ഹോം > സ്വഹാബികള്‍... > കഅ്ബുബ്‌നു മാലിക്(റ)

1 മിനിറ്റ് വായിച്ചില്ല

കഅ്ബുബ്‌നു മാലിക്(റ)

ഉള്ളടക്കം

ഒരു പശ്ചാത്താപത്തിന്റെ കഥയാണിത്. സത്യം കൊണ്ട് മോചനവും വിജയവും നേടിയ സംഭവം. തത്ക്കാലം വിഷമതകള്‍ ഉണ്ടാകാമെങ്കിലും അന്തിമവിജയം കൈവരിക തന്നെ ചെയ്യുമെന്നതിന് ഉദാഹരണമായിരുന്നു കഅ്ബുബ്‌നു മാലിക്ക്.

 Ka'b bin Malik

തബൂക്ക് യുദ്ധമാണ് പശ്ചാത്തലം. ദുര്‍ഘടം പിടിച്ച കാലഘട്ടം. മദീനയില്‍ ക്ഷാമം കൊടുമ്പിരികൊള്ളുന്നു. കഠിന ചൂട്, ഭക്ഷണവും വെള്ളവും കുറവ്. ഈ അവസ്ഥയിലാണ് ശക്തനായ ശത്രുവെ നേരിടുന്നതിനായി പുറപ്പെടാന്‍ പ്രവാചക തിരുമേനി ആവശ്യപ്പെടുന്നത്. ആരും വീട്ടില്‍ നിന്ന് ഇറങ്ങാന്‍ മടിക്കുന്ന കാലാവസ്ഥ. സത്യവിശ്വാസികളുടെ ആത്മാര്‍ഥത പരീക്ഷിക്കപ്പെട്ട സന്ദര്‍ഭമായിരുന്നു. ഒരു ഈത്തപ്പഴത്തിന്റെ പകുതി വായിലിട്ട് നുണച്ചിറക്കി വെള്ളം കുടിച്ചാണ് ഓരോ സമരഭടനും ഒരു ദിവസം കഴിച്ചിരുന്നത് എന്നുവരുമ്പോള്‍ ആ യാത്രയുടെ ക്ലേശം ഊഹിക്കാവുന്നതാണ്. ഇത്രയേറെ വിഷമതകളുണ്ടായിട്ടും മുപ്പതിനായിര ത്തോളം പേര്‍ തിരുമേനിയെ അനുഗമിച്ചു.

ഈ യുദ്ധത്തില്‍ കഅ്ബുബ്‌നു മാലിക് നബിതിരുമേനിയെ അനുഗമിക്കാതിരുന്ന സംഭവത്തെ ക്കുറിച്ച് ബുഖാരിയും മുസ്‌ലിമും രേഖപ്പെടുത്തിയിട്ടുണ്ട്. കഅ്ബ് പറയുകയാണ്: ‘തിരുമേനിയും മുസ്‌ലിംകളും സന്നാഹങ്ങളില്‍ മുഴുകി. അവരോടൊപ്പം ഇറങ്ങാന്‍ ഞാന്‍ പലതവണ ഒരുങ്ങിയെങ്കിലും തിരിച്ചുകയറുകയാണുണ്ടായത്. ഒരു ഉറച്ച തീരുമാനം ഞാന്‍ എടുത്തില്ല. വേണമെങ്കില്‍ എനിക്ക് ഇനിയും അതിന് കഴിയും എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു’.

അവസാനം നബിയും അനുചരന്‍മാരും യാത്രയായി. ഞാനാണെങ്കില്‍ പോകാനുള്ള തീരുമാനം എടുത്തിട്ടുപോലുമില്ല. തബൂക്കിലെത്തിയപ്പോള്‍ കഅ്ബുബ്‌നു മാലിക്ക് എന്തുചെയ്തുവെന്ന് തിരുമേനി ചോദിച്ചു. ബനൂസലമയിലെ ഒരാള്‍ അതിനു നല്‍കിയ മറുപടി, ഭൗതിക സുഖാനുഭൂതി അവനെ തടവിലിട്ടിരിക്കുന്നു എന്നാണ്. എന്നാല്‍ ഇത് കേട്ട മുആദുബ്‌നു ജബല്‍ അയാളെ എതിര്‍ത്തു: ‘നീ പറഞ്ഞത് വളരെ മോശമായിപ്പോയി. റസൂലേ, അല്ലാഹുവാണ് സത്യം, അദ്ദേഹത്തെക്കുറിച്ച് നന്‍മയല്ലാതെ ഞങ്ങള്‍ അറിഞ്ഞിട്ടില്ല’. നബി ഒന്നും മിണ്ടിയില്ല.

റസൂല്‍ തബൂക്കില്‍ നിന്ന് യാത്രതിരിച്ചിട്ടുണ്ടെന്ന വിവരം കിട്ടിയപ്പോള്‍ എനിക്ക് വിഭ്രാന്തിയായി. നാളെ തിരുമേനിയുടെ അടുത്തുനിന്ന് എങ്ങനെ രക്ഷപ്പെടും. ഞാന്‍ പല നുണകളും ആലോചിച്ചുകൊണ്ടിരുന്നു. പലരോടും അഭിപ്രായം തേടി. ഒന്നുകൊണ്ടും അദ്ദേഹത്തില്‍ നിന്ന് രക്ഷപ്പെടുകയില്ലെന്ന് എനിക്ക് മനസ്സിലായി. സത്യം പറയാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

കാലത്താണ് നബി തിരുമേനി എത്തിയത്. യാത്രകഴിഞ്ഞ് മടങ്ങിയെത്തിയാല്‍ ആദ്യമായി അദ്ദേഹം ചെയ്യാറുള്ളത് പള്ളിയില്‍ കയറി രണ്ട് റക്അത്ത് നമസ്‌കരിക്കുകയാണ്. തുടര്‍ന്ന് ജനങ്ങള്‍ക്കുവേണ്ടി ഇരിക്കും. ഇങ്ങനെ ചെയ്തപ്പോള്‍ യുദ്ധത്തിന് പോകാതെ മാറിനിന്നവര്‍ കാരണങ്ങള്‍ ബോധിപ്പിച്ചു. അവര്‍ എണ്‍പതില്‍പരം വ്യക്തികളുണ്ടായിരുന്നു. അവര്‍ പറഞ്ഞ കാരണങ്ങള്‍ മുഖവിലക്കെടുത്ത് പ്രവാചകന്‍ അവര്‍ക്കുവേണ്ടി മാപ്പിനായി പ്രാര്‍ഥിക്കുകയും അവരുടെ രഹസ്യങ്ങള്‍ അല്ലാഹുവിന് വിട്ടുകൊടുക്കുകയും ചെയ്തു. കൂട്ടത്തില്‍ ഞാനും ചെന്ന് സലാം പറഞ്ഞു. ദേഷ്യഭാവത്തില്‍ തിരുമേനി ഒന്ന് മന്ദഹസിച്ചിട്ട് എന്നോട് വരൂ എന്ന് പറഞ്ഞു. നീ എന്തുകൊണ്ട് ഒഴിഞ്ഞുനിന്നു. ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, ലോകത്ത് മറ്റാരുടെയെങ്കിലും മുമ്പിലാണ് ഞാന്‍ ഈ ഇരിക്കുന്നതെങ്കില്‍ ഉപായം പറഞ്ഞ് രക്ഷപ്പെടാമായിരുന്നു. അത് സമര്‍ഥിക്കാനുള്ള കഴിവും എനിക്കുണ്ട്. അങ്ങയോട് കളവ് പറഞ്ഞ് തൃപ്തിപ്പെടുത്തിയാല്‍ അധികം വൈകാതെ അല്ലാഹു അങ്ങേക്ക് എന്നോട് അരിശമുണ്ടാക്കു മെന്നും എനിക്കറിയാം. ഞാന്‍ സത്യം തുറന്ന് പറഞ്ഞാല്‍ അതിന്റെ പേരില്‍ അങ്ങേക്ക് എന്നോട് വിരോധവുമുണ്ടാവാം. അല്ലാഹു സത്യം, എനിക്ക് യാതൊരു പ്രതിബന്ധവുമുണ്ടായിരുന്നില്ല. ഇതുകേട്ട നബിതിരുമേനി പറഞ്ഞു.’ഇവന്‍ സത്യം പറഞ്ഞു. പൊയ്‌ക്കോളൂ, നിന്നെപ്പറ്റി അല്ലാഹു ഒരു തീരുമാനം എടുക്കട്ടെ’.

താങ്കളെപ്പോലെ മറുപടി പറഞ്ഞവരാണ് മുറാറത്തുബ്‌നു റബീഉം ഹിലാലുബ്‌നു ഉമയ്യയും എന്ന് ബനൂസലമക്കാരായ ചിലര്‍ പറഞ്ഞു. ഇവര്‍ രണ്ടുപേരും ബദ്‌റില്‍ പങ്കെടുത്തുവരായിരുന്നു.

നബി തിരുമേനിയെ അനുഗമിക്കാതിരുന്ന ഞങ്ങള്‍ മൂന്നുപേരോടും സംസാരിക്കരുതെന്ന് തിരുമേനി ജനങ്ങളെ വിലക്കി. തുടര്‍ന്ന് അവര്‍ ഞങ്ങളെ ബഹിഷ്‌കരിച്ചു. ഭൂമിയില്‍ ഞാന്‍ അപരിചിതനാണെന്നുവരെ തോന്നിപ്പോയി. ഈ രീതിയില്‍ അന്‍പത് രാവുകള്‍ ഞങ്ങള്‍ പിന്നിട്ടു. എന്റെ കൂട്ടുകാര്‍ വീട്ടില്‍ തന്നെ ഇരിക്കുകയായിരുന്നു. എന്നാല്‍ ഞാന്‍ പള്ളിയില്‍പോയി നമസ്‌കരിക്കുകയും അങ്ങാടിയില്‍ പോവുകയും ചെയ്തു. അപ്പോഴൊന്നും ആരും തന്നെ എന്നോട് മിണ്ടിയില്ല. ബഹിഷ്‌കരണം നീണ്ടപ്പോള്‍ എനിക്ക് പ്രിയങ്കരനായ എന്റെ പിതൃവ്യപുത്രന്‍ അബൂഖതാദയുടെ വീട്ടിലെത്തി. സലാം ചൊല്ലിയെങ്കിലും അദ്ദേഹം സലാം മടക്കിയില്ല. അബൂഖതാദാ, അല്ലാഹുവിനെ മുന്‍നിര്‍ത്തി ഞാന്‍ താങ്കളോട് കേണപേക്ഷിക്കുന്നു: ഞാന്‍ അല്ലാഹുവിനെയും റസൂലിനെയും സ്‌നേഹിക്കുന്നുണ്ടെന്ന് താങ്കള്‍ക്കറിഞ്ഞുകൂടേ?. അദ്ദേഹം ഒന്നും മിണ്ടിയില്ല. മൂന്നാമത്തെ തവണയും ചോദിച്ചപ്പോള്‍ അല്ലാഹുവിനും റസൂലിനും അറിയാം എന്നുമാത്രം അദ്ദേഹം പറഞ്ഞു. ഇതുകേട്ടപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

നാല്‍പത് ദിവസം കഴിഞ്ഞപ്പോള്‍ നബി തിരുമേനിയുടെ ഒരു ദൂതന്‍ എന്റെടുക്കല്‍ വന്നു പറഞ്ഞു. ‘ഭാര്യയെ പിരിഞ്ഞിരിക്കാന്‍ അല്ലാഹുവിന്റെ റസൂല്‍ താങ്കളോട് കല്‍പിക്കുന്നു’. ഞാന്‍ അവളെ മൊഴി ചൊല്ലണോ?. എന്താണ് വേണ്ടത് എന്ന് ചോദിച്ചപ്പോള്‍ വേണ്ട പിരിഞ്ഞുനിന്നാല്‍ മതി, ഒരിക്കലും അവളെ സമീപിച്ചുപോകരുത് എന്നായിരുന്നു മറുപടി. ഇതേ നിര്‍ദേശവുമായി എന്റെ മറ്റു രണ്ടുകൂട്ടുകാരുടെയും അടുത്തേക്ക് ആളെ അയച്ചിരുന്നു. ഭാര്യയോട് ഞാന്‍ പറഞ്ഞു.’നീ നിന്റെ കുടുംബത്തിലേക്ക് പോയ്‌ക്കോളൂ, ഈ വിഷയത്തില്‍ അല്ലാഹുവിന്റെ തീരുമാനം വരുന്നതുവരെ അവിടെതന്നെ കഴിഞ്ഞോളൂ’.

ഞങ്ങളോട് ജനങ്ങള്‍ സംസാരിക്കരുതെന്ന് നബി വിലക്കിയിട്ട് ഇപ്പോഴേക്ക് അന്‍പത് രാത്രി പൂര്‍ത്തിയായി. പിറ്റേന്നുകാലത്ത് വീടിന്റെ മുകളില്‍ ഞാന്‍ ഫജ്ര്‍ നമസ്‌കരിച്ചു. അപ്പോഴതാ സില്‍അ് കുന്നിന്‍മേല്‍നിന്ന് ഒരാള്‍ അത്യുച്ചത്തില്‍ ഇപ്രകാരം വിളിച്ചുപറയുന്നു. ‘കഅ്ബുബ്‌നു മാലിക്ക് സന്തോഷിക്കൂ! അതുകേട്ട് ഞാന്‍ സുജൂദില്‍ വീണു. മോചനം സമാഗതമായി എന്നെനിക്ക് മനസ്സിലായി. അല്ലാഹു ഞങ്ങള്‍ക്ക് മാപ്പ് നല്‍കിയതായി ഫജ്ര്‍ നമസ്‌കരിച്ചപ്പോള്‍ പ്രവാചകന്‍ വിളംബരം ചെയ്തു. ഞങ്ങളെ സന്തോഷം അറിയിക്കാന്‍ ആളുകള്‍ പുറപ്പെട്ടു. അസ്‌ലമുകാരില്‍പെട്ട ഒരാള്‍ ആര്‍ത്തുവിളിച്ച് കുതിരപ്പുറത്ത് കുതിച്ചെത്തി. കുതിരയേക്കാള്‍ വേഗതയുണ്ടായിരുന്നു അയാളുടെ സന്തോഷത്തിന്. തിരുമേനിയുടെ അടുത്തേക്ക് പോകുന്ന വഴിയിലെല്ലാം, താങ്കള്‍ക്ക് അഭിനന്ദനം അല്ലാഹുവിന്റെ മാപ്പ് താങ്കള്‍ക്ക് ലഭിച്ചുവെന്ന് പറഞ്ഞ് ജനങ്ങള്‍ കൂട്ടംകൂട്ടമായി വന്ന് അഭിനന്ദിച്ചുകൊണ്ടിരുന്നു.

പ്രവാചകന്റെ അടുത്തെത്തി സലാം ചൊല്ലിയപ്പോള്‍ സന്തോഷത്തോടെ പ്രസന്നവദനനായി തിരുമേനി പറഞ്ഞു: ‘താങ്കളുടെ ഉമ്മ താങ്കളെ പ്രസവിച്ചതു മുതല്‍ കഴിഞ്ഞുപോയതില്‍വെച്ച് ഏറ്റവും നല്ല ഒരു ദിനംകൊണ്ട് താങ്കള്‍ സന്തോഷിക്കുക. ഞാന്‍ ചോദിച്ചു: ‘റസൂലേ, ഇത് അങ്ങയുടെ സ്വന്തം വകയാണോ അതോ അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ളതോ?’ അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ളതാണെന്ന് നബിതിരുമേനി മറുപടി നല്‍കി. ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ പശ്ചാത്താപത്തിന്റെ ഭാഗമായി എന്റെ സ്വത്ത് ഞാന്‍ അല്ലാഹുവിനും റസൂലിനും വിട്ടുതരുന്നു’. അപ്പോള്‍ പ്രവാചകന്‍ നിര്‍ദേശിച്ചു. ‘കുറച്ച് സ്വത്ത് താങ്കള്‍ വെക്കണം. അത് താങ്കള്‍ക്ക് നല്ലതാണ്’. ‘ഖൈബറിലെ എന്റെ ഓഹരി ഞാന്‍ വെക്കാം എന്ന് പറഞ്ഞു’. എന്നിട്ട് ഞാന്‍ പറഞ്ഞു: റസൂലേ സത്യം പറഞ്ഞതുകൊണ്ടു മാത്രമാണ് അല്ലാഹു എന്നെ രക്ഷപ്പെടുത്തിയത്. ജീവിച്ചിരിക്കുന്ന കാലത്തോളം ഞാന്‍ സത്യമേ പറയൂ എന്നത് എന്റെ പശ്ചാത്താപത്തിന്റെ ഒരു ഭാഗമാണ്.

‘നബിക്കും, വിഷമഘട്ടത്തില്‍ അദ്ദേഹത്തെ അനുഗമിച്ച മുഹാജിറുകള്‍ക്കും അന്‍സ്വാരികള്‍ക്കും അല്ലാഹു പൊറുത്തുകൊടുത്തു. അവരില്‍ ഒരു വിഭാഗത്തിന്റെ ഹൃദയങ്ങള്‍(സത്യമാര്‍ഗത്തില്‍ നിന്ന്) വ്യതിചലിക്കാറായ ശേഷം, അനന്തരം അവരുടെ പശ്ചാത്താപം അവന്‍ സ്വീകരിച്ചു. അവരോട് വളരെ വാത്സല്യമുള്ളവനും കരുണയുള്ളവനുമത്രെ അവന്‍. തീരുമാനമെടുക്കാതെ നിര്‍ത്തിയ ആ മൂവര്‍ക്കും അവന്‍ മാപ്പു നല്‍കി. വിശാലമായ ഭൂമി അവര്‍ക്ക് ഇടുങ്ങിയതായി. തങ്ങളുടെ മനസ്സുകള്‍ തന്നെ അവര്‍ക്ക് ദുര്‍വഹമായിത്തീര്‍ന്നു. അല്ലാഹുവിന്റെ ശിക്ഷയില്‍ അവനോടല്ലാതെ അഭയം തേടാനില്ലെന്ന് അവര്‍ക്ക് ബോധ്യമാവുകയും ചെയ്തു. പിന്നീട് അവരുടെ ഖേദം അവന്‍ സ്വീകരിച്ചു. ആ പശ്ചാത്താപബോധത്തില്‍ അവര്‍ ഉറച്ചുനില്‍ക്കാന്‍ വേണ്ടി. അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാവാരിധിയുമത്രെ. (9: 117,118)

ഇസ്‌ലാമിന്റെ ആവിര്‍ഭാവകാലത്ത് പ്രവാചകന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ ആദര്‍ശ എതിരാളികള്‍ പല മാര്‍ഗങ്ങളും സ്വീകരിച്ചിരുന്നു. വ്യക്തികളെ പീഡിപ്പിക്കല്‍, ജീവിതം ദുസ്സഹമാക്കല്‍, ഉന്‍മൂല നാശത്തിനായി പടയൊരുക്കം, നബിയെ തേജോഹത്യ ചെയ്യല്‍ തുടങ്ങിയ പലതും. പണവും പ്രതാപവും ആയുധങ്ങളും മാത്രമല്ല. സര്‍ഗശേഷിയും ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരില്‍ തിരിച്ചുവിട്ടു. അക്കാലത്തെ ഏറ്റവും വലിയ ആയുധമായിരുന്നു കവിത. സമൂഹ മനസ്സാക്ഷിയെ ചൂടുപിടിപ്പിച്ച് യുദ്ധത്തിലേക്ക് നയിക്കാനും തപ്ത ഹൃദയങ്ങളെ സാന്ത്വന തീരത്തേക്കാനയിക്കാനും കവിത അവര്‍ ഉപയോഗിച്ചിരുന്നു. സര്‍ഗശേഷി ഇസ്‌ലാമിനുവേണ്ടിയും പ്രവാചകനെ പ്രതിരോധിക്കാന്‍ വേണ്ടിയും ഉപയോഗിച്ച അനുഗൃഹീത കവികളില്‍ ഒരാളായിരുന്നു കഅ്ബുബ്‌നു മാലിക്. ഹസ്സാനുബ്‌നുസാബിത്, അബ്ദുല്ലാഹിബ്‌നുറവാഹ എന്നിവര്‍ മറ്റു രണ്ട് കവികള്‍.

പ്രവാചക വിയോഗത്തിനു ശേഷം നാല് പതിറ്റാണ്ട് ജീവിച്ച കഅ്ബ് തന്റെ പിന്‍തലമുറയിലേക്ക് പ്രവാചകാധ്യാപനങ്ങള്‍ എത്തിക്കുന്നതില്‍ ശ്രദ്ധ പതിപ്പിച്ചിരുന്നു. മുപ്പതിലേറെ ഹദീസുകള്‍ അദ്ദേഹത്തിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മുഴുവന്‍ പേര്: അബൂകഅ്ബില്‍ അന്‍സ്വാരി. പിതാവ്: മാലികുബ്‌നു അബീകഅ്ബിബ്‌നില്‍ഖൈല്‍. സ്വദേശം: മദീന. ഗോത്രം. ഖസ്‌റജ്. ഹിജ്‌റ 50 ലാണ് മരണം.

മുൻപത്തെ ലേഖനം കച്ചവടം: അരുതുകള്‍
അടുത്ത ലേഖനം ഉറക്കം

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History