ഹോം > പ്രവാചകന്‍മാര്‍... > സ്വാലിഹ് നബി(അ)

1 മിനിറ്റ് വായിച്ചില്ല

സ്വാലിഹ് നബി(അ)

ഉള്ളടക്കം

”ആ ഭീമന്‍ കല്ല് പിളര്‍ത്തി അതില്‍ നിന്ന് ഒരു ഒട്ടകത്തെ കൊണ്ടുവന്നാല്‍ നിന്നില്‍ ഞങ്ങള്‍ വിശ്വസിക്കാം”. സമൂദിലെ പ്രമാണിമാരുടെ സഭയിലേക്ക് പ്രബോധനത്തിനായി കടന്നു വന്ന സ്വാലിഹി നോട് അവര്‍ മുഖവുരയില്ലാതെ പറഞ്ഞു. ഒട്ടകത്തിനുണ്ടായിരിക്കേണ്ട ഗുണവിശേഷണങ്ങളും അവര്‍ എണ്ണിപ്പറഞ്ഞു. പാറപിളര്‍ത്തി ഒട്ടകം വരില്ലെന്ന് അവര്‍ക്കറിയാം, പക്ഷേ, പ്രവാചകന്‍ സ്വാലിഹിനെ വിഡ്ഢിയാക്കലായിരുന്നു പ്രമാണിമാരുടെ ലക്ഷ്യം.

എന്നാല്‍ സ്വാലിഹ്(അ) വിട്ടില്ല: ”നിങ്ങള്‍ ആവശ്യപ്പെട്ടതുപ്രകാരം സംഭവിച്ചാല്‍, എന്റെ പ്രവാചകത്വത്തില്‍ വിശ്വസിക്കാനും ഞാന്‍ കൊണ്ടുവന്നതിനെ അംഗീകരിക്കാനും നിങ്ങള്‍ സന്നദ്ധരാകുമോ?”. സംഭവിക്കെല്ലന്ന ഉറച്ച വിശ്വാസത്തില്‍ പ്രമാണിമാര്‍ ഒന്നടങ്കം പറഞ്ഞു: ”തീര്‍ച്ചയായും വിശ്വസിക്കും”.

ഉടനെ സ്വാലിഹ് പ്രാര്‍ഥനാനിരതനായി. സമൂഹത്തിന്റെ നന്മ കൊതിച്ച അദ്ദേഹം നാഥന്നു മുന്നില്‍ നമ്രശിരസ്‌കനായി. തേട്ടം അല്ലാഹു കേട്ടു. സ്വാലിഹ്(അ)നു നേരെ പരിഹാസ വാക്കുകള്‍ ചൊരിയാന്‍ കോപ്പുകൂട്ടുന്നതിനിടെ, ഒരു നിമിഷം, അവര്‍ അന്ധാളിച്ചുപോയി! കണ്‍മുന്നിലെ പാറക്കല്ല്, മെല്ലെ മെല്ലെ പിളര്‍ന്നു തുടങ്ങി, തുറിച്ചു തള്ളിയ അവരുടെ കണ്‍മുന്നിലേക്ക് പിളര്‍പ്പില്‍ നിന്ന് ഒരു ഒട്ടകം പുറത്തുവന്നു. അവര്‍ എണ്ണിപ്പറഞ്ഞ ഗുണഗണങ്ങള്‍ ഒത്തൊരുമിച്ച ജീവി!.

അനിഷേധ്യവും പ്രകടവുമായ ദൈവിക ദൃഷ്ടാന്തത്തിനു മുന്നില്‍ സമൂദിലെ പ്രമാണിമാരുടെ നാവിറങ്ങി, പക്ഷേ, അഹങ്കാരം അവരില്‍ മിക്ക ആളുകളെയും കീഴടക്കി. ഏതാനും പേരൊഴികെ മറ്റുള്ളവരെല്ലാം അക്രമപാതയില്‍ തന്നെ നിലകൊണ്ടു.

നാഗരിക സമൂഹമായിരുന്ന സമൂദ് (മദീനയില്‍ നിന്ന് 400 കിലോമീറ്ററോളം ദൂരം, തബൂക്ക് ഭാഗത്ത്) ഹിജ്‌റിലായിരന്നു വസിച്ചിരുന്നത്. മദാഈന്‍ പ്രദേശം എന്ന് ഇതറിയപ്പെടുന്നു വന്‍ മലകള്‍ തുരന്ന് ശില്പചാരുത വഴിഞ്ഞൊഴുകുന്ന ഗേഹങ്ങള്‍ അവര്‍ പണിതു, സുഖലോലുപതയില്‍ കഴിഞ്ഞ അവര്‍ പക്ഷേ, തങ്ങളുടെ കഴിവില്‍ അഹങ്കരിക്കുകയും സ്രഷ്ടാവിനു പകരം ശിലാവിഗ്രഹങ്ങള്‍ക്കു മുന്നില്‍ നമിക്കുകയും ചെയ്തു.

ഇവരിലേക്കാണ് പ്രവാചകന്‍ സ്വാലിഹ്(അ) നിയുക്തനാകുന്നത്. അതുവരെ സര്‍വരാലും ആദരിക്കപ്പെട്ടിരുന്ന സ്വാലിഹ്(അ) ദൈവദൂതനായി പ്രബോധനം തുടങ്ങിയതോടെ അവര്‍ക്കിടയില്‍ വെറുക്കപ്പെട്ടവനായി.

”അവര്‍ പറഞ്ഞു, സ്വാലിഹേ, ഞങ്ങളുടെ പിതാക്കളുടെ ദേവതകളെ ഞങ്ങള്‍ ആരാധിക്കുന്നത് നീ തടയുകയാണോ? നീ ക്ഷണിക്കുന്നതിനെപ്പറ്റി ഞങ്ങള്‍ക്ക് സന്ദേഹമുണ്ട്, തീര്‍ച്ച’‘ (11:62).

നാശഗതി പ്രാപിച്ച ആദിന്റെ വഴി തന്നെയാണ് സമൂദിലെ പ്രമാണിമാരും സ്വീകരിച്ചത്. ”നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണം, അവനെ മാത്രം ആരാധിക്കുകയും വേണം, നിങ്ങളില്‍ നിന്ന് ഒരു പ്രതിഫലവും ഞാന്‍ ചോദിക്കുന്നില്ല, എനിക്കുള്ള പ്രതിഫലം നല്‍കുന്നത് അല്ലാഹുവാണ്. ഞാന്‍ നിങ്ങളിലേക്കുള്ള വിശ്വസ്തനായ ദൂതനാണ്” സ്വാലിഹ്(അ) തന്റെ ജനതയോട് പറഞ്ഞു.

അപ്പോഴതാ വരുന്നു, ആരോപണങ്ങള്‍. നീ ഞങ്ങളെപ്പോലുള്ള മനുഷ്യന്‍ മാത്രമാണ് സ്വാലിഹ്. നീയിപ്പോള്‍ ആഭിചാരബാധിതനായിരിക്കുകയാണ്. അതുകൊണ്ട് നീ പറയുന്നത് സത്യമാണെങ്കില്‍ അതിന് തെളിവായി ഒരു ദൃഷ്ടാന്തം കൊണ്ടുവരൂ.

അങ്ങനെയാണ് ദൈവിക ദൃഷ്ടാന്തമായി പാറ പിളര്‍ത്തി അല്ലാഹു ഒട്ടകത്തെ പുറത്തുകൊണ്ടുവരുന്നത്. ദൃഷ്ടാന്തം കണ്ട് അന്ധാളിച്ച പ്രമാണിക്കൂട്ടത്തോടായി സ്വാലിഹ് പറഞ്ഞു: ”ഒട്ടകമിതാ, അതിനു ജലപാനം നടത്താന്‍ ഒരു ഊഴമുണ്ട്; നിങ്ങള്‍ക്കും ഊഴമുണ്ട്. നിശ്ചിത ദിനത്തില്‍ അതിന് യാതൊരു ദ്രോഹവും വരുത്തരുത്. ദ്രോഹിക്കുന്ന പക്ഷം കനത്ത ശിക്ഷ നിങ്ങളെ പിടികൂടും’‘(26:155,156).

ദിവസങ്ങള്‍ കഴിഞ്ഞില്ല. പട്ടണത്തിലെ, അക്രമത്തിന് കേളികേട്ട ഒമ്പതംഗ തെമ്മാടിസംഘം സ്വാലിഹി(അ)ന്റെ മുന്നറിയിപ്പ് അവഗണിച്ചു. ജലപാനത്തിനെത്തിയ ഒട്ടകത്തെ പിടികൂടി അവരില്‍ ഏറ്റവും ദുഷ്ടനായ ഒരാള്‍ അതിനെ അറുകൊലചെയ്തു. പിന്നെ സ്വാലിഹി(അ)നെ അപായപ്പെടുത്താനും പദ്ധതിയിട്ടു, അവര്‍ വെല്ലുവിളിക്കുകയും ചെയ്തു: ”നിന്റെ ശിക്ഷയൊന്നു കൊണ്ടുവരൂ”.

ധിക്കാരം കടുത്തതോടെ ദൈവ ശിക്ഷ അവര്‍ക്കുമേല്‍ അനിവാര്യമായി. ‘‘(സ്വാലിഹ്)പറഞ്ഞു: നിങ്ങള്‍ മൂന്നു ദിവസം നിങ്ങളുടെ ഭവനങ്ങളില്‍ സൗഖ്യമനുഭവിച്ചുകൊള്ളൂ, പിറകെ ശിക്ഷ വന്നെത്തും. ഒരിക്കലും തെറ്റാത്ത വാഗ്ദാനമാണത്”(11:65).

രാത്രിയില്‍ ഉയര്‍ന്നു കേട്ട ഘോരശബ്ദം ഹിജ്‌റിനെ പിടിച്ചു കുലുക്കി. രാവ് പുലര്‍ന്നതോടെ ഹിജ്ര്‍ ശൂന്യമായി. സമൂദിലെ പ്രമാണിമാര്‍ മുഴുവന്‍ കമഴ്ന്നടിച്ചു വീണു. അവരുടെ പെരുമയുടെ വാസഗേഹങ്ങള്‍ നാശമടഞ്ഞു; അവിടെ അങ്ങനെയൊരു ജനത വസിച്ചിട്ടില്ലാത്തതുപോലെ. എന്നാല്‍ സ്വാലിഹി(അ)നെയും വിശ്വാസികളെയും നാഥന്‍ രക്ഷിക്കുകയും ചെയ്തു.

”അറിയുക, സമൂദ് അവരുടെ രക്ഷിതാവിനെ നിഷേധിച്ചു. അറിയുക, സമൂദിന് നാശം”(11:68). നന്ദികേടിനുള്ള ശക്ഷയേറ്റുവാങ്ങിയ സമൂദ് ജനതയുടെ ദുരന്തത്തിന്റെ ബാക്കിപത്രമായി ഇന്നും അവരുടെ ശിലാഭവനങ്ങളുടെ അവശിഷ്ടങ്ങള്‍ ഹിജ്‌റിലുണ്ട്. ‘മദാഈനു സ്വാലിഹ്’ സുഊദി സര്‍ക്കാര്‍ പ്രത്യേകം വേലികെട്ടി സംരക്ഷിച്ചുവരുന്നു. സര്‍ക്കാറിന്റെ അനുമതിയോടെ അവിടം സന്ദര്‍ശിക്കാവുന്നതാണ്. ചിന്തിക്കുന്നവര്‍ക്ക് ഒരു ദൃഷ്ടാന്തമായി മദാഇന്‍ ഇന്നും നിലനില്‍ക്കുന്നു.

 

മുൻപത്തെ ലേഖനം ഹദീസിന്റെ പ്രാമാണികത
അടുത്ത ലേഖനം സ്വര്‍ഗം ഖുർആനിൽ

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History