ഹോം > കേരളത്തിലെ പണ്ഡിതപ്രമുഖര്‍... > ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി

1 മിനിറ്റ് വായിച്ചില്ല

ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി

അക്ഷരാര്‍ത്ഥത്തില്‍ ഒരു പ്രസ്ഥാനമായിരുന്നു ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി. വിപ്ലവ നായകന്‍, പരിഷ്‌കര്‍ത്താവ്, നവോത്ഥാന നായകന്‍ എന്നീ പേരുകളെല്ലാം അദ്ദേഹത്തിന് അനുയോജ്യമാണ്. ഇരുപതാം നൂറ്റാണ്ടിലെ മുസ്‌ലിം കേരളത്തിന്റെ നവോത്ഥാന നായകന്‍ എന്ന പേരിന് ഏറ്റവും യോഗ്യനായ വ്യക്തി.

Chalilakath Kunahmed Haji

കേരളക്കരയില്‍ ഉണ്ടായ വിപ്ലവകരമായ നവോത്ഥാന പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വളരാനുള്ള ധിഷണാപരമായ അടിത്തറ രൂപപ്പെടുന്നത് ചാലിലകത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെയാണ്. മുസ്‌ലിംകളുടെ സ്വത്വവും സംസ്‌കാരവും നിര്‍ണയിക്കുന്നതില്‍ ചാലിലകത്തിന്റെ വിദ്യാഭ്യാസ വിപ്ലവത്തിന് വലിയ പങ്കുണ്ട്. അദ്ദേഹം തന്റെ മൂശയില്‍ വാര്‍ത്തെടുത്ത ശിഷ്യഗണങ്ങളാണ് പിന്നീട് കേരള മുസ്‌ലിം സമുദായത്തിന്റെ മാര്‍ഗദര്‍ശകരായി മാറിയത്. ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, പാണമങ്കല്ലൂര്‍ സുലൈമാന്‍ മുസ്‌ലിയാര്‍ കെ എം മൗലവി, ഇ കെ മൗലവി, പി കെ മൂസ മൗലവി, ഇ മൊയ്തുമൗലവി, കെ സി അബ്ദുല്ല മൗലവി, എം സി സി അബ്ദുറഹ്‌മാന്‍ മൗലവി, കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങി ഒരു വലിയ നീണ്ട ശിഷ്യനിര തന്നെ ഉണ്ട്.

പരമ്പരാഗത രീതിയായ ദര്‍സ് പഠനരീതിയില്‍ വ്യത്യസ്തമായി ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ ഇസ്‌ലാമിക വിദ്യാഭ്യാസ സംവിധാനത്തിന് കേരളത്തില്‍ ആദ്യമായി തുടക്കം കുറിച്ചത് അദ്ദേഹമാണ്. ഈ മാതൃകയെ പിന്‍പറ്റിയാണ് പിന്നീട് കേരളത്തില്‍ മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്ന് വന്നത്. മക്തിതങ്ങള്‍ തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിരുന്നു ഇത്. മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത് പൊന്മുണ്ടം ആദൃശ്ശേരിയിലെ മുത്താട്ടുകാള മൊയ്തീന്‍ കുട്ടി ഹാജിയുടേയും പ്രമുഖ പണ്ഡിതന്‍ ചാലിലകത്ത് ഖുസയ്യ് ഹാജിയുടെ മകള്‍ ഫാത്വിമയുടേയും മകനായിട്ട് 1866ല്‍ ജനിച്ചു. മാതാപിതാക്കള്‍ വിവാഹമോചിതരായതു കൊണ്ട് ഉമ്മയുടെ കൂടെയാണ് വളര്‍ന്നത്. അങ്ങനെയാണ് മാതൃ കുടുംബ നാമമായ ചാലിലകത്തിന്റെ പേരില്‍ അറിയപ്പെട്ടത്. അന്നത്തെ കാലത്തെ പതിവ് രീതിയായ പള്ളി ദര്‍സ് പഠനത്തില്‍ നിന്ന് വ്യത്യസ്മായി നാലു വര്‍ഷം സ്‌കൂള്‍ പഠനം നടത്താന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. ശേഷമാണ് പള്ളി ദര്‍സ് പഠനമാരംഭിച്ചത്. ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തിന് മലയാളത്തിലും ഇംഗ്ലീഷിലും പ്രാവീണ്യമുണ്ടായിരുന്നു. മാതുലനും പ്രഗത്ഭ പണ്ഡിതനുമായ അലി ഹസ്സന്‍ മൗലവി, കോടഞ്ചേരി മമ്മത് കുട്ടി മുസ്‌ലിയാര്‍ എന്നിവരില്‍ നിന്നാണ് പ്രാഥമിക ഇസ്‌ലാമിക വിജ്ഞാനം കരസ്ഥമാക്കിയത്. പിന്നീട് പൊന്നാനിയിലെയും കോഴിക്കോട്ടെയും ദര്‍സുകളില്‍ പഠനം നടത്തി. ഉപരിപഠനത്തിനായി തമിഴ്‌നാട്ടിലെ വെല്ലൂരിലെ ലത്തീഫിയ്യാ കോളേജില്‍ ചേര്‍ന്നു. കേരളത്തില്‍ നിന്ന് പഠനത്തിനായി അവിടെയെത്തുന്ന ആദ്യ മലയാളിയാണ് ചാലിലകത്ത്. വെല്ലൂരിലെ ബാഖിയാത്തുസ്വാലിഹാത്ത് പ്രിന്‍സിപ്പലായിരുന്ന മൗലവി അബ്ദുല്‍ ജബ്ബാര്‍ ഹസ്രത്ത് ചാലിലകത്തിന്റെ സഹപാഠിയായിരുന്നു. അവിടെത്തന്നെ അധ്യാപകനാവാന്‍ ആവശ്യപ്പെട്ടെങ്കിലും നാട്ടില്‍ തിരിച്ച് പോയി ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടന്നായിരുന്നു മറുപടി. ഈ തീരുമാനം കേരളമുസ്‌ലിം നവോത്ഥാനത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതായി മാറി.

ഖിബ്‌ല ജിഹത്ത് സംവാദം

നാട്ടില്‍ തിരിച്ചെത്തിയ ഉടന്‍ അദ്ദേഹം അധ്യാപനവൃത്തിയാരംഭിച്ചു. തിരൂരങ്ങാടിയില്‍ ചാലിലകത്ത് തറവാട്ടുകാര്‍ സ്ഥാപിച്ച തറമ്മല്‍ പള്ളിയിലായിരുന്നു ആദ്യ ദര്‍സ്. ഇതാണ് തിരൂരങ്ങാടി വലിയ പള്ളിയായി മാറിയത്. കുറച്ച് കാലം മയ്യഴിയിലും വളപട്ടണത്തും പുളിക്കലിലും ദര്‍സ് നടത്തി. പുളിക്കലില്‍ ദര്‍സ് നടത്തുന്ന കാലത്താണ് അദ്ദേഹം പള്ളികളുടെ ഖിബ്‌ല ശാസ്ത്രീയമായി പരിശോധിക്കുന്നത്. പരിശോധിച്ചപ്പോള്‍ അധിക പള്ളികളുടെയും ഖിബ്‌ല കഅ്ബയുടെ നേര്‍ ദിശയിലല്ലെന്ന് കണ്ടെത്തി. ഇതാണ് പിന്നീട് മുസ്‌ലിം കേരളത്തെ ഇളക്കി മറിച്ച ചരിത്ര പ്രസിദ്ധമായ ‘ഖിബ്‌ല ജിഹത്ത് സംവാദ’ത്തിന് കാരണമായത്. ചാലിലകത്തിന്റെ വാദം ‘കണക്കനുസരിച്ച് ഖിബ്‌ല കൃത്യമായി കഅ്ബയുടെ നേര്‍ദിശയിലായിരിക്കണമെന്നാ’ണ്. ഇതിന് ഖിബ്‌ലഐന്‍ വാദമെന്ന് പറയും. ഭൂരിപക്ഷം പണ്ഡിതന്മാരുടേയും അഭിപ്രായം ‘കഅ്ബയുടെ ദിശയിലേക്കായിരിക്കണമെന്നേയുള്ളൂ, കണക്കനുസരിച്ച് കൃത്യമാകണമെന്നില്ലെന്നാ’ണ്. ഇതിന് ഖിബ്‌ല ജിഹത്ത് വാദമെന്ന് പറയും. രണ്ട് വാദക്കാരും തമ്മില്‍ വലിയ സംവാദം തന്നെ പുളിക്കലില്‍ വെച്ച് നടന്നു. സംവാദത്തില്‍ അദ്ദേഹം മക്കയിലേയും മറ്റും പണ്ഡിതന്മാരില്‍ നിന്ന് കത്തെഴുതി വരുത്തിച്ച ഫത്‌വകളും പൗരാണിക ഗ്രന്ഥങ്ങളിലുള്ള തെളിവുകളും വെച്ച് തന്റെ വാദം ശക്തമായി സമര്‍ഥിച്ചു. പിന്നീട് ഈ തെളിവുകളെല്ലാം ഉള്‍കൊള്ളിച്ച് അറബിയില്‍ അദ്ദഅ്‌വ എന്നൊരു ഗ്രന്ഥം അദ്ദേഹം രചിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ വിപ്ലവം

ചാലിലകത്തിന്റെ കഴിവും പാണ്ഡിത്യവും കേട്ടറിഞ്ഞ വാഴക്കാട് തന്മിയത്തുല്‍ഉലൂം ട്രസ്റ്റ് മാനേജര്‍ 1909ലാണ് വാഴക്കാട് പളളി ദര്‍സ് മുദര്‍രിസായി അദ്ദേഹത്തെ ക്ഷണിക്കുന്നത്. അങ്ങനെയാണ് മഹത്തായ മദ്രസാ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നത്. ചാലിലകത്ത് ഒരുപാടുകാലം മനസ്സില്‍ കൊണ്ടുനടന്നിരുന്ന ആഗ്രഹം സാക്ഷാത്കരിക്കാനുള്ള മണ്ണും അന്തരീക്ഷവും ഒത്തുവന്നത് വാഴക്കാടാണ്. തന്മിയത്തുല്‍ ഉലൂമിനെ ചരിത്രത്തിന്റെ തങ്ക ലിപികളില്‍ എഴുതപ്പെട്ട ദാറുല്‍ ഉലൂമാക്കി മാറ്റിയത് അദ്ദേഹമാണ്. മികച്ച സിലബസും പഠനരീതിയും അവിടെ നടപ്പിലാക്കി. തഫ്‌സീര്‍, ഫിഖ്ഹ്, തസവ്വുഫ്, മആനി, ബദീഅ് എന്നീ പരമ്പരാഗതമായ വിഷയങ്ങള്‍ക്ക് പുറമേ ജ്യോതിശാസ്ത്രം, ഭൂമിശാസ്ത്രം, സയന്‍സ്, ഗണിതം തുടങ്ങിയ വിഷയങ്ങള്‍ സമന്വയിച്ച സിലബസായിരുന്നു അത്. കുറഞ്ഞകാലം കൊണ്ട് അദ്ദേഹത്തിന്റെ ദര്‍സ് പ്രസിദ്ധിയാര്‍ജ്ജിച്ചു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുളള വിജ്ഞാന കുതുകികള്‍ ഈ ഗുരുവര്യന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ വിജ്ഞാനത്തിന്റെ പൂന്തോപ്പിലേക്ക് ചേക്കേറി. ഈ ശിഷ്യഗണങ്ങളാണ് പിന്നീട് കേരള മുസ്‌ലിം സമൂഹത്തിന് വഴികാട്ടികളായി മാറിയത്. ദര്‍സ് പരിഷ്‌കരണം വിജയകരമായി പൂര്‍ത്തിയായതിന് ശേഷമാണ് കേരളത്തിലെ ആദ്യത്തെ മദ്രസയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. പള്ളിയില്‍ നിന്ന് വേറിട്ടു കൊണ്ട് മദ്രസ കെട്ടിടം തയ്യാറാക്കി. ക്ലാസില്‍ ബെഞ്ചും ഡെസ്‌കും ബോര്‍ഡും ചോക്കും ആദ്യമായിട്ട് തയ്യാറാക്കപ്പെട്ടു. മുതഅല്ലിമീങ്ങള്‍(വിദ്യാര്‍ഥികള്‍)ക്ക് താമസിക്കാന്‍ ഹോസ്റ്റല്‍, മുദര്‍രിസുമാര്‍ക്കായി താമസിക്കാന്‍ പ്രത്യേക വീടുകളും പിന്നീട് തയ്യാറാക്കപ്പെട്ടു. ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ സിലബസും കരിക്കുലവും തയ്യാറാക്കി.

യാത്ഥാസ്ഥികവാദികള്‍ ചാലിലകത്തിന്റെ പുതിയ പ്രസ്ഥാനത്തിനെതിരെ ഉറഞ്ഞുതുള്ളി. ബാലിശവും വിചിത്രവുമായ ആരോപണങ്ങള്‍ ‘മദ്രസ’ക്കെതിരെ നടത്തി. ഖുര്‍ആന്‍ വാക്യങ്ങള്‍ ചോക്ക് കൊണ്ട് ബോര്‍ഡില്‍ എഴുതുന്നത് ഹറാമാണെന്നും അതില്‍ നിന്ന് നിലത്ത് വീഴുന്ന പൊടിയില്‍ കാല് കൊണ്ട് ചവിട്ടുന്നത് കുറ്റകരമാകുമെന്നും തുടങ്ങി പിന്തിരിപ്പന്‍ വാദങ്ങള്‍ നിരത്തിയാണ് ജനങ്ങളെ എതിര്‍ചേരിയിലേക്ക് ചേര്‍ത്തത്. എതിര്‍പ്പ് കൂടിക്കൂടി വന്നപ്പോള്‍ ഗത്യന്തരമില്ലാതെ 1914ന് ചാലിലകത്തിന് ഈ മഹാദൗത്യം വഴിയില്‍ ഉപേക്ഷിച്ച് വാഴക്കാട് വിട്ടു പോകേണ്ടി വന്നു.

ഇഷ്ടശിഷ്യനും പുതുതായി മദ്രസയില്‍ ചേര്‍ന്ന അധ്യാപകനുമായ കെ എം മൗലവിയടക്കമുള്ളവരും അദ്ദേഹത്തിന്റെ കൂടെ വാഴക്കാട് വിട്ടു. ശേഷം പരിഷ്‌കൃത രീതിയിലുള്ള മദ്രസകള്‍ സ്ഥാപിക്കുന്നതിലായിരുന്നു മുഴുവന്‍ ശ്രദ്ധ. അങ്ങനെ വളപട്ടണത്ത് തുടങ്ങിയ മദ്‌റസയില്‍ കെ എം മൗലവി, വടകരയില്‍ പി എന്‍ മുഹമ്മദ് മൗലവി, പുളിക്കലില്‍ ഉണ്ണീന്‍കുട്ടി മൗലവി, കൊടുങ്ങല്ലൂരില്‍ ഇ കെ മൗലവി എന്നിവരുടെ നേതൃത്വത്തില്‍ മദ്‌റസകള്‍ ആരംഭിച്ചു.

രചനകള്‍

മദ്‌റസ പരിഷ്‌കരണത്തിന്റെ ഭാഗമായി ധാരാളം പാഠ പുസ്തകങ്ങള്‍ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി രചിച്ചു. തഅ്‌ലീമുല്‍ ഖുര്‍ആന്‍, ദീനിയ്യാത്ത്, അമലിയ്യാത്ത്, അക്ഷരമാല, മബാദിഉല്‍ ഖിറാഅ, കിതാബുസ്സര്‍ഫ്, നഹ്‌വുല്‍ കബീര്‍, അല്ലുഗത്തുല്‍ അറബിയ്യഃ. ഉര്‍ദു പഠനത്തിന് വേണ്ടി ഒരു പുസ്തകവും രചിച്ചിട്ടുണ്ട്. ഖാദിയാനികളുടെ വാദങ്ങള്‍ക്ക് ഖണ്ഡനമായി ‘തുഹ്ഫത്തുല്‍ മലബാര്‍’ എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്.

വാഴക്കാട് വിട്ടതിന് ശേഷം മണ്ണാര്‍ക്കാട് ദര്‍സ് ആരംഭിച്ചു. ഏതാനും മാസങ്ങള്‍ പിന്നിട്ടപ്പോഴേക്കും മരണം അദ്ദേഹത്തെ പിടികൂടി. 1919 ല്‍ മരിക്കുമ്പോള്‍ 53 വയസ്സായിരുന്നു.

മുൻപത്തെ ലേഖനം കൂറ്റനാട് കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍
അടുത്ത ലേഖനം ചാപ്പനങ്ങാടി ബാപ്പു മുസ്‌ല്യാര്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History