ഹോം > സമൂഹം... > മഹല്ല് സംവിധാനം

1 മിനിറ്റ് വായിച്ചില്ല

മഹല്ല് സംവിധാനം

ഉള്ളടക്കം

മഹല്ല് സംവിധാനം കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ സാമൂഹിക, മത, വിദ്യാഭ്യാസ ഘടനയെ ഏകോപിപ്പിക്കുന്ന ഒരു അടിസ്ഥാന സംവിധാനമാണ്. പള്ളി കേന്ദ്രമായി രൂപപ്പെട്ട മഹല്ലുകള്‍ ആരാധനകള്‍ നടത്തുന്നതിനൊപ്പം സാമൂഹ്യസഹായം, വിദ്യാഭ്യാസ പ്രോത്സാഹനം, ദാനധര്‍മ്മ പ്രവര്‍ത്തനങ്ങള്‍, കുടുംബപരമായ പ്രശ്നപരിഹാരം തുടങ്ങിയ നിരവധി ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നു. മഹല്ല് കമ്മിറ്റികളും ഭാരവാഹികളും ചേര്‍ന്ന് സമൂഹ ഐക്യം ഉറപ്പാക്കുകയും മതപരമായ ശീലങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുന്നു. വ്യക്തിയെയും സമൂഹത്തെയും ബന്ധിപ്പിക്കുന്ന ശക്തമായ ഒരു ഘടകമായാണ് മഹല്ല് സംവിധാനം പ്രവര്‍ത്തിക്കുന്നത്.

വിശ്വാസം,അനുഷ്ഠാനം, സംസ്‌കാരം എന്നിവ ചേരുമ്പോഴാണ് മതം പൂര്‍ണമാകുന്നത്. വിശ്വാസവും അനുഷ്ഠാനവും വ്യക്തിനിഷ്ഠമായ കാര്യങ്ങളാണ്. എന്നാല്‍ സ്വഭാവ പെരുമാറ്റങ്ങളും സാംസ്‌കാരികമര്യാദകളും സാമ്പത്തിക വിനിമയവുമെല്ലാം സാമൂഹികമായി നിറവേറ്റപ്പെടേണ്ട കാര്യങ്ങളാണ്. ഇങ്ങനെ വ്യക്തിയും സമൂഹവും ചേര്‍ന്ന ഉത്തമ ജീവിതമാണ് ഇസ്‌ലാം വിഭാവന ചെയ്യുന്നത്. ഉത്തമ സമൂഹസൃഷ്ടിയിലൂടെ ഇഹലോകത്ത് ക്ഷേമവും പരലോകത്ത് മോക്ഷവുമാണ് വിശ്വാസിയുടെ ലക്ഷ്യം. അന്തിമപ്രവാചകനായ മുഹമ്മദ് നബി(സ്വ), വ്യക്തി മുതല്‍ അന്താരാഷ്ട്ര ബന്ധം വരെ ജീവിത മാതൃക കാണിച്ചാണ് വിട പറഞ്ഞത്. നബി(സ്വ) വിട വാങ്ങുന്നതിനു മുമ്പായി ലോകത്തിന് മുന്‍പില്‍ ഒരു ഉത്തമ സമൂഹത്തെ -ഉത്തമ രാഷ്ട്രം- വാര്‍ത്തെടുത്തിരുന്നു.

ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കപ്പെടുകയെന്നത് ഇസ്‌ലാമിന്റെ പൂര്‍ത്തികരണത്തിന് നിബന്ധനയല്ല. പ്രവാചകന്നു ശേഷം മുസ്‌ലിംകള്‍ അധികാരത്തിലുള്ള അവസരമുണ്ടായിരുന്നു. ഭരണവും അധികാരവുമില്ലാത്ത എത്രയോ കാലഘട്ടം കഴിഞ്ഞുപോയിട്ടുണ്ട്. ഭരണാധികാരം എന്നത് സാമൂഹിക ജീവിതത്തിന്റെ അനിവാര്യഘടകമല്ല.

നാം ജീവിക്കുന്നത് തികഞ്ഞ ബഹുസ്വര സമൂഹത്തിലാണ്. ഇന്ത്യയുടെ ബഹുസ്വരതയും സാംസ്‌കാരിക വൈജാത്യവും ഉള്‍ക്കൊള്ളുന്ന നാനാത്വത്തില്‍ ഭാരതീയര്‍ എന്ന ഏകത്വം ദര്‍ശിച്ചവരായിരുന്നു ഭാരതശില്പികള്‍. അത് ഇന്നും നിലനില്ക്കുന്നു. എല്ലാ മതക്കാര്‍ക്കും തുല്യപരിഗണനയും പൗരന്ന് ഏതു മതവും സ്വീകരിച്ചാചരിക്കുവാന്‍ നല്കുന്ന സ്വാതന്ത്ര്യവും ഭരണഘടന നല്കുന്ന ഉറപ്പാണ്. രാഷ്ട്രത്തിന്നു മതമില്ലതാനും. ഇതാണ് ഇന്ത്യ അംഗീകരിച്ച മതനിരപേക്ഷത. മതനിരപേക്ഷതയും വ്യക്തിസ്വാതന്ത്ര്യവും അനുഭവിച്ചു കൊണ്ട് മുസ്‌ലിം സമുദായം ഇതരസമൂഹങ്ങളോടൊപ്പം സൗഹൃദത്തോടും സഹവര്‍ത്തനത്തോടും കൂടി കഴിയുന്നു. ഇസ്‌ലാം ഉള്‍ക്കൊള്ളുകയും അനുഷ്ഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാന്‍ ഭരണഘടനാദത്തമായ അവകാശമുണ്ട്.

നമ്മുടെ രാജ്യത്തിന്റെ പൊതുധാരയില്‍ ജീവിക്കുകയും രാഷ്ട്ര നിര്‍മാണ പ്രക്രിയയില്‍ സക്രിയമായി ഇടപെടുകയും ചെയ്യുന്നതോടൊപ്പം ഇതരമതസ്ഥരെ പോലെത്തന്നെ മുസ്‌ലിംകള്‍ തങ്ങളുടെ സ്വത്വം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. ഈയൊരു പശ്ചാത്തലത്തില്‍ മുസ്‌ലിംകളുടെ സാമൂഹിക തലത്തിലുള്ള മതനിഷ്ഠകളും ആചാരങ്ങളും ചെറിയ ചെറിയ കൂട്ടായ്മയില്‍ ഭംഗിയായി നടക്കുന്നു. ഈ കൂട്ടായ്മയാണ് മഹല്ല് എന്ന സംവിധാനം. ഒരു പള്ളിയും അതിനെ കേന്ദ്രീകരിച്ചു കൊണ്ട് അനേകം കുടുംബങ്ങളും. ഇതാണ് സാമാന്യമായി പറഞ്ഞാല്‍ മഹല്ല്/ജമാഅത്ത്. മുസ്‌ലിംകള്‍ പൊതുപ്രശ്‌നങ്ങള്‍ സമൂഹത്തോടൊപ്പവും മതകീയ കാര്യങ്ങള്‍ മഹല്ലിന്റെ ആഭിമുഖ്യത്തിലും നടത്തി വരുന്നു. സമൂഹത്തിന്റെ പൊതുധാരയില്‍ നിന്നു മാറിനില്ക്കുന്ന ഒരു സമാന്തരസാമൂഹിക ഘടനയല്ല മുസ്‌ലിം മഹല്ലുകള്‍ എന്ന് പ്രത്യേകം ഓര്‍ക്കുക.

ജുമുഅ നടത്താന്‍ ഒരു പള്ളിയും മരിച്ചവരെ മറവു ചെയ്യാന്‍ മഖ്ബറയും എന്നതിലപ്പുറം മഹത്തായ ഒരു സംവിധാനമാണ് മഹല്ലുജമാഅത്ത് എന്ന സങ്കല്പം. ഈ പ്രാധാന്യവും പ്രസക്തിയും മനസ്സിലാക്കിക്കൊടുക്കുന്ന ബോധവത്കരണം അത്യാവശ്യമാണ്.

ഭക്തരായ പണ്ഡിതരും ശക്തരായ നേതാക്കളും മഹല്ലു സംവിധാനം യഥാവിധി കൈകാര്യം ചെയ്യുകയാണെങ്കില്‍ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും മുസ്‌ലിംകളുടെ ധര്‍മനിഷ്ഠമായ ജീവിതത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കും. അതിനു പര്യാപ്തമായ രീതിയില്‍ നമ്മുടെ മഹല്ലു സംവിധാനങ്ങളെ മാറ്റിയെടുക്കുകയും ആവശ്യമായ ശാക്തീകരണം നല്കുകയും ചെയ്യേണ്ടതുണ്ട്.

ഖാസിയുടെ നേതൃത്വത്തില്‍ ഒരു മസ്വ്‌ലഹത്ത് സമിതി (പ്രശ്‌നപരിഹാര സമിതി) ഓരോ മഹല്ലിലും വേണം. ഖാദി എന്നാല്‍ വിധി കര്‍ത്താവ് (ജഡ്ജി) എന്നാണര്‍ഥം. മഹല്ലിലെ വ്യക്തികളോ കുടുംബങ്ങളോ തമ്മിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് മാന്യമായ രീതിയില്‍ തീര്‍പ്പു കല്പിക്കണം. ഒത്തുതീര്‍പ്പുകള്‍ അംഗീകരിച്ച് സഹകരിക്കാന്‍ ജനങ്ങള്‍ ബോധവാന്‍മാരാവണം. ഇത് കോടതികള്‍ക്ക് സമാന്തരമായ രാജ്യവിരുദ്ധ പ്രവര്‍ത്തനമല്ല. മറിച്ച് നിസ്സാര കാര്യങ്ങള്‍ പര്‍വതീകരിക്കപ്പെട്ട് അനാവശ്യമായി കോടതി കയറുക എന്ന ദുഷ്പ്രവണത ഒഴിവാക്കാനുള്ള സമവായ ഒത്തുതീര്‍പ്പുകളാണ്. പ്രത്യേകിച്ച് വൈവാഹിക രംഗത്തെ പ്രശ്‌നങ്ങള്‍ക്കും കുടുംബ ശൈഥില്യങ്ങള്‍ക്കും നിമിത്തമാവുന്ന പ്രശ്‌നങ്ങളില്‍ സമവായമുണ്ടാവുക എന്നത് അത്യന്താപേക്ഷിതമാണ്.

മഹല്ലിലെ കുടുംബങ്ങളെപ്പറ്റി കൃത്യമായ വിവരങ്ങളും അവരുടെ പരിതസ്ഥിതികളും മഹല്ലധികൃതരും ഖാദിയും അറിഞ്ഞിരിക്കണം. അഗതികളെ സഹായിക്കാനും നബി(സ്വ) കല്പിച്ചതാണല്ലോ. ഒരു വ്യക്തിക്ക് സ്വന്തമായി ചെയ്യാന്‍ കഴിയാത്ത ഇത്തരം കാര്യങ്ങളില്‍ മഹല്ലിന്റെ ഏകോപനം വളരെ ഫലപ്രദമായിരിക്കും. മാത്രമല്ല, പരസ്പരമറിയുന്ന ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യപ്പെടുന്ന മഹല്ലുകളിലെ വ്യക്തികള്‍ വഴിതെറ്റിപ്പോകാനും ജീര്‍ണതയിലേക്ക് വഴുതിപ്പോകാനും സാധ്യതകള്‍ വളരെ കുറവാണ്.

ഇസ്‌ലാമിലെ നിര്‍ബന്ധകര്‍മമായ സകാത്ത് വ്യക്തിനിഷ്ഠമാണെങ്കിലും അത് നിര്‍വഹിക്കപ്പെടേണ്ടത് സാമൂഹികമായിട്ടാണ്. ഒരു പ്രദേശത്തെ ജനങ്ങളില്‍ നിന്ന് സകാത്ത് ശേഖരിക്കുകയും അവരിലെ അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യപ്പെടേണ്ടതാണ്. മഹല്ല് നേതൃത്വത്തിന്റെ കീഴില്‍ സകാത്ത് വ്യവസ്ഥാപിതാമായി വിതരണം ചെയ്യപ്പെടുകയാണെങ്കില്‍ ആ പ്രദേശത്ത് ദാരിദ്ര്യം ഉണ്ടാവുകയില്ല.

പള്ളിയും മദ്‌റസയും ചിലേടത്ത് ദര്‍സും നടത്തിക്കൊണ്ടു പോവുക എന്ന മിനിമം പരിപാടിക്കപ്പുറം രചനാത്മകമായ ഒട്ടേറെ കാര്യങ്ങള്‍ ഈ കൂട്ടായ്മയ്ക്ക് ചെയ്യാന്‍ കഴിയും. പലിശരഹിത വായ്പാ സംവിധാനം, ചെറുകിട തൊഴില്‍ദാന പദ്ധതികള്‍ മുതലായവ സ്ത്രീകളുടെ കൂടി പങ്കാളിത്തത്തോടെ മഹല്ലടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്താവുന്നതാണ്. മാരക രോഗം ബാധിച്ചവര്‍ക്ക് ചികിത്‌സാ പദ്ധതി, വീടില്ലാത്തവര്‍ക്ക് ഭവനനിര്‍മാണ സഹായ പദ്ധതി, പാവപ്പെട്ടവര്‍ക്ക് വിവാഹ ധനസഹായം തുടങ്ങിയ സമൂഹക്ഷേമ കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാവുന്ന മഹല്ലുകളില്‍ യാചകര്‍ ഉണ്ടാവില്ല.

മാതാപിതാക്കളുടെ മരണം മൂലമോ ദാമ്പത്യ ബന്ധങ്ങളിലെ വിള്ളലുകള്‍ കാരണമോ ഒറ്റപ്പെട്ടു പോവുന്ന കുഞ്ഞുങ്ങള്‍, വിധവകള്‍, അഗതികള്‍, ഭിന്നശേഷിക്കാര്‍, വൃദ്ധര്‍, രോഗികള്‍ തുടങ്ങിയ വിഭാഗങ്ങളുടെ സംരക്ഷണവും പരിചരണവും ഏറ്റെടുക്കുവാനും മഹല്ലുകള്‍ക്ക് സാധിക്കണം. ചുരുക്കത്തില്‍ പൊതുജനങ്ങളുടെ (മുസ്‌ലിംകളുടെ മാത്രമല്ല) ആശാകേന്ദ്രമാവണം മഹല്ലുകള്‍.

ഇന്ന് ഏറെ സങ്കീര്‍ണമായ രണ്ടു പ്രശ്‌നങ്ങളാണ് കൗമാരക്കാരുടെ ഭ്രാന്തമായ ചാപല്യങ്ങളും വൃദ്ധജനങ്ങളുടെ പുനരധിവാസവും. വൃദ്ധസദനങ്ങള്‍ പെരുകുന്നു. മാതാപിതാക്കള്‍ കൈയൊഴിക്കപ്പെടുന്നു. ഇത്തരം ഗുരുതരപ്രതിസന്ധികള്‍ക്ക് ഒരു പരിധി വരെ പരിഹാരം കാണാന്‍ മഹല്ലിലെ കുടുംബങ്ങളുടെ നല്ല ബന്ധം നിമിത്തമായേക്കാം. പള്ളികള്‍ കേന്ദ്രമായോ അല്ലാതെയോ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഒത്തുചേരാന്‍ സൗകര്യമൊരുക്കിയാല്‍ സമുദായത്തിന് അത് ഏറെ ഗുണം ചെയ്യും. സമഗ്രവീക്ഷണവും ധര്‍മനിഷ്ഠയും സാമൂഹികബോധവും ഇസ്‌ലാമിനോട് പ്രതിബദ്ധതയും ഉള്ള നേതൃത്വം മഹല്ലുകള്‍ക്കുണ്ടെങ്കില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും. ചില ഉദാഹരണങ്ങള്‍ മാത്രമാണ് ഇവിടെ പരാമര്‍ശിച്ചത്.

പക്വമായ സമീപനങ്ങളും ചിന്താശേഷിയും ഇല്ലാതെ കേവലം അധികാരം കൈയാളുന്ന മഹല്ലധികൃതരില്‍ നിന്ന് തിക്താനുഭവങ്ങളും നാം കേട്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ്, ദുര്‍നടപ്പിന്റെ പേരില്‍ ചില സ്ത്രീകളെ ഹദ്ദടിച്ച സംഭവം വലിയ വിവാദമായിരുന്നല്ലോ. കുറ്റങ്ങള്‍ക്ക് ശിക്ഷ നടപ്പാക്കാന്‍ മഹല്ലുകള്‍ക്ക് അധികാരമില്ലാത്തത് ഇന്ത്യയിലായതു കൊണ്ടല്ല. നാട്ടുകൂട്ടങ്ങള്‍ക്കും അയല്‍ കൂട്ടങ്ങള്‍ക്കുമൊന്നും നിയമം കൈയിലെടുക്കാന്‍ ഇസ്‌ലാം അവകാശമോ അനുവാദമോ നല്കുന്നില്ല. സര്‍ക്കാറിനു മാത്രമേ ക്രമസമാധാനവും നീതിന്യായവും നടപ്പാക്കാന്‍ അധികാരമുള്ളൂ. രാജ്യം ഭരിക്കുന്ന സര്‍ക്കാറിനും രാജ്യത്തു നിലനില്ക്കുന്ന നിയമവ്യവസ്ഥകള്‍ക്കും തികച്ചും സഹായകമായ രചനാത്മക കൂട്ടായ്മകളാണ് മഹല്ല് സംവിധാനം. ഊരുവിലക്കും ഹദ്ദടിയുമില്ലാതെ സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഇസ്‌ലാമിക മൂല്യങ്ങളുടെയും വഴിയില്‍ സഞ്ചരിച്ചാല്‍ മുസ്‌ലിം സമൂഹത്തിന്റെ ഉന്നമനത്തിന് ഏറെ സംഭാവനകളര്‍പിക്കാന്‍ കഴിയുന്ന സംവിധാനമാണ് മഹല്ലുകള്‍. ഒറ്റപ്പെട്ടതെങ്കിലും മറ്റുള്ളവര്‍ക്ക് മാതൃകയാക്കാവുന്ന മഹല്ലുകള്‍ നമ്മുടെ നാട്ടിലുണ്ട്. ചുരുക്കത്തില്‍ മഹല്ല് ശാക്തീകരണം സമുദായഘടനയുടെ ആശാകേന്ദ്രങ്ങളാണ്.

യഥാര്‍ഥ മുസ്‌ലിമിന്റെ നന്‍മയും നീതിയും ധര്‍മബോധവും അനുഭവിച്ചും ആസ്വദിച്ചും കൈമാറിയും ബഹുമതസമൂഹത്തില്‍ ജീവിക്കാന്‍ ആവശ്യമായ പക്വത എല്ലാവര്‍ക്കും ആര്‍ജിക്കാന്‍ സാധിക്കണം. മതേതരത്വം, ജനാധിപത്യം, സമുദായ സൗഹാര്‍ദം, രാജ്യസ്‌നേഹം തുടങ്ങിയ ഉത്തമമൂല്യങ്ങള്‍ മഹല്ലുവാസികളില്‍ ഊട്ടിയുറപ്പിക്കാന്‍ മഹല്ലടിസ്ഥാനത്തില്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കണം. വ്യക്തി താത്പര്യങ്ങളെക്കാള്‍ സമൂഹ താത്പര്യങ്ങള്‍ക്ക് പരിഗണന നല്കുന്നതിന്നും മനുഷ്യരടക്കമുള്ള ജീവജാലങ്ങളെയും പരിസ്ഥിതിയെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിന്നും സംവിധാനം വേണം.

 

മുൻപത്തെ ലേഖനം മഴ
അടുത്ത ലേഖനം മലയാള തര്‍ജമകളും വ്യാഖ്യാനങ്ങളും 2

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History