പാരായണ നിയമങ്ങള്‍ (തജ്‌വീദ്)-1
ലോകത്തുള്ള മുഴുവൻ മനുഷ്യർക്കുമായി ഇറക്കപ്പെട്ട അന്തിമ വേദഗ്രന്ഥമാണ് ഖുർആൻ. അല്ലാഹുവിൻ്റെ വചനങ്ങൾ മനുഷ്യർക്ക് സന്മാർഗ്ഗദർശനത്തിനായി ഇറക്കപ്പെട്ടതിനാൽ, അതിൻ്റെ ആശയം ഗ്രഹിക്കുന്നത് അത്യന്താപേക്ഷിതമാണ്. എന്നാൽ, ആശയം അറിയുന്നതിനോടൊപ്പം, ഖുർആനിൻ്റെ പാരായണം കുറ്റമറ്റതും ഭംഗിയുള്ളതുമായിരിക്കേണ്ടത് നിർബന്ധമാണ്. ഇവിടെയാണ് തജ്‌വീദ് എന്ന വിജ്ഞാനശാഖയുടെ പ്രസക്തി. ഖുർആൻ പാരായണം നന്നാക്കുവാനുള്ള ശാസ്ത്രീയ മാർഗ്ഗങ്ങളാണ് തജ്‌വീദ് പഠനത്തിലുള്ളത്. ‘ശബ്ദം കൊണ്ട് ഖുർആനിനെ അലങ്കരിക്കുക’ എന്ന പ്രവാചക നിർദേശം ഉൾക്കൊണ്ടുകൊണ്ട്, പിൽക്കാല പണ്ഡിതന്മാർ രൂപപ്പെടുത്തിയെടുത്ത ഈ വിജ്ഞാനശാഖ, അക്ഷരങ്ങളുടെ ഉച്ചാരണശുദ്ധി ഉറപ്പുവരുത്തിക്കൊണ്ട് ഖുർആൻ പാരായണം പൂർണതയുള്ളതാക്കാൻ സഹായിക്കുന്നു. പാരായണ നിയമങ്ങള്‍ (തജ്‌വീദ്) എന്ന ഈ ലേഖനത്തിൽ പാരയണ നിയമങ്ങളുടെ താഴെ നൽകിയ ഭാഗങ്ങൾ വായിക്കാവുന്നതാണ്.
അറബി അക്ഷരങ്ങൾ, അക്ഷരങ്ങളുടെ ഉത്ഭവസ്ഥാനങ്ങൾ (മഖാരിജുൽ ഹുറൂഫ്), അക്ഷര വിഭാഗങ്ങൾ, തൊണ്ടയിൽ നിന്ന് പുറപ്പെടുന്ന അക്ഷരങ്ങൾ (ഹുറൂഫുൽ ഹൽഖ്), കനം കൂട്ടേണ്ട അക്ഷരങ്ങൾ (ഹുറൂഫുൽ ഇസ്തിഅ്‌ലാഅ്), കനപ്പിക്കേണ്ട അക്ഷരങ്ങൾ (ഹുറൂഫുൽ ഖൽഖല), മയമുള്ള അക്ഷരങ്ങൾ (ഹുറൂഫുൽ ലീൻ), വായനാ നിയമങ്ങൾ, സുകൂനുള്ള നൂനിൻ്റെയും തൻവീനിൻ്റെയും നിയമങ്ങൾ, വ്യക്തമാക്കൽ (ഇള്ഹാർ), മറയ്ക്കൽ (ഇഖ്ഫാഅ്), മറിച്ചിടൽ (ഇഖ്ലാബ്), സുകൂനുള്ള മീമിൻ്റെ നിയമങ്ങൾ, കനം കൂട്ടലും കനം കുറയ്ക്കലും (തഫ്ഖീം, തർഖീഖ്).
الحروف الهجائية
| ح | ج | ث | ت | ب | ا |
|---|---|---|---|---|---|
| س | ز | ر | ذ | د | خ |
| ع | ظ | ط | ض | ص | ش |
| م | ل | ك | ق | ف | غ |
| ي | و | ه | ن |
28 അക്ഷരങ്ങളാണ് അറബി ഭാഷയിലുള്ളത്. എന്നാല്‍ ഈ 28 അക്ഷരങ്ങളും എഴുതാന്‍ പഠിക്കണമെങ്കില്‍ 15 അക്ഷരരൂപങ്ങള്‍ മാത്രം പഠിച്ചാല്‍ മതി.
അനായാസം പഠിക്കാവുന്ന ഒരു ഭാഷയാണ് അറബി എന്നതുതന്നെ ഖുര്‍ആന്‍ പഠനത്തെ എളുപ്പമാക്കുന്നു. എന്നാല്‍ മലയാളത്തിലെ അക്ഷരങ്ങളിലെ പതിനൊന്ന് അക്ഷരങ്ങള്‍ക്ക് മാത്രമേ അറബിയില്‍ സമാന ശബ്ദമുള്ളൂ.
(അ) أ (ബ) بَ (ജ) جَ (ദ) دَ (സ) سَ (ശ) شَ
(ല) لَ (മ) مَ (ഹ) هَـ (വ) وَ യ يَ
എന്നിവയാണ് ആ അക്ഷരങ്ങള്‍. ബാക്കിയുള്ള ചില അക്ഷരങ്ങള്‍ക്ക് ഭാഗികമായി മാത്രമേ സ്വരസാമ്യമുള്ളൂ. ചില അക്ഷരങ്ങള്‍ക്ക് തുല്യമായി മലയാളത്തില്‍ അക്ഷരങ്ങളോ ഉച്ചാരണങ്ങളോ ഇല്ല. ‘റ’ എന്ന അക്ഷരത്തിന് സാമാന്യമായി ഉപയോഗി്ച്ചുവരുന്നത് (ر) എന്നാണ്. എന്നാല്‍ ഇത് വായിക്കേണ്ടത് ‘റ്വ’ എന്നാണ്. അറബിയില്‍ ‘ര’ എന്ന ശബ്ദമില്ല. എന്നാല്‍ ‘റ്വ’ക്ക് ഇകാരം വരുമ്പോള്‍ ‘രി’ എന്നാണ് ഉച്ചരിക്കുന്നത്.
മലയാളത്തില്‍ ഉച്ചാരണങ്ങളുള്ള പതിനൊന്ന് അക്ഷരങ്ങളും സാമാന്യ ഉച്ചാരണങ്ങളുള്ള നാല് അക്ഷരങ്ങളും ഉച്ചാരണമേയില്ലാത്ത പതിമൂന്ന് അക്ഷരങ്ങളുമുണ്ട്. അവ താഴെ പറയുന്നു.
|
ث |
ح |
خ |
ذ |
ز |
ص |
ض |
ط |
ظ |
ع |
غ |
ق |
ف |
അക്ഷരങ്ങളുടെ ഉത്ഭവസ്ഥാനങ്ങള്‍
നാവുകൊണ്ടാണ് നാം സംസാരിക്കുന്നത് എന്ന് പറയാമെങ്കിലും നാവും ചുണ്ടുകളും പല്ലുകളും തൊണ്ടയും അണ്ണാക്കും എല്ലാം ചേര്‍ന്നാണ് സംസാരം രൂപപ്പെടുന്നത്. ചിലപ്പോള്‍ നാവും പല്ലുകളും, ചിലപ്പോള്‍ ചുണ്ടുകള്‍ മാത്രവും മറ്റു ചിലപ്പോള്‍ തൊണ്ടയുടെ അകത്തളങ്ങളുമെല്ലാം ശബ്ദവും അക്ഷരവും പുറത്തേക്കുവരുന്ന പ്രക്രിയയില്‍ ഭാഗഭാക്കാകുന്നു. ഓരോ അക്ഷരത്തിനും പ്രത്യേക ഉത്ഭവസ്ഥാനമുണ്ട്. 28 അക്ഷരങ്ങള്‍ക്കും ഇരുപത്തിയെട്ട് സ്ഥാനങ്ങള്‍. ആ സ്ഥാനങ്ങള്‍ അറബിഭാഷയില്‍ മഖാരിജുല്‍ ഹുറൂഫ് എന്ന് അറിയപ്പെടുന്നു.
ഉത്ഭവസ്ഥാനങ്ങള്‍ (വായുടെ മുന്‍ഭാഗത്തുനിന്ന് പിന്‍ഭാഗത്തേക്ക്)
|
സാങ്കേതിക നാമങ്ങള്‍ |
ഉത്ഭവ സ്ഥാനം |
അക്ഷരം |
|
شفوية |
രണ്ട് ചുണ്ടുകള്‍ ചേര്‍ത്ത് |
م، ب |
|
രണ്ട് ചുണ്ടുകള്‍ കൂര്‍പ്പിച്ച് വിടര്‍ത്തി |
و |
|
|
മേലേ മുന്‍പല്ലുകളുടെ അഗ്രവും കീഴ്ചുണ്ടും |
ف |
|
|
لثوية |
നാവിന്റെ അഗ്രവും മേലെ മുന്‍പല്ലുകളുടെ അറ്റവും |
ث، ذ، ظ |
|
نطعية |
നാവിന്റെ അഗ്രവും മേലെ മുന്‍പല്ലുകളും മുരടും |
ت، د، ط |
|
ضرسية |
നാവിന്റെ പാര്‍ശ്വവും അണപ്പല്ലുകളും ചേര്‍ന്ന് |
ض |
|
ذلقية |
നാവിന്റെ അറ്റവും പാര്‍ശ്വവും മേലെ മുന്‍പല്ലുകളുടെ മോണയും ചേര്‍ന്ന് |
ل |
|
ل ന്റെ അല്പം പിന്‍ഭാഗത്ത് |
ن |
|
|
നാവിന്റെ അഗ്രത്തിന്റെ പുറംഭാഗവും മേലെ മോണയും |
ر |
|
|
صفرية أو أسلية |
നാവിന്റെ അറ്റവും മുന്‍പല്ലുകളുടെ ഇടയും |
ز س ص |
|
شجرية |
നാവിന്റെ മധ്യവും മേലണ്ണാക്കിന്റെ മുന്‍വശവും ചേര്‍ന്ന |
ش ح |
|
നാവിന്റെ മധ്യവും മേലണ്ണാക്കിന്റെ മധ്യഭാഗവും ചേര്‍ന്ന് |
ي |
|
|
لهوية |
നാവിന്റെ മേലറ്റവും മേലണ്ണാക്കും |
ك |
|
നാവിന്റെ അങ്ങേയറ്റവും തൊട്ടുമുകളിലുള്ള അണ്ണാക്കും ചേര്‍ന്ന് |
ق |
|
|
حلقية |
തൊണ്ടയുടെ വായയോടടുത്ത ഭാഗം |
خ غ |
|
തൊണ്ടയുടെ മധ്യഭാഗം |
ح ع |
|
|
തൊണ്ടയുടെ അങ്ങേയറ്റം |
ء هـ |
|
|
جوفية |
ദീര്‍ഘശബ്ദത്തിനുവേണ്ടി ഉപയോഗിക്കുമ്പോള്‍ ശബ്ദം വരുന്നത് തൊണ്ടയുടെ താഴെ നിന്നാണ് |
ا و ى |
അക്ഷര വിഭാഗങ്ങള്‍
حُرُوفُ الحَلْق حُرُوفُ الاستِعلاء حروف الْقَلْقَلَة حُروف اللِّين
حروف الحلق (തൊണ്ടയില്‍ നിന്ന് പുറപ്പെടുന്ന അക്ഷരങ്ങള്‍)
ء، هـ، ع، غ، ح،خ ഇവയാണ് കണ്ഠ്യാക്ഷരങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ അക്ഷരങ്ങള്‍ വരുന്ന ചില ഖുര്‍ആന്‍ വാക്യങ്ങള്‍
أمْهِلْهُم رُوَيْدا أنْعَمْتَ عَلَيْهِم حَكِيمٌ عَلِيمٌ وَاللَّهُ عَلِيمٌ حَكِيم وَمِن شَرِّ غَاسِقٍ
إِلَى غَسَقِ اللَّيلِ خَلَقَ الإنسَان مِن عَلَق وَمِن شَرِّ مَا خَلَق
حروف الحلق അവയുടെ തൊട്ടുമുന്‍പോ ശേഷമോ വരുന്ന അക്ഷരങ്ങളിലേക്ക് ചേര്‍ത്തി വായിക്കാന്‍ പാടുള്ളതല്ല.
ഉദാ: أَنْعَمْتَ എന്നത് أَنَّمْـتَ എന്ന് വായിച്ചാല്‍ ശരിയാവുകയില്ല.
حُرُوف الاسْتِعلاء
ص ض ط ظ غ خ ق എന്നീ അക്ഷരങ്ങളാണ് حروف الاستعلاء എന്നറിയപ്പെടുന്നത്. ഉച്ചരിക്കുമ്പോള്‍ നാവ് മേലണ്ണാക്കിന്റെ ഭാഗത്തേക്കുയര്‍ത്തുന്നതിനാലാണ് استعلاء എന്ന പേരുവന്നത്. ശബ്ദം കനപ്പിച്ച് വായ നിറച്ച് ഉച്ചരിക്കേണ്ടവയാണ് ഈ അക്ഷരങ്ങള്‍. മലയാളത്തില്‍ സമാന ഉച്ചാരണമില്ലാത്ത ഈ അക്ഷരങ്ങള്‍ പ്രത്യേകം ശ്രദ്ധ നല്‍കി പഠിക്കേണ്ടതാണ്.
حروف الاستعلاء വരുന്ന ചില ആയത്തുകള്‍
صراط الذين أنعمت عليهم غير المغضوب عليهم ولا الضآلّين أنقَضَ ظَهرك
خلق الإنسان من علق
حروف الاستعلاء കനം കൂട്ടിയും നാവുയര്‍ത്തിയും ആണ് ഉച്ചരിക്കേണ്ടത്. മറ്റ് അക്ഷരങ്ങള്‍ കനം കുറച്ചും അല്പം ചരിച്ചുമാണ് ഉച്ചരിക്കേണ്ടത്. അവ حروف الاستفال എന്നറിയപ്പെടുന്നു. ഉദാഹരണത്തിന് ت، ط എന്നീ അക്ഷരങ്ങള്‍ക്ക് ഒരേ ഉത്ഭവസ്ഥാനമാണുള്ളത്. ط ഉച്ചരിക്കുമ്പോള്‍ നാവ് മേലണ്ണാക്കിലേക്ക് ഉയരുന്നു. എന്നാല്‍ ت ഉച്ചരിക്കുമ്പോള്‍ നാവ് താഴുകയും കനം കുറയുകയും ചെയ്യുന്നു. അതുകൊണ്ട് ط
استعلاء ലും ت استفال ലും പെടുന്നു. استعلاء എന്നാല്‍ ഉയര്‍ത്തുക എന്നാണര്‍ഥം.
حروف الاستفال നേരിയ ചരിവോടെയാണ് ഉച്ചരിക്കേണ്ടത്. ت എന്നത് ‘ത’യുെടയും ‘തെ’യുടെയും മധ്യത്തിലുള്ള ഉച്ചാരണമാണ്.
قالوا تالله تذكر تفتؤا يوسف حتى تكون حرضا وتكون من الهالكين
ഈ ആയത്ത് പാരായണം ചെയ്ത് ഇതിലെ ت ശബ്ദം ശ്രദ്ധിച്ചു നോക്കിയാല്‍ ഇത് വ്യക്തമാവും.
حروف القلقلة
د، ج، ب، ط، ق എന്നീ അക്ഷരങ്ങള്‍ സ്ഫുടമായും ചലനാത്മകമായും സ്വരഭാരത്തോടെയും ഉച്ചരിക്കേണ്ടവയാണ്. ഇവ حروف القلقلة എന്നറിയപ്പെടുന്നു. ഈ അക്ഷരങ്ങള്‍ക്ക് سكون നല്കപ്പെടുമ്പോള്‍ കനപ്പിച്ചും വ്യക്തമായും ഉച്ചരിക്കേണ്ടതാണ്. ഓര്‍ക്കാനുള്ള സൗകര്യത്തിനുവേണ്ടി ഇവയെ قطبحد എന്ന സൂചനാ നാമത്തില്‍ പറയപ്പെടാറുണ്ട്. സുകൂനുള്ള ഈ അക്ഷരങ്ങള്‍ പദങ്ങള്‍ക്കിടയില്‍ വന്നാലും ആയത്തുകളുടെ അവസാനത്തില്‍ വഖ്ഫ് ചെയ്യുമ്പോഴും വ്യക്തമായി ഉച്ചരിക്കേണ്ടതുണ്ട്.
ഉദാ: بقْل ، قطْمير، حبْل من مسدْ، يجْعلون، يدْخلون
ആയത്തിന്റെ അവസാനത്തില്‍ വരുമ്പോള്‍
ഉദാ:
والسماء والطارق واليوم الموعود
والله من ورائهم محيط وشاهد ومشهود
النجم الثاقب والسماء ذات البروج
حروف اللين
അറബി ഭാഷയില്‍ ആ, ഈ, ഊ എന്നീ സ്വരങ്ങളില്‍ ദീര്‍ഘത്തിന് യഥാക്രമം و، ي، ا എന്നീ അക്ഷരങ്ങളാണ് ഉപയോഗിക്കുന്നത്. فوم فيل فاز എന്നീ പദങ്ങളിലെ و، ي، ا എന്നിവ സ്വതന്ത്ര അക്ഷരങ്ങളല്ല, ദീര്‍ഘത്തിന്‌വേണ്ടി ഉപയോഗിച്ചതാണ്. എന്നാല്‍ സാധാരണഗതിയില്‍ (و، ي واو ياء ) എന്നിവ ഹറകത്തോടുകൂടിയ സ്വതന്ത്രാക്ഷരങ്ങളുമാണ്. ഉദാഹരണം
يَد يُتم وَلَد وِزْر وُدّ
و، ي എന്നീ അക്ഷരങ്ങള്‍ക്ക് سكون വരികയും തൊട്ടുമുമ്പുള്ള അക്ഷരത്തിന് فتحة ആവുകയും ചെയ്യുമ്പോള്‍ ഏറെ മൃദുലവും ലോലവുമായിട്ടാണ് ഈ അക്ഷരങ്ങള്‍ ഉച്ചരിക്കപ്പെടേണ്ടത്. ലളിതവും ലോലവും ആയി ഉച്ചരിക്കപ്പെടുന്നവ എന്ന അര്‍ഥത്തില്‍ ഇവയ്ക്ക് حروف اللين എന്ന് പറയുന്നു.
ഉദാ:
جَوْف خَوْف بيْتا كيْد
വായനാ നിയമങ്ങള്‍
എന്നിവയാണ് ആ നിയമങ്ങള്‍ غُنَّة إدْغَام، إقْلاَب إخْفَاء إظْهَار
വ്യക്തമാക്കല്‍ الإظْهَار
വായിക്കുമ്പോള്‍ മറ്റൊന്നിന്റെ കൂടെ ഉള്‍ച്ചേര്‍ന്നു പോകാതെ വ്യക്തമായി ഉച്ചരിക്കേണ്ട അക്ഷരങ്ങളുണ്ട്. ഇങ്ങനെ വ്യക്തമായി ഉച്ചരിക്കുന്നതിനാണ് إِظْهَار എന്ന് പറയുന്നത്. തന്‍വീന്‍, സുകൂനുള്ള നൂന്‍ എന്നിവയിലാണ് ഇത് പ്രധാനമായും ബാധകമാവുന്നത്.
الإخْفَاء ഗോപ്യമാക്കല്‍
മറ്റൊന്നിനോട് ചേര്‍ത്തു വായിക്കുമ്പോള്‍ ഉച്ചാരണം വ്യക്തമാക്കാതിരിക്കുന്നതിനാണ് إخفاء എന്ന് പറയുന്നത്. സുകൂനുള്ള നൂനിനാണ് ഇത് ബാധകം.
الإقْلاَب മാറ്റി മറിക്കല്‍
ഒരക്ഷരത്തെ മറ്റൊരക്ഷരമായി മാറ്റി ഉച്ചരിക്കുന്നതിനാണ് إِقْلاَب എന്നു പറയുന്നത്.
الإدْغَام ലയിപ്പിക്കല്‍
സുകൂന്‍ ഉള്ള അക്ഷരത്തെ ശേഷം വരുന്ന ഹറകത്ത് ഉള്ള അക്ഷരത്തോട് ലയിപ്പിക്കുകയും ഇരട്ടിച്ച് ഉച്ചരിക്കുകയും ചെയ്യുന്നതിനാണ് إِدْغَام എന്ന് പറയുന്നത്.
اِذْهَبْ بِكَتَابِي എന്നെഴുതിയത് ചേര്‍ത്തു വായിക്കേണ്ടത് اِذْهَبِّكتابي എന്നാണ്
അതുപോലെ قَدْ تَبَيَّنَ എന്നത് قَتَّبَيَّنَ എന്നാണ് വായിക്കേണ്ടത്.
الغُنَّة ഈണം
സ്വരഭംഗിക്കായി ഈണത്തോടെ മണിച്ച് ഉച്ചരിക്കുന്നതിനാണ് غُنَّة എന്ന് പറയുന്നത്. ഭാഷയിലെ വായനാ നിയമം എന്നതിലുപരി ഖുര്‍ആനിന്റെ ഭംഗിയുള്ള പാരായണമാണ് غُنَّة ന്റെ ലക്ഷ്യം. ഇരട്ടിപ്പുള്ള ميم نون എന്നീ അക്ഷരങ്ങള്‍ എപ്പോഴും ഈണത്തോടുകൂടിയേ വായിക്കാവൂ.
സുകൂനുള്ള നൂനും തന്‍വീനും
ن ന് സുകൂന്‍ നല്‍കുന്നതിനെയാണ് സുകൂനുള്ള നൂന്‍ എന്ന് പറയുന്നത് .(نْ)
الفتحة الضمة ،الكسرة എന്നീ സ്വരചിഹ്നങ്ങള്‍ ഇരട്ടയായി ഉപയോഗിക്കുന്നതിനെയാണ് തന്‍വീന്‍ എന്ന് പറയുന്നത്. നൂന്‍ ആക്കി ഉച്ചരിക്കുക എന്നാണ് തന്‍വീന്‍ എന്ന പദത്തിന്റെ അര്‍ഥം.
كِتَاباً، كِتَابٍ، كِتَابٌ എന്നിങ്ങനെ എഴുതിയാല്‍ كِتَابَنْ كِتَابِنْ كِتَابُنْ എന്നാണ് തന്‍വീനിന്റെ വായന. സുകൂനിന്റെയും തന്‍വീനിന്റെയും ഉച്ചാരണത്തില്‍ മാറ്റമില്ല. സുകൂനുള്ള നൂനിന്റെയും തന്‍വീനിന്റെയും ശേഷം വരുന്ന അക്ഷരങ്ങളുടെ ഉച്ചാരണം തജ്‌വീദില്‍ ഏറെ പ്രധാനമാണ്. ആ അക്ഷരങ്ങളുടെ മാറ്റത്തിനനുസരിച്ചാണ് عُنَّة، إقْلاَب، إِدْغَام، إِخْفَاء، إِظْهَار എന്നിവ ശ്രദ്ധിക്കപ്പെടുക.
الإظْهَار
خ، غ، ح، ع، ه، ء എന്നിവ حروف الحلق ആണ്. ഇവയില്‍പെട്ട ഏതെങ്കിലും ഒന്ന് സുകൂനുള്ള നൂനി(نْ)നോ തന്‍വീനിനോ ശേഷം വന്നാല്‍ نْ ശബ്ദം വളരെ വ്യക്തമായി കേള്‍ക്കണം. അതാണ് إظْهَار. ഒരു പദത്തിന്റെ അവസാനത്തില്‍ മാത്രമേ തന്‍വീന്‍ വരികയുള്ളൂ. എന്നാല്‍ نْ പദാന്ത്യത്തിലും പദമധ്യത്തിലും വരും. എവിടെയായിരുന്നാലും തൊട്ടടുത്തത് حروف الحلق ആണെങ്കില്‍ ن വ്യക്തതയോടെ ഉച്ചരിക്കണം. أنْعمْتَ എന്ന പദം نون ഉം عين ഉം വ്യക്തമാകുന്ന വിധത്തില്‍ أنْ عَمْتَ എന്ന് വായിക്കണം. أنْ عَمْتَ എന്നത് رسُولٌ أمِين എന്നാണ് വായിക്കേണ്ടത്.
| الحرف | التنوين | النون الساكنة | |
| ഒറ്റപ്പദത്തില്‍ | രണ്ടു പദങ്ങളില്‍ | ||
| ء | عَذَابٌ ألِيمٌ | يَنْئَوْن | مَنْ أعْطى |
| ه | قومٍ هاد | يَنْهَوْنَ | مَنْ هَاجر |
| ع | سواءٌ عليهم | أَنْعَمْتَ | منْ عَلَق |
| ح | عليمٌ حكيم | وَانْحَرْ | مَنْ حَادّ |
| غ | إلهٌ غير الله | فَسَيُنْغِضُونَ | مِنْ غِسْلِينٍ |
| خ | عليمٌ خبير | وَالمُنْخَنِقَةُ | مَنْ خَشِي |
لإخفاء
ك، ق، ف، ظ، ط، ض، ص، ش، س، ز، ذ، د، ج، ث، ت എന്നീ അക്ഷരങ്ങളില്‍ ഏതെങ്കിലുമൊന്നാണ് സുകൂനുള്ള നൂനിന്റെയോ തന്‍വീനിന്റെയോ ശേഷം വരുന്നതെങ്കില്‍ നൂനും തന്‍വീനും വ്യക്തമായി ഉച്ചരിക്കേണ്ടതില്ല. അല്പം ഈണത്തോടെ മണിച്ച് അവ്യക്തമാക്കിയിട്ടാണ് ഓതേണ്ടത്.
ഒരു ഉദാഹരണം: ينتهوا എന്ന പദത്തില്‍ നൂനിനുശേഷം ت വന്നത് ഒരേ പദത്തിലാണ്. എന്നാല്‍ لن تنالوا എന്നതില്‍ نْ ഒരു പദത്തിന്റെ അവസാനത്തിലും ت അടുത്ത പദത്തിന്റെ ആദ്യത്തിലുമാണ് വന്നത്. ഈ രണ്ടവസ്ഥകളിലും إخفاء ചെയ്യണം. അഥവാ نْ വ്യക്തമായി ഉച്ചരിക്കേണ്ടതില്ല.
ينْتَهُوا എന്ന് പറയാതെ മൂക്കിന്റെ സാന്നിധ്യത്തോടെ يَنْنْتَهوا എന്ന് മണിച്ചു വായിക്കണം.
جَنَّاتٌ تَجْرِي എന്നതില്‍ ت വന്നിരിക്കുന്നത് തന്‍വീനിന് ശേഷമാണ്. അതുകൊണ്ട് അത് മണിച്ച് جَنَّاتُنْنْ تَجْرِي എന്ന് പാരായണം ചെയ്യണം.
മറ്റൊരു ഉദാഹരണം: രണ്ട് പദങ്ങളില്‍ منْ سوءٍ ഒരു പദത്തില്‍ لِتُنْذِرَ തന്‍വീന്‍ دَكًّا دَكًّا
മറ്റ് അക്ഷരങ്ങള്‍ ഓരോന്നും إخفاء ചെയ്യേണ്ട രൂപം താഴെ കൊടുത്ത പട്ടികയില്‍ കാണിച്ചിരിക്കുന്നു. തന്‍വീന്‍ വരുന്ന രീതിയും نْ ഒറ്റപദത്തിലുള്ളതും രണ്ട് പദങ്ങളിലായി വരുന്നതും സോദാഹരണം ഈ പട്ടികയിലുണ്ട്.
| التنوين | ഒറ്റപ്പദത്തില്‍ | രണ്ടു പദങ്ങളില്‍ | لحروف |
| يومئذٍ تعرضون | أَنْتُم | نْ تنالوا | ت |
| ماءً ثجَّاجا | والأُنْثى | مِنْ ثَمَرة | ث |
| خلقٍ جديد | زَنْجَبيلاَ | إنْ جَاءَكم | ج |
| كأساً دِهَاقا | أنْدَادًا | مِنْ ديارهم | د |
| سلْسلةٍ ذَرْعها | أَنْذِر قومك | مَنْ ذَا الذي | ذ |
| مباركةٍ زيتونة | أنْزَلنا | مِنْ زَقُّوم | ز |
| فوجٌ سَألهم | الإِنْسان | ولئنْ سَألتهم | س |
| سبعاً شِداداً | أنْشأكم | مِنْ شَرِّ | ش |
| قاعاً صَفْصَفاً | أنْصَار | عنْ صَلاتهم | ص |
| قوماً ضَالِّين | مَنْضود | مَنْ ضَلَّ | ض |
| ليلاً طَويلا | انْطَلِقوا | مِنْ طَيِّبات | ط |
| ظِلاًّ ظَليلا | أنْظِرني | مَنْ ظَلم | ظ |
| شيءٍ قَدير | ولا يُنْقِذُون | مِنْ قَبل | ق |
| شيئاً فَريًّا | مُنْفَطر | منْ فَضل الله | ف |
الإقلاب
ഒരക്ഷരത്തെ മറ്റൊരക്ഷരമായി മാറ്റിമറിക്കലാണ് الإقلاب. സുകൂനുള്ള نون നോ തന്‍വീനിനോ ശേഷം ب വന്നാല്‍ نْ എന്നത് مْ ആയി ഉച്ചരിക്കണം. ഇത് ഒരു പദത്തിലും രണ്ടു പദങ്ങള്‍ ചേരുമ്പോഴും ഉണ്ടാകാം. എന്നാല്‍ باء നു മാത്രമേ ഇത് ബാധകമാകുന്നുള്ളൂ.
ഉദാ: ألِــيمُمْ بِمَا كَانُوا ـــــــ ألِيمٌ بِمَا كَانُوا بِذَمْبِهِمْ ـــــــــ بِذَنْبِهِم مِمْبَعْدِ ــــــ مِن بَعْدِ
എന്നിങ്ങനെയാണ് മാറ്റം സംഭവിക്കുക.
الإدْغَامُ بِغُنَّة ഈണത്തോടെ ലയിപ്പിക്കല്‍
സുകുനുള്ള നൂനിന്റെയും തന്‍വീനിന്റെയും ശേഷം ي، و، ن, م എന്നിവയില്‍ ഏതെങ്കിലും ഒരക്ഷരം വരികയാണെങ്കില്‍ അവ രണ്ടിനെയും ശേഷമുള്ള അക്ഷരവുമായി ചേര്‍ത്ത് ഇരട്ടിച്ച് ഈണത്തോടെ ഓതണം.
عاملةٌ نَاصِبة എന്ന ആയത്തില്‍ തന്‍വീനിനുശേഷം ن വന്നിരിക്കുന്നു. ആയതിനാല്‍ തന്‍വീന്‍ ن യിലേക്ക് ചേര്‍ത്തി ഇരട്ടിച്ച് മണിച്ച് عَامِلَةُ نَّاصِبَة എന്നാണ് ഓതേണ്ടത്. അത് ഈണത്തോടെ പാരായണം ചെയ്യുമ്പോള്‍ عَامِلَتُنْ نَّاصِبَة എന്നായിത്തീരുന്നു.
സുകൂനുള്ള നൂനിനു ശേഷം ي،و،ن،م എന്നിവ വരുന്ന ചില ഉദാഹരണങ്ങള്‍
പദങ്ങള്‍ ഓതേണ്ട വിധം
مِنْ نِعْمَةٍ مِن نِّعْمَةِ
مِنْ مَال من مَّال
مَنْ يَشَاء مَن يَّشَاء
مِنْ وَاق مِن وَاق
തന്‍വീനിനു ശേഷം ي،و،ن،م എന്നിവ വരുന്ന ചില ഉദാഹരണങ്ങള്‍
الحروف تنوين
ي عيناً يَّشرب
و جوعٍ وَّآمنهم
م شيئاً مَّذكوراً
ن أمشاجٍ نَّبْتَليه
സുകൂനുള്ള മീം
വിശുദ്ധ ഖുര്‍ആന്‍ ഭംഗിയായി പാരായണം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന ഘടകമാണ് സുകൂനുള്ള മീം. സുകൂനുള്ള നൂന്‍, തന്‍വീന്‍ എന്നിവയെപ്പോലെ സുകൂനുള്ള മീമും ശ്രദ്ധിക്കേണ്ടതാണ്. ഇതില്‍ إخفاء،إظهار،إدغام എന്നീ മൂന്നു നിയമങ്ങള്‍ ആണുള്ളത്.
الإخْفاء
സുകൂനുള്ള م നു ശേഷം ب വരുമ്പോള്‍ م വ്യക്തമായി ഉച്ചരിക്കാതെ മീമിനെ ബാഇലേക്കു ചേര്‍ത്തി ഈണത്തോടെ മണിച്ചാണ് ഓതേണ്ടത്.
وَمَا هُمْ بِمُؤْمِنِين എന്ന വാക്യത്തില്‍ مْ വ്യക്തമാക്കേണ്ടതില്ല. م ന്റെയും ب ന്റെയും ശബ്ദങ്ങള്‍ക്കിടയില്‍ വിടവുണ്ടാകാതെ وَمَا هُمْمْ بِمُؤْمِنين എന്ന് മീം ഈണത്തോടെ വായിക്കേണ്ടതാണ്.
മറ്റു ചില ഉദാഹരണങ്ങള്‍:
وجَزَاهُمْ بِمَا صَبَرُوا تَرْمِيهِمْ بِحِجَارَة وَمَا هُمْ بِسُكَارَى وُهُمْ بِالآخِر
الإدغام
സുകൂന്‍ ഉള്ള മീമിനുശേഷം ഹറകത്തുള്ള വേറൊരു م ആണ് വരുന്നതെങ്കില്‍ ميم ഇരട്ടിപ്പിച്ച് ഈണത്തോടെ പാരായണം ചെയ്യണം.
فِي قُلُوبِهِمْ مَرَضٌ എന്നത് فِي قُلُوبِهِمْمْ مَّرَضٌ എന്നാണ് പാരായണം ചെയ്യേണ്ടത്.
മറ്റു ചില ഉദാഹരണങ്ങള്‍:
تُنْجِيكُم مِن عَذَابٍ ألِيم وَآمَنَهُم مِنْ خَوفٍ اَلَّذِي أطْعَمَهُم مِن جُوع
الإظْهَار
ب، م ഒഴികെയുള്ള മറ്റേത് അക്ഷരം സുകൂന്‍ ഉള്ള مْ നുശേഷം വന്നാലും مْ വ്യക്തമായി ഉച്ചരിക്കണം. ചുണ്ടുകള്‍ പൂട്ടി مْ എന്ന് പൂര്‍ണമായി ഉച്ചരിച്ച ശേഷമേ അടുത്ത അക്ഷരം ഉച്ചരിക്കാവൂ.
ഏതാനും ചില ഉദാഹരണങ്ങള്‍ നോക്കാം.
آبَاؤُهُمْ وَهمْ غَافِلُون غير المغضوب عليهم وَلا الضَآلِّين ألمْ يَجْعَلْ أنْعَمْتَ عَلَيهِم
കനം കൂട്ടലും കനം കുറയ്ക്കലും
ق، خ، غ، ظ، ط، ض، ص എന്നിവ حروف الاستعلاء എന്നറിയപ്പെടുന്നു. വായ നിറയുന്ന രീതിയില്‍ സ്വരഭാരത്തോടെയാണ് ഇവ ഉച്ചരിക്കേണ്ടത്. ഇങ്ങനെ ഉച്ചരിക്കുന്നതിന് تفخيم (കനം കൂട്ടല്‍) എന്ന് പറയുന്നു. ل، ر എന്നീ അക്ഷരങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ കനം കൂട്ടിയും ((ترقيق ചില സന്ദര്‍ഭങ്ങളില്‍ കനം കുറച്ചും (ترقيق) ഉച്ചരിക്കേണ്ടതുണ്ട്.
ل، ر എന്നീ അക്ഷരങ്ങളുടെ പ്രത്യേകതകള്‍ പരിശോധിക്കാം.
ل മിന്റെ വായനാ നിയമം
الله എന്ന പദം اسم الجلالة എന്നാണ് അറിയപ്പെടുന്നത്. ا ل ل هഎന്നീ അക്ഷരങ്ങള്‍ ചേര്‍ന്നതാണ് الله എന്ന പദം. الله എന്ന പദത്തിന്റെ ഉച്ചാരണം أضَّاه എന്നല്ല, മറിച്ച് അത് ل ന്റെ കനപ്പിച്ച (تفخيم) രൂപമാണ്. الله എന്ന പദത്തിന്റെ മുമ്പില്‍ അകാരമോ (فتحة) ഉകാരമോ (ضمة) ആണെങ്കില്‍ മാത്രമേ تفخيم ചെയ്യേണ്ടതുള്ളൂ.
ഉദാ: قل هُوَ الله أحد شَهِدَ الله اللهم يُرِيدُ الله يَجْعَلُ الله
എന്നാല്‍ الله എന്ന പദത്തിന് മുന്നില്‍ ഇകാരം (كسرة)ആണുള്ളതെങ്കില്‍ ل ന് تفخيم വേണ്ട.
ഉദാ: قُلِ اللَّهُمَّ الحمد لله بسمِ الله
ر ന്റെ വായനാനിയമങ്ങള്‍
ر എന്ന അക്ഷരം മലയാളത്തിലെ റ യുടെ സമാനശബ്ദമല്ല. ر എന്ന അക്ഷരം تفخيم ആയും ترقيق ആയും ഉച്ചരിക്കപ്പെടുന്നു. تفخيم ചെയ്യുമ്പോള്‍ റ്വ എന്ന ترقيق ശബ്ദവും ചെയ്യുമ്പോള്‍ ര എന്ന ശബ്ദവുമാണ് ഉണ്ടാവുക. അതേസമയം ര എന്ന അക്ഷരം അറബിയിലില്ല എന്നോര്‍ക്കണം.
تفخيم الراء
ر നെ കനപ്പിച്ച് ഉച്ചരിക്കേണ്ട സ്ഥലങ്ങള്‍
تَرْقِيق الراء
ر കനം കുറച്ച് ഉച്ചരിക്കേണ്ട സ്ഥലങ്ങള്‍
راء ന്v ضمة، فتحة എന്നീ ഹറകത്തുകള്‍ വരുമ്പോള്‍
ഉദാ: وَرَبُّك، رَحمَة، رُزِقْنَا، يُؤْمَرُونَ راء ന് كسرة ഓ ഇമാലത്തോ ആവുമ്പോള്‍ ഉദാ: ضُرِبَ، مَجْرَيها، كَرِيم، رِجَال
ضمة، فتحة എന്നിവയ്ക്കുശേഷം സുകൂന്‍ ഉള്ള ر വന്നാല്‍ ഉദാ:قُرْبَان، عُرْجُون، قُرْآن
സ്ഥായിയായ كسرة നു ശേഷം سكون ഉള്ള ر വരികയും അതേ പദത്തില്‍ حرف الاستعلاء ഇല്ലാതിരിക്കുകയും ചെയ്താല്‍ ഉദാ: وَاسْتغْفِرْهُ، مِريَة، شِرْكٌ، فِرْعَوْن
താത്ക്കാലികമായ كسرة നുശേഷം سكون ഉള്ള ر വരുമ്പോള്‍ ഉദാ: لِمَنِ ارْتَضَى، إنِ ارْتَبْتُم، اِمِ ارْتَابوا
സുകൂന്‍ ഉള്ള ياء നുശേഷം ر നു سكون വന്നാല്‍
ഉദാ: حَمِير، خَبِير، يَسِير
സുകൂന്‍ ഉള്ള ر നു മുമ്പ് സ്ഥായിയായ كسرة ഉം ശേഷം كسرة ഇല്ലാത്തحرف الاستعلاء ഉം വരുമ്പോള്‍
ഉദാ: لَبِالْمِرْصاد قِرْطَاس
كسرة നു ശേഷം سكون ഉള്ള അക്ഷരവും ശേഷം سكون ഉള്ള ر ഉം വരുമ്പോള്‍ ഉദാ: سِحْرْ حِجْرْ
വഖ്‌ഫ് മൂലം സുകൂന്‍ ലഭിക്കുന്ന ر ന് മുന്‍പ് സുകൂനോ ضمة، യോ فتحة യോ ഉള്ള ي ഒഴികെയുള്ള അക്ഷരങ്ങള്‍ വരുമ്പോള്‍ ഉദാ: : لَيلَةُ الْقَدر لَفِي خُسْر പദാന്ത്യത്തിലെ سكون ഉള്ള ر നു മുമ്പ് സ്ഥായിയായ كسرة ഉം ر നുശേഷം തൊട്ടടുത്ത حروف الاستعلاء ഉം വരുമ്പോള്‍ ഉദാ: وَأنذِرْ قَوْمَكَ، فَاصْبِرْ صَبْرًا
