء الضمير നു മുമ്പോ ശേഷമോ سكون വരികയോ ചെയ്യുന്നുവെങ്കില്‍ ദീര്‍ഘിപ്പിക്കല്‍ അനുവദനീയമല്ല.
ഉദാ:
قُتِلَ الإنسَانُ مَا أكْفَرَهُ എന്ന ആയത്ത്          قُتِلَ الإنسَانُ مَا أكْفَرَهْ
എന്നാണ് ഓതേണ്ടത്
أكْفَرَهُഎന്നതിലെ هُ എന്നത് هْ ആയി മാറുന്നു.

لَهُ الْمُلكُ وَلَهُ الْحَمدُ
ഈ ഉദാഹരണത്തില്‍ هُ   വിനു ശേഷം الْ  സുകൂന്‍ ആണ് വന്നിരിക്കുന്നത്.
ഇതാണ് هاء الضمير ന്റെ പൊതുനിയമം. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി രണ്ടു സ്ഥലങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്. സൂറ അല്‍ ഫുര്‍ഖാനിലെ وَيَخْلُد فِيهِ مُهَانًا എന്നിടത്ത് ഫീഹി എന്നതിനു പകരം ഫീഹീ മുഹാനാ എന്ന് നീട്ടിയാണ് ഓതേണ്ടത്. യഥാര്‍ഥത്തില്‍ ദീര്‍ഘത്തിന്റെ സുകൂനിനു ശേഷമാണ് هِ വന്നത്.

മുന്നില്‍ സുകൂനുള്ള അക്ഷരമില്ലെങ്കില്‍ هُ രണ്ടു മാത്രയില്‍ നീട്ടിയാണ് വായിക്കേണ്ടത്. എന്നാല്‍ സൂറ സുമറിലെ يَرْضَهُ لَكُم എന്ന സ്ഥലത്ത് هُ നീട്ടാതെയാണ് വായിക്കേണ്ടത്.

الهمزة

അറബി അക്ഷരമാലയിലെ ആദ്യക്ഷരം ا ആണ്. എന്നാല്‍ അ,ഇ,ഉ ശബ്ദങ്ങള്‍ അലിഫിന്റെതല്ല. همزة യുടെതാണ്. ഡിക്ഷനറികളില്‍ ആദ്യക്ഷരം همزة യാണ്. കാരണം അലിഫ് ആദ്യക്ഷരമായി അറബി ഭാഷയില്‍ പദങ്ങള്‍ വരില്ല. അലിഫ് അകാര ദീര്‍ഘത്തിനുള്ളത് മാത്രമാണ്.ആയതിനാല്‍ همزة യെപ്പറ്റി സാമാന്യമായി ധാരണ അത്യാവശ്യമാണ്.

همزة രണ്ട് തരമുണ്ട് همزة الوصل ، همزة القطع

ഏത് അവസ്ഥയിലും കൃത്യമായി ഉച്ചരിക്കപ്പെടേണ്ടതാണ് همزة القطع.  ഉദാഹരണം:
أب،أم، إبراهيم،رأس، ذئب

പദാദ്യത്തില്‍ വരികയും മുമ്പുവന്ന പദത്തോട് ചേര്‍ത്തു വായിക്കുമ്പോള്‍ ഉച്ചാരണത്തില്‍ ഇല്ലാതാവുകയും ചെയ്യുന്ന همزة യെ همزة الوصل എന്നു പറയുന്നു.
ഉദാഹരണം: الله എന്ന പദത്തിന്റെ ആദ്യാക്ഷരം همزة യാണ്. എന്നാല്‍ والله എന്നെഴുതിയാല്‍ همزة ഉച്ചരിക്കാതെ ‘വല്ലാഹു’ എന്നാണ് വായിക്കേണ്ടത്. ഇങ്ങനെ മറ്റൊന്നിനോട് ചേര്‍ത്തു വായിക്കുമ്പോള്‍ ഉച്ചാരണം ഇല്ലാതാവുന്നതാണ് همزة الوصل.

الله ലെ ആദ്യാക്ഷരം همزة  الوصل ആണ്.
اقرأ എന്ന പദത്തില്‍ ആദ്യത്തേത്  همزة الوصل ഉം രണ്ടാമത്തേത് همزة القطع ഉം ആണ്.
همزة الوصل ഉം همزة القطع ഉം തിരിച്ചറിയാന്‍വേണ്ടി എഴുത്തിലും മാറ്റം സൂചിപ്പിക്കാറുണ്ട്.
ا   همزة الوصل  എന്നും    همزة القطع    أ  എന്നും എഴുതിവരുന്നു.

همزة الوصل കൊണ്ട് പദം ആരംഭിക്കുകയാണെങ്കില് همزةക്ക് ഉച്ചാരണം നല്കണം. ചേര്‍ത്തു വായിക്കുമ്പോള്‍ ഉച്ചരിക്കാനും പാടില്ല.

الشَّهرُ الْحَرَامُ باِلشَّهْرِ الحَرَامِ എന്ന ആയത്തില്‍ الشهر ലെ ആദ്യക്ഷരം الوصل همزة ആണ്. ഒന്നാമത്തേത് الشَّهرُ എന്ന് വായിക്കുകയും അതേപദം ب യോട് ചേര്‍ത്ത് വായിച്ചാല്‍ ‘അ’ എന്ന ഉച്ചാരണം പോവുകയും ചെയ്തു. ‘ബി അശ്ശഹ്‌രി’ എന്നത് ‘ബിശ്ശഹ്‌രി’ എന്നായി മാറി.

هَمزَةُ الوَصْلِ

همزة الوصل ഏതെല്ലാമാണെന്ന് തിരിച്ചറിഞ്ഞാല്‍ ബാക്കിയുള്ളത് همزة القطع ആണെന്ന് മനസ്സിലാക്കാം.
അറബി ഭാഷയിലെ പദങ്ങള്‍ حَرْف، فِعْل، اِسْم   ഇവയിലേതെങ്കിലും ഒന്നായിരിക്കും. ഈ മൂന്ന് ഇനങ്ങളിലും همزة الوصل ഉണ്ട്. اِسْم കളില്‍ ഒന്‍പത് എണ്ണവും حَرْف ല്‍ ഒരെണ്ണവും, فِعْل കളില്‍ ചില വിഭാഗങ്ങളും همزة الوصل ല്‍ പെട്ടതാണ്.

താഴെ പറയുന്ന ഒന്‍പത് നാമ പദങ്ങള്‍ മാത്രമേ همزة الوصل കൊണ്ട് ആരംഭിക്കുന്നുള്ളൂ.   ¡
اِسْم، اِبْن ،اِبْنَة،   اِثْنَانِ، اِثْنَتَانِ ،اِمْرُؤ، اِمْرَأة ،اَيْمُ ،اِست

ഈ പദങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ വന്ന ഉദാഹരണങ്ങള്‍:

سَبِّح اسْمَ رَبِّكَ الأعْلَى
فَقَالَ رَبِّ إنَّ ابْنِي مِن أهلَى
إنِّي اُرِيدُ أن اُنكِحَكَ إحْدَى ابْنَتَيَّ
ثَانِي اثْنَيْنِ إذْ هُمَا فِي الْغاَرِ
فَوْقَ اثْنَتَيْنِ
إِنِ امْرُؤُ هَلَكَ لَيْسَ لَهُ وَلَدٌ
الّذين كَفَرُوا امْرَأتَ نُوحٍ وَامْرَأتَ لُوطٍ
الحروف

حرف -കളില്‍ ال മാത്രമേ همزة الوصل ല്‍ ആരംഭിക്കുന്നുള്ളൂ.
ഉദാ:
الحَمْدُ  والْعَصْر وَالْفَجْر

الفعل

فعل കളില്‍ താഴെ പറയുന്ന വിഭാഗങ്ങള്‍ همزة الوصل ന് ഉദാഹരണങ്ങളാണ്.
1. ثُلاَثِي مُجَرَّد (മൂന്നക്ഷരമുള്ള)കളുടെ കല്പനാ രൂപങ്ങള്‍.
ഉദാ:   رَبِّ ارْحَمهُمَا              وَاسْمَع وَانْظُرْنَا            اقْرَأ باسم رَبِّكَ

2. ثلاثي مزيد ല്‍ അഞ്ചും ആറും അക്ഷരങ്ങളുള്ള فعل കളുടെ مصدر، امر، ماضي എന്നിവയില്‍ വരുന്നത് همزة الوصل ആണ്. اِسْتَفْعَل     اِنْفَعَلَ   اِفْتَعَلَ     എന്നീ وزن കളിലാണ് ഇവ വരുന്നത്.
ഉദാ: اِذَا السَّمَاء انْفَطَرَت          وَإذَا الْكَوَاكِبُ انْتَثَرَت             وَاسْتَغْشَوْا ثِيَابَهُم

همزة القطع

حرف، فعل، اسم എന്നീ വിഭാഗങ്ങളില്‍ മേല്‍ പറഞ്ഞവയൊഴിച്ച് ബാക്കിയെല്ലാം همزة القطع ആണ്. ഇത് പദങ്ങളുടെ ആദ്യത്തിലും മധ്യത്തിലും അന്ത്യത്തിലും വരും. همزة القطعന്റെ സൂചകമാണ് ء എന്ന ചിഹ്നം.
ഉദാ:      وَأوْحَيْنَا إلَى مُوسَى أن ألْقِ عَصَاكَ فَإِذَا هِيَ تَلْقَف مَا يَأْفِكُون
ءأنْتُم أشَدُّ خَلْقًا أمِ السَّمَاءُ بَنَاهَا

ഈ ആയത്തുകളില്‍ നിറം കൊടുത്തതെല്ലാം همزة القطع ആണ്.

തൊണ്ടയുടെ അങ്ങേ അറ്റമാണ് همزة യുടെ مخرج  (ഉച്ചാരണ സ്ഥലം). വളരെ വ്യക്തമായിട്ടാണ് ഇത് ഉച്ചരിക്കേണ്ടത്. ഉച്ചാരണത്തില്‍ മറ്റൊന്നിലേക്ക് ഉള്‍ച്ചേര്‍ന്ന് പോകരുത്.

الحروف الشمسية والقمرية

അറബിഭാഷയില്‍ ال ചേര്‍ത്ത് വാക്കുകള്‍ പറയുമ്പോള്‍ لْ രണ്ട് തരത്തില്‍ വായിക്കപ്പെടുന്നു
1- لام വ്യക്തമായി لْ എന്ന് ഉച്ചരിക്കുക.

اَلْوَلَد الْقَمَر، الْبَدْر،

2- لام തീരെ ഉച്ചരിക്കാതെ ശേഷം വരുന്ന പദം ഇരട്ടിക്കുക.

الصَّدر،  النُّور،

ال ചേര്‍ന്നുവരുന്ന പദങ്ങളില്‍ لام നുശേഷം വരുന്ന അക്ഷരങ്ങള്‍ക്കനുസരിച്ചാണ് ഈ വ്യത്യാസം വരുന്നത്. لْ എന്ന വ്യക്തമായി ഉച്ചരിക്കാവുന്ന വിധത്തിലുള്ള അക്ഷരങ്ങള്‍ക്ക് الْحُرُوف الْقَمَرِيَّة എന്നും ل  ഉച്ചരിക്കാതെ, തൊട്ടടുത്തുള്ളത് ഇരട്ടിക്കപ്പെടുന്നവയ്ക്ക് الحرُوفُ الشَّمْسِيَّة എന്നും പറയുന്നു. ഇത് ഖുര്‍ആന്‍ പാരായണത്തിനുവേണ്ടി മാത്രമുള്ളതല്ല, അറബിഭാഷയുടെ വായനാരീതിയാണ്.

الحروف الشمسية    الحروف القمرية

التاسع    (ت)
الْأسد    (ا)
الثقافة    (ث)
الْباب    (ب)
الدب    (د)
الْجو    (ج)
الذَّرَّة    (ذ)
الْحب    (ح)
الربح    (ر)
الْخير    (خ)
الزَّكاة    (ز)
الْعين    (ع)
السيف    (س)
الْغرب    (غ)
الشَّمس    (ش)
الْفاتحة    (ف)
الصدر    (ص)
الْقانون    (ق)
الضرب    (ض)
الْكريم    (ك)
الّطَّبيب    (ط)
الْمال    (م)
الظلام    (ظ)
الْهواء    (ه)
اللواء    (ل)
الْورد    (و)
النار    (ن)
الْيمن    (ي)

വിരാമം الوقف

ഖുര്‍ആന്‍ പാരായണത്തില്‍ വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ് ആരംഭവും വിരാമവും. ശരിയായ സ്ഥാനത്തു നിന്നല്ലാതെ ഖുര്‍ആന്‍ പാരായണം ആരംഭിക്കുന്നതും അസ്ഥാനത്ത് നിറുത്തുന്നതും ശരിയല്ല. അങ്ങനെ ചെയ്താല്‍ ആശയത്തിന് ഭംഗവും പാരായണത്തിന് അഭംഗിയും ഉണ്ടാക്കുന്നു.
തുടരാന്‍ ഉദ്ദേശ്യമില്ലാതെ പാരായണം നിര്‍ത്തിവെക്കുന്നതിന് الْقًطْعُ   എന്നും പാരായണം തുടരാനുള്ള ഉദ്ദേശ്യത്തോടെ ശ്വാസം വിടാവുന്ന തരത്തില്‍ അല്പം നിറുത്തുന്നതിന് الْوَقْفُ എന്നും പറയുന്നു. ഓതുന്നതിന്നിടയില്‍ ശ്വാസം വിടാതെയുള്ള നേരിയ നിര്‍ത്തലിന് سَكْتَة എന്നു പറയുന്നു. وقف പ്രധാനമായും നാലു വിധമാണ്.

الوقف التام

ആശയപരമായോ ഭാഷാപരമായോ തുടര്‍ന്നുവരുന്നതുമയി ബന്ധമില്ലാത്ത ഒരു വാക്യത്തിന്റെ അവസാനത്തില്‍ പൂര്‍ണമായും നിറുത്തണം. ഇതിന് الوقف التام എന്ന് പറയുന്നു. ഓരോ ആയത്തിന്റെയും അവസാനത്തിലുള്ളത് ഇത്തരം  وقف കളാണ്.

الوقف الكافي

ഭാഷാപരമായി വാക്യം അവസാനിക്കുകയും തുടര്‍ന്ന് വരുന്നതുമായി ആശയത്തില്‍ ബന്ധമുണ്ടായിരിക്കുകയും ചെയ്യുന്ന സ്ഥലങ്ങളില്‍ പാരായണം നിര്‍ത്തുന്നതിന് الوقف الكافي എന്ന് പറയുന്നു.
ഉദാ:     الْحَمْدُ لِلَّه رَبِّ الْعَالَمِين

الْوقفُ الحَسن

അര്‍ഥം പൂര്‍ണമാണെങ്കിലും അശയപരമായും ഭാഷാപരമായും ശേഷമുള്ളതുമായി ബന്ധപ്പെട്ട് നില്ക്കുന്ന സ്ഥലങ്ങളില്‍ നിര്‍ത്തുന്നത് അഭികാമ്യമാണെങ്കിലും തുടര്‍ന്ന് ഓതുമ്പോള്‍ അല്പം മുന്‍പുള്ള വാക്കുകള്‍ ചേര്‍ത്തുകൊണ്ടായിരിക്കണം തുടരേണ്ടത്.
الْحَمْدُ لله ربِّ العَالَمِين എന്ന ആയത്തില്‍ الْحَمْدُ لله എന്ന് നിര്‍ത്താവുന്നതാണ്. ആശയം പൂര്‍ണം. എന്നാല്‍ വായന തുടരുമ്പോള്‍ الْحَمْدُ لله ربِّ العَالَمِين എന്ന് ചേര്‍ത്തുവായിക്കേണ്ടതാണ്.

الوقف القبيح

വാക്യം പൂര്‍ണമാകാതിരിക്കുകയും ആശയപരമായും ഭാഷാപരമായും ശേഷമുള്ളതുമായി ബന്ധപ്പെട്ട് കിടക്കുകയും ചെയ്യുന്ന സ്ഥലങ്ങളില്‍ നിര്‍ത്തുന്നത് അഭികാമ്യമല്ല. അത്തരം വഖ്ഫിന് الوقف القبيح എന്ന് പറയുന്നു. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടിയോ മറ്റോ ഇത്തരം സ്ഥലങ്ങളില്‍ നിര്‍ത്തേണ്ടിവന്നാല്‍ അതിനു മുമ്പുള്ള വാക്യവും ചേര്‍ത്ത് പാരായണം ചെയ്യല്‍ നിര്‍ബന്ധമാണ്.
إنَّ الله لا يَسْتَحْيِي أن يَضْرِبَ مَثَلاً എന്ന ആയത്ത് يَسْتَحْيِي എന്ന സ്ഥലത്ത് നിര്‍ത്തിയാല്‍ ആശയപരമയി വളരെ തെറ്റായിത്തീരുന്നു. അതിനാല്‍ إنَّ الله മുതല്‍ വീണ്ടും ഓതണം.

وقف പോലെ പ്രധാനമാണ് തുടക്കവും. ഒരു ഉദാഹരണം നോക്കാം:
وَقَالَتِ الْيَهُودُ يَدُ الله مَغْلُولَة  എന്നത് يَدُ الله مغْلُولَة എന്ന് ആരംഭിക്കുമ്പോള്‍ അല്ലാഹുവിന്റെ മഹത്വത്തിനു യോജിക്കാത്ത വാക്യമായിത്തീരുന്നു.

വഖ്ഫ് ചെയ്ത് ഓതേണ്ട രീതി യഥാര്‍ഥത്തിലുള്ളത്
الرَّحمَنِ الرَّحِيمْ الرَّحمَنِ الرَّحِيمِ
مُفْلِحُونْ أولَئِكَ هُمُ الْمُفْلِحُونَ
الصَّمَدْ اللهُ الصَّمَدُ

وقف ന്റെ രൂപങ്ങള്‍

ആയത്തിന്റെ അവസാനം മൂന്നു തരത്തിലാണ് വഖ്ഫ് ചെയ്യുന്നത്.

തന്‍വീനുള്ള فتحة

رَحِيمًا، كِتَابًا തുടങ്ങിയ ഇരട്ട ഫത്ഹിലാണ് ആയത്ത് അവസാനിക്കുന്നതെങ്കില്‍ അവ നീട്ടിവായിച്ചുകൊണ്ട് നിര്‍ത്തണം.
إنَّهُ كَانَ تَوَّابًا എന്ന ആയത്ത് تَوَّابَا إنَّهُ كَانَ എന്നാണ് وقف   ചെയ്യേണ്ടത്. وقف ചെയ്യുന്നിടത്ത് സാധാരണ ദീര്‍ഘം മതിയാവുന്നതാണ്.

ഉദാ:

والنَّازِعَاتٍ غَرقًا
والنَّاشِطَاِ نَشْطًا
والسَّابِحَاتِ سَبْحًا

تَاء التَّأنِيث

സ്ത്രീലിംഗത്തെ കുറിക്കുന്ന ة ല്‍ അവസാനിക്കുന്ന പദത്തിലാണ് وقف ചെയ്യേണ്ടതെങ്കില്‍ ة നെ هاء ആക്കി സുകൂന്‍ നല്‍കുകയാണ് വേണ്ടത്.

هَلْ أتَاكَ حَدِيثُ الْغَاشِيَة എന്ന ആയത്തിലെ الغاشية എന്നത് الغاشيهْ എന്നാണ് നിര്‍ത്തേണ്ടത്.
മറ്റൊരു ഉദാഹരണം:  الْحَاقَّة   مالحَاقَّة     وَماَ أدْراك مَا الحَاقَّة എന്ന ആയത്തുകള്‍ ഇനി പറയും പ്രകാരമാണ് വഖ്ഫ് ചെയ്യേണ്ടത്. الْحَاقَّهْ   مالحَاقَّهْ     وَماَ أدْراك مَا الحَاقَّهْ

السكون

تَاء التأنيث   ،   فتحة എന്നിവയല്ലാത്ത എല്ലാ സ്ഥലങ്ങളിലും അവസാനത്തെ അക്ഷരത്തിന് സുകൂന്‍ നല്‍കിയാണ് നിര്‍ത്തേണ്ടത്.

വഖ്ഫ് ചെയ്ത് ഓതേണ്ട രീതി    യഥാര്‍ഥത്തിലുള്ളത്

الرَّحمَنِ الرَّحِيمْ    الرَّحمَنِ الرَّحِيمِ
مُفْلِحُونْ    أولَئِكَ هُمُ الْمُفْلِحُونَ
الصَّمَدْ    اللهُ الصَّمَدُ
ആയത്തിന്റെ അവസാനത്തെ പദം ഏത് ഹറകത്തില്‍ അവസാനിക്കുന്നതായിരുന്നാലും ആ പദത്തിന്റെ അവസാന അക്ഷരത്തിന് സുകൂന്‍ നല്‍കുകയാണ് വേണ്ടത്.

കേവലാക്ഷരങ്ങള്‍കൊണ്ട് ആരംഭിക്കുന്ന സൂറത്തുകള്‍

അക്ഷരങ്ങള്‍

സൂറത്തിന്റെ പേര്

ق

ق

ن

القلم

ص

ص

طس

النمل

يس

يس

حم

غافر، فصلت، الزخرف، الدخان، الجاثية، الأحقاف،

طه

طه

الم

البقرة، آل عمران، العنكبوت، الروم، ،لقمان، السجدة

الر

يونس، هود، يوسف، إبراهيم، الحجر،

طسم

الشعراء، القصص،

المص

الأعراف

المر

الرعد

كهيعص

مريم

حم عسق

الشورى

 

 

മുൻപത്തെ ലേഖനം മുഹമ്മദ് നബിയുടെ പുത്രന്മാര്‍
അടുത്ത ലേഖനം പാരായണ നിയമങ്ങള്‍ (തജ്‌വീദ്)-1

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History