ഹോം > കേരള രാഷ്ട്രീയ നേതാക്കള്‍... > സി എച്ച് മുഹമ്മദ്‌കോയ

1 മിനിറ്റ് വായിച്ചില്ല

സി എച്ച് മുഹമ്മദ്‌കോയ

ഉള്ളടക്കം

കക്ഷി രാഷ്ട്രീയ ഭേദമെന്യേ കേരളീയ മനസ്സുകളിലെ അവിസ്മരണീയ നാമധേയമാണ് സി എച്ച് എന്ന അക്ഷരദ്വയം – സി എച്ച് മുഹമ്മദ്‌കോയ. കേരളത്തിലെ പ്രഥമ മുസ്‌ലിം മുഖ്യമന്ത്രിയും കേരളത്തിന്റെ എട്ടാമത്തെ മുഖ്യമന്ത്രിയും മുസ്‌ലിം ലീഗിന് അഭിമാനകരമായ അസ്തിത്വം നല്കിയ നേതാവുമായിരുന്നു സി എച്ച്.

C. H. Mohammed Koya

പയ്യംപുനത്തില്‍ അലി മുസ്‌ലിയാരുടെയും ചെയാരന്‍കണ്ടി മറിയുമ്മയുടെയും മകനായി 1927 ജൂലായ് 15ന് അത്തോളിയില്‍ ജനിച്ചു. കൊണ്ടൂര്‍ എയിഡഡ് എലിമെന്ററി സ്‌കൂളിലും വേളൂര്‍ മാപ്പിള എലിമെന്ററി സ്‌കൂളിലും കൊയിലാണ്ടി ബോര്‍ഡ് ഹൈസ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോഴിക്കോട് സാമൂതിരി കോളേജില്‍ 1943 ല്‍ ഇന്റര്‍ മീഡിയറ്റിന് ചേര്‍ന്നു.

തലശ്ശേരിയില്‍നിന്ന് പ്രതിവാര പത്രമായി പ്രസിദ്ധീകരിച്ച ചന്ദ്രികയിലും ന്യൂ ഡല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിച്ച ഡോണിലും മദിരാശിയില്‍ നിന്ന് പ്രസിദ്ധീകരിച്ച ഡെക്കാന്‍ ടൈംസിലും കുറിപ്പുകളെഴുതി. എം.കെ. അത്തോളി എന്ന തൂലികാ നാമത്തിലും തൂലിക ചലിപ്പിച്ചു. സാമൂതിരി കോളേജിലെ ഏറ്റവും ശ്രദ്ധേയനായ വിദ്യാര്‍ഥിയായിരുന്നു സി.എച്ച്.

1946 ല്‍ ചന്ദ്രിക പത്രാധിപ സമിതിയില്‍ അംഗമായ സി.എച്ച്. 1949 ല്‍ പത്രാധിപരായി. 1961 ല്‍ അഞ്ചുമാസക്കാലം കേരള നിയമസഭാ സ്പീക്കറായി. സ്പീക്കര്‍ സ്ഥാനത്തുനിന്ന് രാജി വച്ചു തിരിച്ചുവപ്പോള്‍ ചന്ദ്രികയുടെ ചീഫ് എഡിറ്റര്‍ പദവി ഏറ്റെടുത്തു.

വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങിയ സി.എച്ച് 1957ലാണ് ആദ്യമായി നിയമസഭാംഗമായത്. 1961ല്‍, തന്റെ 34-ാം വയസ്സില്‍ നിയമസഭയുടെ സ്പീക്കര്‍ പദവിയിലെത്തി. തന്റെ രാഷ്ട്രീയ വഴികാട്ടി കൂടിയായിരുന്ന സീതി സാഹിബിന്റെ നിര്യാണത്തെത്തുടര്‍ന്നായിരുന്നു ഈ പദവി ലബ്ധി. താനൂര്‍, മലപ്പുറം, കൊണ്ടോട്ടി, മങ്കട, മഞ്ചേരി എന്നീ മണ്ഡലങ്ങളുടെ പ്രതിനിധിയായും നിയമസഭയിലിരുന്നു. ഇതിനിടെ 1963ല്‍ മഞ്ചേരിയെ പ്രതിനിധീകരിച്ച് ലോക്‌സഭയിലും സി എച്ച് എത്തി.

ആദ്യ മുസ്‌ലിം മുഖ്യമന്ത്രി

നിസ്വാര്‍ഥ പൊതുപ്രവര്‍ത്തനത്തിന്റെ പ്രതീകമായി തിളങ്ങിയ സി എച്ച് മുഹമ്മദ് കോയയെത്തേടി നിരവധി പദവികളെത്തി. അതില്‍ ഏറ്റവും മികച്ചത് 1979 ഒക്‌ടോബര്‍ 12 മുതല്‍ ഡിസംബര്‍ ഒന്നുവരെയുള്ള 50 ദിവസമിരുന്ന മുഖ്യമന്ത്രി പദവി തന്നെയാണ്.

നിയമസഭാ സ്പീക്കര്‍ (ജൂണ്‍ 9, 1961 – നവംബര്‍ 11, 1961), ലോക്‌സഭാ മെമ്പര്‍ (1962-67, 1973-77), വിദ്യാഭ്യാസമന്ത്രി (മാര്‍ച്ച് 6, 1967 – ഒക്‌ടോബര്‍ 21, 1969), ആഭ്യന്തരമന്ത്രി, വിദ്യാഭ്യാസം (ഡിസംബര്‍ 01, 1969 – ആഗസ്ത് 01, 1970, ഒക്‌ടോബര്‍ 04, 1970 – മാര്‍ച്ച് 01, 1973), ധനകാര്യം, വിദ്യാഭ്യാസം (മാര്‍ച്ച് 25, 1977 – ഏപ്രില്‍ 25, 1977), വിദ്യാഭ്യാസം (ഏപ്രില്‍ 27, 1977 – ഡിസംബര്‍ 20, 1977, ഒക്‌ടോബര്‍ 04, 1978 – ഒക്‌ടോബര്‍ 27, 1978, ഒക്‌ടോബര്‍ 29, 1978 – ഒക്‌ടോബര്‍ 07, 1979), ഉപമുഖ്യമന്ത്രി (ഡിസംബര്‍ 28, 1981 – മാര്‍ച്ച് 17, 1982, ഏപ്രില്‍ 24, 1982 – സപ്തംബര്‍ 28, 1983) തുടങ്ങി നിരവധി വകുപ്പുകള്‍ സി എച്ച് കൈകാര്യം ചെയ്തു.

ഇതില്‍ ഏറ്റവും കൂടുതല്‍ കാലം ഏറ്റെടുത്തത് വിദ്യാഭ്യാസ വകുപ്പാണ്. കേരളത്തില്‍ വിദ്യാഭ്യാസവിപ്ലവത്തിന് അടിത്തറയിട്ടത് യഥാര്‍ഥത്തില്‍ സി എച്ച് മുഹമ്മദ് കോയയാണ്.

1967 ല്‍ കോത്താരി കമ്മീഷന്‍ മുന്‍നിര്‍ത്തി സര്‍വകലാശാല ആരംഭിക്കുന്നതിനുള്ള മന്ത്രിസഭാ അംഗീകാരവും ധനകാര്യവകുപ്പിന്റെ അനുമതിയും നേടി. തുടര്‍ന്ന് കേന്ദ്ര അംഗീകാരവും യു.ജി.സി അനുമതിയും നേടിയെടുത്തു. 1968 ജൂലൈ 22 ന് കേരള ഗവര്‍ണര്‍ ഓഡിനന്‍സ് പ്രകാരം കാലിക്കറ്റ് സര്‍വകലാശാല ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു.

കോഴിക്കോട് സര്‍വകാലാശാലയ്ക്കു പുറമെ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല, മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല, കോഴിക്കോട് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജ്, ലോ കോളെജ് തുടങ്ങി നിരവധി സര്‍വകലാശാലകളുടെ രൂപീകരണത്തിനും സി.എച്ച് നിര്‍ണായക പങ്കു വഹിച്ചു.

കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളജ്, കോഴിക്കോട് റീജണല്‍ എഞ്ചിനീയറിങ് കോളജ്, വനിതാ പോളീടെക്‌നിക്, മമ്പാട് എം.ഇ.എസ് കോളജ്, കൊല്ലം ടി.കെ.എം കോളജ് എടത്തല അല്‍ അമീന്‍ കോളജ്, കൊടുങ്ങല്ലൂര്‍ അസ്മാബി കോളജ്, കല്ലടി കോളജ്, സര്‍ സയ്യിദ് കോളജ് തുടങ്ങി ഒട്ടനേകം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ആയിരക്കണക്കിന് സ്‌കൂളുകളും സി.എച്ചിന്റെ നേതൃത്വത്തിലും പിന്തുണയിലും സ്ഥാപിക്കപ്പെട്ടു.

ഹൈസ്‌കൂള്‍തലം വരെ സൗജന്യവിദ്യാഭ്യാസം നടപ്പാക്കിയും മുസ്‌ലിം, നാടാര്‍ പെണ്‍കുട്ടികള്‍ക്ക് പഠന സ്‌കോളര്‍ഷിപ്പ് നല്കിയും ഹൈസ്‌കൂള്‍, കോളജ്, സര്‍വകലാശാലാ തലങ്ങളില്‍ അറബി ഭാഷ പാഠ്യവിഷയമാക്കിയും ന്യൂനപക്ഷ വിഭാഗങ്ങളെ വിദ്യാഭ്യാസപരമായി ശാക്തീകരിച്ചു. വിദ്യാഭ്യാസപരമായി പിന്നാക്കം നില്ക്കുന്ന പ്രദേശങ്ങള്‍ കണ്ടെത്താന്‍ സര്‍വേ നടത്താനും ഓരോ പഞ്ചായത്തിലും ഓരോ യു.പി സ്‌കൂള്‍ എന്ന ലക്ഷ്യത്തില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്തു.

മുസ്‌ലിം സമുദായത്തെ ഒ ബി സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതും മലപ്പുറം ജില്ല രൂപീകരിച്ചതുമെല്ലാം സി എച്ചിന്റെ ശ്രമഫലമാണ്.

വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങള്‍ുള്ള സ്‌പെഷ്യല്‍ പാക്കേജുകള്‍, മുസ്‌ലിം സമുദായത്തിലെ പെണ്‍കുട്ടികള്‍ക്ക് പഠന സ്‌കോളര്‍ഷിപ്പുകള്‍, ദരിദ്രരായ കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി.

ഗവണ്‍മെന്റ് അഷ്വറന്‍സ് കമ്മിറ്റി ചെയര്‍മാന്‍ (1958-59), പബ്ലിക് എക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ (1980-82), IUML കേരള വര്‍ക്കിങ് കമ്മിറ്റി അംഗം, കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, സംസ്ഥാന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍, കോഴിക്കോട് REC ഗവേണിങ് ബോഡി, കേരള മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി, 1973 മുതല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി, മുസ്‌ലിം ലീഗ് ലെജിസ്ലേറ്റീവ് പാര്‍ട്ടി ലീഡര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്.

സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ അടുത്ത സുഹൃത്തായിരുന്നു സി.എച്ച്. പല സമ്മേളനങ്ങളിലും അദ്ദേഹം അദ്ധ്യക്ഷത വഹിച്ചിട്ടുണ്ട്.

കേരള ഹിസ്റ്ററി അസോസിയേഷനും അതിന്റെ ചരിത്ര നിര്‍മ്മാണപദ്ധതിയും വിജയിപ്പിച്ചത് സി.എച്ചിന്റെ താത്പര്യമാണ്. കേരള സാഹിത്യ അക്കാദമിയുടെ വളര്‍ച്ചയ്ക്ക് വിദ്യാഭ്യാസമന്ത്രി എന്ന നിലയില്‍ സംഭാവനകളര്‍പ്പിച്ചിട്ടുണ്ട്. ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ യാത്രാവിവരണരംഗത്ത് സി.എച്ച്. നല്‍കിയ സംഭാവന സഞ്ചാര സാഹിത്യത്തിന് മുതല്‍കൂട്ടായി. എഴുത്തുകാരോടും കലാകാരന്മാരോടും വിദ്യാഭ്യാസ പ്രവര്‍ത്തകരോടും പത്രപ്രവര്‍ത്തകരോടും അദ്ദേഹത്തിന് അപാരമായ ആദരവായിരുന്നു. ചിത്രരചനയില്‍ തത്പരനായ സി.എച്ച്. ചിത്രകലയെയും കാര്‍ട്ടൂണുകളെയും കാര്‍ട്ടൂണിസ്റ്റുകളെയും അതിരറ്റ് ബഹുമാനിച്ചു. പത്രപ്രവര്‍ത്തനം സര്‍ഗാത്മഗമായ സാഹിത്യരചനയ്ക്കുള്ള കഴിവിനെ കെടുത്തുന്നുവെന്ന ധാരണ തിരുത്തിയത് സി.എച്ചാണ്. ഒരു നല്ല പത്രാധിപനും നല്ല സാഹിത്യകാരനും അദ്ദേഹത്തില്‍ സമഞജസമായി സമ്മേളിച്ചു. ഇരുപത്തിയെട്ടാമത്തെ വയസ്സിലാണ് സി.എച്ചിന്റെ ആദ്യ പുസ്തകം പുറത്തിറങ്ങിയത്.

സ്വാമി വാഗ്ഭടാനന്ദനും ലിയാഖത്ത് അലിഖാനുമൊത്ത് വേദി പങ്കിടുകയും ജവഹര്‍ലാല്‍ നെഹ്‌റുവിന് പോലും മറുപടി നല്‍കുകയും ചെയ്ത വാഗ്മി, ചിന്തയും നര്‍മവും സമഞ്ജസമായി ചേര്‍ത്ത് നിയമസഭകളെയും പൊതുവേദികളെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സാമാജികന്‍, തന്നെ പദവികളില്‍ നിന്ന് പദവികളിലേക്കുയര്‍ത്തിയ സമുദായത്തിനുവേണ്ടി രാപകല്‍ അധ്വാനിച്ച സമുദായസ്‌നേഹി, 15 ഓളം ഗ്രന്ഥങ്ങള്‍ രചിച്ച എഴുത്തുകാരന്‍ – ഇതെല്ലാമായിരുന്നു സി എച്ച് എന്ന രണ്ടക്ഷരം.

പ്രതിഭാവിലാസംകൊണ്ട് വിസ്മയം തീര്‍ത്ത് ഉപമുഖ്യമന്ത്രിയായിരിക്കെ 1983 സെപ്തംബര്‍ 28ന് ഹൈദരാബാദില്‍ വെച്ച് സി.എച്ച് അന്ത്യയാത്രയായി. 2013 ല്‍ കോഴിക്കോട് സര്‍വകലാശാലയില്‍ സിഎച്ചിന്റെ നാമധേയത്തില്‍ ‘സിഎച്ച് ചെയര്‍’ നിലവില്‍ വന്നു.

ഡോ. എം കെ മുനീര്‍ ഉള്‍പ്പെടെ മൂന്ന് മക്കള്‍. ഭാര്യ ആമിന.

ഗ്രന്ഥങ്ങള്‍:

1. എന്റെ ഹജ്ജ് തീര്‍ഥാടനം
2. കോക്‌സ്-ലണ്ടന്‍-കെയ്‌റോ
3. ലെജിസ്ലേറ്റീവ് അസംബ്ലി
4. ഞാന്‍ കണ്ട മലേഷ്യ
5. ശ്രീലങ്കയില്‍ അഞ്ച് ദിവസം
6. ഒട്ടകം മുതല്‍ കാഡിലാക് വരെ
7. ഇന്ത്യയിലെ മുസ്‌ലിം ഭരണകാലം കഥകളിലൂടെ

 

 

 

Reference:
http://www.niyamasabha.org/codes/members/m424.htm
https://www.mgu.ac.in/academics/chairs/c-h-muhammed-koya-chair/
https://chchair.uoc.ac.in/index.php/about-us

 

 

മുൻപത്തെ ലേഖനം യു.എ. ബീരാന്‍
അടുത്ത ലേഖനം സി.പി.മമ്മുക്കേയി

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History