ഹോം > സ്വഹാബികള്‍... > അബ്ദുല്ലാഹിബ്‌നു ഉമര്‍(റ)

1 മിനിറ്റ് വായിച്ചില്ല

അബ്ദുല്ലാഹിബ്‌നു ഉമര്‍(റ)

ഉള്ളടക്കം

മുഹമ്മദ് നബി(സ്വ)യെ അതി സൂക്ഷ്മമായി പിന്തുടര്‍ന്ന ഒരു സ്വഹാബിയുണ്ടായിരുന്നു. ബാല്യത്തില്‍ തന്നെ തിരുനബിയുടെ ചാരത്ത് അവനുണ്ടായിരുന്നു. പതിനൊന്നാം വയസ്സില്‍ അവന്‍ കുടുംബത്തോടൊപ്പം മദീനയിലേക്ക് ഹിജ്‌റ പോയി. 13ാം വയസ്സില്‍ ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ അവനെത്തി. എന്നാല്‍ സ്‌നേഹപൂര്‍വം തിരുനബി അവനെ തിരിച്ചയച്ചു.

 Abdullah bin Umer

ഇസ്‌ലാമിക ചരിത്രത്തില്‍ സാത്വികനായും ജ്ഞാനിയായും ത്യാഗിവര്യനായും ഭൗതികവിരക്തനായും ധീരസേനാനിയായും വിശ്രുതനായ ഇബ്‌നു ഉമര്‍ എന്ന അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) ആയിരുന്നു ആ മഹാന്‍. സാക്ഷാല്‍, രണ്ടാം ഖലീഫ ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ ഇഷ്ടപുത്രന്‍.

യൗവനവും ജീവിതാന്ത്യവും മുഴുക്കെ ഇസ്‌ലാമിന് സമര്‍പ്പിച്ച അദ്ദേഹം തിരുനബിയെ അക്ഷരത്തിലും അര്‍ഥത്തിലും അനുഗമിച്ചു. നബി(സ്വ) നമസ്‌കരിച്ച സ്ഥലത്തു തന്നെ നമസ്‌കരിക്കാന്‍ തിടുക്കം കാട്ടി. നബി(സ്വ) പ്രാര്‍ഥിച്ച അതേ സ്ഥലത്തു നിന്നു തന്നെ അദ്ദേഹവും പ്രാര്‍ഥിച്ചു. ദൂതര്‍ ഇരുന്ന സ്ഥലത്ത് തന്നെ അദ്ദേഹവും ഉപവിഷ്ടാനാവാന്‍ ഔത്സുക്യം കാട്ടി. ദൂതര്‍ യാത്രയ്ക്കിടെ എവിടെ വിശ്രമിച്ചുവോ അവിടെ അദ്ദേഹവും ഇറങ്ങി വിശ്രമിച്ചു. തിരുദൂതരുടെ കാല്പാടുകള്‍ പതിഞ്ഞിടത്ത് അദ്ദേഹവും കാല്പാടുകള്‍ വെക്കാന്‍ ശ്രമിച്ചു.

ഇബ്‌നു ഉമറിന് മതത്തില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്നു. നബി(സ്വ)യുടെയും പിതാവ് ഉമറി(റ)ന്റെയും ശിക്ഷണമായിരുന്നു കാരണം. തിരുദൂതരുടെ മരണശേഷം പല സ്വഹാബിമാരും മതവിധി ചോദിച്ചെത്തിയത് ഇബ്‌നു ഉമറിന്റെ അടുക്കലായിരുന്നു. ഫത്‌വാ നല്കുന്നതില്‍ ഇദ്ദേഹത്തെ പ്പോലെ അവധാനത കാട്ടിയ വ്യക്തികല്‍ ചുരുക്കമാണ്. ഹദീസ് പറഞ്ഞുകൊടുക്കുമ്പോള്‍ നബി(സ്വ) ഉപയോഗിച്ച അതേ പദങ്ങള്‍ തന്നെ അദ്ദേഹവും ഉപയോഗിച്ചു. അവയിലേതെങ്കിലും പദങ്ങള്‍ ഓര്‍മയില്ലെങ്കില്‍ ആ ഹദീസ് അദ്ധേഹം ഉദ്ധരിക്കുമായിരുന്നില്ല.

വ്യക്തമായ ബോധ്യമില്ലാത്ത വിഷയങ്ങളില്‍ മതവിധി ചോദിച്ചെത്തുന്നവരെ ‘അറിയില്ല’ എന്ന് പറഞ്ഞ് സന്തോഷത്തോടെ മടക്കിവിടുമായിരുന്നു ഇബ്‌നു ഉമര്‍(റ).

ഖുറൈശ് ഗോത്രത്തിലെ അദിയ്യ് കുടുംബത്തില്‍ ഉമറുബ്‌നുല്‍ ഖത്താബിന്റെ മകനായി ജനനം. മക്കയിലെയും മദീനയിലെയും അവസാന സ്വഹാബിയായി ക്രി.വ. 69 (ഹി.73)ല്‍ മക്കയില്‍ മരണം.

ജ്ഞാനിയായ പ്രവാചക ശിഷ്യന്‍

പിതാവ് ഉമറും തിരുനബിയും തമ്മിലുള്ള ബന്ധവും സഹോദരി ഹഫ്‌സ്വയെ ദൂതര്‍ വിവാഹം ചെയ്തതും ബാല്യം മുതല്‍ തന്നെ മുസ്‌ലിമായി എന്നതും ഇബ്‌നു ഉമറിനെ തിരുനബിയുടെ അടുപ്പക്കാരനാക്കി. കൗമാരവും യൗവനവും ദൂതരോടൊപ്പവും പള്ളിയിലുമായി ചെലവിട്ട അബ്ദുല്ലയെ ‘പള്ളിവാസി’ എന്നു സ്വഹാബിമാര്‍ വിശേഷിപ്പിച്ചിരുന്നു. നബി(സ്വ)യുടെ കാല്പാടുകള്‍ അക്ഷരാര്‍ത്ഥത്തില്‍ പിന്തുടരാന്‍ ഇതെല്ലാം ഇബ്‌നു ഉമറി(റ)ന് ഭാഗ്യമേകി.

യുവാവായിരിക്കെ, ഒരിക്കല്‍ മാസപ്പിറവി കണ്ട വിവരം ഇബ്‌നു ഉമര്‍(റ) നബി(സ്വ)യെ അറിയിച്ചു. അതിന്‍മേലാണ് ദൂതരും മുസ്‌ലിംകളും നോമ്പു പിടിച്ചത്. മദ്യനിരോധനം സമ്പൂര്‍ണമാക്കിയുള്ള ഖുര്‍ആനിക സൂക്തമിറങ്ങിയപ്പോള്‍ തിരുനബി തന്നെ മദ്യപ്പാത്രങ്ങള്‍ നശിപ്പിക്കാന്‍ നേരിട്ടിറങ്ങി. ആദ്യത്തില്‍ കുറെ മദ്യക്കുപ്പികള്‍ നശിപ്പിച്ച നബി(സ്വ) പിന്നീട് ആയുധം ഇബ്‌നു ഉമറി(റ)നെ ഏല്പിക്കുകയും തുടര്‍ന്നുള്ളവ തകര്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. മദീനയിലെ, മദ്യം നിറച്ചുവെച്ച പാത്രങ്ങളെല്ലാം നശിപ്പിക്കാന്‍ ഇബ്‌നു ഉമറാണ് പിന്നീട് നേതൃത്വം നല്കിയത്.

തിരുനബി നല്കിയ പ്രശസ്തങ്ങളായ പല ഉപദേശങ്ങളും ഇബ്‌നു ഉമറിനോടായിരുന്നു. അവയില്‍ ചിലത് ഇവയാണ്:

‘നീ ദുനിയാവില്‍ ഒരു പരദേശിയെപ്പോലെ, അല്ലെങ്കില്‍ വഴിയാത്രക്കാരനെപ്പോലെ ജീവിക്കുക. നിന്റെ ശരീരത്തെ നീ ഖബറിടവാസികളില്‍ എണ്ണുകയും ചെയ്യുക.’

‘നീ അല്ലാഹുവിന് വേണ്ടി സ്‌നേഹിക്കുക. അല്ലാഹുവിന് വേണ്ടി പിണങ്ങുക. അല്ലാഹുവിന് വേണ്ടി മിത്രമാവുക. അവനുവേണ്ടി തന്നെ ശത്രുവുമാവുക. അല്ലാഹുവുമായി സമ്പര്‍ക്കം സ്ഥാപിക്കാന്‍ ഇവ കൊണ്ടേ കഴിയൂ.’

ഈ ഉപദേശങ്ങള്‍ ജീവിതത്തില്‍ കണിശമായി പാലിച്ചുപോന്നു ആ മഹാന്‍. പരലോകചിന്തയും ദൈവസ്മരണയും അദ്ദേഹം മാറ്റി നിര്‍ത്തിയില്ല. അധികാര സ്ഥാനങ്ങള്‍ ഏറ്റെടുക്കാന്‍ ഖലീഫമാര്‍ നിര്‍ബന്ധിച്ചു. പക്ഷേ, അദ്ദേഹം വഴങ്ങിയില്ല. ഖാദ്വി പദവി വഹിക്കാന്‍ പോലും ആ മഹാനുഭാവന്‍ സന്നദ്ധനായിരുന്നില്ല. ഖലീഫ ഉസ്മാന്‍(റ) ഖാദ്വി സ്ഥാനം വഹിക്കാന്‍ ആവശ്യപ്പെട്ടു. ഇബ്‌നു ഉമര്‍(റ) വിസമ്മതിച്ചു. ഖലീഫ നിര്‍ബന്ധിച്ചപ്പോള്‍, അപേക്ഷയും മാപ്പഭ്യര്‍ഥനയുമായി അദ്ദേഹം ഖലീഫയെ സന്ദര്‍ശിക്കുകയാണുണ്ടായത്.

അലി(റ)ക്കു ശേഷം ഖിലാഫത്ത് പദവി ഏറ്റെടുക്കാന്‍ ഇബ്‌നു ഉമറിനുമേല്‍ സമ്മര്‍ദമുണ്ടായി. അന്നത്തെ കലുഷമായ രാഷ്ട്രീയ സാഹചര്യം സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘മുസ്‌ലിംകള്‍ പരസ്പരം ചിന്തുന്ന രക്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ എനിക്ക് കഴിയില്ല.’

ഉമര്‍(റ) മരണാസന്നനായ സമയത്ത്, അടുത്ത ഖലീഫയെ തെരെഞ്ഞെടുക്കാനുള്ള സമിതി രൂപവത്കരിച്ചിരുന്നു. ആ ആറംഗ സമിതിയില്‍ പ്രമുഖ സ്വഹാബിമാരാണുണ്ടായിരുന്നത്. എന്നാല്‍ അതില്‍ ഏഴാമനായി, ഖലീഫയായി തെരെഞ്ഞെടുക്കപ്പെടരുത് എന്ന വസ്വിയത്തോടെ ഉമര്‍(റ) തന്റെ മകനെയും ഉള്‍പ്പെടുത്തി. നീതിയില്‍ അണുഇട വിട്ടുവീഴ്ചക്ക് തയ്യാറാകാത്ത രണ്ടാം ഖലീഫ സുപ്രധാന സമിതിയില്‍ തന്റെ മകനെ ഉള്‍പെടുത്തിയെങ്കില്‍ അത് അബ്ദുല്ലയുടെ കഴിവും അര്‍ഹതയും തന്നെയാണ് കാണിക്കുന്നത്.

ഉസ്മാന്‍(റ) വധിക്കപ്പെട്ടതിനു പിന്നാലെയുണ്ടായ ഭീതിജനകമായ ചേരിതിരിവ് മുസ്‌ലിം സമൂഹം നേരിട്ട നിര്‍ണായക സന്ധിയായിരുന്നു. നിഷ്പക്ഷത കൊണ്ട് അന്ന് അബ്ദുല്ല ശ്രദ്ധേയനായി. അനുരഞ്ജനത്തിനായി ഓടിനടക്കുകയും ചെയ്തു.

ഉഹ്ദ് മുതലുള്ള പ്രവാചക കാലത്തെ എല്ലാ യുദ്ധങ്ങളിലും ഖലീഫ കാലഘട്ടങ്ങളിലെ യര്‍മൂക്ക്, ഈജിപ്ത്, ഉത്തരാഫ്രിക്കന്‍ പോരാട്ടങ്ങളിലും ആയുധമേന്തിയ അബ്ദുല്ല, അമവി ഖിലാഫത്തിന്റെ സുവര്‍ണഘട്ടത്തിലാണ് അന്ത്യയാത്രയാകുന്നത്.

മുൻപത്തെ ലേഖനം അബ്ദുല്ലാഹിബ്‌നു ഉമ്മി മക്തും(റ)
അടുത്ത ലേഖനം അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ)

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History