ഹോം > കേരള രാഷ്ട്രീയ നേതാക്കള്‍... > ചാക്കീരി അഹമദ്കുട്ടി

1 മിനിറ്റ് വായിച്ചില്ല

ചാക്കീരി അഹമദ്കുട്ടി

ഉള്ളടക്കം

കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയും നിയമസഭാ സ്പീക്കറുമായിരുന്നു ചാക്കീരി അഹമദ്കുട്ടി സാഹിബ്.

സാമുദായിക വിഷയങ്ങളില്‍ ബുദ്ധികൂര്‍മതയോടെയുള്ള സൂത്രധാരനും ന്യൂനപക്ഷ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ആസൂത്രകനുമായി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന ഇച്ഛാശക്തിയുള്ള നേതാവായിരുന്നു ചാക്കീരി അഹമദ്കുട്ടി സാഹിബ്. കേരള മുസ്‌ലിംകളുടെ ധൈഷണികവും ഭൗതികവുമായ വളര്‍ച്ചയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ അര്‍പ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

Chakkeeri Ahamed Kutty

മുസ്‌ലിംകളുടെയും മറ്റു ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങളുടെയും ഭരണഘടനാപരമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും സമൂഹത്തില്‍ അഭിമാനകരമായ അസ്തിത്വം ഉയര്‍ത്തുന്നതിനും വേണ്ടി തന്റെ അധികാരം ഉപയോഗപ്പെടുത്തിയാണ് അദ്ദേഹം യാത്രയായത്.

മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്ത് ചേറൂരിലെ ചാക്കീരി മൊയ്തീന്‍കുട്ടി സാഹിബിന്റെയും പള്ളിയാളി വിരിയത്തിന്റെയും മകനായി 1912ലാണ് ചാക്കീരി അഹമ്മദ്കുട്ടി സാഹിബിന്റെ ജനനം. പ്രശസ്ത മാപ്പിളപ്പാട്ട് കവിയായിരുന്നു പിതാവ് മൊയ്തീന്‍കുട്ടി സാഹിബ്. സമൂഹക്ഷേമ പ്രവര്‍ത്തനങ്ങള്‍ ബാല്യത്തിലേ അഹമ്മദ്കുട്ടി സാഹിബിനെ ആകര്‍ഷിച്ച ഒരു മേഖലയായിരുന്നു. പരിചിതരുടെയും അല്ലാത്തവരുടെയും ദുരിതങ്ങള്‍ അകറ്റാനുള്ള ത്വരയായിരുന്നു അദ്ദേഹത്തെ എപ്പോഴും നയിച്ചിരുന്നത്.

പതിനേഴാം വയസ്സില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്ന് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ അനുയായിയായി കര്‍മരംഗത്ത് സജീവമായി. രാഷ്ട്രീയരംഗത്ത് ചെറിയ പ്രായത്തില്‍ തന്നെ തന്‍്‌റേതായ വ്യക്തിമുദ്ര പതിപ്പിച്ച് നാട്ടില്‍ ശ്രദ്ധേയനായി. കോട്ടക്കല്‍ പി.സി.സി പ്രസിഡന്‍്‌റായി നേതൃരംഗത്തേക്ക് ഉയര്‍ന്നു. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അഭിപ്രായ സംഘട്ടനങ്ങള്‍ മൂര്‍ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹം സംഘടനയില്‍നിന്ന് പിരിഞ്ഞു. തുടര്‍ന്ന് 1939ല്‍ തന്റെ പ്രവര്‍ത്തനതട്ടകമായി മുസ്‌ലിംലീഗിനെ അദ്ദേഹം തെരഞ്ഞെടുക്കുകയായിരുന്നു. മലബാര്‍ മേഖലകളില്‍ ലീഗിന്റെ ശാഖകള്‍ രൂപീകരിക്കാന്‍ തുടങ്ങിയ കാലത്ത് ഏറനാട് കേന്ദ്രീകരിച്ച് നടന്ന സംഘടനയുടെ ചടുലമായ നീക്കങ്ങള്‍ അദ്ദേഹത്തെ പ്രത്യേകം ആകര്‍ഷിച്ചു. വൈകാതെ അദ്ദേഹം ഏറനാട്ടിലെ മുസ്‌ലിംലീഗിന്റെ കരുത്തനായ നേതാവായി മാറി.

1932ല്‍ ചാക്കീരി അഹമദ്കുട്ടി സാഹിബ് ഏറനാട് താലൂക്ക് ബോര്‍ഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. പാണക്കാട് പൂക്കോയ തങ്ങള്‍ അക്കാലത്ത് കോണ്‍ഗ്രസുകാരന്‍ ആയിരുന്നു. താലൂക്ക് ബോര്‍ഡ് തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം മുസ്‌ലിം ലീഗില്‍ ചേര്‍ന്നു. ഇതിന് വഴിയൊരുക്കിയത് ചാക്കീരി അഹമദ്കുട്ടി സാഹിബായിരുന്നു.

കേരളം രൂപീകരിക്കുന്നതിന് മുമ്പ് കോട്ടക്കല്‍ ഫര്‍ക്ക എന്ന പേരില്‍ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു കുറ്റിപ്പുറം ഉള്‍ക്കൊള്ളുന്ന പ്രദേശം.1952ല്‍ മദ്രാസ് സംസ്ഥാനത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോട്ടക്കല്‍ ഫര്‍ക്കയില്‍ നിന്നുള്ള ജനപ്രതിനിധിയായത് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിലെ ചാക്കീരി അഹമ്മദ്കുട്ടി സാഹിബായിരുന്നു.

കേരളം രൂപീകരിച്ചതിന് ശേഷം 1957ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പിലും കുറ്റിപ്പുറം നിയോജകമണ്ഡലത്തില്‍ നിന്ന് അദ്ദേഹം വിജയിച്ചു.

1970, 77 വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളിലും ചാക്കീരി അഹമ്മദ്കുട്ടി സാഹിബിലൂടെ മുസ്‌ലിം ലീഗ് മണ്ഡലം നിലനിര്‍ത്തി.

1964 -1969 കാലയളവില്‍ വേങ്ങര പഞ്ചായത്ത് ഭരണസമിതിയുടെ പ്രഥമ പ്രസിഡന്‍്‌റായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.

1948 കാലഘട്ടത്തില്‍ മുസ്‌ലിംലീഗിലേക്ക് വരാന്‍ പലര്‍ക്കും ഭയം നിലനിന്നിരുന്ന ഒരു സാഹചര്യമുണ്ടായിരുന്നു. ഭരണകൂട ഭീകരത ലീഗ് പ്രവര്‍ത്തകരെ പല നിലയിലും വേട്ടയാടിയ സമയമായിരുന്നു അത്. പല കരിനിയമങ്ങളും പ്രവര്‍ത്തകരുടെ പേരില്‍ ചാര്‍ത്തപ്പെട്ടു. പാണക്കാട് പൂക്കോയ തങ്ങള്‍ ഉള്‍പ്പടെയുള്ള നേതാക്കളെല്ലാം ജയിലില്‍ അടയ്ക്കപ്പെട്ടു. ആ സമയത്താണ് മലപ്പുറത്ത് ഒരു ഉപതിരഞ്ഞെടുപ്പ് നടന്നത്. മുസ്‌ലിം ലീഗ് എം എല്‍ എ ആയിരിക്കേ മരണമടഞ്ഞ അഹമ്മദ്കുട്ടി ഹാജിയുടെ സ്ഥാനത്തേക്ക് മദിരാശി അസംബ്ലിയിലേക്കുള്ള ഉപ തിരഞ്ഞെടുപ്പായിരുന്നു അത്. മലബാര്‍ രാഷ്ട്രീയത്തില്‍ ലീഗിന്റെ അസ്തിത്വം ചോദ്യംചെയ്യപ്പെട്ട ആ തിരഞ്ഞെടുപ്പില്‍ ലീഗ് മത്സരിക്കണം എന്ന് ശക്തമായി വാദിച്ചത് ചാക്കീരി അഹമ്മദ്കുട്ടി സാഹിബായിരുന്നു.

വിഹ്വലരായ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം ചങ്കൂറ്റത്തോടെ ധൈര്യം പകര്‍ന്നു. എം പി എം ഹസ്സന്‍കുട്ടി കുരിക്കള്‍ ആയിരുന്നു ലീഗ് സ്ഥാനാര്‍ഥി.1950 ഒക്ടോബര്‍ 28നു നടന്ന വോട്ടെടുപ്പില്‍ ഹസ്സന്‍കുട്ടി കുരിക്കള്‍ വിജയിച്ചു. മുസ്‌ലിംലീഗിന്റെ ശക്തമായ തിരിച്ചുവരവിന് നിമിത്തമായ ഈ ഐതിഹാസിക വിജയത്തിന് പിന്നിലെ ബുദ്ധികേന്ദ്രം ചാക്കീരി അഹമ്മദ്കുട്ടി സാഹിബായിരുന്നു. ആത്മവീര്യം പകര്‍ന്ന് അണികളെ സുസജ്ജരാക്കാനുള്ള അനിതരമായ വൈഭവമുണ്ടായിരുന്നു അദ്ദേഹത്തിന്. അതിനിര്‍ണായകമായ പല സന്ദര്‍ഭങ്ങളിലും മുസ്‌ലിം ലീഗിനെ ചങ്കൂറ്റത്തോടെ നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

1973ല്‍ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ വേണ്ടി സി എച്ച് മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവെച്ചപ്പോള്‍ പകരക്കാരനായി പാര്‍ട്ടി നിയോഗിച്ചത് ചാക്കീരി അഹമ്മദ്കുട്ടി സാഹിബിനെയാണ്. സര്‍വരാലും അംഗീകരിക്കപ്പെട്ട കഴിവുറ്റ നേതാവ്.

കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായിരിക്കേ, നിരവധി ശ്രദ്ധേയമായ മാതൃകാപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

1977മാര്‍ച്ച് 19നു നടന്ന തിരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത് നിന്നു അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് കേരള നിയമസഭയുടെ സ്പീക്കര്‍ ആയി അദ്ദേഹം ചുമതലയേറ്റു. പി കെ വാസുദേവന്‍ നായര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് രാഷ്ട്രീയ പ്രതിസന്ധി സംജാതമായ സമയത്ത് ചാക്കീരി അഹമദ്കുട്ടി സാഹിബായിരുന്നു സ്പീക്കര്‍. തുടര്‍ന്നുണ്ടായ നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ സി എച്ച് മുഹമ്മദ് കോയ സാഹിബ് മുഖ്യമന്ത്രി ആയി. ഈ മന്ത്രിസഭയുടെ അണിയറശില്പി ചാക്കീരി അഹമ്മദ്കുട്ടി സാഹിബായിരുന്നു.

കേരള ജനതയുടെ സാമൂഹിക മുന്നേറ്റത്തിനും ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനും നിസ്വാര്‍ഥമായി സമര്‍പ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.

1993 ഒക്ടോബര്‍ ഒന്നിന്, 81-ാം വയസ്സില്‍ ചാക്കീരി അഹമ്മദ്കുട്ടി സാഹിബ് നിര്യാതനായി.

മുൻപത്തെ ലേഖനം ഗുലാം മഹ്‌മൂദ് ബനാത്ത്‌വാല
അടുത്ത ലേഖനം പി സീതി ഹാജി

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History