ഹോം > സ്വഹാബികള്‍... > അംറുബ്‌നുല്‍ ആസ്വ്(റ)

1 മിനിറ്റ് വായിച്ചില്ല

അംറുബ്‌നുല്‍ ആസ്വ്(റ)

ഉള്ളടക്കം

തികഞ്ഞ യുദ്ധ തന്ത്രജ്ഞനും നിപുണനായ ഭരണാധികാരിയുമായിരുന്നു അംറുബ്‌നുല്‍ ആസ്വ്. മക്കാവിജയത്തിന് അല്പം മുമ്പാണ് അദ്ദേഹം ഇസ്‌ലാമില്‍ പ്രവേശിക്കുന്നത്. ഖുറൈശി പ്രമുഖരില്‍ ഒരാളായിരുന്ന അദ്ദേഹം അബ്‌സീനിയയിലേക്ക് ഇടക്കിടെ പോയി നജ്ജാശി രാജാവിന് പാരിതോഷികങ്ങള്‍ സമ്മാനിക്കാറുണ്ടായിരുന്നു. അംറിന്റെ ബുദ്ധിപരമായ കഴിവിലും മക്കയില്‍ സ്വജനങ്ങള്‍ക്കിടയിലുള്ള അദ്ദേഹത്തിന്റെ സ്ഥാനത്തിലും മതിപ്പുള്ള നജ്ജാശി അദ്ദേഹത്തെ ഇതുമൂലം ആദരിക്കുകയും ചെയ്തിരുന്നു.

Amr ibn Aas

ഒരു സന്ദര്‍ശന വേളയില്‍ അറബ് അര്‍ധദ്വീപില്‍ തൗഹീദിന്റെ തത്വങ്ങള്‍ പ്രചരിപ്പിക്കുന്ന പ്രവാചകനെകുറിച്ചുള്ള പരാമര്‍ശം വന്നു. അദ്ദേഹം ദൈവത്തിന്റെ സത്യദൂതനായിരിക്കെ അംറ് എന്തുകൊണ്ടാണ് അദ്ദേഹത്തില്‍ വിശ്വസിക്കാത്തതെന്ന് നജ്ജാശി ചോദിച്ചു. ഇത് അംറിന്റെ ഹൃദയത്തില്‍ ആഴത്തില്‍ തറച്ചു. ”മുഹമ്മദ് അങ്ങ് പറയുന്ന തരത്തിലുള്ള ദൂതന്‍ തന്നെയാണോ” അംറ് ചോദിച്ചു. നജ്ജാശി പറഞ്ഞു: ”അതേ, അംറ് ഞാന്‍ പറയുന്നത് പോലെ അദ്ദേഹത്തെ പിന്‍പറ്റണം. അദ്ദേഹത്തിന്റെ മാര്‍ഗം സത്യമാണെന്ന കാര്യത്തില്‍ സംശയം വേണ്ട. എതിരാളികളെ മുഴുവന്‍ അദ്ദേഹം ജയിച്ചടക്കാതിരിക്കില്ല.”

അംറ് ഉടന്‍ അബ്‌സീനിയയില്‍ നിന്ന് മദീനയിലേക്ക് കപ്പല്‍ കയറി. മുസ്‌ലിമാവുകയായിരുന്നു ലക്ഷ്യം. വഴിമധ്യേ ഇതേ മാനസികാവസ്ഥയില്‍ നബിയെ കാണാനായി പോവുകയായിരുന്ന ഖാലിദ് ബിന്‍വലീദിനെയും ഉസ്മാനുബ്‌നു ത്വല്‍ഹയെയും കണ്ടു. മൂവരെയും കണ്ട പ്രവാചകന്റെ തിരുമുഖം പ്രസന്നമായി. ”മക്ക സ്വന്തം കരളിന്റെ കഷ്ണങ്ങളെകൊണ്ട് നിങ്ങളെ എറിഞ്ഞിരിക്കുന്നു.” തിരുദൂതര്‍ ശിഷ്യരെ നോക്കി പറഞ്ഞു. ആദ്യം ഖാലിദ് ബൈഅത്ത് ചെയ്ത് ശഹാദത്ത് ചൊല്ലി. തുടര്‍ന്ന് അംറ് ചെന്ന് ഇപ്രകാരം പറഞ്ഞു. ‘അല്ലാഹുവിന്റെ ദൂതരേ, എന്റെ കഴിഞ്ഞകാല തെറ്റുകള്‍ അല്ലാഹു പൊറുത്തു തരുമെന്ന പ്രതീക്ഷയില്‍ ഞാന്‍ അങ്ങയോട് ബൈഅത്ത് ചെയ്യുന്നു.’

തിരുദൂതര്‍ പറഞ്ഞു: ‘അംറ് ബൈഅത്ത് ചെയ്യൂ. കഴിഞ്ഞ കാലതെറ്റുകള്‍ ഇസ്‌ലാം ദുര്‍ബലപ്പെ ടുത്തും.’

അംറ് ബൈഅത്ത് ചെയ്ത് മുസ്‌ലിമായി. തുടര്‍ന്ന് തന്റെ ബുദ്ധിയും ധൈര്യവും ഇസ്‌ലാമിക സേവനത്തിനായി നീക്കിവെച്ചു.

നേരത്തെ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കഠിനമായി ദ്രോഹിച്ചയാളായിരുന്നു അംറ് ബിന്‍ ആസ്വ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഖുറൈശികളുടെ അക്രമം സഹിക്കവയ്യാതെയാണ് ആദ്യം മുസ്‌ലിംകള്‍ അബ്‌സീനിയായിലേക്ക് പലായനം ചെയ്യേണ്ടിവന്നത്. അവിടെയും ഖുറൈശികള്‍ വെറുതെയിരുന്നില്ല. പലായനം ചെയ്ത മുസ്‌ലിംകളെ തിരിച്ചുകിട്ടണമെന്നാ വശ്യപ്പെട്ട് അബ്‌സീനിയയിലെത്തിയ ഖുറൈശി സംഘത്തില്‍ അംറ്ബിന്‍ ആസ്വ് ഉണ്ടായിരുന്നു. ഖുറൈശികളുടെ പീഡനം അസഹനീയമായപ്പോള്‍ ക്ഷമാലുവായ പ്രവാചകന്‍ ഇവര്‍ക്കെതിരെ ശിക്ഷയിറക്കാന്‍വരെ പ്രാര്‍ഥിക്കുന്ന അവസ്ഥയിലെത്തി. ഈ സമയത്ത് ഖുര്‍ആന്‍ ആയത്തിറങ്ങുകയും ശിക്ഷയും രക്ഷയും നല്‍കല്‍ അല്ലാഹുവിന്റെ അധികാരത്തില്‍ പ്പെട്ടതാണെന്നും നബിക്ക് ഇക്കാര്യത്തില്‍ യാതൊരു അധികാരവുമില്ലെന്നുമുള്ള ആശയത്തിലുള്ള ഖുര്‍ആന്‍ വചനമിറങ്ങി.

തുടര്‍ന്നാണ് അദ്ദേഹം നജ്ജാശി വഴി ഇസ്‌ലാമിലെത്തുന്നത്. പിന്നീട് വിശാലമായ ഈജിപ്തിന്റെ ഗവര്‍ണറാവുകയും ചെയ്തു. ഖുറൈശി പ്രമുഖനായിരുന്നതുപോലെ ഇസ്‌ലാമിലും അംറ് അധികാരസ്ഥാനത്തായിരുന്നു. മുഹമ്മദ് നബി മരണപ്പെടുമ്പോള്‍ അംറ് ഒമാനിലെ ഗവര്‍ണറായിരുന്നു. രണ്ടാം ഖലീഫ ഉമറിന്റെ ഭരണകാലത്ത് സിറിയന്‍ യുദ്ധങ്ങളിലും റോമന്‍ ആധിപത്യത്തില്‍ നിന്നുള്ള ഈജിപ്തിന്റെ വിമോചനപോരാട്ടത്തിലും പങ്കെടുത്ത അംറ് അസാമാന്യമായ യുദ്ധതന്ത്രങ്ങള്‍ പ്രയോഗിച്ചിരുന്നയാളാണ്.

അധികാരത്തണലില്‍ ഏറെക്കാലം കഴിഞ്ഞ അംറ് ബിന്‍ ആസ്വിനെതിരെ ഖലീഫ ഉമറിന് ചില പരാതികളെല്ലാം ലഭിച്ചെങ്കിലും തല്‍സ്ഥാനത്തു നിന്ന് അംറിനെ ഉമര്‍(റ) മാറ്റിയില്ലെന്നത് അദ്ദേഹത്തില്‍ ഉമറിനുള്ള വിശ്വാസം തെളിയിക്കുന്നു. ഗവര്‍ണര്‍മാരുടെ ജീവിത നിലവാരം ബഹുജനത്തിന്റെ ജീവിത നിലവാരത്തിനു തുല്യമോ അതിലും താഴ്ന്നതോ ആയിരിക്കണമെന്നാണ് ഖലീഫ ഉമറിന്റെ നിലപാട്. എന്നാല്‍ അംറ് ബിന്‍ ആസ്വ് ആഡംബര ജീവിതം നയിക്കുന്നുവെന്ന പരാതി കിട്ടിയപ്പോള്‍ ഉമര്‍(റ) അദ്ദേഹത്തിന്റെ സ്ഥാവരജംഗമ സ്വത്തുക്കളുടെ കണക്കെടുക്കുയും അത് രണ്ടോഹരിയാക്കി ഭാഗിച്ച് ഒരു ഓഹരി അംറിനും മറ്റേ ഓഹരി പൊതുഖജനാവിലടക്കാനും ഉത്തരവിടുകയുമായിരുന്നു.

ധൈര്യവും സാമര്‍ഥ്യവും കുശാഗ്ര ബുദ്ധിയും യുദ്ധതന്ത്രവും അംറു ബിന്‍ ആസ്വിന്റെ കൂടെപ്പിറപ്പായിരുന്നു. പല നിര്‍ണായക ഘട്ടങ്ങളിലും ഉമര്‍(റ) അംറിന്റെ സാമര്‍ഥ്യത്തെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സിറിയയിലേക്ക് യുദ്ധത്തിനയച്ചപ്പോള്‍ റോമന്‍ സൈന്യത്തിന്റെ തലപ്പത്ത് ഇരിക്കുന്നത് വളരെ തന്ത്രജ്ഞനും ധീരനുമായ ഒരു പടനായകനാണെന്ന് ഒരാള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ഖലീഫ ഉമറിന്റെ മറുപടി ഇങ്ങനെയായിരുന്നു: ”നാം റോമന്‍ തന്ത്രശാലിക്ക് ഒരു അറബ് തന്ത്രശാലിയെയാണ് ഇറക്കിയത്. എന്ത് സംഭവിക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.” അറബ് തന്ത്രശാലിയുടെ തന്ത്രം വിജയിക്കുയും റോമന്‍ പടത്തലവന്‍ തോല്‍വി സമ്മതിച്ച് ഈജിപ്തിലേക്ക് ഓടിപ്പോവുകയുമായിരുന്നു. എന്നാല്‍ അംറ് ഈജിപ്തില്‍ നിന്നും അയാളെ തുരത്തി ഈജിപ്തിലും ഇസ്‌ലാമിന്റെ വെന്നിക്കൊടി നാട്ടി.

റോമയുടെ ഈ പടത്തലവന്‍ ഒരിക്കല്‍ സംഭാഷണത്തിനെന്ന വ്യാജേന അംറ് ബിന്‍ ആസ്വിയെ സ്വന്തം കോട്ടയിലേക്ക് ക്ഷണിച്ചു. സംഭാഷണം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ മുകളില്‍ നിന്ന് വലിയ പാറക്കല്ലിട്ട് കൊലപ്പെടുത്താന്‍ പ്രത്യേകം ആളെ നിശ്ചയിച്ചായിരുന്നു പടത്തലവന്റെ ക്ഷണം.

അംറ് സംഭാഷണത്തിനായി കോട്ടയിലെത്തി. തിരിച്ചുപോരുമ്പോള്‍ മുകളില്‍ നിന്ന് അസാധാരണമായ ശബ്ദം ശ്രദ്ധിച്ച അദ്ദേഹം തന്ത്രപരമായ നീക്കത്തിലൂടെ രക്ഷപ്പെട്ടു.

ഹിജ്‌റ 43ല്‍ ഈജിപ്തില്‍ ഗവര്‍ണറായിരിക്കെയാണ് അംറ് ബിന്‍ ആസ്വ് മരിക്കുന്നത്. മക്ക സ്വദേശിയായ ഇദ്ദേഹം ഖുറൈശികളിലെ ബനൂസഹ്‌മ് ഗോത്രക്കാരനാണ്. ആസ്വ് ബിന്‍ വാഇലാണ് പിതാവ്.

 

 

മുൻപത്തെ ലേഖനം ആഇശ ബിന്‍ത് അബീബക്ര്‍ (റ)
അടുത്ത ലേഖനം അംറുബ്‌നു അബസ(റ)

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History