സുന്നത്ത് നോമ്പുകള്‍
- നിഷിദ്ധമല്ലാത്ത ഏതു ദിവസത്തിലും അനുഷ്ഠിക്കാവുന്ന സ്വതന്ത്രമായ നോമ്പുകള്‍ഇവയുടെ ദിവസവും എണ്ണവും നമുക്ക് തീരുമാനിക്കാവുന്നതാണ്. നബി(സ്വ)യുടെ നോമ്പുമായി ബന്ധപ്പെട്ട് വന്ന ചില ഹദീസുകള്‍ ഇത്തരം നോമ്പുകള്‍ക്കുള്ള തെളിവാണ്. ആഇശ(റ) പറയുന്നു: നബി(സ്വ) ചിലപ്പോള്‍ സുന്നത്തുനോമ്പ് നോല്‍ക്കുന്നത് കണ്ടാല്‍ ഇനി അവിടുന്നു നോമ്പ് മുറിക്കുകതന്നെയില്ലേ എന്ന് ഞങ്ങള്‍ക്ക് തോന്നും. മറ്റു ചിലപ്പോള്‍ നബി(സ്വ) സുന്നത്തു നോമ്പ് ഉപേക്ഷിക്കുന്നതുകണ്ടാല്‍ ഇനി അവിടുന്ന് സുന്നത്തു നോമ്പ് നോല്‍ക്കുക തന്നെയില്ലേ എന്നും ഞങ്ങള്‍ക്ക് തോന്നിപ്പോകാറുണ്ട്. റമദാന്‍ മാസത്തിലല്ലാതെ ഒരുമാസം മുഴുവന്‍ നബി(സ്വ) നോമ്പ് നോറ്റത് ഞാന്‍ കണ്ടിട്ടില്ല. ശഅ്ബാന്‍ മാസത്തിലാണ് അവിടുന്ന് കൂടുതല്‍ നോമ്പനുഷ്ഠിക്കാറുള്ളത് (ബുഖാരി) 2
- നിര്‍ണിതമായ സുന്നത്തുകള്‍നബി(സ്വ) നിശ്ചയിച്ചുതന്ന പ്രത്യേക ദിവസങ്ങളിലും എണ്ണമനുസരിച്ചും നിര്‍വഹിക്കേണ്ട നോമ്പുകളാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അവ താഴെ പറയുന്നു: ഓരോ ചാന്ദ്രമാസത്തിലെയും പൗര്‍ണമിദിനങ്ങള്‍ (13, 14, 15 തിയ്യതികള്‍), ആഴ്ചകളിലെ തിങ്കള്‍, വ്യാഴം ദിവസങ്ങള്‍, മുഹര്‍റം ഒമ്പത്, പത്ത് ദിനങ്ങള്‍, ദുല്‍ഹിജ്ജ ഒമ്പത് (അറഫ നോമ്പ്), ശവ്വാലിലെ ആറു ദിവസത്തെ നോമ്പ്.
മുഹര്‍റം മാസത്തിലെ നോമ്പ്
അറഫ നോമ്പ്
അറഫാ നോമ്പിന്റെ പുണ്യം
സുന്നത്ത് നോമ്പുകളില്‍ ഏറെ പ്രതിഫലമേറിയതാണ് അറഫാ നോമ്പ്. ഹജ്ജിനു വേണ്ടി മക്കയില്‍ സന്നിഹിതരായവര്‍ ഒഴികെ എല്ലാവരും അത് അനുഷ്ഠിക്കാന്‍ നബി(സ്വ) പ്രോത്സാഹിപ്പിച്ചു. അബൂഖതാദ(റ) പറയുന്നു: റസൂലി(സ്വ)നോട് അറഫാ ദിവസത്തെ നോമ്പിനെക്കുറിച്ച് ചോദിച്ചു. അവിടുന്ന് പറഞ്ഞു: കഴിഞ്ഞുപോയ ഒരു വര്‍ഷത്തെയും വരാനിരിക്കുന്ന ഒരു വര്‍ഷത്തെയും പാപങ്ങള്‍ക്ക് പ്രായശ്ചിത്തമാണത് (മുസ്‌ലിം) 10
ഒരു ദിവസത്തെ നോമ്പു കൊണ്ട് രണ്ടു വര്‍ഷങ്ങളില്‍ സംഭവിക്കുന്ന ദോഷങ്ങള്‍ പൊറുക്കപ്പെടുക എന്നത് അതിന്റെ മഹത്വം വിളിച്ചറിയിക്കുന്നു. എന്നാല്‍ വന്‍ പാപങ്ങള്‍ ഇതുമൂലം പൊറുക്കപ്പെടുകയില്ല. ചെറിയ പാപങ്ങള്‍ക്ക് മാത്രമേ പരിഹാരമാവുകയുള്ളൂ. ഇമാം നവവി(റ) പറയുന്നു: ഇതിന്റെ വിവക്ഷ ചെറിയ പാപങ്ങളാകുന്നു (ശറഹു മുസ്‌ലിം) 11 വന്‍ പാപങ്ങള്‍ പൊറുക്കപ്പെടണമെങ്കില്‍ പ്രത്യേകമായി പശ്ചാത്തപിക്കണം.
അറഫയില്‍ സമ്മേളിച്ചിരിക്കുന്ന ഹാജിമാര്‍ നോമ്പെടുക്കാന്‍ പാടില്ല. അവിടെ എത്തിയിരിക്കുന്ന ഹാജിമാര്‍ നോമ്പ് നോല്‍ക്കുന്നത് പ്രവാചക ചര്യയ്ക്ക് വിരുദ്ധമാണ്. ഇബ്‌നു ഉമറി(റ) പറയുന്നു: ഞാന്‍ നബി(സ്വ)യുടെ കൂടെ ഹജ്ജ് ചെയ്തു. അദ്ദേഹം അറഫ നോമ്പ് അവിടെ വെച്ച് അനുഷ്ഠിച്ചിട്ടില്ല. ഞാന്‍ അബൂബക്കറി(റ)ന്റെ കൂടെ ഹജ്ജ് ചെയ്തു, അദ്ദേഹം അറഫ നോമ്പ് അവിടെ വെച്ച് അനുഷ്ഠിച്ചിട്ടില്ല. ഉമറി(റ)ന്റെ കൂടെയും ഹജ്ജിനു വന്നു, അദ്ദേഹവും അന്ന് നോമ്പ് അനുഷ്ഠിച്ചില്ല. ഉസ്മാന്റെ(റ) കൂടെയും ഹജ്ജ് ചെയ്തു, അദ്ദേഹവും നോമ്പ് പിടിച്ചില്ല (തിര്‍മിദി) 12
അറഫാ ദിനം
ഉമറുബ്‌നുല്‍ ഖത്താബ്(റ) പറയുന്നു: നിശ്ചയം ജൂതസമൂഹത്തില്‍പ്പെട്ട ഒരാള്‍ വന്നു പറഞ്ഞു: ‘ഹേ അമീറുല്‍ മുഅ്മിനീന്‍, നിങ്ങളുടെ ഗ്രന്ഥത്തില്‍ നിങ്ങള്‍ പാരായണം ചെയ്യുന്ന ഒരു സൂക്തം, അത് ജൂതസമൂഹത്തിന്നാണ് അവതരിച്ചിരുന്നതെങ്കില്‍ ആ ദിവസം ആഘോഷദിവസമാക്കി മാറ്റുമായിരുന്നു.’ അദ്ദേഹം ചോദിച്ചു: ഏത് സൂക്തം? ‘ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരുകയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ടു തന്നിരിക്കുന്നു.’ ഉമര്‍(റ) പറഞ്ഞു: ‘ആ സൂക്തം നബി(സ്വ)യുടെ മേല്‍ അവതരിക്കപ്പെട്ട ദിവസവും സമയവും നമുക്കറിയാം. അദ്ദേഹം വെള്ളിയാഴ്ച അറഫയില്‍ നില്‍ക്കുമ്പോഴായിരുന്നു അത് (ബുഖാരി) 14
നരകവാസികള്‍ക്ക് മോചനം
ശവ്വാലിലെ നോമ്പുകള്‍
അയ്യാമുല്‍ ബീദ്
തിങ്കള്‍, വ്യാഴം നോമ്പുകള്‍
ഒന്നിടവിട്ട ദിവസങ്ങളിലെ നോമ്പ്
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 09, പേജ് 23, ഹദീസ് 6956[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 38, ഹദീസ് 1969[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 105, ഹദീസ് 6502[↩]
- ഇര്‍വാഉല്‍ ഗലീലി ഫീ തഖ്‌രീജി അഹാദീസി മനാറിസ്സബീല്‍, മുഹമ്മദ് നാസ്വിറുദ്ദീന്‍ അല്‍ബാനീ, അല്‍ മക്തബതുല്‍ ഇസ്‌ലാമി, ബൈറൂത്ത്, രണ്ടാം പതിപ്പ്, വാള്യം 07, പേജ് 11, ഹദീസ് 1952[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 167, ഹദീസ് 1162[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 148, ഹദീസ് 1952[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 169, ഹദീസ് 203 (1163[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 167, ഹദീസ് 197 (1162[↩][↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 151, ഹദീസ് 133 (1134[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 167, ഹദീസ് 1162[↩][↩]
- ശര്‍ഹുല്‍ മുസ്‌ലിം (അല്‍ മിന്‍ഹാജ് ശറഹു സ്വഹീഹി മുസ്‌ലിമിബ്‌നില്‍ ഹജ്ജാജ്, അബൂസകരിയ്യാ മുഹ്‌യിദ്ദീന്‍ യഹ്‌യ ബ്‌നു ശറഫിന്നവവീ, ദാറു ഇഹ്‌യാത്തുറാസില്‍ അറബി, ബൈറൂത്ത്, രണ്ടാം പതിപ്പ്, വാള്യം 08, പേജ് 51[↩]
- സുനനു ത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 02, പേജ് 116, ഹദീസ് 750[↩]
- അസ്സുനനുസ്സുഗ്‌റാ ലിന്നസാഈ, അബൂ അബ്ദിര്‍റഹ്‌മാന്‍ അഹ്‌മദ് ബിന്‍ ശുഐബ് അല്‍ ഖുറാസിനി അന്നസാഈ, മക്തബുല്‍ മത്വ്ബൂആതില്‍ ഇസ്‌ലാമിയ്യ, ഹാലപ്പോ, രണ്ടാം പതിപ്പ്, വാള്യം 05, പേജ് 256, ഹദീസ് 3016[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 25, ഹദീസ് 45[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 04, പേജ് 169, ഹദീസ് 1164[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 169, ഹദീസ് 204 (1164[↩]
- ശര്‍ഹുല്‍ മുസ്‌ലിം (അല്‍ മിന്‍ഹാജ് ശറഹു സ്വഹീഹി മുസ്‌ലിമിബ്‌നില്‍ ഹജ്ജാജ്, അബൂസകരിയ്യാ മുഹ്‌യിദ്ദീന്‍ യഹ്‌യ ബ്‌നു ശറഫിന്നവവീ, ദാറു ഇഹ്‌യാത്തുറാസില്‍ അറബി, ബൈറൂത്ത്, രണ്ടാം പതിപ്പ്, വാള്യം 08, പേജ് 56, ഹദീസ് 1164[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 39, ഹദീസ് 1975[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 58, ഹദീസ് 1178[↩]
- അസ്സുനനുസ്സുഗ്‌റാ ലിന്നസാഈ, അബൂ അബ്ദിര്‍റഹ്‌മാന്‍ അഹ്‌മദ് ബിന്‍ ശുഐബ് അല്‍ ഖുറാസിനി അന്നസാഈ, മക്തബുല്‍ മത്വ്ബൂആതില്‍ ഇസ്‌ലാമിയ്യ, ഹാലപ്പോ, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 223, ഹദീസ് 2427[↩]
- അസ്സുനനുസ്സുഗ്‌റാ ലിന്നസാഈ, അബൂ അബ്ദിര്‍റഹ്‌മാന്‍ അഹ്‌മദ് ബിന്‍ ശുഐബ് അല്‍ ഖുറാസിനി അന്നസാഈ, മക്തബുല്‍ മത്വ്ബൂആതില്‍ ഇസ്‌ലാമിയ്യ, ഹാലപ്പോ, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 198, ഹദീസ് 2345[↩]
- അസ്സുനനുസ്സുഗ്‌റാ ലിന്നസാഈ, അബൂ അബ്ദിര്‍റഹ്‌മാന്‍ അഹ്‌മദ് ബിന്‍ ശുഐബ് അല്‍ ഖുറാസിനി അന്നസാഈ, മക്തബുല്‍ മത്വ്ബൂആതില്‍ ഇസ്‌ലാമിയ്യ, ഹാലപ്പോ, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 201, ഹദീസ് 2358[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 113, ഹദീസ് 747[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 161, ഹദീസ് 3420[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 06, പേജ് 196, ഹദീസ് 5052[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 40, ഹദീസ് 1976[↩]
