ഹോം > ശാസ്ത്രജ്ഞര്‍... > ജാബിര്‍ ബ്‌നു ഹയ്യാന്‍

1 മിനിറ്റ് വായിച്ചില്ല

ജാബിര്‍ ബ്‌നു ഹയ്യാന്‍

ഉള്ളടക്കം

കെമിസ്ട്രിയിലും ആല്‍ക്കെമിയിലും കഴിവ് തെളിയിച്ച പ്രതിഭാശാലിയാണ് ജബര്‍ എന്നറിയപ്പെട്ട ജാബിര്‍ ബ്‌നു ഹയ്യാന്‍. രസതന്ത്രത്തില്‍ നൂറിലേറെ പ്രബന്ധങ്ങള്‍ രചിച്ച ഇദ്ദേഹമാണ് ആല്‍ക്കെമി പരീക്ഷണാത്മക അന്വേഷണങ്ങള്‍ക്ക് തുടക്കമിടുകയും ആധുനിക രസതന്ത്രത്തിന്റെ പാത വെട്ടിത്തെളിക്കുകയും ചെയ്തത്. മിനറല്‍ ആസിഡും മിനറല്‍ അല്ലാത്ത ആസിഡും അലംബികില്‍ (കെമിക്കല്‍ വേര്‍തിരിച്ചെടുക്കുന്ന ഉപകരണം) നിന്ന് ആദ്യമായി തയ്യാറാക്കിയ ശാസ്ത്രജ്ഞനാണ് ജാബിര്‍ ബ്‌നു ഹയ്യാന്‍. പ്രബന്ധങ്ങളും ലേഖനങ്ങളുമായി മൂവായിരത്തോളം സൃഷ്ടികളാണ് ശാസ്ത്രലോകത്തിന് ജാബിറു ബ്‌നു ഹയ്യാന്റെ സംഭാവനയായി രേഖപ്പെടുത്തിയിരിക്കുന്നത്.

Jabir ibn Hayyan

എ ഡി 721 ല്‍ പേര്‍ഷ്യയിലെ ഖുറാസാനിലെ തുസ് എന്ന പ്രദേശത്ത് ജനിച്ചു. പ്രസിദ്ധമായ കൂഫ പട്ടണത്തിലേക്ക് പിന്നീട് താമസം മാറി. ഖാലിദുബ്‌നു യസീദുബ്‌നു മുആവിയയും അലി(റ)വിന്റെ പൗത്രന്‍ ജഅ്ഫര്‍ സ്വാദിഖും ഇദ്ദേഹത്തിന്റെ ഗുരുനാഥന്‍മാരായിരുന്നു. യമനില്‍ നിന്നാണ് ഖുര്‍ആനും മറ്റു വിജ്ഞാനങ്ങളും കരസ്ഥമാക്കിയത്. ഫാര്‍മസിസ്റ്റ് ആയിരുന്ന ഹയ്യാന്‍ അല്‍ അസ്ദി ആയിരുന്നു പിതാവ്. പിതാവിനെ ഭരണകൂടം വധിച്ചതോടെയാണ് ജാബിര്‍ ഇറാഖിലെ കൂഫയിലേക്ക് പോയത്. ഹാറൂന്‍ അല്‍ റശീദിന്റെ ഭരണകാലമായിരുന്നു അത്.

ലാറ്റിന്‍ ഭാഷയില്‍ അദ്ദേഹം ‘ജബര്‍’ എന്ന പേരില്‍ പത്താം നൂറ്റാണ്ടിലെ ക്രിസ്ത്യാനികള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നുവെങ്കില്‍ പതിമൂന്നാം നൂറ്റാണ്ടിലെ യൂറോപ്യന്‍മാരുടെ ഇടയില്‍ അദ്ദേഹം പലപ്പോഴും ജബര്‍ എന്ന തൂലികാനാമമുള്ള ‘അജ്ഞാതനായ’ എഴുത്തുകാരനാണ്. പ്രാചീനകൃതികളില്‍ അദ്ദേഹം അല്‍ അസ്ദി, അല്‍ ബാരിഗി, അല്‍ കൂഫി, അസ്സൂഫി തുടങ്ങിയ വിവിധ നാമങ്ങളില്‍ പ്രതിപാദിക്കപ്പെടുന്നുണ്ട്.

ആല്‍ക്കെമി ശാസ്ത്രശാഖയ്ക്ക് അടിസ്ഥാന സ്വഭാവമുള്ള ഒട്ടേറെ സംഭാവനകള്‍ ഇദ്ദേഹത്തിന്റെതായുണ്ട്. വിവിധ ലോഹങ്ങള്‍ തയ്യാറാക്കല്‍, ഇരുമ്പ് വികസിപ്പിക്കല്‍, തുമ്പിച്ചായം മുതല്‍ തോല്‍ ഊറക്കിടല്‍, ഗ്ലാസ് നിര്‍മാണത്തില്‍ മാംഗനീസ് ഡയോക്‌സൈഡിന്റെ ഉപയോഗം, സ്വര്‍ണം കൊണ്ട് അക്ഷരമുണ്ടാക്കല്‍, പെയ്ന്റ്, ഗ്രീസ് എന്നിവയുടെ മാറ്റങ്ങള്‍ കണ്ടെത്തല്‍ തുടങ്ങിയ പരീക്ഷണങ്ങള്‍ ജാബിര്‍ മുന്നോട്ടു വച്ചു. അബൂബക്കര്‍ അര്‍റാസിക്കു ശേഷം രസതന്ത്രമേഖലയില്‍ ഏറ്റവും പ്രസിദ്ധനായ അറബി ശാസ്ത്രജ്ഞനായിരുന്നു ഇദ്ദേഹം. അറബിക് ആല്‍ക്കെമിയുടെ പിതാവ് എന്ന പേരിലും അറിയപ്പെടുന്നു.

‘അല്‍കിമിയ’ എന്ന വാക്കില്‍ നിന്നാണ് കെമിസ്ട്രി എന്ന പദമുണ്ടായത്. ആല്‍ക്കെമിയില്‍ ആദ്യമായി പഠനം നടത്തിയതും ഈ ശാഖ വികസിപ്പിച്ചതും അറബികളായിരുന്നു. ഇദ്ദേഹത്തിന്റെ ‘കിത്താബ് അല്‍ക്കിമിയ’, ‘കിത്താബ് അല്‍ സാബീന്‍’ എന്നീ ഗ്രന്ഥങ്ങളാണ് രസതന്ത്രത്തിന്റെ വികാസങ്ങള്‍ക്ക് നാന്ദിയായി വര്‍ത്തിച്ചത്. സള്‍ഫ്യൂരിക് ആസിഡ് കണ്ടുപിടിച്ചത് ജാബിര്‍ ബ്‌നു ഹയ്യാന്‍ ആണ്. അതിനെ വിവിധ ലവണങ്ങളുമായി ചേര്‍ത്ത് തിളപ്പിച്ച് ഹൈഡ്രോക്ലോറിക് ആസിഡും നൈട്രിക് ആസിഡും കണ്ടുപിടിച്ചു. ഇവ രണ്ടും ചേര്‍ത്ത് സ്വര്‍ണത്തെ അലിയിപ്പിക്കാന്‍ കഴിയുന്ന അക്വാരിജിയയും കണ്ടു പിടിച്ചു. സ്വര്‍ണം കുഴിച്ചെടുക്കുന്നതിലും ശുദ്ധീകരിക്കുന്നതിലും വ്യക്തമായ പ്രയോഗങ്ങള്‍ നടത്തി. ഈ കണ്ടെത്തലുകളാണ് ആയിരം വര്‍ഷക്കാലം ആല്‍ക്കെമിസ്റ്റുകളുടെ ഉത്തേജനമായി മാറിയത്. സിട്രിക് ആസിഡിന്റെയും അസറ്റിക് ആസിഡിന്റെയും കണ്ടുപിടുത്തത്തിനുള്ള ബഹുമതിയും ജാബിര്‍ ബ്‌നു ഹയ്യാനാണ്.

രസതന്ത്ര സംബന്ധിയായി ഇദ്ദേഹം രചിച്ച 22 ഗ്രന്ഥങ്ങളില്‍ പല രാസസംയുക്തങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. കിതാബു റഹ്‌മ, കിതാബുത്തജ്മീഅ്, അല്‍ സിബാകുശ്ശര്‍ക്കി തുടങ്ങിയവ ഇതില്‍പെടും. ശാസ്ത്ര സിദ്ധാന്തങ്ങള്‍ക്കനുസരിച്ച് വ്യവസ്ഥാപിതമായ പരീക്ഷണ
നിരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടു എന്നതാണ് ജാബിറുബ്‌നു ഹയ്യാനെ ഇതര പൗരാണിക ശാസ്ത്രജ്ഞരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ഇദ്ദേഹത്തിന്റെ മരണത്തിന്റെ ഇരുനൂറു വര്‍ഷങ്ങള്‍ക്കു ശേഷം കൂഫയില്‍ പരീക്ഷണശാലയ്ക്ക് സമീപം കെട്ടിടമുണ്ടാക്കാന്‍ കുഴിയെടുത്തപ്പോള്‍ ഒരു ഉരലും വലിയ കഷ്ണം സ്വര്‍ണലോഹവും അടങ്ങിയ ലബോറട്ടറി കണ്ടെടുക്കപ്പെട്ടതായി ചരിത്രം രേഖപ്പെടുത്തുന്നു. 14ാം നൂറ്റാണ്ടു വരെ ഏഷ്യയിലെയും യൂറോപ്പിലെയും രസതന്ത്രജ്ഞരെ അത്ഭുതപ്പെടുത്തിയ നൂറിലധികം സൃഷ്ടികള്‍ ജാബിറു ബ്‌നു ഹയ്യാന്റേതായുണ്ടത്രെ. രസതന്ത്ര രംഗത്തെ പല കണ്ടുപിടുത്തങ്ങളും ഇന്നും ഹയ്യാനുമായി ബന്ധപ്പെട്ടു കിടക്കുന്നു. നീറ്റല്‍ (കാല്‍സിനേഷന്‍), ന്യൂനീകരണം (റിഡക്ഷന്‍) എന്നിവ ഉദാഹരണം. കൂടാതെ ബാഷ്പീകരണം (ഇവാപൊറേഷന്‍), ഉത്പാദനം (സബ്ലിമേഷന്‍), ഉരുക്കല്‍ (മെല്‍റ്റിങ്), പരലാക്കല്‍ (ക്രിസ്റ്റലൈസേഷന്‍) തുടങ്ങിയ ആധുനിക രസതന്ത്രപരീക്ഷണങ്ങള്‍ 1300 വര്‍ഷങ്ങള്‍ക്കു മുമ്പ് ജാബിറു ബ്‌നു ഹയ്യാന്റെ പരീക്ഷണ ശാലയില്‍ നടന്നിരുന്നുവെന്നതും 18ാം നൂറ്റാണ്ടില്‍ ഇവ ആധുനിക രസതന്ത്രത്തിന്റെ വികാസത്തിന് വഴി തെളിച്ചു എന്നതും മധ്യകാല മുസ്‌ലിം ലോകത്തിന്റെ വളര്‍ച്ച വിളിച്ചോതുന്ന സംഭവങ്ങളാണ്.

എ ഡി 815 ലാണ് ജാബിറുബ്‌നു ഹയ്യാന്റെ മരണമെന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.

മുൻപത്തെ ലേഖനം ജാബിറുബ്‌നു അഫ്‌ലഹ്
അടുത്ത ലേഖനം ജഹാംഗീര്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History