ഹോം > വീക്ഷണം... > നാനാത്വത്തില്‍ ഏകത്വം – ജവഹര്‍ലാല്‍ നെഹ്‌റു

1 മിനിറ്റ് വായിച്ചില്ല

നാനാത്വത്തില്‍ ഏകത്വം – ജവഹര്‍ലാല്‍ നെഹ്‌റു

ഉള്ളടക്കം

ഇന്ത്യയുടെ നാനാത്വം വമ്പിച്ചതാണ്. അത് പ്രത്യക്ഷമാണ്. അത് ഉപരിതലത്തില്‍ പൊന്തിനില്‍ക്കുന്നു. ആര്‍ക്കും കാണാന്‍ വിരോധമില്ല. ദേഹപ്രകൃതികളെയും മാനസികങ്ങളായ ചില സമ്പ്രദായങ്ങളെയും സവിശേഷതകളെയുമാണ് അതു കുറിക്കുന്നത്. വടക്കുപടിഞ്ഞാറുള്ള പഠാണിയും അങ്ങ് ദൂരെ തെക്കുള്ള തമിഴനും തമ്മില്‍, പുറമെ കാണാന്‍ പൊതുവായി വളരെയൊന്നുമില്ല. അവരുടെ വംശപാരമ്പര്യങ്ങളില്‍ ചില പൊതുതന്തുക്കളെ കണ്ടേക്കാമെങ്കിലും, അവ ഒന്നല്ല, മുഖത്തിലും ആകൃതിയിലും ഭക്ഷണത്തിലും വസ്ത്രത്തിലും, അവര്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ഭാഷയുടെ കാര്യം പറയേണ്ടതുമില്ലല്ലോ. വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി സംസ്ഥാനമാകുമ്പോഴേക്കും മധ്യേഷ്യ മണത്തുതുടങ്ങുകയായി. കാശ്മീരിലെന്നപോലെ അവിടത്തെയും പല ആചാരങ്ങളും നമ്മെ ഹിമാലയത്തിനപ്പുറത്തുള്ള രാജ്യങ്ങളെക്കുറിച്ചോര്‍മിപ്പിക്കുന്നു.
പഠാണികളുടെ ജനകീയ നൃത്തങ്ങള്‍ റഷ്യന്‍ കോസ്സാക് നൃത്തത്തോട് അത്ഭുതകരമാം വണ്ണം സാദൃശ്യമുള്ളതാണ്. ഇങ്ങനെയുള്ള വ്യത്യാസങ്ങളൊക്കെയുണ്ടെങ്കിലും, പഠാണിയില്‍ ഇന്ത്യയുടെ മുദ്രപതിഞ്ഞിരിക്കുന്നത് തെറ്റിദ്ധരിക്കാന്‍ ഇടയില്ല. തമിഴ്‌നാട്ടിലാകട്ടെ അത് പ്രത്യക്ഷവുമാണ്. ഇതിലൊന്നും അത്ഭുതപ്പെടാനില്ല.
എന്തുകൊണ്ടെന്നാല്‍ ഈ അതിര്‍ത്തിദേശങ്ങളും, എന്തിന് അഫ്ഘാനിസ്ഥാന്‍ കൂടിയും അനേകായിരം കൊല്ലങ്ങളോളം ഇന്ത്യയോട് ചേര്‍ന്നുനിന്നിട്ടുള്ളവയാണ്. ഇസ്‌ലാം വരുന്നതിനു മുമ്പ് അഫ്ഘാനിസ്ഥാനിലേയും മധ്യേഷ്യയുടെ ചില ഭാഗങ്ങളിലേയും നിവാസികളായിരുന്ന പണ്ടത്തെ തുര്‍ക്കികളും ഇതര വംശ്യരും മിക്കവാറും ബുദ്ധമതക്കാരായിരുന്നു. അതിനുമുമ്പ്, ഇതിഹാസങ്ങളുടെ കാലത്ത് ഹിന്ദുക്കളും. അതിര്‍ത്തി പ്രദേശങ്ങള്‍ പുരാതനേന്ത്യന്‍ സംസ്‌കാരത്തിന്റെ മുഖ്യകേന്ദ്രങ്ങളില്‍ ഒന്നായിരുന്നു. സ്മാരകങ്ങളുടെയും ഭിക്ഷമന്ദിരങ്ങളുടെയും, വിശേഷിച്ച് തക്ഷശിലയിലെ മഹാസര്‍വകലാശാലയുടെയും നഷ്ടാവശിഷ്ടങ്ങള്‍ ഇന്നും അവിടെ സുലഭമാണ്. രണ്ടായിരം കൊല്ലം മുമ്പ് തക്ഷശില കേള്‍വിയുടെ കൊടുമുടിയില്‍ എത്തിയിരുന്നു. ഇന്ത്യയില്‍ നിന്നും ഏഷ്യയുടെ നാനാഭാഗങ്ങളില്‍നിന്നും വിദ്യാര്‍ഥികള്‍ അവിടേക്കാകര്‍ഷിക്കപ്പെട്ടിരുന്നു. മതത്തില്‍ വന്ന മാറ്റങ്ങള്‍ ഒരു വ്യത്യാസം വരുത്തിത്തീര്‍ത്തു. എന്നാല്‍ ആ പ്രദേശങ്ങളിലെ ജനതയില്‍ വികസിച്ചുവന്നിരുന്ന മാനസികമായ പശ്ചാത്തലങ്ങളെ പാടെ മാറ്റാന്‍ കഴിഞ്ഞില്ല.

പഠാണിയും തമിഴനും അങ്ങേയറ്റത്തും ഇങ്ങേയറ്റത്തുമുള്ള രണ്ടുദാഹരണങ്ങളാണ്. മറ്റുള്ളവര്‍ ഇവയുടെ നടുവില്‍ അങ്ങിങ്ങു കിടക്കുന്നു. അവര്‍ക്കെല്ലാം അവരെ വെവ്വേറെ ചൂണ്ടിക്കാണിക്കുന്ന പ്രകൃതികളുണ്ട്. അതിലുമേറെയായി ഇന്ത്യയുടെ സവിശേഷചിഹ്നവുമുണ്ട്. ബംഗാളികള്‍, മഹാരാഷ്ട്രര്‍, ഗുജറാത്തികള്‍, തമിഴര്‍, ആന്ധ്രദേശക്കാര്‍, ഒറിയക്കാര്‍, ആസ്സാംകാര്‍, കര്‍ണാടകക്കാര്‍, മലയാളികള്‍, സിന്ധികള്‍, പഞ്ചാബികള്‍ പഠാണികള്‍, കാശ്മീരികള്‍, രജപുത്രര്‍, ഹിന്ദുസ്ഥാനി ഭാഷക്കാരായ വമ്പിച്ച മധ്യദേശക്കാര്‍ ഇവരെല്ലാം അനേകം നൂറ്റാണ്ടുകളായി തങ്ങളുടെ പ്രത്യേകമായ വ്യതിരേകധര്‍മങ്ങള്‍ പുലര്‍ത്തിപ്പോന്നിട്ടുണ്ട്. പരമ്പരാപ്രാപ്തങ്ങളായ പഴങ്കഥകളിലും രേഖകളിലും പറഞ്ഞിട്ടുള്ള അതേ ഗുണദോഷങ്ങള്‍ ഇന്നും അവരിലുണ്ട്. എന്നിട്ടും ഈ യുഗയുഗാന്തരങ്ങളില്‍ അവര്‍, ദേശീയമായി ഒരേ പൈതൃകത്തോടും മാനസികവും ധാര്‍മികവുമായി ഒരേ തരതത്തില്‍പ്പെടുന്ന ഗുണവിശേഷങ്ങളോടും കൂടി, സവിശേഷം ഭാരതീയ രായിത്തന്നെയിരുന്നു. ജീവത്തും ചൈതന്യപൂര്‍ണവുമായ എന്തോ ഒന്ന് ഈ പൈതൃകത്തിലുണ്ടായിരുന്നു. ജീവിതത്തെയും ജീവിതത്തിന്റെ പ്രശ്‌നങ്ങളെയും സംബന്ധിച്ചു കൈക്കൊണ്ട തത്ത്വശാസ്ത്രപരമായ മനോഗതിയിലും ജീവിതരീതികളിലും അത് പ്രത്യക്ഷപ്പെട്ടു. പുരാതന ചീനയെപ്പോലെ പുരാതനേന്ത്യയും സ്വയമേവ ഒരു പ്രപഞ്ചമായിരുന്നു. എല്ലാ കാര്യങ്ങള്‍ക്കും ആകൃതി നല്‍കിയ ഒരു സംസ്‌കാരവും പരിഷ്‌കാരവും, വിദേശീയങ്ങളായ സ്വാധീനതകള്‍ അടിഞ്ഞു കേറി ആ സംസ്‌കാരത്തെ ബാധിച്ചു. അതില്‍ ലയിക്കുകയും ചെയ്തു. ഭിന്നിച്ചകലാനുള്ള വാസനകള്‍ ഉടന്‍ തന്നെ ഒരു സുഭഗമേളനം സാധിക്കാനുള്ള യത്‌നത്തെ പൊക്കിക്കൊണ്ടുവന്നു. ഏതോ തരത്തിലുള്ള ഒരു ഏകത്വത്തിന്റെ സ്വപ്നമാണ് പരിഷ്‌കാരത്തിന്റെ പ്രഭാതം മുതല്‍ക്കിങ്ങോട്ട് ഇന്ത്യയുടെ മനസ്സില്‍ സ്ഥലം പിടിച്ചിട്ടുള്ളത്. പുറമേനിന്നു വെച്ചുകെട്ടിയ എന്തോ ഒന്നായോ, ബാഹ്യ കാര്യങ്ങളില്‍, എന്തിന്, വിശ്വാസങ്ങളില്‍പ്പോലും ഒരു സാമാന്യത്വം സാധിക്കലായോ അല്ലാത്ത ഏകത്വം വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. അത് കൂടുതല്‍ അഗാധ തരമായ ഒന്നാണ്. അതിന്റെ പരിധിക്കുള്ളില്‍ വിശ്വാസത്തേയോ ആചാരത്തേയോ സംബന്ധിച്ച ഏറ്റവും വിപുലമായ സഹിഷ്ണുത പാലിക്കപ്പെട്ടു പോന്നു. ഓരോ തരത്തിലുള്ള വൈവിധ്യത്തെയും അംഗീകരിക്കുക മാത്രമല്ല പ്രോത്സാഹിപ്പിക്കുക പോലും ചെയ്തുവന്നു.

ഒരു ദേശ ീയ വിഭാഗത്തിന്റെ ഉള്ളില്‍ത്തന്നെയും വലുതോ ചെറുതോ ആയ വ്യത്യാസങ്ങള്‍ എന്നും കണ്ടെത്താന്‍ കഴിയും. ആ വിഭാഗം എത്ര അടുത്തു ബന്ധപ്പെട്ടതായാലും ശരി ആ വിഭാഗത്തിന്റെ കാതലായ ഐക്യം വെളിവാകുന്നത് അതിനെ മറ്റൊരു ദേശീയവിഭാഗവുമായി താരതമ്യപ്പെടുത്തുമ്പോഴാണ്. പക്ഷേ, ഒന്നോര്‍ക്കേണ്ടതുണ്ട്. തൊട്ടുനില്‍ക്കുന്ന രണ്ടുവിഭാഗങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍, അതിര്‍വരമ്പിനടുത്തെത്തുമ്പോള്‍ മങ്ങിമറഞ്ഞുപോവുകയോ കൂടിക്ക ലരുകയോ ചെയ്യുന്നുവെന്നും, സര്‍വത ഒരുതരം തുല്യത ഉത്പാദിപ്പിക്കുന്നതിനനുകൂലമാണ് ആധുനിക വികാസങ്ങളെന്നും പുരാതന മധ്യകാലങ്ങളില്‍ ഇന്ന ആശയം തന്നെ നിലവിലില്ലായിരുന്നു. നാടുവാഴി പ്രഭുത്വം, മതം, വംശം, സംസ്‌കാരം എന്നിവയെ സംബന്ധിച്ച ബന്ധങ്ങള്‍ക്കായിരുന്നു കൂടുതല്‍ പ്രാധാന്യം. എങ്കിലും അറിയപ്പെട്ടിട്ടുള്ള ചരിത്രത്തിന്റെ ഏതു കാലഘട്ടത്തിലുമെന്നുതന്നെ പറയാം. ഒരിന്ത്യക്കാരന് ഇന്ത്യയുടെ ഏതുഭാഗത്തും ഏറെക്കുറെ സ്വവാസസ്ഥാനത്തിന്റെ ഒരു ബോധം അനുഭവപ്പെടുമായിരുന്നുവെന്നും, മറ്റേതു രാജ്യങ്ങളിലും ഒരന്യന്റെയും അപരിചിതന്റെയും ബോധമാണ് അവനുഭവപ്പെടുമായിരുന്നതെന്നും ഞാന്‍ വിചാരിക്കുന്നു. തന്റെ സംസ്‌കാരവും മതവും കുറെയൊക്കെ അംഗീകരിച്ചിട്ടുള്ള രാജ്യങ്ങളില്‍ അവനത്രതന്നെ അന്യത്വം അനുഭവപ്പെടുമായിരുന്നില്ല. ക്രിസ്ത്യാനികള്‍, ജൂതര്‍, പാര്‍സികള്‍, മുസ്‌ലിംകള്‍ എന്നിവരെപ്പോലെ ഇന്ത്യയില്‍ ഉത്ഭവിച്ചതല്ലാത്ത ഒരു മതത്തിന്റെ അനുയായികള്‍ ഇന്ത്യയില്‍ വന്നു കുടിപാര്‍ത്തപ്പോള്‍ ഏതാനും തലമുറയ്ക്കുള്ളില്‍ അവര്‍ സവിശേഷം ഭാരതീയരായിത്തീര്‍ന്നു. ഈ മതങ്ങളില്‍ ചിലതിലേക്കു പരിവര്‍ത്തനം ചെയ്ത ഇന്ത്യക്കാര്‍, മതം മാറിയിട്ടും ഇന്ത്യക്കാരല്ലാതായില്ല. ഇവരെല്ലാം മറ്റു രാജ്യങ്ങ ളില്‍ ഇവരും ആ രാജ്യക്കാരും തമ്മില്‍ മതപരമായ സമാനത്വം ഉണ്ടായിരുന്നാലും ഇന്ത്യക്കാരായും അന്യനാട്ടുകാരായും കരുതപ്പെട്ടുപോന്നു.

ദേശീയത്വമെന്ന സങ്കല്പത്തിനു വളരെയേറെ വികാസം സിദ്ധിച്ചിട്ടുള്ള ഇന്ന് മറുനാട്ടിലെ ഇന്ത്യക്കാര്‍, അവര്‍ തമ്മില്‍ ആഭ്യന്തര വ്യത്യാസങ്ങള്‍ എത്രയൊക്കെ ഉണ്ടായാലും, ഒരു ദേശീയവിഭാഗമായി രൂപപ്പെടുക എന്നത് അനിവാര്യമായിട്ടുണ്ട്. ഒരിന്ത്യന്‍ ക്രിസ്ത്യാനി എവിടെപ്പോയാലും ഇന്ത്യക്കാരനായേ അദ്ദേഹത്തെ ഗണിക്കുന്നുള്ളൂ. ഒരിന്ത്യന്‍ മുസ്‌ലിം തുര്‍ക്കിയിലോ, അറേബ്യയിലോ, ഇറാനിലോ ഇസ്‌ലാം ആധിപത്യമാളുന്ന മറ്റേതെങ്കിലും രാജ്യത്തിലോ പോയാലും ഇന്ത്യക്കാരനായേ കരുതപ്പെടുന്നുള്ളൂ.

കടപ്പാട്: ഇന്ത്യയെ കണ്ടെത്തല്‍, ജവഹര്‍ലാല്‍ നെഹ്‌റു, മാതൃഭൂമി ബുക്‌സ്, പേജ്: 68-71

മുൻപത്തെ ലേഖനം കരുതല്‍ കൊണ്ട് ഹൃദയം തൊടുന്നവര്‍
അടുത്ത ലേഖനം വൈകല്യമല്ല, ഭിന്നശേഷി

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History