ഹോം > പ്രമുഖർ... > മൗലാനാ റാബിഅ് ഹസന്‍ നദ്‌വി

1 മിനിറ്റ് വായിച്ചില്ല

മൗലാനാ റാബിഅ് ഹസന്‍ നദ്‌വി

ഉള്ളടക്കം

ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ദിശാബോധം നല്‍കുകയും അവരെ വിവേകത്തിന്റെ പാതയിലൂടെ നയിക്കുകയും ചെയ്ത ആധുനിക പണ്ഡിതരില്‍ പ്രമുഖനാണ് മുഹമ്മദ് റാബിഅ് ഹസനി നദ്‌വി. അധ്യാപകന്‍, ഗവേഷകന്‍, ഭാഷാപണ്ഡിതന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ വൈദഗ്ധ്യമുള്ള ബഹുമുഖ വ്യക്തിത്വം. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ 500 മുസ്‌ലിം വ്യക്തിത്വങ്ങളില്‍ ഉള്‍പ്പെടുന്നു.

rabi hasan nadwi

1929 ഒക്ടോബര്‍ 29-ന് റായ്ബറേലിയിലാണ് ജനനം. റഷീദ് അഹ്‌മദ് ഹസനിയാണ് പിതാവ്. പ്രശസ്ത പണ്ഡിതന്‍ മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വിയുടെ അനന്തരവനും സഹോദരീ പുത്രനുമാണ്. റായ്ബറേലിയിലെ കുടുംബ മക്തബില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. 1948-ല്‍ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമായില്‍നിന്ന് ബിരുദമെടുത്തു. ദാറുല്‍ ഉലൂം ദയൂബന്ദില്‍ ഒരു വര്‍ഷം പഠിച്ച ശേഷം ഉപരിപഠനത്തിനായി ഹിജാസിലെത്തി. അറബി ഭാഷയിലും സാഹിത്യത്തിലുമാണ് അദ്ദേഹത്തിന്റെ സവിശേഷ പഠനം. അമ്മാവന്‍ അബുല്‍ ഹസന്‍ അലി നദ്‌വിയോടൊപ്പം അബ്ദുള്‍ ഖാദിര്‍ റായ്പുരി, അബ്രറുല്‍ ഹഖ് ഹക്കി, ഹുസൈന്‍ അഹ്‌മദ് മദനി എന്നിവര്‍ അധ്യാപകരായിരുന്നു.

1952-ല്‍ ദാറുല്‍ ഉലൂം ലഖ്‌നൗവില്‍ തിരിച്ചെത്തിയ ശേഷം ദീര്‍ഘകാലം അവിടെ അധ്യാപകനുമായിരുന്നു. അവിടെ അസിസ്റ്റന്റ് പ്രൊഫസറായും 1955-ല്‍ അറബിക് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയും 1970-ല്‍ അറബിക് ഫാക്കല്‍റ്റി ഡീനും ആയി.

ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് പ്രസിഡന്റായും പ്രശസ്ത ഇസ്‌ലാമിക കലാലയമായ ലഖ്‌നൗ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമായുടെ ചാന്‍സലറായും ദീര്‍ഘകാലം സേവനം ചെയ്തിട്ടുണ്ട്. ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി ഇന്ത്യയുടെ പ്രസിഡന്റും രിയാദിലെ റാബിത്വ അദബ ഇസ്‌ലാമിയുടെ വൈസ് പ്രസിഡന്റും റാബിത്വതുല്‍ ആലമില്‍ ഇസ്‌ലാമി (മുസ്‌ലിം വേള്‍ഡ് ലീഗ്) യുടെ സ്ഥാപകാംഗമായിരുന്നു.

ലഖ്‌നൗ ആസ്ഥാനമായുള്ള സ്ഥാപനങ്ങളായ മജ്‌ലിസി തഹ്ഖിഖാതൊ നശരിയത്ത് ഇസ്‌ലാം, മജ്‌ലിസി സഹാഫത്തൊ നശരിയത്ത് എന്നിവയുടെ പ്രസിഡന്റായും നദ്‌വി സേവനമനുഷ്ഠിച്ചു. 1993-ല്‍ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമയുടെ പ്രിന്‍സിപ്പല്‍ (മൊഹ്തമിം) ആയി. 1999-ല്‍ അതിന്റെ മാനേജിംഗ് ബോഡിയായ നദ്‌വത്തുല്‍ ഉലമയുടെ ഡെപ്യൂട്ടി മാനേജരായി നിയമിതനായി. 2000-ല്‍ അബുല്‍ ഹസന്‍ അലി നദ്‌വിയുടെ മരണത്തെത്തുടര്‍ന്ന് അദ്ദേഹം സെമിനാരിയുടെ ചാന്‍സലറായി. മരണം വരെ അദ്ദേഹം ഈ സ്ഥാനം വഹിച്ചു. അദ്ദേഹത്തിന്റെ ശിഷ്യന്മാരില്‍ ഇജ്‌തേബ നദ്‌വിയും സഫറുല്‍ ഇസ്‌ലാം ഖാനും ഉള്‍പ്പെടുന്നു.

അറബി ഭാഷാ രംഗത്തെ സംഭാവനകള്‍ക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഉത്തര്‍പ്രദേശ് അവാര്‍ഡ് നല്‍കി ആദരിച്ചു. അതേ വര്‍ഷം തന്നെ അറബി ഭാഷാ രംഗത്തെ സംഭാവനകള്‍ക്ക് രാഷ്ട്രപതി അവാര്‍ഡും ലഭിച്ചു.

ലഖ്‌നൗവില്‍ നിന്നിറങ്ങിയിരുന്ന അര്‍റാഇദ് അറബി പത്രത്തിന്റെ സ്ഥാപകനും കാരവാനെ അദബ് ഉര്‍ദു മാഗസിന്റെ എഡിറ്ററുമായിരുന്നു. 52 പുസ്തകങ്ങള്‍ ഉര്‍ദുവില്‍ രചിച്ചിട്ടുണ്ട്. അറബിയില്‍ 20 ലേറെ രചനകള്‍ നടത്തിയിട്ടുണ്ട്.

‘ജസീറത്തുല്‍ അറബ്’ ഉര്‍ദുവിലെ വ്യതിരിക്തതയുള്ള ഭൂമിശാസ്ത്ര ഗ്രന്ഥമാണ്. അല്‍ അദബുല്‍ അറബി ബൈനല്‍ അര്‍ദി വന്നഖ്ദ്, താരീഖുല്‍ അദബില്‍ അറബി എന്നിവയാണ് അറബി ഭാഷയും സാഹിത്യവും പ്രമേയമായ പ്രധാന കൃതികള്‍. ദീന്‍ വോ അദബ്, ഫിഖ്‌ഹെ ഇസ്‌ലാമി ഔര്‍ അസ്വ്‌റെ ജദീദ്, മുസ്‌ലിം സമാജ് സിമ്മെദാരിയാം ഔര്‍ തഖാദാ തുടങ്ങി ശ്രദ്ധിക്കപ്പെട്ട നിരവധി കൃതികളുണ്ട്. അദ്ദേഹത്തിന്റെ നിരവധി പുസ്തകങ്ങള്‍ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമയിലെ പാഠ്യപദ്ധതിയുടെ ഭാഗമാണ്.

2023 ഏപ്രില്‍ 13-ന് 93-ാം വയസ്സില്‍ ലഖ്‌നൗവില്‍ വച്ച് അന്തരിച്ചു.

പ്രധാന കൃതികള്‍

അല്‍ ഉസ്വൂലുസ്സലാസ, അദ്‌വാഅ് അലല്‍ അദബില്‍ ഇസ്‌ലാമി, അല്‍ മുജ്തമിഉല്‍ ഇസ്‌ലാമി ഫീ ദൗഇ സൂറതുല്‍ ഹുജുറാത്, അല്‍ അദബുല്‍ അറബി വ സില്ലതുഹു ബില്‍ ഹയാത്, നദ്‌വതുല്‍ ഉലമാ ഫിക്‌റതഹാ-മിന്‍ഹാജുഹാ, ജസീറതില്‍ അറബി താരീഹിയ വ സഖാഫിയ വ ജഅ്‌റാഫിയ, അല്‍ അദബുല്‍ അറബി ബയ്‌ന അറദു വ നഖദ്, അദ്വ്‌വാഉ അലല്‍ ഫിഖ്ഹില്‍ ഇസ്‌ലാമി വ മകാനതുല്‍ ഇജ്തിഹാദി മിന്‍ഹു, അദ്വ്‌വാഉ അലല്‍ അദബില്‍ ഇസ്‌ലാമി, താരീഹുല്‍ അദബില്‍ അറബി, അല്‍ ഹിദായതില്‍ ഖുര്‍ആനിയ സഫീനതു നജാതു ലില്‍ ഇന്‍സാനിയ, അല്‍ ആലിമുല്‍ ഇസ്‌ലാമില്‍ യൗം-ഖദ്വായ വ ഹലൗല്‍, റിസാലതുല്‍ മുനാസിബതുല്‍ ഇസ്‌ലാമി, റിസാഇലുല്‍ ഇഅ്‌ലാം ബയ്‌ന ശൈഹുന്നദ്‌വി വ ദആതില്‍ ഇസ്‌ലാം, ജുഹൂദുല്‍ ഇസ്വ്‌ലാഹില്‍ അഖീദ, ഫീ വത്വനില്‍ ഇമാമുല്‍ ബുഖാരി, ഫീ ദ്വലാല്‍ അസ്സീറതു അലാ സ്വാഹിബഹാ അസ്സലാതു വസ്സലാം, സിറാജന്‍ മുനീറ, മന്‍സൂറാതി മിന്‍ അദബില്‍ അറബി, മുഖാലാതു ഫീ തര്‍ബിയ വല്‍ മുജ്തമിഅ്, ഖീമതുല്‍ ഉമ്മതില്‍ ഇസ്‌ലാമി.

 

 

മുൻപത്തെ ലേഖനം യസീദുബ്‌നു മുആവിയ
അടുത്ത ലേഖനം മൗലാനാ ഹുസൈന്‍ അഹ്‌മദ് മദനി

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History