ഹോം > പ്രമുഖർ... > ശൈഖ് മുഹമ്മദ് മുതവല്ലി ശ്ശഅ്‌റാവി

1 മിനിറ്റ് വായിച്ചില്ല

ശൈഖ് മുഹമ്മദ് മുതവല്ലി ശ്ശഅ്‌റാവി

ഉള്ളടക്കം

ഖുര്‍ആന്‍ വിജ്ഞാനീയങ്ങള്‍ ജനകീയമാക്കുന്നതില്‍ പ്രമുഖസ്ഥാനം വഹിച്ച പ്രബോധകന്‍, തികഞ്ഞ പണ്ഡിതന്‍, കവി, ശൈഖ് യൂസുഫുല്‍ ഖര്‍ദാവിയെപ്പോലുള്ള അനേകം പണ്ഡിതന്മാരുടെ ഗുരുനാഥന്‍ എന്നീ നിലകളിലൊക്കെ പ്രശസ്തനാണ് ശൈഖ് ശഅ്‌റാവി. അറബ് ലോകം വിവിധ ടി വി ചാനലുകളിലൂടെ പ്രക്ഷേപണം ചെയ്തിരുന്ന ഖുര്‍ആന്‍ ക്ലാസുകള്‍ മുസ്‌ലിം യുവതയുടെ ആവേശമായിരുന്നു.

Muhammad Metwalli al-Sha'rawi

1911 ഏപ്രിലില്‍ ഈജിപ്തിലെ ദഖ്ഹലിയ്യ പ്രവിശ്യയില്‍ ദഖാദൂസ് ഗ്രാമത്തിലെ ഒരു കര്‍ഷക കുടുംബത്തില്‍ ശൈഖ് മുഹമ്മദ് മുതവല്ലി ശ്ശഅ്‌റാവി ജനിച്ചു. ജീവിതാന്ത്യംവരെ കര്‍ഷകന്റെ ലാളിത്യം അദ്ദേഹം കാത്തുസൂക്ഷിക്കുകയും ചെയ്തു. പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ മുജാഹിദ് തലഖ് തന്റെ അനുഭവം വിവരിക്കുന്നതിങ്ങനെ. ‘ഞാന്‍ വീട്ടിനകത്ത് കയറിയിരുന്നു. അവിടം മുരീദുമാരെക്കൊണ്ട് നിറഞ്ഞിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ശഅ്‌റാവി ഒരു കുട്ടയും താങ്ങിപ്പിടിച്ചുവരുന്നു. അവയില്‍ നിറയെ പഴങ്ങളായിരുന്നു. വ്യത്യസ്ത പഴങ്ങള്‍. ഞാന്‍ എഴുന്നേറ്റ് അദ്ദേഹത്തെ സഹായിക്കാന്‍ തുനിഞ്ഞു. ലാ… ലാ… അന്‍ത ദയ്ഫീ (പാടില്ല, പാടില്ല… താങ്കളെന്റെ അതിഥിയാണ്) അദ്ദേഹം പറഞ്ഞു.

നാട്ടിലെ പള്ളിക്കൂടത്തില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ ചേര്‍ന്നു. 1941ല്‍ ആലിമിയ്യ ബിരുദം നേടി. 1943ല്‍ അധ്യാപന സര്‍ട്ടിഫിക്കറ്റും ലഭിച്ചു. പഠനാനന്തരം ത്വന്‍ത്വ, അലക്‌സാണ്ട്രിയ, സഖാസീഖ് എന്നിവിടങ്ങളില്‍ അധ്യാപന വൃത്തിയിലേര്‍പ്പെട്ടു. അക്കാലത്തെ ശിഷ്യനായിരുന്ന ഡോക്ടര്‍ യൂസുഫുല്‍ ഖര്‍ദാവി അനുഗൃഹീത ഗുരുവിനെക്കുറിച്ച് ഇങ്ങനെ രേഖപ്പെടുത്തുന്നു. ‘ഞാനന്ന് ത്വന്‍ത്വാ മതപഠന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സെക്കന്ററി ഘട്ടത്തിലാണ്. പ്രശസ്ത കവിയും അധ്യാപകനുമായ ശൈഖ് ശഅ്‌റാവി നമുക്ക് അധ്യാപകനായി വന്നിട്ടുണ്ട്. ഞങ്ങള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ അതൊരു വാര്‍ത്തയായി.

താമസിയാതെ അദ്ദേഹം ക്ലാസിലെത്തി. അധ്യാപനം തുടങ്ങി. എന്തൊരാകര്‍ഷണീയമായ ക്ലാസ്. അറിവുകള്‍ ആത്മാര്‍ഥതയില്‍ ചാലിച്ചെടുത്ത് സമുചിതമായ ഹാവഭാവങ്ങളോടെ ശിഷ്യര്‍ക്ക് പകര്‍ന്നു കൊടുക്കുമ്പോള്‍ അതിനെന്തു മാത്രം വശ്യത കൈവരുന്നുവെന്ന് ഞാന്‍ അനുഭവിച്ചറിഞ്ഞു. അദ്ദേഹം സ്വീകരിച്ച പ്രബോധനരീതി അത്യാകര്‍ഷകമായിരുന്നു. അത് വിദ്യാര്‍ഥികളുടെ ഹൃദയ തന്ത്രികളില്‍ അനുരണനമുണ്ടാക്കി’. അദ്ദേഹത്തിന്റെ കവിത ഹൃദയാന്തരങ്ങളില്‍ നിന്ന് സ്വമേധയാ ഒലിച്ചിറങ്ങുന്നതായിരുന്നു.

അദ്ദേഹത്തിന്റെ വിശകലനപാടവത്തെക്കുറിച്ച് ശൈഖ് ഖര്‍ദാവി പറയുന്നു: ‘നിസ്സംശയം പറയാം, അദ്ദേഹം വലിയ മുഫസ്സിറുകളില്‍ ഒരാളാണ്. ഖുര്‍ആന്‍ ഓതുന്നവരെല്ലാം ഖുര്‍ആന്‍ മനസ്സിലാക്കുന്നില്ല. മനസ്സിലാക്കുന്നവരെല്ലാം അതിന്റെ ആഴങ്ങളിലേക്കിറങ്ങി വിലപിടിച്ച മുത്തുകളും രത്‌നങ്ങളും വാരിയെടുക്കുന്നില്ല. വാരിയെടുക്കുന്നതില്‍ വിജയിച്ചവരെല്ലാം അത് സ്ഫുടം ചെയ്ത് ലളിതമായും ആകര്‍ഷകമായും അനുവാചകരിലേക്കെത്തിക്കുന്നതില്‍ വിജയിക്കുന്നില്ല. എന്നാല്‍ ശഅ്‌റാവി അവസാനം പറഞ്ഞ വിഭാഗത്തിലായിരുന്നു. ഖുര്‍ആനിക രഹസ്യങ്ങളും ആഴങ്ങളും മനസ്സിലാക്കുന്ന വിഷയത്തില്‍ മറ്റുള്ളവരെ അദ്ദേഹം കവച്ചുവെച്ചു. അദ്ദേഹം പുതിയ വീക്ഷണങ്ങളും കാഴ്ചപ്പാടുകളും അവതരിപ്പിച്ചു. തന്റെ ചുറ്റുമുള്ള സമൂഹത്തില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിന് സാധിച്ചു. വിദ്യാസമ്പന്നരും നിരക്ഷരരും സാധാരണക്കാരും പ്രത്യേകക്കാരുമെല്ലാം തന്റെ സവിശേഷമായ മാസ്മരിക ശൈലിയില്‍ ലയിച്ചുചേര്‍ന്നു. അപൂര്‍വം പേര്‍ക്ക് മാത്രമേ അല്ലാഹുവിന്റെ ഈ അനുഗ്രഹം ലഭിക്കാറുള്ളൂ.

പണ്ഡിതന്മാരുടെ സദസ്സുകളിലും ദര്‍സുഗാഹുകളിലും പരിമിതമായിരുന്ന ഖുര്‍ആനിക പഠനം സമൂഹത്തിലേക്ക് മാറ്റിക്കൊണ്ടുവന്നുവെന്നതാണ് ശഅ്‌റാവി സ്വാധിച്ചെടുത്ത ഏറ്റവും വലിയ വിപ്ലവം. സാധാരണക്കാരന് മനസ്സിലാവുന്ന ഭാഷയില്‍ അവരുടെ കൂടി പങ്കാളിത്തത്തിലും ഖുര്‍ആന്‍ വിശദീകരിച്ചത് അറബ് പത്രങ്ങളും ടി വി ചാനലുകളും മത്സരിച്ച് ജനങ്ങളുടെ അടുത്തെത്തിച്ചു. ഓഡിയോ-വീഡിയോകളിലായി അവ വ്യാപിച്ചു.

ധാരാളം വിമര്‍ശങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. പ്രസിദ്ധ നോവലിസ്റ്റ് യുസുഫ് ഇദ്‌രീസ് ‘ചിന്തയുടെ ദാരിദ്ര്യം, ദാരിദ്ര്യത്തിന്റെ ചിന്ത’ എന്ന കൃതിയില്‍ ശൈഖിനെ അതിരൂക്ഷമായി വിമര്‍ശിക്കുകയും ആക്ഷേപിക്കുകയും ചെയ്തു. ഈജിപ്ഷ്യന്‍ നാടകകൃത്തായ തൗഫീഖുല്‍ഹകീമും തന്റെ ഗ്രന്ഥങ്ങളായ അത്തആദുലിയ്യ, ഹിവാറുല്‍ മഅല്ലാഹ് എന്നീ കൃതികളില്‍ ശഅ്‌റാവിയെ കടന്നാക്രമിക്കുന്നുണ്ട്.

സെമിറ്റിക് വിരോധം വളര്‍ത്തുന്നുവെന്ന് ആരോപിച്ചുകൊണ്ട് സയണിസ്റ്റ് കേന്ദ്രങ്ങള്‍ അദ്ദേഹത്തിന്റെ ആഴ്ചയിലെ പ്രഭാഷണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ഈജിപ്ത് സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തി. സര്‍ക്കാര്‍ താല്ക്കാലിക വിലക്കേര്‍പ്പെടുത്തിയപ്പോള്‍ അവ സ്ഥിരമായിക്കിട്ടുന്നതിനായിരുന്നു പിന്നീടുള്ള സമ്മര്‍ദം. എല്ലാ സമ്മര്‍ദങ്ങളും തന്റെ ഇച്ഛാശക്തികൊണ്ട് ശഅ്‌റാവിക്ക് അതിജീവിക്കാന്‍ കഴിഞ്ഞു.

സംഘടനാബന്ധങ്ങളൊന്നുമില്ലാതിരുന്ന ശഅ്‌റാവി സംഘടനകള്‍ നോക്കാതെ എല്ലാ വിഭാഗം പണ്ഡിതന്മാരോടും നേതാക്കളോടും സ്‌നേഹബന്ധം പുലര്‍ത്തി. പൊതുപ്രശ്‌നങ്ങളില്‍ അവരോടൊത്ത് പ്രവര്‍ത്തിച്ചു. ജമാല്‍ അബ്ദുന്നാസിറിന്റെ ശൈലിയില്‍ മനം മടുത്ത ശഅ്‌റാവി വിപ്ലവാനന്തരം ഈജിപ്ത് വിട്ടു.

അന്‍വര്‍ സാദത്തിന്റെ കാലത്ത് ഇസ്‌ലാമിക കാര്യവകുപ്പു മന്ത്രിയായി ചാര്‍ജെടുത്തപ്പോള്‍ സാധാരണക്കാര്‍ അദ്ദേഹത്തിനെതിരെ ക്ഷുഭിതരായി. പക്ഷേ ശഅ്‌റാവിയുടെ ന്യായം ഇങ്ങനെയായിരുന്നു. കെടുകാര്യസ്ഥത നിറഞ്ഞുനില്ക്കുന്ന ഒരുവകുപ്പ് നന്നാക്കിയെടുക്കാന്‍ അവസരം ലഭിക്കുമ്പോള്‍ അത് നിരസിക്കാതിരിക്കലല്ലേ ബുദ്ധി. അങ്ങനെയെങ്കില്‍ മാത്രമല്ലേ നമുക്ക് ശ്രമിച്ചുനോക്കാന്‍ പറ്റൂ. പക്ഷേ അദ്ദേഹത്തിന്റെ ആഗ്രഹം സഫലമായില്ല. ഉടന്‍ തന്നെ അദ്ദേഹം പദവികള്‍ രാജിവെച്ച് ഒഴിയുകയും ചെയ്തു.

അദീസ് അബാബയില്‍ നടന്ന വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട് ഈജിപ്തിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ ഹുസ്‌നി മുബാറകിനെ അദ്ദേഹം സന്ദര്‍ശിച്ചത് വലിയ വിവാദത്തിനു തിരികൊളുത്തി. മുബാറകിന്റെ ചുമലില്‍ കൈവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ബഹുമാന്യനായ പ്രസിഡന്റ്, ആയുസ്സ് അസ്തമയത്തോട് അടുക്കുകയാണ്. ഇതൊരുപക്ഷേ നമ്മുടെ ഒടുവിലത്തെ കൂടിക്കാഴ്ചയായിരിക്കും. ഞങ്ങളെ ഭരണീയരായി കിട്ടിയത് താങ്കളുടെ വിധിയാണെങ്കില്‍ അല്ലാഹു താങ്കളെ സഹായിക്കട്ടെ. താങ്കളെ ഭരണാധികാരിയായി കിട്ടിയത് ഞങ്ങളുടെ വിധിയാണെങ്കില്‍ അല്ലാഹു താങ്കള്‍ക്ക് തൗഫീഖ് നല്‍കട്ടെ.

വിവിധ രാഷ്ട്രങ്ങളിലെ വിവിധ സര്‍വകലാശാലകളില്‍ അധ്യാപനം നടത്തിയിട്ടുള്ള അദ്ദേഹത്തിന് ധാരാളം ശിഷ്യഗണങ്ങളുണ്ട്. ഇസ്‌ലാമിക ലോകത്ത് നിന്നു ഒരുപാട് അവാര്‍ഡുകളും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുമുണ്ട്. 1988ല്‍ രാഷ്ട്രത്തിന്റെ പരമോന്നത ബഹുമതി നല്‍കി ഈജിപ്ത് അദ്ദേഹത്തെ ആദരിച്ചു. 1417-18ലെ ദുബൈ ഗവര്‍മെന്റിന്റെ ഇസ്‌ലാമിക വ്യക്തിത്വത്തിനുള്ള അവാര്‍ഡ് ശഅ്‌റാവിക്ക് ലഭിക്കുകയുണ്ടായി.

17.06.1998 ബുധനാഴ്ച അസ്ഹറിന്റെ ധീരനായ പുത്രന്‍ മൃതിയടഞ്ഞു.

മുൻപത്തെ ലേഖനം ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി
അടുത്ത ലേഖനം ശൈഖ് മുഹമ്മദുല്‍ഗസ്സാലി

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History