ഹോം > ഹദീസ്... > ഹദീസ് റിപ്പോര്‍ട്ടര്‍മാര്‍-1

1 മിനിറ്റ് വായിച്ചില്ല

ഹദീസ് റിപ്പോര്‍ട്ടര്‍മാര്‍-1

ഉള്ളടക്കം

മുഹമ്മദ് നബി(സ്വ)യുടെ തിരുചര്യ പിൻതലമുയിലേക്ക് പകരുന്നതിൽ ഏറ്റവും ശ്രദ്ധേയമായ പങ്കുവഹിച്ച, ഹദീസ് റിപ്പോർട്ട് ചെയ്യുന്നതിൽ ഏറെ ഉത്സുകരായിരുന്ന, താഴെ പേരെഴുതിയ പ്രഗത്ഭരായ ഹദീസ് നിവേദകന്മാരായ സ്വഹാബിമാരെ കുറിച്ചാണ്, ഹദീസ് റിപ്പോര്‍ട്ടര്‍മാര്‍ എന്ന ഈ ലേഖനം വിശദീകരിക്കുന്നത്.

ഉമറുബ്‌നുകഅ്ബ്, ഉസാമതുബ്‌നു സൈദിബ്‌നി ഹാരിസ, ഉസാമതുബ്‌നു ഉമൈര്‍ അല്‍ഹദ്‌ലി, അസ്‌ലം, അസ്മാഅ്ബിന്‍ത് അബീബക്ര്‍, അസ്മാഅ് ബിന്‍ത്‌യസീദ്, ഉസൈദുബ്‌നു ഹുദ്വൈര്‍, ഉമ്മുകുല്‍സൂം, അനസുബ്‌നു മാലിക്, ഔസ്ബ്‌നുഔസ്, ഇയാസുബ്‌നു സഅ്‌ലബ (അബൂഉമാമ), ബറാഉബ്‌നു ആസിബ് (അബൂഉമാമ), ബുറൈദുബ്‌നു ഹുസ്വയ്ബ്, ബശീറുബ്‌നു അബ്ദില്‍മുന്‍ദിര്‍, ബിലാലുബ്‌നു റബാഹ്, ബിലാലുബ്‌നു ഹാരിസ് (അബൂഅബ്ദിര്‍ റഹ്‌മാന്‍), അമീമുബ്‌നു ഔസ് അദ്ദാരി (അബൂറുഖിയ്യ), അമീമുബ്‌നു ഉസൈദ് (അബൂറിഫാഅ), സാബിതുബ്‌നു അസ്‌ലം അല്‍ബനാനി, സാബിതുബ്‌നു ഇസ്ഹാഖ് (അബൂസൈദ്), സൗബാനുബ്‌നു ബജ്ദദ്, ജാബിറുബ്‌നു സമൂറ (അബൂഅബ്ദില്ല), ജാബിറുബ്‌നുഅബ്ദില്ല, ജുബൈറുബ്‌നു മുത്വ്ഇം, ജരീറുബ്‌നു അബ്ദില്ല അല്‍ബജലീ (അബൂഅംറ്), ജുന്‍ദുബ്ബ്‌നു അബ്ദില്ലാ അല്‍ ബജലീ, ജുന്‍ദുബുബ്‌നു ജുനാദ (അബുദര്‍റ്), ജുര്‍സുമുബ്‌നു നാശിര്‍ അല്‍ഹശനി (അബുസഅ്‌ലബ), ജുവയ്‌രിയ്യ ബിന്‍തു അല്‍ഹാരിസ്, ഹാരിസുബ്‌നു റബ്ഈ (അബൂഖതാദാ), ഹാരിസുബ്‌നു ആസ്വിം അല്‍ അശ്അരി (അബൂമാലിക്), ഹാരിസു ബ്‌നു ഔഫ്, ഹുദൈഫത്തുല്‍ യമാന്‍ (അബുഅബ്ദില്ല), ഹസനുബ്‌നു അലി, ഹഫ്‌സ്വ ബിന്‍തു ഉമര്‍, ഹകീമുബ്‌നു ഹിസാം (അബൂഖാലിദ്), ഖാലിദുബ്‌നു സൈദ് (അബൂഅയ്യൂബ്), ഖാലിദുബ്‌നുല്‍ വലീദ്, ഖബ്ബാബുബ്‌നുല്‍അറത്ത്, ഖൗല ബിന്തു ആമിര്‍, ഖൗലബിന്‍തു ഹകീം, രിഫാഅ അത്തൈമി (അബൂരിംസ), രിഫാഇ ബ്‌നു റാഫിഅ് അസ്സര്‍ഖി, റംല ബിന്‍ത് അബീ സുഫ്‌യാന്‍ (ഉമ്മുഹബീബ), സുബൈറുബ്‌നുല്‍ അവ്വാം (അബൂഅബ്ദില്ല), സൈദുബ്‌നു അര്‍ഖം, സൈദുബ്‌നു സാബിത് (അബൂ ഖാരിജ), സൈദുബ്‌നു സഹ്ല് (അബൂത്വല്‍ഹ), സൈദുബ്‌നു ഖാലിദ് അല് ജുഹനി, സൈനബ് ബിന്‍ത് ജഹ്ശ്, സൈനബ് ബിന്‍ത് അബ്ദില്ല അസ്സഖീഫിയ്യ, സഅ്ദുബ്‌നു അബീവഖാസ്, സഅ്ദുബ്‌നു മാലിക് അല്‍ഖുദ്‌രി (അബൂസഈദില്‍ ഖുദ്‌രി), സഈദുബ്‌നു സൈദ്, സല്‍മാനുല്‍ ഫാരിസി, സലമത്തുബ്‌നുല്‍ക്‌വഅ്, സമുറത്തുബ്‌നു ജുന്‍ദുബ് (അബൂസഈദ്), സഹ്‌ലുബ്‌നു ഹനീഫ്. സഹ്‌ലുബ്‌നു സഅ്ദ് അസ്സാഇദി , സ്വഅ്ബു ബ്‌നു ജുഥാമ, സ്വഫിയ്യ ബിന്‍തു ഹുയയ്യിബ്‌നി അഖ്ത്വബ്, സുഹൈബുബ്‌നു സിനാന്‍ (അര്‍റൂമി), സ്വഖ്‌റുബ്‌നു ഹര്‍ബി (അബൂസുഫ്‌യാന്‍), സ്വാദികുബ്‌നു അജ്‌ലാന്‍ (അബൂഉമാമ: അല്‍ബാഹിലി), ത്വല്‍ഹതുബ്‌നു ഉബൈദില്ല.

നബിചര്യ പിന്‍തലമുറയിലേക്കെത്തിക്കാന്‍ സഹായിച്ച പ്രമുഖ സ്വഹാബിമാരുടെ പേരുകളും അവരെപ്പറ്റി ലഘുവിവരണവും അറബി അക്ഷരമാല ക്രമത്തില്‍ താഴെ കൊടുക്കുന്നു. അവരിലധികവും ഹിജ്‌റയ്ക്കുശേഷം അരനൂറ്റാണ്ടിലേറെ കാലം ജീവിച്ചവരാണ് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

 1. ഉമറുബ്‌നുകഅ്ബ്

അബ്ദുല്‍ മുന്‍ദിര്‍ എന്നുമറിയപ്പെടുന്നു. ഖസ്‌റജിലെ ബനൂനജ്ജാര്‍ ശാഖയില്‍ പെട്ടയാള്‍. ഇസ്‌ലാമിനു മുമ്പ് തന്നെ എഴുത്തും വായനയും വശമുണ്ടായിരുന്നു ഉമറുബ്‌നു കഅ്ബിന്. വഹ്‌യ് എഴുത്തുകാരന്‍, നബിയോടൊപ്പം(സ്വ) ബദ്‌റ്, ഉഹ്ദ് അടക്കം എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ: 30ല്‍ മദീനയില്‍ മരണം. റിപ്പോര്‍ട്ട് ചെയ്ത ഹദീസുകള്‍ 164.

2. ഉസാമതുബ്‌നു സൈദിബ്‌നി ഹാരിസ

നബി(സ്വ)യുടെ പ്രിയങ്കരനായ വളര്‍ത്തു പുത്രന്‍ സെയ്ദിന് നബി(സ്വ)യെ മുലയൂട്ടിയ ഉമ്മുഅയ്മനിലുള്ള പുത്രന്‍. ഉമര്‍(റ) അടക്കമുള്ള സൈന്യത്തില്‍ ഉസാമയെ നബി(സ്വ) സൈന്യാധിപനായി നിശ്ചയിച്ചിട്ടുണ്ട്. മരണാസന്ന രോഗത്തില്‍ തിരുമേനി ഉസാമയുടെ നേതൃത്വത്തില്‍ ശാമിലേക്ക് സൈന്യത്തെ നിയോഗിച്ചു. ഹി. 54ല്‍ മരണം. മദീനയില്‍ ഖബറടക്കി. 128 ഹദീസുകള്‍ റിപ്പോര്‍ട്ടു ചെയ്തു.
കൂടുതല്‍ അറിയാന്‍ (6.8.3.99) ലിങ്ക് ക്ലിക്ക് ചെയ്യുക.

3. ഉസാമതുബ്‌നു ഉമൈര്‍ അല്‍ഹദ്‌ലി

ബസ്വറക്കാരനായ സ്വഹാബി. ഏഴു ഹദീസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. പുത്രന്‍ അബുല്‍ മുലൈഹ് മാത്രമാണ് ഇവയത്രയും റിപ്പോര്‍ട്ട് ചെയ്തത്.

4. അസ്‌ലം

നബിയുടെ സേവകന്‍. അപരനാമം അബൂറാഫിഅ്. ഉഹ്ദും ഖന്‍ദഖും അടക്കമുള്ള യുദ്ധങ്ങളില്‍ പങ്കെടുത്തു. നബി(സ്വ)യുടെ സേവിക സല്‍മ(റ)യെ നബി(സ്വ) വിവാഹം ചെയ്തുകൊടുത്തു. ഇതില്‍ അബ്ദുല്ലാഹിബ്‌നു അബീ റാഫിഅ് പിറന്നു. മദീനയില്‍ മരണം. 68 ഹദീസുകള്‍ ഉദ്ധരിച്ചു.

5. അസ്മാഅ്ബിന്‍ത് അബീബക്ര്‍

ഖുറൈശ് വംശജ; അബൂബകറിന്റെ(റ) പുത്രി. പ്രമുഖ സ്വഹാബി വനിത. പ്രവാചക പത്‌നി ആഇശയുടെ(റ) സഹോദരി. പ്രമുഖ സ്വഹാബി അബ്ദുല്ലാഹിബ്‌നു സുബൈറിന്റെ മാതാവ്. സാഹിത്യകാരി, കവയിത്രി. ഭര്‍ത്താവ് സുബൈര്‍ബിന്‍ അല്‍അവ്വാം വിവാഹമോചനം നടത്തിയ ശേഷം മകന്‍ അബ്ദുല്ലയോടൊപ്പം മക്കയില്‍ കഴിച്ചുകൂട്ടി. ഹിജ്‌റ 73 ല്‍ മക്കയില്‍ മരണം. നബിയുടെ(സ്വ) ഹിജ്‌റ സമയത്ത് തന്റെ അരപ്പട്ട രണ്ടായി പകുത്ത് വാഹനപ്പുറത്ത് ഭക്ഷണം കെട്ടിക്കൊടുത്തതു കാരണം നബി(സ്വ) അവരെ ദാത്തുന്നിത്വാഖയ്ന്‍ (ഇരട്ടപ്പട്ടക്കാരി) എന്നു വിളിച്ചു. 56 ഹദീസുകള്‍ റിപ്പോര്‍ട്ടു ചെയ്തു.
കൂടുതല്‍ അറിയാന്‍ (6.9.2) ലിങ്ക് ക്ലിക്ക് ചെയ്യുക.

6. അസ്മാഅ് ബിന്‍ത്‌യസീദ്

അന്‍സാരി വനിത. സ്ത്രീകളിലെ പ്രഭാഷക എന്നറിയപ്പെട്ടു. യര്‍മൂക് യുദ്ധത്തില്‍ പങ്കെടുത്തു. ഒന്‍പതു ശത്രുക്കളെ അന്ന് വധിച്ചു. 81 ഹദീസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
കൂടുതല്‍ അറിയാന്‍ (6.9.4) ലിങ്ക് ക്ലിക്ക് ചെയ്യുക.

7. ഉസൈദുബ്‌നു ഹുദ്വൈര്‍

ഔസ്‌ഗോത്രം. ഇസ്‌ലാമിലും ജാഹിലിയ്യത്തിലും പ്രശസ്തന്‍. ബുദ്ധിമാനും നേതാവും രണ്ടാം അഖബ ഉടമ്പടിയില്‍ 70 അന്‍സാറുകള്‍ക്കൊപ്പം പങ്കെടുത്തു. അതില്‍ നിന്ന് തിരഞ്ഞെടുത്ത പന്ത്രണ്ട് പ്രമുഖരില്‍ ഒരാള്‍. ഉഹ്ദില്‍ പങ്കെടുത്തു. ഹി: 20 ല്‍ മദീനയില്‍ മരണം. 18 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കൂടുതല്‍ അറിയാന്‍ (6.8.3.87) ലിങ്ക് ക്ലിക്ക് ചെയ്യുക.

8. ഉമ്മുകുല്‍സൂം

ഉക്ബത്തുബ്‌നു അബീമുഅയ്ത്വിന്റെ പുത്രി. മക്കയില്‍ വെച്ച് വിശ്വാസിയായി. മുശ്‌രിക്കുകളുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ ഹിജ്‌റ ഏഴാം വര്‍ഷം മദീനയിലേക്ക് ഹിജ്‌റ പോയി. നബി(സ്വ)യില്‍ നിന്ന് പത്ത് ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കൂടുതല്‍ അറിയാന്‍ (6.9.25) ലിങ്ക് ക്ലിക്ക് ചെയ്യുക.

9. അനസുബ്‌നു മാലിക്

ഖസ്‌റജ് ഗോത്രം. അന്‍സ്വാരി. പത്താം വയസ്സുമുതല്‍ പത്തുവര്‍ഷം നബി(സ്വ)യുടെ സേവകന്‍. മാതാവ് ഉമ്മുസുലൈം. അനസിന് സമ്പത്തും സന്താനങ്ങളും വര്‍ദ്ധിക്കാനും അതില്‍ അനുഗ്രഹം ചൊരിഞ്ഞുകിട്ടാനും നബി(സ്വ) പ്രാര്‍ഥിക്കുകയുണ്ടായി. 100ല്‍ അധികം വര്‍ഷം ജീവിച്ചു. അവസാനം മരിച്ച സ്വഹാബിമാരില്‍ ഒരാള്‍. ബസ്വറയില്‍ ഹി. 93 ല്‍ അന്ത്യം. 2286 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൂടുതല്‍ അറിയാന്‍ (6.8.3.63) ലിങ്ക് ക്ലിക്ക് ചെയ്യുക.

10. ഔസ്ബ്‌നുഔസ്

സഖീഫ് ഗോത്രം. ദമസ്‌കസില്‍ താമസിച്ചു. നബി(സ്വ)യില്‍ നിന്ന് രണ്ട് ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിര്‍മിദിയും ഇബ്‌നുമാജയുമാണ് ഈ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

 11. ഇയാസുബ്‌നു സഅ്‌ലബ (അബൂഉമാമ)

അന്‍സ്വാരി. ഹാരിസ് ഗോത്രക്കാരന്‍. നബി(സ്വ)യില്‍നിന്ന് മൂന്ന് ഹദീസുകള്‍ നിവേദനം ചെയ്തിട്ടുണ്ട്.

12. ബറാഉബ്‌നു ആസിബ് (അബൂഉമാമ)

ഖസ്‌റജ് ഗോത്രക്കാരന്‍. ബാല്യത്തില്‍ തന്നെ ഇസ്‌ലാം സ്വീകരിച്ചു. ഖന്‍ദഖ് മുതല്‍ എല്ലാ യുദ്ധങ്ങളിലും നബി(സ്വ)യോടൊപ്പം പങ്കെടുത്തു. ഉസ്മാനിന്റെ(റ) ഭരണകാലത്ത് പേര്‍ഷ്യയിലെ റയ്യ് പ്രദേശത്തെ ഗവര്‍ണറായി നിയമിക്കപ്പെട്ടു. ഹിജ്‌റ 71 ാം  വര്‍ഷം മൃതിയടഞ്ഞു. ബുഖാരിയിലും മുസ്‌ലിമിലുമായി 305 ഹദീസുകള്‍.

13. ബുറൈദുബ്‌നു ഹുസ്വയ്ബ്

അസ്‌ലം ഗോത്രക്കാരന്‍. ബദ്‌റിന് മുമ്പ് ഇസ്‌ലാം സ്വീകരിച്ചു. അതിനു ശേഷമാണെന്ന അഭിപ്രായവുമുണ്ട്. ഖൈബറില്‍ പങ്കെടുത്തു. ഹി: 62 ല്‍ മര്‍വില്‍ മരണപ്പെട്ടു. ഖുറാസാനില്‍ മരിച്ച സ്വഹാബിമാരില്‍ അവസാനത്തവരില്‍പ്പെടുന്നു. 177 ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

14. ബശീറുബ്‌നു അബ്ദില്‍മുന്‍ദിര്‍

ഔസ്‌ഗോത്രം. അബൂലുബാബ എന്ന പേരില്‍ പ്രശസ്തന്‍. 15 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

15. ബിലാലുബ്‌നു റബാഹ്

എത്യോപ്യന്‍. അബൂബക്ര്‍(റ) മോചിപ്പിച്ച അടിമ. നബിയുടെ(സ്വ) ബാങ്കു വിളിക്കാരന്‍. ആദ്യകാലത്തുതന്നെ ഇസ്‌ലാം ആശ്ലേഷിച്ചു. ബദ്‌റും ഉഹ്ദും അടക്കം എല്ലാ യുദ്ധങ്ങളിലും പങ്കുവഹിച്ചു. നബി(സ്വ)യുടെ വിയോഗാനാനന്തരം ശാമില്‍ താമസിച്ചു. ഹിജ്‌റ 20 ല്‍ മരണം. 44 ഹദീസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
കൂടുതല്‍ അറിയാന്‍ (6.8.3.151) ലിങ്ക് ക്ലിക്ക് ചെയ്യുക.

16. ബിലാലുബ്‌നു ഹാരിസ് (അബൂഅബ്ദിര്‍ റഹ്‌മാന്‍)

മുസൈനഗോത്രം. ഹിജ്‌റ അഞ്ചാം വര്‍ഷം മുസൈന ഗോത്രത്തിന്റെ ദൗത്യസംഘത്തോടൊപ്പം നബിയെ(സ്വ) സന്ദര്‍ശിച്ചു. മക്കാവിജയത്തില്‍ പങ്കെടുത്തു. ബസ്വറില്‍ താമസിച്ചു. ഹി: 40 ല്‍ അവിടെ മരണപ്പെട്ടു. 8 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

17. അമീമുബ്‌നു ഔസ് അദ്ദാരി (അബൂറുഖിയ്യ)

ലഖ്മ് ഗോത്രത്തിലെ ദാറുബ്‌നു ഹാനിഇലേക്ക് ചേര്‍ത്ത് അദ്ദാരി എന്നറിയപ്പെട്ടു. മദീനയില്‍ താമസിച്ചിരുന്ന അദ്ദേഹം ഉസ്മാന്റെ(റ) വധത്തിനുശേഷം ശാമില്‍ ബൈത്തുല്‍ മുഖദ്ദസിനടുത്ത് താമസിച്ചു. ഹിജ്‌റ 40 ല്‍ ഫലസ്തീനില്‍ മൃതിയടഞ്ഞു. ബുഖാരിയിലും മുസ്‌ലിമിലും 18 ഹദീസുകള്‍.

18.  അമീമുബ്‌നു ഉസൈദ് (അബൂറിഫാഅ)

ഖുസാഅ: ഗോത്രം. മക്കാവിജയാനന്തരം ഹറമിന്റെ അതിരുകള്‍ പുതുക്കാന്‍ നബി(സ്വ) ഇദ്ദേഹത്തെയാണ് ചുമതലപ്പെടുത്തിയത്. മക്കയില്‍ താമസിച്ചു. 18 ഹദീസുകള്‍.

19. സാബിതുബ്‌നു അസ്‌ലം അല്‍ബനാനി

പ്രമുഖ താബിഅ്. അനസി(റ)ല്‍ നിന്ന് ധാരാളമായി ഹദീസ് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇബ്‌നു ഉമര്‍, അബ്ദുല്ലാഹിബ്‌നു മുഗഫ്ഫല്‍ എന്നിവരില്‍നിന്നും ഹദീസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഹി: 127 ല്‍ മരണം. നബി(സ്വ)യില്‍ നിന്നായി 250 ഹദീസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

20. സാബിതുബ്‌നു ഇസ്ഹാഖ് (അബൂസൈദ്)

അന്‍സ്വാരി, ഹിജ്‌റ ആറാം വര്‍ഷം ഹുദൈബിയാ സന്ധിയില്‍ പങ്കെടുത്തു. രിദ്വ്‌വാന്‍ ഉടമ്പടിയില്‍ പങ്കുചേര്‍ന്നു. ഹിജ്‌റ 70നോടടുത്തു മരണം.

 21.   സൗബാനുബ്‌നു ബജ്ദദ്

നബി(സ്വ) മോചിപ്പിച്ച അടിമ, അവിടുത്തെ മരണംവരെ നബിക്ക്(സ്വ) സേവനം ചെയ്തുകൊണ്ടു കഴിഞ്ഞുകൂടി. പിന്നീട് ഹിംസ്വിലേക്കു താമസംമാറ്റി. അവിടെവെച്ച് ഹിജ്‌റ 54 ല്‍ മരിച്ചു. നബി(സ്വ)യില്‍ നിന്ന് 128 ഹദീസുകള്‍ നിവേദനം ചെയ്തിട്ടുണ്ട്.

22. ജാബിറുബ്‌നു സമൂറ (അബൂഅബ്ദില്ല)

പിതാവും സ്വഹാബി. കൂഫയില്‍ താമസമാക്കി. ഇറാഖിലെ ബിശ്‌റ് എന്ന സ്ഥലത്തുവെച്ച് ഹിജ്‌റ 74ല്‍ മരണം. 146 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

23. ജാബിറുബ്‌നുഅബ്ദില്ല

ഖസ്‌റജ് ഗോത്രം. അന്‍സാരി. പിതാവ് സ്വഹാബി. ശൈശവത്തില്‍ പിതാവിനോടൊപ്പം അഖബ ഉടമ്പടിയില്‍ പങ്കെടുത്തു. ബദ്‌റും ഉഹ്ദും ഒഴികെ ഒന്‍പതു യുദ്ധങ്ങളില്‍ നബി(സ്വ)യോടൊപ്പം പങ്കുചേര്‍ന്നു. നബി(സ്വ)യില്‍ നിന്ന് 1540 ഹദീസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. മദീനയില്‍ ഹി. 74 ല്‍ നിര്യാതനായി.

24. ജുബൈറുബ്‌നു മുത്വ്ഇം

ഖുറൈശ് ഗോത്രം. ഖുറൈശികളിലെ നേതാവും പണ്ഡിതനും. ഹിജ്‌റ 59 ല്‍ മദീനയില്‍ നിര്യാണം. ഹദീസുകള്‍ 60.

25. ജരീറുബ്‌നു അബ്ദില്ല അല്‍ബജലീ (അബൂഅംറ്)

നബി(സ്വ)യുടെ മരണത്തിന്റെ 40 ദിവസം മുമ്പ് ഇസ്‌ലാം ആശ്ലേഷിച്ചു. സുന്ദരന്‍. ഇസ്‌ലാമിലും ജാഹിലിയ്യത്തിലും സമുദായ നേതാവ്. ഹി: 51 ല്‍ മരണം.

26. ജുന്‍ദുബ്ബ്‌നു അബ്ദില്ലാ അല്‍ ബജലീ

കൂഫയില്‍ താമസിച്ചു. പിന്നീട് ബസ്വറയിലേക്കു മാറി. മുസ്അബുമൊന്നിച്ചാണ് അവിടെ വന്നത്. 43 ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

27. ജുന്‍ദുബുബ്‌നു ജുനാദ (അബുദര്‍റ്)

ഗിഫാര്‍ ഗോത്രക്കാരന്‍. അബൂദര്‍റില്‍ ഗിഫാരി എന്ന പേരില്‍ പ്രശസ്തന്‍. വളരെ നേരത്തെ ഇസ്‌ലാം സ്വീകരിച്ചു. ഞാന്‍ അഞ്ചാമനാണ് ഇസ്‌ലാമില്‍ എന്ന് അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. സത്യസന്ധതയില്‍ ഉദാഹരിക്കപ്പെടുന്ന വ്യക്തി, കണിശക്കാരന്‍ . നബി(സ്വ)യോട് ആദ്യം സലാം പറഞ്ഞ വ്യക്തി. ഹിജ്‌റ 32ല്‍ റബ്ദയില്‍ വെച്ച് വിയോഗം. 28 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

28. ജുര്‍സുമുബ്‌നു നാശിര്‍ അല്‍ഹശനി (അബുസഅ്‌ലബ)

അബൂസഅ്‌ലബ എന്ന നാമധേയത്തില്‍ പ്രസിദ്ധന്‍. പിതാവിന്റെയും അദ്ദേഹത്തിന്റെയും പേരിന്റെ കാര്യത്തില്‍ ചെറിയ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഹിജ്‌റ 7 5ല്‍ മരണം. 40 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

29. ജുവയ്‌രിയ്യ ബിന്‍തു അല്‍ഹാരിസ്

പ്രവാചകപത്‌നി. ഉമ്മുല്‍ മുഅ്മിനീന്‍. ധാരാളം ഹദീസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ബുഖാരിയും മുസ്‌ലിമും രണ്ടുവീതം ഹദീസുകള്‍ മാത്രം റിപ്പോര്‍ട്ടുചെയ്തു. ഹിജ്‌റ 56 ല്‍ മരണം.
കൂടുതലറിയാന്‍ (6.7.2.9) ലിങ്ക് ക്ലിക്ക് ചെയ്യുക

30. ഹാരിസുബ്‌നു റബ്ഈ (അബൂഖതാദാ)

അന്‍സ്വാരി. ഖസ്‌റജ് ഗോത്രം. അബൂഖതാദ എന്ന പേരില്‍ പ്രശസ്തന്‍. ഉഹ്ദു മുതല്‍ എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 54 ല്‍ മദീനയില്‍ മരണം. അലിയുടെ(റ) ഖിലാഫത്ത് കാലത്ത് കുഫയിലാണെന്ന ഒരു പക്ഷവുമുണ്ട്.

31. ഹാരിസുബ്‌നു ആസ്വിം അല്‍ അശ്അരി (അബൂമാലിക്)

യമനിലെ പ്രസിദ്ധമായ അശ്അര്‍ ഗോത്രക്കാരന്‍. അശ്അരികളോടൊപ്പം നബി(സ്വ)യുടെ അടുക്കല്‍ വന്നു. ഉമറി(റ)ന്റെ കാലത്ത് പ്ലേഗ് ബാധിച്ച് മരണം. 27 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

32. ഹാരിസു ബ്‌നു ഔഫ്

അബൂവാഖിദ് അല്ലൈസി എന്ന പേരില്‍ പ്രസിദ്ധനായ സ്വഹാബി. മക്കാവിജയത്തില്‍ പങ്കെടുത്തു. മക്കയില്‍ ഹിജ്‌റ 68 ല്‍ നിര്യാണം. 24 ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

33. ഹുദൈഫത്തുല്‍ യമാന്‍ (അബുഅബ്ദില്ല)

യമാന്‍ എന്നത് പിതാവ് ഹസലിന്റെ സ്ഥാനപ്പേരായിരുന്നു. ധീരന്‍. നബിയുടെ(സ്വ) രഹസ്യക്കാരന്‍ എന്ന പേരില്‍ പ്രസിദ്ധന്‍. ഉമര്‍(റ)ന്റെ കാലത്ത് പല പട്ടണങ്ങളിലും ഗവര്‍ണറായിട്ടുണ്ട്. ഹി: 36 ല്‍ മരണം. 225 ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

34. ഹസനുബ്‌നു അലി

പ്രവാചകപുത്രി ഫാത്വിമ(റ)യുടെയും നാലാം ഖലീഫ അലി(റ)യുടെയും പുത്രന്‍. ജനനം മദീനയില്‍. ബുദ്ധിമാന്‍, പണ്ഡിതന്‍. മുആവിയയുടെ കാലത്തെ പ്രശ്‌നത്തില്‍ ഉദാരതയും വിട്ടുവീഴ്ചയും കാണിച്ചു. ഹി: 50 ല്‍ മദീനയില്‍ മരണം. ബഖീഇല്‍ ഖബറടക്കി. മാതാമഹനായ നബി(സ്വ)യില്‍ നിന്ന് 13 ഹദീസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
കൂടുതലറിയാന്‍(6.8.3.238) ലിങ്കില്‍ ക്ലിക്ക് ചെയ്യുക

35. ഹഫ്‌സ്വ ബിന്‍തു ഉമര്‍

പ്രവാചകപത്‌നി. ഉമ്മുല്‍ മുഅ്മിനീന്‍. ഇവരുടെ ആദ്യ ഭര്‍ത്താവ് ഹുനൈസ്ബ്‌നു ഹുദാഫ ബദ്‌റില്‍ പങ്കെടുത്തിട്ടുണ്ട്. ഹിജ്‌റ രണ്ടാം വര്‍ഷം നബി(സ്വ) ഇവരെ വിവാഹം ചെയ്തു. ഹിജ്‌റ 41 ല്‍ മദീനയില്‍ മരണം. റിപ്പോര്‍ട്ട് ചെയ്ത ഹദീസുകളുടെ എണ്ണം 60.
കൂടുതലറിയാന്‍(6.7.2.4) ലിങ്കില്‍ ക്ലിക്ക് ചെയ്യുക

36. ഹകീമുബ്‌നു ഹിസാം (അബൂഖാലിദ്)

ഖുറൈശ് ഗോത്രക്കാരന്‍. പ്രവാക പത്‌നി ഖദീജയുടെ(റ) സഹോദര പുത്രന്‍. പ്രവാചകത്വത്തിനു മുമ്പും പിമ്പും നബി(സ്വ)യുടെ കൂട്ടുകാരന്‍. ഹിജ്‌റ 38 ല്‍ മദീനയില്‍ മരണം. ഹദീസുകള്‍ 41.

37. ഖാലിദുബ്‌നു സൈദ് (അബൂഅയ്യൂബ്)

അന്‍സ്വാരി. നജ്ജാര്‍ ഗോത്രം. അഖബയിലും ബദ്ര്‍ അടക്കം പല യുദ്ധങ്ങളിലും പങ്കെടുത്തു. ബനൂ ഉമയ്യ ഖലീഫമാരുടെ കാലംവരെ ജീവിച്ചു. ഹിജ്‌റ 52 ല്‍ മരണം. ഹദീസ് 155.

38. ഖാലിദുബ്‌നുല്‍ വലീദ്

ഖുറൈശ് ഗോത്രക്കാരന്‍, മക്കാവിജയത്തിനു മുമ്പായി ഇസ്‌ലാം സ്വീകരിച്ചു. സൈഫുല്ലാഹ് എന്ന അപരനാമത്തില്‍ പ്രശസ്തന്‍. വിവിധ യുദ്ധങ്ങള്‍ക്ക് നേതൃത്വം നല്‍കി. ശക്തനും തന്തജ്ഞനുമായ പടയാളി. യര്‍മൂക് യുദ്ധത്തില്‍ സൈന്യാധിപന്‍. ഉജ്വല വാഗ്മി.മരണം ഹി: 21 ല്‍ ഹിംസില്‍. മക്കയില്‍ വെച്ചാണെന്ന ഒരു പക്ഷവുമുണ്ട്. ഹദീസ് 18.
കൂടുതലറിയാന്‍ (6.8.3.110) ലിങ്കില്‍ ക്ലിക്ക് ചെയ്യുക

39. ഖബ്ബാബുബ്‌നുല്‍അറത്ത്

ആദ്യകാലത്തു തന്നെ ഇസ്‌ലാം ആശ്ലേഷിച്ചവരില്‍ പ്രമുഖന്‍. ഇതിന്റെ പേരില്‍ ഖുറൈശികളുടെ കഠിന മര്‍ദനത്തിനിരയായി. ഹിജ്‌റയില്‍ പങ്കെടുത്തു. എല്ലാ യുദ്ധങ്ങളിലും പങ്കുചേര്‍ന്നു. ഹിജ്‌റ 37 ല്‍ കൂഫയില്‍ മരണം. ഹദീസുകള്‍ 32.

40. ഖൗല ബിന്തു ആമിര്‍

അന്‍സ്വാരിയ്യ.ഹംസ(റ)യുടെ ഭാര്യ. നബി(സ്വ)യില്‍ നിന്ന് എട്ട് ഹദീസുകള്‍ നിവേദനം ചെയ്തിട്ടുണ്ട്.
      കൂടുതലറിയാന്‍ (6.9.40) ലിങ്കില്‍ ക്ലിക്ക് ചെയ്യുക

41. ഖൗലബിന്‍തു ഹകീം

ഉസ്മാനുബ്‌നു മദ്വ്ഊനിന്റെ ഭാര്യ. ഉമ്മുശരീക് എന്ന പേരില്‍ അറിയപ്പെടുന്നു. ഹദീസ്15. മുസ്‌ലിമില്‍ ഇവരുടെ ഒരു ഹദീസുമാത്രം.

42. രിഫാഅ അത്തൈമി (അബൂരിംസ)

അബൂദാവൂദ്, തിര്‍മിദി, നസാഈ എന്നിവര്‍ ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചിട്ടുണ്ട്. ആഫ്രിക്കയിലാണ് മരണമെന്ന് ഇബ്‌നു സഅ്ദ് രേഖപ്പെടുത്തിയിട്ടുണ്ട്.

43. രിഫാഇ ബ്‌നു റാഫിഅ് അസ്സര്‍ഖി

അന്‍സ്വാരി. പിതാവും സ്വഹാബി. ബദ്ര്‍ മുതല്‍ എല്ലാ യുദ്ധങ്ങളിലും അഖബയിലും രിദ്വ്‌വാന്‍ ഉടമ്പടിയിലുമെല്ലാം നബി(സ്വ)യോടൊപ്പം പങ്കടുത്തു. മുആവിയയുടെ കാലത്ത് മരണം. ഹദീസ് 24.

44. റംല ബിന്‍ത് അബീ സുഫ്‌യാന്‍ (ഉമ്മുഹബീബ)

ആദ്യകാലത്തുതന്നെ ഇസ്‌ലാം ആശ്ലേഷിച്ചു. ഹബ്ശയിലേക്ക് ഭര്‍ത്താവ് അബ്ദുല്ലാഹിബ്‌നു ജഹ്ശിനോടൊപ്പം ഹിജ്‌റ പോയി. ഭര്‍ത്താവ് അവിടെയെത്തി ക്രിസ്തുമതം സ്വീകരിച്ചു. അവിടെവെച്ച് മരിച്ചു. നബി(സ്വ) ഇവരെ വിവാഹം കഴിച്ചു. മരണം ഹിജ്‌റ 42 ല്‍. റിപ്പോര്‍ട്ട് ചെയ്ത ഹദീസുകളുടെ എണ്ണം 65.
കൂടുതലറിയാന്‍ (6.7.2.10) ലിങ്ക് ക്ലിക്ക് ചെയ്യുക

45. സുബൈറുബ്‌നുല്‍ അവ്വാം (അബൂഅബ്ദില്ല)

ധീരന്‍, സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട പത്തു പേരില്‍ ഒരാള്‍. നബിയുടെ(സ്വ) അമ്മായിയുടെ മകന്‍. ബദ്‌റ്, ഉഹ്ദ് തുടങ്ങിയ യുദ്ധങ്ങളില്‍ പങ്കെടുത്തു. ഹിജ്‌റ 30 ല്‍ ജമല്‍ യുദ്ധത്തില്‍ ഇബ്‌നു ജര്‍മൂസ് ചതിയില്‍ ഇദ്ദേഹത്തെ വധിച്ചു. ഹദീസ്:38.
കൂടുതലറിയാന്‍ (6.8.2.6) ലിങ്ക് ക്ലിക്ക് ചെയ്യുക

46. സൈദുബ്‌നു അര്‍ഖം

ഖസ്‌റജ് ഗോത്രം. അന്‍സ്വാരി. നബി(സ്വ)യോടൊപ്പം 17 യുദ്ധങ്ങളില്‍ പങ്കെടുത്തു. സ്വിഫ്ഫീനില്‍ അലിയോടൊപ്പവും പങ്കെടുത്തു. ഹിജ്‌റ 68 ല്‍ കൂഫയില്‍ മരണം. ഹദീസ് 70.

47. സൈദുബ്‌നു സാബിത് (അബൂ ഖാരിജ)

ഖസ്‌റജ് ഗോത്രം. നബി(സ്വ)യുടെ വഹ്‌യ് എഴുത്തുകാരന്‍. മദീനയില്‍ ജനിച്ചു. മക്കയില്‍ വളര്‍ന്നു. 11-ാം വയസ്സില്‍ നബി(സ്വ)യോടൊപ്പം മദീനയിലേക്ക് ഹിജ്‌റ പോയി. പണ്ഡിതന്‍. ഖുര്‍ആന്‍ മനഃപാഠമുള്ള വ്യക്തി. മരണം ഹിജ്‌റ 45 ല്‍. ഹദീസ്  92.

48. സൈദുബ്‌നു സഹ്ല്‍ (അബൂത്വല്‍ഹ)

ബദ്ര്‍ അടക്കം എല്ലാ യുദ്ധങ്ങളിലും പങ്കുചേര്‍ന്ന സ്വഹാബി. അനസി (റ) ന്റെ പിതൃവ്യന്‍. ഹുനൈന്‍ യുദ്ധത്തില്‍ 20 ശത്രുക്കളെ വധിച്ചു. ഉഹ്ദ് യുദ്ധത്തില്‍ നബി (സ്വ) യെ സംരക്ഷിക്കാന്‍ കഠിന ത്യാഗം സഹിച്ചു. ഒരു കൈ തളര്‍ന്നുപോയി. നബി (സ്വ) യുടെ മരണശേഷം 40 വര്‍ഷം ജീവിച്ചു. ഹദീസ് 92.

49. സൈദുബ്‌നു ഖാലിദ് അല് ജുഹനി

ഹുദൈബയില്‍ പങ്കെടുത്തു. മക്കാ വിജയ ദിവസം ജുഹൈന ഗോത്രത്തിന്റെ പതാക വാഹകന്‍. ഹിജ്‌റ 78 ല്‍ മദീനയില്‍ മരണം. ഹദീസ് 81.

50. സൈനബ് ബിന്‍ത് ജഹ്ശ്

പ്രവാചകപത്‌നി. അസദ് ഗോത്രം. ഇവര്‍ സൈദ് ബിന്‍ ഹാരിസയുടെ ഭാര്യയായിരുന്നു. അദ്ദേഹം ഇവരെ വിവാഹമോചനം ചെയ്ത ശേഷം നബി(സ്വ) അവരെ വിവാഹം കഴിച്ചു. ബര്‍റ എന്ന പേര് മാറ്റി സൈനബ് എന്നാക്കി. ഹി: 20 ല്‍ മരണം. ഹദീസുകള്‍ 1.
കൂടുതലറിയാന്‍ (6.7.2.8) ലിങ്ക് ക്ലിക്ക് ചെയ്യുക

51. സൈനബ് ബിന്‍ത് അബ്ദില്ല അസ്സഖീഫിയ്യ

ഇബ്‌നു മസ്ഊദിന്റെ ഭാര്യ. ഹദീസുകള്‍ എട്ട്. ഇതില്‍ ബുഖാരിയിലും മുസ്‌ലിമിലുമായി ഒരു ഹദീസും രണ്ടിലും വേറെ വേറെയായി ഓരോ ഹദീസും വീതമുണ്ട്.

52. സഅ്ദുബ്‌നു അബീവഖാസ്

ഖുറൈശ് ഗോത്രം. പ്രഥമവിശ്വാസികളില്‍ പ്രമുഖന്‍. ഹിജ്‌റയില്‍ പങ്കെടുത്തു. ഇറാഖും കിസ്‌റായുടെ പട്ടണങ്ങളും ജയിച്ചടക്കിയ ജേതാവ്. തനിക്കുശേഷം ഖിലാഫത്തിന് യോഗ്യരെന്ന് പറഞ്ഞ് ഉമര്‍(റ) നിശ്ചയിച്ച ആറ് അംഗങ്ങളില്‍ ഒരാള്‍. നബി(സ്വ)യുടെ കാവല്‍ക്കാരന്‍. നബി(സ്വ)യുടെ പ്രത്യേക പ്രാര്‍ഥന ലഭിച്ച സ്വഹാബി. ഹിജ്‌റ 55 ല്‍ അഖീഖില്‍ മരണം. ഖബറടക്കം മദീനയില്‍. ഹദീസ് 270.
കൂടുതലറിയാന്‍ (6.8.2.8) ലിങ്ക് ക്ലിക്ക് ചെയ്യുക

53. സഅ്ദുബ്‌നു മാലിക് അല്‍ഖുദ്‌രി (അബൂസഈദില്‍ ഖുദ്‌രി)

ഖസ്‌റജിലെ ഖുദ്‌റ് ശാഖക്കാരന്‍. സ്വഹാബികളിലെ പ്രമുഖനും പണ്ഡിതനും. നബിയോടൊപ്പം 12 യുദ്ധങ്ങളില്‍ പങ്കെടുത്തു. ഹി: 64 ല്‍ മദീനയില്‍ മരണം. ഹദീസ് 1170.

54. സഈദുബ്‌നു സൈദ്

സ്വര്‍ഗം സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടവരില്‍ ഒരാള്‍. ഉമറി(റ)ന്റെ പിതൃവ്യ പുത്രനും സഹോദരി  ഫാത്വിമയുടെ ഭര്‍ത്താവും. ഇവരുടെ ഇസ്‌ലാം സ്വീകരണമാണ് ഉമറി(റ)ന്റെ ഇസ്‌ലാം സ്വീകരണത്തിന് കാരണമായത്. ഹിജ്‌റയില്‍ പങ്കെടുത്തു. ബദ്‌റിനുശേഷം എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 50 ല്‍ മരണം. ഹദീസ്: 48.
കൂടുതലറിയാന്‍ (6.8.2.10) ലിങ്ക് ക്ലിക്ക് ചെയ്യുക

55. സല്‍മാനുല്‍ ഫാരിസി

ആദ്യഘട്ടത്തില്‍ തന്നെ ഇസ്‌ലാം സ്വീകരിച്ച പേര്‍ഷ്യക്കാരന്‍. ഇസ്‌ലാമിന് മുമ്പ് അഗ്നിയാരാധകന്‍. ഖന്‍ദഖ് അടക്കം എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഖന്‍ദഖ് യുദ്ധത്തില്‍ കിടങ്ങ് കുഴിക്കാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചത് ഇദ്ദേഹമാണ്. ഇറാഖില്‍ താമസിച്ചു. ഹിജ്‌റ 36 ല്‍ അല്‍മദാഇനിന്റെ അമീറായിരിക്കെ അവിടെവെച്ച് നിര്യാതനായി. ഹദീസുകള്‍:60.
കൂടുതലറിയാന്‍ (6.8.3.213) ലിങ്ക് ക്ലിക്ക് ചെയ്യുക

56. സലമത്തുബ്‌നുല്‍ക്‌വഅ്

ഹുദൈബിയയിലും രിദ്വ്‌വാന്‍ ഉടമ്പടിയിലും പങ്കെടുത്തു. ധീരനായ യോദ്ധാവ്. കുതിരപ്പടയാളി. ഹി: 74 ല്‍ മദീനയില്‍ മരണം. ഹദീസ് 77.

57. സമുറത്തുബ്‌നു ജുന്‍ദുബ് (അബൂസഈദ്)

ഫുസാര്‍ ഗോത്രം. പിതാവ് ശൈശവത്തില്‍ മരിച്ചതുകാരണം മാതാവ് അദ്ദേഹത്തെയും കൊണ്ട് മദീനയില്‍ വന്നു. അവരെ ഒരു അന്‍സ്വാരി വിവാഹം ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തിന്റെയടുക്കല്‍ വളര്‍ന്ന്, പിന്നീട് ബസ്വറയില്‍ താമസിച്ചു. ഹിജ്‌റ 59 ല്‍ ബസ്വറയില്‍ മരണം. ഹദീസ് 100.

58. സഹ്‌ലുബ്‌നു ഹനീഫ്

അന്‍സ്വാരി. ബദ്ര്‍ മുതല്‍ എല്ലാ യുദ്ധങ്ങളിലും പങ്കുവഹിച്ചു. ഇദ്ദേഹത്തിന്റെയും അലി(റ)യുടെയും ഇടയില്‍ മദീനയില്‍വെച്ച് നബി(സ്വ) സാഹോദര്യം പ്രഖ്യാപിച്ചു. അലി(റ) തന്റെ ഖിലാഫത്ത് കാലത്ത് ഇദ്ദേഹത്തെ ബസ്വറയുടെ ഗവര്‍ണറാക്കി. സ്വിഫ്ഫീന്‍ യുദ്ധത്തില്‍ പങ്കുവഹിച്ചു. ഹി: 38 ല്‍ കൂഫയില്‍ മരിച്ചു. ഹദീസുകല്‍ 40.

59. സഹ്‌ലുബ്‌നു സഅ്ദ് അസ്സാഇദി

ഖസ്‌റജ് ഗോത്രക്കാരനായ അന്‍സ്വാരി. ഉമറിന്റെ കാലത്ത് ഹിംസ്വ് ഗവര്‍ണറായി. സാഹിത്യകാരനും പണ്ഡിതനും. ഹിജ്‌റ 58 ല്‍ ഖുദ്‌സില്‍വെച്ച് നിര്യാണം. ഹദീസുകള്‍ 50.

60. സ്വഅ്ബു ബ്‌നു ജുഥാമ

ലൈസ് ഗോത്രം. അബൂബക്‌റിന്റെ(റ) ഭരണകാലത്ത് മരണം. ഹദീസുകള്‍ 16.

61. സ്വഫിയ്യ ബിന്‍തു ഹുയയ്യിബ്‌നി അഖ്ത്വബ്

പ്രവാചകപത്‌നി, ഇസ്‌റാഈല്‍ വംശജ. ധാരാളം നബിവചനങ്ങള്‍ റിപ്പോര്‍ട് ചെയ്തിട്ടുണ്ട്. ഹിജ്‌റ 35 ല്‍ അലിയുടെ(റ) ഭരണകാലത്ത് മരണം.
കൂടുതലറിയാന്‍ (6.7.2.7) ലിങ്ക് ക്ലിക്ക് ചെയ്യുക

62. സുഹൈബുബ്‌നു സിനാന്‍ (അര്‍റൂമി)

റോമക്കാരന്‍ എന്നറിയപ്പെടുന്നു. ചെറുപ്രായത്തില്‍ റോമക്കാരന്‍ ബന്ദിയാക്കി. പിന്നീട് മക്കയിലെ കല്‍ബ് ഗോത്രക്കാരന്‍ വിലയ്ക്കു വാങ്ങി മക്കയിലെത്തിച്ചു. പിന്നീട് അബ്ദുല്ലാഹിബ്‌നു ജദ്ആന്‍ വിലയ്ക്കുവാങ്ങി മോചിപ്പിച്ചു. കച്ചവടക്കാരനായി കഴിച്ചുകൂട്ടി. വളരെ നേരത്തെ ഇസ്‌ലാം ആശ്ലേഷിച്ചു. ഹിജ്‌റയിലും എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 38 ല്‍ മദീനയില്‍ മരിച്ചു. ഹദീസുകള്‍ 307.

63. സ്വഖ്‌റുബ്‌നു ഹര്‍ബി(അബൂസുഫ്‌യാന്‍)

ജാഹിലിയ്യത്തില്‍ ഖുറൈശി നേതാവ്. മക്കാവിജയത്തോടടുത്ത് ഇസ്‌ലാം ആശ്ലേഷിച്ചു. അമവീഭരണത്തിന്റെ നേതാവായ മുആവിയയുടെ പിതാവ്. ഇസ്‌ലാം സ്വീകരണത്തിനുശേഷം വളരെ നന്നായി ജീവിച്ചു. ഹിജ്‌റ 31 ല്‍ മദീനയില്‍ മരിച്ചു. ശാമിലാണെന്ന പക്ഷവുമുണ്ട്.
കൂടുതലറിയാന്‍ (6.8.3.45) ലിങ്ക് ക്ലിക്ക് ചെയ്യുക

64. സ്വാദികുബ്‌നു അജ്‌ലാന്‍ (അബൂഉമാമ: അല്‍ബാഹിലി)

ഭക്തന്‍. അബൂഉമാമ എന്ന പേരില്‍ പ്രശസ്തന്‍. ശാമില്‍ താമസിച്ചു. ഹിജ്‌റ 81 ല്‍ ഹിംസ്വില്‍ മരണം. ഹദീസുകള്‍ 250.
കൂടുതലറിയാന്‍ (6.8.3.43) ലിങ്ക് ക്ലിക്ക് ചെയ്യുക

65. ത്വല്‍ഹതുബ്‌നു ഉബൈദില്ല

തൈം ഗോത്രം. സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ട പത്തുപേരില്‍ ഒരാള്‍. അബൂബക്ര്‍(റ) വഴി ആദ്യകാലത്തുതന്നെ ഇസ്‌ലാം സ്വീകരിച്ചു. ഉഹ്ദ് മുതല്‍ എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 36 ല്‍ ജമല്‍ സംഭവത്തില്‍ രക്തസാക്ഷിയായി. ഹദീസുകള്‍ 38.
കൂടുതലറിയാന്‍ (6.8.2.5) ലിങ്ക് ക്ലിക്ക് ചെയ്യുക
മുൻപത്തെ ലേഖനം ഹദീസ് റിപ്പോര്‍ട്ടര്‍മാര്‍-2
അടുത്ത ലേഖനം ഹദീസ് വിഭജനം

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History