ഹോം > കേരള രാഷ്ട്രീയ നേതാക്കള്‍... > ഇബ്‌റാഹീം സുലൈമാന്‍ സേട്ട്

1 മിനിറ്റ് വായിച്ചില്ല

ഇബ്‌റാഹീം സുലൈമാന്‍ സേട്ട്

ഉള്ളടക്കം

നിയമനിര്‍മാണ സഭയ്ക്കകത്തും പുറത്തും അരനൂറ്റാണ്ടിലേറെക്കാലം ന്യൂനപക്ഷങ്ങളുടെ ശബ്ദമായി നിറഞ്ഞുനിന്ന മുസ്‌ലിം രാഷ്ട്രീയ നേതാക്കളില്‍ പ്രമുഖനാണ് ഇബ്‌റാഹീം സുലൈമാന്‍സേട്ട്. 35 വര്‍ഷം എം പിയായിരിക്കുകയും പത്ത് പ്രധാനമന്ത്രിമാരുമായി അടുത്തബന്ധം കാത്തുസൂക്ഷിക്കുകയും ലോകമുസ്‌ലിം നേതൃനിരയില്‍ സ്ഥാനംപിടിക്കുകയും ചെയ്ത എക്കാലത്തെയും ഇന്ത്യന്‍ മുസ്‌ലിം നേതാവ് കൂടിയാണ് സേട്ട്.

Ebrahim Sulaiman Sait

ബാംഗ്ലൂരിലെ ധനാഢ്യ കുടുംബത്തില്‍, മുഹമ്മദ് സുലൈമാന്‍ സേട്ടിന്റെ മകനായി 1922 നവംബര്‍ മൂന്നിന് ജനനം. കുട്ടിക്കാലം ചെലവഴിച്ചത് മാതാവ് സൈനബ് ബായിയുടെ സ്വദേശമായ തലശ്ശേരിയില്‍. പഠനം മംഗലാപുരത്തും ബാംഗ്ലൂരിലും. വിവാഹാനന്തരം 1950 മുതല്‍ മട്ടാഞ്ചേരിയിലും കൊച്ചിയിലുമായി പ്രവര്‍ത്തനമേഖല.

1941ല്‍ മദിരാശിയില്‍ നടന്ന സര്‍വേന്ത്യാ ലീഗ് സമ്മേളനത്തില്‍ മുഹമ്മദലി ജിന്ന, ലിയാഖത്തലിഖാന്‍ തുടങ്ങിയ മുന്‍നിര നേതാക്കളോടൊപ്പം വേദിയിലിരിക്കുമ്പോള്‍ സേട്ടിന്റെ പ്രായം, 20 വയസ്സ്!

മികച്ച പാര്‍ലമെന്റേറിയന്‍

വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മികച്ച പ്രസംഗകനായിരുന്നു സേട്ട്. 1956ല്‍ കേരള സംസ്ഥാന മുസ്‌ലിം ലീഗിന്റെ സ്ഥാപക ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടു. വിമോചന സമരത്തിലും പങ്കെടുത്തു. രാഷ്ട്രീയത്തിനു പുറമെ മത-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലും നിറഞ്ഞുനില്‍ക്കവെയാണ് 1960 മാര്‍ച്ച് 24ന് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നരപ്പതിറ്റാണ്ടുകാലം നീണ്ടുനിന്ന പാര്‍ലമെന്ററി ജീവിതത്തിന്റെ തുടക്കമായിരുന്നു അത്.

1967ലും 71ലും കോഴിക്കോട് നിന്ന് ലോക്‌സഭയിലെത്തിയ സുലൈമാന്‍സേട്ട് പിന്നീട് നാലു തവണ തുടര്‍ച്ചയായി മലപ്പുറം ജില്ലയിലെ മഞ്ചേരിയെ പ്രതിനിധീകരിച്ചു. 1991ല്‍ പൊന്നാനിയില്‍ നിന്നും ജയിച്ചു. ഏറ്റവും കൂടുതല്‍ കാലം പാര്‍ലമെന്റിലിരുന്ന മുസ്‌ലിം രാഷ്ട്രീയ നേതാവെന്ന പെരുമയുമായാണ് 1996ല്‍ സേട്ട് നിയമനിര്‍മാണ സഭയുടെ പടിയിറങ്ങിയത്.

ഇംഗ്ലീഷും ഉര്‍ദുവും അനായാസം കൈകാര്യം ചെയ്യുന്ന ഇദ്ദേഹം അക്ഷരാര്‍ഥത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റിലെ സിംഹമായിരുന്നു. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കുവേണ്ടി ഉറച്ച ശബ്ദമുയര്‍ത്തി അദ്ദേഹം. ജവഹര്‍ലാല്‍ നെഹ്‌റു, ലാല്‍ബഹദൂര്‍ശാസ്ത്രി, ഇന്ദിരാഗാന്ധി തുടങ്ങി നരസിംഹറാവു വരെയുള്ള പത്ത് പ്രധാനമന്ത്രിമാര്‍ക്കുനേരെ ആവശ്യഘട്ടങ്ങളില്‍ വിരല്‍ചൂണ്ടാന്‍ സേട്ട് മടി കാണിച്ചില്ല.

അലിഗര്‍ മുസ്‌ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷപദവി തിരിച്ചെടുക്കപ്പെട്ടപ്പോള്‍, ശാബാനുകേസില്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശരീഅത്ത് വിരുദ്ധ നയം സര്‍ക്കാര്‍ കൈക്കൊണ്ടപ്പോള്‍, ബാബരി മസ്ജിദ് വിഷയത്തില്‍ സര്‍ക്കാര്‍ അലസമായ നിലപാടെടുത്തപ്പോള്‍, ഒടുവില്‍ പള്ളി തകര്‍ക്കപ്പെട്ടപ്പോള്‍, ഭഗല്‍പൂര്‍ ഉള്‍പ്പെടെയുള്ള മുസ്‌ലിം വിരുദ്ധ വര്‍ഗീയ കലാപങ്ങള്‍ അരങ്ങേറിയപ്പോള്‍, ‘ടാഡ’ നിയമത്തിന്റെ പേരില്‍ മുസ്‌ലിം യുവാക്കള്‍ ജയിലിലടക്കപ്പെട്ടപ്പോള്‍ എല്ലാം അതിന്നെതിരെ ശബ്ദിക്കാന്‍ നേതൃത്വം നല്‍കിയത് സേട്ട് സാഹിബായിരുന്നു. ആ ഉറച്ച, മുഴങ്ങുന്ന വാക്കുകള്‍ക്ക് മുന്നില്‍ പലപ്പോഴും സര്‍ക്കാറിന് മുട്ടുമടക്കേണ്ടിയും വന്നു.

എം പി എന്ന നിലയില്‍ പല പാര്‍ലമെന്ററി സമിതികൡും അംഗമാവുകയും ഇന്ത്യയെ പ്രതിനിധീകരിച്ച് നിരവധി അന്താരാഷ്ട്ര വേദികളില്‍ സംബന്ധിക്കുകയും ചെയ്തു. പൊതുപ്രവര്‍ത്തനത്തില്‍ വിശുദ്ധിയും ലാളിത്യവും അന്ത്യം വരെ കാത്തുസൂക്ഷിച്ചു.

മുസ്‌ലിം നേതാവ്

താന്‍ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന്റെ വളര്‍ച്ചയ്ക്കും ക്ഷേമത്തിനും ഐക്യത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച ഇന്ത്യയിലെ അപൂര്‍വം രാഷ്ട്രീയ നേതാവിയുന്നു ഇബ്‌റാഹീം സുലൈമാന്‍ സേട്ട്.

ഇന്ത്യന്‍ മുസ്‌ലിംകളുടെ പുരോഗതിയ്ക്കായി രൂപംകൊണ്ട നിരവധി വേദികളുടെ പിറവിക്ക് പിന്നില്‍ ഈ സമുദായ സ്‌നേഹിയുമുണ്ടായിരുന്നു. ആള്‍ ഇന്ത്യ മുസ്‌ലിം മജ്‌ലിസേ മുശാവറ(1964), ആള്‍ ഇന്ത്യ ഫലസ്തീന്‍ കോണ്‍ഫറന്‍സ് (1967), ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് (1973), ആള്‍ ഇന്ത്യ മില്ലി കൗണ്‍സില്‍ (1993), ബാബരി മസ്ജിദ് മൂവ്‌മെന്റ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി (1986) എന്നിവ അവയില്‍ പ്രധാനപ്പെട്ടവയാണ്. ഇവയില്‍ പലതിന്റെയും കുഞ്ചിക സ്ഥാനങ്ങളില്‍ അദ്ദേഹം അവരോധിക്കപ്പെടുകയും ചെയ്തു.

ഇവയ്ക്ക് പുറമെ, കേന്ദ്ര ഹജ്ജ് ഉപദേശക സമിതി, കേന്ദ്ര വഖ്ഫ് കൗണ്‍സില്‍, അലിഗര്‍ മുസ്‌ലിം സര്‍വകലാശാല കോര്‍ട്ട് എന്നീ ഔദ്യോഗിക സമിതികളിലും സേട്ട് ഉണ്ടായിരുന്നു. കേരള വഖഫ് ബോര്‍ഡ് ചെയര്‍മാനായും സേവനം ചെയ്തു.

കേരളത്തിലെ പല അനാഥശാലകളുടെയും സംരക്ഷകനായിരുന്ന സേട്ട് തിരൂരങ്ങാടി യതീംഖാനയുടെ പ്രസിഡന്റായി മൂന്ന് പതിറ്റാണ്ടിലേറെക്കാലം ഇരുന്നു. കേരള മുസ്‌ലിം എജ്യുക്കേഷനല്‍ അസോസിയേഷന്റ (KMEA) സ്ഥാപക ജനറല്‍ സെക്രട്ടറിയുമായിരുന്നു.

മുസ്‌ലിം ലോകത്തും സുലൈമാന്‍സേട്ട് പരിചിതനായിരുന്നു. ഖുമൈനിയും ഫൈസല്‍ രാജാവും യാസര്‍ അറഫാത്തും അന്‍വര്‍സാദത്തും സിയാഉല്‍ഹഖുമെല്ലാം സേട്ടിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. 1993ല്‍ അമേരിക്കയിലെ ചിക്കാഗോ ലോക മതസമ്മേളനത്തില്‍ സേട്ട് ഇന്ത്യന്‍ മുസ്‌ലിംകളെ പ്രതിനിധീകരിച്ച് സംസാരിച്ചു. ഇറാന്‍-ഇറാഖ് യുദ്ധം അവസാനിപ്പിക്കുന്നതിന് മധ്യസ്ഥാനം വഹിക്കാന്‍ ലോക മുസ്‌ലിം രാഷ്ട്രങ്ങള്‍ തെരഞ്ഞെടുത്തയച്ച പ്രതിനിധി സംഘത്തിലും സേട്ട് ഉണ്ടായിരുന്നു.

‘മെഹ്ബൂബെ മില്ലത്ത്’ എന്ന് മലയാളി മുസ്‌ലിംകള്‍ സ്‌നേഹപൂര്‍വം വിളിച്ചിരുന്ന സേട്ട് ബാബരി മസ്ജിദ് തകര്‍ച്ചയ്ക്കുശേഷം കോണ്‍ഗ്രസുമായി കേരളത്തില്‍ അധികാരം പങ്കിടുന്ന ലീഗ് നയത്തില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗുമായി വഴിപിരിഞ്ഞു.

പിന്നീട് 1994 ഏപ്രില്‍ 23ന് രണ്ട് പതിറ്റാണ്ടുകാലം മുസ്‌ലിംലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന സേട്ട് ഇന്ത്യന്‍ നാഷണല്‍ ലീഗ് എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. 2005ല്‍ സംഭവബഹുലമായ ആ ജീവിതത്തിന് തിരശ്ശീല വീഴുകയും ചെയ്തു.

മര്‍യം ബായിയായിരുന്നു ഭാര്യ. സുലൈമാന്‍ ഖാലിദ്, സിറാജ് ഇബ്‌റാഹീം സേട്ട് എന്നിവരുള്‍പ്പെടെ അഞ്ചു മക്കള്‍. ഹസന്‍ ചെറൂപ്പയും ടി പി ചെറൂപ്പയും ചേര്‍ന്ന് തയ്യാറാക്കിയ ‘കനല്‍പഥങ്ങളിലൂടെ ഒരാള്‍’ ആ ധന്യജീവിതത്തിന്റെ ചരിത്രമാണ്.

മുൻപത്തെ ലേഖനം അവുക്കാദര്‍ കുട്ടി നഹ
അടുത്ത ലേഖനം ഇ അഹ്‌മദ്

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History