ഹോം > തത്വചിന്തകര്‍... > അല്‍ ഫാറാബി

1 മിനിറ്റ് വായിച്ചില്ല

അല്‍ ഫാറാബി

ഉള്ളടക്കം

അരിസ്റ്റോട്ടിലിന്റെ ചിന്തകളെ അറബ് ലോകത്തിന് പരിചയപ്പെടുത്തുകയും നൂറിലേറെ ഗ്രന്ഥങ്ങളെഴുതുകയും ചെയ്ത് കാലത്തിനു മുമ്പേ നടന്ന തത്ത്വചിന്തകന്‍. അരിസ്‌റ്റോട്ടിലിനു ശേഷം വന്ന ഏറ്റവും വലിയ തത്ത്വജ്ഞാനിയെന്ന നിലയില്‍ ഫാറാബിയെ ദ്വിതീയാചാര്യന്‍ എന്ന് വിശേഷിപ്പിച്ചിരുന്നു.
തത്ത്വചിന്തകനും യവനചിന്തകളുടെ വ്യാഖ്യാതാവുമാണ് അല്‍ ഫാറാബി. ശരിയായ പേര് മുഹമ്മദുബ്‌നു മുഹമ്മദിബ്‌നി തര്‍ഖാനിബ്‌നി ഔസല്‍ഗ്. ഫാറാബി എന്നറിയപ്പെടുന്നു. പിതാവായ മുഹമ്മദുബ്‌നു തര്‍ഖാന്‍ തുര്‍കീ വംജനായ സേനാനായകനായിരുന്നു. തുര്‍കിസ്താനിലെ ഫാറാബ് ജില്ലയിലെ വസീജ് എന്ന സ്ഥലത്ത് ജനിച്ചു. ഫാറാബിയിലേക്ക് ചേര്‍ത്താണ് അല്‍ഫാറാബി എന്നറിയപ്പെട്ടത്. ജനനത്തിയ്യതി കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. മരണം 339/950ലാണ്. മരിക്കുമ്പോള്‍ 80നോടടുത്ത് പ്രായമുണ്ടായിരുന്നു. അതിനാല്‍ ജനനം ഏതാണ്ട് 258/870ല്‍ ആയിരിക്കുമെന്ന് കരുതപ്പെടുന്നു.

al-Farabi

കുട്ടിക്കാലത്ത് ജന്മസ്ഥലം വിട്ട് പിതാവിനൊപ്പം അന്നത്തെ വിജ്ഞാനകേന്ദ്രമായിരുന്ന ബഗ്ദാദിലേക്ക് പോയി. വിദ്യാഭ്യാസാനന്തരം ഹലബില്‍ ഹംദാനീ ഭരണാധികാരിയായ സൈഫുദ്ദൗലയുടെ സദസ്സില്‍ ചേര്‍ന്നു. ആ സംഘത്തില്‍ പ്രശസ്ത കവി മുതനബ്ബിയുമുണ്ടായിരുന്നു. സൈഫുദ്ദൗലയെ അനുഗമിച്ച് ദമസ്‌കസിലെത്തുകയും അവിടെ 20 വര്‍ഷത്തോളം കഴിച്ചുകൂട്ടുകയും ചെയ്തു. പിന്നീട് അവിടം വിട്ടു. മരണം വരെ സത്യാന്വേഷിയായി ജീവിതം നയിച്ചു. ഒരു കലാപകാലത്ത് ബഗ്ദാദില്‍ നിന്ന് ഹലബിലേക്കും അവിടെ നിന്ന് ദമസ്‌കസിലേക്കും യാത്ര ചെയ്യവേയാണ് വധിക്കപ്പെടുന്നത്. അവസാന നാളുകളില്‍ സ്വൂഫി രീതിയാണ് സ്വീകരിച്ചിരുന്നത്. കൂര്‍മബുദ്ധിയായിരുന്നു ഫാറാബിയുടെത്. ലൗകിക വിരക്തനും ശാന്തപ്രകൃതനുമായ അദ്ദേഹം ധാരാളം ചിന്തിച്ചു.

പ്രധാന ഗുരു ക്രിസ്ത്യാനിയായ യൂഹന്നാനുബ്‌നു ഹൈലാനായിരുന്നു. അക്കാലത്തെ യവനതത്ത്വശാസ്ത്രവിശാരദനായിരുന്ന അബുല്‍ബിശ്ര്‍ മത്തായിയില്‍ നിന്നും ഫാറാബി പഠിച്ചിരിക്കണം. ഒരൊറ്റ ആചാര്യനാല്‍ മാത്രം തൃപ്തിപ്പെടുന്ന വിദ്യാര്‍ഥിയായിരുന്നില്ല അദ്ദേഹം. അബൂബക്‌രിബ്‌നു സര്‍റാജില്‍ നിന്ന് വ്യാകരണം പഠിച്ചു. ഇബ്‌നുസര്‍റാജിന് തര്‍ക്കശാസ്ത്രം പഠിപ്പിച്ചുകൊടുക്കുകയും ചെയ്തു. ദാര്‍ശനിക വിഷയങ്ങളും ഗണിതവിജ്ഞാനീയങ്ങളും വൈദ്യവും ഖാദീ സ്വാഇദില്‍ നിന്നും അഭ്യസിച്ചു.

അരിസ്‌റ്റോട്ടിലിന്റെ ഗ്രന്ഥങ്ങള്‍ അറബിയില്‍ വിവര്‍ത്തനം ചെയ്യപ്പെടുന്നതിന് മുമ്പേ അവ എഡിറ്റ് ചെയ്തതിന്റെ കീര്‍ത്തി ഫാറാബിക്കുള്ളതാണ്. ഏതൊക്കെ ഗ്രന്ഥങ്ങളാണ് അരിസ്‌റ്റോട്ടിലിന്‍േറതെന്നും അവ ഏതേതു വിഷയങ്ങളിലുള്ളതാണെന്നും വക തിരിച്ചതും ഫാറാബി തന്നെ. ഫാറാബി സ്വീകരിച്ച മാതൃക തന്നെയാണ് യൂറോപ്യന്‍ ഭാഷകളിലേക്ക് അവ വിവര്‍ത്തനം ചെയ്തവരും സ്വീകരിച്ചത്. അവ അറബിയിലേക്ക് വിവര്‍ത്തനം ചെയ്ത മിക്കവരും ഫാറാബിയുടെ ശിഷ്യന്‍മാരാണ്. അരിസ്‌റ്റോട്ടിലിന്റെ ഗ്രന്ഥങ്ങള്‍ താഴെ പറയും വിധം ഫാറാബി തരംതിരിച്ചു.

1.തര്‍ക്കശാസ്ത്രത്തിലെ എട്ടു ഗ്രന്ഥങ്ങള്‍. 2. ഭൗതികതത്ത്വശാസ്ത്രത്തിലെ എട്ടു ഗ്രന്ഥങ്ങള്‍. 3. അതിഭൗതികം, സദാചാരം, രാഷ്ട്രീയം എന്നീ വിഷയങ്ങളിലുള്ള മൂന്ന് ഗ്രന്ഥങ്ങള്‍.

സവിശേഷമായ ഒരു പ്രപഞ്ചവീക്ഷണം ഫാറാബി ആവിഷ്‌കരിച്ചിട്ടുണ്ട്. ദൈവവിഭാവന, ദശബുദ്ധിസിദ്ധാന്തം എന്നിവ ഉള്‍ക്കൊള്ളുന്നതാണത്. ”അവശ്യംഭവനും തനതായ ഗുണവിശേഷണങ്ങളുടെ ഉടമയുമായ അല്ലാഹുവിന്റെ ആത്മപ്രസരണം വഴി ഒന്നുമുതല്‍ 10 വരെയുള്ള ബുദ്ധികള്‍ ജന്‍മം കൊള്ളുകയും അവയില്‍ നിന്ന് മനുഷ്യനടക്കമുള്ള ചേതനവും അചേതനവുമായ വസ്തുക്കളും ജീവികളും ഉടലെടുക്കുകയും ചെയ്യുന്നു” എന്നതാണ് ഫാറാബിയുടെ പ്രപഞ്ച സങ്കല്‍പം. ഓരോ അസ്തിത്വവും ഫാറാബിയുടെ വീക്ഷണത്തില്‍ ഒന്നുകില്‍ ‘അവശ്യം’ അതല്ലെങ്കില്‍ ‘സംഭവ്യം’ ആണ്. മൂന്നാമത് ഒരിനമില്ല. ഇതാണ് ഫാറാബിയുടെ ദൈവസങ്കല്‍പം.

ഗ്രന്ഥങ്ങള്‍:

നൂറിലധികം ഗ്രന്ഥങ്ങള്‍ ഫാറാബി രചിച്ചതായി കരുതപ്പെടുന്നു. അവയില്‍ പലതും ഇന്ന് ലഭ്യമല്ല. ചില ഗ്രന്ഥങ്ങളുടെ വിവര്‍ത്തനങ്ങള്‍ യൂറോപ്യന്‍ ഗ്രന്ഥാലയങ്ങളില്‍ ലഭ്യമാണ്. അറബിയില്‍ ലഭ്യമാകുന്നവയില്‍ പ്രധാനപ്പെട്ടവ ഇവയാണ്. ഫുസ്വൂലുല്‍ മസാഇല്‍, രിസാലതുന്‍ ഫില്‍ മന്‍ത്വിഖ്, രിസാലതുന്‍ ഫില്‍ ഖിയാസ്, രിസാലതുന്‍ ഫീ മാഹിയതിര്‍റൂഹ്, മബാദിഉ ആറാഇ അഹ്‌ലില്‍ മദീനതില്‍ ഫാദില, അസ്സിയാതുല്‍ മദനിയ്യ, അസ്സീറുതുല്‍ ഫാദില, ഗണിതം, രസതന്ത്രം, സംഗീതം തുടങ്ങിയവയില്‍ ഒമ്പതു ഗ്രന്ഥങ്ങളുടെ സഞ്ചയം. വ്യത്യസ്ത വിഷയങ്ങളില്‍ ഒമ്പതു ഗ്രന്ഥങ്ങളുടെ സഞ്ചയം. ഫാറാബിയുടെ ഗ്രന്ഥങ്ങളില്‍ മിക്കവയും അരിസ്‌റ്റോട്ടിലിന് ടിപ്പണിയും വ്യാഖ്യാനവും നിരൂപണവുമൊക്കെയാണെന്നാണ് ഫാറാബിയെപ്പറ്റിയുള്ള പ്രാമാണിക ഗ്രന്ഥങ്ങളില്‍ നിന്ന് ഗ്രഹിക്കാവുന്നത്. അദ്ദേഹത്തിന്റെതായി 17 ടീകകളും 60 സ്വതന്ത്ര ഗ്രന്ഥങ്ങളും 25 ലേഖനങ്ങളുമുണ്ട്. സംഗീതശാസ്ത്രത്തില്‍ ഫാറാബിയുടെ രണ്ട് ഗ്രന്ഥങ്ങളുണ്ട്. ഒരു സംഗീതോപകരണം പുതുതായി നിര്‍മിച്ചു. സിതാര്‍ (ഖാനൂന്‍) പോലുള്ള ഒരു തന്ത്രിവാദ്യം. ഫാറാബിയുടെ ശിഷ്യന്‍മാരില്‍ ഒരാളാണ് സകരിയ്യാ യോഹന്നാനുബ്‌നു അദിയ്യ് എന്ന ക്രിസ്ത്യന്‍ പണ്ഡിതന്‍.

മുൻപത്തെ ലേഖനം അല്‍ ബിത്‌റൂജി
അടുത്ത ലേഖനം അല്‍ ഫര്‍ഗാനി

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History