ഹോം > പ്രമുഖർ... > ശൈഖ് മുഹമ്മദുല്‍ഗസ്സാലി

1 മിനിറ്റ് വായിച്ചില്ല

ശൈഖ് മുഹമ്മദുല്‍ഗസ്സാലി

ഉള്ളടക്കം

ആറു പതിറ്റാണ്ടുകാലം ഇസ്‌ലാമിക പ്രബോധനരംഗത്ത് നിറഞ്ഞുനിന്ന അപൂര്‍വ വ്യക്തിത്വത്തിന്നുടമയാണ് ശൈഖ് മുഹമ്മദുല്‍ ഗസ്സാലി.

1917 സപ്തംബര്‍ 22ന് ഈജിപ്തിലെ നൈല്‍ നദീതീരത്തുള്ള ബുഹൈറ ജില്ലയിലെ നുക്‌ല -അല്‍ഇനബ് ഗ്രാമത്തില്‍ ശൈഖ് ഗസ്സാലി ജനിച്ചു. ശൈഖ് സലീമുല്‍ബിശ്‌റി, ശൈഖ് മുഹമ്മദ് അബ്ദു, ശൈഖ് മഹമൂദ് ശല്‍ത്തൂത്, ശൈഖ് ഹസനുല്‍ബന്ന, ഡോ.മുഹമ്മദുല്‍ ബഹിയ്യ, ശൈഖ് മുഹമ്മദുല്‍ മദനി തുടങ്ങിയ അനേകം പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ ഗ്രാമമാണിത്. ഹുജ്ജതുല്‍ ഇസ്‌ലാം അബൂഹാമിദുല്‍ ഗസ്സാലിയോടുള്ള അതിരറ്റ സ്‌നേഹബഹുമാനങ്ങള്‍ കാരണമായാണ് പിതാവ് തന്റെ മകന് ഗസ്സാലി എന്ന പേര്‍ നല്‍കിയത്. ഏഴു മക്കളില്‍ മൂത്തവനായിരുന്നു മുഹമ്മദുല്‍ ഗസ്സാലി. ഗ്രാമത്തിലെ പാഠശാലയില്‍ നിന്ന് പ്രാഥമിക പാഠങ്ങള്‍ പഠിച്ച ഗസ്സാലി പത്താം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. പിന്നീട് അല്‍അസ്ഹര്‍ യൂനിവേഴ്‌സിറ്റിയോട് അഫിലിയേറ്റ് ചെയ്ത അലക്‌സാണ്ട്രിയയിലെ ഹൈസ്‌കൂളില്‍ ചേര്‍ന്നു. 1937ല്‍ കൈറോവിലെ ഉസൂലുദ്ദീന്‍ കോളെജില്‍ ചേര്‍ന്നു. 1941ല്‍ കോഴ്‌സ് പൂര്‍ത്തിയാക്കി. ഇസ്‌ലാമിക പ്രബോധനത്തില്‍ സ്‌പെഷ്യലൈസേഷനോടെയാണ് പഠനം പൂര്‍ത്തിയാക്കിയത്. അസ്ഹറിലെ ശൈഖ് അസ്സര്‍ഖാനി, ശൈഖ് മഹ്‌മൂദ് ശല്‍ത്തൂത് തുടങ്ങിയവരില്‍ നിന്ന് വിദ്യയഭ്യസിച്ചു. ഉസ്വൂലുദ്ദീന്‍ കോളെജില്‍ വിദ്യാര്‍ഥിയായിരിക്കെ അദ്ദേഹം പള്ളിയിലെ ഇമാമും ഖതീബുമായി സേവനമനുഷ്ഠിച്ചു. ഈ കാലയളവിലാണ് അദ്ദേഹം വിവാഹിതനായത്. ഒമ്പത് സന്താനങ്ങള്‍ ജനിച്ചുവെങ്കിലും രണ്ടുപേര്‍ മരണമടഞ്ഞു. 1943ല്‍ പോസ്റ്റ് ഗ്രാജ്വേഷന് തുല്യമായ അധ്യാപക രംഗത്തുള്ള സ്‌പെഷ്യലൈസേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കി.

sheikh muhammad al ghazali

പഠനകാലത്ത് തന്നെ സാമൂഹികരാഷ്ട്രീയ പ്രശ്‌നങ്ങളില്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ശൈഖ് ഗസ്സാലി വഫ്ദ് പാര്‍ട്ടിയില്‍ അംഗവും അതിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു.

ഇഖ്‌വാനുല്‍ മുസ്‌ലിമീനില്‍ ചേര്‍ന്ന ഗസ്സാലി അതിന്റെ മുഴുസമയ പ്രവര്‍ത്തകനായി മാറി. പഠനം പൂര്‍ത്തിയാക്കി അസ്ഹറില്‍ ജോലി ആരംഭിച്ചതോടെ കൈറോവിലെ ഇഖ്‌വാന്റെ കേന്ദ്ര കാര്യാലയവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുവാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു.

നാല്പതുകളില്‍ ഇഖ്‌വാന്റെ മുന്‍നിരയിലുണ്ടായിരുന്ന ശൈഖ് ഗസ്സാലി 49ല്‍ ഇഖ്‌വാന്‍ നേതാക്കളെ അറസ്റ്റ് ചെയ്ത് കൂട്ടത്തോടെ ജയിലില്‍ അടച്ചപ്പോള്‍ അതില്‍ ഉള്‍പ്പെട്ടിരുന്നു.

ഇഖ്‌വാന്‍ നേതൃത്വത്തില്‍ അഭിപ്രായവ്യത്യാസം ഉടലെടുത്തപ്പോള്‍ ശൈഖ് ഗസ്സാലി ഇഖ്‌വാനില്‍നിന്നും പുറത്താക്കപ്പെട്ടു. പക്ഷേ അതിനുശേഷവും ശൈഖ് സംഘടനയുമായി നല്ല ബന്ധം പുലര്‍ത്തി. ഇഖ്‌വാനുമായുള്ള വിയോജിപ്പ് അധികനാള്‍ നീണ്ടുനിന്നില്ല. വീണ്ടും നേതൃനിരയിലെത്തിയ ശൈഖിനെ അറസ്റ്റുചെയ്തു ത്വുര്‍ ജയിലിലടച്ചു.

ആദ്യകാലങ്ങളില്‍ മസ്ജിദുല്‍ അംറിലെ അദ്ദേഹത്തിന്റെ ഖുതുബ പ്രസംഗം കേള്‍ക്കാന്‍ രാജ്യത്തിന്റെ പലഭാഗത്തുനിന്നുമെത്തുന്നവരുടെ എണ്ണം മുപ്പതിനായിരത്തിലധികമായിരുന്നുവത്രെ. പക്ഷേ ഏറെത്താമസിയാതെ ഗസ്സാലിയുടെ ഖുതുബയ്ക്ക് ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തി.

സുഊദി അറേബ്യയിലേക്ക് താമസം മാറ്റിയ ശൈഖ് ഏഴുവര്‍ഷക്കാലം കിംഗ് അബ്ദുല്‍അസീസ് യൂനിവേഴ്‌സിറ്റിയിലും മക്കയിലെ ഉമ്മുല്‍ഖുറാ യൂനിവേഴ്‌സിറ്റിയിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു. സുഊദി അറേബ്യയില്‍ വിവിധ പ്രബോധന രംഗങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ ദിനേനയുള്ള റേഡിയോ പ്രഭാഷണവും ആഴ്ചയില്‍ നിര്‍വഹിച്ചിരുന്ന ടിവി പരിപാടിയും ലോകശ്രദ്ധ പിടിച്ചെടുത്തിരുന്നു. ഖത്തര്‍, അല്‍ജീരിയ, കുവൈത്ത് എന്നിവിടങ്ങളിലെ യൂനിവേഴ്‌സിറ്റികളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അഖീദതുല്‍ മുസ്‌ലിം, ഖുലുഖുല്‍ മുസ്‌ലിം, മഅല്ലാഹ്, ദിറാസതുന്‍ ഫിദ്ദഅ്‌വതി വദ്ദുആത്, മുശ്കിലാതുന്‍ ഫീ ത്വരീഖില്‍ ഹയാതില്‍ ഇസ്‌ലാമിയ്യ, ഫീ മൗകിബിദ്ദഅ്‌വ, ഹുമൂമുദ്ദാഇയ, ദുറുല്‍ വഹ്ദതിസ്സഖാഫിയ്യ ബൈനല്‍ മുസ്‌ലിമീന്‍, ജിഹാദുദ്ദഅ്‌വതി ബൈന അജദ്‌സിദ്ദാഖിര്‍ വകൈദില്‍ ഖാരിജ്, അല്‍ജാനിബുല്‍ ആത്വിഫിയ്യ മിനില്‍ ഇസ്‌ലാം, ഫിഖ്ഹുസ്സീറ തുടങ്ങി അമ്പതോളം അമൂല്യ ഗ്രന്ഥങ്ങളുടെ ഉടമയാണദ്ദേഹം.

ഇസ്‌ലാമിക പാരമ്പര്യ ചിന്താഗതിയില്‍നിന്ന് പലപ്പോഴും മാറിചിന്തിക്കാറുള്ള അദ്ദേഹത്തിന്റെ രചനാരീതി പലപ്പോഴും പണ്ഡിതവൃത്തത്തില്‍ രൂക്ഷവിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ‘അസ്സുന്നതുന്നബവിയ്യ ബൈന അഹ്‌ലില്‍ ഫിഖ്ഹി വ അഹ്‌ലില്‍ ഹദീസ്’ എന്ന കൃതി അതിന്റെ മികച്ച ഉദാഹരണമാണ്. ബുദ്ധിക്കു നിരക്കാത്തതും ഖുര്‍ആനിക പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണെന്നു തോന്നുന്നതുമായ ഹദീസുകളെ അദ്ദേഹം ചോദ്യം ചെയ്തതും, സ്ത്രീ നിഖാബ്(മുഖംമൂടി) ധരിക്കണമെന്നതിന് ശറഇല്‍ അടിസ്ഥാനമില്ലെന്നും സ്ത്രീകള്‍ക്ക് കൈകാര്യാധികാരമാവാമെന്നുമൊക്കെയുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

അറബ്-ഇസ്‌ലാമിക ലോകത്ത് നടക്കുന്ന വൈജ്ഞാനിക സാംസ്‌കാരിക സെമിനാറുകളില്‍ നിറസാന്നിധ്യമായിരുന്ന അദ്ദേഹം യൂറോപ്പ്- അമേരിക്ക തുടങ്ങിയ പാശ്ചാത്യ രാഷ്ട്രങ്ങളിലും തന്റെ പ്രവര്‍ത്തനങ്ങളാല്‍ ശ്രദ്ധേയനാണ്. അറബ്-മുസ്‌ലിം ലോകത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന മിക്ക പത്രമാസികകളിലും അദ്ദേഹം എഴുതാറുണ്ട്.

ഇസ്‌ലാമിക പഠനങ്ങള്‍ക്കുള്ള 1993ലെ കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് അടക്കം പല അന്തര്‍ദേശീയ പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചു.

1996 മാര്‍ച്ച് 10ന് (ഹി. 1416 ശവ്വാല്‍ ഇരുപതിന്) സുഊദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ സുഊദി നേഷണല്‍ ഗാര്‍ഡിന്റെ ദേശീയാഘോഷ പരിപാടിയില്‍ ഇസ്‌ലാമും പടിഞ്ഞാറും എന്ന വിഷയമവതരിപ്പിച്ച് സംസാരിക്കാനെത്തിയ അദ്ദേഹം പരിപാടി നടന്നുകൊണ്ടിരിക്കെ രോഗബാധിതനാവുകയും ആശുപത്രിയില്‍ വെച്ച് മരിക്കുകയുമാണുണ്ടായത്. മരണത്തിനു മുമ്പുള്ള വസ്വിയ്യത്ത് അനുസരിച്ച് മദീനയിലെ ബഖീഇലാണ് അദ്ദേഹം ഖബറടക്കപ്പെട്ടത്.

മുൻപത്തെ ലേഖനം ശൈഖ് മുഹമ്മദ് മുതവല്ലി ശ്ശഅ്‌റാവി
അടുത്ത ലേഖനം ശൈഖ് മുഹമ്മദുബ്‌നു അബ്ദില്‍ വഹ്ഹാബ്

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History