ഹോം > വീക്ഷണം... > കരുതല്‍ കൊണ്ട് ഹൃദയം തൊടുന്നവര്‍

1 മിനിറ്റ് വായിച്ചില്ല

കരുതല്‍ കൊണ്ട് ഹൃദയം തൊടുന്നവര്‍

ഫൈസല്‍ പാലത്ത്

ലോക നഴ്സസ് ദിനം എല്ലാ വര്‍ഷവും മെയ് 12നാണ് ആചരിച്ചു വരുന്നത്. യുദ്ധഭൂമിയില്‍ മുറിവേറ്റും, ചേതനയറ്റും കിടക്കുന്ന മനുഷ്യ മക്കളെ നെഞ്ചോട് ചേര്‍ത്ത് വിളക്കുമേന്തി സേവന നിരതയായ ഫ്‌ലോറന്‍സ് നൈറ്റിന്‍ഗേല്‍. മനുഷ്യത്വത്തിന്റെ മഹാ മാതൃകയായ ആ സഹോദരിയുടെ ഓര്‍മ്മയാണ് ഈ ദിനത്തിന്റെ വെളിച്ചത്തില്‍ ലോകമാകെ പടരുന്നത്.

ഈ വര്‍ഷത്തെ നഴ്സസ് ദിനാചരണത്തിന്റെ തീം ആയി തെരഞ്ഞെടുത്തിരിക്കുന്നത് A voice to lead – A vision for future health care എന്നതാണ്.

2019ല്‍ ചൈനയില്‍ പ്രത്യക്ഷപ്പെട്ട് ഭൂഖണ്ഡങ്ങളെ മുഴുവന്‍ ഗ്രസിച്ച കോവിഡ് മഹാമാരി സൃഷ്ടിച്ച പശ്ചാത്തലത്തില്‍ നിന്ന്കൊണ്ടാണ് ഈ വര്‍ഷം നഴ്സസ് ദിനാഘോഷവും അനുബന്ധമായ വാരാഘോഷങ്ങളും കടന്നുപോകുന്നത്. ഒന്നര വര്‍ഷം വൈറസധിഷ്ഠിത ലോകം വിറങ്ങലിച്ചു നിന്നപ്പോള്‍ മനക്കരുത്തിന്റെ പിന്‍ബലത്തിലും, ലഭ്യമായ വിഭവങ്ങള്‍ ഉപയോഗിച്ചും കോടിക്കണക്കിന് മനുഷ്യര്‍ നഴ്സിങ് സമൂഹത്തിന്റെ കരസ്പര്‍ശം അടുത്തറിഞ്ഞു. കൂടുതല്‍ സംഹാര ശേഷിയോടെ രൂപഭേദങ്ങളിലൂടെ മുന്നേറ്റം തുടരുന്ന വൈറസിനെ ചെറുത്തു തോല്‍പിക്കുവാനുള്ള പോരാട്ടത്തില്‍ ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരാണ് ചേതനയറ്റു പോയത്. അവരുടെ ആത്മാവിനു മുന്‍പില്‍ അശ്രുപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നതോടൊപ്പം കോവിഡ് പിടിപെട്ടതിനു ശേഷം മുന്‍പെങ്ങുമില്ലാത്ത ആരോഗ്യ പ്രതിസന്ധികള്‍ക്കിടയിലും വേദനകള്‍ കടിച്ചിറക്കി ഉടപ്പിറപ്പുകള്‍ക്ക് വേണ്ടി കൈയൊപ്പ് പതിപ്പിച്ചു കൊണ്ടിരിക്കുന്ന ഓരോ നേഴ്‌സിനും വേണ്ടി നെഞ്ചുരുകി പ്രാര്‍ഥിക്കുവാനും നമുക്കാവേണ്ടതുണ്ട്.

അടുത്ത നിമിഷം എന്തുവരും എന്ന് പ്രവചനം സാധ്യമാകാത്ത കാലഘട്ടത്തിലൂടെ നാം കടന്നു പോകുമ്പോള്‍ പ്രതിരോധം ചികിത്സയേക്കാള്‍ ഉത്തമം എന്ന ആപ്തവാക്യം അക്ഷരംപ്രതി സാക്ഷാല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. തങ്ങളുടെതല്ലാത്ത കാരണങ്ങളാല്‍ സകലബന്ധങ്ങളില്‍ നിന്നും വേര്‍പെട്ട് പോകുന്ന മനുഷ്യരെ സ്നേഹത്തിന്റെ നൂല്‍പാലത്തില്‍ ചേര്‍ത്ത് കരപറ്റിക്കുവാനുള്ള ശ്രമങ്ങളിലാണ് ഓരോ നഴ്സും ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്. ഭയപ്പാടിന്റെ കനലുകള്‍ തീര്‍ത്ത അന്തരീക്ഷത്തില്‍ സമാശ്വാസത്തിന്റെ പുഞ്ചിരിയും തലോടലുമായും, മുട്ടില്ലാതെ വലിച്ചു വിട്ടിരുന്ന പ്രാണവായുവിന്റെ അളവ് ക്രമാതീതമായി ഏറ്റക്കുറച്ചിലുകള്‍ നേരിട്ടപ്പോള്‍ പ്രാണന്റെ കണക്ടിംഗ് ലിങ്കായും, കുടിനീരിനായി നാക്ക് നീട്ടുന്ന മനുഷ്യമക്കള്‍ക്ക് ജലകണികകള്‍ കൊണ്ട് ഉള്ളുണര്‍ത്തുന്ന ജീവനാഡിയായും, ജീവന്‍ മരണ സംഘര്‍ഷങ്ങളില്‍ ആടിയുലയുന്ന മാനവരുടെ ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളിലെ നായകരായി വിവിധ ആരോഗ്യ പ്രവര്‍ത്തകരെ കോര്‍ത്തിണക്കുന്ന കണ്ണിയായും, ആശങ്കകളുടെ മുള്‍മുനയില്‍ നില്‍ക്കുന്ന ബന്ധുജനങ്ങള്‍ക്ക് ധീരതയുടെ ശബ്ദമായും ഓരോ നഴ്സും പ്രവര്‍ത്തിച്ചു വരുന്നു. മാസ്‌കിന്റെ വീര്‍പ്പുമുട്ടലുകളും പി.പി.ഇ. കിറ്റുകളുടെ വിങ്ങലുകളും, ശാരീരികമായ അവശതകളും സഹജീവികളുടെ നൊമ്പരങ്ങള്‍ക്കിടയില്‍ അവര്‍ വിസ്മരിക്കുന്നു.

പഠനം കഴിഞ്ഞ് വിദേശത്ത് ഉന്നത ജോലി, ഭേദപ്പെട്ട ശമ്പളം, ഉയര്‍ന്ന ജീവിത നിലവാരം എന്ന പഴയകാല സ്വപ്നങ്ങളല്ല, നില്‍ക്കുന്ന ഭൂമികയില്‍ നിലനില്‍പിന്ന് വേണ്ടി പോരാടുന്ന ജീവികളെ പ്രതീക്ഷയുടെ തുരുത്തുകളിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്ന പുതിയ ദൗത്യമാണ് നഴ്സുമാര്‍ നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്. യോഗ്യതക്കും താല്‍പര്യത്തിനുമൊപ്പം ധീരതയും, കരുതലും കൈമുതലായുള്ളവര്‍ക്ക് മാത്രമേ മുന്നോട്ടുള്ള കാലഘട്ടത്തില്‍ ഈ മേഖലയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയു.

മറ്റുള്ളവര്‍ക്കു വേണ്ടി ജീവന്‍ ബലികഴിക്കുക എന്നതിനേക്കാള്‍ വലിയ ത്യാഗമില്ല, എന്ന ആപ്തവാക്യം ഓര്‍മിച്ചുകൊണ്ട് ഒരിക്കല്‍ കൂടി നമുക്ക് കൈകോര്‍ക്കാം. നാളെയുടെ ആരോഗ്യത്തിനായി പരസ്പര സഹകരണത്തോടെ സ്വസുരക്ഷ, സാമൂഹ്യസുരക്ഷ എന്ന ലക്ഷ്യത്തിലേക്ക് ഉറച്ച ചുവടുകള്‍ വെക്കാം. വളര്‍ന്നു വരുന്ന സാങ്കേതിക വിദ്യകള്‍ രോഗീ പരിചരണത്തില്‍ സമന്വയിപ്പിക്കുവാനുള്ള മികവ് നേടുന്നതോടൊപ്പം ദൗത്യ വിജയങ്ങള്‍ക്കായി സ്വതാല്‍പര്യങ്ങള്‍ പണയപ്പെടുത്തുവാനും നഴ്സുമാര്‍ സജ്ജരാണ്.
ലോകം ആരോഗ്യ മേഖലയില്‍ ചുറ്റിതിരിയുമ്പോള്‍ ആരോഗ്യമുണ്ടെങ്കില്‍ മാത്രമേ എത്ര സമ്പാദ്യം ഉണ്ടായിട്ടും പ്രയോജനം ഉള്ളൂ എന്ന യാഥാര്‍ഥ്യം അന്വര്‍ത്ഥമാകുമ്പോള്‍, ആരോഗ്യ മേഖലയുടെ ജീവനായ നേഴ്സ്മാരുടെ ആരോഗ്യത്തിനും മാനവരാശിയുടെ സ്വസ്ഥതക്കും വേണ്ടി ഹൃദയം തൊട്ട് പ്രാര്‍ഥിക്കാം.

 

അധ്യാപകര്‍ സമൂഹത്തിന്റെ മാതൃക

ദേശീയ തലത്തില്‍ വിപുലമായി ആചരിക്കപ്പെടുന്ന അധ്യാപക ദിനത്തോടനുബന്ധിച്ച് ഇസ്‌ലാമിക കാഴ്ചപ്പാടില്‍ ഒരു വിദ്യാഭ്യാസ വിചിന്തനം ഉചിതമായിരിക്കുമല്ലൊ.
ഇസ്‌ലാം, വിദ്യാഭ്യാസത്തിന് അത്യധികം പ്രോത്സാഹനവും പരിഗണനയും നല്‍കുന്നു. ഖുര്‍ആനിന്റെ പ്രഥമ ബോധനത്തില്‍ തന്നെ വായനയും എഴുത്തും ഊന്നിപ്പറയുന്നുണ്ട്. അത് മുഖേന അജ്ഞതയകറ്റി വിജ്ഞാനം കരഗതമാക്കാന്‍ ഇസ്‌ലാം പ്രേരണ ചെലുത്തുന്നു. മനുഷ്യന്റെ സവിശേഷതയെപ്പറ്റി മനുഷ്യസൃഷ്ടിപ്പുമായി ബന്ധപ്പെട്ട പ്രഥമ പരാമര്‍ശത്തില്‍ തന്നെ വ്യക്തമായി സൂചിപ്പിക്കുന്നു.

മനുഷ്യന്റെ സവിശേഷതകളില്‍ സുപ്രധാനമായ കാര്യമായി ഖുര്‍ആന്‍ എടുത്തു പറയുന്ന കാര്യം ഇപ്രകാരമാണ്: ”ആദമിന് വസ്തുക്കളുടെ നാമങ്ങളെക്കുറിച്ച് ബോധനം നല്‍കി. എന്നിട്ട് മലക്കുകള്‍ക്ക് മുമ്പില്‍ അവ പ്രദര്‍ശിപ്പിച്ചുകൊണ്ട് പറഞ്ഞു: നിങ്ങള്‍ സത്യവാദികളാണെങ്കില്‍ ഇവയുടെ നാമങ്ങള്‍ പറയുവീന്‍. അവര്‍ പറഞ്ഞു: നീ പരിശുദ്ധന്‍, നീ പഠിപ്പിച്ചുതന്നതല്ലാതെ ഒന്നും ഞങ്ങള്‍ക്കറിയില്ല. നിശ്ചയം നീ മാത്രമാണ് സര്‍വജ്ഞനും അഗാധജ്ഞാനിയും’ (വി.ഖു 2:31,32).
ഈ വിവരണത്തില്‍ വിദ്യാഭ്യാസത്തിന്റെ രണ്ട് മൗലിക ധാരകളെ സംബന്ധിച്ച പരാമര്‍ശം അടങ്ങുന്നു. ഒന്ന്, കാര്യങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപനം. രണ്ട്, പഠിച്ച കാര്യങ്ങള്‍ പ്രകടിപ്പിക്കുന്ന ആവിഷ്‌ക്കാരം.

വിദ്യാഭ്യാസ പ്രക്രിയയുടെ രണ്ട് അടിസ്ഥാന ശിലകളാണ് അധ്യാപനവും അധ്യാപനത്തിന്റെ ഉപോത്പന്നമാകുന്ന ആവിഷ്‌ക്കാര ശേഷി രൂപപ്പെടലും. പഠനത്തിന്റെ അനന്തരഫലമായി രൂപംകൊള്ളേണ്ട ആവിഷ്‌ക്കാര ശേഷികളാണ് ഭാഷണ നൈപുണിയും ആലേഖന സിദ്ധിയും. വിശുദ്ധ ഖുര്‍ആനിന്റെ പ്രഥമ വചനങ്ങളില്‍ സുറതുല്‍ അലഖില്‍ തൂലികയും വായനയും പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. 2:31,32 വചനങ്ങളില്‍ അധ്യാപനവും ആവിഷ്‌ക്കാരവും പരാമര്‍ശിച്ചിരിക്കുന്നു. 55:4 ല്‍ ഭാഷണശേഷി പഠിപ്പിച്ചതിനെപ്പറ്റിയും 68:1 ല്‍ തൂലിക ശേഷിയെപ്പറ്റിയും സൂചിപ്പിക്കുന്നു. മനുഷ്യാസ്തിത്വത്തിന്റെ സവിശേഷതകള്‍ ഖുര്‍ആന്‍ ഈ വാക്യഖണ്ഡങ്ങളില്‍ വിശകലനം ചെയ്തിരിക്കുന്നു.

”പടച്ചവന്‍ അവനുദ്ദേശിച്ചവര്‍ക്ക് ജ്ഞാനം നല്‍കുന്നു. ജ്ഞാനം ലഭിച്ചവര്‍ക്ക് അളവറ്റ ഐശ്വര്യം ലഭിച്ചുകഴിഞ്ഞു. ബുദ്ധിയുള്ളവരേ ഇത് ഗ്രഹിക്കുന്നുള്ളൂ”(2:29). ”ചോദിക്കുക, അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാന്മാര്‍ മാത്രമേ ചിന്തിക്കുകയുള്ളൂ’ (39:9).

ജ്ഞാനം വര്‍ധിപ്പിച്ചുതരാന്‍ നിരന്തരം പ്രാര്‍ഥിക്കണമെന്ന് ഖുര്‍ആന്‍ ആജ്ഞാപിക്കുന്നു. ”എനിക്ക് നീ ജ്ഞാനം വര്‍ധിപ്പിച്ചുതരേണമേ എന്ന് പ്രാര്‍ഥിക്കുക.’ (20:14).
ജ്ഞാനാര്‍ജനത്തിന്റെ മുഖ്യോപാധികളായ ദര്‍ശനവും ശ്രവണവും മനനവും വേണ്ടവിധം ഉപയോഗിക്കാത്തവരെ ഖുര്‍ആന്‍ മൃഗതുല്യരായാണ് വിശേഷിപ്പിച്ചത്. ‘അവര്‍ക്ക് മനസ്സുകളുണ്ട്. അവകൊണ്ട് അവര്‍ സത്യം ഗ്രഹിക്കുന്നില്ല. അവര്‍ക്ക് കണ്ണുകളുണ്ട്. അവയാല്‍ അവര്‍ സത്യം കാണുന്നില്ല. അവര്‍ക്ക് കാതുകളുണ്ട്. അവയിലൂടെ അവര്‍ സത്യം കേള്‍ക്കുന്നില്ല. അവര്‍ മാടുകളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് അശ്രദ്ധര്‍!’ (7:179).

ജ്ഞാനത്തിന്റെയും സംസ്‌കൃതിയുടെയും അനന്യവും അമൂല്യവുമായ ആധാര സ്രോതസ്സാണ് ഖുര്‍ആന്‍. മനുഷ്യന്റെ ജീവിതവിജയത്തിന്റെ അടിസ്ഥാന ധാരകളെ സംബന്ധിച്ച അവബോധം ആര്‍ജിക്കലും അവ പ്രയോഗവത്കരിക്കലുമാണ് ശരിയായ വിദ്യാഭ്യാസം. ഈ വിദ്യാഭ്യാസത്തിന്റെ ആധാര കലവറയായ ഖുര്‍ആന്‍ ഒരു ചലനാത്മക ഗ്രന്ഥം (Dynamic Text) ആണ്. ഈ ടെക്‌സ്റ്റിന്റെ പാഠങ്ങളെ പ്രയോഗവത്ക്കരിക്കാനുള്ള മാതൃകായോഗ്യനായ ഗുരുനാഥനും പരിശീലകനുമാണ് പ്രവാചകന്‍. നബി(സ്വ) പറയുന്നു: ”എന്നെ അധ്യാപകനും ജനങ്ങള്‍ക്ക് കാര്യങ്ങള്‍ സുഗമമാക്കിക്കൊടുക്കുന്നവനുമായിട്ടാണ് നിയോഗിച്ചിരിക്കുന്നത്’ (മുസ്‌ലിം 2711).

നബിയെപ്പറ്റി അല്ലാഹു പരിചയപ്പെടുത്തുന്നു: ”എപ്രകാരമെന്നാല്‍, നിങ്ങള്‍ക്ക് നാം നിങ്ങളില്‍ നിന്നൊരു ദൂതനെ അയച്ചുതന്നു. അദ്ദേഹം നിങ്ങള്‍ക്ക് നമ്മുടെ സന്ദേശങ്ങള്‍ ഓതിത്തരുന്നു. നിങ്ങളെ സംസ്‌കരിക്കുന്നു. നിങ്ങള്‍ക്ക ്‌വേദവും ജ്ഞാനവും പഠിപ്പിക്കുന്നു. നിങ്ങള്‍ക്കറിയാത്ത കാര്യങ്ങളെല്ലാം അദ്ദേഹം നിങ്ങളെ പഠിപ്പിക്കുന്നു’ (2:181).
ഒരു യഥാര്‍ഥ അധ്യാപകന്റെ മാതൃകകള്‍ പ്രവാചകന്റെ അധ്യാപനരീതികള്‍ പഠനവിധേയമാക്കിയാല്‍ സുതരാം വ്യക്തമാണ്. വിദ്യാഭ്യാസത്തിന്റെ മേഖലയിലുള്ള അധ്വാനം സ്വര്‍ഗപ്രവേശനത്തിനുള്ള സരണിയാണെന്ന് പ്രവാചക അധ്യാപനത്തില്‍ കാണാം.

ഇസ്‌ലാമിക വിദ്യാഭ്യാസ ദര്‍ശനം

മനുഷ്യന്‍ ഭൂമിയിലെ കേന്ദ്രസ്ഥാനീയനാണ്. ”ഭൂമിയെ അവന്‍ മനുഷ്യര്‍ക്കുവേണ്ടി സ്ഥാപിച്ചിരിക്കുന്നു‘ (55:10). ”ഞാനിതാ ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കാന്‍ പോകുന്നു എന്ന് നിന്റെ നാഥന്‍ മലക്കുകളോട് പറഞ്ഞു’ (2:30). ”ഭൂമിയിലുള്ളതെല്ലാം നിങ്ങള്‍ക്കായി സൃഷ്ടിച്ചവന്‍’ (2:29).

മനുഷ്യന് മാത്രം അവകാശപ്പെടാവുന്ന ഇച്ഛാശക്തിയുപയോഗിച്ച് ജീവിതത്തില്‍ ത്യാജ്യഗ്രാഹ്യ ബോധമുപയോഗിച്ച് ജീവിതം കെട്ടിപ്പടുക്കാന്‍ പ്രാപ്തനാക്കുക എന്നതാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്ന വിദ്യാഭ്യാസ ദര്‍ശനത്തിന്റെ അടിത്തറ. ഈ വീക്ഷണകോണില്‍ നിന്നുകൊണ്ട് വിദ്യാഭ്യാസ ലക്ഷ്യങ്ങളില്‍ ഒന്ന് വ്യക്തിയുടെ സര്‍വതോന്മുഖമായ വികാസം ആണ്. വ്യക്തിയുടെ പ്രവര്‍ത്തനമേഖലകള്‍ ബൗദ്ധികം (Cognitive domain), വൈകാരികം (Affective domain), ഇന്ദ്രിയശ്ചാലകം (Psychomotor domain) എന്നിവയായി തരം തിരിക്കാവുന്നതാണ്. ഈ മൂന്ന് മേഖലകളുടെയും സമഗ്രമായ വളര്‍ച്ച ഉറപ്പുവരുത്തല്‍. ഒരു ആശയം വിവിധ പഠനപ്രവര്‍ത്തനങ്ങളിലൂടെ മനുഷ്യന്റെ ബൗദ്ധികമേഖലയില്‍ ഇടം നേടുകയും ആ അറിവ് അവന്റെ വികാരവും മനോഭാവവും ആയിത്തീരണം. അതോടൊപ്പം ആ അറിവ് അവന്റെ മസ്തിഷ്‌ക്കത്തില്‍ അഥവാ ഇന്ദ്രിയശ്ചാലക മേഖലയില്‍ പതിയണം. സത്യം പറയണം എന്ന ആശയം നാവിലൂടെ സാക്ഷാല്‍ക്കരിക്കപ്പെടണം. ശരീരം, മനസ്സ്, ആത്മീയതലം എന്നിവയുടെ വികാസം സാധ്യമാകണം.

(രണ്ട്) വ്യക്തിത്വത്തിന്റെ ഉദ്ഗ്രന്ഥിതവും സന്തുലിതവുമായ വികാസം മനുഷ്യജീവിതത്തിന്റെ എല്ലാ തുറകളിലും അനുവര്‍ത്തിക്കേണ്ട നയനിലപാടുകളെ സൂക്ഷ്മമായും സമഗ്രമായും പ്രതിപാദിക്കുന്ന ദര്‍ശനമാണ് ഇത്. മനുഷ്യജീവിത വ്യവഹാര മേഖലകളെ പരസ്പര പൂരകങ്ങളായും സന്തുലിതമായും ഏകോപനത്തോടെയും വളര്‍ത്തിയെടുക്കുക എന്നതാണ്.

(മൂന്ന്) കരുത്തും സ്ഥൈര്യവുമുള്ള വ്യക്തിത്വങ്ങളെ വളര്‍ത്തിയെടുക്കല്‍ ജീവിതത്തെപ്പറ്റിയുള്ള അനിവാര്യമായ തിരിച്ചറിവിലൂടെ കരുത്തും സ്ഥൈര്യവുമുള്ള വ്യക്തിത്വങ്ങളെ വളര്‍ത്തിയെടുക്കലാണ്. ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ശരിയായ വീക്ഷണം രൂപവത്ക്കരിക്കുന്നതിലൂടെ വ്യക്തിയെ കരുത്തനാക്കിത്തീര്‍ക്കാന്‍ പറ്റും. ഇതോടൊപ്പം നാഗരികതയുടെയും സംസ്‌കാരത്തിന്റെയും വളര്‍ച്ചയും സംസ്ഥാപനവും വളര്‍ച്ച കൈവരിക്കുക എന്നിവക്കെല്ലാം ഉപയുക്തമാകണമെന്നതാണ് വിദ്യാഭ്യാസത്തിന്റെ മൗലിക ലക്ഷ്യങ്ങള്‍.

അധ്യാപകന് വേണ്ട ഗുണങ്ങള്‍

അധ്യാപകന്‍ പഠനബോധന പ്രക്രിയയിലെ മൗലിക ഘടകമാകുന്നു. അധ്യാപകന് ഉത്കൃഷ്ടമായ സവിശേഷതകള്‍ ഉണ്ടായിരിക്കണമെന്ന് ഇസ്‌ലാം നിഷ്‌ക്കര്‍ഷിക്കുന്നു.
ആത്മവിശ്വാസം: വിഷയത്തിലുള്ള വ്യക്തവും കൃത്യവുമായ ധാരണയും അത് പകര്‍ന്നുകൊടുക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസവും ഉണ്ടായിരിക്കണം.
വ്യക്തവും ആഴത്തിലുള്ളതുമായ അറിവ്: താന്‍ കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെയും അനുബന്ധ വിഷയങ്ങളുടെയും പരിണാമ വികസനങ്ങളും ആനുകാലിക വളര്‍ച്ചയും അധ്യാപകന്‍ നിരന്തരം മനസ്സിലാക്കിക്കൊണ്ടിരിക്കണം.
സംവദിക്കാന്‍ സ്വാതന്ത്ര്യം അനുവദിക്കല്‍
അധ്യാപകന്‍ ശിശു സൗഹൃദനിലപാടുകാരനാകണം
പഠിതാക്കള്‍ക്ക് അംഗീകാരവും ആദരവും നല്‍കല്‍
അധ്യാപകന്‍ തികഞ്ഞ മാതൃകയായിരിക്കണം: വിദ്യാര്‍ഥികള്‍ക്ക് ജീവിതം ക്രമപ്പെടുത്താനുള്ള മാതൃകയായിരിക്കണം അധ്യാപകന്‍. വിവിധ വിജ്ഞാന ശാഖകളുടെ ഉദ്ഗ്രഥനത്തിലൂടെയാണ് നല്ല ഒരു അധ്യാപകന്‍ രൂപംകൊള്ളുന്നത്

 

 

മുൻപത്തെ ലേഖനം ജീവിതശൈലീ മാറ്റത്തിന് പറ്റിയ കാലം
അടുത്ത ലേഖനം നാനാത്വത്തില്‍ ഏകത്വം – ജവഹര്‍ലാല്‍ നെഹ്‌റു

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History