1 മിനിറ്റ് വായിച്ചില്ല

റഹീം കുറ്റ്യാടി

ഉള്ളടക്കം

ഇസ്‌ലാമിക ഗാനങ്ങളാലും മാപ്പിളപ്പാട്ടുകളാലും കേരള മുസ്‌ലിം ജനതയുടെ ഹൃദയം കവര്‍ന്ന മതപണ്ഡിതനും പ്രഭാഷകനും എഴുത്തുകാരനുമായിരുന്നു റഹീം കുറ്റ്യാടി. സ്വാതന്ത്യസമര സേനാനിയും പണ്ഡിതനുമായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ ചെറുമകനുമായിരുന്ന കുറ്റ്യാടി എം.അബ്ദുല്ലക്കുട്ടി മൗലവിയുടെയും ശൈഖ് ഹമദാനി തങ്ങളുടെ മകളായ മാഹിയിലെ മുസ്‌ല്യാരകത്ത് കുഞ്ഞിഫാത്തിമയുടെയും മകനായി 1943 ലാണ് അദ്ദേഹം ജനിക്കുന്നത്.

raheem kuttiadi

മാപ്പിളപ്പാട്ട് രചനാ രംഗത്ത് തന്റേതായ ഇശലുകള്‍ സമ്മാനിച്ച അതുല്യപ്രതിഭയായിരുന്നു അദ്ദേഹം. നൂറിലധികം മാപ്പിളപ്പാട്ടുകള്‍ രചിച്ചിട്ടുണ്ട്. ഇതില്‍ ഏറെ പ്രശസ്തമാണ് ”ഉണ്ടോ സഖീ ഒരു കുല മുന്തിരി” എന്നു തുടങ്ങുന്ന ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ ചരിത്രം പറയുന്ന ഗാനം. കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഈ പാട്ട് കേള്‍ക്കാത്തവരായി ആരും തന്നെയുണ്ടാവില്ല എന്ന് നിസ്സംശയം പറയാം. അദ്ദേഹത്തിന്റെ അളിയനും പ്രമുഖ പണ്ഡിതനുമായിരുന്ന ഇബ്‌റാഹീം മൗലവിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഈ ഗാനത്തിന്റെ രചന. 1972 ല്‍ എ ടി ഉമര്‍ ഈ ഗാനത്തിന്ന് ഈണം നല്‍കി. റഹ്‌മാന്‍ ഓര്‍ക്കാട്ടേരിയും പിന്നീട് റഹീം കുറ്റ്യാടിയുടെ അനുജന്‍ ഹമീദ് ശര്‍വാനി, ശൈലജ എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഈ ഗാനം ഇന്നും കേരളക്കരയില്‍ പാടിക്കൊണ്ടിരിക്കുന്ന നിത്യഹരിതങ്ങളില്‍ ഒന്നാണ്.

റഹീം കുറ്റ്യാടിയുടെ തൂലികയില്‍ നിന്ന് പിറന്നു വീണ പ്രശസ്തമായ മറ്റനേകം ഗാനങ്ങളുമുണ്ട്. ”സൗറെന്ന ഗുഹയില്‍ പണ്ട്, സന്മാര്‍ഗ തേരുകള്‍ രണ്ട്”, ”വട്ടം കറങ്ങുന്ന ഗോളങ്ങള്‍, വിണ്ണില്‍ വെട്ടിത്തിളങ്ങുന്ന താരങ്ങള്‍”, ”പള്ളിപ്പറമ്പിലെ കാട്ടിനുള്ളില്‍ ആരുണ്ട് കാണുവാന്‍” തുടങ്ങിയവ ഇതിന്നുദാഹരണമാണ്. ഇസ്‌ലാമികമായ സന്ദേശങ്ങളെയും ചരിത്രങ്ങളെയും ലളിതമായ ഭാഷയിലൂടെ അവതരിപ്പിച്ച് ജനമനസ്സുകളിലേക്ക് ആവാഹിക്കാന്‍ അദ്ദേഹത്തിനുണ്ടായിരുന്ന കഴിവ് എടുത്തു പറയേണ്ടതു തന്നെയാണ്.

ഗാനരചയിതാവ് എന്നതിനോടൊപ്പം തന്നെ മികച്ച ഒരു പ്രഭാഷകന്‍ കൂടിയായിരുന്നു റഹീം കുറ്റ്യാടി. ഹൈന്ദവ-ക്രൈസ്തവ- ഇസ്‌ലാമിക ദര്‍ശനങ്ങളെ താരതമ്യം ചെയ്ത് അവതരിപ്പിക്കുന്നതില്‍ അദ്ദേഹം അഗ്രഗണ്യനായിരുന്നു. ശ്ലോകങ്ങളും വചനങ്ങളുമെല്ലാം ഉദ്ധരിച്ച് അനേകം ക്ഷേത്രങ്ങളിലും ചര്‍ച്ചുകളിലും പ്രഭാഷണം നടത്തിയിട്ടുണ്ട്. ഇസ്വ്‌ലാഹീ പ്രഭാഷണ വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്ന മൗലവി, കുറ്റ്യാടിയിലെ ഇസ്വ്‌ലാഹീ മുന്നേറ്റങ്ങളുടെ പിന്തുടര്‍ച്ചക്കാരനായി മാറി. ദീര്‍ഘകാലം കല്ലിക്കണ്ടി മസ്ജിദുല്‍ മുജാഹിദീന്‍, കോഴിക്കോട് ശാദുലി മസ്ജിദ്, കാദിരിക്കോയ പള്ളി, കുറ്റ്യാടി പള്ളി എന്നിവിടങ്ങളില്‍ ഖതീബായി ജനങ്ങള്‍ക്ക് നന്മയുടെ സന്ദേശങ്ങള്‍ കൈമാറി. ആറു വര്‍ഷത്തോളം ഖത്തറില്‍ പ്രവാസ ജീവിതം നയിച്ചിരുന്നു. ഇക്കാലത്ത് ഖത്തര്‍ മതകാര്യ വകുപ്പിന്റെ കീഴില്‍ ദര്‍വീഷ് മസ്ജിദിലും അല്‍ഗാനം, അബ്ദുല്ല ബിന്‍താനി എന്നിവിടങ്ങളിലെ പള്ളികളിലും ജുമുഅ ഖുതുബയുടെ പരിഭാഷകനായി സേവനമനുഷ്ഠിച്ചു.

കരണ്ടോട് എല്‍.പി സ്‌കൂള്‍, നാദാപുരം ജി.യു.പി സ്‌കൂള്‍ എന്നിങ്ങനെ വിവിധ സ്‌കൂളുകളില്‍ അധ്യാപന ജീവിതം നയിച്ച അദ്ദേഹം 1999 ല്‍ അധ്യാപന ജീവിതത്തില്‍ നിന്ന് ഔദ്യോഗികമായി വിരമിച്ചു. കെ.എന്‍.എം സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം, ഖത്തര്‍ ഇന്ത്യന്‍ ഇസ്വ്‌ലാഹീ സെന്റര്‍ പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

ദൈവത്തെ തേടി (ഗീത-ബൈബിള്‍-ഖുര്‍ആന്‍ സമന്വയ ദര്‍ശനം), അവനാണ് ദൈവം (വേദങ്ങളുടെ ആത്മസാരം), ഖുര്‍ആനും പൂര്‍വവേദങ്ങളും, ശാസ്ത്ര വിസ്മയങ്ങള്‍ ഖുര്‍ആനില്‍, സാല്‍വേഷന്‍, ഉണ്ടോ സഖീ ഒരു കുല മുന്തിരി (ഗാനസമാഹാരം) തുടങ്ങി പത്തോളം പുസ്തകങ്ങളുടെ രചയിതാവായിരുന്നു. അതോടൊപ്പം തീപ്പന്തം, വല്ലാത്ത ദുനിയാവ്, നൈലിന്റെ വിലാപം എന്നീ നാടകങ്ങള്‍ക്ക് ഗാനരചന നടത്തിയതും ഇദ്ദേഹമാണ്.

മത-സാംസ്‌കാരിക-രാഷ്ട്രീയ രംഗങ്ങളിലെല്ലാം നിറഞ്ഞു നില്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. 1964ല്‍ കുറ്റ്യാടി കേന്ദ്രീകരിച്ച് രൂപീകൃതമായ ‘ആസാദ് കലാമന്ദിര്‍’ എന്ന സാമൂഹിക സാംസ്‌കാരിക സംഘടനയുടെ മുഖ്യസാരഥി, 1970 ല്‍ കുറ്റ്യാടിപ്പുഴയോട് ചേര്‍ന്ന കുമ്പളത്ത് നിലവില്‍ വന്ന മൈലിംഗ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സ്ഥാപകരില്‍ ഒരാള്‍ എന്നിങ്ങനെ വിശാലമായ മേഖലകളില്‍ അദ്ദേഹം സേവന നിരതനായി.

ഫാത്തിമ, ഹഫ്‌സ, സലീന എന്നിവര്‍ ഭാര്യമാരായിരുന്നു. എം.ഉമൈബ, റഹീന, നഈമ, തസ്‌നീം, ഡോ.ഉമൈര്‍ഖാന്‍, ഫായിസ്, മുസ്‌ന, ഇഹ്‌സാന്‍, റസീം എന്നിവരാണ് മക്കള്‍. 2021 സെപ്തംബര്‍ 10 ന് അന്തരിച്ചു.

 

മുൻപത്തെ ലേഖനം എം.വി മുഹമ്മദ് സലീം മൗലവി
അടുത്ത ലേഖനം നല്ലളം നാസര്‍ മദനി

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History