ഹോം > പ്രവാചകന്‍മാര്‍... > ദാവൂദ് നബി(അ)

1 മിനിറ്റ് വായിച്ചില്ല

ദാവൂദ് നബി(അ)

ഉള്ളടക്കം

”ഞങ്ങള്‍ക്ക് ഒരു രാജാവിനെ അങ്ങ് നിശ്ചയിച്ചു തരൂ, നഷ്ടപ്പെട്ട നാടും സമ്പത്തും ഞങ്ങള്‍ക്ക് തിരിച്ചു പിടിക്കണം. ആ രാജാവിന്റെ കീഴില്‍ ഞങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യാം” ശത്രു രാജാവിന്റെ പടയോട്ടത്തില്‍ ഫലസ്തീനില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട ഇസ്‌റാഈല്‍ ജനത തങ്ങളുടെ പ്രവാചകനോട് പറഞ്ഞു.

അങ്ങനെയാണ് ദൈവ നിശ്ചയപ്രകാരം ത്വാലൂത്ത് അവരുടെ രാജാവാകുന്നത്. ”അറിവും കഴിവും സ്വത്തുമില്ലാത്ത ത്വാലൂത്തിനെ രാജാവാക്കുകയോ?” ഇസ്‌റാഈല്യര്‍ അവരുടെ സ്വഭാവം പ്രകടിപ്പിച്ചു. ”അതെ, ആരെ രാജാവാക്കണമെന്ന് അല്ലാഹുവാണ് തീരുമാനിക്കുക” പ്രവാചകന്‍ അവരെ അടക്കിയിരുത്തി.

ക്രൂരനായ ജാലൂത്തിനെ(ഗോലിയാണ്) നേരിടാന്‍ താലൂത്തിന്റെ നേതൃത്വത്തില്‍ അവര്‍ പുറപ്പെട്ടു. ഇസ്‌റാഈല്യരുടെ നന്ദികേട് നന്നായറിയുന്ന ത്വാലൂത്ത് അത് പരീക്ഷിക്കാനുറച്ചു. കാതങ്ങളോളം നടന്ന് ക്ഷീണിച്ച സൈന്യം നദിക്കരയിലെത്തി. ദാഹിച്ചു വലഞ്ഞ അവരോട് ത്വാലൂത്ത് പറഞ്ഞു: ”നദിയില്‍നിന്ന് ആരും വെള്ളം കുടിക്കരുത്, വേണമെങ്കില്‍ ഒരു കൈക്കുമ്പിള്‍ കുടിക്കാം”.

എന്നാല്‍ ചെറിയൊരു വിഭാഗമൊഴികെ എല്ലാവരും വെള്ളം കുടിച്ചു. വെള്ളം കുടിച്ചവരെ ഒഴിവാക്കി സൈന്യം യാത്ര തുടര്‍ന്നു. ജാലൂത്തിന്റെ സൈന്യത്തെ കണ്ടതോടെ പേടിച്ച് കുറേപേര്‍ പിന്‍മാറുകയും ചെയ്തു. എന്നാല്‍ അവശേഷിച്ച ചെറിയ സംഘത്തെയും നയിച്ച് ത്വാലൂത്ത് ജാലൂത്തിനെ എതിരിട്ടു.

അത്ഭുതം സംഭവിച്ചു. അല്ലാഹുവിന്റെ സഹായത്താല്‍ ത്വാലൂത്ത് ഫലസ്തീന്‍ തിരിച്ചു പിടിച്ചു. ഇസ്‌റാഈല്‍ ജനതയുടെ പേടി സ്വപ്നമായിരുന്ന ജാലൂത്തിനെ വകവരുത്തിയത് യുവ സൈനികനായിരുന്ന ദാവൂദായിരുന്നു. അങ്ങനെ ദാവൂദ് അവരുടെ വീരനായകനും പിന്നീട് ഫലസ്തീന്റെ രാജാവുമായി (2:246-251 ന്റെ സംഗ്രഹം).

ഇസ്‌റാഈല്‍ ജനതയെ ഒരു കുടക്കീഴില്‍ അണിനിരത്തി ഫലസ്തീനില്‍ ശക്തമായ ഭരണകൂടം സ്ഥാപിച്ച ദാവൂദിനെ അല്ലാഹു പ്രവാചകനായി തെരഞ്ഞെടുത്തു. ഒട്ടേറെ അമാനുഷിക സിദ്ധികള്‍ നല്‍കി അദ്ദേഹത്തെ അല്ലാഹു അനുഗ്രഹിക്കുകയും ചെയ്തു.

അമാനുഷിക സിദ്ധികള്‍

തനിക്ക് ലഭിച്ച വേദഗ്രന്ഥമായ സബൂര്‍ ശ്രവണ മനോഹരമായി പാരായണം ചെയ്യാന്‍ അല്ലാഹു അദ്ദേഹത്തെ പഠിപ്പിച്ചു. അദ്ദേഹം ദൈവസ്തുതികളില്‍ മുഴുകുമ്പോള്‍ മലകളും പക്ഷികളും അവ ഏറ്റുപറഞ്ഞിരുന്നു:”ശക്തനായ നമ്മുടെ അടിമ ദാവൂദിനെ ഓര്‍ക്കുക. അദ്ദേഹം അല്ലാഹുവിലേക്ക് മടങ്ങുന്നവനാണ്. മലകളെ നാം അദ്ദേഹത്തിന് കീഴ്‌പെടുത്തി നല്‍കി. പ്രഭാത – സായാഹ്നങ്ങളില്‍(അദ്ദേഹത്തോടൊപ്പം) അവ കീര്‍ത്തനം ചെയ്യുന്നു. പറവകളും കൂട്ടമായി അദ്ദേഹത്തിന് വഴിപ്പെട്ടു. എല്ലാവരും അവനിലേക്ക് മടങ്ങുന്നവരാണ്”(സ്വാദ് 17 – 19).

ഇരുമ്പിന്റെ ആയുധങ്ങള്‍ പ്രചാരത്തിലില്ലാത്ത കാലമായിരുന്നു അത്. എന്നാല്‍ ഇരുമ്പിനെ മയപ്പെടുത്താനും അതില്‍ നിന്ന് വ്യത്യസ്ത തരം ആയുധങ്ങള്‍ നിര്‍മിക്കാനുമുള്ള വിദ്യയും അല്ലാഹു ദാവൂദി(അ)ന് പഠിപ്പിച്ചു. ഇരുമ്പിന്റെ പടയങ്കി അദ്ദേഹം നിര്‍മ്മിച്ചതായി ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു:

”ഇരുമ്പിനെ അദ്ദേഹത്തിന് നാം മയപ്പെടുത്തിക്കൊടുത്തു”(സബഅ് 10). ”യുദ്ധവിപത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ഉടുപ്പുണ്ടാക്കാന്‍ നാം അദ്ദേഹത്തെ അഭ്യസിപ്പിച്ചു’‘(അമ്പിയാഅ് 80).

അല്ലാഹു ദാവൂദിന് നല്‍കിയ മറ്റൊരു അനുഗ്രഹമായിരുന്നു തത്വജ്ഞാനവും വിദ്യയും. രാജാവ് എന്ന നിലയില്‍ പല കാര്യങ്ങളിലും വിധി പറയാനും അല്ലാഹുവിനോട് കൂടുതല്‍ അടുക്കാനും ഇത് അനിവാര്യമാണ്.

ഒരിക്കല്‍ ഒരു ആടിന്റെ ഉടമസ്ഥത സംബന്ധിച്ച കേസ് ദാവൂദിനു മുന്നിലെത്തി, പ്രതിയുടെ ഭാഗം കേള്‍ക്കാതെ വാദിയെ വിശ്വാസത്തിലെടുത്ത് ദാവൂദ്(അ) വിധി നല്‍കി. എന്നാല്‍ ഈ നിലപാട് തെറ്റാണെന്ന് അല്ലാഹു ശക്തമായ ഭാഷയില്‍ ദൂതനെ അറിയിച്ചു. ആ സംഭവം അനുസ്മരിച്ച് ഖുര്‍ആന്‍ പറയുന്നു:”ദാവൂദ്, താങ്കളെ നാം ഭൂമിയില്‍ ഒരു പ്രതിനിധിയാക്കിയിരിക്കുന്നു. ആകയാല്‍ ജനങ്ങള്‍ക്കിടയില്‍ ന്യായപ്രകാരം നീ വിധി കല്‍പ്പിക്കുക സ്വേച്ഛയെ പിന്‍പറ്റരുത്. അത് അല്ലാഹുവിന്റെ പാതയില്‍ നിന്ന് താങ്കളെ വ്യതിചലിപ്പിക്കും. ദൈവിക പാതയില്‍ നിന്ന് വ്യതിചലിക്കുന്നവര്‍ക്ക് കനത്ത ശിക്ഷയുണ്ട്”(സ്വാദ് 26).

ഇതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട ദൂതന്‍ തെറ്റ് തിരുത്തുകയും മാപ്പിരക്കുകയും ചെയ്തു. അല്ലാഹു അത് പൊറുത്തുകൊടുത്തു. പിന്നീട് സൂക്ഷ്മതയോടെയായിരുന്നു ദാവൂദി(അ)ന്റെ വിധി പ്രസ്താവങ്ങള്‍.

രാജപദവിയിലായിരുന്നെങ്കിലും ദാവൂദ് സദാ അല്ലാഹുവിനെ സ്തുതിച്ചും അവന്റെ മുമ്പില്‍ നമിച്ചും കഴിഞ്ഞുകൂടി. ”സ്വന്തം കൈകൊണ്ട് അധ്വാനിച്ചുണ്ടാക്കിയതില്‍ നിന്നാണ് ദാവൂദ് ഭക്ഷണം കഴിച്ചിരുന്നതെന്ന്” തിരുനബി(സ്വ) പറഞ്ഞിട്ടുണ്ട് (ബുഖാരി) 1

പുതിയ നിയമത്തില്‍ ഡേവിഡ് എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. വേദഗ്രന്ഥമായ സബൂറിനെ ‘സങ്കീര്‍ത്തനങ്ങള്‍’ എന്ന പേരിലും പരിചയപ്പെടുത്തുന്നു. സുലൈമാന്‍ നബി(അ) ദാവൂദി (അ)ന്റെ മക്കളിലൊരാളാണ്.

ബി.സി. 1040ല്‍ ബത്ത്‌ലഹേമില്‍ ജനിച്ച ദാവൂദ് 970ല്‍ ജറൂസലമില്‍ മരിച്ചതായും ജൂതരേഖകളില്‍ കാണുന്നു.

References
  1. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 57, ഹദീസ് 2072[]
മുൻപത്തെ ലേഖനം ദിക്‌റുകള്‍
അടുത്ത ലേഖനം ദാനം

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History