ഹോം > ചരിത്രം... > അബ്ദുല്‍ മജീദ് അല്‍സിന്താനി

1 മിനിറ്റ് വായിച്ചില്ല

അബ്ദുല്‍ മജീദ് അല്‍സിന്താനി

ഉള്ളടക്കം

യമനിലെ അല്‍ ഇസ്വ്‌ലാഹ് രാഷ്ട്രീയ പാര്‍ട്ടിയുടെനേതാവും ഈമാന്‍ യൂണീവേഴ്‌സിറ്റിയുടെ സ്ഥാപകനുമാണ് അബ്ദുല്‍ മജീദ് അല്‍സിന്താനി.
യമനിലെ ഇബ് പ്രവശ്യയിലെ അല്‍ശഅര്‍ ഗവര്‍ണറേറ്റിലെ അല്‍ദഹബിയില്‍ 1942 ല്‍ ജനനം. സാത്വികനായ പിതാവിന്റെ കീഴില്‍ ചിട്ടയും ധാര്‍മികതയും നിറഞ്ഞ ബാല്യം. അദ്ദേഹത്തിന്റെ കുടുംബ വേരുകള്‍ ചെന്നെത്തുന്നത് സന്‍ആ ഗവര്‍ണറേറ്റിലെ അര്‍ഹബ് ഡിസ്ട്രിക്കിലെ സന്താന്‍ പ്രദേശത്തോട് ചേര്‍ത്താണ് പേരിന്നവസാനം വരുന്ന സിന്താനി എന്ന് വിളിച്ചുവരുന്നത്.

Abdul Majeed al-Zindani

തുര്‍ക്കി ഖിലാഫത്തിന്റെ തകര്‍ച്ചയോടെ യമനില്‍ ശക്തി പ്രാപിച്ച ഇമാമീ ഭരണകൂടത്തിന്റെ കീഴില്‍ നടത്തപ്പെട്ടിരുന്ന പരമ്പരാഗത എഴുത്തുശാലയിലും തുടര്‍ന്ന് ഇബ് പ്രവശ്യയിലെയും അദനിലെയും പ്രൈമറി, സെക്കണ്ടറി സ്‌കൂളുകളിലുമായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. ശേഷം ഈജിപ്തിലെ ഐന്‍ ശംസിലെ ഫാര്‍മസി കോളേജില്‍ രണ്ടു വര്‍ഷത്തോളം വൈദ്യശാസ്ത്ര വിഷയങ്ങള്‍ പഠിച്ചെങ്കിലും മത വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ താത്പര്യം കൈറോയിലെ വിഖ്യാതമായ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ എത്തിച്ചു. അധ്യാപകരും സഹപാഠികളായ സ്വന്തം നാട്ടുകാരുമായും ആശയവിനിമയത്തില്‍ സന്താനി അതീവ താത്പര്യം പ്രകടിപ്പിച്ചു.

അസ്ഹറില്‍ പഠിച്ചുകൊണ്ടിരിക്കെ നാസിറി ഭരണത്തിന്നെതിരില്‍ ശക്തി പ്രാപിച്ച മുസ്‌ലിം ബ്രദര്‍ഹുഡിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി. വിവരം മണത്തറിഞ്ഞ ഈജിപ്ഷ്യന്‍ ഭരണകൂടം മുഹമ്മദ് സുബൈരിയെയും സിന്താനിയെയും യൂണിവേഴ്‌സിറ്റിയില്‍ പഠനം തുടരുന്നതില്‍ നിന്ന് വിലക്കി യമനിലേക്ക് തിരിച്ചയച്ചു. യമനില്‍ നിലവിലുണ്ടായിരുന്ന ഇമാമീ ഭരണത്തിന്നെതിരെയും പകരം ഒരു റിപപബ്ലിക്ക് ഭരണ രീതിക്ക് വേണ്ടിയും മുറവിളികള്‍ ശക്തമായിരുന്ന അക്കാലത്ത് അതുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു.

1962 സെപ്റ്റംബറിലെ വിപ്ലവം ഇമാമിയ്യ ഭരണത്തിന്ന് അന്ത്യം കുറിക്കുകയും യമന്‍ ഒരു റിപ്പബ്ലിക്കായി പുനര്‍ജനിക്കുകയും ചെയ്തപ്പോള്‍, പ്രഥമ പ്രസിഡന്റ് അബ്ദുല്ല അല്‍സല്ലാല്‍ സിന്താനിയെ നാഷണല്‍ ഗൈഡന്‍സ് ഇന്‍ഫര്‍മേഷന്‍ ഡെപ്യുട്ടി മിനിസ്റ്ററായി നിയമിച്ചു. ഈ കാലയളവില്‍ തന്നെ വിദ്യാഭ്യാസ വകുപ്പിലെ കുഞ്ചിക സ്ഥാനങ്ങളില്‍ അവരോധിതനായി. 1968 ല്‍ പ്രൈമറി സെക്കണ്ടറി തലത്തിലെ വിദ്യാര്‍ഥികള്‍ക്കായി പ്രസിദ്ധീകരിച്ച ‘കിത്താബു ത്തൗഹീദ്’ എന്ന പാഠപുസ്തകം മൂന്ന് പതിറ്റാണ്ടിലേറെ പഠിപ്പിച്ചു പോന്നു. യമന്‍ റിപ്പബ്ലിക്കിന്റെ രണ്ടാമത്തെ പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ അല്‍ അരിയാനിയുടെ കീഴില്‍ 1975 ല്‍ വിദ്യാഭ്യാസ സഹമന്ത്രിയായി അദ്ദേഹം നിയമിതനായി.

അറിവിനോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത ദാഹം 1978 ല്‍ സുഊദി അറേബ്യയില്‍ എത്തിച്ചു. ഹിജാസില്‍ അക്കാലത്ത് പ്രഗത്ഭരായിരുന്ന ശൈഖ് ഇബ്‌നു ബാസിന്റെയും ശൈഖ് ഉസൈമീന്റെയും കീഴില്‍, ഈജിപ്തില്‍ വെച്ച് പാതിവഴിയില്‍ നിലച്ചുപോയ പഠനം പുനരാരംഭിച്ചു. അങ്ങനെ മത പ്രമാണങ്ങളെ പൂര്‍വാധികം ഗവേഷണാത്മക രീതിയില്‍വിലയിരുത്താനും വ്യത്യസ്ത കോണിലൂടെ സമീപിക്കാനും തുടങ്ങി. സുഊദി സവ്വകലശാലകളിലും ചിന്തകര്‍ക്കിടയിലും ഖുര്‍ആനിന്റെ ശാസ്ത്രീയാടിത്തറയെപ്പറ്റി കനപ്പെട്ട പ്രഭാഷണങ്ങള്‍ നടത്തി. ഇതിന്നിടയില്‍ സുഡാനിലെ ഉമ്മു ദര്‍മാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു.

ഖുര്‍ആനിലെയും പ്രവാചക ചര്യയിലെയും അമാനുഷികതയെ പറ്റി പഠിക്കാനും പ്രചരിപ്പിക്കാനും ലക്ഷ്യമിട്ടു കൊണ്ട് വിശ്വോത്തര പണ്ഡിതന്മാരുടെ പങ്കാളിത്ത്വത്തോടെ ഒരു അന്താരാഷ്ട്ര സംഘടനക്ക് (International Organization for Scientific Miracles in the Holy Quran and Sunnah) അദ്ദേഹം നേതൃത്വം നല്‍കി. പാകിസ്താന്‍, മലേഷ്യ, മോസ്‌കോ, ഇന്തോനേഷ്യ തുടങ്ങി അനേകം സ്ഥലങ്ങളില്‍ ഖുര്‍ആനിലെ അമാനുഷികതയെ അധികരിച്ച് സെമിനാറുകളും സമ്മേളനങ്ങളും സംഘടിപ്പിച്ചു. ഇവ്വിഷകമായ പ്രസക്തമായ ചില പുസ്തകങ്ങളും അദ്ദേഹം പുറത്തിറക്കുകയുണ്ടായി. ലോകത്തെ പ്രഗത്ഭ ശാസ്ത്രജ്ഞരെ സമീപിച്ച് ഈ കൂട്ടായ്മയുടെ കണ്ടെത്തലുകള്‍ ബോധ്യപ്പെടുത്താനും ശ്രമിച്ചു. യമനിനെ പ്രതിനിധികരിക്കുന്ന മുസ്‌ലിം വേള്‍ഡ് ലീഗിലെ അംഗം കൂടിയായിരുന്നു സിന്താനി.

രാഷ്ട്രീയത്തിലും രാഷ്ട്ര നിര്‍മാണത്തിലും സിന്താനി സജീവത പുലര്‍ത്തിയിരുന്നു. 1991 ല്‍ നിലവില്‍ വന്ന രാഷ്ട്രീയ നവീകരണ പ്രസ്ഥാനത്തിന്റെ (അല്‍ഇസ്‌ലാഹ്) സ്ഥാപകന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം. ഇതേ വര്‍ഷം ഭരണഘടനാ പരിഷ്‌കരണത്തിന് വേണ്ടി രാജ്യത്തുടനീളം നടന്ന കൂറ്റന്‍ പ്രകടനങ്ങളുടെ മുന്‍നിരയില്‍ സിന്താനി ഉണ്ടായിരുന്നു. 1993 ല്‍ സന്‍ആയില്‍ ഈമാന്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കുകയും 20 വര്‍ഷത്തോളം അതിനെ നയിക്കുകയും ചെയ്തു. 1994 ലെ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഏകീകൃത യമനിന്ന് വേണ്ടി അദ്ദേഹം ശക്തമായി നിലകൊണ്ടു. 1995 ല്‍ പ്രസിഡന്‍ഷ്യല്‍ കൗണ്‍സിലിന്റെ വൈസ് ചെയര്‍മാനായി നിയമിതനായി. ഇസ്‌ലാമിലെ സാമ്പത്തിക ശാസ്ത്രത്തില്‍ സിന്താനി കാണിച്ച അതീവ താത്പര്യം കണക്കിലെടുത്ത് 1998 ല്‍ ഇസ്‌ലാമിക് ബാങ്കിങ്ങുമായി ബന്ധപ്പെട്ട് വിളിച്ച് ചേര്‍ക്കപ്പെട്ട പ്രഥമ അന്താരാഷ്ട്ര സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയര്‍മാനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. അക്കാലത്ത് അത്രയൊന്നും പ്രചാരം നേടിയിട്ടില്ലാത്ത ഓഹരി വിപണിയെ പ്രാദേശിക തലത്തിലേക്ക് പരിവര്‍ത്തിപ്പിച്ച് തദ്ദേശീയ കമ്പനികള്‍ സ്ഥാപിക്കുവാന്‍ അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്യുകയും ‘Yemen Fish and Marine Life Company’ ഈ ആവശ്യാര്‍ഥം സ്ഥാപിക്കുകയും ചെയ്തു.

2011 ല്‍ യമനില്‍ നടന്ന രാഷ്ട്രീയ വിപ്ലവത്തെ പിന്തുണച്ചു. 2014 ഓഗസ്റ്റില്‍ ഹൂതികള്‍ സന്‍ആയുടെ അധികാരം കൈയടക്കിയതോടെ പ്രശസ്തമായ ഈമാന്‍ യൂണിവേഴ്‌സിറ്റിയും സ്ഥാപകനായ സിന്താനിയും അതിക്രൂരമായ രീതിയില്‍ വേട്ടയാടപ്പെട്ടു. ഹൂതികള്‍ സ്ഥാപനം കൈയടക്കിയതോടെ യമനിന് അകത്തും പുറത്തുമായുള്ള അനേകായിരം ഗവേഷണതത്പരരായ പണ്ഡിതരെ വാര്‍ത്തെടുത്ത ഈ സ്ഥാപനത്തിന്റെ ഭാവി ഇരുളടഞ്ഞു. എയ്ഡ്‌സിന്നും രക്താര്‍ബുദത്തിന്നും മരുന്ന് കണ്ടെത്താനുള്ള വര്‍ഷങ്ങളായുള്ള ശ്രമവും നിലച്ചു. 2019 ല്‍ കൊറോണക്കും മരുന്നുണ്ടെന്ന് പറയാന്‍ സിന്താനിയെ പ്രേരിപ്പിച്ചത് തന്റെ ഗവേഷണ പാടവത്തിലുള്ള ആത്മവിശ്വാസമാകാം.

2015 ല്‍ സിന്താനിയുടെ വീടിന് നേരെ നടന്ന ആക്രമണത്തില്‍ അംഗരക്ഷകര്‍ കൊല്ലപ്പെടുകയും അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ട് സുഊദി അറേബ്യയില്‍ അഭയം പ്രാപിക്കുകയും ചയ്തു. പരിമിത സഞ്ചാര സ്വാതന്ത്ര്യം മാത്രമുണ്ടായിരുന്ന അഞ്ചു കൊല്ലത്തെ സുഊദി പ്രവാസത്തിന്നു ശേഷം 2020 നവംബര്‍ മാസത്തില്‍ തുര്‍ക്കിയിലെ ഇസ്തംമ്പൂളിലേക്ക് കുടുംബ സഹിതം താമസം മാറി. 2024 ഏപ്രില്‍ മാസത്തില്‍ തന്റെ 82ാമത്തെ വയസ്സില്‍ ഇഹലോകവാസം വെടിയുന്നതുവരെ അവിടെ തുടര്‍ന്നു.

അറുപഴഞ്ചന്‍ ആശയമോ അപരിഷ്‌കൃത മതനിയമമോ ആയി മാത്രം ഖുര്‍ആനിനെ കാണണമെന്ന് വാശിപിടിച്ചിരുന്ന പടിഞ്ഞാറന്‍ വിതണ്ഡ വാദങ്ങള്‍ക്ക് മുമ്പില്‍ നിശബ്ദരായി മാറുന്ന സാമാന്യ മുസ്‌ലിം ഉമ്മത്തിന് ആശയപരമായി പ്രതികരിക്കാനുള്ള പ്രാപ്തി തന്റെ ഗവേഷണത്തിലൂടെ സിന്താനി നല്‍കി. ഭ്രൂണശാസ്ത്രം, സമുദ്രശാസ്ത്രം തുടങ്ങിയ മേഖലകളില്‍ സിന്താനി നടത്തിയ ഗവേഷണപരമായ പരാമര്‍ശങ്ങള്‍, ഖുര്‍ആനിലെയും ഹദീസിലെയും ശാസ്ത്രീയ അമാനുഷികത തെളിയിക്കുന്ന ശൈലിയിലും അവതരണത്തിലും വ്യത്യസ്ത പുലര്‍ത്തുന്ന അനേകം പ്രസംഗങ്ങള്‍, അഭിമുഖങ്ങള്‍, കനപ്പെട്ട പന്ത്രണ്ട് പുസ്തകങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ ലോകത്തിന്നു നല്‍കിയാണ് സിന്താനി യാത്രയായത്. മത പണ്ഡിതന്‍, രാഷ്ട്രീയ നേതാവ്, ശാസ്ത്ര-വൈദ്യ ഗവേഷകന്‍, അധ്യാപകന്‍ തുടങ്ങിയ വിവിധ മേഖലകളില്‍ സിന്താനി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

References:
https://sanaacenter.org/the-yemen-review/april-june-2024/22898
https://www.islamweb.net/ar/article/240790
https://www.aljazeera.net/opinions/2024/5/1
https://ar.wikipedia.org/wiki/%D8%B9%D8%A8%D8%AF_%D8%A7%D9%84%D9%85%D8%AC%D9%8A%D8%AF_%D8%A7%D9%84%D8%B2%D9%86%D8%AF%D8%A7%D9%86%D9%8A

മുൻപത്തെ ലേഖനം അബ്ദുല്‍ഖയ്യൂം അന്‍സാരി
അടുത്ത ലേഖനം അബ്ദുല്‍ അസീസ്ബ്‌നു ബാസ്

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History