ഹോം > പ്രമുഖർ... > ഇമാം ബുഖാരി

1 മിനിറ്റ് വായിച്ചില്ല

ഇമാം ബുഖാരി

ഇമാം ബുഖാരി (റ) ഇസ്‌ലാമിക വിജ്ഞാന ചരിത്രത്തിലെ ഏറ്റവും മഹത്തായ ഹദീസ് പണ്ഡിതന്മാരിലൊരാളാണ്. ഹദീസുകളുടെ ശേഖരണത്തിലും പരിശുദ്ധത ഉറപ്പാക്കുന്നതിലും അദ്ദേഹം സ്വീകരിച്ച കർശനമായ മാനദണ്ഡങ്ങൾ അദ്ദേഹത്തെ അനന്യനാക്കുന്നു. ബാല്യകാലം മുതൽ തന്നെ അറിവിനോടുള്ള അസാധാരണമായ ആസ്വാദനവും സ്മരണശക്തിയും പ്രകടിപ്പിച്ച ഇമാം ബുഖാരി, ഇസ്‌ലാമിക ലോകമാകെ സഞ്ചരിച്ചു ആയിരക്കണക്കിന് ഹദീസുകൾ ശേഖരിച്ചു. അദ്ദേഹത്തിന്റെ ജീവിതവും സേവനവും സുന്നത്തിന്റെ സംരക്ഷണത്തിന് നൽകിയ അമൂല്യ സംഭാവനകളാണ്.

മുഹമ്മദുബ്‌നു ഇസ്മാഈലുബ്‌നി ഇബ്രാഹിമുബ്‌നി മുഗീറതുല്‍ ജഅഫി എന്നാണ് ഇമാം ബുഖാരിയുടെ പൂര്‍ണനാമം. ഹദീസിലെ ‘അമീറുല്‍ മുഅ്മിനീന്‍’, ‘ഹദീസ് പണ്ഡിതന്മാരുടെ നേതാവ്’ എന്നീ വിശേഷണങ്ങളില്‍ അറിയപ്പെടുന്ന ഇമാം ബുഖാരി ഹിജ്‌റ 194ല്‍ ശവ്വാല്‍ മാസം 13ന് വെള്ളിയാഴ്ച ബുഖാറയില്‍ ജനിച്ചു. അബുല്‍ഹസന്‍ എന്ന പേരില്‍ പ്രസിദ്ധനായ അദ്ദേഹത്തിന്റെ പിതാവ് ഇസ്മാഈല്‍, ഇമാം മാലികിന്റെ ശിഷ്യനും ഹദീസ് പണ്ഡിതനുമായിരുന്നു. ഒരേ സമയം പാണ്ഡിത്യം കൊണ്ടും സമ്പന്നതകൊണ്ടും അനുഗൃഹീതനായിരുന്ന അബുല്‍ ഹസന്‍ സാത്വികനും സൂക്ഷ്മാലുവുമായിരുന്നു. തന്റെ സമ്പത്തില്‍ ഹറാമോ സംശയാസ്പദമോ ആയ ഒരു ദിര്‍ഹം പോലും തന്റെ അറിവോടെ കടന്നുകൂടിയിട്ടില്ലെന്ന് മരണസമയത്ത് തന്നെ സന്ദര്‍ശിച്ച യഹ്‌യബ്‌നു ഹഫ്‌സ് എന്ന പണ്ഡിതനോട് അദ്ദേഹം പറയുകയുണ്ടായി. ഇമാം ബുഖാരിയുടെ മാതാവ് ആരാധനനിരതയും ഭക്തയും ധാരാളം ബഹുമതികളുടെ ഉടമയുമായിരുന്നു. ശൈശവത്തില്‍ കാഴ്ച നഷ്ടപ്പെട്ട ഇമാം ബുഖാരിക്ക്, ചന്ദ്രപ്രകാശത്തില്‍ ‘അത്താരീഖുല്‍ കബീര്‍’ എന്ന ഗ്രന്ഥത്തിന്റെ കരട് കോപ്പി തയ്യാറാക്കാന്‍ സാധിക്കുമാര്‍ കാഴ്ച തിരിച്ചുകിട്ടിയത് മാതാവിന്റെ നിരന്തര പ്രാര്‍ഥനയുടെ ഫലമായിരുന്നുവത്രേ. പിതാവ് മരണപ്പെട്ടപ്പോള്‍ മാതാവിന്റെ സംരക്ഷണത്തിലാണ് അദ്ദേഹം വളര്‍ന്നത്. വിജ്ഞാനത്തിന്റെ മടിത്തട്ടില്‍ ശ്രേഷ്ഠതയുടെ മുലപ്പാല്‍ കുടിച്ച് വളര്‍ന്നവനാണ് ബുഖാരിയെന്ന് ഇമാം ഖസ്ത്വല്ലാനി പറഞ്ഞത് ഈ അര്‍ഥത്തിലാണ്. പത്താം വയസ്സില്‍ മതപാഠശാലയില്‍ പഠിക്കുമ്പോള്‍ തന്നെ ബുഖാരി ഹദീസുകള്‍ ഹൃദിസ്ഥമാക്കാന്‍ താല്‍പര്യം കാണിക്കുകയും വിജ്ഞാന സദസ്സുകളില്‍ പതിവായി പങ്കെടുക്കുകയും ചെയ്യുമായിരുന്നു. ബുഖാറയിലെ ആ കാലഘട്ടത്തിലെ മഹാപണ്ഡിതനായിരുന്ന അല്ലാമാ ദാഖിലിയുടെ വിജ്ഞാന സദസ്സില്‍ അദ്ദേഹം സദാ സന്നിഹിതനായിരുന്നു. ഒരിക്കല്‍ അധ്യാപനം നടത്തിക്കൊണ്ടിരിക്കെ തെറ്റായി ഉദ്ധരിച്ച ഹദീസ് പരമ്പര ഇമാം ബുഖാരി പെട്ടെന്ന് തിരുത്തുകയുണ്ടായി. ആദ്യം ക്ഷോഭിച്ച ദാഖിലി സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ ശാന്തനായി. അദ്ദേഹം തെറ്റ് അംഗീകരിച്ചുവെന്ന് മാത്രമല്ല, അതുതിരുത്താന്‍ ബുഖാരിയെത്തന്നെ ചുമതലപ്പെടുത്തുകയും ചെയ്തു. അന്ന് ബുഖാരിക്ക് പതിനൊന്ന് വയസ്സു മാത്രമായിരുന്നു പ്രായം. ബുഖാറ പട്ടണത്തിലെ പ്രശസ്തമായ വിജ്ഞാനസദസ്സുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന മുഹമ്മദുബ്‌നു സലാമ അല്‍ബീകന്‍ദി, അബ്ദല്ലാഹിബ്‌നു മുഹമ്മദ് മുസ്‌നദി, ഇബ്‌റാഹീമുബ്‌നു അശ്അസ് തുടങ്ങിയ പ്രഗത്ഭ പണ്ഡിതന്മാരില്‍ നിന്നെല്ലാം ഇമാം ബുഖാരി വിജ്ഞാനം തേടി. പതിനാറ് വയസ് തികഞ്ഞപ്പോഴേക്കും വലിയ ഒരു ഹദീസ് ശേഖരം സ്വന്തമാക്കുകയും പണ്ഡിതന്മാരുടെ വൈജ്ഞാനിക നിലവാരത്തെക്കുറിച്ചും ഗവേഷണങ്ങളെക്കുറിച്ചുമൊക്കെ അഭിപ്രായം പറയാനുള്ള കഴിവ് നേടുകയും ചെയ്തു. ഗ്രന്ഥങ്ങളിലെ തെറ്റുകള്‍ കണ്ടെത്താനും തിരുത്താനും പലരും ബുഖാരിയെയാണ് ഏല്‍പ്പിച്ചിരുന്നത്.

ഒരിക്കല്‍ അദ്ദേഹം ബഗ്ദാദില്‍ ചെന്നപ്പോള്‍ അവിടത്തെ പണ്ഡിതന്മാര്‍ അദ്ദേഹത്തെ പരീക്ഷിക്കാന്‍ തീരുമാനിച്ചു. അവര്‍ ഏതാനും ഹദീസുകള്‍ പരമ്പര (സനദ്) മാറ്റിമറിച്ച് അദ്ദേഹത്തോടു ചോദിച്ചു. അദ്ദേഹം മറുപടി കൊടുത്തു: ”നിങ്ങള്‍ ഉദ്ധരിച്ച ഹദീസിന്റെ സനദ് തെറ്റാണ്. ഓരോ ഹദീസിന്റെയും ശരിയായ പരമ്പര ഇങ്ങനെയാണ്. ഈ ഓരോ പരമ്പരയിലും വന്ന ഹദീസ് ഇങ്ങനെയാണ്”. അങ്ങനെ അവര്‍ തെറ്റിച്ചു ചോദിച്ച ഹദീസുകള്‍ ശരിയായ പരമ്പരയിലേക്ക് ചേര്‍ത്തിക്കൊണ്ടവര്‍ക്ക് പറഞ്ഞുകൊടുത്തു. അവരെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് ഇമാം ബുഖാരി തന്റെ പാണ്ഡിത്യം തെളിയിച്ചു.

ഇമാം ബുഖാരിയുടെ ഗ്രന്ഥരചന

മക്കയിലും മദീനയിലുമുള്ള താമസത്തിനിടയിലാണ് ‘സ്വഹാബികളുടെയും താബിഉകളുടെയും പ്രശ്‌നങ്ങള്‍’ (ഖളായാ സ്വഹാബത്തി വത്താബിഈന്‍), ‘മഹത്തായ ചരിത്രം’, (അത്താരീഖുല്‍ കബീര്‍) എന്നീ സുപ്രധാനങ്ങളായ രണ്ടു ഗ്രന്ഥങ്ങള്‍ ഇമാം ബുഖാരി രചിച്ചത്. അതിനുശേഷം ബസ്വറ, കൂഫ, സിറിയ, ഈജിപ്ത്, ബഗ്ദാദ് തുടങ്ങിയ ഇസ്‌ലാമിക വിജ്ഞാന കേന്ദ്രങ്ങളില്‍ താമസിച്ച് ഹദീസുകള്‍ ശേഖരിച്ചു. ഇവ്വിധം സമാഹരിച്ച ആറു ലക്ഷത്തിലേറെ ഹദീസുകളില്‍ നിന്ന് സൂക്ഷ്മ പരിശോധനക്ക് ശേഷം സമാഹരിച്ച 7397 ഹദീസുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഏറ്റവും ആധികാരിക ഹദീസ് ഗ്രന്ഥമായ ‘അല്‍ ജാമിഉസ്സ്വഹീഹ്’. നീണ്ട പതിനാറു വര്‍ഷക്കാലത്തെ തീവ്ര തപസ്യയിലൂടെയാണ് ഈ മഹല്‍കൃത്യം അദ്ദേഹം പൂര്‍ത്തിയാക്കിയത്. ദേഹശുദ്ധി വരുത്തി രണ്ടു റക്അത്ത് നമസ്‌കരിച്ച് ഇസ്തിഖാറത്ത് (നന്മ തേടിയുള്ള പ്രാര്‍ഥന) നടത്തിയ ശേഷമാണ് ഓരോ ഹദീസും തെരഞ്ഞെടുത്തതെന്നും, തന്റെയും അല്ലാഹുവിന്റെയും ഇടയിലുള്ള ഒരു തെളിവായി ഈ ഗ്രന്ഥത്തെ കണക്കാക്കുന്നതിനാല്‍ സംശയാസ്പദമായ ഒരു ഹദീസു പോലും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അസന്നിഗ്ധമായി അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്.

അല്‍ ജാമിഉസ്സ്വഹീഹ് എന്ന സ്വഹീഹുല്‍ ബുഖാരി രചിക്കാന്‍ പ്രേരണയായിത്തീര്‍ന്ന കാരണങ്ങള്‍ ഇമാം ബുഖാരി തന്നെ വിശദീകരിക്കുന്നു: ”ഹദീസ് ക്രോഡീകരണ രംഗത്തേക്ക് കടന്നുവന്ന പല പണ്ഡിതന്മാരും ഹദീസിന്റെ സ്വീകാര്യതയും ബലഹീനതയും പരിഗണിക്കാതെയാണ് രചനകള്‍ നടത്തിയത്. ദുര്‍ബലമായ ഹദീസുകള്‍ ഒഴിവാക്കി സ്വീകാര്യയോഗ്യമായവ മാത്രം ഉള്‍പ്പെടുത്തി പ്രാമാണികമായ ഒരു ഗ്രനഥത്തില്‍ ഹദീസുകള്‍ സമാഹരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അതിനുപുറമെ പ്രമുഖ പണ്ഡിത ശ്രേഷ്ഠനായ ഇമാം ഇസ്ഹാഖുബ്‌നു റാഹവൈഹി, സ്വഹീഹായ ഹദീസുകള്‍ മാത്രം തെരഞ്ഞെടുത്ത് സമഗ്രവും സംക്ഷിപ്തവുമായ ഒരു ഗ്രന്ഥം രചിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതും എന്റെ മനസ്സിനെ സ്വാധീനിച്ചു”.

ഇമാം ബുഖാരിയുടെ സ്വഭാവ മഹിമകള്‍

വ്യക്തിജീവിതത്തില്‍ സൂക്ഷ്മതയും ലാളിത്യവും വിശുദ്ധിയും കാത്തുസൂക്ഷിച്ചിരുന്ന മഹാനായിരുന്നു ഇമാം ബുഖാരി. ഹദീസ് നിവേദന പരമ്പരയിലെ റിപ്പോര്‍ട്ടര്‍മാരെക്കുറിച്ച് അഭിപ്രായം പറയേണ്ടിവരുമ്പോള്‍ വളരെ മാന്യമായ രീതിയിലും ഭാഷയിലും മാത്രമാണ് അദ്ദേഹമത് ചെയ്തത്. അസ്വീകാര്യന്മാരായ റിപ്പോര്‍ട്ടര്‍മാരെക്കുറിച്ച് പരമാവധി അനഭിലഷണീയന്‍ (മുന്‍കറുല്‍ ഹദീസ്) എന്നു മാത്രമാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഈ രൂപത്തില്‍ തെറ്റിദ്ധാരണക്ക് ഇടംകൊടുക്കാതെ അദ്ദേഹം സൂക്ഷ്മത പുലര്‍ത്തി.

സമ്പന്നനായ പിതാമഹന്റെ അരുമ മകനായിരുന്നെങ്കിലും ഭൗതിക താത്പര്യമോ ആഡംബര ഭ്രമമോ സ്ഥാനമോഹമോ അദ്ദേഹത്തെ പിടികൂടിയില്ല. അറിവന്വേഷിച്ചുകൊണ്ടുള്ള യാത്രയില്‍ പലപ്പോഴും ഭക്ഷണത്തിനും വസ്ത്രത്തിനും വിഷമിക്കേണ്ടിവന്നു. എന്നാലും പ്രയാസങ്ങള്‍ മറ്റുള്ളവരെ അറിയിക്കുകയോ പരസഹായം തേടുകയോ ചെയ്തില്ല. അധികാരി വര്‍ഗത്തിന്റെ അരികുപറ്റി സുഖജീവിതം നയിക്കാനുള്ള അവസരങ്ങളുണ്ടായിട്ടും അതെല്ലാം തട്ടിക്കളയുകയും അതിന്റെ പേരില്‍ നേരിടേണ്ടിവന്ന പ്രയാസങ്ങള്‍ സസന്തോഷം സഹിക്കുകയും ചെയ്തു.

ബുഖാറയിലെ ഗവര്‍ണര്‍ അമീര്‍ ഖാലിദുബ്‌നു അഹ്‌മദുദ്ദൗലി, ഇമാം ബുഖാരിയോട് ഗ്രന്ഥങ്ങളുമായി തന്നെ വന്ന് കാണാന്‍ ഖലീഫ ബിന്‍ ത്വാഹിറിനെ ചുമതലപ്പെടുത്തി. അമീറിന്റെ ദൂതനോടുള്ള ഇമാമിന്റെ മറുപടി വളരെ വ്യക്തമായിരുന്നു: ”വിജ്ഞാനത്തെ അധികാര കവാടങ്ങളിലേക്കാനയിച്ച് അതിനെ നിന്ദിക്കാന്‍ ഞാന്‍ ഇല്ല. വിജ്ഞാനത്താല്‍ താത്പര്യമുള്ളവര്‍ പള്ളിയിലേക്കോ എന്റെ വീട്ടിലേക്കോ വരട്ടെ. അല്ലെങ്കില്‍ വിജ്ഞാനസദസ്സില്‍ നിന്ന് എന്നെ തടയുക. അന്ത്യദിനത്തില്‍ അല്ലാഹുവിങ്കല്‍ എനിക്ക് ഒഴികഴിവ് ലഭിക്കാമല്ലോ. വിജ്ഞാനം മറച്ചുവെക്കാന്‍ എനിക്ക് സാധ്യമല്ല. ആരോടെങ്കിലും അറിവ് തേടുകയും അത് മറച്ചുവെക്കുകയും ചെയ്താല്‍ അന്ത്യദിനത്തില്‍ അല്ലാഹു അവന് തീയിന്റെ കടിഞ്ഞാണിടുമെന്ന് ഹദീസില്‍ വന്നിട്ടുണ്ട്”. അതോടെ ഗവര്‍ണ്ണറുമായുള്ള അദ്ദേഹത്തിന്റെ ബന്ധം മോശമായി. പിന്നീട് അതിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുകയും ചെയ്തു.

ലോകാവസാനം വരെയുള്ള മനുഷ്യര്‍ക്ക് വഴികാട്ടിയായി നിലകൊള്ളുന്ന ഖുര്‍ആന്റെ വിശദീകരണമായ തിരുസുന്നത്ത് സുരക്ഷിതമായിരിക്കണമെന്ന ദൈവിക നിയമത്തിന്റെ സാക്ഷാത്കാരമാണ് ഇമാം ബുഖാരിയിലൂടെ സഫലമാവുന്നത്. വ്യക്തിത്വത്തിന്റെ മാഹാത്മ്യവും ജീവിത വിശുദ്ധിയും സ്വഭാവങ്ങളുടെ സവിശേഷതയും ഹദീസുകള്‍ സ്വീകരിക്കുന്നതില്‍ പുലര്‍ത്തിയ സൂക്ഷ്മതയും ആ മാര്‍ഗത്തില്‍ വരിച്ച ത്യാഗങ്ങളും കണക്കിലെടുക്കുമ്പോഴാണ് എന്തുകൊണ്ട് സ്വഹീഹുല്‍ ബുഖാരി പ്രാമാണികതയില്‍ മികച്ച ഗ്രന്ഥമായിത്തീര്‍ന്നു എന്നു മനസ്സിലാവുന്നത്.

ബുഖാരിയുടെ പഠനയാത്രകള്‍

വാര്‍ത്താവിനിമയ മാര്‍ഗങ്ങള്‍ പരിമിതമായതിനാലും, ഇസ്‌ലാമിക രാഷ്ട്രം വിശാലമാവുകയും പ്രവാചക ശിഷ്യന്മാരും അവരുടെ അനുയായികളും വിദൂര ദേശങ്ങളില്‍ ജീവിച്ചു മരിക്കുകയും ചെയ്തതുകൊണ്ടും ചിലപ്പോള്‍ ഒരു ഹദീസിനെക്കുറിച്ച് പഠിക്കാനോ വിജ്ഞാനം കരസ്ഥമാക്കാനോ ദീര്‍ഘയാത്രകള്‍ വേണ്ടിവന്നു. ഇങ്ങനെ സാഹസിക യാത്രകള്‍ നടത്തിയാണ് ഇമാം ബുഖാരി ഹദീസുകള്‍ ശേഖരിച്ചത്. ബുഖാറയിലെ പണ്ഡിതന്മാരില്‍ നിന്ന് വിജ്ഞാനം നേടിക്കഴിഞ്ഞപ്പോള്‍ ദിവ്യബോധനത്തിന്റെ കേന്ദ്രവും പ്രവാചകന്റെ ആസ്ഥാനവുമായ മക്കയും മദീനയും ഉള്‍ക്കൊള്ളുന്ന പുണ്യഭൂമിയിലേക്ക് അദ്ദേഹം യാത്രപോയി. ഹിജ്‌റ 210ല്‍ മാതാവും സഹോദരനുമൊപ്പം ഹജ്ജ് ചെയ്തു. ഹജ്ജ് കഴിഞ്ഞ് സഹോദരനെയും മാതാവിനെയും തിരിച്ചയച്ചു. ഇമാം ബുഖാരി വിജ്ഞാനസമ്പാദനത്തിനായി മക്കയില്‍തന്നെ താമസമാക്കി. അന്ന് മക്കയിലെ വിജ്ഞാന സദസ്സുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ഇമാം അബുല്‍ അല്ലാമാ അല്‍ഹുമൈദി ആയിരുന്നു. അക്കാലത്ത് മദീനയിലുണ്ടായിരുന്ന പ്രസിദ്ധ പണ്ഡിതന്മാരാണ് ഇബ്രാഹീമുബ്‌നുല്‍ മുന്‍ദിര്‍, ഇബ്‌റാഹിമുബ്‌നു ഹംസ എന്നിവര്‍. ഈ യാത്രയിലാണ് ഇമാം ബുഖാരി ‘അത്താരീഖുല്‍ കബീര്‍’ എന്ന ഗ്രന്ഥം രചിച്ചത്. മക്ക, മദീന, ത്വാഇഫ്, ജിദ്ദ എന്നിവിടങ്ങളില്‍ വിജ്ഞാന സമ്പാദനത്തിനായി പലപ്പോഴായി അദ്ദേഹം താമസിച്ചത് മൊത്തം ആറുവര്‍ഷമായിരുന്നു.

തുടര്‍ന്ന് അന്നത്തെ വിജ്ഞാന കേന്ദ്രങ്ങളും സാംസ്‌കാരിക തലസ്ഥാനങ്ങളുമായിരുന്ന ബസ്വറ, കൂഫ, ബഗ്ദാദ്, സിറിയ, ഈജിപ്ത്, ഖുറാസാന്‍ തുടങ്ങി വിജ്ഞാന സമ്പത്ത് എവിടെയെല്ലാമുണ്ടോ അവിടെയെല്ലാം അദ്ദേഹം ചെന്നെത്തുകയും വിജ്ഞാനം സമ്പാദിക്കുകയും ചെയ്തു. വിഖ്യാതരായ ആയിരക്കണക്കിന് പണ്ഡിതന്മാരില്‍ നിന്ന് ഹദീസുകള്‍ കേട്ടതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

 

മുൻപത്തെ ലേഖനം അസ്സ്വിഹാഹുസ്സിത്ത
അടുത്ത ലേഖനം ഇമാം മുസ്‌ലിം

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History