ഹോം > കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍... > ടി പി കുട്ടിയമ്മു സാഹിബ്

1 മിനിറ്റ് വായിച്ചില്ല

ടി പി കുട്ടിയമ്മു സാഹിബ്

ഉള്ളടക്കം

കേരള സംസ്ഥാനത്തിന്റെ വികസനത്തിനും മുസ്‌ലിം നവോത്ഥാനത്തിനും ഉജ്വലമായ സംഭാവനകള്‍ നല്‍കിയ ധിഷണാശാലിയായിരുന്നു ടി പി കുട്ടിയമ്മു സാഹിബ്.

1911 ജൂലായ് 20-ന് കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയില്‍ ഖാന്‍ ബഹദൂര്‍ പുവ്വത്താങ്കണ്ടി അച്ചാരത്ത് അമ്മുവിന്റെയും തൈത്തോട്ടത്ത് പറമ്പത്ത്കണ്ടി ഖദീജയുടെയും മകനായി ജനനം. പിതാവ് ബ്രിട്ടീഷ് ഭരണകാലത്ത് കോഴിക്കോട് ഡെപ്യൂട്ടി കലക്ടര്‍ ആയിരുന്നു. കോഴിക്കോട് കിളിയങ്ങാട് സ്‌കൂള്‍, തലശ്ശേരി ബ്രണ്ണന്‍ ഹൈസ്‌കൂള്‍, ബ്രണ്ണന്‍ കോളജ്, മദിരാശി എന്‍ജിനിയറിംഗ് കോളജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം. തിരുവങ്ങാട് കാന്തലാട്ട് പള്ളിദര്‍സ്, മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ എന്നിവിടങ്ങളില്‍ മതപഠനവും നടത്തി.

 TP kuttiamm usahib

കുട്ടിക്കാലത്ത് തന്നെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭയായിരുന്നു അദ്ദേഹം. ഗുരുനാഥന്‍ അലി സീതിയുടെ മികച്ച ശിക്ഷണങ്ങള്‍ അദ്ദേഹത്തിലെ പ്രതിഭാധനതക്ക് ശക്തി പകര്‍ന്നു. പള്ളിദര്‍സില്‍ പഠിക്കുന്ന കാലത്ത് ജമാഅത്ത് സിബ്‌യാന്‍ എന്ന പേരില്‍ ടി പി കുട്ടിയമ്മു ഒരു ബാലസംഘം രൂപീകരിച്ചിരുന്നു. ഖിസാനത്തുല്‍ ഉലൂം വായനശാല, സുബുലുസ്സലാം കൈയെഴുത്ത് മാസിക, ജമാഅത്ത് സിബ്‌യാന്‍ സഭ, അജ്മല്‍ ക്രിക്കറ്റ് ക്ലബ്ബ് എന്നിവ ഈ ബാലസംഘത്തിന്റെ കീഴില്‍ നടത്തിയിരുന്നു. തുടര്‍ച്ചയായി അഞ്ച് വര്‍ഷത്തോളം സുബുലുസ്സലാം കൈയെഴുത്ത് മാസിക അദ്ദേഹം പുറത്തിറക്കി.
അല്‍അമീന്‍, യുവലോകം, മുസ്‌ലിം ഐക്യം, ലൈറ്റ് (ലാഹോര്‍), ഇസ്‌ലാമിക് റിവ്യു (ലണ്ടന്‍) തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ നിന്ന് പ്രചോദനവും മാതൃകയും സ്വീകരിച്ചാണ് സുബുലുസ്സലാം പുറത്തിറക്കിയത്. തന്റെ വ്യക്തിത്വ രൂപീകരണത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ ബാല്യകാലത്തെ ഈ പ്രസിദ്ധീകരണത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കേരള മുസ്‌ലിംകളിലെ ആദ്യത്തെ എന്‍ജിനിയറിംഗ് ബിരുദധാരിയാണ് ടി പി കുട്ടിയമ്മു. കേരളത്തിലെ ആദ്യത്തെ മുസ്‌ലിം ചീഫ് എന്‍ജിനിയറും അദ്ദേഹം തന്നെ. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം ചീഫ് എഞ്ചിനീയര്‍ പദവിയിലിരുന്ന വ്യക്തി എന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്. 1936ല്‍ ഓവര്‍സിയറായാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടത്. കൂത്തുപറമ്പിലായിരുന്നു ആദ്യ നിയമനം. തൊട്ടടുത്ത വര്‍ഷം അസിസ്റ്റന്റ് എന്‍ജിനിയറായി.
1943-ല്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയറും 1955-ല്‍ സൂപ്രണ്ടിംഗ് എന്‍ജിനിയറുമായി സ്ഥാനക്കയറ്റം ലഭിച്ചു. മദ്രാസ് സര്‍വീസില്‍ ആയിരുന്ന അദ്ദേഹം 1956-ല്‍ കേരള സംസ്ഥാനം നിലവില്‍ വന്നപ്പോള്‍ സ്‌പെഷല്‍ ചീഫ് എന്‍ജിനിയറായി നിയമിതനായി. പൂണ്ടിയിലെ പ്രശസ്തമായ ഇറിഗേഷന്‍ റിസര്‍ച്ച് സ്‌റ്റേഷന്‍ സ്ഥാപിച്ചതും അത് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയതും അദ്ദേഹമാണ്. ഈ സ്ഥലം കുട്ടിയമ്മു നഗര്‍ എന്നും ഈ റിസര്‍ച്ച് സെന്റര്‍ കുട്ടിയമ്മു ആലയം എന്നുമാണ് അറിയപ്പെടുന്നത്.

കേരളത്തില്‍ ജലസേചന വിഭാഗം ആരംഭിച്ചത് ടി പി കുട്ടിയമ്മുവാണ്. കേരള സര്‍ക്കാരിന്റെ സാങ്കേതിക ഉപദേശ്ടാവും ആയിരുന്നു. രാഷ്ട്ര നിര്‍മ്മാണത്തിന്റെ ആദ്യ ദശകങ്ങളില്‍ അതീവ പ്രാധാന്യമര്‍ഹിച്ച ജലസേചന വിദ്യുച്ഛക്തി വകുപ്പുകളുടെ കീഴില്‍ നിരവധി പദ്ധതികള്‍ക്ക് അദ്ദേഹം മേല്‍നോട്ടം വഹിച്ചു. അമരാവതി, നാഗാര്‍ജുനസാഗര്‍, പീച്ചി തുടങ്ങിയ അണക്കെട്ടുകള്‍, തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ, മലമ്പുഴ ഡാം, കട്ടമ്പള്ളി, കുറ്റ്യാടി, പഴശ്ശി പദ്ധതികള്‍ എന്നിവ അതില്‍ ഉള്‍പ്പെടുന്നു.

നിരവധി പള്ളികളും കള്‍ചറല്‍ സെന്ററുകളും അദ്ദേഹം രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. കേരളത്തിലെ പള്ളികള്‍ ഇന്‍ഡോ- സാരസന്‍ വാസ്തുശില്പ മാതൃകയിലേക്ക് മാറ്റിയത് ടി പി കുട്ടിയമ്മുവാണ്. തിരുവനന്തപുരത്തെ പാളയം ജുമാ മസ്ജിദ്, തലശ്ശേരി സ്‌റ്റേഡിയം മസ്ജിദ്, കോഴിക്കോട് പട്ടാള പള്ളി, കോഴിക്കോട് ഇസ്‌ലാമിക് സെന്റര്‍, കോഴിക്കോട് പാളയം മുഹിയുദ്ദീന്‍ പള്ളി, തിരൂരങ്ങാടി യതീംഖാന, പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക്കോളേജ് തുടങ്ങിയവയുടെ മാസ്റ്റര്‍പ്ലാനുകള്‍ തയ്യാറാക്കിയത് അദ്ദേഹമായിരുന്നു.

1967-ല്‍ കേരള സംസ്ഥാന പൊതുമരാമത്ത് ചീഫ് എന്‍ജിനീയറായി ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച അദ്ദേഹം പിന്നീട് അഞ്ച് വര്‍ഷത്തോളം കേരള സ്‌റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് മെമ്പറായും സേവനമനുഷ്ഠിച്ചു.

ടി പി കുട്ടിയമ്മുവിന്റെ ഇഷ്ട സൗഹൃദങ്ങളായിരുന്നു കെ എം സീതി സാഹിബ്, മുഹമ്മദ് അബ്ദുറഹമാന്‍ സാഹിബ്, കെ എം മൗലവി, ഇ കെ മൗലവി, എം സി സി അബ്ദുറഹിമാന്‍ മൗലവി, എം കെ ഹാജി തുടങ്ങിയവര്‍. ഇവര്‍ കൊടുങ്ങല്ലൂര്‍ ആസ്ഥാനമായി രൂപീകരിച്ച ഐക്യസംഘത്തിന്റെ ചുവടുപിടിച്ചായിരുന്നു ടി പി കുട്ടിയമ്മുവിന്റെ പ്രവര്‍ത്തനങ്ങള്‍.

കര്‍മനിരതമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. മദിരാശിയിലും കേരളത്തിലും സര്‍ക്കാര്‍ സര്‍വീസില്‍ ഉള്ളപ്പോഴും അതിന് യാതൊരു മാറ്റവുമുണ്ടായിരുന്നില്ല. രണ്ടാം ലോകമഹാ യുദ്ധക്കാലത്ത് അദ്ദേഹത്തെ എ ആര്‍ പി കമാന്ററായി നിയമിച്ചിരുന്നു. സേവനത്തിന്റെ വിവിധ മേഖലകള്‍ ഓരോ പദവിയിലിരുന്നും അദ്ദേഹം ആത്മാര്‍ഥമായി നിര്‍വഹിച്ചു.

മുസ്‌ലിം സമുദായത്തിലെ വിദ്യാഭ്യാസ സാമൂഹിക പരിഷ്‌കരണത്തിന് അദ്ദേഹം നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. നവോത്ഥാന ആശയങ്ങളുടെ സൂത്രധാരനും പ്രചാരകനുമായിരുന്നു അദ്ദേഹം. കേരള ചീഫ് എഞ്ചിനിയറായിരിക്കേ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച തിരുവനന്തപുരം മുസ്‌ലിം അസോസിയേഷന്‍ എമ്പാടും ധൈഷണിക മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന മുസ്‌ലിംകളെ ഉന്നതിയിലെത്തിക്കുന്നതില്‍ അസോസിയേഷന്‍ ഒട്ടേറെ മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇസ്‌ലാഹി പ്രസ്ഥാനം, മുസ്‌ലിം ലീഗ്, എം ഇ എസ്, മെക്ക എന്നിവയുടെ വളര്‍ച്ചയില്‍ ഒട്ടേറെ സേവനങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗമായും പ്രവര്‍ത്തിച്ചു.

1963–67ല്‍ കേരള മുസ്‌ലിംകളില്‍ ചിന്താപരമായ മുന്നേറ്റങ്ങള്‍ക്ക് വലിയ ചാലകശക്തിയായി വര്‍ത്തിച്ച ഇസ്‌ലാമിക് സെമിനാറുകളുടെ ബുദ്ധികേന്ദ്രം ടി പി കുട്ടിയമ്മുവായിരുന്നു. ചരിത്രത്തില്‍ തിളങ്ങിനില്‍ക്കുന്ന ആ സെമിനാറുകളുടെ നെടുംതൂണായി അദ്ദേഹം കര്‍മനിരതനായി. സെമിനാറുകളില്‍ അവതരിപ്പിച്ച പ്രബന്ധങ്ങളും പ്രമേയങ്ങളും ക്രോഡീകരിച്ച് ഇസ്‌ലാമിക് സെമിനാര്‍ റിവ്യൂ പ്രശസ്ത സാഹിത്യകാരന്‍ പി എ സെയ്ത് മുഹമ്മദിന്റെ പത്രാധിപത്യത്തിലാണ് പ്രസിദ്ധീകരിച്ചിരുന്നത്.1960 കളിലെ മുസ്‌ലിം ചലനങ്ങള്‍ പഠിക്കാന്‍ ഈ അഞ്ച് സെമിനാറുകളുടെ റിവ്യു വിലപ്പെട്ട ഒരു ചരിത്രരേഖയാണ്.

മികച്ച എഴുത്തുകാരനായിരുന്ന ടി പി കുട്ടിയമ്മു ശാസ്ത്രവിചാരം മാസികയുടെ സ്ഥാപക പത്രാധിപരായിരുന്നു. ചന്ദ്രിക ദിനപ്പത്രത്തിന്റെ മാനേജിംഗ് എഡിറ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചു. ചന്ദ്രികയിലെ ‘ചിതറിയ ചിന്തകള്‍’ എന്ന അദ്ദേഹത്തിന്റെ കോളം ആശയസമ്പുഷ്ടമായ അക്ഷരവിരുന്നായിരുന്നു. ഇസ്‌ലാമും പലിശയും, ഖുര്‍ആന്‍ പഠനത്തിലേക്കൊരു തീര്‍ഥയാത്ര, ഹജ്ജ് യാത്രയിലെ സാമൂഹിക ചിന്തകള്‍, ശരീഅത്ത് സംരക്ഷണം, ഇസ്‌ലാമിക ദര്‍ശനം, ദാറുല്‍ അമാനത്ത് തുടങ്ങിയവ അദ്ദേഹം എഴുതിയ ശ്രദ്ധേയമായ ഗ്രന്ഥങ്ങളാണ്.

1983 ല്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന എന്‍.വി. കൃഷ്ണവാര്യരുടെ നിര്‍ദ്ദേശപ്രകാരം കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘ഇസ്‌ലാമിക ദര്‍ശനം’ എന്ന മഹത്ഗ്രന്ഥം പുറത്തിറക്കുന്നതില്‍ പ്രൊ. മുഹയദ്ദീന്‍ ഷാ, പ്രൊ. വി. മുഹമ്മദ്, സി.പി. അബൂബക്കര്‍ മൗലവി (റൗസത്തുല്‍ ഉലൂം) മുതലായവരോടൊപ്പം കുട്ടിയമ്മു സാഹിബിന്റെയും ആത്മാര്‍ത്ഥമായ പരിശ്രമമുണ്ടായിരുന്നു.

ബഹുഭാഷാ പണ്ഡിതനായിരുന്ന മുട്ടാണിശ്ശേരി കോയക്കുട്ടി മൗലവിയെ കേരളത്തില്‍ പ്രശസ്തനാക്കിയതില്‍ ടി പി കുട്ടിയമ്മുവിന് വലിയ പങ്കുണ്ട്. യാഥാസ്ഥിതിക വിഭാഗത്തിന്റെ വലിയ എതിര്‍പ്പുകള്‍ അവഗണിച്ച് മൗലവിയുടെ ഖുര്‍ആന്‍ മലയാള പരിഭാഷ പ്രസിദ്ധീകരിക്കാനും പ്രചരിപ്പിക്കാനും മുമ്പില്‍ നിലയുറപ്പിച്ചത് അദ്ദേഹമായിരുന്നു.

കേരളീയ പൊതുജീവിതത്തില്‍ കര്‍മയോഗിയായി നിറഞ്ഞുനിന്ന ടി പി കുട്ടിയമ്മു എഞ്ചിനിയര്‍ 1987 ജൂലായ് 12ന് രാമനാട്ടുകരയിലെ മകന്റെ വീട്ടില്‍ വെച്ച് നിര്യാതനായി. രാമനാട്ടുകര ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനിലാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം ഖബറടക്കിയത്.

മുൻപത്തെ ലേഖനം കെ. ഹൈദര്‍ മൗലവി മുട്ടില്‍
അടുത്ത ലേഖനം കെ.കെ.മുഹമ്മദ് സുല്ലമി

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History