ഹോം > സ്വഹാബികള്‍... > അബൂസുഫ്‌യാനബ്‌നുല്‍ഹര്‍ബ്(റ)

1 മിനിറ്റ് വായിച്ചില്ല

അബൂസുഫ്‌യാനബ്‌നുല്‍ഹര്‍ബ്(റ)

ഉള്ളടക്കം

”നമ്മുടെ കച്ചവട സംഘത്തെ അല്ലാഹു രക്ഷപ്പെടുത്തിയിരിക്കുന്നു. യസ്‌രിബുകാര്‍ക്ക് നിങ്ങളെ കൊടുക്കാതെ നാട്ടിലേക്ക് മടങ്ങുക” അബൂസുഫ്‌യാന്റെ കത്ത് വായിച്ച അബൂജഹ്ല്‍ അത് ചുരുട്ടിയെറിഞ്ഞു. ”യുദ്ധമില്ലാതെ ഇനി മക്കയിലേക്ക് മടക്കമില്ല” അയാള്‍ പ്രഖ്യാപിച്ചു.

മക്കയിലെത്തിയ അബൂസുഫ്‌യാന്‍ അതീവ ഉത്കണ്ഠാകുലനായി. ബദ്‌റില്‍ നിന്നുള്ള വാര്‍ത്ത കള്‍ക്കായി അയാള്‍ കാത്തിരുന്നു. ദുരന്തം സംഭവിക്കരുതേയെന്ന് പ്രാര്‍ഥിച്ചു. എന്നാല്‍ രണ്ട് നാള്‍ക്കകം അയാള്‍ കേട്ടത് ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു.

Abu sufyan bin Harb

”റബീഅയുടെ മക്കള്‍ ഉത്ബയും ശൈബയും ഹജ്ജാജിന്റെ മക്കള്‍ നബിതും മുന്നദ്വഹും അബൂല്‍ ബുഹ്ത്തുരിയും പിന്നെ ഉമയ്യ്വത്തുബ്‌നുഖലഫും അംറുബ്‌നു ഹിശാമും (അബൂജഹല്‍) വധിക്ക പ്പെട്ടു” ബദ്‌റില്‍ നിന്നെത്തിയ ഹുസൈമാനുബ്‌നു അബ്ദില്ല ഉറക്കെ വിളിച്ചു പറഞ്ഞു.

സ്തബ്ധനായി അബൂസുഫ്‌യാന്‍. ബോധം വീണ്ടെടുത്ത അയാള്‍ ഹുസൈമാനോട് ഒന്നുകൂടി ചോദിച്ചു. ”എന്റെ മക്കള്‍?” ”ഹന്‍ദലയെ അലി കൊന്നു, അംറ് ബന്ദിയായി” അബൂസുഫ്‌യാന്‍ ഹുസൈന്റെ വായപൊത്തി.

മനസ്സ് വേദന കൊണ്ട് പുളഞ്ഞപ്പോള്‍ അയാള്‍ നേരെ വീട്ടിലേക്ക് നടന്നു.

ഭാര്യ ഹിന്ദുമായി അയാള്‍ വാര്‍ത്ത പങ്കിട്ടു. പിതാവിന്റെയും സഹോദരങ്ങളുടെയും മരണം അവളെയും ഞെട്ടിച്ചു.

”ബദ്‌റിന് പകരം വീട്ടാതെ ഞാനിനി നിന്നെ പ്രാപിക്കില്ല” അബൂസുഫ്‌യാന്‍ പ്രതിജ്ഞ ചെയ്തു.

”പിതാവിന്റെയും സഹോദരങ്ങളുടെയും മരണത്തിന് കാരണക്കാരനായ ഹംസയെ എനിക്ക് കിട്ടിയാല്‍ ഞാനയാളുടെ പച്ചക്കരള്‍ കടിച്ചു തുപ്പും” ലാത്ത സത്യം. ഹിന്ദ് ആണയിട്ടു.

അടുത്ത വര്‍ഷം ആര്‍പ്പുവിളികളുമായി ഉഹ്ദില്‍ നിന്നു മടങ്ങിയ ഖുറൈശിപ്പടയുടെ മുന്നണിയില്‍ ഈ ദമ്പതികളുണ്ടായിരുന്നു; പ്രതിജ്ഞ നിറവേറ്റിയ ആനന്ദവുമായി.

വര്‍ഷങ്ങള്‍ കടന്നുപോയി. മക്ക വിജയദിനമെത്തി. ഖുറൈശികള്‍ക്ക് പ്രതിരോധത്തിനുപോലും ഇട നല്‍കാതെ തിരുനബിയുടെ അനുചാരന്‍മാര്‍ കഅ്ബയണയുകയാണ്. അതിന് മുമ്പ് അബ്ബാസിന്റെ അഭയത്തില്‍ അബൂസുഫ്‌യാന്‍ തിരുമുമ്പിലെത്തി. മുസ്‌ലിംകളുടെ ഒരുമയും ദൂതരോടുള്ള അവരുടെ ഇണക്കവും കണ്ട് വിസ്മയിച്ചിരിക്കുന്ന അബൂസുഫ്‌യാനോടായി തിരുനബി(സ്വ) മന്ദസ്മിതം തൂകി ചോദിച്ചു.

”അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും ഞാന്‍ അല്ലാഹുവിന്റെ ദൂതനാണെന്നും ഇനിയെങ്കിലും താങ്കള്‍ക്ക് സാക്ഷ്യപ്പെടുത്തിക്കൂടേ അബൂസുഫ്‌യാന്‍?”.

”അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. രണ്ടാമത്തെ സാക്ഷ്യത്തിന് എനിക്കല്പം സമയം വേണം”. ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതുകേട്ട് സ്വഹാബിമാര്‍ ഇളകി. ”ഞാന്‍ ഇയാളെ വധിക്കട്ടെ ദൂതരേ” ഉമര്‍(റ) എഴുന്നേറ്റു.

”പോയ്‌ക്കോളൂ, അബൂസുഫ്‌യാന്‍, ആലോചിച്ച് നാളെ രാവിലെ വരൂ” ദൂതര്‍ അബൂസുഫ്‌യാന് സമയം നല്കി. അടുത്ത പ്രഭാതത്തില്‍ നബി(സ്വ)യുടെയും സ്വഹാബിമാരുടെയും പ്രഭാത നമസ്‌കാരത്തിനായുള്ള ഒരുക്കവും നമസ്‌കാരവും പ്രാര്‍ഥനയുമെല്ലാം കണ്ട അബൂസുഫ്‌യാന്‍ മിഴിച്ചുപോയി. ”എന്തൊരു ഐക്യം, ഇണക്കം, വിധേയത്വം, ഞാനിതുവരെ ഇങ്ങനെയൊരു ജനതയെ കണ്ടിട്ടില്ല” അയാള്‍ അത്ഭുതം കൂറി.

വൈകാതെ അബ്ബാസി(റ) നോടൊപ്പം അബൂസുഫ്‌യാന്‍ തിരുദൂതരുടെ മുമ്പിലെത്തി. ”താങ്കള്‍ അല്ലാഹുവിന്റെ ദൂതര്‍ തന്നെ, ഞാന്‍ സാക്ഷി” അദ്ദേഹം പ്രഖ്യാപിച്ചു.

സന്തുഷ്ടനായ ദൂതര്‍ ഒരു സന്തോഷവാര്‍ത്ത തിരിച്ചും അറിയിച്ചു.

”അബൂസുഫ്‌യാന്‍ താങ്കള്‍ ഖുറൈശികളിലേക്ക് പോവുക, എന്നിട്ട് അവരെ ഇങ്ങനെ അറിയിക്കുക. ആരെങ്കിലും അബൂസുഫ്‌യാന്റെ വീട്ടില്‍ പ്രവേശിച്ചാല്‍ അവര്‍ സുരക്ഷിതരാണ്. കഅ്ബയില്‍ പ്രവേശിച്ചവരും സ്വന്തം വീടുകളില്‍ തങ്ങുന്നവരും സുരക്ഷിതരാണ്.

പ്രവാചകന്‍ പതിച്ചു നല്‍കിയ ബഹുമതിയുമായി അദ്ദേഹം മക്കയിലേക്ക് കുതിച്ചു.

ബാല്യവും കൗമാരവും

ഖുറൈശ് ഗോത്രത്തില്‍ അബ്ദുമനാഫിന്റെ താവഴിയില്‍ ഹര്‍ബുബ്‌നു ഉമയ്യയുടെ മകനായി ആനക്കലഹത്തിന്റെ പത്ത് വര്‍ഷം മുമ്പ് ജനിച്ചു. ഹസനില്‍ ഹിലാലിയുടെ മകള്‍ സ്വഫിയ്യയാണ് മാതാവ്. സഖ്ര്‍ എന്ന് യഥാര്‍ത്ഥ പേര്. കുടുംബം സ്‌നേഹത്തോടെ വിളിച്ചതാണ് അബൂസുഫ്‌യാന്‍ എന്നത്.

യുദ്ധവും തന്ത്രങ്ങളും ഒപ്പം വ്യാപാരവും പിതാവില്‍ നിന്ന് പഠിച്ച സഖ്ര്‍ പൊതുസമ്മതനായി വളര്‍ന്നു. അക്കാലത്തെ ഉന്നത കുലജാതര്‍ കൂടുതല്‍ വിവാഹം കഴിച്ചിരുന്നു. എട്ടോളം ഭാര്യമാരുണ്ടായിരുന്നു അബൂസുഫ്‌യാന്. ഇവരില്‍ പ്രമുഖ ഉത്ത്ബയുടെ മകള്‍ ഹിന്ദ് ആണ്. പന്ത്രണ്ടിലധികം മക്കളും ജനിച്ചു. മുആവിയ(റ), യസീദ്(റ) തിരുനബിയുടെ ഭാര്യയായിത്തീര്‍ന്ന ഉമ്മുഹബീബ(റ) അന്‍ബസ(റ), ജുവൈരിയ്യ(റ) എന്നിവര്‍ ഇവരില്‍ പ്രമുഖരാണ്.

ഭര്‍ത്താവ് ഉബൈദുല്ലയോടൊപ്പം ആദ്യകാലത്ത് ഇസ്‌ലാം സ്വീകരിക്കുകയും എത്യോപ്യയിലേക്ക് ഹിജ്‌റ പോവുകയും ചെയ്ത ഉമമുഹബീബ(റംലയെന്ന് യഥാര്‍ത്ഥ പേര്) അവിടെ വെച്ച് വിധവയായി. അങ്ങനെയാണ് അവരെ നബി(സ്വ) വിവാഹം കഴിക്കുന്നത്.

ബദ്ര്‍ യുദ്ധത്തില്‍ മുന്‍നിര നേതാക്കള്‍ മരിച്ചതോടെയാണ് അബൂസുഫ്‌യാന്‍ ഖുറൈശി നേതാവാകുന്നത്. ഇസ്‌ലാമിനെയും നബി(സ്വ)യെയും ഇല്ലാതാക്കാന്‍ യത്‌നിക്കുകയും ചെയ്തു.

അബൂസുഫ്‌യാന്‍ – ഇസ്‌ലാമില്‍

മക്കാവിജയത്തോടെ ഇസ്‌ലാം പുണര്‍ന്ന അബൂസുഫ്‌യാന് തിരുനബി(സ്വ) അര്‍ഹമായ ആദരവ് നല്‍കി. ഭാര്യാ പിതാവ് എന്ന പരിഗണനയും വകവെച്ചുകൊടുത്തു.

ഹുനൈന്‍ യുദ്ധത്തില്‍ സംബന്ധിച്ചിരുന്നു അദ്ദേഹം. മക്കളായ മുആവിയ(റ), യസീദ്(റ) എന്നിവരും സേനയിലുണ്ടായിരുന്നു. മൂന്ന് പേര്‍ക്കും 100 ഒട്ടകം, 40 ഊഖിയ വെള്ളി എന്നിവ വീതം നല്‍കി.

സഖീഫ് ഗോത്രക്കാര്‍ ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ അവരുടെ പൂജാവിഗ്രഹമായ ലാത്ത വിഗ്രഹത്തെ തകര്‍ക്കാന്‍ ത്വാഇഫിലേക്ക് നബി(സ്വ) അയച്ചത് അബൂസുഫ്‌യാനെയായിരുന്നു.

അബൂബക്ര്‍(റ) ഖലീഫയായിരിക്കെ നടന്ന സിറിയന്‍ പടയോട്ടത്തിലും യര്‍മുക്ക് യുദ്ധത്തിലും അബൂസുഫ്‌യാന്‍ പങ്കെടുത്തു. മകന്‍ യസീദായിരുന്നു ഒരു വിഭാഗത്തിന്റെ നായകന്‍. ഖലീഫ ഉമറിന്റെ(റ) കാലത്ത് മറ്റൊരു മകന്‍ മുആവിയയെ സിറിയയിലെ ഗവര്‍ണറാക്കുകയും ചെയ്ത് അബൂസുഫ്‌യാനെ ആദരിച്ചു.

88ാം വയസ്സില്‍ ഖലീഫ ഉസ്മാന്റെ(റ) ഭരണകാലത്താണ് അദ്ദേഹം മരണമടഞ്ഞത്.

മുൻപത്തെ ലേഖനം അബൂഹുറയ്‌റ(റ)
അടുത്ത ലേഖനം അബൂല്ലാഹിബ്‌നു റവാഹ(റ)

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History