ഹോം > സ്വഹാബികള്‍... > അബുദ്ദര്‍ദാഅ്(റ)

1 മിനിറ്റ് വായിച്ചില്ല

അബുദ്ദര്‍ദാഅ്(റ)

ഉള്ളടക്കം

കഠിന തണുപ്പുള്ള ഒരു രാത്രി അബുദ്ദര്‍ദാഇനു ചില വിരുന്നുകാര്‍ വന്നു. ‘ചൂടുള്ള ഭക്ഷണം അവര്‍ക്ക് നല്‍കി’ പുതപ്പ് കൊടുത്തിരുന്നില്ല. പുതപ്പില്ലാതെ കിടക്കാന്‍ കഴിയാത്തതിനാല്‍ ഉറങ്ങാന്‍ നേരം അതിഥികള്‍ പുതപ്പന്വേഷിച്ച് അദ്ദേഹത്തിന്റെ വാതില്‍ക്കല്‍ ചെന്നു. അദ്ദേഹം കിടക്കുന്നു. ഭാര്യ ഇരിക്കുന്നു. തണുപ്പ് തടുക്കാന്‍ കഴിയാത്ത ഒരു നേരിയ തുണിയാണ് പുതച്ചിട്ടുള്ളത്.

Abuddarda'

‘ഞങ്ങളെപ്പോലെ തന്നെ നിങ്ങളുമോ? നിങ്ങളുടെ ശയ്യോപകരണങ്ങളെവിടെ?’ ആഗതര്‍ ചോദിച്ചപ്പോള്‍ അബുദ്ദര്‍ദാഅ്(റ) ഇങ്ങനെ പറഞ്ഞു: ”ഞങ്ങള്‍ക്ക് മറ്റൊരു വീടുണ്ട് കിട്ടുന്ന സാമഗ്രികളൊക്കെ അങ്ങോട്ട് അയക്കുകയാണ്. ഈ വീട്ടില്‍ വല്ലതും ശേഷിപ്പുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തരാതിരിക്കില്ല. മറ്റേ വീട്ടിലേക്കുള്ള വഴിയില്‍ ദുര്‍ഗമമായ ഒരു പര്‍വ്വതമുണ്ട്. ഭാരം കൂടുന്നതിനേക്കാള്‍ നല്ലത് കുറയുന്നതാണ്. അതിനാല്‍ യാത്ര സുഖകരമാക്കാന്‍ ഭാരം കുറയ്ക്കാനാണ് ഞങ്ങളുടെ ഉദ്ദേശ്യം.” അതിഥിയോട് ചോദിച്ചു. ‘മനസ്സിലായോ’ മനസ്സിലായി, താങ്കള്‍ക്ക് നല്ലതുവരട്ടെ. ഉത്തരം നല്‍കി അദ്ദേഹം.

ഐഹിക ജീവിതത്തിന്റെ നശ്വരത വാക്കിലും പ്രവൃത്തിയിലും പുലര്‍ത്തിയ സ്വഹാബിയായിരുന്നു അബൂദ്ദര്‍ദാഅ്. ഉവൈമിറുല്‍ ഖസ്‌റജി എന്ന് ശരിയായ നാമം. പിതാവ് സൈദുബ്‌നു ഖൈസ.് വിഗ്രഹാരാധകനായ അബുദ്ദര്‍ദാഇന്റെ സുഹൃത്തായിരുന്നു മുസ്‌ലിമായ അബ്ദുല്ലാഹിബ്‌നു റവാഹ. കച്ചവടക്കാരനായ തന്റെ സുഹൃത്തിനെ ഇസ്‌ലാമിലേക്കെത്തിക്കാന്‍ അബ്ദുല്ലാഹിബ്‌നു റവാഹ നിരന്തരം പ്രയത്‌നിച്ചു. ബദ്ര്‍ യുദ്ധാനന്തരം അബുദ്ദര്‍ദാഇന്റെ വീട്ടില്‍ പ്രവേശിച്ച് അദ്ദേഹം പൂജിച്ചിരുന്ന ബിംബങ്ങള്‍ തച്ചുടച്ച് അബ്ദുല്ലാഹിബ്‌നു റവാഹ സ്ഥലം വിട്ടു. സുഹൃത്തിനോടുള്ള പ്രതികാരദാഹത്തോടൊപ്പം ചില ചിന്തകള്‍ അദ്ദേഹത്തില്‍ നാമ്പെടുക്കുകയും ആക്രമണങ്ങളെ തടയാന്‍ കഴിയാത്ത വിഗ്രഹങ്ങളിലെ വിശ്വാസം അവസാനിപ്പിച്ചുകൊണ്ട് തിരുസന്നിധിയില്‍ വന്ന് മുസ്‌ലിമാവുകയും ചെയ്തു.

ഒരു യോഗിവര്യന്റെ സഹനശക്തിയോടെ ആരാധനയിലും ദാഹവിവശന്റെ ആര്‍ത്തിയോടെ ജ്ഞാന സമ്പാദനത്തിലും അബുദ്ദര്‍ദാഅ് ഏര്‍പ്പെട്ടു. ചിന്തകളെ പൂര്‍ണമായി നിയന്ത്രിച്ച് ഖുര്‍ആന്‍ മന:പാഠ മാക്കാനും അര്‍ഥം ആഴത്തില്‍ ഗ്രഹിക്കാനും തയ്യാറായി. കച്ചവടവും സുഖാഡംബരങ്ങളും പരലോകവിഷയത്തില്‍ നിന്നും മനുഷ്യനെ തെറ്റിച്ചുകളയുമെന്ന് അദ്ദേഹം വിശ്വസിച്ചു. കച്ചവടം നിഷിദ്ധമാണെന്നും ലാഭമുണ്ടാക്കുന്ന വ്യാപാരവും വില്പനയും ദൈവ സ്മരണയില്‍ നിന്ന് വിമുഖരാക്കാത്തവരുടെ കൂട്ടത്തില്‍പ്പെട്ടതാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഉമറുല്‍ഫാറൂഖിന്റെ ഭരണകാലത്ത് അബൂദ്ദര്‍ദാഇനെ ശാമിലെ ഗവര്‍ണറാക്കാന്‍ ഒരു ശ്രമം നടത്തി. ‘അങ്ങേക്ക് ഇഷ്ടമാണെങ്കില്‍ ഖുര്‍ആനും നബിചര്യയും പഠിപ്പിക്കാനും നമസ്‌കാരത്തിന് നേതൃത്വം നല്‍കാനും ഞാന്‍ പോകാം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഗവര്‍ണര്‍ പദവി സുഖ ലോലുപതയിലേക്ക് മനസ്സിനെ മാറ്റുമോ എന്നതായിരുന്നു ഭയം. ദമസ്‌കസിലെ ജനങ്ങളുടെ ജീവിത രീതിയില്‍ മനംനൊന്ത അബൂദ്ദര്‍ദാഅ് അവരെ പള്ളിയില്‍ വിളിച്ചുകൂട്ടി ഇഹലോക ജീവിതത്തിന്റെ നശ്വരതെയക്കുറിച്ച് നടത്തിയ പ്രസംഗം ശ്രോതാക്കളെ കരയിപ്പിച്ചതായി ചരിത്രം രേഖപ്പെടു ത്തുന്നു.

തന്റെ മകളെ ഗവര്‍ണര്‍ മുആവിയയുടെ മകനായ യസീദിനെ കൊണ്ട് വിവാഹം കഴിപ്പിക്കാനുള്ള നിര്‍ദ്ദേശത്തെ ‘അബൂദ്ദര്‍ദാഇന്റെ മകളുടെ ഭാവിയോര്‍ത്ത് ഈ ആലോചന നിരസിക്കുന്നു’ എന്ന് പറഞ്ഞ് ഉപേക്ഷിക്കുകയാണുണ്ടായത്. ഉമര്‍(റ) ശാമിലെ സ്ഥിതിഗതികള്‍ നേരിട്ടുമനസ്സിലാക്കാന്‍ വന്ന സമയം അബൂദ്ദര്‍ദാഇന്റെ വീട്ടിലുമെത്തി. വാതില്‍ പൂട്ടിയിരുന്നില്ല. ഇരുട്ടില്‍നിന്ന് അബുദ്ദര്‍ദാഅ് വരുന്നു. ഉമറിനെ സ്വീകരിച്ചിരുത്തി ഇതിനിടയില്‍ അവര്‍ അദ്ദേഹത്തിന്റെ തലയിണ പിടിച്ചുനോക്കി. ഒട്ടകത്തിന്പുല്ല് പറിക്കാനുപയോഗിക്കുന്ന തുണി മെത്തയാക്കി. ഒരു നേരിയ തുണിയാണ് കൊടുംതണുപ്പിനെ പ്രതിരോധിക്കാനുള്ള പുതപ്പ്. ഇതു കണ്ട് ആശ്ചര്യപ്പെട്ട ഉമറിനോട്;
‘ദുനിയാവില്‍ നിങ്ങളുടെ ഓഹരി ഒരു സഞ്ചാരിയുടെ ഭക്ഷണപ്പൊതിപോലെയായിരിക്കണം എന്ന് തിരുമേനി പറയുകയുണ്ടായില്ലേ” എന്ന് ചോദിക്കുകയാണുണ്ടായത്. തുടര്‍ന്ന് കണ്ണീരില്‍ കുതിര്‍ന്ന ഇമകളോടെ സംഭാഷണം സുബ്ഹ്‌വരെ നീണ്ടുപോയി.
അബൂദ്ദര്‍ദാഅ്(റ)നോട് കൂടുതല്‍ ഇഷ്ടപ്പെട്ട പ്രവൃത്തി എന്താണെന്ന് അദ്ദേഹത്തിന്റെ മാതാവ് ചോദിച്ചപ്പോള്‍ ‘ചിന്തിച്ച് സത്യം കണ്ടെത്തലാണ്’ എന്നായിരുന്നു മറുപടി. ചിന്ത മനുഷ്യനെ നന്മയുടെ വഴിയിലെത്തിക്കുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. ഒരു മണിക്കൂര്‍ ചിന്തിക്കുന്നത് ഒരു രാത്രി മുഴുവന്‍ ആരാധിക്കുന്നതിനേക്കാള്‍ ഉത്തമമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

ഭൗതിക ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചുളള അദ്ദേഹത്തിന്റെ ചില ചിന്തകള്‍.

‘ദുന്‍യാവ് വെടിയാത്തവന് ദുന്‍യാവില്ല.’

‘നീ നല്ലതേ തിന്നാവൂ, നല്ലതേ സമ്പാദിക്കാവൂ, നല്ലതേ നിന്റെ വീട്ടില്‍ കടത്താവൂ.’

‘ഭക്തന്റെ കടുകുമണിത്തൂക്കം പുണ്യം സുഖലോലുപന്റെ പര്‍വ്വതങ്ങളോളം വരുന്ന ഇബാദത്തി നേക്കാള്‍ ഫലപ്രദവും ഭാരം തുങ്ങുന്നതുമാണ്’.

‘പണ്ഡിതനാവാതെ നിങ്ങള്‍ക്ക് ഭക്തനാവാന്‍ കഴിയില്ല, പ്രവര്‍ത്തിക്കാത്ത അറിവുകൊണ്ട് മഹത്വം കിട്ടുകയില്ല.’

‘അന്യരെ ദ്രോഹിക്കുന്നതിനെ ഞാന്‍ വെറുക്കുന്നു. അല്ലാഹുവിനോടല്ലാതെ ആശ്രയം തേടാനില്ലാത്ത നിരംലംബരെ ദ്രോഹിക്കുന്നത് ഞാന്‍ കുടുതല്‍ വെറുക്കുന്നു.’

‘ഹൃദയ ശൈഥില്യത്തില്‍ നിന്ന് അല്ലാഹുവേ എന്നെ രക്ഷിക്കണേ’ എന്ന് സദാസമയം അബുദ്ദര്‍ദാഅ്(റ)പ്രാര്‍ഥിക്കാറുണ്ടായിരുന്നു. ‘എല്ലാ താഴ്‌വരയിലും എനിക്ക് സ്വത്തുണ്ടാവലാണ്’ ഹൃദയ ശൈഥില്യത്തിന്റെ വിവക്ഷ എന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ദു:ഖിപ്പിക്കുന്ന കാര്യം ‘എന്റെ നാഥന്റെ മാപ്പ്’ എന്നും ആസന്നമരണനായ അദ്ദേഹം ചോദ്യത്തിന് മറുപടി നല്‍കി. ഹിജ്‌റ 32ല്‍ ദമസ്‌കയിലായിരുന്നു അന്ത്യം.

മുൻപത്തെ ലേഖനം അബുല്‍ അഅ്‌ലാ മൗദൂദി
അടുത്ത ലേഖനം അന്ത്യദിനത്തിന്റെ അടയാളങ്ങള്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History