ഹോം > അറബി ഭാഷ... > അറബി ഭാഷയുടെ പ്രാധാന്യം

1 മിനിറ്റ് വായിച്ചില്ല

അറബി ഭാഷയുടെ പ്രാധാന്യം

ഉള്ളടക്കം

അറബി ഭാഷ ലോകത്തിലെ ഏറ്റവും പുരാതനവും സമ്പന്നവുമായ ഭാഷകളിലൊന്നാണ്. മതപരമായും സാംസ്കാരികമായും അറബി ഭാഷയ്ക്ക് അപൂര്‍വ്വമായ സ്ഥാനമുണ്ട്. ഖുർആൻ അറബിയിൽ അവതരിച്ചതിനാൽ ഇസ്‌ലാമിക വിശ്വാസത്തിന്റെയും ആരാധനകളുടെയും ഹൃദയഭാഷയായി അറബി മാറി. നമസ്‌കാരം, ദുആ, ഖുർആൻ പാരായണം തുടങ്ങിയ ആരാധനകൾക്ക് അറബി ഭാഷയുമായി ആഴത്തിലുള്ള ബന്ധമുണ്ട്.

അറബി ഭാഷയുടെ ഘടന, പദസമ്പത്ത്, വ്യാകരണസൂക്ഷ്മത എന്നിവ അതിനെ മറ്റ് ഭാഷകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. അറബിയിലെ ഒരു വാക്കിന് തന്നെ പല അര്‍ഥനിലകള്‍ ഉണ്ടായിരിക്കും; അതിനാല്‍ ആശയങ്ങളെ കൃത്യതയോടെ പ്രകടിപ്പിക്കാന്‍ അറബി ഭാഷയ്ക്ക് കഴിയും. ശാസ്ത്രം, സാഹിത്യം, ചരിത്രം, തത്ത്വചിന്ത എന്നിവയില്‍ അറബി ഭാഷ ലോകത്തിന് നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. ഇന്നും കോടിക്കണക്കിന് ആളുകള്‍ സംസാരിക്കുകയും പഠിക്കുകയും ചെയ്യുന്ന ഒരു ജീവിച്ചിരിക്കുന്ന ഭാഷയായതിനാല്‍ അറബി ഭാഷയുടെ പ്രാധാന്യം കാലാതീതമാണ്.

ഐക്യരാഷ്ട്ര സഭയുടെ ആറു ഔദ്യോഗിക ഭാഷകളില്‍ ഒന്നാണ് സെമിറ്റിക് ഭാഷയായ അറബി. ലോക ഭാഷകളില്‍ വളര്‍ച്ചയിലും വ്യാപനത്തിലും ഒന്നാം സ്ഥാനത്തുള്ള അറബി ഭാഷ ഇരുപത്തിയാറ് രാജ്യങ്ങളുടെ ഔദ്യോഗിക ഭാഷയും 467 മില്യണ്‍ ജനങ്ങളുടെ സംസാര ഭാഷയുമാണ്.

വലത്തു നിന്ന് ഇടത്തേക്കാണ് അറബി ഭാഷ എഴുതപ്പെടുന്നത്. 28 അക്ഷരങ്ങളുള്ള അറബി ഭാഷയില്‍ പല അക്ഷരങ്ങളും രൂപസാമ്യമുള്ളതുകൊണ്ട് പഠിക്കുവാന്‍ ഏറെ സൗകര്യമാണ്. മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചിടത്തോളം അറബി ഭാഷാ പഠനം നിര്‍ബന്ധവും മതപരവുമാണ്. വിശുദ്ധ വേദഗ്രന്ഥമായ ഖുര്‍ആന്‍ അവതീര്‍ണമായത് അറബി ഭാഷയിലാണ്. പ്രവാചകന്‍ (സ) തന്റെ അനുയായികളോട് ആശയ വിനിമയം നടത്തിയിരുന്നതും അറബിയില്‍ തന്നെ.

ഭാഷയും സമൂഹവും

ഓരോ സമൂഹത്തിനും അവരുടെ ആശയങ്ങളും ചിന്തകളും ഗ്രഹിക്കുവാനും പ്രകടിപ്പിക്കുവാനുള്ള ഉപാധി ഭാഷയാണ്. ഭാഷയെക്കുറിച്ചുള്ള അറിവും അതിന്റെ പ്രയോജനങ്ങളും ആധുനിക സമൂഹം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ചിന്തയെ നിര്‍ണയിക്കുന്നത് ഭാഷയാണെന്നും ഭാഷയെ നിര്‍ണയിക്കുന്നത് ചിന്തയാണെന്നും ചിന്തയും ഭാഷയും പരസ്പരം സ്വാധീനിക്കുന്നുണ്ട് എന്നും ഭാഷാ പഠനത്തെക്കുറിച്ചുള്ള ഏറ്റവും നൂതനമായ സിദ്ധാന്തങ്ങളുടെ ആകെത്തുകയാണ്.

ഭാഷയുടെ ധര്‍മങ്ങള്‍

ഭാഷ മഹത്വമേറിയതും പ്രശസ്തിയാര്‍ജിച്ചതുമായി അംഗീകരിക്കപ്പെടണമെങ്കില്‍ നിരവധി ഗുണങ്ങള്‍ യോജിച്ചുവരേണ്ടതുണ്ട്.

  • തലമുറകള്‍ തമ്മിലുള്ള ആശയങ്ങളെയും ആദര്‍ശങ്ങളെയും സംസ്‌കാരങ്ങളെയും നാഗരികതകളെയും കൈമാറാനും പ്രതിനിധീകരിക്കാനും ഭാഷയ്ക്ക് കഴിയേണ്ടതുണ്ട്.
  • മനുഷ്യ ജീവിതത്തെ ലളിതവല്‍ക്കരിക്കാനും, അവന്റെ ചിന്തകളെയും വൈകാരിക തലങ്ങളെയും ഭൂത-വര്‍ത്തമാന-ഭാവി കാലങ്ങളുമായി ബന്ധിപ്പിക്കാന്‍ സാധിക്കണം.
  • വൈയക്തികവും സാമൂഹികവുമായ മേഖലകളിലെ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും തിരിച്ചറിയാനും പ്രതിഫലിപ്പിക്കാനും ഭാഷയ്ക്കു കഴിയേണ്ടതുണ്ട്.
  • പ്രഭാഷണങ്ങള്‍, ലേഖനങ്ങള്‍, പരസ്യങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, മീഡിയ തുടങ്ങി സര്‍ഗാത്മക-സാഹിത്യ-വാണിജ്യ മേഖലകളെ സജീവവും സക്രിയവുമാക്കുന്നതിനാവശ്യമായ ചേരുവകള്‍ പ്രദാനം ചെയ്യാന്‍ ഭാഷയ്ക്ക് സാധിക്കണം.
  • ബൗദ്ധികമായും ഭൗതികമായും ആത്മീയമായും മനുഷ്യന് സമാധാനം നല്‍കാനും തൃപ്തി വരുത്താനും ഭാഷയ്ക്ക് കഴിയണം.

അറബി ഭാഷയുടെ പ്രത്യേകതകള്‍

  • ഇസ്‌ലാമിന്റെ മൗലിക പ്രമാണമായ പരിശുദ്ധ ഖുര്‍ആനിന്റെ ഭാഷ.
  • അന്ത്യപ്രവാചകന്റെയും അദ്ദേഹത്തിന്റെ അനുചരന്‍മാരുടെയും ഭാഷ.
  • മതത്തിന്റെ ചിഹ്‌നമായി ഉപയോഗിക്കുന്നതോടൊപ്പം മതപരമായി ഒരു സമൂഹം പിന്തുടരുന്ന ഭാഷ.
  • പരിശുദ്ധ ഖുര്‍ആനില്‍ പതിനൊന്ന് സ്ഥലങ്ങളില്‍ ഈ ഭാഷയെപ്പറ്റി പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

അറബി ഭാഷയുടെ മറ്റു ചില പ്രത്യേകതകള്‍

  • പഴമയില്‍ പൂര്‍ണതയും സൗന്ദര്യവും നിലനില്‍ക്കുന്ന ഭാഷ.
  • ചുരുങ്ങിയ പദങ്ങളാല്‍ കൂടുതല്‍ ആശയം പ്രതിഫലിപ്പിക്കുന്നു.
  • യു എന്‍ അംഗീകരിച്ചിട്ടുള്ള ആറ് ഭാഷകളില്‍ ഒന്നാണ് അറബി.
  • ഉപയോഗിക്കുന്നവരുടെ എണ്ണമനുസരിച്ച് ലോക ഭാഷകളില്‍ നാലാം സ്ഥാനം അറബി ഭാഷക്കുണ്ട്.

അറബി ഭാഷയുടെ ആത്മീയ പ്രാധാന്യം

ലോകര്‍ക്ക് വേണ്ടി ഇറക്കപ്പെട്ട വിശുദ്ധ ഖുര്‍ആനിന്റെ ഭാഷയായി എന്നതാണ് അറബിക്ക് മതപരവും ആത്മീയവുമായ പ്രാധാന്യം നല്‍കുന്നത്. പരിശുദ്ധ ഖുര്‍ആന്‍ അവതരിക്കുന്ന സമയത്ത് ലോകത്ത് വ്യത്യസ്തമായ നൂറു കണക്കിന് ഭാഷകളുണ്ട്. ഇവയ്ക്കിടയില്‍ നിന്ന് അവസാന വേദഗ്രന്ഥത്തിന്റെയും അവസാന പ്രവാചകന്റെയും ഭാഷയായി അല്ലാഹു അറബിയെ തെരഞ്ഞെടുത്തു എന്നത് തന്നെയാണ് ഇതിന്റെ ആത്മീയ തലത്തെ ഏറെ ബലപ്പെടുത്തുന്നത്. വിശുദ്ധ ഖുര്‍ആനിന്റെ അവതരണത്തോട് കൂടിയാണ് അറബി ഭാഷയുടെ വ്യാകരണം, ഉച്ചാരണം, സ്വര്‍ഫ്, ഫിഖ്ഹുല്ലുഗ, ബലാഗ എന്നിവ സ്ഫുടം ചെയ്യപ്പെട്ടത്.
ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്‍ നിര്‍ബന്ധവും ഐഛികമായി നിര്‍വഹിക്കേണ്ട ആരാധനാ കര്‍മങ്ങള്‍, ദിക്‌റുകള്‍, പ്രാര്‍ഥനകള്‍, ബാങ്ക്, തക്ബീര്‍, തല്‍ബിയത്ത് തുടങ്ങിയവയെല്ലാം അറബിയിലായതിനാല്‍ ഭാഷയെ അവഗണിക്കാന്‍ കഴിയില്ല.

ഭാഷകളുടെ വൈവിധ്യം ദൈവികദൃഷ്ടാന്തത്തെയാണ് ബോധ്യപ്പെടുത്തുന്നത്. ഭാഷാ വളര്‍ച്ചയുടെ മേഖലയില്‍ മനുഷ്യ സംഭാവനയേക്കാള്‍ പ്രകൃതിപരവും നൈസര്‍ഗ്ഗികവുമായ കഴിവുകള്‍ നല്‍കിയത് അല്ലാഹുവല്ലാതെ മറ്റാരുമില്ല. ആ ദൈവ വചനങ്ങളാണ് അറബി ഭാഷയുടെ ഊര്‍ജവും നിലനില്പുമെന്നത് വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആത്മീയാനുഭൂതി നല്‍കുന്നവയാണ്.

അറബി ഭാഷ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍

ഭാഷാ-സംസ്‌കാര വൈവിധ്യങ്ങളാല്‍ എക്കാലത്തും പ്രശസ്തമായ നാടാണ് ഇന്ത്യ. വിവിധ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലെത്തുന്നവരെ ഇരുകൈകളും നീട്ടി സ്വീകരിക്കാന്‍ ഇന്ത്യക്കാര്‍ തയ്യാറായിരുന്നു. കച്ചവട രംഗത്തെ അതികായരായിരുന്ന അറബികള്‍ മുഹമ്മദ് നബി(സ്വ) യുടെ ആഗമനത്തിനു മുമ്പു തന്നെ അവരുടെ ചരക്കുകള്‍ വിറ്റഴിക്കാനുള്ള വലിയൊരു വിപണന കേന്ദ്രമെന്ന നിലയില്‍ ഇന്ത്യ സന്ദര്‍ശിക്കല്‍ പതിവാക്കി. കച്ചവട രംഗത്തെ ആശയ വിനിമയത്തിനു വേണ്ടി ഇന്ത്യക്കാരില്‍ പലരും അറബി ഭാഷ പഠിക്കുകയും ചെയ്തു.

എന്നാല്‍ അറബി ഭാഷ ഇന്ത്യയില്‍ വ്യാപിക്കുകയും ഭാഷ പഠിക്കുവാനുള്ള അവസരങ്ങള്‍ ഒരുങ്ങുകയും ചെയ്യുന്നത് ഇസ്‌ലാം മത പ്രചരണത്തിനു ശേഷമാണ്. എ.ഡി 712 ല്‍ മുഹമ്മദ് ബിന്‍ കാസിം സിന്ധ് കീഴടക്കി ഇന്ത്യയില്‍ ഭരണത്തിന് തുടക്കം കുറിച്ചതോടെ അറബ് രാഷ്ട്രങ്ങളില്‍ നിന്ന് വലിയൊരു വിഭാഗം പണ്ഡിതന്മാര്‍ ഇന്ത്യയിലേക്ക് കുടിയേറി. അറബ് രാഷ്ട്രങ്ങളിലെ ഭരണരംഗത്തെ അസ്ഥിരത ഇതിന് ആക്കം കൂട്ടി. അറബി ഭാഷാ രംഗത്ത് ഇന്ത്യയില്‍ നിന്ന് പ്രഗല്ഭരായ പണ്ഡിതന്മാര്‍ക്ക് ജന്മം നല്കിയ ഫറന്‍കീ മഹല്‍, ജൂന്‍ഫൂരീ, ദഹ്‌ലവീ കുടുംബങ്ങളെല്ലാം അന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരാണ്.

ഇവര്‍ ഇന്ത്യയില്‍ മതപ്രബോധനത്തിലേര്‍പ്പെടുകയും മതപഠനത്തിനും അറബി ഭാഷാ പഠനത്തിനുമായി വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. വിവിധ കാലങ്ങളിലായി ഇന്ത്യയുടെ ഭരണമേറ്റെടുത്ത മുസ്‌ലിം രാജാക്കന്മാര്‍ അകമഴിഞ്ഞ സഹായം നല്കിയതും അറബി ഭാഷയുടെ വളര്‍ച്ചയില്‍ വലിയ സ്വാധീനമുണ്ടാക്കി.

ഇന്ത്യന്‍ പണ്ഡിതന്മാര്‍ നല്കിയ സംഭാവനകള്‍

ഇസ്‌ലാമിന്റെ ആഗമനത്തോടെ ഇന്ത്യയില്‍ അറബി ഭാഷ വളരെ വേഗത്തില്‍ വളരാന്‍ തുടങ്ങി. അറബി ഭാഷ പഠിക്കുവാന്‍ വേണ്ടി പണ്ഡിതന്മാര്‍ ഒരുപാട് സ്ഥാപനങ്ങള്‍ നിര്‍മിച്ചു. കുറഞ്ഞ കാലം കൊണ്ട് ലോകത്തെ മുഴുവന്‍ അമ്പരപ്പിക്കുന്ന തരത്തില്‍ ഇന്ത്യന്‍ പണ്ഡിതന്മാര്‍ അറബി ഭാഷയില്‍രചന നടത്തുവാന്‍ തുടങ്ങി. ഭാഷാ ശാസ്ത്രം, ഇസ്‌ലാമിക കര്‍മശാസ്ത്രം, ഹദീസ്, തഫ്‌സീര്‍, കവിത തുടങ്ങിയ വിഷയങ്ങളിലെല്ലാം രചനകള്‍ ഉണ്ടായി. ഈ രംഗങ്ങളിലെ പ്രധാന ഗ്രന്ഥങ്ങള്‍ പരിചയപ്പെടാം.

ഭാഷയില്‍ ഇന്ത്യന്‍ പണ്ഡിതന്മാര്‍ നല്കിയ സംഭാവനകള്‍

അറബി ഭാഷാരംഗത്ത് സംഭാവനകളര്‍പ്പിച്ച ഇന്ത്യന്‍ പണ്ഡിതന്മാരില്‍ പ്രമുഖനാണ് ഇമാം ഹസനുബ്‌നു മുഹമ്മദുസ്സ്വഗാനി. ഇദ്ദേഹത്തിന്റെ പ്രശസ്ത ഗ്രന്ഥമാണ് ‘അല്‍ഇബാബു സ്സാഹിര്‍ വല്ലിബാബുല്‍ ഫാഖിര്‍’. ഇന്ത്യയിലെ അറബി ഭാഷയുടെ പതാകവാഹകനെന്നാണ് ഇദ്ദേഹത്തെക്കുറിച്ച് ഇമാം സുയൂത്വീ പറഞ്ഞിട്ടുള്ളത്.

സുപ്രസിദ്ധ അറബി നിഘണ്ടു ‘അല്ക്വാമൂസിന്’ വിശദീകരണമായി മുര്‍തളാ ബ്‌നു മുഹമ്മദുല്‍ ബല്കറാമി എഴുതിയ ഗ്രന്ഥമാണ് ‘താജുല്‍ അറൂസ്’. സുബൈദീ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

ഖാദ്വി കറാമത്ത് ഹസനുല്‍ കന്തൂരിയുടെ ‘ഫിഖ്ഹുല്ലിസാന്‍’, സ്വിദ്ദീഖ് ഹസന്‍ കനൂജിയുടെ ‘കിതാബു അത്താജുല്‍ മുഖല്ലല്‍ വല്‍ ഇല്‍മുല്‍ ഖഫാഖ് ഫീ ഇല്മില്‍ ഇശ്തിഖാഖ്’, ഹമീദുദ്ദീനുല്‍ ഫറാഹിയുടെ ‘ജുംഹറത്തുല്‍ ബലാഗ’ എന്നീ ഗ്രന്ഥങ്ങളും അറബി ഭാഷാ രംഗത്തെ ഇന്ത്യന്‍ രചനകളാണ്.

കര്‍മ ശാസ്ത്രത്തില്‍ ഇന്ത്യന്‍ പണ്ഡിതന്മാര്‍ നല്കിയ സംഭാവനകള്‍

ഇസ്‌ലാമിക കര്‍മ ശാസ്ത്ര രംഗത്ത് ഇന്ത്യയില്‍ നിന്നുള്ള പ്രധാനപ്പെട്ട ഒരു സംഭാവനയാണ് ‘ഫത്ഹുല്‍ മുഈന്‍’. കേരളത്തില്‍ ജീവിച്ചിരുന്ന അശ്ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനാണ് ഈ കൃതിയുടെ രചയിതാവ്. കേരള ചരിത്രത്തെക്കുറിച്ചുള്ള പ്രഥമ ആധികാരിക രചനയും ഇദ്ദേഹത്തിന്റേതാണ്.

കര്‍മ ശാസ്ത്ര രംഗത്ത് ഇന്ത്യയില്‍ നിന്നുള്ള മറ്റൊരു മികച്ച രചനയാണ് ‘അല്ഫതാവാ അല്‍ഹിന്ദിയ്യ’. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസേബാണ് ഈ സമാഹരണത്തിന് നേതൃത്വം നല്കിയത്.ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 24 പണ്ഡിതന്മാരുടെ പ്രയത്‌നമാണ് ഈ ഗ്രന്ഥത്തിന്റെ പിറവിക്കു പിന്നില്‍. നിസാമുദ്ദീന്‍ ബര്‍ഹാന്‍ഫൂരി ആയിരുന്നു ഈ പ്രയത്‌നത്തിനു മുന്നില്‍ നിന്നത്.

മുഹിബ്ബുല്ലാഹ് ബ്‌നു അബ്ദുശ്ശുക്കൂറിന്റെ ‘മുസ്‌ലിമു സ്സുബൂത്ത്’ അശ്ശൈഖ് മുല്ല ജുയൂനിന്റെ ‘അല്‍അന്‍വാര്‍ ഫീ ശര്‍ഹില്‍ മനാര്‍’ എന്നിവയും കര്‍മശാസ്ത്ര രംഗത്തെ ഇന്ത്യന്‍ സംഭാവനകളിലെ പ്രധാനപ്പെട്ടവയാണ്.

ഹദീസില്‍ ഇന്ത്യന്‍ പണ്ഡിതന്മാര്‍ നല്കിയ സംഭാവനകള്‍

ഇന്ത്യന്‍ പണ്ഡിതന്മാര്‍ ഇസ്‌ലാമിക ലോകത്തിന് ഏറ്റവും കൂടുതല്‍ സംഭാവനകളര്‍പ്പിച്ച ഒരു മേഖലയാണ് പ്രവാചക ചര്യയുമായി ബന്ധപ്പെട്ട രചനകള്‍. അബ്ദുല്‍ ഹഖ് അല്മുഹദ്ദിസ് അദ്ദഹ്‌ലവിയായിരുന്നു ഇന്ത്യയിലെ ഹദീസ് പഠനസമ്പ്രദായങ്ങളുടെ തുടക്കക്കാരന്‍.

‘ജവാമിഉ സ്സുയൂത്വിയുടെ’ ശര്‍ഹായ അലി അല്‍ മുത്തഖിയുടെ ‘കന്‍സുല്‍ ഉമ്മാല്‍’, അബ്ദുര്‍റഹ്‌മാന്‍ മുബാറക്ഫൂരി രചിച്ച സുനനുത്തിര്‍മിദിയുടെ ശര്‍ഹായ ‘തുഹ്ഫത്തുല്‍ അഹ്‌വദീ’ എന്നിവ ഹദീസ് രംഗത്തെ രചനകളില്‍ പ്രധാനപ്പെട്ടവയാണ്.

സുനനു അബീ ദാവൂദിന്റെ വിശദീകരണമായി മുഹമ്മദ് അശ്‌റഫ് ദയാനവി എഴുതിയ ‘ഔനുല്‍ മഅ്ബൂദ്’ ഖലീല്‍ അഹ്‌മദ് സഹാറന്‍ഫൂരി എഴുതിയ ‘ബസ്‌ലുല്‍ മജ്ഹൂദ്’എന്നിവയും സ്വഹീഹു മുസ്‌ലിമിന്റെ വിശദീകരണമായി ശബീര്‍ അഹ്‌മദ് ദയൂബന്ദി എഴുതിയ ‘ഫതുഹുല്‍ മുല്‍ഹിം’, മുഹമ്മദ് സകരിയ്യാ കാന്തഹ്‌ലവി രചിച്ച ഇമാം മാലികിന്റെ മുവത്വയുടെ വിശദീകരണാമായ ‘ഔജസുല്‍ മസാലിഖ്’, സ്വഹീഹുല്‍ ബുഖാരിയുടെ വിശദീകരണമായി അന്‍വര്‍ ശാഹ് കശ്മീരി രചിച്ച, ‘ഫൈളുല്‍ ബാരി’ എന്നീ രചനകളും ഇന്ത്യന്‍ പണ്ഡിതരുടെ സംഭാവനകളില്‍ ചിലതാണ്.

തഫ്‌സീര്‍ രംഗത്ത് ഇന്ത്യന്‍ പണ്ഡിതന്മാര്‍ നല്കിയ സംഭാവനകള്‍

അബുല്‍ ഫൈദ്വ് ബ്‌നു മുബാറക് അന്നാകൂരിയുടെ ‘തഫ്‌സീറു സവാത്വിഉല്‍ ഇല്‍ഹാം’, ബൈഹകിയ്യുല്‍ ഹിന്ദി എന്ന പേരിലറിയപ്പെട്ട സനാഉല്ലാഹ് പാനിപ്പത്തിയുടെ ‘അത്തഫ്‌സീറുല്‍ മദ്വ്ഹരീ’, ഹമീദുദ്ദീന്‍ അല്‍ ഫറാഹിയുടെ ‘നിദ്വാമുല്‍ ഫുര്‍ഖാന്‍ വ തഅ്‌വീലുല്‍ ഖുര്‍ആനി ബില്‍ ഖുര്‍ആന്‍’, അബ്ദുല്‍ മാജിദ് ദര്‍യാബാദിയുടെ ‘അത്തഫ്‌സീറുല്‍ മാജിദീ’, ശാഹ് വലിയുല്ലാഹ് അദ്ദഹ്‌ലവിയുടെ ‘ഫൗസുല്‍ കബീര്‍’, അഹ്‌മദു ബ്‌നു അബീ സഈദില്‍ മഅ്‌റൂഫിന്റെ ‘അത്തഫ്‌സീറാതുല്‍ അഹ്‌മദിയ്യ’ കേരളീയനായ സയ്യിദ് ഇസ്മാഈല്‍ ശിഹാബുദ്ദീന്‍ തങ്ങളുടെ ‘അലാ ഹാമിശിത്തഫാസീര്‍’ എന്നിവയാണ് തഫ്‌സീര്‍ രചനകളില്‍ ഇന്ത്യന്‍ പണ്ഡിതന്മാരുടെ പ്രധാന സംഭാവനകള്‍.

അറബിക്കവിതയില്‍ ഇന്ത്യന്‍ പണ്ഡിതന്മാര്‍ നല്കിയ സംഭാവനകള്‍

അറബി ഭാഷയില്‍ കവിതാ രംഗത്ത് എണ്ണമറ്റ പ്രതിഭകളെ സംഭാവന ചെയ്യാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. അവരില്‍ പ്രധാനികളായ ചിലരാണ്: ഹസ്സാനുല്‍ ഹിന്ദ് എന്നറിയപ്പെടുന്ന ഗുലാം അലി ആസാദ് അല്‍ ബല്‍ഗറാമി, ദുല്‍ ഫുഖാര്‍ അലി അദ്ദയൂബന്ദി, മൗലാനാ അഹ്‌മദു ബ്‌നു മുഹമ്മദ്, മുഫ്തി സ്വദ്‌റുദ്ദീനുദ്ദഹ്‌ലവി, അഹ്‌മദു ബ്‌നു കുഞ്ഞഹ്‌മദ്, അബൂ ലൈലാ, അബൂബക്കല്‍ മൗലവി, അബുസ്സ്വലാഹ് അല്‍ബാഖവി എന്നിവര്‍.

ഇന്ത്യയിലെ അറബി പ്രസിദ്ധീകരണങ്ങള്‍

1871 മുതല്‍ ഇന്ത്യയില്‍ നിന്ന് അറബി പ്രസിദ്ധീകരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ‘അന്നഫ്ഉല്‍ അദ്വീം ലി അഹ്‌ലി ഹാസല്‍ ഇഖ്‌ലീം’ എന്നതാണ് ആദ്യത്തെ അറബി പ്രസിദ്ധീകരണമായി കണക്കാക്കപ്പെടുന്നത്. പിന്നീട് വ്യത്യസ്ത സമയങ്ങളിലായി ഒരുപാട് പ്രസിദ്ധീകരണങ്ങള്‍ പുറത്തിറങ്ങി. അവയില്‍ പ്രധാനപ്പെട്ടവ താഴെ നല്കുന്നു. എന്നാല്‍ ഇപ്പോള്‍ ഇവയില്‍ പലതും പ്രസിദ്ധീകരിക്കപ്പെടുന്നില്ല.

  • മജല്ലത്തുല്‍ ബയാന്‍ (1902)
  • മജല്ലത്തുല്‍ ജാമിഅ (1923)
  • മജല്ലത്തു അദ്വിയാഅ് (1932)
  • സ്വൗത്തുശ്ശര്‍ഖ് (1952)
  • മജല്ലത്തു ദ്ദഅ്‌വത്തുല്‍ ഹഖ് (1965)
  • അല്ഖഫാഹ് (1973)
  • മജല്ലത്തുല്‍ മജ്മഉല്‍ ഇല്മീ അല്‍ഹിന്ദീ, അലീഗര്‍ (1976)
  • മജല്ലത്തു അസ്സഖാഫ (1983)
  • അര്‍റാബിത്തത്തുല്‍ ഇസ്‌ലാമിയ്യ (1986)
  • സ്വൗത്തുല്‍ ഇസ്‌ലാം (1988)
  • അസ്സ്വഹ്‌വത്തുല്‍ ഇസ്‌ലാമിയ്യ (1989)
  • മജല്ലത്തുന്നൂര്‍ (1989)
  • മജല്ലത്തു ആഫാഖില്‍ ഹിന്ദ് (1992)
  • അല്മദ്വാഹിര്‍ (1995)
  • അല്‍ഹറം (1996)
  • അന്നഹ്‌ളത്തുല്‍ ഇസ്‌ലാമിയ്യ (1996)

വിദ്യഭ്യാസ സ്ഥാപനങ്ങള്‍ പുറത്തിറക്കുന്ന അറബി പ്രസിദ്ധീകരണങ്ങളില്‍ ചിലത്:

  • അല്‍ ബഅ്‌സുല്‍ ഇസ്‌ലാമീ, അര്‍റാഇദ്- നദ്‌വത്തുല്‍ ഉലമാ ലക്‌നൗ
  • മജല്ലത്തു സ്വൗത്തുല്‍ ഉമ്മ- ജാമിഅത്തുസ്സലഫിയ്യ ബനാറസ്
  • മജല്ലത്തുല്‍ ദ്ദാഈ- ജാമിഅത്തു ദാറുല്‍ ഉലൂം ദയൂബന്ദ്
  • മജല്ലത്തുല്‍ ഫുര്‍ഖാന്‍- ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് അല്ലാമ ഇബ്‌നു ബാസ് ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് ബീഹാര്‍
  • മജല്ലത്തുല്‍ ജാമിഅ- ശാന്തപുരം അല്‍ജാമിഅ കേരളം
  • മജല്ലത്തു കാലികൂത്ത്- അറബിക് ഡിപ്പാര്‍ട്ട്‌മെന്റ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി
  • മജല്ലത്തു അസ്സ്വലാഹ്- ജാമിഅ നദ്‌വിയ്യ എടവണ്ണ
  • മജല്ലത്തു സ്സ്വഖാഫ- മര്‍കസു സ്സ്വഖാഫത്തിസ്സുന്നിയ്യ കോഴിക്കോട്
  • മജല്ലത്തു അര്‍റൈഹാന്‍- അറബിക് ഡിപ്പാര്‍ട്ട്‌മെന്റ് ഡബ്ല്യൂ.എം.ഒ കോളേജ്,വയനാട്, മുട്ടില്‍

 

 

മുൻപത്തെ ലേഖനം തൗബ
അടുത്ത ലേഖനം അറബി ഭാഷ കേരളത്തില്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History