ഹോം > കേരളത്തിലെ പണ്ഡിതപ്രമുഖര്‍... > മുട്ടാണിശ്ശേരി എം കോയക്കുട്ടി മൗലവി

1 മിനിറ്റ് വായിച്ചില്ല

മുട്ടാണിശ്ശേരി എം കോയക്കുട്ടി മൗലവി

ഉള്ളടക്കം

കേരളത്തിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും എഴുത്തുകാരനുമായിരുന്നു മുട്ടാണിശ്ശേരി എം കോയക്കുട്ടി മൗലവി. കേരളത്തിന്റെ ഇബ്‌നു ഖല്‍ദൂന്‍ എന്ന് സാഹിത്യലോകം വിശേഷിപ്പിച്ച ചിന്തകനായിരുന്നു മൗലവി. ബഹുഭാഷാപാണ്ഡിത്യവും ആശയഗാംഭീര്യമുള്ള പ്രഭാഷണവും ആഴമുള്ള രാഷ്ട്രീയ നിരീക്ഷണവും ഇസ്‌ലാമിക വിഷയങ്ങളില്‍ വ്യുല്‍പത്തിയുമുള്ള മൗലവി, മതപണ്ഡിതരെക്കുറിച്ച ഇടുങ്ങിയ സാമ്പ്രദായികധാരണകള്‍ ധീരമായി തിരുത്തിക്കുറിച്ചു.

Muttanisseril Koyakutty

ആലപ്പുഴ ജില്ലയിലെ കായംകുളത്ത് 1926 ആഗസ്റ്റ് 14ന് എം മുഹമ്മദ് കുഞ്ഞിയുടെയും ഔദര്‍ ഉമ്മയുടെയും മകനായാണ് മൗലവിയുടെ ജനനം. അറുപത്തിയഞ്ച് ഏക്കറോളം കൃഷിഭൂമിയുണ്ടായിരുന്ന മുട്ടാണിശ്ശേരി കുടുംബത്തിന്റെ സാമ്പത്തികാഭിവൃദ്ധിയും എഴുത്തും വായനയും അറിയുന്ന പിതാവും പ്രദേശത്തെ ആദ്യ ബിരുദധാരിയായ സഹോദരന്‍ അബ്ദുറഹമാന്‍ കുഞ്ഞും അദ്ദേഹത്തിന് മികച്ച പഠനാന്തരീക്ഷമൊരുക്കി. എരുവകിഴക്ക് മുഹമ്മദന്‍സ് സ്‌കൂള്‍, കായംകുളം ബോയ്‌സ് സ്‌കൂള്‍, തിരുവനന്തപുരം സര്‍വകലാശാല കോളജ്, കൊല്ലം എസ്.എന്‍ കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം.
ഭൗതികശാസ്ത്രത്തില്‍ ബിരുദമെടുത്തു. വിവിധ പണ്ഡിതന്‍മാരില്‍ നിന്ന് അറബി-ഇസ്‌ലാമിക വിഷയങ്ങളില്‍ പ്രാവീണ്യം നേടി. പരന്ന വായനക്കാരനായിരുന്ന കോയക്കുട്ടി മൗലവി കായംകുളത്തെ ദേശബന്ധു വായനശാലയെ പൂര്‍ണമായും ഉപയോഗപ്പെടുത്തി. ഇംഗ്‌ളീഷ്, മലയാളം, പേര്‍ഷ്യന്‍ കവിതകള്‍ ധാരാളം മന:പാഠമാക്കിയ അദ്ദേഹം, കവിതയാണ് ഭാഷയുടെ നട്ടെല്ല് എന്ന് പറയുമായിരുന്നു. വിദേശ രാഷ്ട്രങ്ങളില്‍ നിന്ന് അദ്ദേഹം പുസ്തകങ്ങള്‍ വരുത്തി വായനയുടെ ആഴം വര്‍ധിപ്പിച്ചു.

ശാസ്ത്രം, തത്ത്വചിന്ത, ഖുര്‍ആന്‍, ചരിത്രം, യുക്തിവാദം, മത-ശാസ്ത്ര താരതമ്യം തുടങ്ങിയവയായിരുന്നു മൗലവിയുടെ പ്രധാന പഠന മേഖലകള്‍. മുസ്‌ലിം ശാസ്ത്ര പാരമ്പര്യത്തെയും ഖുര്‍ആന്‍-ശാസ്ത്ര ബന്ധത്തെയും കുറിച്ച് അദ്ദേഹത്തിന് സവിശേഷ അവഗാഹമുണ്ടായിരുന്നു.

വിശുദ്ധ ഖുര്‍ആനിന്റെ സമ്പൂര്‍ണ പരിഭാഷ, ഇബ്‌നു ഖല്‍ദൂനിന്റെ ‘മുഖദ്ദിമ’ പരിഭാഷ എന്നിവ മുട്ടാണിശ്ശേരി എം കോയക്കുട്ടി മൗലവിയുടെ പ്രധാന സംഭാവനകളാണ്. ഒറ്റ വാള്യത്തില്‍ ഒരു ഖുര്‍ആന്‍ പരിഭാഷ എന്ന ലക്ഷ്യത്തോടെ 1955ല്‍ ആരംഭിച്ച മഹാദൗത്യം പൂര്‍ത്തിയാകുന്നത് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു. 1965ല്‍ ചീഫ് എഞ്ചിനിയര്‍ ടി പി കുട്ട്യാമു സാഹിബിന്റെ സഹായത്തോടെ ഖുര്‍ആന്‍ മലയാള പരിഭാഷ ലേഖാ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചു. ചീഫ് എഞ്ചിനീയര്‍ എ എം ഉസ്മാന്‍ സാഹിബാണ് പരിഭാഷക്ക് അവതാരിക എഴുതിയത്. പരിഭാഷയുടെ പത്ത് പതിപ്പുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ച ഇബ്‌നു ഖല്‍ദൂന്‍്‌റെ മുഖദ്ദിമ മലയാളത്തിലേക്ക് മൊഴിമാറ്റിയ അനുഭവം ഏറെ ക്ലേശപൂര്‍ണവും അധ്വാനദൈര്‍ഘ്യമുള്ളതുമായിരുന്നു എന്നും, എന്നാല്‍ എഴുത്തുജീവിതത്തില്‍ വളരെയേറെ ആത്മനിര്‍വൃതി സമ്മാനിച്ച ഒരു ധ്യാനപ്രക്രിയയായിരുന്നു ഇതെന്നും മൗലവി പറഞ്ഞിരുന്നു. മുഖദ്ദിമയുടെ ഒരു കോപ്പി 1968ല്‍ മക്കയില്‍നിന്ന് കരസ്ഥമാക്കിയ മൗലവി മൂന്ന് ഘട്ടങ്ങളിലായാണ് അതിന്‍്‌റെ വിവര്‍ത്തനം പൂര്‍ത്തീകരിച്ചത്.

വൈക്കം മുഹമ്മദ് ബഷീറുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന മൗലവി, മുഖദ്ദിമയുടെ പരിഭാഷയുമായി അദ്ദേഹത്തെ സമീപിച്ചു. കൈയെഴുത്ത് പ്രതിയുടെ ചില ഭാഗങ്ങള്‍ ചര്‍ച്ചചെയ്തശേഷം ബഷീര്‍ പരിഭാഷക്ക് ‘മാനുഷ ചരിത്രത്തിന് ഒരു ആമുഖം’ എന്ന് പേരിട്ടു.1970ല്‍ ആരംഭിച്ച വിവര്‍ത്തന യജ്ഞം പൂര്‍ത്തിയാക്കി പുസ്തകം പുറത്തിറങ്ങിയത് 1986ല്‍.

ഇമാം ഗസ്സാലിയുടെ മിശ്കാത്തുല്‍ അന്‍വാര്‍ എന്ന ഗ്രന്ഥം കോയക്കുട്ടി മൗലവി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിതിട്ടുണ്ട്. ഖുര്‍ആനിലെ ഉപമകള്‍, ശുദ്ധീകരണം, ശാസ്ത്ര വേദ സംഗമം ഖുര്‍ആനില്‍, ഇസ്‌ലാം ഒരു വിശകലന പഠനം, ഖുര്‍ആന്‍ പഠന സഹായി എന്നിങ്ങനെ 25ഓളം കൃതികള്‍ മൗലവി രചിച്ചിട്ടുണ്ട്. ക്രൈസ്തവ വിശ്വാസത്തെ ഖണ്ഡിച്ചു കൊണ്ടെഴുതിയതാണ് യേശു ക്രൂശിക്കപ്പെട്ടുവോ, കല്ല് നീക്കിയതാര് എന്നീ കൃതികള്‍. ‘സയന്‍സ് എന്റിച്ച്ഡ് ഇന്‍ ദ ഗ്‌ളോറിയസ് ഖുര്‍ആന്‍’, ‘സയന്‍സ് ബിഹൈന്‍ഡ് ദ മിറക്കിള്‍’, ‘ചലഞ്ച്’ എന്നിവ അദ്ദേഹം രചിച്ച ഇംഗ്ലീഷ് ഗ്രന്ഥങ്ങളാണ്.

ഖുര്‍ആനും ശാസ്ത്രവും തമ്മിലുള്ള ആശയബാന്ധവം തൊട്ടറിഞ്ഞ അദ്ദേഹം ഒമാന്‍ ഒബ്‌സര്‍വറില്‍ എഴുതിയ ലേഖനങ്ങള്‍ പാശ്ചാത്യലോകത്തുപോലും ഏറെ ചര്‍ച്ചയായി. മലയാളത്തിലും ഇംഗ്ലീഷിലുമായി എഴുതിയ, സമാഹരിക്കപ്പെടാത്ത നൂറുകണക്കിന് ലേഖനങ്ങള്‍ അദ്ദേഹത്തിന്‍്‌റേതായുണ്ട്.
ഇംഗ്ലീഷില്‍ അദ്ദേഹം എഴുതിയ ലേഖനങ്ങള്‍ വിദേശ പത്രമാസികകള്‍ പ്രാധാന്യപൂര്‍വം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദേശികള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ പലഭാഗങ്ങളില്‍നിന്നും പിഎച്ച്ഡിക്കും മറ്റും പഠിക്കുന്ന ഗവേഷകര്‍ സംശയ നിവാരണത്തിനായി അദ്ദേഹത്തെ സമീപിക്കാറുണ്ടായിരുന്നു.
മികച്ച പ്രഭാഷകനായിരുന്നു മുട്ടാണിശ്ശേരി കോയക്കുട്ടി മൗലവി.

ഇസ്‌ലാമിന്റെ വികാസം, മതവും യുക്തിവാദവും, മുസ്‌ലിംകളുടെ നേട്ടങ്ങള്‍, വിശ്വാസവും മതവും, ഇസ്‌ലാമും ജനാധിപത്യവും തുടങ്ങിയ വിഷയങ്ങള്‍ പ്രൗഢമായ പ്രഭാഷണങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. 1997ല്‍ അമേരിക്കയില്‍ രണ്ടുമാസ പര്യടനകാലത്ത് അവിടത്തെ പ്രശസ്തമായ സര്‍വ്വകലാശാലകളില്‍ അദ്ദേഹം ധാരാളം പ്രഭാഷണങ്ങള്‍ നടത്തി. വിശുദ്ധ ഖുര്‍ആനും ശാസ്ത്രവും, ചരിത്രത്തിന്റെ സൈദ്ധാന്തിക വ്യാകരണം, ഇബ്‌നു ഖല്‍ദൂന്റെ ചരിത്ര ദര്‍ശനം, വിശുദ്ധ ഖുര്‍ആന്റെ ചിന്താ പ്രപഞ്ചം തുടങ്ങിയ വിഷയങ്ങളിലായിരുന്നു പ്രഭാഷണങ്ങള്‍.

അമേരിക്കയിലെ മെറിലാന്‍ഡില്‍ മൗലവി അവതരിപ്പിച്ച പ്രബന്ധം ഹിബ്രുവിലെയും അറബിയിലെയും പര്യായപദങ്ങളെക്കുറിച്ചുള്ളതായിരുന്നു.
1960-70 കാലഘട്ടത്തില്‍ തലശ്ശേരി മുസ്‌ലിം അസോസിയേഷന്‍ സംഘടിപ്പിച്ച മൗലവിയുടെ പ്രഭാഷണ പരമ്പരകള്‍ അവിസ്മരണീയമാണ്. മതവും ശാസ്ത്രവും സംയോജിപ്പിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ നിരവധി പേരെ വിശുദ്ധ ഖുര്‍ആനിന്റെ ആശയ പ്രപഞ്ചത്തിലേക്ക് വഴിതിരിച്ചുവിട്ടു.
അബുല്‍ ഹസന്‍ അലി മൗലവിയുടെ പാരായണത്തില്‍ വിശുദ്ധ ഖുര്‍ആനിന്റെ സമ്പൂര്‍ണ മലയാള പരിഭാഷ 41 ഓഡിയോ കാസറ്റുകളിലും എം പി ത്രിയിലും ശബ്ദം നല്‍കി കോയാക്കുട്ടി മൗലവി പുറത്തിറക്കിയിട്ടുണ്ട്.

ശാസ്ത്രീയ സംഗീതവും കര്‍ണാടക സംഗീതവും അഞ്ച് വര്‍ഷം അഭ്യസിച്ച മൗലവി മികച്ച ഓടക്കുഴല്‍ വാദ്യക്കാരനായിരുന്നു. മുഖ്യധാരാ മതസംഘടനകളിലൊന്നിലും അംഗമാകാതെ എല്ലാവരെയും ആത്മാര്‍ത്ഥമായി ആദരിച്ച് സമൂഹത്തിന് അമൂല്യമായ സംഭാവനകള്‍ അര്‍പ്പിച്ച ഇതിഹാസ പുരുഷനായിരുന്നു മുട്ടാണിശ്ശേരി കോയാക്കുട്ടി മൗലവി.

മൗലവി രചിച്ച വിശുദ്ധ ഖുര്‍ആന്‍ പരിഭാഷക്ക് കേരള സാഹിത്യ അക്കാദമിയുടെ 1966 ലെ ഏറ്റവും നല്ല ക്ലാസിക് കൃതിയുടെ പരിഭാഷക്കുള്ള അവാര്‍ഡ് ലഭിച്ചു. സി.എന്‍. അഹ്‌മദ് മൗലവി അവാര്‍ഡ്, ടി പി കുട്ട്യാമു സാഹിബ് സ്മാരക അവാര്‍ഡ്, എം എം കള്‍ചറല്‍ ആന്‍ഡ് സോഷ്യല്‍ ഫോറം ചാരുംമൂട് അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ക്കും മൗലവി അര്‍ഹനായി. കോഴിക്കോട് സര്‍വ്വകലാശാല ഇസ്‌ലാമിക് ചെയര്‍ വിസിറ്റിങ് പ്രൊഫസര്‍, തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് ചെയര്‍മാന്‍, മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ ചരിത്ര വിഭാഗം ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം തുടങ്ങിയ നിലകളില്‍ മൗലവി സേവനമനുഷ്ഠിച്ചിരുന്നു.

ശാസ്ത്രവും തത്ത്വചിന്തയും ലോകരാഷ്ട്രീയവും സാഹിത്യവും ചരിത്രവും സസൂക്ഷ്മം പിന്തുടര്‍ന്ന മുട്ടാണിശ്ശേരി എം കോയാക്കുട്ടി മൗലവി 87-ാം വയസ്സില്‍, 2013 മെയ് 27ന് ഹരിപ്പാട് അല്‍ഹുദാ ട്രസ്റ്റ് ആശുപത്രിയില്‍ നിര്യാതനായി.

 

മുൻപത്തെ ലേഖനം മൗലവി പി.എം. എടശ്ശേരി
അടുത്ത ലേഖനം വക്കം മൗലവി

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History