ഹോം > ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍... > സയ്യിദ് സുലൈമാന്‍ നദ്‌വി

സയ്യിദ് സുലൈമാന്‍ നദ്‌വി

ഉള്ളടക്കം

ബീഹാറിലെ പട്‌ന ജില്ലയില്‍ ദസ്‌ന ഗ്രാമത്തില്‍ ഹിജ്‌റ 1302 സ്വഫര്‍ 22ാം തിയ്യതി (ക്രി.1884 നവംബര്‍ 22) ഹുസൈനി കുടുംബ പരമ്പരയില്‍ ജനനം. പിതാവ് അബുല്‍ ഹസന്‍ വിദഗ്ധനായ ഒരു ഡോക്ടറും ജീവിത വിശുദ്ധിയുടെ ഉത്തമോദാഹരണവുമായിരുന്നു. മാതാവ് സയ്യിദ് ഖുതുബുന്നിസ.
സയ്യിദ് സുലൈമാന്‍ നദ്‌വി പ്രാഥമിക വിദ്യാഭ്യാസത്തോടൊപ്പം ഗ്രാമത്തിലെ പ്രാഥമിക പാഠശാലയില്‍ നിന്ന് പേര്‍ഷ്യനും അറബി ഭാഷാവ്യാകരണങ്ങളും പഠിച്ചു. 1898ല്‍ ഫുല്‍വാരിയിലും 1899ല്‍ ദര്‍ഭംഗയിലും വിദ്യാര്‍ഥി എന്ന നിലയില്‍ താമസിച്ചു പഠനം തുടര്‍ന്നു. 14ാം വയസ്സില്‍ വിദ്യാര്‍ഥി സമാജത്തില്‍ ‘സ്ത്രീ വിദ്യാഭ്യാസം’ സംബന്ധിച്ച് അവതരിപ്പിച്ച പ്രബന്ധം പട്‌നയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘അഖ്ബാറുല്‍ ബന്‍ജീനി’ല്‍ അച്ചടിച്ചുവന്നു. പതിനോഴാമത്തെ വയസ്സില്‍ ഉപരിപഠനാര്‍ഥം ദാറുല്‍ഉലൂം നദ്‌വതുല്‍ ഉലമായില്‍ ചേര്‍ന്നു. 1907ല്‍ ബിരുദം നേടി പുറത്തിറങ്ങി.

Sulaiman Nadvi

ശിബ്‌ലി നുഅ്മാനിക്കും സീറത്തുന്നബവിക്കുമൊപ്പം

1903ല്‍ ‘കാലം’ എന്ന തലക്കെട്ടില്‍ പ്രശസ്തമായ ‘മഖ്‌സന്‍’ മാസികയില്‍ ആദ്യ ലേഖനമെഴുതി. ‘ഇസ്‌ലാമും ശാസ്ത്രവും’ എന്ന പേരില്‍ എഴുതിയ ലേഖനം വ്യാപകമായ പ്രശംസ പിടിച്ചുപറ്റി. തുടര്‍ന്ന് എഴുത്തുകളുടെ ഒരു പ്രവാഹമായിരുന്നു. നദ്‌വിയുടെ മുഖപ്രതമായി സ്ഥാപിച്ച ‘അന്നദ്‌വ’ മാസികയുടെ മേല്‍നോട്ടം ശിബ്‌ലി നുഅ്മാനി നദ്‌വിയെഏല്‍പ്പിച്ചു. 1908ല്‍ ദാറുല്‍ ഉലൂമിലെ അധ്യാപകനായി അദ്ദേഹം നിയമിക്കപ്പെട്ടു. ഇതേസമയം ‘ദുറൂസുല്‍ അദബ്’ എന്ന പേരില്‍ രണ്ടു ഭാഗങ്ങളുള്ള ഒരു ഗ്രന്ഥം രചിച്ചു.

1913ല്‍ മൗലാന അബുല്‍ കലാം ആസാദിന്റെ ക്ഷണ്രപകാരം അദ്ദേഹം, കൊല്‍ക്കത്തയില്‍ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചിരുന്ന ‘അല്‍ ഹിലാല്‍’ മാസികയില്‍ ചേര്‍ന്നു. അതേവര്‍ഷം ബോംബെ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള പൂന ഡക്കാന്‍ കോളജില്‍ പ്രൊഫസറായി നിയമിക്കപ്പെട്ടു. മൂന്ന് വര്‍ഷം അവിടെ സേവനമനുഷ്ഠിച്ചു. 1912ല്‍ സയ്യിദ് റശീദ് രിദായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക സമ്മേളനത്തില്‍ ‘അല്ലുഗതുല്‍ ജദീദ’ എന്ന പേരിലുള്ള ആധുനിക അറബി സാങ്കേതിക പദങ്ങളുടെയും പ്രയോഗങ്ങളുടെയും നിഘണ്ടു പ്രകാശനം ചെയ്യപ്പെട്ടു. ഇതിന്റെ ഉത്തരവാദിത്വം നദ്‌വിക്കായിരുന്നു. രണ്ടു ഭാഗങ്ങളായി ഇറക്കിയ ‘അര്‍ദുല്‍ ഖുര്‍ആന്‍’ മറ്റൊരു പ്രധാന കൃതിയാണ്.
‘സീറതുന്നബവി’യുടെ രചന പാതിവഴിക്ക് വച്ച് ഗുരു നുഅ്മാനി 1914ല്‍ മരണപ്പെട്ടപ്പോള്‍ പൂര്‍ത്തീകരിക്കുവാനുള്ള ഉത്തരവാദിത്വം ശിഷ്യനെ ഏല്‍പിച്ചിരുന്നു. പൂനെയിലെ ഉദ്യോഗം രാജിവെച്ച് നദ്‌വി അഅ്‌സംഗഡിലെത്തി ‘ദാറുല്‍ മുസന്നിഫീന്‍’ (എഴുത്തുകാരുടെ യോഗം) എന്ന പ്രസ്ഥാനത്തിന് രൂപം നല്‍കി. ബഗ്ദാദിലെ ‘ദാറുല്‍ ഹിക്മ’യുടെ ഭാരതീയ പതിപ്പായിരുന്ന ഈ സ്ഥാപനം ഇസ്‌ലാമിക വൈജ്ഞാനിക ലോകത്തിനു നല്‍കിയ സംഭാവന അതുല്യമാണ്.
1918ല്‍ ‘സീറത്തുന്നബവി’ ക്രോഡീകരിച്ച് ഒന്നാം ഭാഗവും അടുത്തവര്‍ഷം രണ്ടാം ഭാഗവും പ്രസിദ്ധീകരിച്ചു. മറ്റു ഭാഗങ്ങള്‍ എഴുതി പൂര്‍ത്തീകരിച്ചത് സയ്യിദ് നദ്‌വിയാണ്. മറ്റു പ്രധാന കൃതികളായ ഹ്രസത്ത് ആഇശ, വീരാംഗനകള്‍ (ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ്) അറബികളുടെ കപ്പലോട്ടം, ഇന്തോ അറബ് ബന്ധങ്ങള്‍ (വിചാരം ബുക്‌സ്) എന്നിവ മൊഴി മാറ്റം നടത്തി മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. സീറ: മാലക്, ഖയാം, നുകൂശ സുലൈമാനി, ഹയാതെ ശിബ്‌ലി തുടങ്ങിയവയാണ് മറ്റു കൃതികള്‍.

ഖിലാഫത്തിനും കോണ്‍ഗ്രസിനുമൊപ്പം

പ്രത്രപവര്‍ത്തന രംഗങ്ങളില്‍ തന്റെ കഴിവു തെളിയിച്ച സയ്യിദ് രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ തന്റെ സജീവ സാന്നിധ്യം വ്യാപിപ്പിച്ചു. 1915-16 വര്‍ഷങ്ങളില്‍ അബ്ദുല്‍ ബാരി ഫറങ്കി മഹലിയോടൊപ്പം സജീവ രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ടു. 1915ല്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ആദ്യയോഗം ലഖ്‌നൗവില്‍ സമ്മേളിച്ചപ്പോള്‍ രാഷ്ട്രീയ നേതൃത്വത്തിന്റെയും പണ്ഡിതരുടെയും ഇടയിലെ കണ്ണിയായി അദ്ദേഹം. 1920ല്‍ മൗലാന മുഹമ്മദലിയുടെ നേതൃത്വത്തില്‍ ഇംഗ്ലണ്ടിലേക്ക് പോയ മൂന്നംഗ ഖിലാഫത്ത് പ്രതിനിധിസംഘത്തില്‍ അദ്ദേഹവും ഉള്‍പ്പെട്ടിരുന്നു. സയ്യിദ് ഹുസൈനുല്‍ ബീഹാരിയായിരുന്നു മറ്റൊരാള്‍.
1920ല്‍ ആരംഭിച്ച നിസ്സഹകരണ പ്രസ്ഥാനത്തിന്റെ മുന്‍പന്തിയില്‍ അദ്ദേഹമുണ്ടായിരുന്നു. ഖിലാഫത്ത്, നിസ്സഹകരണ പ്രസ്ഥാനങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിനായി മറ്റു നേതാക്കളോടൊത്ത് ഇന്ത്യ മുഴുവന്‍ പര്യടനം നടത്തി. 1921ല്‍ അഹ്‌മദാബാദില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമ്മേളനത്തില്‍ പങ്കെടുത്ത അദ്ദേഹം എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
1924ല്‍ അബ്ദുല്‍ അസീസ് ആലു സുഊദിന് ഹിജാസിന്റെ അധികാരം ലഭിച്ചപ്പോള്‍ ശരീഫ് ഹുസൈനും അദ്ദേഹവും തമ്മിലുള്ള ഒരു യുദ്ധത്തിന്റെ സാധ്യത കണ്ടറിഞ്ഞ ഇന്ത്യന്‍ മുസ്‌ലിം നേതാക്കള്‍ സയ്യിദ് സുലൈമാന്‍ നദ്‌വിയുടെ നേതൃത്വത്തില്‍ ഒരു നിവേദക സംഘത്തെ ഹിജാസിലേക്ക് അയച്ചു. തന്റെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്നതിന് വേണ്ടി ഇബ്‌നു സുഊദ് 1926ല്‍ ലോക മുസ്‌ലിം പണ്ഡിതന്‍മാരെയും നേതാക്കളെയും ക്ഷണിച്ചു കൊണ്ട് അന്താരാഷ്ട്ര ഇസ്‌ലാമിക് കോണ്‍ഫറന്‍സ് നടത്തിയപ്പോള്‍ ഇന്ത്യന്‍ സംഘത്തിന്റെ നേതൃത്വമുണ്ടായിരുന്ന സുലൈമാന്‍ നദ്‌വിയെ അതിന്റെ സഹാധ്യക്ഷനുമാക്കി. മറ്റൊരു ഇന്ത്യന്‍ പണ്ഡിതനും ലഭിക്കാത്ത പദവിയായിരുന്നു അത്.

ഖുത്തുബാത്തെ മദ്രാസ്

1925ല്‍ ഒക്ടോബര്‍-നവംബര്‍ മാസത്തില്‍ സീറത്തുന്നബി (പ്രവാചക ചര്യ) എന്ന വിഷയത്തെ ആസ്പദമാക്കി ബാംഗ്ലൂരില്‍ നടത്തിയ വിജ്ഞേയങ്ങളായ എട്ടു പ്രഭാഷണങ്ങളാണ് ‘ഖുത്ബാതെ മ്രദാസ്.’ കെ കെ മുഹമ്മദ് അബ്ദുല്‍ കരീം പരിഭാഷപ്പെടുത്തി ‘ഇസ്‌ലാമിന്റെ സന്ദേശം’ എന്ന പേരില്‍ മലയാളത്തില്‍ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രവാചകചര്യ ഇത്ര സമഗ്രമായി പ്രതിപാദിക്കുന്ന പ്രസംഗങ്ങള്‍ വളരെ കുറവാണെന്നാണ് പണ്ഡിതപക്ഷം.

ദേശീയ ഭാഷാപ്രശ്‌നത്തില്‍ കൂടിയാലോചനയ്ക്കായി 1944ല്‍ മഹാത്മാഗാന്ധി സ്വന്തം കൈപ്പടയില്‍ അദ്ദേഹത്തിന് കത്തയച്ചു. ഹിന്ദു മുസ്‌ലിം മൈ്രതിക്കുവേണ്ടി അദ്ദേഹം കഠിനാധ്വാനം ചെയ്തു. അലീഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി 1943ല്‍ അദ്ദേത്തിന് ഹോണററി ഡോക്ടറേറ് ബിരുദം നല്‍കി ആദരിച്ചു.

മൂന്ന് ഹജ്ജ് നിര്‍ഹിച്ച അദ്ദേഹം നിരവധി രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച് ഓറിയന്റലിസ്റ്റ് പണ്ഡിതന്‍മാരുമായി സംഭാഷണങ്ങളും സംവാദങ്ങളും നടത്തിയിട്ടുണ്ട്. 1946ല്‍ ഭോപാല്‍ നവാബ് ഹമീദുല്ലാഖാന്റെ ക്ഷണം അനുസരിച്ച് ഭോപാലിലെ ചീഫ് ജസ്റ്റിസ് പദവിയും അഹ്‌മദിയ്യ യൂണിവേഴ്‌സിറ്റിയുടെ ചാന്‍സലര്‍ പദവിയും ഏറ്റെടുത്തു. 1946 മുതല്‍ മൂന്ന് വര്‍ഷം പദവിയില്‍ തുടര്‍ന്നു. ഇന്ത്യ സ്വാതന്ത്ര്യം നേടുകയും ഭോപാല്‍ ഇന്ത്യന്‍ യൂണിയനോട് ചേര്‍ക്കപ്പെടുകയും ചെയ്തതോടെ പദവിയില്‍ നിന്ന് വിരമിച്ചു.

പാകിസ്താന്‍ ഭരണകൂടത്തിലെ നേതാക്കളുടെയും പണ്ഡിതരുടെയും നിരന്തര ക്ഷണം മാനിച്ച് 1950 മുതല്‍ ജീവിതം പാകിസ്താനിലേക്ക് മാറ്റി. ജംഇയ്യത്തുല്‍ ഉലമായെ ഇസ്‌ലാമി പാകിസ്താനിയുടെ അധ്യക്ഷന്‍, പഞ്ചാബ് യൂണിവേഴ്‌സിറ്റി കമ്മീഷന്‍ അംഗം, അറബി വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍, ലോ കമ്മീഷന്‍ മെമ്പര്‍, കറാച്ചി യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, പാകിസ്താന്‍ ഹിസ്റ്ററിക്കല്‍ കോണ്‍ഫ്രന്‍സ് അംഗം തുടങ്ങിയ വിവിധ പദവികള്‍ അദ്ദേഹം വഹിച്ചു. പാകിസ്താന്‍ ഭരണഘടനക്ക് രൂപം നല്‍കുന്നതില്‍ അദ്ദേഹം മുഖ്യപങ്ക് വഹിച്ചു.

1953 നവംബര്‍ 23ന് തന്റെ 69ാമത്തെ വയസ്സില്‍ അദ്ദേഹം അന്തരിച്ചു.

സയ്യിദിന്റെ രചനകളായ (പ്രഭാഷണശേഖരം) അറബികളുടെ കപ്പലോട്ടം (കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം), സീറതു ആഇശ (എം പി എം അബ്ദുറഹ്‌മാന്‍ കുരിക്കള്‍), ഇന്തോ അറബ് ബന്ധങ്ങള്‍, വീരാംഗനകള്‍ (സിദ്ദീഖ് നദ്‌വി) എന്നിവ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.

മുൻപത്തെ ലേഖനം സയ്യിദ് റശീദ് രിദാ
അടുത്ത ലേഖനം സയ്യിദ് സാബിഖ്

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History