മുഹമ്മദ് നബി(സ്വ)യുടെ തിരുചര്യ പിന്തലമുയിലേക്ക് പകരുന്നതില്‍ ഏറ്റവും ശ്രദ്ധേയമായ പങ്കുവഹിച്ച, ഹദീസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഏറെ ഉത്സുകരായിരുന്ന, താഴെ പേരെഴുതിയ പ്രഗത്ഭരായ ഹദീസ് നിവേദകന്മാരായ സ്വഹാബിമാരെ കുറിച്ചാണ്, ഹദീസ് റിപ്പോര്‍ട്ടര്‍മാര്‍ എന്ന ഈ ലേഖനം വിശദീകരിക്കുന്നത്.
ആരശ ബിന്ത് അബീബക്ര്, ആമിറുബ്നു അബ്ദില്ല അല്‍ജര്‍റാഹ് (അബൂഉബൈദ), ഉബാദത്തുബ്നു സ്വാമിത് (അബുല്‍ വലീദ്), അല്‍ അബ്ബാസുബ്നു അബ്ദില്‍ മുത്വലിബ് (അബുല്‍ ഫാദ്വ്ല്), അബ്ദുല്ലാഹിബ്നു ഖൈസ് (അബൂമൂസല്‍ അശ്അരി), അബ്ദുല്ലാഹിബ്നു അബ്ബാസ് (ഇബ്നു അബ്ബാസ്), അബ്ദുല്ലാഹിബ്നു ഉമര്‍ (അബൂഅബ്ദിര്‍റഹ്മാന്‍), അബ്ദുല്ലാഹിബ്നു മസ്ഊദ് (അബൂഅബ്ദിര്‍ റഹ്മാന്), അബ്ദില്ലാഹിബ്നു അബീഖുഹാഫ (അബൂബക്ര് സിദ്ദീഖ്), അബ്ദുല്ലാഹിബ്നു ബുസ്വര്‍ അല്‍ അസ്ലമി, അബ്ദുല്ലാഹിബ്നു അംറിബ്നില്‍ ആസ്വ്, അബ്ദുല്ലാഹിബ്നു മുഗഫ്ഫല്‍ അല്‍മുസ്നി, അബ്ദുല്ലാഹിബ്നു സുബൈറിബ്നില് അവ്വാം, അബ്ദുല്ലാഹിബ്നു സലാം, അബ്ദുല്ലാഹിബ്നു ജഅ്ഫറിബ്നി അബീത്വാലിബ്, അബ്ദുര്റഹ്മാനിബ്നു ഔഫ്, അബ്ദുര്റഹ്മാനിബ്നു സ്വഖ്ര് അദ്ദൗസി (അബൂഹുറയ്റ), ഉസ്മാനുബ്നു അഫ്ഫാന്‍, ഉസ്മാനുബ്നു അബീആസ്വ്, അദിയ്യുബ്നു ഹാതിം അത്ത്വാഈ, ഉര്‍വത്തുബ്നു സുബൈര്ബ്നില് അവ്വാം, ഉക്ബത്തുബ്നു അംറ് (അബൂമസ്ഊദി), ഉഖ്ബത്തുബ്നു ആമിര്‍, അമ്മാറുബ്നുയാസിര്‍, ഇംറാനുബ്നു ഹുസൈ്വന്‍, ഉമറുബ്നുല്‍ഖത്വാബ്, ഉമറുബ്നു അബീസലമ, അംറുബ്നു അബ്സ അസ്സുലമി, അംറുബ്നു ഖൈസ് (ഇബ്നു ഉമ്മിമക്തൂം), അംറുബ്നുല്‍ആസ്വ്, അലിയ്യുബ്നു അബീത്വാലിബ്, ഔഫുബ്നു മാലിക് അല്‍അശ്ജഈ, ഉവൈമിറുബ്നു ആമിര്‍ (അബുദ്ദര്‍ദാഅ്), ഫാഖിത ബിന്തു അബീത്വാലിബ് (ഉമ്മുഹാനിഅ്), ഫാത്വിമ ബിന്തു ഖൈസ്, ഫുദ്വാലത്തുബ്നു ഉബൈദ് അല്‍അന്‍സ്വാരി, കഅ്ബുബ്നു മാലിക് അല്‍ അന്‍സ്വാരി, കഅ്ബുബ്നു ഉജ്റ, മാലികുബ്നു അല്ഹുവൈരിസ് (അബൂസുലൈമാന് അല്ലൈസി), മുആദുബ്നു അനസ്, മുആദുബ്നു ജബല്‍, മുആവിയതുബ്നു അബീസുഫ്യാന്, മുആവിയത്തുബ്നു അന്റഹകം, മഅ്നുബ്നു യസീദി ബ്നില്‍ അഖ്നസ്, മഅ്ഖല്‍ ബ്നു യസാര്‍ (അബുയഅ്ലാ), മുഗീറതുബ്നു ശുഅ്ബ, മിഖ്ദാദുബ്നു മഅ്ദീകരിബ്, മിഖ്ദാദുബ്നു അല്‍അസ്വദ്, മൈമൂന ബിന്തു അല്ഹാരിസ, നുസൈബ ബിന്തു കഅ്ബല് അന്‍സ്വാരിയ്യ (ഉമ്മു അത്വിയ്യ), നദ്വ്ലബ്നുഉബൈദ് അല്‍ അസ്ലമി (അബൂബര്‍സ), നുഅ്മാനുബ്നു ബശീര്‍, നഫീഅ് ബ്നു അല്‍ഹാരിസ് സ്സഖ്ഫി, ഹിന്ദ് ബിന്തു ഉമയ്യ (ഉമ്മുസലമ), വാഇല്‍ ബ്നു ഹുജ്ര് (അബൂഹുനൈദ), വാസിലത്തുബ്നു അല്‍ അസ്ഖഅ് (അബുല്‍ അസ്ഖഅ്), വഹ്ശുബ്നു ഹര്‍ബ് (അബുദസ്മ), വഹബുബ്നു അബ്ദില്ല അസ്സവ്വാഇ (അബുജുഹൈഫ).
66. ആഇശ ബിന്ത് അബീബക്ര്
പ്രവാചകപത്നി, പണ്ഡിത. മക്കയില്‍നിന്ന് നബി(സ്വ) അവരെ വിവാഹം ചെയ്തു. മദീനയില്‍ വെച്ച് ദാമ്പത്യ ജീവിതമാരംഭിച്ചു. ധാരാളം ഹദീസുകള്‍ നിവേദനം ചെയ്തിട്ടുണ്ട്. നബിയുടെ(സ്വ) മരണസമയത്ത് ഇവര്‍ക്ക് 18 വയസ്സ് പ്രായമായിരുന്നു. മരണം ഹിജ്റ 58 ല്‍.
കൂടുതലറിയാന്‍ (6.7.2.3) ലിങ്ക് ക്ലിക്ക് ചെയ്യുക
67. ആമിറുബ്നു അബ്ദില്ല അല്‍ജര്‍റാഹ് (അബൂഉബൈദ)
ഫഹ്മ് ഗോത്രം. ശാം വിജയത്തില്‍ സൈന്യാധിപന്. സ്വര്‍ഗം ലഭിക്കുമെന്ന് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട പത്തുപേരില്‍ ഒരാള്‍. വളരെ നേരത്തെ ഇസ്ലാം സ്വീകരിക്കുകയും എല്ലാ യുദ്ധങ്ങളിലും പങ്കെടുക്കുകയും ചെയ്തു. എന്റെ സമുദായത്തിന്റെ വിശ്വസ്തന് എന്ന് നബി(സ്വ) ഇദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. പ്ലേഗ് ബാധിച്ച് ഹിജ്റ 18 ല്‍ ഗോര്ബിസ്താനില് മരണം. ഹദീസുകള്‍ 14.
കൂടുതലറിയാന്‍ (6.8.2.9) ലിങ്ക് ക്ലിക്ക് ചെയ്യുക
68. ഉബാദത്തുബ്നു സ്വാമിത് (അബുല്‍ വലീദ്)
ഖസ്റജ് ഗോത്രം. അന്‍സ്വാരി. അഖബ ഉടമ്പടിയില്‍ പങ്കെടുത്തു. ബദ്റ് അടക്കം എല്ലാ യുദ്ധങ്ങളിലും പങ്കുചേര്‍ന്നു. ശക്തനും ധീരനും. ഹിജ്റ 34 ല്‍ ബൈതുല്‍ മുഖദ്ദസില്‍ മരണം.
കൂടുതലറിയാന്‍ (6.8.3.82) ലിങ്ക് ക്ലിക്ക് ചെയ്യുക
69. അല്‍ അബ്ബാസുബ്നു അബ്ദില്‍ മുത്വലിബ് (അബുല്‍ ഫാദ്വല്)
നബിയുടെ(സ്വ) പിതൃവ്യന്. ഇസ്ലാമിലും ജാഹിലിയ്യത്തിലും പ്രമുഖന്. ഹാജിമാര്‍ക്ക് വെള്ളം നല്കുന്ന ഉത്തരവാദിത്തം ഇദ്ദേഹത്തിനായിരുന്നു. ഹിജ്റയ്ക്കുമുമ്പേ ഇസ്ലാം സ്വീകരിച്ചെങ്കിലും രഹസ്യമാക്കിവെച്ചു. അങ്ങനെ മക്കക്കാരുടെ വിവരങ്ങള്‍ മദീനയിലേക്ക് നബിക്ക്(സ്വ) അറിയിച്ചുകൊണ്ടിരുന്നു. മക്കാവിജയത്തിന് മുമ്പ് മദീനയിലേക്ക് ഹിജ്റ പോയി. ഹുനൈന്‍ യുദ്ധത്തില്‍ നബി(സ്വ)യോടൊപ്പം പങ്കെടുത്തു. ഹിജ്റ 32 ല്‍ മദീനയില്‍ മരിച്ചു. ഹദീസുകള്‍ 35.
കൂടുതലറിയാന്‍ (6.8.3.51) ലിങ്ക് ക്ലിക്ക് ചെയ്യുക
70. അബ്ദുല്ലാഹിബ്നു ഖൈസ് (അബൂമൂസല്‍ അശ്അരി)
യമനിലെ പ്രസിദ്ധമായ അശ്അര്‍ ഗോത്രക്കാരന്‍. ഹിജ്റയ്ക്കു മുമ്പ് തന്നെ മക്കയില്‍ വന്ന് ഇസ്ലാം സ്വീകരിക്കുകയും ഹിജ്റയില്‍ പങ്കുചേരുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ഈണത്തിലുള്ള ഖുര്‍ആന്‍ പാരായണത്തെ നബി(സ്വ) പുകഴ്ത്തിയിട്ടുണ്ട്. ഹിജ്റ 44 ല്‍ കൂഫയില്‍ മരണം. 360 ഹദീസുകള്‍ നിവേദനം ചെയ്തിട്ടുണ്ട്.
കൂടുതലറിയാന്‍ (6.8.3.41) ലിങ്ക് ക്ലിക്ക് ചെയ്യുക
71. അബ്ദുല്ലാഹിബ്നു അബ്ബാസ് (ഇബ്നു അബ്ബാസ്)
നബി(സ്വ)യുടെ പിതൃവ്യപുത്രന്‍. നബി(സ്വ)യും സ്വഹാബികളും ശിഅ്ബു അബീത്വാലിബില്‍ ബഹിഷ്കൃതരായി കഴിയുന്ന കാലത്ത് അവിടെ വെച്ച് ജനനം. നബി(സ്വ) അദ്ദേഹത്തിന്റെ മതവിജ്ഞാന വര്‍ധനവിനുവേണ്ടി പ്രാര്ഥിച്ചിട്ടുണ്ട്. അതിബുദ്ധിമാന്‍. ധാരാളം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹിജ്റ 71 ല്‍ ത്വാഇഫില്‍ മരണം.
കൂടുതലറിയാന്‍ (6.8.3.13) ലിങ്ക് ക്ലിക്ക് ചെയ്യുക
72. അബ്ദുല്ലാഹിബ്നു ഉമര്‍ (അബൂഅബ്ദിര്‍റഹ്മാന്‍)
ഖലീഫ ഉമറിന്റെ(റ) പുത്രന്. പ്രവാചകത്വത്തിന്റെ രണ്ടാം വര്‍ഷം ജനനം. പിതാവിനോടൊപ്പം ഇസ്ലാമില്‍ പ്രവേശിച്ചു. 11ാം വയസ്സില്‍ പിതാവിനോടൊപ്പം ഹിജ്റയില്‍ പങ്കെടുത്തു. ധാരാളം ഹദീസ് നിവേദനം ചെയ്ത ആറുപേരില്‍ ഒരാള്‍ (അബൂഹുറയ്റ, ഇബ്നു ഉമര്‍, അനസ്, ഇബ്നു അബ്ബാസ്, ജാബിര്‍, ആഇശ) ഹിജ്റ 73 ല്‍ മരണം. ഹദീസുകള്‍ 1630.
കൂടുതലറിയാന്‍ (6.8.3.15) ലിങ്ക് ക്ലിക്ക് ചെയ്യുക
73. അബ്ദുല്ലാഹിബ്നു മസ്ഊദ് (അബൂഅബ്ദിര്‍ റഹ്മാന്)
ഹുദൈല്‍ ഗോത്രം. ആറാമനായി ഇസ്ലാമില്‍ വന്നയാള്‍. മഹാപണ്ഡിതന്. ഹിജ്റയില്‍ പങ്കുചേര്‍ന്നു. എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഉമറിന്റെ കാലത്ത് കൂഫയിലെ ഖാദിയും ഖജനാവ് സൂക്ഷിപ്പുക്കാരനുമായി നിയമിതനായി. പിന്നീട് മദീനയിലേക്ക് മടങ്ങി. ഹിജ്റ 32 ല്‍ മൃതിയടഞ്ഞു.
കൂടുതലറിയാന്‍ (6.8.3.14) ലിങ്ക് ക്ലിക്ക് ചെയ്യുക
74. അബ്ദില്ലാഹിബ്നു അബീഖുഹാഫ (അബൂബക്ര് സിദ്ദീഖ്)
ഖുറൈശ് ഗോത്രം ഒന്നാം ഖലീഫ. ഒന്നാമത്തെ വിശ്വാസി. മക്കയില്‍ ജനനം. ഖുറൈശികളുടെ നേതാവ്. നബി(സ്വ)യുടെ അടുത്ത കൂട്ടുകാരന്. എല്ലാ കാര്യങ്ങളിലും നബി(സ്വ)യോടൊപ്പം പങ്കെടുത്തു. ഖിലാഫത്ത്കാലം രണ്ട് വര്‍ഷവും മൂന്ന് മാസവും. നിര്‍ണായക വിജയങ്ങളും നിലപാടുകളുമുണ്ടായ കാലം.ഹിജ്റ 13 ല്‍ മദീനയില്‍ മരണം. ഹദീസുകള്‍ 142.
കൂടുതലറിയാന്‍ (6.8.1.1,2,3) ലിങ്ക് ക്ലിക്ക് ചെയ്യുക
75. അബ്ദുല്ലാഹിബ്നു ബുസ്വര്‍ അല്‍ അസ്ലമി
അബൂബുസ്ര് എന്ന പേരില്‍ പ്രസിദ്ധന്‍. ഖിബ്ല മാറ്റത്തില്‍ രണ്ടു ഖിബ്ലയിലേക്കും നമസ്കരിക്കാന്‍ അവസരം കിട്ടിയ വ്യക്തി. ശാമില്‍ അവസാനം മരിച്ച സ്വഹാബികളില്‍ ഒരാള്‍. ഹിജ്റ 88 ല്‍ മരണം. ഹദീസുകള്‍ 50.
76. അബ്ദുല്ലാഹിബ്നു അംറിബ്നില്‍ ആസ്വ്
സഹ്മ് ഗോത്രം. പിതാവിന്നു മുമ്പേ ഇസ്ലാം സ്വീകരിച്ചു. ജാഹിലിയ്യത്തില്‍ തന്നെ സാക്ഷരന്‍. നബി(സ്വ)യോട് ഹദീസുകള്‍ എഴുതിവെക്കാന്‍ അനുവാദം ചോദിക്കുകയും അനുമതി ലഭിക്കുകയും ചെയ്തു. എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. സ്വിഫ്ഫീന്‍ യുദ്ധത്തില്‍ മുആവിയയോടൊപ്പം ചേര്‍ന്നു. അല്പകാലം കൂഫയിലെ ഗവര്‍ണര്‍ സ്ഥാനം വഹിച്ചു. ഹിജ്റ 65 ല്‍ മരണം. ഹദീസുകള്‍ 70.
77. അബ്ദുല്ലാഹിബ്നു മുഗഫ്ഫല്‍ അല്‍മുസ്നി
രിദ്വ്വാന്‍ ഉടമ്പടിയില്‍ പങ്കെടുത്ത വ്യക്തി. മദീനയില്‍ താമസിച്ചു. മതം പഠിപ്പിക്കാന്‍ ഉമര്‍ (റ) ബസ്വറയിലേക്ക് പറഞ്ഞുവിട്ട പത്തുപേരില്‍ ഒരാള്‍. ഹിജ്റ 57 ല്‍ അവിടെവെച്ച് മരിച്ചു. ഹദീസുകള്‍ 43.
78. അബ്ദുല്ലാഹിബ്നു സുബൈറിബ്നില് അവ്വാം
ഖുറൈശിലെ അസദ് ശാഖ. ഹിജ്റാനന്തരം മദീനയില്‍ പിറന്ന ആദ്യ സന്തതി. ഉസ്മാന്റെ(റ)കാലത്ത് ആഫ്രിക്കന്‍ വിജയത്തില്‍ പങ്കെടുത്തു. ഹിജ്റ 64 ല്‍ ഖലീഫയായി ബൈഅത്ത് ചെയ്യപ്പെട്ടു. ഒന്‍പതു വര്‍ഷം ഖലീഫയായി തുടര്‍ന്നു. ഹജ്ജാജുമായുണ്ടായ യുദ്ധത്തില്‍ ഹിജ്റ 73 ല്‍ വധിക്കപ്പെട്ടു. ഹദീസുകള്‍ 33.
79. അബ്ദുല്ലാഹിബ്നു സലാം
ജൂതവംശജന്‍. നബി(സ്വ)യുടെ മദീനാ ആഗമനത്തോടനുബന്ധിച്ച് ഇസ്ലാം സ്വീകരിച്ചു. പഴയ പേര് അല്ഹസ്വീന്. നബി(സ്വ) ഇത് മാറ്റി അബ്ദുല്ല എന്നാക്കി. ഹിജ്റ 43 ല്‍ മദീനയില്‍ മരണം. ഹദീസുകള്‍ 25.
കൂടുതലറിയാന്‍ (6.8.3.20) ലിങ്ക് ക്ലിക്ക് ചെയ്യുക
80. അബ്ദുല്ലാഹിബ്നു ജഅ്ഫറിബ്നി അബീത്വാലിബ്
ഖുറൈശിലെ ഹാശിം ഗോത്രം, മാതാവ് അസ്മാഅ് ബിന്ത് ഉമൈസ്. പിതാവിനോടൊപ്പം മദീനയില്‍ വന്നു. ഹിജ്റ 80 ല്‍ മരണം. ഹദീസുകള്‍ 25.
81. അബ്ദുര്റഹ്മാനിബ്നു ഔഫ്
ഖുറൈശിലെ സുഹ്രി ശാഖ. സ്വര്ഗംലഭിക്കുമെന്ന് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട പത്തില്‍ ഒരാള്‍. ആദ്യകാല വിശ്വാസി. തനിക്കുശേഷം ഖിലാഫത്തിന്റെ ഉത്തരവാദിത്തം ഏല്പിച്ചുകൊണ്ട് ഉമര്‍(റ) തെരഞ്ഞെടുത്ത ആറുപേരില്‍ ഒരാള്‍. ബദ്റ് മുതല്‍ എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. വ്യാപാര പ്രമുഖന്, സമ്പന്നന്, ഉദാരന്‍. ഹിജ്റ 32 ല്‍ മദീനയില്‍ മരണം. ഹദീസുകള്‍ 60.
കൂടുതലറിയാന്‍ (6.8.2.7) ലിങ്ക് ക്ലിക്ക് ചെയ്യുക
82. അബ്ദുര്റഹ്മാനിബ്നു സ്വഖ്ര് അദ്ദൗസി (അബൂഹുറയ്റ)
ഖൈബര്‍ വര്‍ഷത്തില്‍ ഇസ്ലാം സ്വീകരണം. തുടര്‍ന്ന് നബി(സ്വ)യോടൊപ്പം പിരിയാതെ നിന്നു. നബി(സ്വ)യുടെ പ്രത്യേക പ്രാര്‍ഥന കാരണം സ്വഹാബികളില്‍ ഏറ്റവും ഹദീസ് മനപ്പാഠമുള്ളയാളായി. ഹദീസിലും വിജ്ഞാനത്തിലും അതീവ താല്പര്യം വെച്ചുപുലര്‍ത്തി. നബി(സ്വ)യുടെ മരണാനന്തരം ദീര്‍ഘകാലം ജീവിച്ചതുകൊണ്ടും വൈജ്ഞാനിക മേഖലകളില്‍ ശ്രദ്ധിച്ചതുകൊണ്ടും ഹദീസുകള്‍ ഏറ്റവും കൂടുതല്‍ പിന്‍തലമുറയ്ക്ക് കൈമാറാന്‍ സാധിച്ചു. ഹിജ്റ 57 ല്‍ 78 ാം വയസ്സില്‍ മദീനയില്‍ മരണം. ഹദീസുകള്‍ 5374.
കൂടുതലറിയാന്‍ (6.8.3.36) ലിങ്ക് ക്ലിക്ക് ചെയ്യുക
83. ഉസ്മാനുബ്നു അഫ്ഫാന്‍
ഖുറൈശ് ഗോത്രം. മൂന്നാംഖലീഫ. സ്വര്‍ഗം ലഭിക്കുമെന്ന് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട പത്തില്‍ ഒരാള്‍. മക്കയില്‍ ജനനം. പ്രവാചകനിയോഗത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഇസ്ലാം സ്വീകരിച്ചു. നബി(സ്വ)യുടെ രണ്ട് പെണ്മക്കളെ (ഒരാളുടെ മരണശേഷം മറ്റൊരാളെ) വിവാഹം ചെയ്തു. അതിനാല്‍ ദൂന്നുറൈന് (രണ്ടു പ്രകാശത്തിന്റെ ഉടമ) എന്ന് വിളിക്കപ്പെട്ടു. സമ്പന്നന്. വലിയ ഉദാരന്‍. ലജ്ജാശീലന്‍. അദ്ദേഹത്തിന്റെ ഭരണകാലത്തുണ്ടായ കലാപത്തില്‍ ബന്ദിയാക്കപ്പെട്ട അവസ്ഥയില്‍ ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരിക്കെ വധിക്കപ്പെട്ടു. ഹിജ്റ 35 ല്‍ ആയിരുന്നു. ഹദീസുകള്‍ 146.
കൂടുതലറിയാന്‍ (6.8.1.3,1,2,3) ലിങ്ക് ക്ലിക്ക് ചെയ്യുക
84. ഉസ്മാനുബ്നു അബീആസ്വ്
ത്വാഇഫുകാരന്.സഖീഫ് ഗോത്രം. പ്രസിദ്ധനായ സ്വഹാബി. സഖീഫ് ഗോത്രത്തിന്റെ ദൗത്യ സംഘത്തോടൊപ്പം വന്നു ഇസ്ലാം സ്വീകരിച്ചു. നബി(സ്വ) ഇദ്ദേഹത്തെ ത്വാഇഫിന്റെ ഗവര്‍ണറായി നിശ്ചയിച്ചു. മുആവിയയുടെ കാലത്ത് ബസ്വറയില്‍ മരണം. ഹദീസുകള്‍ 9.
85. അദിയ്യുബ്നു ഹാതിം അത്ത്വാഈ
ഹിജ്റ ഒന്‍പതാമത്തെ വര്‍ഷം വന്ന ദൗത്യസംഘത്തോടൊപ്പം എത്തി ഇസ്ലാം സ്വീകരിച്ചു. നന്നായി ജീവിച്ചു. വലിയ സമ്പന്നനും അങ്ങേയറ്റത്തെ ഉദാരനും. ഇദ്ദേഹത്തിന്റെ പിതാവ് ഹാത്തിം അത്ത്വാഈ ജാഹിലിയ്യാ കാലത്തെ അറിയപ്പെട്ട ഉദാരന്‍. സമുദായത്തിലെ ആദരണീയന്‍. ഹിജ്റ 67 ല്‍ മരണം. ഹദീസുകള്‍ 66.
86. ഉര്‍വത്തുബ്നു സുബൈര്ബ്നില് അവ്വാം
അസദ് ഗോത്രം. മദീനയിലെ ഏഴ് ഫഖീഹുമാരില് ഒരാള്‍. താബിഉകളില്‍ പ്രമുഖന്. അബ്ദുല്ലാഹിബ്നു സുബൈറിന്റെ സഹോദരന്. പിതാവില്‍ നിന്നും മാതാവില്‍ നിന്നും അമ്മാവി ആഇശ(റ)യില്‍നിന്നും അബൂഹുറയ്റ(റ)യില്‍ നിന്നും മറ്റുമായി ധാരാളം ഹദീസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. നോമ്പുകാരനായിരിക്കെ ഹിജ്റ 92 ല്‍ മരണം.
87. ഉക്ബത്തുബ്നു അംറ് (അബൂമസ്ഊദി)
ഖസ്റജ് ഗോത്രം. ബദ്റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. അക്വബ ഉടമ്പടിയില്‍ പങ്കെടുത്ത എഴുപതു പേരില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. പില്കാലത്ത് കുഫയിലേക്ക് മാറി. ഹിജ്റ 41 ല്‍ മരിച്ചു. ഹദീസുകള്‍ 102.
88. ഉഖ്ബത്തുബ്നു ആമിര്‍
അല്‍ജുഹനി ഗോത്രം. പ്രമുഖ സ്വഹാബി. ഈജിപ്തില്‍വെച്ച് ഹിജ്റ 58ല്‍ മരണം. ഹദീസുകള്‍ 55.
കൂടുതലറിയാന്‍ (6.8.3.96) ലിങ്ക് ക്ലിക്ക് ചെയ്യുക
89. അമ്മാറുബ്നുയാസിര്‍
പിതാവ് യാസിറിന്റെയും മാതാവ് സുമയ്യയുടെയും കൂടെ ആദ്യകാലത്തുതന്നെ ഇസ്ലാം പ്രഖ്യാപിച്ചു. ബദ്ര്, ഉഹ്ദ്, ഖന്ദക്വ്, രിദ്വ്വാന്‍ ഉടമ്പടി എന്നിവയില്‍ പങ്കെടുത്തു. ഉമര്‍ (റ) തന്റെ ഭരണകാലത്ത് കൂഫയിലെ ഗവര്‍ണറായി നിയമിച്ചു. അലി(റ)യോടൊപ്പം ജമല്, സ്വിഫ്ഫീന്‍ എന്നീ യുദ്ധങ്ങളില്‍ പങ്കുചേര്‍ന്നു. ഹിജ്റ 37 ല്‍ സ്വിഫ്ഫീനില്‍ വധിക്കപ്പെട്ടു. ഹദീസുകള്‍ 62.
കൂടുതലറിയാന്‍ (6.8.3.57) ലിങ്ക് ക്ലിക്ക് ചെയ്യുക
90. ഇംറാനുബ്നു ഹുസൈന്
ഖൈബര്‍ വര്‍ഷത്തില്‍ ഇസ്ലാം സ്വീകരിച്ച നബി(സ്വ)യോടൊപ്പം യുദ്ധങ്ങളില്‍ പങ്കുചേര്‍ന്നു. ഹിജ്റ 52 ല്‍ ബസ്വറയില്‍ മരണം. ഹദീസുകള്‍ 180.
91. ഉമറുബ്നുല്‍ഖത്വാബ്
രണ്ടാം ഖലീഫ അമീറുല്‍ മുഅ്മിനീന്‍ എന്ന് ആദ്യമായി വിളിക്കപ്പെട്ടു. പ്രവാചകപത്നി ഹഫ്സ്വയുടെ പിതാവ്. ഇസ്ലാമിലും ജാഹിലിയ്യത്തിലും ശക്തനും ധീരനും. ആറാം വര്‍ഷം ഇസ്ലാം സ്വീകരിച്ചു. മദീന ഹിജ്റ പരസ്യമായി നടത്തി. എല്ലാ യുദ്ധങ്ങളിലും നബി(സ്വ)യോടൊപ്പം പങ്കെടുത്തു. നമസ്കരിച്ചുകൊണ്ടിരിക്കെ അബൂലുഅ്ലൂഅയുടെ കുത്തേറ്റ് ഹിജ്റ 23 ല്‍ രക്തസാക്ഷിയായി.
കൂടുതലറിയാന്‍ (6.8.1.2,1.2) ലിങ്ക് ക്ലിക്ക് ചെയ്യുക.
92. ഉമറുബ്നു അബീസലമ
ഇദ്ദേഹത്തിന്റെ മാതാവ് ഉമ്മുസലമ പ്രവാചക പത്നിയായിരുന്നു. എത്യോപ്യയില്‍ ജനനം. നബി(സ്വ)യുടെ വളര്ത്തുപുത്രന്. അലി(റ)യുടെ ഭരണകാലത്ത് ബഹ്റയ്നിന്റെയും പേര്‍ഷ്യയുടെയും ഗവര്‍ണറായി. ഹിജ്റ 83ല്‍ മരണം. ഹദീസുകള്‍ 12.
93. അംറുബ്നു അബ്സ അസ്സുലമി
ആദ്യകാല വിശ്വാസി. മദീന ഹിജ്റയില്‍ പങ്കെടുത്തു. പിന്നീട് ശാമിലേക്ക് മാറിത്താമസിച്ചു. ഹിംസ്വില്‍ വെച്ച് മരിച്ചു. ഹദീസുകള്‍ 38.
കൂടുതലറിയാന്‍ (6.8.3.62) ലിങ്ക് ക്ലിക്ക് ചെയ്യുക
94. അംറുബ്നു ഖൈസ് (ഇബ്നു ഉമ്മിമക്തൂം)
പേര് അബ്ദുല്ല എന്നാണെന്ന ഒരഭിപ്രായമുണ്ട്. നബിയുടെ(സ്വ) ബാങ്കുകാരന്. ജന്മനാ അന്ധന്. ഖദീജ(റ)യുടെ അമ്മാവന്റെ മകന്. മദീനയിലേക്ക് ഹിജ്റ പോയി. യുദ്ധസമയങ്ങളില്‍ 13 തവണ നബി(സ്വ) ഇദ്ദേഹത്തെ മദീനയുടെ ചുമതല ഏല്പിച്ചിട്ടുണ്ട്. ഖാദിസിയ്യ യുദ്ധത്തില്‍ പങ്കെടുത്ത് രക്തസാക്ഷിയായി. മൂന്ന് ഹദീസുകള്‍.
കൂടുതലറിയാന്‍ (6.8.3.27) ലിങ്ക് ക്ലിക്ക് ചെയ്യുക.
95. അംറുബ്നുല്‍ആസ്വ്
സഹ്മ് ഗോത്രം. ഈജിപ്ത് ജയിച്ചടക്കിയ സൈന്യാധിപന്. ഹുദൈബിയ സന്ധിയുടെ അടിസ്ഥാനത്തില്‍ ഇസ്ലാമിലേക്കു വന്നു. ദാത്തുസ്സലാസില്‍ യുദ്ധത്തില്‍ ഇദ്ദേഹത്തെ നബി(സ്വ) നേതാവാക്കി. മുആവിയ ഹിജ്റ 38ല്‍ ഈജിപ്തിന്റെ ഗവര്‍ണ്ണറാക്കി. മരണം ഹിജ്റ 43 ല്‍. ഹദീസുകള്‍ 39.
കൂടുതലറിയാന്‍ (6.8.3.58) ലിങ്ക് ക്ലിക്ക് ചെയ്യുക
96. അലിയ്യുബ്നു അബീത്വാലിബ്
ഖുറൈശ് ഗോത്രം. അബൂത്വാലിബിന്റെ പുത്രന്. നാലാം ഖലീഫ. സ്വര്‍ഗം ലഭിക്കുമെന്ന് സന്തോഷമറിയിക്കപ്പെട്ട പത്തുപേരില്‍ ഒരാള്‍. നബി(സ്വ)യുടെ പിതൃസഹോദരപുത്രനും പുത്രീഭര്‍ത്താവും. ധീരന്. യോദ്ധാവ്, വാഗ്മി. കുട്ടികളില്‍ ആദ്യ വിശ്വാസി. ഉസ്മാന്റെ(റ) രക്തസാക്ഷിത്വത്തിന് ശേഷം ഖിലാഫത്ത് ഏറ്റെടുത്തു. ഹിജ്റ 35 ല്‍ കൂഫയില്‍ താമസിച്ചു. ഹിജ്റ 40 ല്‍ അബ്ദുര്റഹ്മാനിബ്നു മുല്‍ജിമിന്റെ കുത്തേറ്റു മരിച്ചു.
കൂടുതലറിയാന്‍ (6.8.1.4,1.2) ലിങ്ക് ക്ലിക്ക് ചെയ്യുക
97. ഔഫുബ്നു മാലിക് അല്‍ അശ്ജഈ
ഗത്വ്ഫാന്‍ ഗോത്രം. മക്കാവിജയ സമയത്ത് തന്റെ ഗോത്രത്തിന്റെ പതാക വാഹകന്. ദമസ്കസില്‍ താമസിച്ചു. ഹദീസുകള്‍ 67.
98. ഉവൈമിറുബ്നു ആമിര്‍ (അബുദ്ദര്‍ദാഅ്)
ഖസ്റജ് ഗോത്രം അന്‍സ്വാരി, അബുദ്ദര്‍ദാഅ് എന്ന പേരില്‍ പ്രശസ്തന്‍. തന്റെ ഗോത്രത്തില്‍നിന്ന് അവസാനം ഇസ്ലാം സ്വീകരിച്ച വ്യക്തി. ഇസ്ലാം സ്വീകരണത്തിനുശേഷം നന്നായി ജീവിച്ചു. ഉഹ്ദിനുശേഷം എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഉസ്മാന്റെ(റ) കാലത്ത് ദമസ്കസിലെ ഖാദിയായി ചുമതലയേല്പിച്ചു. മരണം ഹിജ്റ 32 ല്‍. ഹദീസുകള്‍ 179.
കൂടുതലറിയാന്‍ (6.8.3.37) ലിങ്ക് ക്ലിക്ക് ചെയ്യുക
99. ഫാഖിത ബിന്തു അബീത്വാലിബ് (ഉമ്മുഹാനിഅ്)
ഹാശിം ഗോത്രം, സ്വഹാബി വനിത. അലിയുടെ(റ) സഹോദരി. ധാരാളം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബുഖാരിയിലും മുസ്ലിമിലും രണ്ടു ഹദീസുകളുണ്ട്. മുആവിയയുടെ കാലത്ത് മരണം.
കൂടുതലറിയാന്‍ (6.9.21) ലിങ്ക് ക്ലിക്ക് ചെയ്യുക
100. ഫാത്വിമ ബിന്തു ഖൈസ്
ഖുറൈശിലെ ഫിഹ്റ് ശാഖയില്‍പ്പെട്ടവര്‍. ള്വഹ്ഹാക്ക് ബ്നു ഖൈസിന്റെ സഹോദരി. ആദ്യകാലത്ത് ഹിജ്റ പോയവരില്പെടുന്നു. ബുദ്ധിമതിയും സമര്‍ഥയും. പ്രമുഖ താബിഉകള്‍ ഇവരില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹദീസുകള്‍ 32.
കൂടുതലറിയാന്‍ (6.9.53) ലിങ്ക് ക്ലിക്ക് ചെയ്യുക
101. ഫുദ്വാലത്തുബ്നു ഉബൈദ് അല്‍അന്‍സ്വാരി
ഔസ് ഗോത്രം. ഉഹ്ദിലും രിദ്വ്വാന്‍ കരാറിലും പങ്കെടുത്തു. ദമസ്കസിലെ ക്വാദി സ്ഥാനം വഹിച്ചു. ഹിജ്റ 53 ല്‍ മരണം. ഹദീസുകള്‍ 50.
102. കഅ്ബുബ്നു മാലിക് അല്‍ അന്‍സ്വാരി
സലമ ഗോത്രം. ബദ്റും തബൂക്കും ഒഴികെ മറ്റെല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. അഖബ ഉടമ്പടിയില്‍ സംബന്ധിച്ചു. ഉഹ്ദ് യുദ്ധത്തില്‍ 11 മുറിവുകളേറ്റു. ഇസ്ലാമിന് വേണ്ടി പ്രതിരോധിച്ചിരുന്ന, നബി(സ്വ)യുടെ പ്രമുഖരായ മൂന്ന് കവികളില്‍ ഒരാള്‍. മറ്റു രണ്ടുപേര്‍ ഹസ്സാനുബ്നു സാബിത്, അഹ്ദുല്ലാഹിബ്നു റവാഹ. ഹിജ്റ 52 ല്‍ ബസ്വറയില്‍ മരണം. ഹദീസുകള്‍ 180.
കൂടുതലറിയാന്‍ (6.8.3.107) ലിങ്ക് ക്ലിക്ക് ചെയ്യുക.
103. കഅ്ബുബ്നു ഉജ്റ
കുദ്വാഅഃ ഗോത്രം. കൂഫയില്‍ താമസിച്ചു. ഹിജ്റ 51 ല്‍ മദീനയില്‍ മരണം. ഹദീസുകള്‍ 47.
104. മാലികുബ്നു അല്ഹുവൈരിസ് (അബൂസുലൈമാന് അല്ലൈസി)
ബസ്വറക്കാരന്‍.യുവാവായിരിക്കെ തന്റെ ഗോത്രസംഘത്തോടൊപ്പം നബി(സ്വ)യെ സന്ദര്‍ശിച്ചു. ഹിജ്റ 94 ല്‍ ബസ്വറയില്‍ മരണം. ഹദീസുകള്‍ 15.
105. മുആദുബ്നു അനസ്
ജുഹൈന ഗോത്രം. ബസ്വറയില്‍ താമസിച്ചു. ഇദ്ദേഹത്തിന്റെ പ്രത്യേക സമാഹാരത്തില്‍നിന്ന് അഹ്മദ്, അബൂദാവൂദ്, നസാഈ, തിര്‍മിദി, ഇബ്നുമാജ തുടങ്ങി പല ഇമാമുകളും ധാരാളമായി ഉദ്ധരിച്ചിട്ടുണ്ട്. ഹദീസുകള്‍ 30.
106. മുആദുബ്നു ജബല്‍
അന്‍സ്വാരി. ഖസ്റജ് ഗോത്രം. എന്റെ സമുദായത്തില്‍ ഹലാല്‍-ഹറാമുകള്‍ കൂടുതല്‍ അറിയുന്നവന് മുആദുബ്നു ജബലാണ് എന്ന് നബി(സ്വ) ഇദ്ദേഹത്തെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്. സുന്ദരനായ യുവാവ്. ഉദാരനും വിവേകിയും. 18-ാം വയസ്സില്‍ ഇസ്ലാം സ്വീകരിച്ചു. അഖബയിലും ബദ്റടക്കം എല്ലാ യുദ്ധങ്ങളിലും പങ്കടുത്തു. യമനിലെ ഗവര്‍ണറായി നബി (സ്വ) ഇദ്ദേഹത്തെ അയച്ചു. ഹിജ്റ 18ല്‍, 34-ാം വയസ്സില്‍ കോളറ ബാധിച്ചു മരിച്ചു. ഹദീസുകള്‍ 158.
കൂടുതലറിയാന്‍ (6.8.3.164) ലിങ്ക് ക്ലിക്ക് ചെയ്യുക.
107. മുആവിയതുബ്നു അബീസുഫ്യാന്
ഖുറൈശ് ഗോത്രം. ശാമില്‍ അമവീ രാഷ്ട്രത്തിന്റെ സ്ഥാപകന്‍. മക്കയില്‍ ജനനം. ഹിജ്റ 8ല്‍ മക്കാ വിജയദിവസം ഇസ്ലാം സ്വീകരിച്ചു. എഴുത്തും കണക്കും പഠിച്ചതുകൊണ്ട് നബി(സ്വ) തന്റെ എഴുത്തുകാരില്‍ ഒരാളാക്കി. ഉമര്‍(റ) ജോര്‍ദാന്റെയും ദമസ്കസിന്റെയും ഗവര്‍ണര്‍ സ്ഥാനം ഏല്പിച്ചു. നാലാം ഖലീഫ അലി(റ)യുമായി വിയോജിച്ചു. ഹിജ്റ 60ല്‍ ദമസ്കസില്‍ മരണം. ഹദീസുകള്‍ 130.
കൂടുതലറിയാന്‍ (6.8.3.166) ലിങ്ക് ക്ലിക്ക് ചെയ്യുക.
108. മുആവിയത്തുബ്നു അല്‍ഹകം
ബനുസുലൈം ഗോത്രം. മദീനയില്‍ താമസമാക്കി. ഹദീസുകള്‍ 13.
109. മഅ്നുബ്നു യസീദി ബ്നില്‍ അഖ്നസ്
അബൂയസീദ്, ബനൂസുലൈം ഗോത്രം. പിതാവും വലിയുപ്പയും സ്വഹാബിമാര്‍. ഉമറിന്റ (റ) അടുക്കല്‍ ആദരണീയന്‍. ദമസ്കസ് വിജയത്തില്‍ പങ്കെടുത്തു. കൂഫ, ഈജിപ്ത് എന്നിവിടങ്ങളില്‍ താമസിച്ചു. പിന്നീട് ശാമില്‍ താമസമാക്കി. മുആവിയ്ക്കൊപ്പം സ്വിഫ്ഫീനില്‍ പങ്കെടുത്തു. ഹിജ്റ 54 ല്‍ വധിക്കപ്പെട്ടു. ഹദീസുകള്‍ അഞ്ച്.
110. മഅ്ഖല്‍ ബ്നു യസാര്‍ (അബുയഅ്ലാ)
ഹുദൈബിയാ സന്ധിക്കു മുമ്പ് വിശ്വസിച്ചു. ശാമിലെ കിന്ദ ഗോത്രത്തോടൊപ്പം നബിയെ (സ്വ) സന്ദര്‍ശിച്ചു. മരണം ഹിജ്റ 87 ല്‍. ഹദീസുകള്‍ 34.
111. മുഗീറതുബ്നു ശുഅ്ബ
സഖീഫ് ഗോത്രം. ഖന്ദഖ് യുദ്ധകാലത്ത് വിശ്വസിച്ചു. ഹുദൈബിയയില്‍ പങ്കെടുത്തു. യമാമ, യര്‍മുക്, ഖാദിസിയ യുദ്ധങ്ങളില്‍ പങ്കെടുത്തു. ബുദ്ധിമാന്, സാഹിത്യകാരന്, സമര്‍ഥന്‍. ഹിജ്റ 50 ല്‍ മരണം. ഹദീസുകള്‍ 136.
കൂടുതലറിയാന്‍ (6.8.3.172) ലിങ്ക് ക്ലിക്ക് ചെയ്യുക.
112. മിഖ്ദാദുബ്നു മഅ്ദീകരിബ്
കിന്ദ ഗോത്രം. ശാമില്‍ നിന്ന് കിന്ദ ഗോത്രത്തോടൊപ്പം നബിയെ(സ്വ) സന്ദര്‍ശിച്ചു. മരണം ഹിജ്റ 87 ല്‍. ഹദീസുകള്‍ 447.
113. മിഖ്ദാദുബ്നു അല്‍അസ്വദ്
കിന്ദ ഗോത്രം. ആദ്യകാല വിശ്വാസി. ആദ്യം എത്യോപ്യയിലേക്കും പിന്നീട് മദീനയിലേക്കും ഹിജ്റ പോയി. നബി(സ്വ)യോടൊപ്പം യുദ്ധങ്ങളില്‍ പങ്കെടുത്തു. ഹി: 43 ല്‍ മരണം. ഹദീസുകള്‍ 42.
114. മൈമൂന ബിന്തു അല്ഹാരിസ
പ്രവാചകപത്നി, ഇവരാണ് തന്നെ സ്വയം നബിക്ക്(സ്വ) സമര്‍പ്പിച്ച വനിത. ഇബ്നു അബ്ബാസ്, യസീദുബ്നു അല്അസ്വം എന്നിവരടക്കം ധാരാളം പേര് ഇവരില്‍നിന്ന് ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മരണം ഹിജ്റ 51 ല്‍. ഹദീസുകള്‍ 46.
കൂടുതലറിയാന്‍ (6.7.2.11) ലിങ്ക് ക്ലിക്ക് ചെയ്യുക.
115. നുസൈബ ബിന്തു കഅ്ബല് അന്‍സ്വാരിയ്യ (ഉമ്മു അത്വിയ്യ)
മദീനക്കാരി. പിന്നീട് ബസ്വറയിലേക്ക് മാറി. നബിയുടെ കാലത്ത് മയ്യിത്ത് കുളിപ്പിക്കുന്നതിന് ഇവര്‍ നേതൃത്വം കൊടുത്തിരുന്നു. ഒരു വളണ്ടിയറെപ്പോലെ പല രംഗങ്ങളിലും പ്രവര്‍ത്തിച്ചു. ഹദീസുകള്‍ 41.
116. നദ്വ്ലബ്നുഉബൈദ് അല്‍ അസ്ലമി (അബൂബര്‍സ)
സ്വഹാബികളില്‍ മറ്റാരും അബൂബര്‍സ എന്ന പേരില്‍ അറിയപ്പെട്ടിട്ടില്ല. ആദ്യകാല വിശ്വാസി. മക്കാ വിജയത്തില്‍ പങ്കെടുത്തു. മരണം ഹിജ്റ 65 ല്‍. ഹദീസുകള്‍ 46.
117. നുഅ്മാനുബ്നു ബശീര്‍
ഖസ്റജ് ഗോത്രം. മാതാവും പിതാവും സ്വഹാബിമാര്‍. ശാമില്‍ താമസിച്ചു. കൂഫയുടെയും ഹിംസ്വിന്റെയും അമീറായി. ഹിജ്റ 64 ല്‍ വധിക്കപ്പെട്ടു. ഹദീസുകള്‍ 114.
118. നഫീഅ് ബ്നു അല്‍ഹാരിസ് സ്സഖ്ഫി
ത്വാഇഫ് നിവാസി. അബൂബക്റ എന്ന പേരില്‍ പ്രസിദ്ധന്‍. ജമല്, സ്വിഫ്ഫീന്‍ സംഭവങ്ങളില്‍ നിന്ന് മാറി നിന്നു. ഹിജ്റ 52 ല്‍ ബസ്വറയില്‍ മരണം. ഹദീസുകള്‍ 132.
119. ഹിന്ദ് ബിന്തു ഉമയ്യ (ഉമ്മുസലമ)
പ്രവാചകപത്നി. ഖുറൈശിലെ മഖ്സും ശാഖ. ഹിജ്റ നാലില്‍ നബി(സ്വ) യുമായുള്ള വിവാഹം. ബുദ്ധിമതി, സുശീല, ഹിജ്റ 62 ല്‍ മദീനയില്‍ മരണം. ഹദീസുകള്‍ 378.
കൂടുതലറിയാന്‍ (6.7.2.6) ലിങ്ക് ക്ലിക്ക് ചെയ്യുക.
120. വാഇല്‍ ബ്നു ഹുജ്ര് (അബൂഹുനൈദ)
ഹദ്വര്മൗത്തുകാരന്. പിതാവ് രാജകുടുംബാംഗം. നബി(സ്വ)യുടെ അടുക്കല്‍ വന്നപ്പോള്‍ തന്റെ തട്ടം വിരിച്ച്. അതില്‍ തന്നോടൊപ്പം ഇരുത്തി സ്വീകരിച്ചു. അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിച്ചു. ഹദ്വ്ര്മൗത്തിലെ അഖ്യാലില് ഗവര്‍ണറാക്കി. കൂഫയില്‍ താമസമാക്കി. ഹിജ്റ 50 ല്‍ മരണം. ഹദീസുകള്‍ 71.
121. വാസിലത്തുബ്നു അല്‍ അസ്ഖഅ് (അബുല്‍ അസ്ഖഅ്)
കിനാന ഗോത്രം. സ്വഹാബി. നബി(സ്വ) തബൂക്ക് യുദ്ധത്തിന് ഒരുങ്ങുന്ന സമയത്തുവന്ന് ഇസ്ലാം സ്വീകരിച്ചു. യുദ്ധത്തില്‍ പങ്കെടുത്തു. ഡമസ്കസ്, ഹിംസ്വ് വിജയങ്ങളില്‍ പങ്കെടുത്തു. മദീന പള്ളിയില്‍ അഭയാര്ഥികളായിരുന്ന ‘സ്വുഫ്ഫത്തു’ കാരുടെ കൂട്ടത്തിലെ ഒരാളായിരുന്നു. ഹി: 86 ല്‍ ഡമസ്കസില്‍ മരണം. ഹദീസുകള്‍ 56.
122. വഹ്ശുബ്നു ഹര്‍ബ് (അബുദസ്മ)
എത്യോപ്യക്കാരനായ അടിമ. സ്വഹാബി. ഉഹ്ദില്‍ ഹംസയുടെ(റ) ഘാതകന്. പിന്നീട് ത്വാഇഫ് ദൗത്യസംഘത്തോടൊപ്പം വന്നു ഇസ്ലാം സ്വീകരിച്ചു. കള്ളപ്രവാചകന് മുസൈലിമയുടെ വധത്തില്‍ പങ്കുചേര്‍ന്ന് യര്മൂകില് പങ്കെടുത്തു. പിന്നീട് ഹിംസ്വില്‍ താമസമാക്കി. ഹി: 25 ല്‍ അവിടെ മരിച്ചു. ഹദീസുകള്‍ നാല്.
123. വഹബുബ്നു അബ്ദില്ല അസ്സവ്വാഇ (അബുജുഹൈഫ)
കൊച്ചു സ്വഹാബി. നബി(സ്വ)യുടെ മരണസമയത്ത് പ്രായപൂര്‍ത്തിയെത്തിയിട്ടില്ല. അലി(റ) ബൈതുല്‍ മാലിന്റെ ചുമതലയേല്പിച്ചു. ഹിജ്റ 74 ല്‍ മരണം. ഹദീസുകള്‍ 45.