ഹോം > വീക്ഷണം... > ജീവിതശൈലീ മാറ്റത്തിന് പറ്റിയ കാലം

1 മിനിറ്റ് വായിച്ചില്ല

ജീവിതശൈലീ മാറ്റത്തിന് പറ്റിയ കാലം

ഉള്ളടക്കം

ഡോ. സുല്‍ഫിക്കര്‍ അലി

കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍തന്നെ, ആരോഗ്യ രംഗത്തെ വിദഗ്ധര്‍ ചുണ്ടിക്കാട്ടിയ വളരെ പ്രധാനപ്പെട്ട വിഷയം ശ്രദ്ധേയമായിരുന്നു.

എന്നാല്‍ മഹാമാരിയുടെ കണക്കുകളും ദുരനുഭവങ്ങളും ഭീകരതയും മനസ്സില്‍ കോറിയിട്ട സമയത്ത് ഈ വിഷയത്തിന് വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോയി. കൊറോണ അണുബാധ പല വ്യക്തികളിലും പല തരതിലുള്ള പ്രതികരണങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും ഗുരുതരമായ അസുഖം ഉണ്ടാകുന്നത് പ്രത്യേകതരം ആളുകളില്‍ ആണെന്ന് ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്തിയിരുന്നു. ജീവിതശൈലി രോഗങ്ങള്‍ എന്നറിയപ്പെടുന്ന പ്രമേഹം രക്താതിസമ്മര്‍ദ്ദം, പൊണ്ണത്തടി, ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അളവ് തുടങ്ങിയ രോഗങ്ങള്‍ ഉള്ള ആളുകളില്‍ കൊറോണാവൈറസ് ആഘാതം വളരെ വലുതാണെന്നും അവരില്‍ മിക്കവരും ഗുരുതരമായ രോഗത്തിന് അടിമപ്പെടുന്നു മരണ നിരക്ക് അത്തരക്കാരില്‍ ഉയര്‍ന്നുവരുന്നു എന്നും തുടക്കത്തില്‍ കണ്ടെത്തിയിരുന്നു. ശരീരഭാരം നിയന്ത്രിക്കുക, ഭക്ഷണത്തിന് അളവ് ക്രമീകരിക്കുക, വ്യായാമം, സംഘര്‍ഷ രഹിത ജീവിതം, നല്ല ഉറക്കം തുടങ്ങിയ കാര്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് കോവിഡിന്റെ തുടക്കത്തില്‍തന്നെ ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഒന്നോ രണ്ടോ മാസങ്ങള്‍ കൊണ്ട് നിയന്ത്രണവിധേയമാകും എന്ന് തെറ്റിദ്ധരിച്ച ചില ഡോക്ടര്‍മാര്‍ തന്നെ ജീവിതശൈലി രോഗങ്ങള്‍ തടയുന്നതിന് മുന്‍ഗണനാക്രമം ഇപ്പോഴല്ല എന്ന് അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ നിലവിലുള്ള സാഹചര്യം കൊറോണ രോഗം അടുത്തകാലത്തൊന്നും ലോകം വിട്ടു പോകില്ലെന്നും വരുന്ന കുറെ വര്‍ഷങ്ങള്‍ ഇതിന്റെ പിടിയില്‍ ആകാനുള്ള സാധ്യതകളാണുള്ളത് എന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ജീവിതശൈലി രോഗങ്ങളുമായി എങ്ങനെ രാജി ആകാം എന്നതിനെക്കുറിച്ചുള്ള ഗൗരവമേറിയ ചര്‍ച്ചകള്‍ ഏറെ പ്രസക്തമാണ്. ശരീരത്തെയും മനസ്സിനെയും നിയന്ത്രണം ലക്ഷ്യംവച്ചുകൊണ്ടുള്ള റമദാന്‍ മാസം, അതോടൊപ്പം തന്നെ കോവിഡ് മഹാമാരിയോട് ബന്ധപ്പെട്ടുകൊണ്ട് ഔദ്യോഗികവും അല്ലാത്തതുമായ ലോക്ക് ഡൗണ്‍കള്‍ ജീവിതശൈലി രോഗങ്ങളുടെ അതിപ്രസരം തടയാന്‍ പര്യാപ്തമാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. സാധാരണ ജീവിതത്തിലെ ഭക്ഷണക്രമം ഭക്ഷണത്തിന്റെ സമയം, രീതികള്‍ എന്നിവയെല്ലാം നോമ്പുകാലത്ത് വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റം വരുത്താനുള്ള ഏറ്റവും നല്ല സീസണും റമദാന്‍ മാസം തന്നെയാണ്.

മലയാളികള്‍ക്കിടയില്‍ ജീവിതശൈലി രോഗങ്ങളുടെ എണ്ണം കൂടാന്‍ ഉണ്ടായ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് അമിതമായ കാര്‍ബോഹൈഡ്രേറ്റുകള്‍ ഭക്ഷണത്തില്‍ കൂടുതലായി വരുന്നു എന്നതാണ്. അന്നജം എന്നറിയപ്പെടുന്ന അരിയാഹാരം ഗോതമ്പ് പഞ്ചസാര ധാന്യങ്ങള്‍ കിഴങ്ങുവര്‍ഗങ്ങള്‍ തുടങ്ങിയവ മലയാളികളുടെ ഭക്ഷണത്തില്‍ ഏറെ കൂടുതലായി കാണുന്ന കാര്യമാണ്. സാധാരണ സമീകൃതാഹാരം എന്ന പദ്ധതിയിലൂടെ ഒരാള്‍ക്ക് ആവശ്യമുള്ള ഭക്ഷണത്തിന്റെ മുപ്പതോ 40 ശതമാനം മാത്രമേ അന്നജത്തില്‍ നിന്ന് വരാന്‍ പാടുള്ളൂ എന്നിരിക്കെ മലയാളികളില്‍ മഹാ ഭൂരിപക്ഷം ആളുകളും 80 ശതമാനത്തിലധികം കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ആണ് സ്ഥിരമായി കഴിക്കുന്നത് എന്ന് തന്നെ മനസ്സിലാക്കാം. അമിതമായി കഴിക്കുന്ന അന്നജം കൊഴുപ്പ് ആയി കൊണ്ട് ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍ സംഭരിക്കാന്‍ ശ്രമിക്കുന്നു പ്രത്യേകിച്ച് കരള്‍, മാംസം, തൊലിക്കടിയില്‍ തുടങ്ങിയ ഭാഗങ്ങളില്‍ ശരീരം അത് സംഭരിക്കുകയും പിന്നീട് ഈ സംഭരിക്കപ്പെടുന്ന കൊഴുപ്പുകള്‍ അമിതവണ്ണംആയും അജീര്‍ണ്ണം ആയും ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍ അടിഞ്ഞുകൂടുന്നു അത് ഹൃദയ ധമനികളില്‍ അടിഞ്ഞുകൂടി തടസ്സം ഉണ്ടാകുമ്പോള്‍ നാമതിനെ ഹൃദയസ്തംഭനം എന്ന് വിളിക്കുന്നു. തലച്ചോറിലെ രക്തക്കുഴലുകളില്‍ അടിഞ്ഞു കൂടി തടസ്സങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ നാമതിനെ സ്‌ട്രോക്ക് അല്ലെങ്കില്‍ മസ്തിഷ്‌കാഘാതം എന്ന് വിളിക്കുന്നു. കരളിലും വൃക്കയിലും ഒക്കെ അടിഞ്ഞുകൂടുന്ന സജ്ജീകരണങ്ങള്‍ പിന്നീട് അത് അവയവങ്ങളില്‍ ഫെയിലറുകളായിക്കൊണ്ട് അതിന്റെ പ്രവര്‍ത്തനക്ഷമതയെ ഗുരുതരമായി ബാധിക്കുന്നു. നേരിട്ട് കഴിക്കുന്ന കൊഴുപ്പിനേക്കാള്‍ അപകടകാരികളാണ് ഭക്ഷണത്തിലെ അന്നജം വഴി സ്വയം രൂപപ്പെട്ടുവരുന്ന കൊഴുപ്പുകള്‍ എന്നുള്ള പുതിയ പഠനങ്ങള്‍ ഏറെ ശ്രദ്ധ ആകര്‍ഷിക്കുന്നവയാണ്. കൂടുതല്‍ കൊഴുപ്പുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ പരിശീലിക്കുന്ന അവര്‍പോലും കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ താല്പര്യപ്പെടുന്നില്ല എന്നതുതന്നെ ഈ രംഗത്തെ ജാഗ്രത കുറവാണ് സൂചിപ്പിക്കുന്നത്. ഒരു സാധാരണ വ്യക്തിയുടെ ഒരു ദിവസത്തെ ഭക്ഷണത്തിന് ആവശ്യം 2500 കിലോ കാലറി മാത്രമാണ്. ഖേദകരമെന്നു പറയട്ടെ മലയാളിയുടെ സാധാരണ ജീവിതത്തില്‍ ഒരു ദിവസം ഭക്ഷണമായി ഉപയോഗിക്കുന്നത് ഏതാണ്ട് ആറായിരത്തോളം കിലോ കാലറി ആണ് എന്നത് ഗൗരവത്തോടെ കാണേണ്ട പ്രശ്‌നമാണ്. ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കേണ്ട ഭക്ഷണങ്ങള്‍ അമിതം ആകുകയും രണ്ടിരട്ടിയില്‍ അധികമാകുകയും ചെയ്യുമ്പോള്‍ അത് ശരീര പ്രവര്‍ത്തനങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും പിന്നീട് അമിതമായ പ്രവര്‍ത്തനങ്ങളുടെയും കാരണമായി മാറുന്നു. ഒന്നുകില്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കൃത്യമായി നിയന്ത്രിക്കുക അല്ലെങ്കില്‍ കഴിച്ച് ഭക്ഷണത്തിന് അമിതമായ ഊര്‍ജ്ജം വ്യായാമത്തിലൂടെ ജോലിയിലൂടെയോ വിയര്‍ക്കുന്ന തൊഴിലിലൂടെയോ ഉപയോഗിച്ചു തീര്‍ക്കുക ഇതു രണ്ടുമല്ലാത്ത അവസ്ഥ ശരീരത്തില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ആവശ്യത്തിലധികം ഭക്ഷണം കഴിക്കുക, ആവശ്യത്തിനു വേണ്ട വ്യായാമം ചെയ്യാതിരിക്കുക, കൂടുതല്‍ ഉറങ്ങുക മുതലായവയൊക്കെ ശരീരത്തിലെ ഭക്ഷണക്രമത്തില്‍ ഉപയോഗിക്കാതെ പോകുന്ന ഊര്‍ജ്ജം പലപ്പോഴും അപകടകരമായ അവസ്ഥയിലേക്ക് മാറുകയും അതുകൊണ്ട് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

ഭക്ഷണത്തിന്റെ അളവു കുറയ്ക്കാന്‍ പറ്റിയ ഏറ്റവും നല്ല കാലമാണ് വ്രതാനുഷ്ഠാനത്തിന് മാസമായ റമദാന്‍. മറ്റു മാസങ്ങളില്‍ നാലുനേരം അഞ്ചുനേരം ഒക്കെ കഴിച്ചിരുന്ന ഭക്ഷണം രണ്ടു നേരത്തേക്ക് ചുരുക്കാന്‍ സാധിക്കുന്നു എന്നതാണ് പ്രധാനപ്പെട്ട ഒരു സാഹചര്യം. നോമ്പു തുറക്കുമ്പോഴും അത്താഴത്തിനും ഉള്ള രണ്ടു നേരങ്ങളില്‍ ആവശ്യത്തിന് മാത്രമുള്ള ഭക്ഷണം കഴിച്ചു ശീലിച്ചാല്‍ ശരീരഘടനയില്‍ തന്നെ വലിയ മാറ്റങ്ങള്‍ കാണാന്‍ സാധിക്കും പ്രത്യേകിച്ച് രണ്ടു നേരം മാത്രം ഭക്ഷണം കഴിക്കാന്‍ ശീലിക്കുക എന്നുള്ളത് പരമപ്രധാനമായ ജീവിതശൈലി മാറ്റം തന്നെയാണ് അതോടൊപ്പം തന്നെ എട്ടു മണിക്കൂറില്‍ അധികം ഉള്ള നിരാഹാര രീതികള്‍ ശരീരത്തില്‍ അനാവശ്യമായ കൊഴുപ്പുകളെയും ഉപയോഗപ്പെടുത്തി പുതുമയും ശക്തിയും നല്‍കുമെന്നത് തെളിയിക്കപ്പെട്ടതാണ്. റമദാനിലെ വ്രതാനുഷ്ഠാനം സാധാരണയായി 12 മണിക്കൂറില്‍ അധികം നിലനില്‍ക്കുന്ന അവസ്ഥയാണ് ഉള്ളത് അതുകൊണ്ടുതന്നെ മുന്‍കാലങ്ങളില്‍ ശരീരത്തിലടിഞ്ഞുകൂടിയ ഒട്ടേറെ ആളുകളെ ശരീരം തന്നെ ഊര്‍ജ്ജത്തിനു വേണ്ടി ഉപയോഗിക്കുകയും കെട്ടിക്കിടക്കുന്ന ശാരീരിക മാലിന്യങ്ങളെയൊക്കെ ഒഴിവാക്കാനും സാധിക്കുന്നു. അര ദിവസത്തിലധികം ഉള്ള നിരാഹാരവും രണ്ടുനേരം മാത്രമുള്ള ഭക്ഷണരീതികളും അതിനെയൊക്കെ സഹിക്കാനും ക്ഷമിക്കാനും ഉള്ള മാനസികാരോഗ്യവും പ്രാധാന്യം നല്‍കുന്ന ജീവിതശൈലി രോഗങ്ങളെ വളരെ പ്രാധാന്യത്തോടെ ചെറുത്തുനില്‍ക്കാന്‍ വ്രതാനുഷ്ഠാനത്തിന് സാധിക്കുന്നത് ഇങ്ങനെ ചിന്തിക്കുമ്പോഴാണ്.

എന്നാല്‍ പലപ്പോഴും പ്രയോഗതലത്തില്‍ നടക്കുന്നത് നേരെ വിഭിന്നമാണ് പകല്‍സമയങ്ങളില്‍ ഉറങ്ങി അനങ്ങാതെ സമയം തള്ളി നീക്കി കൊണ്ട് രാത്രികാലങ്ങളില്‍ പുലരുവോളം ഏറെ കൊഴുപ്പുകളും കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനുകളും അടങ്ങിയ ഭക്ഷണം വിവിധ രൂപത്തില്‍ വിവിധ ശൈലികളില്‍ കഴിച്ചു തീര്‍ക്കുന്ന രീതിയാണ് പല മുസ്‌ലിം കുടുംബങ്ങളിലും കാണപ്പെടുന്നത്. ഇതിനെ കൃത്യമായി തടയുകയും ആരോഗ്യപരമായ നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ള സുവര്‍ണ്ണാവസരം ആയി റമദാനിലെ വ്രതാനുഷ്ഠാനം കാണാന്‍ തുടങ്ങിയാല്‍ മുസ്‌ലിംകള്‍ അടക്കമുള്ള കേരളീയരില്‍ സംഭവിക്കുന്ന ജീവിതശൈലി രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ആണ് നമുക്ക് ആവശ്യമുള്ളത്. അരിഭക്ഷണം അമിതമായ പഞ്ചസാര കൂടുതലുള്ള ഉപ്പിനെ അളവ് എന്നിവ നിയന്ത്രിക്കുക എന്നത് മിക്ക ജീവിതശൈലി രോഗങ്ങളെയും തടഞ്ഞുനിര്‍ത്താന്‍ പര്യാപ്തമാണ്. പച്ചക്കറികളും ഇലക്കറികളും കാര്‍ബോഹൈഡ്രേറ്റ് അളവ് കുറഞ്ഞ ഭക്ഷണസാധനങ്ങളും വിവിധ സാലഡുകളും ഒക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ജീവിതശൈലി രോഗങ്ങളെ നേരിടാന്‍ ഏറെ പര്യാപ്തമാണ്.

മാംസാഹാരത്തിന്റെ് മാസമായി മാത്രം റമദാനിനെ കാണുന്ന ഒട്ടേറെ ആളുകളുണ്ട്. റമദാന്‍ മാസത്തില്‍ പച്ചക്കറികളോ മത്സ്യമോ കഴിക്കാതെ പകരം. ആട്ടിറച്ചിയും പോത്തിറച്ചിയും കോഴിയിറച്ചിയും മുട്ട പാല്‍ വിഭവങ്ങളും സമൃദ്ധമായി കഴിക്കാനുള്ള അവസരമായി റമദാനിനെ കാണുന്നവരും ധാരാളമാണ്. ഇവയ്‌ക്കൊപ്പം അമിതമായ അന്നജവും പഞ്ചസാരയും കൂടിച്ചേരുമ്പോള്‍ പുതിയതരം ജീവിതശൈലി രോഗങ്ങള്‍ക്കുള്ള കാരണം ആയി നമ്മുടെ റമദാന്‍ മാസം മാറുന്നു എന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്.

അതിരാവിലെ ഉണരുക എന്ന ശീലം ശിഷ്ടം മാസങ്ങളിലും. ആവര്‍ത്തിക്കുന്നത് ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. സാധ്യമായ അവസരങ്ങളില്‍ ചെറിയ രൂപത്തിലുള്ള വ്യായാമങ്ങള്‍ ശീലമാക്കുന്നത്. പല രോഗങ്ങളെയും നേരിടാന്‍ പര്യാപ്തമാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ചുരുക്കത്തില്‍ മലയാളികളെ കാര്‍ന്നു തിന്നുന്ന ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാനും ജീവിതക്രമം ചിട്ടപ്പെടുത്താനും ഉള്ള ഏറ്റവും നല്ല അവസരങ്ങളില്‍ ഒന്നായാണ് റമദാന്‍ മാസത്തെ ഉപയോഗപ്പെടുത്തേണ്ടത് അതിനനുസരിച്ച് ജീവിതക്രമം ആരോഗ്യത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്യേണ്ടത്.

ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് ഓണ്‍ ലൈഫ് സയന്‍സസ് (ഐ ഡി ആര്‍ എല്‍) ഇന്ത്യ ചെയര്‍മാനാണ് ലേഖകന്‍

മുൻപത്തെ ലേഖനം ജനാധിപത്യം രക്തപങ്കിലമാക്കരുത്
അടുത്ത ലേഖനം കരുതല്‍ കൊണ്ട് ഹൃദയം തൊടുന്നവര്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History