ഹോം > സ്വഹാബികള്‍... > ഹിശാമുബ്‌നുല്‍ ആസ്വ്(റ)

1 മിനിറ്റ് വായിച്ചില്ല

ഹിശാമുബ്‌നുല്‍ ആസ്വ്(റ)

ഉള്ളടക്കം

തീ തുപ്പുന്ന വെയില്‍. മക്കാ തെരുവീഥികള്‍ ശൂന്യം. ഭയാനകമായ നിശ്ശബ്ദത. അതിനെ കീറിമുറിച്ചുകൊണ്ട് രണ്ടുമൂന്നു വീടുകളില്‍ നിന്നുയരുന്ന ദീനരോദനം. മേല്‍ക്കൂരയില്ലാത്ത ആ വീടുകളില്‍ ചില മനുഷ്യാത്മാക്കളുടെ കൈകാലുകള്‍ ഇരുമ്പുചങ്ങലകളില്‍ ബന്ധിച്ചിരിക്കുന്നു. ദേഹമാസകലം മര്‍ദനത്തിന്റെ ആഴത്തിലുള്ള പാടുകള്‍. പ്രാഥമികമായ മനുഷ്യാവകാശങ്ങള്‍ പോലും അവര്‍ക്ക് ഹനിക്കപ്പെട്ടു. മുഹമ്മദ് നബിയില്‍ വിശ്വസിച്ചതാണ് അവര്‍ ചെയ്ത തെറ്റ്. ഹിശാമുബ്‌നു ആസ്വ്, അയ്യാശുബ്‌നു റബീഅ, വലീദുബ്‌നുല്‍ വലീദ്, സലമതുബ്‌നു ഹിശാമിബ്‌നി മുഗീറ എന്നീ സ്വാഹാബികളാണ് മര്‍ദനത്തിന്റെയും ചൂടിന്റെയും തീക്ഷ്ണതയാല്‍ ദീനരോദനം മുഴക്കുന്നത്.

 Hisham ibn aas

മക്കയില്‍ മുസ്‌ലിം മര്‍ദനത്തിന് നേതൃത്വം നല്‍കിയിരുന്നത് ഹിശാമിന്റെ പിതാവ് ആസ്വുബ്‌നുല്‍ വാഇല്‍ ആയിരുന്നു. എന്നാല്‍ ആസ്വിന്റെ രണ്ട് പുത്രന്‍മാരും സത്യവിശ്വാസികളായിരുന്നു. ഹിശാമും അംറും. അംറിന്റെ ഇളയ സഹോദരനായിരുന്നു ഹിശാം. ആദ്യം ഇസ്‌ലാമിലേക്ക് വന്നത് അദ്ദേഹമായിരുന്നു. ഉമറുബ്‌നുല്‍ ഖത്ത്വാബ്, അയ്യാശുബ്‌നു റബീഅ എന്നിവരോടൊപ്പമാണ് ഹിശാം മദീനയിലേക്ക് ഹിജ്‌റ പോകാന്‍ തീരുമാനിച്ചത്. രഹസ്യമായാണ് യാത്ര. ഒത്തുകൂടാന്‍ നിശ്ചയിച്ച സ്ഥലത്ത് ഒരാള്‍ എത്തിയില്ലെങ്കില്‍ മറ്റു രണ്ടുപേര്‍ യാത്ര തുടരാനായിരുന്നു തീരുമാനം.
മകന്‍ മദീനയിലേക്ക് രക്ഷപ്പെടാന്‍ തീരുമാനിച്ച വിവരമറിഞ്ഞ പിതാവ് കിങ്കരന്‍മാരെ നിയോഗിച്ച് പിടികൂടുകയായിരുന്നു. അതിനാല്‍ ഹിശാമിന് മദീനയിലേക്ക് പോകാന്‍ സാധിച്ചില്ല. ഇരുമ്പുചങ്ങലയാല്‍ ഹിശാം ബന്ധനസ്ഥാനക്കപ്പെടുകയാണ്. പിന്നീട് ക്രൂരമായ ശിക്ഷകളായിരുന്നു. മര്‍ദ്ദനത്തിന്റെ കാഠിന്യം മൂലം മുശ്‌രിക്കുകള്‍ ചൊല്ലിക്കൊടുത്ത കുഫ്‌റിന്റെ വാക്കുകള്‍ അബോധാവസ്ഥയില്‍ അദ്ദേഹം ഏറ്റുചൊല്ലി.

മക്കയിലെ ശാരീരിക പീഡനത്തേക്കാള്‍ അദ്ദേഹത്തെ വിഷമിപ്പിച്ചത് അബോധാവസ്ഥയില്‍ പറഞ്ഞ കുഫ്‌റിന്റെ വാക്കുകളായിരുന്നു. മനസ്സറിയാതെ ഉച്ചരിച്ച ഇസ്‌ലാമിന്നെതിരിലുള്ള വാക്കുകള്‍ അല്ലാഹു പൊറുക്കുമോയെന്നറിയാതെ ഹിശാമിന്റെ ഹൃദയം വേദനകൊണ്ട് നീറി. ആയിടക്ക് നബി തിരുമേനി മദീനയിലെത്തിയ സമയത്താണ് മര്‍ദിതര്‍ക്ക് ആശ്വാസമാകുന്ന രൂപത്തില്‍ വചനമിറങ്ങിയത്. ‘പറയുക, സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചുപോയ എന്റെ ദാസന്‍മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും'(അസ്സുമര്‍: 53).

ഈ വചനം ഉമര്‍ സ്വന്തം കൈപ്പടയില്‍ എഴുതി തന്റെ കൂട്ടുകാരന്‍ ഹിശാമിന് കൊടുത്തയച്ചു. അത് കിട്ടിയ ഉടനെ മദീനയില്‍ നബിയുടെയും സഹചാരികളുടെയും അരികത്ത് എത്തണമെന്നായി അദ്ദേഹത്തിന്റെ ചിന്ത. ഒരു രാത്രി കൂരിരുട്ടില്‍ തടവുചാടി, ഏകനായി മലകളും മലയോരങ്ങളും താണ്ടി ഹിശാമുബ്‌നു ആസ്വ് പ്രവാചകന്റെടുത്ത് എത്തി.

ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ ഭരണകാലത്ത് അംറുബ്‌നുല്‍ ആസ്വിന്റെ നേതൃത്വത്തില്‍ മുസ്‌ലിം സൈന്യം യര്‍മൂക്കില്‍ റോമക്കാരുമായി യുദ്ധത്തിന് പുറപ്പെട്ടു. ഈ സൈന്യത്തില്‍ ഹിശാമും ഒരംഗമായിരുന്നു. അജ്‌നാദൈന്‍ എന്ന സ്ഥലത്ത് ഇരുസൈന്യവും ഏറ്റുമുട്ടി. മുസ്‌ലിംകളുടെ ഭാഗത്ത് അല്‍പം ക്ഷീണം കണ്ട ഹിശാം മുഖകവചം വലിച്ചെറിഞ്ഞു. മുസ്‌ലിംകളേ, ഈ ഭീരുക്കള്‍ക്ക് വാളിനെ ഭയമാണ്. എന്നിട്ട് ഞാന്‍ ചെയ്യുന്നതുപോലെ നിങ്ങളും ചെയ്യുക. എന്ന് പറഞ്ഞ് ഹിശാം ശത്രുപാളയത്തിലേക്ക് ഓടിയടുത്തു. മുസ്‌ലിംകളേ, ഓടിവരൂ…ഞാന്‍ ഹിശാമാണ്. സ്വര്‍ഗത്തില്‍ നിന്ന് നിങ്ങള്‍ ഓടിപ്പോവുകയാണോയെന്ന ചോദ്യം കേട്ട മുസ്‌ലിംകള്‍ നിരന്തര ആക്രമണം തന്നെ നടത്തി. ശത്രുക്കള്‍ ഒരു മതിലിന്റെ പിന്നില്‍ അഭയം തേടി. അതിന്റെ പഴുതിലൂടെ നുഴഞ്ഞുകയറുന്ന മുസ്‌ലിംകളെ വകവരുത്തിക്കൊണ്ടിരുന്നു. റോമക്കാരുടെ രക്ഷാസങ്കേതം തകര്‍ക്കാനുള്ള ആവേശത്താല്‍ ഓടിയെത്തിയ ഹിശാമിനെ ഒളിച്ചിരുന്ന ശത്രുക്കള്‍ വാളിന്നിരയാക്കി. മതില്‍പഴുതിലാണ് അദ്ദേഹം രക്തസാക്ഷിയായി വീണത്. അത് പ്രവേശനദ്വാരത്തെ അടച്ചുകളഞ്ഞു. അവിടേക്ക് ഓടിയെത്തിയ മുസ്‌ലിംകള്‍ അവരുടെ കുതിരകള്‍ മൃതദേഹത്തില്‍ ചവിട്ടുമെന്ന ഭയത്താല്‍ ശങ്കിച്ചുനിന്നു. അപ്പോള്‍ ജ്യേഷ്ഠന്‍ അംറ് പറഞ്ഞു: ‘ജനങ്ങളേ, അല്ലാഹു ഇദ്ദേഹത്തിന് രക്‌സാക്ഷിത്വം നല്‍കി ആത്മാവിനെ ഉയര്‍ത്തിക്കഴിഞ്ഞു. അദ്ദേഹം ജഡം മാത്രമാണിപ്പോള്‍. അതിനാല്‍ കുതിരകള്‍ ചവിട്ടിക്കടക്കട്ടെ’. ആദ്യം അദ്ദേഹവും പിന്നാലെ മറ്റുള്ളവരും കുതിരകളെ മൃതദേഹത്തിന് മുകളിലൂടെ ഓടിച്ചുകടന്നുപോയി. റോമക്കാര്‍ തോല്‍ക്കുകയും മുസ്‌ലിംകള്‍ വിജയിക്കുകയും ചെയ്തു. സഹോദരന്‍ അംറ് ഹിശാമിന്റെ ചിതറിയ മാംസവും അസ്ഥികളും പെറുക്കിയെടുത്ത് ഖബറടക്കി.

ഒരിക്കല്‍ അംറുബ്‌നുല്‍ ആസ്വ് ത്വവാഫ് ചെയ്യുകയായിരുന്നു. അപ്പോള്‍ ഒരു സംഘം ഖുറൈശികള്‍ കഅ്ബയുടെ പരിസരത്ത് സംസാരിച്ചിരിക്കുന്നുണ്ടായിരുന്നു. ഹിശാമാണോ സഹോദരന്‍ അംറ് ആണോ കുടുതല്‍ ശ്രേഷ്ഠന്‍ എന്നതായിരുന്നു അവരുടെ സംസാര വിഷയം. ത്വവാഫ് പൂര്‍ത്തിയാക്കി ശേഷം അംറ് അവരുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു. എന്താണ് നിങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നത്’. അവര്‍ പറഞ്ഞു: ‘ഞങ്ങള്‍ താങ്കളെയും സഹോദരന്‍ ഹിശാമിനെയും അനുസ്മരിക്കുകയായിരുന്നു, നിങ്ങളില്‍ ആരാണ് ഏറ്റവും ഉത്തമന്‍ എന്ന്’. അംറ് പറഞ്ഞു: ‘ഇക്കാര്യത്തില്‍ വിദഗ്ധ അഭിപ്രായം പറയാന്‍ പറ്റുന്ന വ്യക്തിയെയാണ് നിങ്ങള്‍ക്ക് കിട്ടിയത്. ഞാനും ഹിശാമും യര്‍മൂക്ക് യുദ്ധത്തില്‍ പങ്കെടുത്തു. രക്തസാക്ഷിത്വം നല്‍കി അനുഗ്രഹിക്കേണമേ എന്ന് ഞാനും അവനും കൂടി രാത്രിയില്‍ അല്ലാഹുവോട് പ്രാര്‍ഥിച്ചു. നേരം വെളുത്തപ്പോള്‍ അദ്ദേഹം രക്തസാക്ഷിയായി. എനിക്ക് ആ ഭാഗ്യം നിഷേധിക്കപ്പെട്ടു. അദ്ദേഹം എന്നെക്കാള്‍ ഉത്തമനാണെന്നതിന് നിങ്ങള്‍ക്ക് ഈ തെളിവ് പോരേ?’

ഖുറൈശികളിലെ ബനുസഹ്‌മ് ഗോത്രക്കാരനായിരുന്നു ഹിശാമുബ്‌നുല്‍ ആസ്വ്. യര്‍മൂക്ക് യുദ്ധക്കളത്തില്‍ ഹിജ്‌റ 15ന് കൊല്ലപ്പെടുകയായിരുന്നു.

മുൻപത്തെ ലേഖനം ഹുസൈനുബ്‌നു അലി(റ)
അടുത്ത ലേഖനം ഹിന്ദ് ബിന്‍ത് ഉത്ബ(റ)

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History