ഹോം > തത്വചിന്തകര്‍... > ഇബ്‌നു ഹൈസം

1 മിനിറ്റ് വായിച്ചില്ല

ഇബ്‌നു ഹൈസം

ഉള്ളടക്കം

മധ്യകാല ഇസ്‌ലാമിക ലോകത്തെ പ്രസിദ്ധനായ തത്വചിന്തകന്‍. ഗണിതശാസ്ത്രജ്ഞന്‍, വൈദ്യവിശാരദന്‍, പ്രകാശ വിജ്ഞാനത്തിന്റെ ഉപജ്ഞാതാവ് എന്നീ നിലകളില്‍ അറിയപ്പെടുന്നു. ടോളമി രണ്ടാമന്‍ എന്നും ഇബ്‌നു ഹൈസം വിശേഷിപ്പിക്കപ്പെടുന്നു. എഴുപതിലേറെ കനപ്പെട്ട ഗ്രന്ഥങ്ങളെഴുതിയ ഇദ്ദേഹം ആധുനിക ശാസ്ത്രത്തിന് ഏറ്റവും അധികം കടപ്പാടുള്ള അറബി ശാസ്ത്രജ്ഞനാണ്.

Ibn al-Haytham

354/965ല്‍ ബസ്‌റഃയില്‍ ജനിച്ചു. രാജാവിന്റെ കീഴിലുള്ള ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചു. മറ്റു ജോലികളും പരീക്ഷിച്ചെങ്കിലും സംതൃപ്തി വന്നില്ല. ഉത്തരവാദിത്തങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഭ്രാന്ത് അഭിനയിച്ചു. ഒടുവില്‍ അല്‍ അസ്ഹര്‍ സര്‍വ്വകലാശാലയുടെ കവാടത്തിനരികില്‍ താമസമാക്കി. ടോളമിയുടെയും യൂക്ലിഡിന്റെയും പുസ്തകങ്ങള്‍ പകര്‍ത്തി വിറ്റുകിട്ടുന്ന പണം കൊണ്ട് ഉപജീവനം കഴിക്കാനായിരുന്നു പദ്ധതി.

വിജ്ഞാന സമ്പാദനം ഇബ്‌നു ഹൈസമിന് സത്യാന്വേഷണമായിരുന്നു. ചക്രവാളങ്ങളോട് അടുക്കുന്ന സൂര്യചന്ദ്രന്‍മാരുടെ രൂപം ദീര്‍ഘവൃത്താകൃതിയായി മാറുന്ന പ്രതിഭാസം ആദ്യമായി വിശദീകരിച്ചത് ഇബ്‌നു ഹൈസം ആണ്. അസ്തമയശേഷവും ഉദയത്തിനു മുമ്പും ഉണ്ടാകുന്ന അരുണ രശ്മികളുടെ കാരണം അപഭംഗമാണെന്ന് അദ്ദേഹം കണ്ടെത്തി. സൂര്യന്‍ ചക്രവാളത്തിന്റെ 19 ഡിഗ്രി താഴെയായിരിക്കുമ്പോഴാണ് ഈ പ്രതിഭാസം ഉദയ, സന്ധ്യാ സമയങ്ങളില്‍ കാണുന്നതെന്ന് കണ്ടെത്തി.

ഇബ്‌നു ഹൈസമിന്റെ ഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രധാനം പ്രകാശശാസ്ത്രത്തെക്കുറിച്ചുള്ള ‘കിതാബുല്‍ മനാദ്വിര്‍’ ആണ്. ഈ വിഷയത്തില്‍ അന്ന് ശാസ്ത്രജ്ഞര്‍ക്കുണ്ടായിരുന്ന അബദ്ധ ധാരണകളെയെല്ലാം തിരുത്തിയ ഗ്രന്ഥമായിരുന്നു അത്. ഈ ഗ്രന്ഥത്തിന്റെ ആയിരത്താണ്ടിനെ അനുസ്മരിച്ച് 2015 അന്താരാഷ്ട്ര പ്രകാശ വര്‍ഷമായി യു എന്‍ ആചരിക്കുകയുണ്ടായി.

ഇബ്‌നു ഹൈസമിന്റെ ‘മഖാലാ ഫീ ദ്വൗഇല്‍ ഖമര്‍’ ചന്ദ്രന്റെ പ്രകാശത്തെപ്പറ്റി എന്ന ഗ്രന്ഥം ഭൗതിക ലോകത്തെ ഗണിത, ജ്യോതിശാസ്ത്രവുമായി ഒന്നിപ്പിക്കാനുള്ള ആദ്യത്തെ ശ്രമമായിരുന്നു. മഴവില്ലിന്റെയും അന്തരീക്ഷ സാന്ദ്രതയുടെയും വിവിധ ആകാശ പ്രതിഭാസങ്ങളുടെയും കാരണങ്ങളും കാലാവസ്ഥാ ശാസ്ത്രവും ചര്‍ച്ച ചെയ്യുന്ന ഇദ്ദേഹത്തിന്റെ ഗ്രന്ഥമാണ് ‘വെളിച്ചത്തെക്കുറിച്ചുള്ള പ്രബന്ധം’.

പ്രകാശകത്തിലെന്ന പോലെ ജ്യോതിശാസ്ത്രത്തിലും ജ്യാമിതിയിലും അവഗാഹമുണ്ടായിരുന്നു ഇബ്‌നു ഹൈസമിന്. ഗണിതശാസ്ത്രത്തില്‍ ‘മാതമാറ്റിക്കല്‍ ഇന്‍ഡക്ഷന്‍’ എന്ന ആദ്യത്തെ തെളിവ് ഉപയോഗിച്ച് ഫോര്‍ത്ത് പവറുകളുടെ തുക കണ്ടെത്താനുള്ള ഒരു സൂത്രവാക്യം ഇബ്‌നു ഹൈസം ഉണ്ടാക്കി. ഇന്റഗ്രല്‍ പവര്‍ അഥവാ അവിഭാജ്യങ്ങളുടെ തുക കണ്ടെത്താനുള്ള ഒരു പൊതു സൂത്രവാക്യവും വികസിപ്പിച്ചു. ശാസ്ത്ര വിഷയങ്ങളിലായി ഇരുനൂറോളം ഗ്രന്ഥങ്ങള്‍ ഇബ്‌നു ഹൈസമിന്റെ സംഭാവനയായുണ്ട്.

കണ്ണിലേക്ക് ഭൗതിക വസ്തുക്കള്‍ പ്രവേശിക്കുന്നതിലൂടെയാണ് കാഴ്ച സംഭവിക്കുന്നതെന്ന അരിസ്റ്റോട്ടിലിന്റെ ധാരണകളെ ഇബ്‌നു ഹൈസം വിമര്‍ശിച്ചു. വിവിധ ഭാഗങ്ങളിലൂടെയുള്ള പ്രകാശരശ്മികള്‍ കണ്ണില്‍ പതിക്കുന്നതിലൂടെയാണ് കാഴ്ചയുണ്ടാകുന്നത് എന്ന വീക്ഷണം അദ്ദേഹം അവതരിപ്പിച്ചു. ജ്യാമിതീയ പ്രകാശകത്തെയും തത്വചിന്താപരമായ ഭൗതികതയെയും ഏകീകരിച്ചുകൊണ്ടാണ് ആധുനിക ഫിസിക്കല്‍ ഒപ്ട്രിക്‌സിന്റെ അടിസ്ഥാനം രൂപപ്പെടുത്തിയിരിക്കുന്നത്. കോപ്പര്‍ നിക്കസിന്റെയും ടൈക്കോ ബ്രോഹിയുടെയും നിരീക്ഷണങ്ങള്‍ക്ക് സഹായകമായി ആകാശഗോളങ്ങള്‍ ഖരവസ്തുക്കള്‍ ഉള്‍ക്കൊള്ളുന്നതല്ലെന്നും ആകാശം വായുവിന്റെ അത്ര സാന്ദ്രതയുള്ളതല്ലെന്നും ആദ്യമായി ഇബ്‌നു ഹൈസം കണ്ടെത്തി.

മോഡേണ്‍ ഒപ്ട്രിക്‌സിന് അസ്തിവാരമിട്ട മഹാരഥനായി ജോര്‍ജ് സാള്‍ട്ടണും സര്‍ തോമസ് ഹിത്തും അദ്ദേഹത്തെ വര്‍ണിക്കുന്നു. പ്രകാശത്തിന്റെ രശ്മി സ്വഭാവം ആദ്യമായി കണ്ടെത്തിയത് അദ്ദേഹമാണ്. യൂക്ലിഡിന്റെയും ടോളമിയുടെയും തെറ്റായ സിദ്ധാന്തങ്ങള്‍ തിരുത്തി കാഴ്ചയുടെ മഹത്തായ ഫോര്‍മുല ലോകത്താദ്യമായി അവതരിപ്പിച്ചത് ഇബ്‌നു ഹൈസം ആണ്. ‘ഇബ്‌നു ഹൈസമിന്റെ പ്രവര്‍ത്തനം മുഖേനയാണ് ഈ വിജ്ഞാനം അതിന്റെ ഉന്നത സോപാനത്തിലേക്കെത്തിയതെ’ന്ന് ഗിബ്ബണ്‍ പറയുന്നു. ഹസനുബ്‌നു ഹൈസമിനെ പാശ്ചാത്യ എഴുത്തുകാര്‍ ഹാസിന്‍ എന്നും അല്‍ ഖാസിന്‍ എന്നും വിളിക്കാറുണ്ട്. വെളിച്ചത്തെക്കുറിച്ച് റോജര്‍ ബേക്കണ്‍ എഴുതിയ കൃതിയ്ക്ക് ആധാരമാക്കിയിരിക്കുന്നത് ഇബ്‌നു ഹൈസമിന്റെ ഗ്രന്ഥമാണ്.

ഐസക് ന്യൂട്ടണെക്കാളും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ലൈറ്റിന്റെ റിഫ്‌ളക്ഷന്‍, റിഫ്രാക്ഷന്‍ എന്നിവ സംബന്ധിച്ച് വിവരിക്കുകയും നിയമങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്തു. പരാബോളിക് ദര്‍പ്പണവും പിന്‍ഹോള്‍ കാമറയും അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളില്‍ പെടുന്നു. ഇബ്‌നു ഹൈസമിന്റെ പ്രസിദ്ധ ഗവേഷണ ഗ്രന്ഥമാണ് ‘കിതാബുല്‍ മനാസിഅ്’ ദി ബുക് ഓഫ് ഓപ്ടിക്‌സ് കാഴ്ചയുടെ ഇരിപ്പിടം റെറ്റിനയാണെന്നും അതിന്‍മേല്‍ ഉണ്ടാവുന്ന പ്രതിബിംബം ഒപ്ടിക്കല്‍ നര്‍വ് വഴി തലച്ചോറില്‍ എത്തുകയാണെന്നും അദ്ദേഹം സ്ഥാപിച്ചു. കാമറ കണ്ടുപിടിച്ചത് ലെവി ബെഞ്ചസിലിന്‍ ആണെന്ന വാദം തെറ്റാണെന്നും മറിച്ച് അത് ഇബ്‌നു ഹൈസം ആണെന്ന കാര്യവും ഇന്ന് ലോകം തെളിവു സഹിതം അംഗീകരിക്കുന്നു.

പിന്നീട് വന്ന ലോകപ്രശസ്ത ശാസ്ത്ജ്ഞരായ സെഡ്കാര്‍ട്ടസ്, കോപ്പര്‍നിക്കസ്, കെപ്ലര്‍, ഗലീലിയോ, ഐസക് ന്യൂട്ടണ്‍ എന്നിവര്‍ തങ്ങളുടെ ഗവേഷണ പഠനങ്ങള്‍ക്ക് ഹൈസമിന്റെ ശാസ്ത്രഗ്രന്ഥങ്ങളും അദ്ദേഹം ആവിഷ്‌കരിച്ച പ്രൊജക്‌ടൈവിന്റെ ചലനം സംബന്ധിച്ച ഡയഗ്രവും പ്രയോജനപ്പെടുത്തിയെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഹൈസമിന്റെ ‘കിതാബുല്‍ മനാസിഅ്’ യൂക്ലിഡിന്റെയും ടോളമിയുടെയും ഗ്രന്ഥങ്ങളെക്കാള്‍ എത്രയോ മേന്‍മയുള്ളതാണ്.
ഇബ്‌നു ഹൈസം അവസാന ഗ്രന്ഥത്തില്‍ പറയുന്നു: ”ഞാന്‍ എന്റെ പുസ്തകത്തില്‍ സംസാരിക്കുന്നത് എല്ലാ മനുഷ്യരോടുമല്ല. മറിച്ച്, ആയിരമല്ല, പതിനായിരം മനുഷ്യര്‍ക്ക് തുല്യനായ ഒറ്റ മനുഷ്യനാണ്. കാരണം ധാരാളം പേര്‍ക്ക് മനസ്സിലാകുന്ന ഒന്നല്ല സത്യം; അവരില്‍ ചിന്തകനും ശ്രേഷ്ഠനുമായ ഒരു വ്യക്തിക്ക് മനസ്സിലാകുന്നതാണ്.”

മതവും ഭൗതികതയും സമന്വയിപ്പിക്കുന്ന ഫിലോസഫിയാണ് അദ്ദേഹത്തിന്റെ സവിശേഷത. സത്യം അറിയുക, നീതി പ്രവര്‍ത്തിക്കുക. ഇതാണ് മറ്റു തത്വചിന്തകരില്‍ നിന്ന് വ്യത്യസ്തമായി ഇബ്‌നു ഹൈഥം പുലര്‍ത്തിയ തത്വം.

430/1038ല്‍ കെയ്‌റോയില്‍ വച്ച് ഇബ്‌നു ഹൈസം മരിച്ചു.

 

മുൻപത്തെ ലേഖനം ഇബ്‌നു റുശ്ദ്
അടുത്ത ലേഖനം ഇബ്‌നു സുഹ്ര്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History