ഹോം > സ്വഹാബികള്‍... > സുറാഖത്തുബ് മാലിക്(റ)

1 മിനിറ്റ് വായിച്ചില്ല

സുറാഖത്തുബ് മാലിക്(റ)

ഉള്ളടക്കം

ആ വാര്‍ത്ത ഖുറൈശികളില്‍ ഭയാനകതയും വിഭ്രാന്തിയും പരത്തി. ‘ഇരുട്ടിന്റെ മറവില്‍ മുഹമ്മദ് മക്കയില്‍ നിന്ന് രക്ഷപ്പെട്ടു.’ ഖുറൈശി നേതാക്കള്‍ക്ക് അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

നബിയെ അന്വേഷിച്ച് അവര്‍ പലഭാഗത്തേക്കും ഓടി. ഹാശിം കുടുംബക്കാരുടെയും ശിഷ്യന്മാരുടെയും വീടുകള്‍ അരിച്ചുപെറുക്കി. നബി ഒളിച്ചുതാമസിച്ച സൗര്‍ ഗുഹാമുഖം വരെ അവരെത്തി. നബി അവരുടെ കണ്ണില്‍പെടാതെ രക്ഷപ്പെട്ടെങ്കിലും പ്രവാചകനെ പിടികൂടാനുള്ള ശ്രമം അവര്‍ ഉപേക്ഷിച്ചില്ല.

 Suraka bin Malik

കിനാന ഗോത്രക്കാരനായ സുറാഖത്തുബ്‌നു മാലിക് മക്കയുടെ സമീപം ഖുദൈദ് എന്ന സ്ഥലത്ത് സഭ കൂടിക്കൊണ്ടിരിക്കുമ്പോഴാണ് മുഹമ്മദിനെ ജീവനോടെ ഹാജറാക്കുന്നവര്‍ക്ക് നൂറ് ഒട്ടകങ്ങള്‍ ഇനാം കിട്ടുമെന്ന സന്ദേശമറിഞ്ഞത്. പാരിതോഷികത്തില്‍ മതിമറന്ന സുറാഖ മറ്റെല്ലാവരുടെയും ശ്രദ്ധയെ മറികടന്ന് പ്രവാചകനെ തിരയാന്‍ വേണ്ടി ആയുധങ്ങളുമായി കുതിരപ്പുറത്ത് യാത്ര തിരിച്ചു. ദീര്‍ഘകായനും സാഹസിക യാത്രക്കാരനും വഴിയടയാള വിദഗ്ദനുമായ സുറാഖ ബുദ്ധിമാനും കവിയും മികച്ച കുതിരസവാരിക്കാരനും കൂടിയായിരുന്നു.

കുറച്ചു ദൂരം പോയപ്പോള്‍ കുതിരയുടെ കാല്‍തെറ്റി സുറാഖ താഴെ വീണു. പിന്നീട് വീണ്ടും ഇതുതന്നെ സംഭവിച്ചപ്പോള്‍ യാത്രക്കെന്തോ ദുശ്ശകുനമുണ്ടെന്ന് കരുതിയെങ്കിലും നൂറ് ഒട്ടകങ്ങള്‍ മനസ്സില്‍ കിടന്ന് ആഹ്ലാദത്തിമിര്‍പ്പുണ്ടാക്കി. കുറച്ചുകൂടി മുന്നോട്ടുപോയപ്പോള്‍ നബിയും നാട്ടുകാരും സുറാഖയുടെ കണ്ണില്‍പെട്ടു. ഉടന്‍ അമ്പും വില്ലുമെടുക്കാന്‍ കൈ നീട്ടിയെങ്കിലും കുതിരയുടെ കാലുകള്‍ ഭൂമിയില്‍ താഴ്ന്നുപോവുകയും അതിശക്തമായ പുകപടലം കുതിരയുടെയും സുറാഖയുടെയും കണ്ണുകളെ മൂടുകയും ചെയ്തു. ഈ സമയം സുറാഖ നബിയെയും അബൂബക്‌റിനെയും വിളിച്ച് സഹായമപേക്ഷിച്ചു. ദ്രോഹിക്കുകയില്ലെന്ന് ഉറപ്പും നല്കി. നബി പ്രാര്‍ഥിച്ചു. കുതിരയുടെ കാലുകള്‍ രക്ഷപ്പെട്ടു.

പക്ഷേ, ദുരാഗ്രഹിയായ സുറാഖ നബിയെയും അബൂബക്‌റിനെയും ലക്ഷ്യമിട്ട് കുതിരയെ ഓടിച്ചു. മുമ്പത്തെക്കാള്‍ ആഴത്തില്‍ കുതിരക്കാലുകള്‍ ഭൂമിയിലാണ്ടു. വീണ്ടും സുറാഖ നബിയോട് സഹായമഭ്യര്‍ഥിച്ചു. ”എന്റെ ഭക്ഷണവും ആയുധവും നിങ്ങളെടുത്തുകൊള്ളുക. നിങ്ങളെ പിന്തുടരുന്നവരെ ഞാന്‍ പിന്തിരിപ്പിക്കാം.” ഇതായിരുന്നു വാഗ്ദാനം. ആദ്യത്തേത് നിരസിച്ച പ്രവാചകന്‍, ഞങ്ങളെ പിടികൂടാന്‍ വരുന്നവരെ പിന്തിരിപ്പിക്കണമെന്ന് സുറാഖയോടാവശ്യപ്പെട്ടു.

നബി പ്രാര്‍ഥിച്ചു. കുതിര രക്ഷപ്പെട്ടു. സുറാഖ നന്ദി പറഞ്ഞു ”ദൈവം സാക്ഷി, എന്റെ ഭാഗത്ത് നിന്ന് ഒരുപദ്രവവും നിങ്ങള്‍ക്കുണ്ടാവില്ല. മുഹമ്മദേ, താങ്കളുടെ മതം പ്രചരിക്കുകയും താങ്കള്‍ ശക്തിയാര്‍ജിക്കുകയും ചെയ്യുമെന്ന് എനിക്കറിയം. അതിനാല്‍ താങ്കളുടെ രാജ്യത്ത് വരുമ്പോള്‍എന്നെ സ്വീകരിക്കുമെന്ന് താങ്കള്‍ രേഖാമൂലം എനിക്ക് ഉറപ്പുതരണം” എന്ന് സുറാഖ അഭ്യര്‍ഥിച്ചു.

നബി കല്പിച്ചതനുസരിച്ച് സിദ്ദീഖ് ഒരു എല്ലിന്‍ കഷണത്തില്‍ പ്രമാണം എഴുതി സുറാഖയ്ക്കു നല്കി. പോകാന്‍ നേരം; ഹുര്‍മുസിന്റെ മകന്‍ കിസ്‌റായുടെ രണ്ടുവള സുറാഖത്ത് അണിഞ്ഞാല്‍ എങ്ങനെയുണ്ടാകും എന്ന് പ്രവാചകന്‍ ചോദിച്ചു. സുറാഖ ആശ്ചര്യപ്പെട്ടു. പ്രവാചകന്‍ തീര്‍ത്തു പറഞ്ഞു: ”അതേ, കിസ്‌റായുടേതു തന്നെ.” സുറാഖ മടങ്ങി. പ്രവാചകനെ തേടിയിറങ്ങിയവരെ പിന്തിരിപ്പിച്ചു.

ഹിജ്‌റ എട്ടാം വര്‍ഷം. മക്ക വിജയ ദിനം. നബി സര്‍വ്വസന്നാഹത്തോടും കൂടി മക്കയില്‍ തിരിച്ചെത്തി. പേടിച്ചു വിറച്ചുനില്ക്കുന്ന ശത്രുപക്ഷത്തോട്, ”പോവുക; നിങ്ങളെ വെറുതെ വിട്ടിരിക്കുന്നു” എന്ന ചരിത്ര പ്രഖ്യാപനം വന്നു. ഈ സമയം സുറാഖത്തുബ്‌നു മാലിക് ഇസ്‌ലാം സ്വീകരിച്ചതായി പ്രഖ്യാപിക്കാന്‍ എട്ടുകൊല്ലം മുമ്പ് കിട്ടിയ പ്രമാണവുമായി കുതിരപ്പുറത്തേറി പുറപ്പെട്ടു. പ്രവാചകനരികിലേക്ക് പ്രയാസപ്പെട്ട്നീങ്ങിയ സുറാഖ സ്വയംപരിചയപ്പെടുത്തി. പ്രവാചകന്‍അദ്ദേഹത്തെ സ്വീകരിക്കുകയും തിരുസന്നിധിയില്‍ വെച്ച് സുറാഖ ഇസ്‌ലാം തന്റെ മതമായി പ്രഖ്യാപിക്കുകയും ചെയ്തു.

കാലം പിന്നെയും മുന്നോട്ടുനീങ്ങി. പ്രവാചകന്‍ പരലോകം പൂകി. സുറാഖ അത്യധികം ദു:ഖിച്ചു. പഴയ കാല അനുഭവങ്ങള്‍ ഓരോന്നായി ഓര്‍മകളില്‍ തെളിഞ്ഞു. കിസ്‌റായുടെവള അണിയുന്നതിനെപ്പറ്റി പ്രവാചകന്‍ പറഞ്ഞത് ഓര്‍ത്തു. വിശ്വാസിയായതിനാല്‍ അതില്‍ സംശയിച്ചില്ല.

ഖലീഫാ ഉമറിന്റെ ഭരണകാലത്ത് മുസ്‌ലിംകള്‍ പേര്‍ഷ്യന്‍ സാമ്രാജ്യത്തില്‍ ജൈത്രയാത്ര നടത്തി. ഗംഭീര വിജയത്തില്‍ കിസ്‌റാ ചക്രവര്‍ത്തിയുടെ ഭരണപരിധിയില്‍പെട്ടഎല്ലാ രാജ്യങ്ങളും മുസ്‌ലിംകള്‍ക്കധീനമായി. ഒരു ദിവസം യുദ്ധത്തില്‍ നിന്ന് പൊതു ഖജനാവിലേക്ക് അവകശപ്പെട്ട അഞ്ചിലൊരു ഭാഗവുമായി സഅ്ദുബ്‌നു അബീവഖാസിന്റെ ദൂതന്മാര്‍ മദീനയിലെത്തി. യുദ്ധമുതല്‍ ഖലീഫ ഉമര്‍ കൗതുകപൂര്‍വം പരിശോധിച്ചുകൊണ്ടിരുന്നു. അതില്‍ കിസ്‌റായുടെ വൈരം പതിച്ച കിരീടവും സ്വര്‍ണനൂലു കൊണ്ട് നെയ്ത വസ്ത്രങ്ങളും രത്‌ന ഖചിതമായ പട്ടയും അമൂല്യമായ രണ്ട് വളകളും മറ്റനേകം വിലപിടിപ്പുള്ള വസ്തുക്കളുമുണ്ടായിരുന്നു. ഖലീഫാ ഉമര്‍, ഇത് കൊടുത്തയച്ചതില്‍ സംതൃപ്തി രേഖപ്പെടുത്തി. അവിടെയുണ്ടായിരുന്ന അലിയ്യുബ്‌നു അബീത്വാലിബ് അഭിപ്രായപ്പെട്ടു:

”അങ്ങ് വിശ്വസ്തനാണ് അതുകൊണ്ട് അങ്ങയുടെ ഭരണീയരും വിശ്വസ്തരായി. അങ്ങ് മേഞ്ഞാല്‍ അവരും മേയും”.

ഉമറുല്‍ ഫാറൂഖ് സുറാഖയെ വിളിച്ച് കിസ്‌റായുടെ ആഭരണങ്ങളണിയാന്‍ കല്പിച്ചു. മുസ്‌ലിംകള്‍ അല്ലാഹു അക്ബര്‍ എന്ന് മുദ്രാവാക്യം മുഴക്കി. തത്സമയം ഉമര്‍ സുറാഖത്തിനെ നോക്കി പറഞ്ഞു: ”ഭേഷ്! ഭേഷ്! ബനൂമദ്‌ലജിലെ ഒരു സാധാരണ അറബിയുടെ തലയില്‍ കിസ്‌റായുടെ കിരീടം, കൈകളില്‍ കിസ്‌റായുടെ വളകള്‍.” പ്രവാചകന്റെ പ്രഖ്യാപനം പുലര്‍ന്നു.

 

മുൻപത്തെ ലേഖനം സൃഷ്ടിപ്പ്‌
അടുത്ത ലേഖനം സുഹൈല്‍ ബിന്‍അംറ്(റ)

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History