ഹോം > സ്വാതന്ത്ര്യസമര പോരാളികള്‍... > ചെറുവീട്ടില്‍ അബ്ദുള്ളക്കോയ

1 മിനിറ്റ് വായിച്ചില്ല

ചെറുവീട്ടില്‍ അബ്ദുള്ളക്കോയ

ഉള്ളടക്കം

സ്വാതന്ത്ര്യസമര രംഗത്ത് കോഴിക്കോട്ടെ സാധാരണക്കാര്‍ക്കും നേതാക്കള്‍ക്കും ഒരു പോലെ താങ്ങും തണലുമായി പ്രവര്‍ത്തിച്ച ദേശാഭിമാനിയായിരുന്നു ‘സി.വി. കാക്ക’ എന്ന നാമത്തിലറിയപ്പെട്ടിരുന്ന ചെറുവീട്ടില്‍ അബ്ദുള്ളക്കോയ.

കോഴിക്കോട്ടെ പൗരാണിക കുടുംബാംഗവും പ്രമുഖ കോണ്‍ട്രാക്ടറും വ്യാപാരിയുമായിരുന്ന വലിയ വീട്ടില്‍ ഇമ്പിച്ച മമ്മതിന്റെയും ചെറുവീട്ടില്‍ കുട്ടിബിയുടെയും മകനായി 1892-ല്‍ ജനിച്ചു. സൗത്ത് ബീച്ച് റോഡിലെ ഹിമായത്തുല്‍ ഇസ്‌ലാം സഭയുടെ സ്ഥാപകരില്‍ പ്രമുഖനായിരുന്നു ഇമ്പിച്ചമമ്മത്. മരണം വരെ (1916 ആഗസ്റ്റ് 1) അതിന്റെ സെക്രട്ടറിയായിരുന്നു.

cheru veettil abdullakkoya

സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി പൊതുപ്രവര്‍ത്തകര്‍ ‘സി.വി. കാക്കയെയാണ് സമീപിച്ചിരുന്നത്. അദ്ദേഹത്തിന്റെ സാമര്‍ഥ്യത്തിനും കൗശലത്തിനും ഉദാഹരണമായിരുന്നു 1928 ലെ കോഴിക്കോട് മുനിസിപ്പല്‍ സമിതിയിലേക്ക് പന്ത്രണ്ടാം വാര്‍ഡില്‍ നടന്ന തിരഞ്ഞെടുപ്പ്. അക്കാരണത്താല്‍ അദ്ദേഹം ‘ചക്രം’ എന്ന പേരിലും അറിയപ്പെട്ടു.

മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ ഏറ്റവും അടുത്ത അനുയായിയും സുഹൃത്തുമായിരുന്നു. സംഘടനാപരമായ പ്രതിസന്ധികളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മാര്‍ഗദര്‍ശിയും ഉപദേശിയുമായിരുന്നു അദ്ദേഹം. ജാതിമത വ്യത്യാസമില്ലാതെ ഏവരുമായും ഒത്തിണങ്ങിപ്പോവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

1936ല്‍ ‘അല്‍ അമീന്‍’ പത്രത്തിന് കടുത്ത പരീക്ഷണത്തിന്റെ കാലഘട്ടമായിരുന്നു. ഈ സന്ദര്‍ഭത്തില്‍ അല്‍ അമീന്‍ പ്രസ്സ് ജപ്തി ചെയ്തു. പ്രശ്‌ന പരിഹാരത്തിനുവേണ്ടി മൊയ്തു മൗലവിയും എന്‍.പി. അബുക്കയും എ.പി. മൊയ്തീന്‍ കോയയും സമീപിച്ചത് സി.വി. കാക്കയെയാണ്. ‘അല്‍ അമീന്‍ ദിനം’ കൊണ്ടാടാനുള്ള നിര്‍ദേശമാണദ്ദേഹം പെട്ടെന്ന് കൊടുത്തത്. അതിനുവേണ്ടി രൂപീകരിച്ച കമ്മിറ്റിയുടെ പ്രസിഡണ്ടും ട്രഷററും അദ്ദേഹമായിരുന്നു.
നാട്ടില്‍ നിന്നു മാത്രമല്ല സിലോണ്‍, ബര്‍മ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും സഹായമെത്തിച്ചേര്‍ന്നു. ബാധ്യതകള്‍ തീര്‍ത്തു. പ്രസ്, കോര്‍ട്ട് റോഡില്‍ നിന്നും കല്ലായി റോഡിലെ അല്‍ അമീന്‍ ലോഡ്ജിലേക്ക് മാറ്റി സ്ഥാപിച്ചു. സന്ദര്‍ഭത്തിന്റെ ഗൗരവമറിഞ്ഞ് സി.വി.യുടെ സമര്‍ത്ഥമായ ബുദ്ധി പ്രവര്‍ത്തിച്ചതിന്റെ ഫലമായി പത്രം മുടങ്ങാതെ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞു.

കോര്‍ട്ട് റോഡിലെ പ്രമുഖനായ ഒരു കച്ചവടക്കാരന്‍ കൂടിയായിരുന്നു സി.വി. അദ്ദേഹത്തിന്റെ പാണ്ടികശാല പല രാഷ്ട്രീയ സാമുദായിക നേതാക്കളുടെയും താവളമായിരുന്നു. മണക്കാട് കുഞ്ഞുമുഹമ്മദ് ഹാജി, സീതി സാഹിബ്, ഉപ്പി സാഹിബ് തുടങ്ങിയ ഐക്യസംഘം നേതാക്കളെല്ലാം കോഴിക്കോട്ടെത്തിയാല്‍ അദ്ദേഹത്തിന്റെ പാണ്ടികശാലയില്‍ വന്ന് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഒരു ബീഡിയും പുകച്ച് പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ കേട്ടിരിക്കും. ഒടുവില്‍ മലപോലെ വന്ന പ്രശ്‌നങ്ങള്‍ മഞ്ഞു പോലെ ഉരുകിത്തീരും. സി.വി.യുടെ സാന്നിദ്ധ്യത്തില്‍ പ്രശ്‌നങ്ങളുമായി വന്നവര്‍ മനസ്സമാധാനത്തോടെ ഇറങ്ങിപ്പോകും. ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേക കഴിവ്.

അബ്ദുറഹിമാന്‍ സാഹിബിന്റെ മയ്യത്ത്, പാളയം മൊയ്തീന്‍ പള്ളിയില്‍ കബറടക്കണമെന്നും അതല്ല കണ്ണംപറമ്പ് ശ്മശാനത്തില്‍ തന്നെ കബറടക്കണമെന്നും രണ്ടഭിപ്രായം ശക്തിപ്പെട്ടപ്പോള്‍ ബേപ്പൂര്‍ അഹമ്മദ് സാഹിബ്, മൊയ്തു മൗലവി, സി.എന്‍. ഇമ്പിച്ചമ്മു എന്നിവര്‍ തലപുകഞ്ഞാലോചിച്ചു. അവസാനം തീരുമാനത്തിനായി സി.വി.യെ സമീപിച്ചു. എല്ലാ എതിര്‍പ്പും നേരിട്ട് മിസ്‌കാല്‍ പള്ളിയില്‍ മയ്യിത്തു നമസ്‌കാരവും കണ്ണംപറമ്പ് ശ്മശാനത്തില്‍ കബറടക്കവും നടത്തണമെന്ന് സി.വി. പറഞ്ഞു. എല്ലാവരും അതംഗീകരിക്കുകയും ചെയ്തു.

ഒന്നിലധികം തവണ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായി മത്‌സരിക്കുകയും ഒരുതവണ മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 1937ല്‍ പന്നിയങ്കര ഇരുപത്തിമൂന്നാം വാര്‍ഡിലെ തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥി അഡ്വക്കറ്റ് പി.കെ. അസ്സന്‍ കോയയായിരുന്നു. കടുത്ത മല്‍സരത്തില്‍ സി.വി. വിജയിച്ചു.

1934ല്‍ മൗലാനാ മുഹമ്മദലിയുടെ അദ്ധ്യക്ഷതയില്‍ കോഴിക്കോട് ഖിലാഫത്തു സമ്മേളനത്തിന്റെ സ്വാഗതസംഘം വൈസ് പ്രസിഡണ്ടായിരുന്നു. തര്‍ബിയ്യത്തുല്‍ ഇസ്‌ലാം സഭയുടെ നിര്‍വാഹക സമിതിയംഗമായും ഹിമായത്തുല്‍ ഇസ്‌ലാം സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അറയ്ക്കല്‍ കുഞ്ഞിബിയാണ് സി.വി.യുടെ സഹധര്‍മ്മിണി. ആദ്യകാലത്തെ ബിരുദധാരികളിലൊരാളും കച്ചവടക്കാരനും മദ്രസത്തുല്‍ മുഹമ്മദിയ്യാ മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ടുമായിരുന്ന സി.എ. ഇമ്പിച്ചമ്മു അദ്ദേഹത്തിന്റെ ഏകപുത്രനാണ്.

1946 ഒക്ടോബര്‍ 26-ാം തിയ്യതി അമ്പത്തിനാലാം വയസ്സില്‍ നിര്യാതനായി.

മുൻപത്തെ ലേഖനം ജലാലുദ്ദീന്‍ ഉമരി
അടുത്ത ലേഖനം ചെമ്പ്രശ്ശേരി തങ്ങള്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History