1 മിനിറ്റ് വായിച്ചില്ല

കെ ഉമര്‍ മൗലവി

ഉള്ളടക്കം

പള്ളി ദര്‍സിലെ തന്റെ ഉസ്താദിനോട് ഒരു ബാലന്‍ ചോദിച്ചു. ”ഔലിയാക്കന്‍മാരുടെ പേരില്‍ നേര്‍ച്ച വഴിപാടുകള്‍ നടത്തുന്നതും അവരെ വിളിച്ച് പ്രാര്‍ഥിക്കുന്നതും, ശ്രീകൃഷ്ണന്‍, ശ്രീരാമന്‍, യേശു, കന്യാമറിയം എന്നിവരുടെ പേരില്‍ അര്‍ച്ചന നടത്തുന്നതും തമ്മില്‍ എന്താണ് വ്യത്യാസം?” ഉത്തരം മുട്ടിയ മുസ്‌ലിയാര്‍ ആ ബാലനെ ദര്‍സില്‍ നിന്നും പുറത്താക്കി. പില്‍കാലത്ത് കേരളത്തിലെ നവോത്ഥാന നായകരില്‍ പ്രമുഖ സ്ഥാനീയനായ ഉമര്‍ മൗലവിയായിരുന്നു ആ സംശയാലുവായ ബാലന്‍. ആ പുറത്താക്കലാകട്ടെ പ്രശസ്ത പണ്ഡിതനായ കെ എം മൗലവിയുടെ ശിഷ്യത്വത്തിലേക്കുള്ള അവസരമാകുകയും ചെയ്തു.

k umar Moulavi

മത പണ്ഡിതന്‍, ഖുര്‍ആന്‍ വിവര്‍ത്തകന്‍, ചിന്തകന്‍, പ്രമുഖ പ്രാസംഗികന്‍ എന്നീ നിലകളില്‍ അദ്ദേഹം പ്രശോഭിച്ചിരുന്നു. 1917 ജൂലൈ 16ന് മലപ്പുറം ജില്ലയില്‍ പൊന്നാനിക്കടുത്ത് വെളിയങ്കോട്ടു ഗ്രാമത്തില്‍ കയര്‍ വ്യവസായി ആയിരുന്ന കുഞ്ഞഹമദിന്റെയും കടമ്പാളത്ത് പാത്തായുമ്മയുടെയും മകനായാണ് ജനനം. മാതൃ സഹോദരന്‍മാരുടെ നിര്‍ദേശ പ്രകാരമാണ് അദ്ദേഹത്തിന്റെ കുടുംബം തിരുവനന്തപുരം ജില്ലയിലെ കണിയാപുരത്തേക്ക് താമസം മാറുന്നത്. അവിടത്തെ പള്ളി ദര്‍സുകളിലാണ് ഉമര്‍ മൗലവി പ്രാഥമിക വിദ്യാഭ്യാസം തുടങ്ങിയത്. പിന്നീട് പൊന്നാനി, പുതുപൊന്നാനി, കുമരനെല്ലൂര്‍, താനൂര്‍, കൂട്ടായി തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് പഠനം തുടര്‍ന്നു. താനൂരില്‍ പാങ്ങില്‍ അഹ്‌മദ് കൂട്ടി മുസ്‌ലിയാരുടെ ശിഷ്യനായും പഠിക്കുന്ന കാലത്താണ് മുകളില്‍ ഉദ്ധരിച്ച ആ ചോദ്യം ഉമര്‍ മൗലവി ഉസ്താദിന് നേരെ തൊടുത്തുവിട്ടത്. ഉത്തരം നല്‍കാതെ ദര്‍സില്‍ പുറത്താക്കപ്പെടുകയാണ് ഉസ്താദ് ചെയ്തത്. അങ്ങനെ 1941ല്‍ ഉമര്‍ മൗലവി പ്രശസ്ത പണ്ഡിതനായ കെ.എം. മൗലവിയുടെ ശിഷ്യത്വം തേടി തിരൂരങ്ങാടിയിലെത്തി.

അന്ധവിശ്വാസങ്ങളെയും അനാചാരങ്ങെളയും എതിര്‍ക്കാന്‍ സ്വന്തമായ ഭാഷ ഉപയോഗിച്ച ഉമര്‍ മൗലവി 1943ല്‍ നൂറുല്‍ ഇസ്‌ലാം മദ്‌റസയില്‍ അധ്യാപകനായി. കോഴിക്കോട് പട്ടാള പള്ളിയില്‍ ഖുതുബ നിര്‍വഹിക്കുകയും ചെയ്തു. 1946 ല്‍ തിരൂരങ്ങാടി യതീംഖാനയുടെ മാനേജറായി. മലപ്പുറം ജില്ലയിലെ തിരൂര്‍ക്കാട്ട് സ്ഥിരതാമസമാക്കി. പള്ളി ദര്‍സില്‍ പഠിക്കുന്ന കാലത്ത് തന്നെ മുസ്‌ലിം സമൂഹത്തിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങെളയും എതിര്‍ത്തിരുന്ന മൗലവി പഠനം കഴിഞ്ഞ് പുറത്തുവന്നതോടെ അവയ്‌ക്കെതിരെ ശക്തമായി രംഗത്തിറങ്ങി. ഇതിന്റെ പേരില്‍ പല എതിര്‍പ്പുകളും നേരിടേണ്ടിവന്നു. മലയാളത്തില്‍ ഖുതുബ നടത്തുന്നത് അപൂര്‍വമായിരുന്ന അക്കാലത്ത് കോഴിക്കോട് പട്ടാളപ്പള്ളിയില്‍ മലയാളത്തില്‍ ഖുതുബ നിര്‍വഹിച്ചു കൊണ്ട് മാറ്റത്തിന്റെ കവാടങ്ങള്‍ കോഴിക്കോട് നഗരവാസികള്‍ക്ക് മുമ്പില്‍ തുറന്നിട്ടു.

എന്‍.വി. അബ്ദുസ്സലാം മൗലവിയുടെ നേതൃത്വത്തില്‍ അരീക്കോട്ട് പ്രവര്‍ത്തിച്ചിരുന്ന ജംഇയ്യത്തുല്‍ മുജാഹിദീനുമായി മൗലവി സഹകരിച്ചിരുന്നു. 1950ല്‍ പണ്ഡിതന്‍മാരും നേതാക്കളുമായ 13 പേര്‍ ചേര്‍ന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ രൂപീകരിച്ചപ്പോള്‍ 14ാമനായി ഉമര്‍ മൗലവിയും അതില്‍ അംഗമാക്കപ്പെട്ടു.

1955ല്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ കോഴിക്കോട് വലിയങ്ങാടിയിലെ വ്യാപാര പ്രമുഖനായ ഇ. അഹമ്മദ് കുഞ്ഞി ഹാജിയുടെ ക്ഷണം സ്വീകരിച്ച് കപ്പലില്‍ യാത്രയായി. ഹജ്ജ് കഴിഞ്ഞ് മൗലവി മക്കയില്‍ തന്നെ തങ്ങി. രിയാദ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിയായ പാകിസ്താന്‍കാരന്‍ മുഹമ്മദ് ശരീഫ് എന്ന ഒരു യുവാവുമായി പരിചയപ്പെട്ടു. അയാളുടെ സഹായത്തോടെ യൂനിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് പഠിച്ചു. 1959ല്‍ അഞ്ചാം റാങ്കോടെ പഠനം പൂര്‍ത്തിയാക്കി. സൗദി അറേബ്യയില്‍ കിട്ടുമായിരുന്ന ജോലി വേണ്ടന്ന് വെച്ച് കേരളത്തിലേക്ക് മടങ്ങി. റിയാദ് യൂനിവേഴ്‌സിറ്റിയുടെ കുല്ലിതുശ്ശരീഅയില്‍ പ്രൊഫസറായിരുന്ന ശൈഖ് ഇബ്‌നുബാസ് മൗലവിയെ വളരെയധികം സഹായിച്ചിരുന്നു. ദാറുല്‍ ഇഫ്തായുടെ ചെയര്‍മാനായിരുന്നപ്പോള്‍ അദ്ദേഹം മൗലവിയെ ഹാജിമാര്‍ക്കുള്ള ഉപദേഷ്ടാവായി നിയമിച്ചു. സഊദി അറേബ്യയില്‍ മതരംഗത്ത് അദ്ദേഹം ‘ഉമര്‍ അഹ്‌മദ് മലൈബാരി’ എന്നാണ് അറിയപ്പെട്ടിരുന്നത്.

മുജാഹിദ് പ്രസ്ഥാനത്തിന്റെ നെടുംതൂണായിരുന്നു അദ്ദേഹം. ജീവിതത്തില്‍ ലാളിത്യവും സൂക്ഷ്മതയും പുലര്‍ത്തിയിരുന്ന അദ്ദേഹം ആദര്‍ശ പ്രചാരണത്തിന് ജീവിതം മാറ്റിവെച്ചു. മതപ്രസംഗത്തില്‍ അപാരമായ പ്രാഗത്ഭ്യമുണ്ടായിരുന്ന അദ്ദേഹം വിശ്വാസ വ്യതിയാനങ്ങളെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാണിക്കുന്നതിലും യാഥാസ്ഥിതിക മുസ്‌ലിയാക്കന്‍മാരുടെ തെറ്റായ മതവിധികളെ വിമര്‍ശിക്കുന്നതിലും മുന്‍പന്തിയിലായിരുന്നു.

തിരൂരങ്ങാടി യതീംഖാനയുടെ തുടക്കം മുതല്‍ അതിന്റെ എക്‌സിക്യുട്ടീവ് അംഗമായിരുന്ന ഉമര്‍ മൗലവി തിരൂര്‍ക്കാട് എ.എം. ഹൈസ്‌കൂള്‍ മോങ്ങം, അന്‍വാറുല്‍ ഇസ്‌ലാം കോളജ്, എടവണ്ണ ജാമിഅ നദ്‌വിയ്യ എന്നീ സ്ഥാപനങ്ങളുടെ മാനേജിംഗ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. മക്ക കേന്ദ്രമായുള്ള ദാറുല്‍ ഇഫ്തായുടെ കേരളത്തിലെ മുബല്ലിഗ് ആയി പത്തു വര്‍ഷം ജോലി ചെയ്തു. തിരൂര്‍ക്കാട് സലഫീ മസ്ജിദ്, മദ്‌റസത്തുല്‍ അത്ഫാല്‍, കൊച്ചിയിലെ സല്‍സബീല്‍ പള്ളി, വെളിയങ്കോട് മുജാഹിദ് മസ്ജിദ് എന്നിവയുടെ സ്ഥാപകനും ഉമര്‍ മൗലവിയാണ്. പുളിക്കല്‍ സലഫി യൂണിവേഴ്‌സിറ്റിയില്‍ ചാന്‍സലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1970ലും 77ലും കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റായിരുന്നു.

പ്രമുഖ ഖുര്‍ആന്‍ വിവര്‍ത്തകനായിരുന്ന ഉമര്‍ മൗലവിയുടെ ആദ്യത്തെ കൃതി ഖുര്‍ആന്‍ പരിഭാഷ (തര്‍ജുമാനുല്‍ ഖുര്‍ആന്‍) ആയിരുന്നു. ഖുര്‍ആനിലെ ‘അര്‍റഹ്‌മാന്‍’, അമ്മ ജുസുഅ് പരിഭാഷ തയ്യാറാക്കി. ആറു വാല്യങ്ങളിലായി വാക്കര്‍ഥം സഹിതം ഖുര്‍ആന്‍ പരിഭാഷ തയ്യാറാക്കപ്പെട്ടു. സി.എച്ച്. മുഹമ്മദ് ആന്റ് സണ്‍സ് പ്രസിദ്ധീകരിച്ച ഈ സമ്പൂര്‍ണ്ണ പരിഭാഷയ്ക്ക് 14 പതിപ്പുകള്‍ പുറത്തിറങ്ങി.

വിശുദ്ധ ഖുര്‍ആന്‍ അറബിമലയാള പരിഭാഷ, വിശുദ്ധ ഖുര്‍ആന്‍ മലയാള പരിഭാഷ, ഫാത്തിഹയുടെ തീരത്ത്, ഹജ്ജിന്റെ വിളക്ക്, ലാഇലാഹ ഇല്ല’ല്ലായുടെ അര്‍ഥം, ഇബാദത്തിന്റെ അര്‍ഥം, ജവാബുല്‍ മലബാരി, മദ്ഹബുന്‍ ജദീദ് എന്നിവയാണ് മൗലവിയുടെ കൃതികള്‍. വിവിധ വിഷയങ്ങളിലായി നൂറുകണക്കിന് ലഘുലേഖകളും നോട്ടീസുകളും അച്ചടിച്ച് വിതരണം ചെയ്തു. ‘സല്‍സബീല്‍’ എന്ന പേരില്‍ 30 വര്‍ഷത്തോളം ഒരു മാസിക പ്രസിദ്ധീകരിച്ചു. മിക്കവാറും മൗലവി സ്വന്തമാണ് അതിലെ ലേഖനങ്ങളും കുറിപ്പുകളുമെല്ലാം എഴുതിയിരുന്നത്.

കോഴിക്കോട് പട്ടാളപ്പള്ളി, തിരൂരങ്ങാടി തറമ്മല്‍ പള്ളി, വെളിയങ്കോട് സലഫി മസ്ജിദ്, കൊച്ചി പുതിയ പള്ളി, തിരൂര്‍ക്കാട് സല്‍സബീല്‍ മസ്ജിദ് തുടങ്ങി പല പള്ളികളില്‍ ഖത്വീബായി പ്രവര്‍ത്തിട്ടുണ്ട്. എഴുത്തിലും പ്രസംഗങ്ങളിലുമെല്ലാം വിട്ടുവീഴ്ചയില്ലാത്ത തീവ്രമായ ശൈലിക്കുടമയായിരുന്നു അദ്ദേഹം. ആദര്‍ശ വ്യതിയാന വിഷയങ്ങളില്‍ സുന്നി വിഭാഗത്തോടും ജമാഅത്തെ ഇസ്‌ലാമിയോടും കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ഉമര്‍ മൗലവി ഖണ്ഡന പ്രസംഗങ്ങളിലൂടെ പൊള്ളയായ ആദര്‍ശങ്ങളെ തുറന്നുകാണിച്ചിരുന്നു. യഥാര്‍ഥ ആദര്‍ശത്തില്‍ വ്യതിചലിച്ച ഇതര സംഘടനകളോട് മുസ്‌ലിം ആകാന്‍ ആവശ്യപ്പെട്ടുകൊണ്ട് കത്തുകളയക്കാന്‍ പോലും അദ്ദേഹം തയ്യാറായിരുന്നു. ഇബാദത്ത് എന്ന സാങ്കേതിക ശബ്ദത്തിന് അര്‍ഥം നല്‍കിയതില്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയും ജമാഅത്തെ ഇസ്‌ലാമിയും പാടെ പിഴച്ചുപോയെന്ന് ഉറക്കെ വിളിച്ചുപറയാന്‍ ധൈര്യം കാണിച്ച അദ്ദേഹം പ്രസംഗ പരമ്പരകളിലൂടെ ആദര്‍ശ വ്യതിയാനത്തെ ജനങ്ങള്‍ക്ക് മനസിലാക്കി കൊടുക്കാന്‍ ശ്രമിച്ചിരുന്നു.

1943ല്‍ തിരൂര്‍ക്കാട് മുസ്‌ലിയാരകത്ത് മൊയ്തീന്‍കുട്ടിയുടെ മകള്‍ ഫാത്തിമക്കുട്ടിയേയും പിന്നീട് അരീക്കോട് മണ്ണില്‍തൊടി ഉണ്ണിമൊയ്തീന്‍ മുസ്‌ലിയാരുടെ മകള്‍ ആസ്യയേയും വിവാഹം കഴിച്ചു. പ്രൊഫ. ഹബീബാപാഷ, ആമിന, ബശീര്‍, ഡോ. സാലിം, അബ്ദുല്ല, മുബാറക്, ജൗഹര്‍, ഹബീബ് എന്നിവര്‍ മക്കളാണ്. ചരിത്രകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ. എന്‍.കെ. മുസ്തഫാ കമാല്‍ പാഷ മരുമകനാണ്.

2000 ഫെബ്രുവരി 18ന് 84ാമത്തെ വയസില്‍ അദ്ദേഹം നിര്യാതനായി.

 

മുൻപത്തെ ലേഖനം കുഞ്ഞോയി വൈദ്യര്‍
അടുത്ത ലേഖനം കെ. ഹൈദര്‍ മൗലവി മുട്ടില്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History