ഹോം > കേരളത്തിലെ പണ്ഡിതപ്രമുഖര്‍... > കെ പി മുഹമ്മദ് മൗലവി

1 മിനിറ്റ് വായിച്ചില്ല

കെ പി മുഹമ്മദ് മൗലവി

ഉള്ളടക്കം

1982ല്‍ ഫറോക്കില്‍ വെച്ചു നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനം. ജമാഅത്തെ ഇസ്‌ലാമിയുടെ അമീറിനെ റാബിത്വയുടെ പ്രതിനിധിയായി സമ്മേളനത്തിലേക്ക് നിയോഗിക്കാന്‍ ശ്രമമുണ്ടായി. അദ്ദേഹത്തെ ക്ഷണിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ സ്വീകരിക്കില്ലെന്നും കെ എന്‍ എം ജനറല്‍ സെക്രട്ടറിയും സമ്മേളനത്തിന്റെ ജനറല്‍ കണ്‍വീനറുമായ കെ പി മുഹമ്മദ് മൗലവി നിലപാട് വ്യക്തമാക്കി. ഉടന്‍ വന്നു, ഖത്തറില്‍ നിന്നുള്ള ഒരു ശെയ്ഖിന്റെ താക്കീത്, അമീറിനെ സ്വീകരിച്ചില്ലെങ്കില്‍ ഗള്‍ഫ് പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന്.

 kp Muhammed Moulavi

അപ്പോഴാണ് കെ.പി മുഹമ്മദ് മൗലവിയുടെ തനിനിറം പ്രകടമായത്. ‘അറബികളുടെ സഹായം കണ്ട് തുടങ്ങിയതല്ല കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനം. അറബികള്‍ക്ക് എണ്ണ കിട്ടുന്നതിന് മുമ്പുതന്നെ കേരളത്തില്‍ ഇസ്‌ലാഹീ പ്രസ്ഥാനം ഉണ്ടായിട്ടുണ്ട്.’ കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ നിലയും നിലപാടുമായിരുന്നു ആ മറുപടി.

ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന് ബഹുജനാടിത്തറയും ഓജസ്സും ഉണര്‍വുമേകി നയിച്ച മഹാനായിരുന്നു കെ പി മുഹമ്മദ് മൗലവി. മലപ്പുറം വളവന്നൂരില്‍ കരിങ്കപ്പാറ അഹ്‌മദ് മുസ്‌ല്യാരുടെയും കാരംകുന്നില്‍ ബീവി ഉമ്മയുടെയും മകനായി 1921ലാണ് കെ പി ജനിച്ചത്. സ്വദേശത്തു നിന്നും പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയ അദ്ദേഹം പള്ളി ദര്‍സിലൂടെയാണ് മത രംഗത്തെത്തുന്നത്. അഞ്ചാം വയസ്സില്‍ അനാഥനായ കെ പി യുടെബാല്യകൗമാരങ്ങള്‍ അമ്മാവന്മാരുടെ സംരക്ഷണത്തിലായിരുന്നു. പൊന്‍മുണ്ടം പ്രൈമറി സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാവുന്നതിന്മുമ്പുതന്നെ വല്ലിപ്പയുടെ കീഴില്‍ വീട്ടില്‍ വെച്ച് ഖുര്‍ആന്‍ ഓതാന്‍ പഠിച്ചു. പൊന്‍മുണ്ടം ജുമുഅത്ത് പള്ളി ദര്‍സില്‍ ബന്ധുകൂടിയായ പോട്ടച്ചോല സൈതാലി മുസ്‌ല്യാരുടെ കീഴില്‍ മത പഠനവും തുടര്‍ന്നു. അച്ചടക്കവും പ്രായത്തില്‍ കവിഞ്ഞ പക്വതയും അസാമാന്യ ഓര്‍മശക്തിയും മതഭക്തിയും കെ പി മുഹമ്മദ് എന്ന ബാലനെ മറ്റു കുട്ടികളില്‍ നിന്ന് വ്യത്യസ്തനാക്കി.

1942ലാണ് വാഴക്കാട് ദാറുല്‍ഉലൂമില്‍ പഠനം ആരംഭിച്ചത്. ഗുരുനാഥനായിരുന്ന സൈതാലി മുസ്‌ലിയാരുടെ പ്രേരണയില്‍ എടുത്ത ഈ തീരുമാനം മൗലവിയുടെ ജീവിതത്തില്‍ നിര്‍ണായക വഴിത്തിരിവായിരുന്നു. 1946ല്‍ കോളെജിന്റെ പടിയിറങ്ങിയ സാരഥി എം സി സി അബ്ദുര്‍റഹ്‌മാന്‍ മൗലവിയോടൊപ്പം അവിടം വിട്ടവരില്‍ കെ പിയുമുണ്ടായിരുന്നു.

തിരൂരങ്ങാടി തറമ്മല്‍ പള്ളിയില്‍ പ്രവര്‍ത്തനമാരംഭിച്ച ഉന്നത മതവിദ്യാഭ്യാസ കേന്ദ്രത്തില്‍ പഠനം തുടര്‍ന്നു. ഈ സ്ഥാപനം പിന്നീട് മദീനത്തുല്‍ഉലൂം അറബിക് കോളേജായി പുളിക്കലേക്ക് മാറ്റിയപ്പോള്‍ കെ പി അങ്ങോട്ടും തന്റെ ഗുരുനാഥന്മാരെ അനുഗമിച്ചു. 1947ല്‍ മദീനത്തുല്‍ ഉലൂമില്‍ അധ്യാപകനായി. 1949ല്‍ എന്‍ വി അബ്ദുസ്സലാം മൗലവി പ്രത്യേകം താല്‍പര്യമെടുത്ത് അരീക്കോട് സുല്ലമുസ്സലാം അറബിക് കോളെജില്‍ അധ്യാപകനായി നിയോഗിച്ചു. 1964ല്‍ കെ പി സുല്ലമുസ്സലാമിന്റെ പ്രിന്‍സിപ്പലായി. 1982 മെയ് മാസത്തില്‍ വിരമിക്കുംവരെ സുല്ലമിനെ അദ്ദേഹം നയിച്ചു.

1971ല്‍ കേരള നദ്‌വത്തുല്‍ മുജാഹിദിന്റെ സാരഥ്യം ഏറ്റെടുത്തു. പ്രസ്ഥാനത്തിന്റെ ബഹുജനാടിത്തറയുടെയും പ്രതാപത്തിന്റെയുമൊക്കെ ശില്പിയായി കാല്‍നൂറ്റാണ്ട് കാലം ആ ദൗത്യം ഉത്തരവാദിത്തത്തോടെയും അര്‍പ്പണബോധത്തോടെയും നിര്‍വഹിച്ചു. പ്രസ്ഥാനത്തിന്റെ ജനറല്‍ സെക്രട്ടറി, കേരള അറബിക് പ്രചാര സഭ ജനറല്‍ സെക്രട്ടറി, കേരള വഖഫ് ബോര്‍ഡ് മെമ്പര്‍, അന്‍സ്വാറുല്ലാ സംഘം സാരഥി, ‘അല്‍ ബുശ്‌റ’ എഡിറ്റര്‍, കേരള ഹജ്ജ് കമ്മിറ്റി അംഗം, അല്‍മനാര്‍ എഡിറ്റര്‍, കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍, കെ ജെ യു വൈസ് പ്രസിഡന്റ്, ജാമിഅ സലഫിയ്യ വൈസ് ചാന്‍സലര്‍ തുടങ്ങി മുഴുസമയവും കര്‍മനിരതനായിരുന്നു മൗലവി.

വിഖ്യാതമായ, അമാനി മൗലവിയുടെഖുര്‍ആന്‍ വിവരണം, ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മൗലവിയും കുഞ്ഞിമുഹമ്മദ് മദനിയും തയ്യാറാക്കിയ ഖുര്‍ആന്‍ സമ്പൂര്‍ണ പരിഭാഷ തുടങ്ങിയവയുള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങള്‍ കെ പി യാണ്പരിശോധന നടത്തിയത്. കെ പി മുഹമ്മദ് മൗലവിയും മയ്യേരി കുഞ്ഞഹമ്മദ് കുട്ടി ഹാജിയും മറ്റും മുന്‍കയ്യെടുത്ത് 1947ലാണ് വളവന്നൂര്‍ അന്‍സ്വാറുല്ലാ സംഘത്തിന് രൂപം നല്കിയത്. കെ പി അതിന്റെ പ്രസിഡന്റായിരുന്നു. 1964 ജൂണ്‍ 21ന് സംഘത്തിന് കീഴില്‍സ്ഥാപിച്ച അന്‍സ്വാര്‍ അറബിക് കോളജ് കേരളത്തിലെ അറിയപ്പെടുന്ന സ്ഥാപനങ്ങളില്‍ ഒന്നാണിന്ന്. ഇതിന്റെ വളര്‍ച്ചക്ക് പിന്നില്‍ കെ പിയുടെ കഠിനാധ്വാനമാണ് നിറഞ്ഞ് നില്ക്കുന്നത്. സംഘവും കോളജും സ്ഥാപിക്കുന്നതിന് മുന്‍പ് തന്നെ സ്വന്തം വീടിനടുത്തായി സിറാജുല്‍ ഇസ്‌ലാം മദ്രസ്സ എന്ന പേരില്‍ മദ്രസ്സ അദ്ദേഹം സ്ഥാപിച്ചിരുന്നു.

കെപിയുടെ കാലത്താണ് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ റാബിത്വയില്‍ അംഗത്വം നേടുന്നത്. തിരുവനന്തപുരം പാളയം പള്ളിയില്‍ റബീഉല്‍ അവ്വലില്‍ മുസ്‌ലിം പണ്ഡിതരുടെ പ്രഭാഷണ പരിപാടിയില്‍ ക്ഷണിക്കപ്പെട്ടപ്പോള്‍ ‘നമ്മുടെ ആശയം പറയാനുള്ള ഒരവസരമായി ആ വേദിയെ കാണണമെന്ന്’ ഡോ. ഹുസൈന്‍ മടവൂരിനോട് നിര്‍ദ്ദേശിക്കുകയാണ് കെ.പി ചെയ്തത്. വ്യത്യസ്ഥ കഴിവുകളുടെ ഉടമയും കുസൃതി ക്കാരനുമായിരുന്ന തന്റെ ശിഷ്യന്‍ മുഹമ്മദില്‍ കെ കെ മുഹമ്മദ് സുല്ലമി എന്ന പ്രഗത്ഭനായ പണ്ഡിതനെ കണ്ടെത്തിയതും അദ്ദേഹമായിരുന്നു.

ആദര്‍ശപ്രബോധനരംഗത്ത് വ്യത്യസ്ഥമായ രചനയിലൂടെ ഏറെ സംഭാവനകളര്‍പ്പിച്ച തൂലികയുടെ ഉടമസ്ഥന്‍ ഇ കെ എം പന്നൂരിനെ, ഹിന്ദി അധ്യാപകനായ മായിന്‍ മാസ്റ്ററില്‍ നിന്നും വാര്‍ത്തെടുത്തതും മൗലവി തന്നെ. ‘അല്‍മനാര്‍’ മാസികയിലെ ചോദ്യോത്തര പംക്തി കൈകാര്യം ചെയ്യാന്‍ വരെ ശിഷ്യനായ അബ്ദുസ്സലാം സുല്ലമിയെ മൗലവി ഒരിക്കല്‍ ഏല്പ്പിച്ചിട്ടുണ്ട്. ഒരു നേതാവിന്റെ ആര്‍ജ്ജവം കെ പിയില്‍ പ്രകടമായ മറ്റൊരു അവസരമായിരുന്നു ഗള്‍ഫ് യുദ്ധവേള. കെ പിയുടെ പ്രസ്താവന പത്രങ്ങളില്‍ വന്നു: സദ്ദാം അക്രമി! പലരും ഞെട്ടി.

ഇബാദത്തും ഇത്വാഅത്തും, മുസ്‌ലിം പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍, തവസ്സുലും ഇസ്തിഗാസയും, സൂഫിസം, എ പി അബ്ദുല്‍ ഖാദര്‍ മൗലവിയോടൊപ്പം എഴുതിയ ‘തഖ്‌ലീദ് ഒരു പഠനം’ തുടങ്ങിയവയാണ് കെ പിയുടെ പുസ്തകങ്ങള്‍.

പൊട്ടച്ചിറ ഫാത്വിമക്കുട്ടിയാണ് ഭാര്യ. സല്‍മ ഏക മകളാണ്. എം എസ് എം മുന്‍ സംസ്ഥാന പ്രസിഡന്റ് എം അഹ്‌മദ് സഈദ് ആണ് മരുമകന്‍. 1996 ജനുവരി 26ന് ഈ ലോകത്തോട് വിടവാങ്ങി.

മുൻപത്തെ ലേഖനം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍
അടുത്ത ലേഖനം കരുവള്ളി മുഹമ്മദ് മൗലവി

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History