ഹോം > ഉമ്മുല്‍ മുഅ്മിനീന്‍... > ആഇശ ബിന്‍ത് അബീബക്ര്‍ (റ)

1 മിനിറ്റ് വായിച്ചില്ല

ആഇശ ബിന്‍ത് അബീബക്ര്‍ (റ)

ഉള്ളടക്കം

നമസ്‌കാരം കഴിഞ്ഞ് തിരുനബി(സ്വ) വീട്ടിലെത്തി. പനിയും ശക്തമായ തലവേദനയും ദൂതരെ ഏറെ അസ്വസ്ഥനാക്കി. അതിനിടയിലും നബി(സ്വ) ചോദിച്ചു: ”നാളെ ഞാന്‍ ആരുടെ വീട്ടിലാണ് കഴിയേണ്ടത്?” ”സൈനബിന്റെ വീട്ടില്‍.”-മൈമൂന പറഞ്ഞു. ”അതു കഴിഞ്ഞാല്‍ പിന്നെ യെവിടെയാണ.്”- ദൂതര്‍ വീണ്ടും ചോദിച്ചു. ”സഫിയയുടെ വീട്ടില്‍.”- ഉത്തരംവന്നു. തിരുനബി (സ്വ) കൊതിക്കുന്ന മറുപടിയല്ല അതൊന്നും എന്ന് മൈമൂനക്ക് മനസ്സിലായി.

Ayisha bint Abubakar

ഉടനെ അവര്‍ മറ്റുഭാര്യമാരെ പോയി കണ്ടു. തീരുമാനമെടുത്ത് ഒരുമിച്ച് അവര്‍ ഭര്‍ത്താവിനെ മുന്നിലെത്തി. ”ദൂതരേ, ആഇശയോടൊപ്പം കഴിയാന്‍ ഞങ്ങള്‍ താങ്കള്‍ക്ക് അനുവാദം തരുന്നു.” അവരുടെ മറുപടി കടുത്ത അസ്വസ്ഥതക്കിടയിലും തിരുമുഖത്തെ പ്രസന്നമാക്കി.

അലി(റ)യുടെ കൈപിടിച്ച് ആഇശയുടെ മുറിയിലെത്തിയ ദൂതര്‍ പ്രിയപത്‌നിയുടെ മടിയില്‍ തലവച്ച് അല്പനേരം മയങ്ങി. അതിനിടെ, ആഇശയുടെ സഹോദരന്‍ അബ്ദുറഹിമാന്‍ മുറിയില്‍വന്നു. ഒരു മിസ്‌വാക്കുണ്ടായിരുന്നു അദ്ദേഹത്തിന്റെ കൈയില്‍. തിരുനബി അതിലേക്ക് നോക്കി. ഉടനെ ആഇശ സഹോദരനില്‍ നിന്ന് അത് വാങ്ങി കടിച്ച് അതിന്റെ അഗ്രം ഒന്നുകൂടി മൃദുലമാക്കി എന്നിട്ട് ദൂതരുടെ പല്ല് വൃത്തിയാക്കിക്കൊടുത്തു. ആഇശയെ നോക്കി അവിടുന്ന് പുഞ്ചിരിച്ചു.

പൊടുന്നനെ, ദൂതര്‍ ബോധരഹിതനായി.പരിഭ്രാന്തിയുടെ നിമിഷങ്ങള്‍ നീങ്ങവെ അവിടുന്ന് കണ്ണു തുറന്നു. ആ ചുണ്ടുകള്‍ അനങ്ങുന്നത് ആഇശ കണ്ടു. ”അല്ലാഹുവേ ഞാനിതാ നിന്നിലേക്ക്..” മടിയിലെ തല അനങ്ങുന്നത് ആഇശയറിഞ്ഞു. ആ കണ്ണുകള്‍ മെല്ലെയടയുകയും ചെയ്തു. തല വിരിപ്പിലേക്ക് ഇറക്കിവെക്കുമ്പോള്‍ ആഇശയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി ത്തുടങ്ങിയിരുന്നു. അന്ന് ആഇശയുടെ പ്രായം 20 വയസ്സ്.

ഒമ്പതാം വയസ്സില്‍ വിശ്വാസികളുടെ മാതാവെന്ന ഉന്നത പദവിയിലെത്തിയ സിദ്ദീഖി(റ)ന്റെ പ്രിയ മകള്‍ തിരുനബിയുടെ മണവാട്ടിയായെത്തിയഏക കന്യകയാണ്. കാലാവസാനം വരെയുള്ളവിശ്വാസികള്‍ക്ക് മാതൃകയും വിസ്മയവുമായ ആ ജീവിതം സംഭവബഹുല മായിരുന്നു. സ്ത്രീസംബന്ധമായ ഇസ്‌ലാമികകാര്യങ്ങള്‍ ആഇശയിലൂടെ യാണ് പുറംലോകത്തിന് പഠിക്കാനായത്. ”നിങ്ങളുടെ മതത്തിന്റെ പകുതി ഇവരില്‍ നിന്ന് നിങ്ങള്‍ പഠിക്കുക”- ഒരിക്കല്‍ ആഇശയെ ചൂണ്ടി ദൂതര്‍ പറഞ്ഞു. ഇതു മാത്രം മതി മഹതിയുടെ ഇസ്‌ലാമിലെ സ്ഥാനം മനസ്സിലാവാന്‍.

കന്യകയെന്ന നിലയിലും സിദ്ദീഖിന്റെ മകളെന്ന നിലയിലും തിരുനബി കൂടുതല്‍ സ്‌നേഹിച്ചത് ആഇശയെയായിരുന്നു. നര്‍മം പറഞ്ഞും ചൊടിപ്പിച്ചും സല്ലപിച്ചും കളിച്ചും അവിടൂന്ന് ഹൃദ്യമായി പെരുമാറി. ഭാര്യമാരില്‍ ആഇശയോടൊപ്പം കഴിയുമ്പോള്‍ മാത്രമേ ഖുര്‍ആന്‍ ഇറങ്ങിയിട്ടുള്ളു. രോഗമുണ്ടാവുമ്പോള്‍ അവരുടെ വീട്ടിലെത്തും. ഒടുവില്‍ മരിച്ചതുംആ മടിയില്‍ തലവെച്ചു തന്നെ.

ആഇശ ഒരിക്കല്‍ ചോദിച്ചു: ”നബിയേ, താങ്കള്‍ക്ക് എന്നോടുള്ള ഇഷ്ടം എങ്ങനെയാണ്”. ”മുറുക്കിപ്പിരിച്ച കയറു പോലെയാണ് ആഇശാ”-നബി(സ്വ) പറഞ്ഞു. പിന്നീടൊരു ദിവസം, സമ്മാനമായി കിട്ടിയ ഒരുപിടി കാരക്കയുമായി ദൂതര്‍ വീട്ടിലെത്തി. അടുപ്പെരിഞ്ഞിട്ട് രണ്ടു ദിവസമായി. വിശന്നിരിക്കുന്ന പ്രിയതമക്ക് സന്തോഷമാവുമെന്ന് കരുതി കാരക്ക പാത്രത്തിലാക്കി ദൂതര്‍ അത് അവര്‍ക്ക് നേരെ നീട്ടി. എന്തോ ദേഷ്യത്തില്‍ ആഇശ അത് തട്ടി. താഴെ വീണ്ചിതറിയ കാരക്ക ദൂതര്‍ തന്നെ ക്ഷമയോടെ പെറുക്കിയെടുത്തു.

തന്റെ അവിവേകം തിരിച്ചറിഞ്ഞ ആഇശ സങ്കടപ്പെട്ടു. പുഞ്ചിരിച്ചു കൊണ്ട് ദൂതര്‍ അവരെ സമാധാനിപ്പിച്ചു. അല്പനേരം കഴിഞ്ഞപ്പോള്‍ ആഇശ ചോദിച്ചു: ”നബിയേ, കയറിപ്പോള്‍ എങ്ങനെയുണ്ട്?” ”മുറുകിത്തന്നെയിരിക്കുന്നു.” ദൂതര്‍ പറഞ്ഞു. അവരിരുവരും ചിരിച്ചു. ഈ ചോദ്യവും മറുപടിയും ഇടക്കിടെ ആവര്‍ത്തിക്കാറുണ്ട് അവര്‍ക്കിടയില്‍.

ആഇശയുടെ സ്വഭാവം സൂക്ഷ്മമായി പഠിച്ചിരുന്നു തിരുനബി(സ്വ). കൗമാരം വിട്ടിട്ടില്ലാത്ത അവര്‍ക്ക് ഒന്നും മറച്ചുവെക്കാന്‍ കഴിഞ്ഞിരുന്നില്ല. ”ആഇശ, നിന്റെ വിദ്വേഷവും സന്തോഷവും അപ്പപ്പോള്‍ ഞാനറിയും”-നബി(സ്വ) പറഞ്ഞു. ആഇശ ചോദിച്ചു; ”എങ്ങനെ പ്രിയപ്പെട്ടവരെ?” ”നീ സന്തോഷവതിയാണെങ്കില്‍ സത്യം ചെയ്യുമ്പോള്‍ ‘മുഹമ്മദിന്റെ നാഥനാണേ സത്യം’ എന്നാണ് പറയുക. മറിച്ചാണെങ്കില്‍ ‘ഇബ്‌റാഹീമിന്റെ നാഥനാണേ’ എന്നുമായിരിക്കും”.

ഒരിക്കല്‍, പതിവിലും വൈകി ദൂതര്‍ ആഇശയുടെ മുറിയിലെത്തി. ”ഇതുവരെ എവിടെയാ യിരുന്നു?” ആഇശയുടെ ചോദ്യം. ”ഉമ്മുസലമയുടെ വീട്ടില്‍, പ്രിയപ്പെട്ടവളേ” നബി പറഞ്ഞു. ”അവരുടെ ഊഴം കഴിഞ്ഞതല്ലേ”-ആഇശ വിട്ടില്ല. ദൂതര്‍ പുഞ്ചിരിക്കുക മാത്രം ചെയ്തു. കൗമാരാവേശത്തോടെ ആഇശ തുടര്‍ന്നു: ”ദൈവദൂതരേ, താങ്കള്‍ ഒരു താഴ്‌വരയിലെ രണ്ട് കുന്നുകള്‍ക്കിടയിലാണെന്ന് വിചാരിക്കുക. ഒരു കുന്ന് കാലികള്‍ മേഞ്ഞിട്ടില്ലാത്തതും മറ്റേത് അവമേഞ്ഞതുമാണ്. എങ്കില്‍ ഏത് പച്ചപ്പിലേക്കാണ് താങ്കള്‍ കാലികളെ തിരിക്കുക?” ”മേഞ്ഞിട്ടില്ലാത്ത പച്ചപ്പിലേക്ക്”-ദൂതര്‍ സംശയിച്ചില്ല. ”എങ്കില്‍, ഞാന്‍ മറ്റു ഭാര്യമാരെപ്പോലെയല്ല. താങ്കളുടെ ജീവിതത്തിലേക്ക് വരും മുമ്പ് അവര്‍ക്കെല്ലാം ഭര്‍ത്താക്കന്‍മാരുണ്ടായിരുന്നു.” പ്രിയസഖിയുടെ വിവരണം ആസ്വദിച്ചു കൊണ്ട് ദൂതര്‍ വീണ്ടും പുഞ്ചിരിതൂകി.

എന്തും ചോദിക്കാനുള്ള സ്വാതന്ത്ര്യം ദൂതര്‍ ആഇശക്ക് വകവച്ചുകൊടുത്തിരുന്നു. ഒരിക്കല്‍ പോലും അവരോട് ദേഷ്യപ്പെട്ടില്ല. ദേഷ്യപ്പെടുന്നവരെ വിലക്കുകയും ചെയ്തു.

‘താങ്കള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് ആരെയാണ്’ എന്ന ചോദ്യം പലരില്‍ നിന്നുമായി കേട്ടിട്ടുണ്ട് ദൂതര്‍. അപ്പോഴെല്ലാം പല പേരുകള്‍ മറുപടിയായി വന്നിട്ടുമുണ്ട്. എന്നാല്‍ ആ പട്ടികയിലെ ഒരേയൊരു ഭാര്യാനാമം ആഇശയുടേതു മാത്രമാണ്. നബി(സ്വ)യുടെ മക്കളെ പ്രസവിക്കുകയും അവിടുത്തെ ഏറെ സ്വാധീനിക്കുകയുംസംരക്ഷിക്കുകയും ചെയ്ത ആദ്യഭാര്യ ഖദിജയുണ്ടായിട്ടു പോലും. അതായിരുന്നു ആഇശ ബിന്‍ത് അബീബക്ര്‍(റ).

ആഇശയുടെ ജീവിതത്തിലെ വേദനാജനകമായ സംഭവങ്ങളിലൊന്നാണ് തനിക്കെതിരെയുണ്ടായ ദുരാരോപണം. തിരുദൂതരും ഇക്കാര്യത്തില്‍ അസഹ്യമായ ഹൃദയവ്യഥയനുഭവിച്ചു. കപടനായ അബ്ദുല്ലാഹിബ്‌നുഉബയ്യും കൂട്ടരും നാടുനീളെ ആഇശയെക്കുറിച്ച് അപവാദം പറഞ്ഞു പരത്തി. എന്നാല്‍ അല്പകാലം ഭാര്യയില്‍ നിന്ന് അകന്നു നില്ക്കുകയല്ലാതെ, ആഇശയെ ഒറ്റപ്പെടുത്തുകയോ വേദനിപ്പിക്കുകയോ ചെയ്തതേയില്ല. ഒടുവില്‍ പതിവ്രതകളുടെ മാതൃകയായി എടുത്തു കാണിച്ചു കൊണ്ട് ഖുര്‍ആനില്‍, ആഇശയെ കുറ്റവിമുക്തയാക്കിയും അപവാദം പ്രചരിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയവരുടെ ഉള്ളിലിരുപ്പ് വ്യക്തമാക്കിയും വിശ്വാസികളെ ഗുണദോഷിച്ചുകൊണ്ടുമൊക്കെയായി ഒമ്പത് സൂക്തങ്ങളാണ് അല്ലാഹു ഇറക്കിയത്. സൂറത്തു ന്നൂറിലെ പതിനൊന്ന് മുതല്‍ പത്തൊമ്പത് വരെയുള്ള ആയത്തുകളാണവ.

ഖലീഫ ഉസ്മാന്റെ(റ) വധത്തിനു ശേഷം ഉരുത്തിരിഞ്ഞ സങ്കീര്‍ണതകള്‍ നിറഞ്ഞ സാഹചര്യത്തില്‍ പിന്നീട് ഖലീഫയായ അലി(റ)യും ആഇശ(റ)യും തമ്മിലുണ്ടായ ജമല്‍ യുദ്ധം ചരിത്രത്തിലെ വേദനയാണ്. അവസ്ഥ തിരിച്ചറിഞ്ഞ ആഇശ(റ) രംഗം വിടുക യും പശ്ചാത്തപിക്കുകയും ചെയ്തു. ഉമ്മുല്‍ മുഅ്മിനീന്‍ പദവിയുടെ പവിത്രത പാലിച്ചുകൊണ്ട് ഒട്ടക കൂടാരത്തിലിരുന്നാണ് യുദ്ധത്തിന് നേതൃത്വം നല്കിയിരുന്നത്. ജമല്‍ യുദ്ധം എന്ന പേര് വീണതും അതുകൊണ്ട് തന്നെയാണ്. ജമല്‍ എന്നാല്‍ ഒട്ടകമാണ്.

ആഇശ(റ) തികഞ്ഞ പണ്ഡിതയായിരുന്നു. ഒമ്പതു കൊല്ലവും അഞ്ചു മാസവും മാത്രമേ അവര്‍ നബി(സ്വ)യോടൊപ്പം കഴിഞ്ഞിട്ടുള്ളു. അതും യൗവനാരംഭംവരെ. എന്നാല്‍ അനേകം ഹദീസുകള്‍ അവര്‍ നിവേദനം ചെയ്തു. രണ്ടായിരത്തി ഒരുനൂറിലധികം സ്വഹീഹായ ഹദീസുകള്‍ അവരുടേതായി വന്നിട്ടുണ്ട്. മുതിര്‍ന്ന സ്വഹാബി അബൂമൂസല്‍ അശ്അരി(റ) പോലും സംശയങ്ങള്‍ ചോദിച്ചിരുന്നത് ആഇശ(റ)യോടായിരുന്നു.

പ്രസംഗം, കവിത, കര്‍മശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവയിലുംഅവര്‍ വ്യുല്‍പത്തി നേടി. നാലു ഖലീഫമാരുടേതിനെക്കാളും ആകര്‍ഷകമായിരുന്നു അവരുടെ പ്രസംഗമെന്ന് അഹ്‌നഫ് പറയുന്നുണ്ട്. ഏറെ ദാനശീലമുള്ള ആളുമായിരുന്നു അവര്‍.

നബിയുടെ ആത്മമിത്രം അബൂബക്‌റി(റ)ന്റെയും ഉമ്മുറൂമാന്റെയും മകളായി ക്രിസ്തുവര്‍ഷം 612 ലാണ് ആഇശയുടെ ജനനം. മക്കളില്ല. സഹോദരി അസ്മാഇന്റെ മകന്‍ അബ്ദുല്ല, സഹോദരന്‍ അബ്ദുറഹ്‌മാന്റെ മകന്‍ ഖാസിം എന്നിവരെ വളര്‍ത്തി, ഉമ്മു അബ്ദില്ല എന്ന പേരിലും അറിയപ്പെട്ടു.

തിരുനബിക്ക്(സ്വ) ശേഷവും നാലരപ്പതിറ്റാണ്ടിലേറെക്കാലം ജിവിച്ച അവര്‍ ക്രിസ്തുവര്‍ഷം 678 (ഹിജ്‌റ57)ല്‍ വിടവാങ്ങി. മറവുചെയ്യപ്പെട്ടത് ബഖീഇല്‍.

 

 

 

മുൻപത്തെ ലേഖനം ആദം, ഇദ്‌രീസ്
അടുത്ത ലേഖനം അംറുബ്‌നുല്‍ ആസ്വ്(റ)

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History