1 മിനിറ്റ് വായിച്ചില്ല

എന്‍.പി. അബു സാഹിബ്

ഉള്ളടക്കം

കോഴിക്കോട് പട്ടണത്തിനും തെക്കപ്പുറത്തുകാര്‍ക്ക് പ്രത്യേകിച്ചും സുപരിചിതനായിരുന്ന സ്വാതന്ത്ര്യസമര സേനാനിയായിരുന്നു നാരാപറമ്പത്ത് അബു എന്ന ‘അവുക്ക’.

പരപ്പനങ്ങാടി സ്വദേശി നാരാമ്പറത്ത് കുഞ്ഞനമ്മുവിന്റെയും തിരൂരങ്ങാടിയിലെ എമ്മീര്യത്തിന്റെയും പുത്രനായി 1901 ഒക്ടോബര്‍ 16 ാം തിയ്യതി തിരൂരങ്ങാടിയില്‍ ജനിച്ചു. പരപ്പനങ്ങാടിയിലെ പ്രൈമറി സ്‌കൂളിലെ പഠനത്തോടൊപ്പം ജുമുഅത്ത് പള്ളി ദര്‍സില്‍ നിന്ന് പ്രാഥമിക മതവിജ്ഞാനവും നേടി. പന്ത്രണ്ടാം വയസ്സില്‍ കുടുംബം കോഴിക്കോട്ട് സ്ഥിര താമസമാക്കിയതോടെ കുണ്ടുങ്ങല്‍ മാപ്പിള എല്‍.പി.സ്‌കൂളില്‍ പഠനവും മുഹ്‌യദ്ദീന്‍ പള്ളിയില്‍ പ്രസിദ്ധ മതപണ്ഡിതനായ കൊല്ലോളി അഹമ്മദ്കുട്ടി മുസ്‌ല്യാരുടെ കീഴില്‍ മതപഠനവും തുടര്‍ന്നു. പഠനശേഷം സ്വപരിശ്രമത്താല്‍ ഒരു തൊഴില്‍ സ്വീകരിച്ചു.

N.P Abu Sahib

മലയോരങ്ങളില്‍ നിന്നും കല്ലായിലേക്ക് എത്തിക്കൊണ്ടിരുന്ന മരത്തടികള്‍ പണിത്തരങ്ങളായി മാറുമ്പോള്‍ ഈര്‍ച്ചവാളുകള്‍ തള്ളിമാറ്റുന്ന പാര്‍ശ്വഭാഗങ്ങള്‍ക്ക് ‘പുറാട്ട്’ എന്നു പറയുന്നു. വിറകായി ഉപയോഗിച്ചിരുന്ന തടിമരം ഈര്‍ന്ന കഷ്ണങ്ങള്‍ ശേഖരിച്ച് കച്ചവടം ചെയ്തിരുന്നതിനാല്‍ അവുക്കയെ ‘പുറാട്ട അവൂക്ക’ എന്ന പേരിലറിയപ്പെടാനിടയായി.

കച്ചവടത്തോടൊപ്പം പൊതുപ്രവര്‍ത്തനങ്ങളിലും അദ്ദേഹം പങ്കെടുത്തു. മൗലനാ മുഹമ്മദലിയും ഷൗക്കത്തലിയും ആരാധ്യപുരുഷന്മാരായിരുന്നു. സ്വാതന്ത്ര്യബോധം ആവേശം പകര്‍ന്നപ്പോള്‍ ഖിലാഫത്ത് പ്രവര്‍ത്തകനായി. ഹോംറൂള്‍ പ്രസ്ഥാനം, കോണ്‍ഗ്രസ് ഖിലാഫത്ത് പ്രസ്ഥാനം എന്നിവയ്ക്ക് പുറമെ സ്വാതന്ത്ര്യസമരങ്ങളുടെ വിവിധ ഘട്ടങ്ങളിലെല്ലാം ബാല്യം മുതല്‍ക്കേ സജീവമായി പങ്കെടുത്തിരുന്നു. അബ്ദുറഹിമാന്‍ സാഹിബ്, ഹസ്സന്‍കോയ മുല്ല, പൊന്മാടത്തു മൊയ്തീന്‍ കോയ, കെ.പി. കേശവമേനോന്‍, കെ. മാധവമേനോന്‍, അവ്വ, മൊയ്തു മൗലവി, എ.വി.അഹമ്മദ് കോയ എന്നിവര്‍ അദ്ദേഹത്തിന്റെ അടുത്ത രാഷ്ട്രീയ സഹപ്രവര്‍ത്തകരായിരുന്നു.

കേരള മുസ്‌ലിം ഐക്യസംഘം, മുസ്‌ലിം മജ്‌ലിസ് എന്നിവയുടെ സജീവ പ്രവര്‍ത്തകനായിരുന്ന അബൂക്ക 1921 ലെ മലബാര്‍ കലാപകാലത്ത് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ വോളണ്ടിയറായി സ്തുത്യര്‍ഹമായ സേവനം ചെയ്തു. 1923 ല്‍ അലി സഹോദരന്മാരുടെ മാതാവ് ബിയുമ്മ അദ്ധ്യക്ഷം വഹിച്ച തലശ്ശേരി ഖിലാഫത്ത് സമ്മേളനത്തില്‍ വളണ്ടിയറായി പങ്കുകൊണ്ടു. നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സൈമണ്‍ കമ്മീഷന്‍ ബഹിഷ്‌ക്കരണത്തിലും ക്വിറ്റ് ഇന്ത്യാ സമരത്തിലും മദ്യഷാപ്പ് പിക്കറ്റിംഗ്, വിദേശവസ്ത്ര ബഹിഷ്‌ക്കരണം, നിസ്സഹകരണ പ്രസ്ഥാനം എന്നിവയിലെല്ലാം സമരഭടനായിരുന്നു അവുക്ക. 1930 ല്‍ കോഴിക്കോട് വലിയങ്ങാടിയില്‍ അരങ്ങേറിയ വിദേശ വസ്ത്ര ബഹിഷ്‌ക്കരണത്തില്‍ അമ്പത് വോളണ്ടിയര്‍മാരോടൊപ്പം അറസ്റ്റ് വരിച്ചു.

1942 ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി കല്ലായിപാലം തകര്‍ക്കുക, ടിമ്പര്‍യാഡ് കത്തിക്കുക തുടങ്ങിയ പരിപാടികളില്‍ പങ്കെടുത്തു. 1942 സെപ്തംബര്‍ 17 ാം തിയ്യതി കല്ലായി മരവ്യാപാര കേന്ദ്രത്തിന് തീകൊളുത്തി. 1943 സപ്തംബറില്‍ കീഴരിയൂര്‍ ബോംബ് കേസ്സില്‍ പ്രതിയാക്കി കല്ലായില്‍ വെച്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഒമ്പത് മാസത്തെ ശിക്ഷക്കുശേഷം 1944 മെയ് 13 ാം തിയ്യതി തെളിവില്ലാതെ വിട്ടയച്ചു.

സ്വാതന്ത്ര്യത്തിനുശേഷം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെയും കെ.പി.സി.സി.യുടെയും ഭാരവാഹിയായിരുന്നു. കേരളത്തില്‍ കമ്മ്യൂണിസ്റ്റിതര ജനാധിപത്യ ഐക്യത്തിനുവേണ്ടി ശ്രമിച്ചു. 1959 ല്‍ നടന്ന വിമോചന സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു.

അബ്ദുറഹിമാന്‍ സാഹിബിന്റെ ഏറ്റവും അടുത്ത അനുയായിയിരുന്നു. അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് സര്‍വ പിന്‍തുണയും നല്കി. അവ പ്രാവര്‍ത്തികമാക്കാന്‍ കഠിനാദ്ധ്വാനം ചെയ്തു. അല്‍ അമീന്‍ പത്രം തുടങ്ങാന്‍ ആലോചിച്ചപ്പോള്‍ ഷെയര്‍ പിരിക്കാന്‍ ഒരുങ്ങി പുറപ്പെട്ടവരില്‍ പ്രധാനി അവുക്കയായിരുന്നു. അല്‍ അമീന്‍ നിലനിന്ന് കാണാന്‍ അവക്ക് സഹിച്ച ഒച്ചപ്പാടില്ലാത്ത ത്യാഗം നിസ്സാരമായിരുന്നില്ല. സാഹിബ് അക്കാര്യം പലേടത്തും എടുത്തുപറഞ്ഞിട്ടുണ്ട്.

പുരോഗമനാശയക്കാരനായ അവുക്ക അനാചാരങ്ങളെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ത്തു. 1928 ല്‍ ഇരുപതാം വാര്‍ഡില്‍ പാലക്കണ്ടി മൊയ്തീന്‍ കോയയും ബി.എസ്.ടി. മുതലിയാരും സ്ഥാനാര്‍ഥികളായ നഗരസഭാ തെരഞ്ഞെടുപ്പില്‍ എതിര്‍പ്പുകള്‍ വകവെക്കാതെ സ്ത്രീകളെ വോട്ട് ചെയ്യാന്‍ രംഗത്തിറക്കിയത് അവുക്കയുടെ നേതൃത്വത്തിലായിരുന്നു.

കോഴിക്കോട് മുനിസിപ്പല്‍ അംഗം, അബുല്‍ ഹഖ് ലൈബ്രറി, കേരള മുസ്‌ലിം ലിറ്ററേച്ചര്‍ സൊസൈറ്റി എന്നിവയുടെ ആജീവനാംഗം, കേരള മദ്യനിരോധന കമ്മിറ്റി പ്രസിഡണ്ട്, കുണ്ടുങ്ങല്‍ മദ്രസ്സ കമ്മിറ്റി പ്രസിഡണ്ട്, കുണ്ടുങ്ങല്‍ ജി.യു.പി.സ്‌കൂള്‍ രക്ഷാകര്‍തൃ സമിതി പ്രസിഡണ്ട് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.

മരണത്തിനു മുമ്പ് അവസാന പത്ത് വര്‍ഷം മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ഡല്‍ഹി തൊട്ട് കേരളം വരെ നടന്ന ബോധവത്ക്കരണ പരിപാടികളില്‍ വാര്‍ദ്ധക്യം വകവെക്കാതെ പങ്കെടുത്തു. സ്വാതന്ത്ര്യ സമരസേനാനിയെന്ന നിലയില്‍ സര്‍ക്കാര്‍ താമപത്രം നല്‍കി ബഹുമാനിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സ്വാതന്ത്ര്യ സമര പെന്‍ഷന്‍ ലഭിച്ചിരുന്നു.

പാറയില്‍ ഇമ്പിച്ചിപ്പാത്തുമ്മബിയാണ് ഭാര്യ. സാഹിത്യകാരനായ എന്‍.പി. മുഹമ്മദ്, കോണ്‍ഗ്രസ് നേതാവായ എന്‍.പി. മൊയ്തീന്‍, ഗ്വാളിയര്‍ റയോണ്‍സ് ജീവനക്കാരനായിരുന്ന അബ്ദുറഹിമാന്‍ എന്നിവരടക്കം അഞ്ചുപേരാണ് സന്താനങ്ങള്‍.

1987 ഏപ്രില്‍ 1 ാം തിയ്യതി എണ്‍പത്തിഏഴാം വയസ്സില്‍ കോഴിക്കോട്ടെ എണ്ണപ്പാടത്തുള്ള വസതിയില്‍ നിര്യാതനായി. സ്വാതന്ത്ര്യസമര സേനാനിയും സഹപ്രവര്‍ത്തകനും ആത്മമിത്രവുമായ ഇ. മൊയ്തു മൗലവി അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി. കണ്ണംപറമ്പില്‍ അന്ത്യവിശ്രമം കൊള്ളുന്നു.

മുൻപത്തെ ലേഖനം എസ് എം സര്‍വര്‍
അടുത്ത ലേഖനം എന്‍ പി മുഹമ്മദ്

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History