സാഹിത്യപുരോഗതി

ഇസ്‌ലാമിക നാഗരികതയുടെ ബൗദ്ധിക വളര്‍ച്ചയ്ക്ക് അടിത്തറ പാകിയ പ്രധാന മേഖലയിലൊന്നാണ് സാഹിത്യം. മനുഷ്യചിന്തയെ ദിശാബദ്ധമാക്കുന്ന തത്ത്വശാസ്ത്രം, ചരിത്രത്തെ ശാസ്ത്രീയമായി രേഖപ്പെടുത്തുന്ന ചരിത്രരചന, ആശയവിനിമയത്തിന് അടിത്തറയായ ഭാഷയും സാഹിത്യവും എന്നിവ ഇസ്‌ലാമിക സമൂഹത്തില്‍ സമഗ്രമായി വികസിച്ചു. അറബി, ഫാര്‍സി, ഉര്‍ദു തുടങ്ങിയ ഭാഷകളിലൂടെ സമ്പന്നമായ സാഹിത്യശേഖരങ്ങള്‍ രൂപപ്പെട്ടു.

കവിതാ സാഹിത്യം ആത്മീയതയും സാമൂഹിക ചിന്തകളും സൗന്ദര്യബോധവും പ്രകടിപ്പിക്കുന്ന ശക്തമായ മാധ്യമമായി മാറി. അതേസമയം, ഗദ്യസാഹിത്യം വിജ്ഞാനപ്രചരണത്തിനും നിയമ-ശാസ്ത്ര-ദാര്‍ശനിക ആശയങ്ങളുടെ സംരക്ഷണത്തിനും നിര്‍ണായക പങ്ക് വഹിച്ചു. ഇങ്ങനെ സാഹിത്യപുരോഗതി ഇസ്‌ലാമിക നാഗരികതയുടെ ചിന്താശക്തിയും സംസ്കാരസമ്പത്തും ലോകനാഗരികതയ്ക്ക് കൈമാറിയ ഒരു പ്രധാന സംഭാവനയായി മാറി.

സംസ്‌കൃതികളുടെ നിലനില്പിലും പുരോഗതിയിലും ഭാഷയ്ക്ക് ഏറെ സ്വാധീനമുണ്ട്. ആശയവിനിമയോപാധിയാണ് ഭാഷയെങ്കിലും ഭാഷയുടെ ഉയിരും ഊര്‍ജവും സാഹിത്യത്തിലാണ്. സാഹിത്യത്തിന് നിരവധി ശാഖകളുണ്ട്. ലോകത്ത് ഭാഷകള്‍ ജനിക്കുകയും മരിക്കുകയും ചെയ്തിട്ടുണ്ട്. ശ്രേഷ്ഠഭാഷ (Classic) ആയിത്തീര്‍ന്നവയും അല്ലാത്തവയും ഉണ്ട്. കാലത്തെ അതിജീവിച്ച് മുന്നേറിയ പല ഭാഷകളും അവയുടെ ക്ലാസിക് സാഹിത്യങ്ങളിലൂടെയാണ് നിലനില്ക്കുന്നത്. ഇലിയഡ്, ഒഡിസി (ഗ്രീക്ക്), രാമായണം, മഹാഭാരതം (സംസ്‌കൃതം), ഷെയ്ക്‌സ്പിയര്‍ കൃതികള്‍ (ഇംഗ്ലീഷ്), വിശുദ്ധ ഖുര്‍ആന്‍ (അറബിക്) മുതലായവ ഉദാഹരണങ്ങള്‍. ലോക ക്ലാസിക്കുകള്‍ നിലനിന്നിട്ടും മത ഭാഷകളായി പരിഗണിക്കപ്പെട്ടിട്ടും മൃതഭാഷകളായി മാറിയവയാണ് ഹിബ്രുവും ഗ്രീക്കും സംസ്‌കൃതവും. സാമ്രാജ്യത്വത്തിന്റെ ദിഗ്വിജയങ്ങളിലൂടെ അതിജീവിച്ച ഇംഗ്ലീഷും ഇസ്‌ലാമിന്റെ വ്യാപനം മുഖേന വിശുദ്ധ ഖുല്‍ആനിലൂടെ നിത്യനൂതനമായി നിലനില്ക്കുന്ന അറബിയും ഇന്നും ലോക വ്യവഹാരങ്ങളിലെ ജീവദ്ഭാഷകളാണ്. ലോക നാഗരികതയില്‍ ഈ ഭാഷകള്‍ക്കും അവയിലെ സാഹിത്യങ്ങള്‍ക്കും ഏറെ സ്വാധീനമുണ്ട്.

ഖുലഫാഉര്‍റാശിദുകളുടെ കാലഘട്ടം മുതല്‍ ഇസ്‌ലാം ലോകത്തിന്റെ വിവിധ ദിക്കുകളിലേക്ക് വ്യാപിക്കുവാന്‍ തുടങ്ങി. വിശുദ്ധ ഖുര്‍ആന്‍ ആണ് അതിന്റെ ചാലക ശക്തി എന്നതിനാല്‍ അറബി ഭാഷയും വ്യാപിച്ചു. അറബി ഭാഷയുടെ ഭേദങ്ങളോ സഹോദര ഭാഷകളോ ആയവയെല്ലാം ഖുര്‍ആനിന്റെ സ്വാധീനത്താല്‍ ശുദ്ധ അറബി ഭാഷകളായിത്തീര്‍ന്നു. അനറബി നാടുകളിലേക്ക് ഇസ്‌ലാം കടന്നുവന്നതോടെ തദ്ദേശീയ ഭാഷകള്‍ക്കൊപ്പം അറബി ഭാഷയ്ക്കും സ്വാധീനമുണ്ടായി. മൊറോക്കോ മുതല്‍ സമര്‍ഖന്ത് വരെ വ്യാപിച്ചുകിടക്കുന്ന ആഫ്രോ ഏഷ്യന്‍ രാജ്യങ്ങളിലും യൂറോപ്പിലെ സ്‌പെയിനിലും മുസ്‌ലിംകള്‍ക്ക് പ്രഭാവവും ഭരണ നേതൃത്വവും ഉണ്ടായിത്തീര്‍ന്നു. തനിമയാര്‍ന്ന ആദര്‍ശത്തോടൊപ്പം വൈജ്ഞാനികമായും ശാസ്ത്രീയമായും നിരവധി സംഭാവനകള്‍ ലോകനാഗരികതയ്ക്ക് മുസ്‌ലിംകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. സാഹിത്യരംഗത്തും എടുത്തുപറയാവുന്ന നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.

വിശുദ്ധ ഖുര്‍ആനിന്റെ ഭാഷയായതിനാല്‍ മുസ്‌ലിംകള്‍ക്ക് അറബി പഠിക്കല്‍ അനിവാര്യമെങ്കിലും അറബി ഇസ്‌ലാമിന്റെ ഭാഷയല്ല. അറബിയില്‍ മുസ്‌ലിംകളല്ലാത്തവരുടെ സംഭാവനകളുള്ളതു പോലെ അറബിയല്ലാത്ത ഭാഷകളില്‍ മുസ്‌ലിംകളുടെ സംഭാവനകളുമുണ്ടായിട്ടുണ്ട്. ലോകത്തെ ഏറ്റവും പ്രാചീനമായ സര്‍വകലാശാലകളായ ജാമിഅ സൈതൂന, ജാമിഅ അല്‍ ഖുറവിയ്യീന്‍, അല്‍ അസ്ഹര്‍ മുതലായവ അറബി ഭാഷയ്ക്ക് പ്രാധാന്യം നല്‍കിയിരുന്നുവെങ്കിലും ഇതര ഭാഷകള്‍ക്കും അവിടെ സ്ഥാനമുണ്ടായിരുന്നു. മാത്രമല്ല ക്രിസ്താബ്ദം എട്ടുമുതല്‍ പതിനഞ്ചു വരെ നൂറ്റാണ്ടുകളില്‍ ജീവിച്ച ബഹുഭാഷാ പണ്ഡിതന്‍മാരാണ് ഭാഷാന്തരണങ്ങളിലൂടെ ലോകത്ത് വിജ്ഞാനവും സാഹിത്യവും വ്യാപിപ്പിച്ചത്. മുസ്‌ലിം ഭരണാധികാരികളും അവരുടെ രാജസദസ്സുകളിലെ പണ്ഡിതന്‍മാരും അവര്‍ സ്ഥാപിച്ച വിജ്ഞാന കേന്ദ്രങ്ങളും സര്‍വകലാശാലകളും വിജ്ഞാന വിസ്‌ഫോടനത്തില്‍ അനല്പമായ പങ്കു വഹിച്ചിട്ടുണ്ട്.

തത്ത്വശാസ്ത്രം

ഫിലോസഫി അഥവാ തത്ത്വശാസ്ത്രം അറബികളിലേക്കും മുസ്‌ലിംകളിലേക്കും കടന്നുവരുന്നത് ഗ്രീക്ക് തത്ത്വശാസ്ത്ര ചിന്തകളില്‍ കൂടിയാണ്. ഗ്രീക്ക് വിജ്ഞാനീയങ്ങളില്‍ പ്രാവീണ്യം നേടിയ തത്ത്വശാസ്ത്രകാരന്‍മാര്‍ ‘ഹുകമാഅ്’ എന്നറിയപ്പെട്ടു. തത്ത്വശാസ്ത്രത്തില്‍ താത്പര്യം ജനിച്ചവരില്‍ ചിലര്‍ അതിനനുസരിച്ച് ഇസ്‌ലാമിക സിദ്ധാന്തങ്ങളും വ്യാഖ്യാനിക്കാന്‍ ശ്രമിച്ചത് ധൈഷണിക സംവാദങ്ങള്‍ക്കിടയാക്കി. അതേസമയം ധൈഷണികമായ ഉണര്‍വും ഉത്തേജനവും തത്ത്വശാസ്ത്ര ചര്‍ച്ചയിലൂടെ ഉണ്ടായി. പ്ലാറ്റോയുടെയും അരിസ്‌റ്റോട്ടിലിന്റെയും ചിന്തകളും ദര്‍ശനങ്ങളും ഗ്രീക്ക് രചനകളില്‍ നിന്ന് അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതോടെയാണ് ഗ്രീക്ക് ഫിലോസഫി മുസ്‌ലിം ചിന്തകരിലെത്തിച്ചേരുന്നത്.

കൂഫയില്‍ ജനിച്ച അബൂയുസുഫ് ഇസ്ഹാഖ് അല്‍ കിന്‍ദി (കി.801-871) യാണ് അറിയപ്പെട്ട ആദ്യത്തെ മുസ്‌ലിം തത്ത്വചിന്തകന്‍. പ്ലാറ്റോയുടെയും അരിസ്‌റ്റോട്ടിലിന്റെയും നിഗമനങ്ങളിലെ വൈരുധ്യങ്ങളെ സമന്വയിപ്പിക്കാന്‍ അല്‍ കിന്‍ദി ശ്രമിച്ചു. തുര്‍ക്കി വംശജനായ അല്‍ ഫാറാബി (മരണം ക്രി.950)യാണ് മറ്റൊരു ദാര്‍ശനികന്‍. പ്ലാറ്റോയുടെ ‘ദ റിപ്പബ്ലിക്’, അരിസ്‌റ്റോട്ടിലിന്റെ ‘പൊളിറ്റിക്‌സ്’ എന്നിവ യോജിപ്പിച്ച് ഫാറാബി രചിച്ച ‘നിസായ അല്‍ മദനിയ്യ’യില്‍ ഒരു മാതൃകാ ഭരണം വിഭാവന ചെയ്യുന്നുണ്ട്. പ്രസിദ്ധ ഭിഷഗ്വരനായ ഇബ്‌നുസീനയും അറിയപ്പെട്ട ദാര്‍ശനികനാണ്.

അറബി ഭാഷയില്‍ വിരചിതമായ തത്ത്വചിന്താ രചനകള്‍ മധ്യനൂറ്റാണ്ടുകളില്‍ ലാറ്റിന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതോടെ ഇതര ശാസ്ത്ര ശാഖകളെപ്പോലെത്തന്നെ ഫിലോസഫിയും ഗ്രീക്കില്‍ നിന്ന് അറബിയിലൂടെ യൂറോപ്പിലും അമേരിക്കയിലും എത്തിച്ചേര്‍ന്നു. യവന തത്ത്വചിന്തയനുസരിച്ച് പ്രപഞ്ചത്തിന്റെ ആവിര്‍ഭാവം പത്ത് ബുദ്ധി (Intellect)കളില്‍ നിന്നാണ്. പത്താമത്തെ ബുദ്ധിയാണത്രെ ഭൂമിയും അതിലെ ചരാചരങ്ങളും. ഇതിനൊന്നും ഒരടിത്തറയുമില്ല. ഇമാം ഗസ്സാലി ഇത്തരം ചിന്തകളെ നിരാകരിച്ച് രചന നടത്തി.

സ്പാനിഷ് തത്ത്വചിന്തയ്ക്ക് ജീവന്‍ നല്‍കിയ ഇബ്‌നു തുഫൈലിന്റെ ‘ഹയ്യുബ്‌നു യഖ്ദ്വാന്‍’ എന്ന ഭാവനാ സുരഭിലമായ അറബി കാല്പനിക കഥ വിശ്വപ്രസിദ്ധമാണ്. ഏകദൈവ വിശ്വാസത്തിലേക്ക് ചിന്തയെ കൊണ്ടുവരുന്ന ഈ കൃതി 1671ല്‍ ലാറ്റിനിലേക്കും പിന്നീട് ഡച്ചിലേക്കും 1920ല്‍ റഷ്യനിലേക്കും 1934ല്‍ സ്പാനിഷിലേക്കും 1935ല്‍ ഫ്രഞ്ചിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു. ഇബ്‌നു തുഫൈലിന്റെ പിന്‍ഗാമിയാണ് ഇബ്‌നു റുശ്ദ്. ഇബ്‌നു റുശ്ദ് ഭിഷഗ്വരനും തത്ത്വചിന്തകനും കര്‍മശാസ്ത്ര പണ്ഡിതനുമായിരുന്നു. വിവിധ വിഷയങ്ങളില്‍ പണ്ഡിതന്‍മാരുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച ‘ബിദായത്തുല്‍ മുജ്തഹിദ്’ ന്റെ കര്‍ത്താവ് ഇബ്‌നു റുശ്ദ് ആണ്. ഇമാം ഗസ്സാലി തത്ത്വചിന്തകര്‍ക്കെതിരെ രചിച്ച ‘തഹാഫുത്തുല്‍ ഫലാസിഫ’യ്ക്ക് ഇബ്‌നു റുശ്ദ് എഴുതിയ ഖണ്ഡനമാണ് ‘തഹാഫുത്തുത്തഹാഫുത്’. അദ്വൈത വാദവും സൂഫിസവുമായി ബന്ധിപ്പിച്ച് അദ്വൈത വാദത്തിന് ഇസ്‌ലാമിക മാനം നല്‍കിയ ദാര്‍ശനികനാണ് ഇബ്‌നു അറബി. ഈ ചിന്തയെ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. നവ പ്ലാറ്റോണിസവും ഭാരതീയ ദര്‍ശനവും ശീആ തീവ്രവാദവും സൂഫിസത്തില്‍ പ്രതിഫലിക്കാന്‍ കാരണം ഇബ്‌നുഅറബിയുടെ ചിന്തകളാണ്.

ചരിത്രരചന

സജീവമായി നിലനില്‍ക്കുകയും പുരോഗതിയിലേക്ക് നീങ്ങാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന തലമുറകളുടെ ഏറ്റവും വലിയ ഗുരുനാഥനാണ് ചരിത്രം. അതുകൊണ്ടു തന്നെ ചരിത്രരചന വലിയ സേവനമാണ്. ചരിത്രം സൃഷ്ടിച്ചവരും ചരിത്രരചന നടത്തിയവരും കഴിഞ്ഞു പോയിട്ടുണ്ട്. ചരിത്ര രചന എന്നത് കാല്പനികമായ ഒരു നിര്‍മാണമല്ല; യാഥാര്‍ഥ്യം രേഖപ്പെടുത്തലാണ്. ചരിത്രത്തെ പല തരത്തില്‍ നിര്‍വചിച്ചവരുണ്ട്. കഴിഞ്ഞുപോയ തലമുറകളുടെ പ്രവര്‍ത്തനങ്ങളും സംഭവ വികാസങ്ങളും ചിന്തകള്‍ പോലും ചരിത്രമാണ്. കാലത്തെ ചരിത്രകാലമെന്നും ചരിത്രാതീത കാലമെന്നും വിഭജിക്കാറുണ്ട്. എ ഡി പത്തൊന്‍പതാം നൂറ്റാണ്ടിലാണ് ശാസ്ത്രീയമായ ചരിത്രരചന നടത്തിയതെങ്കിലും ബി സി അഞ്ചാം നൂറ്റാണ്ടില്‍ തന്നെ ചരിത്രരചന ആരംഭിച്ചിട്ടുണ്ട്. ഗ്രീക്കുകാരാണ് ചരിത്രാഖ്യാനത്തിന്റെയും ആരംഭം കുറിച്ചത്. പുരാവൃത്ത(myth)ങ്ങളും കഥാഗാനങ്ങളും തുടര്‍ന്ന് ചരിത്രാഖ്യാനങ്ങ ളുമാണ് അവര്‍ നടത്തിയിരുന്നത്. ഇവയ്ക്കിടയില്‍ നൂറ്റാണ്ടുകളുടെ അന്തരങ്ങളുണ്ട്. ബി സി 480-425ല്‍ ജീവിച്ച ഹിറോദോത്തസ് ആണ് അറിയപ്പെടുന്ന ആദ്യചരിത്രകാരന്‍. പില്ക്കാലത്ത് ചരിത്രരചന ക്രൈസ്തവ മത മേധാവികളിലൂടെ കടന്നുപോയി. ക്രിസ്തുമതാവിര്‍ഭാവത്തിന് ശേഷം മുന്നൂറ് വര്‍ഷം കഴിഞ്ഞാണ് അവര്‍ ചരിത്ര രചന ആരംഭിക്കുന്നതു തന്നെ. ഗ്രീക്ക്-റോമ-യഹൂദ-ക്രൈസ്തവ ചരിത്രങ്ങള്‍ ചേര്‍ത്ത വിശ്വചരിത്ര രചനയിലാണ് ക്രൈസ്തവര്‍ ശ്രദ്ധയൂന്നിയത്.

മധ്യകാലത്തെ അറബ്-മുസ്‌ലിം ചരിത്രപഠന മേഖലയും വിശ്വചരിത്ര രചനയിലാണ് ഊന്നല്‍ നല്കിയത്. തെളിവുകളുടെ സൂക്ഷ്മ പരിശോധന നടത്തുക, ഒറ്റപ്പെട്ട സംഭവങ്ങളിലൊതുങ്ങാതെ സമൂഹത്തിന്റെ മൊത്തത്തിലുള്ള ഉത്ഥാനപതനങ്ങളുടെ ചരിത്രം രേഖപ്പെടുത്തുക തുടങ്ങിയ അറബ് ചരിത്രകാരന്‍മാരുടെ രീതിയാണ് പില്ക്കാലങ്ങളില്‍ പാശ്ചാത്യ ചരിത്രകാരന്‍മാര്‍ സ്വീകരിച്ചത്. മുസ്‌ലിം പണ്ഡിതന്‍മാര്‍ ചരിത്രരചനയില്‍ ശ്രദ്ധ പതിപ്പിക്കാനും അത് കുറ്റമറ്റതാക്കിത്തീര്‍ക്കാനും ശ്രമിച്ചതിന് ചില പ്രത്യേക ഘടകങ്ങളുണ്ട്. വംശപാരമ്പര്യത്തിലും ഗോത്രമഹിമയിലും താത്പര്യം കാണിക്കുന്നവരാണ് അറബികള്‍. പിതൃവംശാവലിയെക്കുറിച്ചുള്ള പഠനവും ഗോത്ര സംഘട്ടനങ്ങളെക്കുറിച്ചുള്ള അന്വേഷണവും അറബികളെ ചരിത്രരചനയില്‍ തത്പരരാക്കി.

ചരിത്ര പഠനത്തെക്കുറിച്ചുള്ള വിശുദ്ധ ഖുര്‍ആന്റെ അടിക്കടിയുള്ള ആഹ്വാനം മുസ്‌ലിംകളില്‍ ചരിത്രകൗതുകമുണര്‍ത്തി. നബി(സ്വ)യുടെ മാതൃകാ ജീവിതം കുറ്റമറ്റരീതിയില്‍ പില്ക്കാലക്കാര്‍ക്ക് എത്തിക്കുക എന്ന മതപരമായ ദൗത്യവും ചരിത്രപഠനത്തില്‍ മുസ്‌ലിംകളെ ഉത്‌സുകരാക്കി. പ്രവാചക വിയോഗാനന്തരം കാലം മുന്നോട്ടു നീങ്ങിയപ്പോള്‍ നബിചര്യ(ഹദീസ്) റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ സത്യതയ്ക്കായി ജീവചരിത്രം തേടി സനദുകള്‍ (നിവേദകപരമ്പര) കുറ്റമറ്റതാക്കുക എന്ന ഉത്തരവാദിത്തം വീണ്ടും മുസ്‌ലിം പണ്ഡിതന്‍മാരെ ചരിത്ര രചനയ്ക്കു പ്രേരിപ്പിച്ചു. ആദ്യകാലത്ത് ചരിത്രരചനയ്ക്ക് മതപരമായ പരിവേഷമുണ്ടായിരുന്നു. ചരിത്രരചനയില്‍ നിവേദകപരമ്പര(സനദ്) പരിശോധിച്ച് ഉറപ്പുവരുത്തുക എന്ന രീതി മുസ്‌ലിം ചരിത്രകാരന്‍മാര്‍ സ്വീകരിച്ചിട്ടുണ്ട്. ഇത് ചരിത്രത്തിന് വിശ്വാസ്യത നല്കി.

യുദ്ധ ചരിത്രം (മഗാസി) എന്ന ഒരു ശാഖ തന്നെ മുസ്‌ലിംകള്‍ രചിച്ച ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം. സീറ എന്ന ഒരു ചരിത്രാഖ്യാന രീതിയും ആദ്യകാലത്തു ണ്ടായിരുന്നു. ഈ രണ്ടിനങ്ങളിലും അനേകം ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. മുഹമ്മദ് ബ്‌നു മുസ്‌ലിമുബ്‌നി ശിഹാബുസ്സുഹ്‌രി (മരണം. ഹി.124), ഇബ്‌നു ഇസ്ഹാഖ്, ഇബ്‌നു ഹിശാം എന്നിവരെല്ലാം പ്രസിദ്ധ മുസ്‌ലിം ചരിത്രകാരന്‍മാരാണ്.

ഒന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തോടു കൂടി മുസ്‌ലിം ചരിത്രകാരന്‍മാര്‍ ലോകചരിത്രത്തിലേക്കു കടന്നു. മുസ്‌ലിം സമുദായത്തില്‍ ഉണ്ടായിട്ടുള്ള കാര്യങ്ങളില്‍ ഒതുങ്ങിയിരുന്ന ചരിത്രരചന, വ്യത്യസ്ത രാജ്യങ്ങളിലെ വിവിധ സമൂഹങ്ങളിലെ സമഗ്ര ചരിത്രരചനയായി ഇബ്‌നുഖുതൈബിന്റെ ‘കിതാബുല്‍ മആരിഫ്’ ഈ ഇനത്തില്‍ പെട്ടതത്രെ. ലോകചരിത്ര രചനയില്‍ അല്‍ ബലാദുരി പ്രഥമഗണനീയനാണ്. ‘അന്‍സാബുല്‍ അശ്‌റാഫ്’, ‘ഫുതൂഹുല്‍ ബുല്‍ദാന്‍’ എന്നീ രചനകള്‍ ബലാദുരിയുടെതാണ്. ത്വബ്‌രീ, മസ്ഊദ് എന്നിവര്‍ ചരിത്രരചനയുടെയും പഠനത്തിന്റെയും സുവര്‍ണദശ സൃഷ്ടിച്ചു. ത്വബ്‌രിയുടെ ചരിത്രം ഹദീസ് പണ്ഡിതന്‍മാരുടെ ശൈലിയിലായിരുന്നു. മസ്ഊദി (ക്രി.900-956)യാണ് മറ്റൊരു പ്രമുഖ ചരിത്രകാരന്‍. മുസ്‌ലിംകളുടെ ‘ഹെറഡോട്ടസ്’ എന്ന് വിശേിപ്പിക്കപ്പെടുന്ന മസ്ഊദിയുടെ സംഭാവനകള്‍ അമൂല്യമാണ്. തുടര്‍ന്നുവന്ന ഇബ്‌നുമിസ്‌കവൈഹും ഇബ്‌നുല്‍ അസീറും ചരിത്രരചനയില്‍ പ്രഗത്ഭരായിരുന്നു. ഇബ്‌നുല്‍ അസീറിനു ശേഷം ചരിത്രരചനാരംഗത്ത് മന്ദീഭാവം നേരിട്ടു. ടുണീഷ്യയില്‍ പിറന്ന അബ്ദുറഹ്‌മാനുബ്‌നു ഖല്‍ദൂന്‍ (1332-1406) ആണ് ആ വിടവ് നികത്തിയത്. ഇബ്‌നു ഖല്‍ദൂന്റെ ‘കിതാബുല്‍ ഇബര്‍’ എന്നറിയപ്പെടുന്ന ‘കിതാബുല്‍ ഇബര്‍ വദീവാനുല്‍ മുബ്തദഅ് വല്‍ ഖബര്‍ ഫീ അയ്യാമില്‍ അറബി വല്‍ അജം വല്‍ ബര്‍ബര്‍’ എന്ന ഗ്രന്ഥത്തിന് ഏഴു വാള്യങ്ങളുണ്ട്. പതിനാലാം നൂറ്റാണ്ടുവരേക്കുള്ള വിവിധ സമൂഹങ്ങളുടെ ചരിത്രം പഠനവിധേയമാക്കുന്ന ഗ്രന്ഥത്തിന്റെ പ്രഥമ വാള്യം ‘മുഖദ്ദിമതുബ്‌നി ഖല്‍ദൂന്‍’ എന്നറിയപ്പെടുന്നു.

ആധുനിക കാലഘട്ടത്തിലും ഇബ്‌നുഖല്‍ദൂന്‍ ചരിത്രത്തിന്റെ മികച്ച റഫറന്‍സാണ്. ഇബ്‌നു കസീറിന്റെ ‘അല്‍ ബിദായ വന്നിഹായ’, ശഹ്‌റസ്താനിയുടെ ‘അല്‍ മിലല്‍ വന്നിഹല്‍’ എന്നിവ ഇന്നും ചരിത്ര സ്രോതസ്സുകളായി നിലനില്ക്കുന്നു. ലോക നാഗരികയില്‍ ചരിത്രം സൃഷ്ടിച്ചും ചരിത്രരചന നടത്തിയും മുസ്‌ലിംകള്‍ തങ്ങളുടേതായ മികവ് പുലര്‍ത്തിയിട്ടുണ്ട്.

ഭാഷയും സാഹിത്യവും

മക്കയും മദീനയും ഉള്‍ക്കൊള്ളുന്ന ഹിജാസില്‍ നിന്ന് മുസ്‌ലിം സമൂഹത്തിന്റെ ഭരണ സിരാകേന്ദ്രം ഇറാഖിലെ കൂഫയിലേക്ക് മാറ്റിയത് അലി(റ)യാണ്. അമവീ ഭരണകാലത്തെ പ്രസിദ്ധ നഗരങ്ങളായ കൂഫയും ബസ്വറയും വിജ്ഞാന തലസ്ഥാനങ്ങള്‍ കൂടിയായിരുന്നു. അറബി ഭാഷയില്‍ തന്നെ നിരവധി ഗവേഷണങ്ങളും പഠനങ്ങളും നടന്നു. ഹിജാസില്‍ നിലവിലുണ്ടായിരുന്ന സമ്പുഷ്ട ഭാഷയായ അറബിയിലാണ് വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായത്. ഭാവനാസമ്പന്നരായ കവികളും കടഞ്ഞെടുത്ത ഭാഷയില്‍ പ്രസംഗിക്കുന്ന പ്രഭാഷകരും അക്കാലത്ത് അറേബ്യയില്‍ ഉണ്ടായിരുന്നെങ്കിലും രചനകള്‍ തുലോം തുഛമായിരുന്നു. ആ വിജ്ഞാനം വ്യാപകമായിരുന്നില്ല. വിശുദ്ധ ഖുര്‍ആനാണ് അറബി ഭാഷയിലെ പ്രഥമഗ്രന്ഥമെന്നു പറയാം. ഒരു ഭാഷയിലെ പ്രഥമഗ്രന്ഥം തന്നെ ക്ലാസിക് ആവുക, അത് കാലാവസാനം വരെ നിലനില്ക്കുക, ആ ഗ്രന്ഥത്തിന്റെ സ്വാധീനത്തില്‍ ഒരു ജനത വളര്‍ന്നുവരിക, ആധുനിക കാലത്തും ആ ഗ്രന്ഥം ഏറ്റവും വലിയ ലോകഭാഷയുടെ ഭാഷാറഫറന്‍സായി നിലനില്ക്കുക. ഈ ഒരവസ്ഥയ്ക്ക് വിശുദ്ധ ഖുര്‍ആനല്ലാതെ ലോക ചരിത്രത്തില്‍ മറ്റൊരുദാഹരണമില്ല. കാരണം ഇത് ദൈവിക വചനങ്ങളാണ്.

വിശുദ്ധ ഖുര്‍ആനിന്റെ തനിമയില്‍ നിന്നുകൊണ്ടുതന്നെ നിരവധി ഭാഷാപരിഷ്‌കരണങ്ങളും ഭാഷാ ശാസ്ത്രവും സാഹിത്യങ്ങളും വിരചിതമായി. അറബി ഭാഷാ ലിപി പരിഷ്‌കരണം നടന്നു. വ്യാകരണം, ഛന്ദസ്സ്, അലങ്കാരം തുടങ്ങിയവ പ്രത്യേകം ശാസ്ത്രങ്ങളായിത്തന്നെ വികാസം പ്രാപിച്ചു. നിഘണ്ടു നിര്‍മാണവും ഇക്കാലത്ത് ആരംഭിച്ചു. ഈ വിഷയങ്ങളിലെല്ലാം അവഗാഹം നേടിയ പണ്ഡിതന്‍മാര്‍ കൂഫയിലെയും ബസ്വറയിലെയും വിജ്ഞാന സദസ്സുകളെ ധന്യമാക്കി. നിരവധി മൗലിക രചനകള്‍ നടന്നു. അറബി വ്യാകരണത്തിന്റെ പിതാവ് അബുല്‍ അസ്‌വദുദ്ദഅ്‌ലി, ഛന്ദശ്ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് ഖലീലുബ്‌നു അഹ്‌മദ്, പേര്‍ഷ്യന്‍ വംശജനായ അറബി വൈയാകരണന്‍ സീബവൈഹി, അസ്വ്മഈ, കസാഈ തുടങ്ങിയ മഹാന്‍മാര്‍ അമവീ കാലത്ത് കൂഫ, ബസ്വറ കേന്ദ്രമാക്കി വിജ്ഞാനം വികസിപ്പിച്ചെടുത്തവരാണ്. ഇവര്‍ക്കു മുന്നില്‍ ഇക്കാര്യത്തില്‍ മറ്റൊരു ഭാഷയിലെപ്പോലും മാതൃക ഉണ്ടായിരുന്നില്ല എന്നത് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും ആവിഷ്‌കാരങ്ങള്‍ക്കും മൂല്യം വര്‍ധിപ്പിക്കുന്നു.

അബ്ബാസിയാ കാലഘട്ടമാകട്ടെ അറബി സാഹിത്യത്തിന്റെ സുവര്‍ണദശയായി വിശേഷിപ്പിക്കാവുന്നതാണ്. തലസ്ഥാനം കൂഫയില്‍ നിന്ന് ബഗ്ദാദിലേക്ക് മാറ്റി. ബഗ്ദാദ് രാജ്യതലസ്ഥാനവും വിജ്ഞാനത്തിന്റെ ആസ്ഥാനവുമായിരുന്നു. ലോകത്തെ ഏറ്റവും പഴക്കമേറിയ ‘പ്ലാന്‍ഡ് സിറ്റി’യായ ബഗ്ദാദിലേക്ക് വിജ്ഞാന കുതുകികള്‍ ഒഴുകിയെത്തി. ലോക നാഗരകതയില്‍ ഭാഷ വഹിച്ച പങ്കിന് വലിയൊരു വഴിത്തിരിവായിരുന്നു ബഗ്ദാദിന്റെ വൈജ്ഞാനിക നേതൃത്വം. അറബി ഭാഷ അന്തര്‍ദേശീയ ഭാഷയായി ഉയര്‍ന്നു. പേര്‍ഷ്യക്കാര്‍, തുര്‍ക്കികള്‍, ഇന്ത്യക്കാര്‍, യൂറോപ്യര്‍, ബര്‍ബറുകള്‍, ആഫ്രിക്കക്കാര്‍, ജൂതക്രിസ്ത്യാനികള്‍ തുടങ്ങിയവരെല്ലാം അറബി ഭാഷ തങ്ങളുടെ വ്യവഹാര മാധ്യമമാക്കി. ഈ ഭാഷ സാര്‍വലൗകികവും മതനിരപേക്ഷവുമായത് ഇങ്ങനെയാണ്.

ഈ മാറ്റത്തിന് ഗുണവും ദോഷവുമുണ്ടായിരുന്നു. മുസ്‌ലിംകളും അറബികളും മാത്രം ഇസ്‌ലാമിക വിഷയങ്ങളെ അധികരിച്ചും ഉപജീവിച്ചും രചന നടത്തിയിരുന്ന സ്ഥാനത്ത്, പുറമെ നിന്നുള്ള ചിന്തകളും സംസ്‌കൃതികളും അറബി ഭാഷയില്‍ വിരചിതമാവുകയായിരുന്നു. അതോടൊപ്പം ബഗ്ദാദ് കേന്ദ്രീകരിച്ച് നിരവധി ഭാഷാന്തര പ്രവര്‍ത്തനങ്ങള്‍ നടന്നു. യവന-ഭാരതീയ ദര്‍ശനങ്ങളും തത്ത്വശാസ്ത്രങ്ങളും അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. പ്ലേറ്റോ, അരിസ്‌റ്റോട്ടില്‍ ചിന്തകളും ടോളമിയുടെ കണ്ടുപിടുത്തങ്ങളും ഭാരതീയ ഗണിത സൂത്രങ്ങളും അവയിലുണ്ടായിരുന്നു. ഇതെല്ലാം സ്വാംശീകരിച്ച അറബികളില്‍ നിന്ന് യൂറോപ്യര്‍ പകര്‍ത്തി. അറബി ഭാഷാ വ്യാപനവും സാഹിത്യ സമ്പുഷ്ടിയും നവലോകത്തിന്റെ നാന്ദിയായിരുന്നു എന്ന് പറയാം.

കവിതാ സാഹിത്യം

അറബി ഭാഷയിലെ ക്ലാസിക്കുകളായി ഇന്നും നിലനില്ക്കുന്നവയാണ് പ്രാചീന അറബി കവിതകള്‍. നിരക്ഷരരായ സമൂഹത്തില്‍ കവിയരങ്ങുകളിലും ‘സാഹിത്യചന്തക’ളിലും കവിതയായിരുന്നു സാഹിത്യ വിനിമയ മാധ്യമം. ഇംറുഉല്‍ ഖൈസ്, ലബീദ്, ത്വറഫ തുടങ്ങിയ പ്രശസ്തരായ കവികളുടെ ‘മുഅല്ലഖാത്ത്’ നിത്യഹരിത അറബി സാഹിത്യങ്ങളാണ്. ഗദ്യമോ കവിതയോ അല്ലാത്ത സവിശേഷമായ വിശുദ്ധ ഖുര്‍ആനിന്റെ വരവോടെ കവിതയുടെ പ്രഭാവത്തിന് മങ്ങലേറ്റു. എന്നിരുന്നാലും സ്വഹാബിമാര്‍ക്കിടയില്‍ ലബ്ധപ്രതിഷ്ഠരായ കവികളുണ്ടായിരുന്നു.

ഭരണകേന്ദ്രവും സാഹിത്യസദസ്സുകളും കൂഫയിലേക്കും ബസ്വറയിലേക്കും നീങ്ങിയ അമവീഭരണ കാലഘട്ടത്തില്‍ സമ്പുഷ്ടമായ അറബിയില്‍ കവിതകള്‍ക്ക് സ്ഥാനമേറെയായിരുന്നു. അരമനകളിലെ ആസ്ഥാന ഗായകരും അധികാരികളുടെ സ്തുതി പാഠകരും ഉണ്ടായിരുന്നുവെങ്കിലും അറബി സാഹിത്യചരിത്രത്തില്‍ കവിതയ്ക്കുള്ള സ്ഥാനം നിസ്തുലമാണ്. മുഫദ്ദലുദ്ദബ്ബിയുടെ ‘അല്‍ മുഫദ്ദലിയ്യാത്ത്’ എന്ന കവിതാസമാഹാരം ഇതിനുദാഹരണമാണ്.

ബഗ്ദാദ് ആസ്ഥാനമായി ഭരണം നടത്തിയ അബ്ബാസീ കാലഘട്ടത്തില്‍ അറബി കവിതകള്‍ സാഹിത്യത്തിന് മുതല്‍ കൂട്ടി. അറബികളല്ലാത്തവരും ഈ രംഗത്തേക്കു വന്നു. അബ്ബാസിയാ ഘട്ടത്തിലെ കവിത്രയമായ ബശ്ശാര്‍ ബ്‌നു ബുര്‍ദ് (മരണം ഹി.178), അബുല്‍ അതാഹിയ (ഹി. 130-211), അബൂനവാസ് (ഹി.145-199) എന്നിവരില്‍ അബുല്‍ അതാഹിയ മാത്രമാണ് അറബി വംശജന്‍. മറ്റുള്ളവര്‍ പേര്‍ഷ്യക്കാരും. അബൂതമാം (ഹി.188-231), ബുഹ്തുരി (ഹി.206-234), മുതനബ്ബി (ഹി.303-354), ഇബ്‌നു റൂമി (ഹി.221-284) തുടങ്ങിയവര്‍ പ്രസിദ്ധ കവികളാണ്.

മുസ്‌ലിം പ്രഭാവം സ്‌പെയിനിലെത്തിയപ്പോള്‍ സാഹിത്യത്തില്‍ പൊതുവിലും കവിതയില്‍ വിശേഷിച്ചും ആ സാഹചര്യം പ്രതിഫലിച്ചു. അറേബ്യന്‍ ഊഷരതയില്‍ നിന്ന് സ്പാനിഷ് ശാദ്വലതയിലേക്കെത്തിയപ്പോള്‍ ആ മാറ്റം കവിതകളില്‍ പ്രതിബിംബിച്ചു. സുപ്രസിദ്ധ ഇഖ്ദുല്‍ ഫരീദിന്റെ കര്‍ത്താവ് ഇബ്‌നു അബ്ദി റബ്ബിഹി (ഹി.234-338), ഇബ്‌നുഹാനി (ഹി.326-363), ഇബ്‌നു സൈദൂന്‍ (394-462) എന്നിവര്‍ ഈ രംഗത്തെ പ്രമുഖരാണ്.

കവിതാസാഹിത്യം ഇതര സാഹിത്യ ശാഖകള്‍ പോലെ സമൂഹാന്തര സ്വാധീനം ചെലുത്തി എന്ന് പറഞ്ഞുകൂടാ. അതേസമയം ഈ ലോകോത്തര ഭാഷയുടെ ഒരു പ്രധാന ഘടകമത്രെ കവിതാസാഹിത്യം.

ഗദ്യസാഹിത്യം

വിശ്വവിഖ്യാത ചരിത്രകാരന്‍ പ്രൊഫസര്‍ ഹിറ്റി അറബി മുസ്‌ലിം സാഹിത്യപ്രവര്‍ത്ത നങ്ങളെ പറ്റി രേഖപ്പെടുത്തിയതിങ്ങനെ: ‘മധ്യ യൂറോപ്പിന്റെ ബൗദ്ധിക ചരിത്രത്തില്‍ തേജോമയമായ ഒരധ്യായമാണ് മുസ്‌ലിം സ്‌പെയിന്‍ രചിച്ചത്. എട്ട്-പതിമൂന്ന് നൂറ്റാണ്ടുകള്‍ക്കിടയില്‍ ലോകമാസകലം സംസ്‌കാരത്തിന്റെയും നാഗരികതയുടെയും ദീപശിഖാവാഹകര്‍ അറബുഭാഷ സംസാരിക്കുന്ന ജനതയായിരുന്നു. പ്രാചീന ശാസ്ത്ര ദര്‍ശനങ്ങള്‍ പുനരുജ്ജീവിപ്പിക്കപ്പെട്ടതും പോഷിപ്പിക്കപ്പെട്ടതും പ്രേഷണം ചെയ്യപ്പെട്ടതും അവര്‍ മുഖേനയാണ്. നവോത്ഥാനം പശ്ചിമ യൂറോപ്പില്‍ ഉദയം ചെയ്തത് ഇതുമൂലമാണ്. അറബ് സ്‌പെയിനിന് ഇതില്‍ മുഖ്യപങ്കുണ്ട്.” (ഹിസ്റ്ററി ഓഫ് അറബ്‌സ്).

ശാസ്ത്രം, ചരിത്രം, സാഹിത്യം തുടങ്ങിയ വിവിധ രംഗങ്ങളില്‍ ഈ കൈമാറ്റങ്ങള്‍ ദൃശ്യമാണ്. ലോകനാഗരികതയ്ക്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകളില്‍ പ്രധാനമായത് ഈ സാംസ്‌കാരിക കൈമാറ്റം തന്നെയാണ്. പില്കാലത്ത് വികാസം പ്രാപിച്ച സാഹിത്യരംഗത്തും ഇതുതന്നെയാണ് സ്ഥിതി.

കവിതാസാഹിത്യമെന്ന പോലെ ഗദ്യസാഹിത്യത്തിലും ഈ സ്വാധീനം പ്രകടമാണ്. ‘ഇഖ്ദുല്‍ ഫരീദ്’ എന്ന സാഹിത്യ കൃതിയുടെ കര്‍ത്താവായ ഇബ്‌നു അബ്ദി റബ്ബിഹി (ക്രി. 860-940) കൊര്‍ഡോവയുടെ സന്തതിയത്രെ. പതിമൂന്നാം നൂറ്റാണ്ടില്‍ പശ്ചിമ യൂറോപ്പില്‍ പ്രചാരത്തിലുണ്ടായിരുന്ന പല കഥകളും ആഖ്യാനങ്ങളും അറബ്-പേര്‍ഷ്യന്‍ കഥകളുടെ അനുകരണങ്ങളാണ്.

സംസ്‌കൃതത്തില്‍ വിരചിതമായ പ്രസിദ്ധ ക്ലാസിക് സാഹിത്യമായ പഞ്ചതന്ത്രം കഥകള്‍ യൂറോപ്പില്‍ പ്രചരിച്ചത് അതിന്റെ അറബി വിവര്‍ത്തനമായ ‘കലീല വ ദിംന’യിലൂടെയാണ്. അത് പിന്നീട് സ്പാനിഷിലേക്കും ലാറ്റിനിലേക്കും മൊഴിമാറ്റപ്പെട്ടു. പ്രാസനിബദ്ധമായ ഗദ്യസാഹിത്യം, ‘മഖാമാത്ത്’ ഒരു ശാസ്ത്ര ശാഖയായി വളരുകയും അതിനെ അനുകരിച്ച് നിരവധി സാഹസിക കഥകള്‍ യൂറോപ്യന്‍ ഭാഷകളില്‍ വിരചിതമാവുകയും ചെയ്തിട്ടുണ്ട്. അറബ് കാല്പനികതയുടെ സ്പാനിഷ് ആവിഷ്‌കാരമാണ് സെര്‍വാന്‍ റഡിന്റെ പ്രസിദ്ധമായ ‘ഡോന്‍ ക്വിക്‌സോട്ട്’.

പതിനാറാം നൂറ്റാണ്ടില്‍ വില്യം ഷെയ്ക്‌സ്പിയറും (1564-1616) മറ്റും യൂറോപ്യന്‍ സാഹിത്യത്തെ പുഷ്‌കലമാക്കുന്നതിനു മുമ്പുണ്ടായിരുന്ന യൂറോപ്യന്‍ സാഹിത്യ മുന്നേറ്റത്തില്‍ അറബി ഭാഷയുടെയും അവരുടെ ഗ്രന്ഥങ്ങളുടെയും സ്വാധീനം എടുത്തുപറയേണ്ടതാണ്. പ്രാചീന ഗ്രീക്ക് സാഹിത്യങ്ങളുടെയും പില്ക്കാല യൂറോപ്യന്‍ രചനകളുടെയും മധ്യേയുള്ള ആദാനപ്രദാനങ്ങളാണ് അറബികളുടെയും മുസ്‌ലിംകളുടെയും സംഭാവന എന്ന് ചുരുക്കിപ്പറയാം. പില്ക്കാലത്ത് അറബിയിലുള്ള ലോകോത്തര ക്ലാസിക്കുകള്‍ വേണ്ടത്ര ഉണ്ടായിട്ടില്ലെങ്കിലും ആധുനിക കാലത്ത് നോബല്‍ സമ്മാനജേതാവായ നജീബ് മഹ്ഫൂസ് (1911-2006) പോലുള്ള വിശ്രുത സാഹിത്യകാരന്‍മാര്‍ മുസ്‌ലിം ലോകത്തുനിന്നും വന്നിട്ടുണ്ട്. അല്‍ അസ്ഹര്‍ പോലുള്ള വിശ്വോത്തര കലാശാലകളുടെ മടിത്തട്ടില്‍ നിന്ന് വിശേഷിച്ചും.

 

 

മുൻപത്തെ ലേഖനം സുലൈമാന്‍ ഒന്നാമന്‍
അടുത്ത ലേഖനം സല്‍മാന്‍ ഔദ

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History