ഹോം > മുഹമ്മദ് നബി... > ഖദീജ ബിന്‍ത് ഖുവൈലിദ്(റ)

1 മിനിറ്റ് വായിച്ചില്ല

ഖദീജ ബിന്‍ത് ഖുവൈലിദ്(റ)

ഉള്ളടക്കം

”വയസ്സ് 25 തികഞ്ഞില്ലേ. വിവാഹത്തിന് ഇനിയുമെന്താണ് തടസ്സം”- കച്ചവടം കഴിഞ്ഞ് സിറിയയില്‍ നിന്ന് മടങ്ങിയെത്തിയ മുഹമ്മദിനോട് നുഫൈസ ആരാഞ്ഞു. ”വിവാഹം കഴിക്കാനുള്ള സാമ്പത്തിക സ്ഥിതി എനിക്കില്ല”. മുഹമ്മദ് മറുപടി പറഞ്ഞു. ”സമ്പത്തുംസൗന്ദര്യവും ഐശ്വര്യവും കുലീനതയും ഒത്തിണങ്ങിയ ഒരു ബന്ധം ശരിപ്പെട്ടാല്‍ വിവാഹത്തിന് സമ്മതിക്കുമോ?” നുഫൈസയുടെ ചോദ്യത്തിന് മുഹമ്മദിന്റെ മറുപടി മറു ചോദ്യമായിരുന്നു: ”ആരാണങ്ങനെയൊരു സ്ത്രീ?”. ”ഖദീജ” – നുഫൈസയുടെപെട്ടെന്നുള്ള മറുപടി മുഹമ്മദിന് വിശ്വാസമായില്ല ”അവരതിന് സമ്മതിക്കുമോ?”. ”അക്കാര്യം എനിക്കു വിടുക” നുഫൈസ മറ്റൊന്നും പറയാതെതിരിഞ്ഞു നടന്നു. മുഹമ്മദിന്റെ മനസ്സില്‍ ചെറുസന്തോഷം നാമ്പിട്ടു. ആലോചനക്കും നിശ്ചയത്തിനുമൊടുവില്‍ 25 കാരനായ മുഹമ്മദ് 40കാരിയായ ഖദീജയെ വിവാഹം ചെയ്തു; 20 പെണ്ണൊട്ടകം മഹ്‌റായി നല്കിക്കൊണ്ട്. (പന്ത്രണ്ടര ഊക്വിയ-500 ദിര്‍ഹം-ആണെന്നും അഭിപ്രായമുണ്ട്).

Khadeeja bint Khuwailid

ഇസ്‌ലാമിക ചരിത്രത്തില്‍ ഖദീജ(റ)യുടെ പദവികള്‍ പലതാണ്. തിരുനബിയുടെ ആദ്യ ഭാര്യ, നബി(സ്വ)യില്‍ വിശ്വസിച്ച ആദ്യത്തെ വ്യക്തി. ഖുറൈശ് ഗോത്രത്തിലെബനൂ അസദ് വംശത്തില്‍ ഖുവൈലിദുബ്‌നു അസദിന്റെ മകളായി ക്രിസ്ത്വബ്ദം 556ല്‍ ജനനം. തിരുനബി യുടെ പത്‌നിപദത്തിലെത്തും മുമ്പ് മറ്റു രണ്ടുപേരെ ഭര്‍ത്താക്കന്‍മാരായി സ്വീകരിച്ചിരുന്നു ഖദീജ(റ). അബൂഹാലബ്‌നു സുറാറയെയും അതീഖുബ്‌നു ആബിദില്‍ മഖ്‌സൂമിയെയും. ഇവരില്‍ രണ്ട് ആണ്‍മക്കളുള്‍പ്പെടെ മൂന്നു മക്കള്‍ പിറന്നു.

കാലം കടന്നുപോയി. ഭര്‍ത്താവിനു പിറകെ പിതാവ് ഖുവൈലിദും യാത്രയായതോടെ ഖദീജ തനിച്ചായി. കച്ചവടം വഴി ലഭിച്ച വമ്പിച്ച സമ്പത്തും അവര്‍ക്കുണ്ടായിരുന്നു. അത് നോക്കി നടത്താന്‍ വിശ്വസ്തനായ ഒരാളെ അന്വേഷിക്കുന്നതിനിടെയാണ് മക്കയിലെങ്ങും പരിചിതനായ ‘അല്‍ അമീനെ’ ക്കുറിച്ചറിയുന്നത്. സിറിയയിലേക്ക് കച്ചവടച്ചരക്കുമായി പോകാമോ എന്ന ഖദീജയുടെ അന്വേഷണം മുഹമ്മദ് സ്വീകരിച്ചു. മറ്റാരും നല്‍കാത്ത ലാഭവിഹിതവും വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. വന്‍ലാഭവു മായാണ് അദ്ദേഹം തിരിച്ചെത്തിയത്.

സന്തോഷവതിയായ ഖദീജക്ക് എല്ലാംകൊണ്ടും മുഹമ്മദിനെ ഇഷ്ടപ്പെട്ടു. ഇനിയൊരു വിവാഹം വേണ്ടെന്നുറച്ച് കഴിയുകയായിരുന്ന അവര്‍ തീരുമാനം മാറ്റി. മുഹമ്മദ് എന്ന യുവാവിനെ, വിശ്വസ്ത വ്യക്തിത്വത്തെ ജീവിത പങ്കാളിയായി ലഭിക്കുന്നത് എന്തുകൊണ്ടും ഗുണം ചെയ്യുമെന്ന് അവര്‍ ചിന്തിച്ചു. തന്റെ പ്രിയസ്‌നേഹിത നുഫൈസയുടെ മുമ്പില്‍ ഈ ആഗ്രഹം അവതരിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് നുഫൈസ മുഹമ്മദിനെ സമിപിക്കുന്നതും ആലോചന നടത്തി വിവാഹം ഉറപ്പിക്കുന്നതും.

വിവാഹദിനം ഖദീജക്ക് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷദിവസമായിരുന്നു. നാട്ടുകാര്‍ക്ക് ഭക്ഷണം വിളമ്പിയും, ദാനധര്‍മങ്ങള്‍ ചെയ്തും, വസ്ത്ര വിതരണം നടത്തിയും അവരത് കൊണ്ടാടി.

അന്നത്തെ സാമൂഹിക സാഹചര്യത്തില്‍ അഹങ്കരിക്കാന്‍ എന്തൊക്കെ വേണമായിരുന്നോ, അതെല്ലാം ഉണ്ടായിരുന്നെങ്കിലും, ഖദീജ പ്രവാചകന്റെ ഉത്തമ സഹധര്‍മിണിയായി കഴിഞ്ഞു കൂടി. അനാഥബാല്യത്തിനുടമയായിരുന്ന മുഹമ്മദിന് പ്രേമഭാജനമായ ജീവിതപങ്കാളി മാത്രമായിരുന്നില്ല അവര്‍. കരുണാമയിയായ മാതാവും, സ്‌നേഹാര്‍ദ്രയായ സഹോദരിയും, ത്യാഗ രൂപിണിയായ രക്ഷകര്‍ത്താവുമെല്ലാമായിരുന്നു. ഇക്കാര്യം ഒരിക്കല്‍ തിരുനബി പത്‌നി ആയിശയോട് തുറന്നുപറഞ്ഞിട്ടുമുണ്ട്. ”എനിക്ക് എല്ലാമായിരുന്നു ഖദീജ. എനിക്ക് മക്കളുണ്ടായതും അവരിലാണ്”.

പ്രവാചകത്വ ലബ്ധിക്കു ശേഷം നബി(സ്വ)ക്ക് ജീവിതം പരീക്ഷണങ്ങളുടെ തീച്ചൂളയായപ്പോള്‍ ആശ്വാസത്തിന്റെ തെളിനീരുമായി വീട്ടില്‍ കാത്തിരുന്നു, സത്യവിശ്വാസികളുടെ ആദ്യത്തെ ആ മാതാവ്. ഹിറാഗുഹയില്‍ നിന്ന് ജിബ്‌രീല്‍(അ) എന്ന മലഖിനെ കണ്ട് ഭ്രമിച്ച് ഓടിക്കിതച്ചെത്തിയ ദൂതര്‍ക്ക് പുതച്ചുകൊടുത്തു, ആശ്വാസവാക്കുകള്‍ ചൊരിഞ്ഞു. ഭര്‍ത്താവിനെ, അല്ലാഹു പ്രവാചകനായി തെരഞ്ഞെടുത്തിരിക്കുകയാണ് എന്ന പിതൃവ്യപുത്രന്‍ വറഖത്തുബ്‌നു നൗഫലിന്റെ വാക്കുകള്‍ കേള്‍ക്കേണ്ട താമസം, ഖദീജ അവിടുത്തെ പ്രവാചകത്വത്തില്‍ വിശ്വസിച്ചു.

രഹസ്യപ്രബോധനത്തിലും, തുടര്‍ന്ന് പരസ്യപ്രബോധനത്തിലും ഖദീജ ദൂതരുടെ സഹായിയായി. ഇബ്‌നു ഇസ്ഹാഖ്(റ) രേഖപ്പെടുത്തിയതുപോലെ, ഇസ്‌ലാമില്‍ ദൂതരുടെ, ആത്മാര്‍ഥതയുള്ള ഒരു മന്ത്രിയായിരുന്നു ഖദീജ(റ).

ഖുറൈശികളുടെ ബഹിഷ്‌ക്കരണത്തില്‍ മുസ്‌ലിംകള്‍ ശിഅ്ബു അബിത്വാലിബില്‍, ഭക്ഷണപാനീയ ങ്ങള്‍ ലഭിക്കാതെ ഇലയും മറ്റും തിന്ന് ജീവിക്കേണ്ട പ്രയാസഘട്ടമുണ്ടായി. വീട്ടിലെ സമൃദ്ധിയില്‍ കഴിയാമായിരുന്ന ഖദീജ(റ) തിരുമേനിയോടൊപ്പം കഷ്ടപ്പാടില്‍ ആ മലഞ്ചെരുവില്‍ തന്നെ ജീവിച്ചു. 65-ാം വയസ്സിലെ ആ ദുരിത ജിവിതം അവരെ അവശയാക്കി, അവര്‍ രോഗിണിയുമായി.

ഏതാനും മാസങ്ങള്‍ കഴിഞ്ഞു. രോഗം ഭേദപ്പെട്ടില്ല. ക്രിസ്തുവര്‍ഷം 619ല്‍ തിരുനബിയെ(സ്വ) തനിച്ചാക്കി അവര്‍ വിടപറഞ്ഞു. പിതൃവ്യന്‍ അബൂത്വാലിബും, ഭാര്യ ഖദീജയും വിടപറഞ്ഞ വര്‍ഷത്തെ ‘ദു:ഖവര്‍ഷം’ എന്നാണ് നബി വിളിച്ചത്. ഹജൂനിലെ സ്മശാനത്തില്‍ ഖബറടക്കി.

ഖാസിം, അബ്ദുല്ല, സൈനബ്, റുഖിയ, ഉമ്മുകുല്‍സൂം, ഫാത്തിമ എന്നീ സന്താനങ്ങള്‍ ഖദീജയിലാണ് തിരുനബിക്ക് പിറന്നത്.

തിരുജീവിതത്തിലേക്ക് പിന്നെയും കന്യകയായ ആഇശ(റ)യുള്‍പ്പെടെയുള്ള ഭാര്യമാര്‍ വന്നെങ്കിലും ഖദീജ(റ), ദൂതരുടെ മനസ്സില്‍ അണയാത്ത ഓര്‍മയായി നിലനിന്നു. ”അല്ലാഹു സത്യം, ഖദീജയെക്കാള്‍ ഉത്തമമായത് എനിക്ക് അല്ലാഹു തന്നിട്ടില്ല”-ദൂതര്‍ ഒരിക്കല്‍ ഭാര്യമാരോട് ഖദീജ(റ)യെക്കുറിച്ച് പറഞ്ഞു.

 

മുൻപത്തെ ലേഖനം ഖന്‍ദഖ്‌
അടുത്ത ലേഖനം ഖതാദ ഇബ്‌നു ദആമ

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History