ഹോം > അറബിക് കോളേജുകള്‍... > കേരളത്തിലെ അറബിക് കോളേജുകള്‍ 1

2 മിനിറ്റ് വായിച്ചില്ല

കേരളത്തിലെ അറബിക് കോളേജുകള്‍ 1

കേരളത്തിലെ അറബിക് കോളേജുകള്‍ ഇസ്‌ലാമിക വിജ്ഞാനവും അറബിക് ഭാഷാപഠനവും സമഗ്രമായി വളര്‍ത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. മതപഠനം, ഭാഷാശാസ്ത്രം, ഖുര്‍ആന്‍–ഹദീസ് പഠനം, ഫിഖ്‌ഹ്‌, തഫ്സീര്‍ എന്നിവയോടൊപ്പം ആധുനിക വിഷയങ്ങളും ഉള്‍പ്പെടുത്തി ഈ കോളേജുകള്‍ വിദ്യാഭ്യാസം നല്‍കുന്നു. കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ വളര്‍ച്ചയില്‍ അറബിക് കോളേജുകള്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. പണ്ഡിതന്മാരെയും അധ്യാപകരെയും സാമൂഹ്യ പ്രവര്‍ത്തകരെയും രൂപപ്പെടുത്തുന്നതില്‍ ഈ സ്ഥാപനങ്ങള്‍ വലിയ സംഭാവനകളാണ് നൽകുന്നത്.

അന്‍വാറുല്‍ ഇസ്‌ലാം അറബിക്‌കോളെജ്, കുനിയില്‍

വിദ്യാഭ്യാസത്തിലൂടെ നവോത്ഥാനം എന്ന ലക്ഷ്യംവെച്ച് ആരംഭിച്ച സ്ഥാപനമാണ് അന്‍വാറുല്‍ ഇസ്‌ലാം അറബിക് കോളെജ്. മലപ്പുറം ജില്ലയിലെ അരീക്കോടിന് അടുത്ത പ്രദേശമായ കുനിയില്‍ ആണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. കുനിയില്‍ പ്രദേശവാസികളായ നിര്‍ധനരും കര്‍ഷകരുമായ ആളുകളുടെ അധ്വാനത്തിന്റെ ഫലമാണ് അന്‍വാറുല്‍ ഇസ്‌ലാം എന്ന സ്ഥാപനം. കാര്‍ഷിക വൃത്തിയിലൂടെയും നാട്ടില്‍നിന്ന് സ്വരൂപിച്ചതും എല്ലാം ചേര്‍ന്ന പണം ഉപയോഗിച്ചാണ് അന്‍വാറുല്‍ ഇസ്‌ലാമിന് സ്ഥലം വാങ്ങുന്നതും 1962ല്‍ കോളെജ് സ്ഥാപിക്കുന്നതും.

അന്‍വാറുല്‍ ഇസ്‌ലാം ഇന്ന് വിവിധ കോഴ്‌സുകളുള്ള വലിയ സ്ഥാപനമാണ്. ഹുമാത്തുല്‍ ഇസ്‌ലാം സംഘമാണ് ഇന്ന് അന്‍വാറിന്റെ മേല്‍നോട്ടം നിര്‍വഹിക്കുന്നത്. ഒരു മദ്‌റസയായി തുടക്കം കുറിച്ച് ഉയരങ്ങളിലേക്കെത്തിയ ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നവരില്‍ ഏറ്റവും പ്രധാനി പി ടി മൊയ്തീന്‍കുട്ടി മൗലവി ആയിരുന്നു. ബി എ അഫ്ദലുല്‍ ഉലമാ, ബികോം, ഇസ്‌ലാമിക് ഫിനാന്‍സ് എന്നീ കോഴ്‌സുകളാണ് ഇവിടെയുള്ളത്. അബ്ദുല്ല ഫാറൂഖി, മോയിന്‍കുട്ടി മാഷ് കൊടിയത്തൂര്‍, ഹമീദ് ശര്‍വാനി, പ്രഫ. കെ നാസര്‍ (കാലടി സര്‍വകലാശാല സിന്‍ഡിക്കറ്റ് മെമ്പര്‍) എന്നിവര്‍ അന്‍വാറിന്റെ ശിഷ്യഗണത്തില്‍ പെട്ടവരാണ്.

വിലാസം:
അന്‍വാറുല്‍ ഇസ്‌ലാം അറബിക് കോളേജ്
കുനിയില്‍ പി.ഒ, കീഴുപറമ്പ്, അരീക്കോട്, പിന്‍: 673639, മലപ്പുറം, കേരള.
ഫോണ്‍: 0483 2858310
ഇ-മെയില്‍: anvarkuniyil@gmail.com
വെബ്‌സൈറ്റ്: http://www.aiacollege.org/

ഇസ്വ്‌ലാഹിയ കോളെജ്, ചേന്ദമഗലൂര്‍

ഇസ്വ്‌ലാഹിയ അസോസിയേഷനു കീഴില്‍ ചേന്ദമംഗലൂരില്‍ പ്രവൃത്തിക്കുന്നതാണ് ഇസ്വ്‌ലാഹിയ അറബിക് കോളേജ്. 1952 ല്‍ ഇസ്‌ലാമിയ മദ്‌റസയായി ആരംഭിച്ച ഈ വിദ്യാഭ്യാസ സ്ഥാപനം 1960 കളിലാണ് കോളേജ് തലത്തിലേക്ക് ഉയര്‍ത്തപ്പെടുന്നത്. 1967ല്‍ കോളേജിന് ഇസ്വ്‌ലാഹിയ എന്നു പുനര്‍നാമകരണം ചെയ്യപ്പെട്ടു.

മതവിദ്യാഭ്യാസരംഗത്തു മാത്രം മുസ്‌ലിം വിദ്യാര്‍ഥികള്‍ ഒതുങ്ങിക്കഴിയാന്‍ പാടില്ല എന്ന കെ.സി അബ്ദുല്ല മൗലവിയുടെ കാഴ്ച്ചപ്പാടാണ് ഈ കോളേജിന്റെ പിറവിക്കു കാരണം. ഇതിനായി മതവിദ്യാഭ്യാസത്തോടൊപ്പം മികച്ച രീതിയില്‍ ഭൗതിക വിദ്യാഭ്യാസവും നല്കുവാന്‍ കഴിയുന്ന ‘എ.ഐ.സി’ (ആര്‍ട്‌സ് ആന്‍ഡ് ഇസ്‌ലാമിക് കോഴ്‌സ്) എന്ന കോഴ്‌സാണ് പ്രധാനമായും ഇസ്വ്‌ലാഹിയ കോളേജ്, വിദ്യാര്‍ഥികള്‍ക്ക് നല്കുന്നത്.

കോളെജിനു പുറമെ ഇസ്വ്‌ലാഹിയ അസോസിയേഷനു കീഴിലായി ഹയര്‍ സെക്കന്ററി സ്‌കൂള്‍, അല്‍ ഇസ്വ്‌ലാഹ് ഓര്‍ഫനേജ്, വാദി റഹ്‌മ സീനിയര്‍ സെക്കന്ററി സ്‌കൂള്‍, അല്‍ ഇസ്വ്‌ലാഹ് ഇംഗ്ലീഷ് സ്‌കൂള്‍, ഇസ്വ്‌ലാഹിയ മീഡിയ അക്കാഡമി, സയനോറ ഹമീദ് അക്കാദമി എന്നീ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചു വരുന്നു.

ഇ.എന്‍ മുഹമ്മദ് മൗലവി, എസ്.എ റഷീദ്, കെ മൊയ്തു മൗലവി, യു.കെ ഇബ്‌റാഹീം മൗലവി എന്നിവര്‍ ഇസ്വ്‌ലാഹിയ കോളേജിലെ പ്രഗല്ഭ അധ്യാപകരായിരുന്നു. കെ.ടി ജലീല്‍, ഒ.അബ്ദുര്‍റഹ്‌മാന്‍ സാഹിബ്, സലാം കൊടിയത്തൂര്‍, കെ.എം ഷാജി, ഖാലിദ് മൂസ നദ്‌വി, സയ്യിദ് റംസാന്‍, ആര്‍ യൂസുഫ് സാഹിബ് തുടങ്ങി കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ ഒട്ടേറെ പ്രമുഖര്‍ ഇസ്വ്‌ലാഹിയയുടെ സന്തതികളാണ്.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മെച്ചപ്പെട്ട രീതിയിലുള്ളതാമസ സൗകര്യവും കോളേജിലുണ്ട്. ഇസ്വ്‌ലാഹിയ ക്യാമ്പസിലെ ‘മദ്‌റസത്തുല്‍ ബനാത്ത്’ഹോസ്റ്റല്‍ സൗകര്യത്തോടു കൂടെയുള്ള കേരളത്തിലെ ആദ്യ വനിതാ വിദ്യാലയമാണ്.

വിലാസം:

ഇസ്‌ലാഹിയ്യ കോളെജ്
ചേന്ദമംഗലൂര്‍, കോഴിക്കോട്
കേരള, ഇന്ത്യ
പിന്‍: 673602
ഇ-മെയില്‍: Islahiya@gmail.com
വെബ്‌സൈറ്റ്: www.islahiya.com
ഫോണ്‍: 0495 229 7159
9946578578

ഇസ്‌ലാമിയ്യ കോളേജ്, കുറ്റ്യാടി

വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളില്‍ പേരും പ്രശസ്തിയും നേടിയ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണ് കുറ്റ്യാടി. മലബാര്‍ സമരാനന്തരം കുറ്റ്യാടിയിലെത്തിയ എം അബ്ദുല്ലക്കുട്ടി മൗലവിയാണ് കുറ്റ്യാടിയിലെ വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ തുടക്കക്കാരില്‍ ഒരാള്‍. മൗലവിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സ്വലാഹുല്‍ ഇസ്‌ലാം സഭക്ക് കീഴില്‍ 1927 ല്‍ മദ്‌റസ ഇസ്‌ലാമിയ്യ നിലവില്‍ വന്നു. ഇതാണ് പിന്നീട് ഇസ്‌ലാമിയ്യ കോളേജായി വളര്‍ന്നത്. എം അബ്ദുല്ലക്കുട്ടി മൗലവിയായിരുന്നു കോളെജിന്റെ ആദ്യത്തെ പ്രിന്‍സിപ്പല്‍. 1980 കളില്‍ കോളെജില്‍ ആര്‍ട്‌സ് ആന്റ് ഇസ്‌ലാമിക് കോഴ്‌സ് ആരംഭിക്കുകയും നിരവധി ബാച്ചുകള്‍ പുറത്തിറങ്ങുകയും ചെയ്തു.

1999 ആകുമ്പോഴേക്കും ഈ കോഴ്‌സ് അവസാനിപ്പിച്ച് കെ.മൊയ്തു മൗലവിയുടെ നേതൃത്വത്തില്‍ കുല്ലിയ്യത്തുല്‍ ഖുര്‍ആന്‍ പ്രവര്‍ത്തനമാരംഭിച്ചു. പന്ത്രണ്ട് വര്‍ഷത്തോളം കുല്ലിയ്യത്തുല്‍ ഖുര്‍ആന്‍ വിജയകരമായി പ്രവര്‍ത്തിച്ചു. 2011ലാണ് കുല്ലിയ്യത്തുല്‍ ഖുര്‍ആന്റെ അവസാന ബാച്ച് പുറത്തിറങ്ങിയത്. മത-ഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ചു കൊണ്ടുള്ള പരീക്ഷണങ്ങള്‍ തകര്‍ന്നപ്പോഴാണ് ഇസ്‌ലാമിയ്യ കോളെജ് സോഷ്യോളജി അടിസ്ഥാനമാക്കിക്കൊണ്ടുള്ള ഇസ്‌ലാമിക പാഠ്യപദ്ധതിക്ക് രൂപം നല്കുന്നത്. ഇബ്‌നു ഖല്‍ദൂന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് സോഷ്യല്‍ സയന്‍സ് എന്നാണ് ഈ സംരഭത്തിന്റെ നാമം.

ഇസ്‌ലാമിയ്യ കോളേജിനു കീഴില്‍ ഐഡിയല്‍ കോളെജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ്, മദ്‌റസത്തുല്‍ ഖുര്‍ആന്‍, ഐഡിയല്‍ പബ്ലിക് സ്‌കൂള്‍, അല്‍ ഫിത്വ്‌റ ഇസ്‌ലാമിക് പ്രീ സ്‌കൂള്‍ എന്നിവയും നടന്നു വരുന്നു.

വിലാസം:

ഇസ്‌ലാമിയ്യ കോളെജ് കുറ്റ്യാടി,
കോഴിക്കോട്, കേരള,
പിന്‍:673508
ഫോണ്‍: 049602599030
09645187775
ഇ-മെയില്‍: collegeofquran@gmail.com
വെബ്‌സൈറ്റ്: www.retinstitutions.com

എ.ഐ.ഡബ്ല്യൂ.എ കോളെജ്, മോങ്ങം

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് മോങ്ങം പ്രദേശത്ത് മത പ്രബോധനത്തിനും വിദ്യാഭ്യാസത്തിനും നേതൃത്വം നല്കിയിരുന്ന സംഘടനയായിരുന്നു മോങ്ങം അന്‍വാറുല്‍ ഇസ്‌ലാം സംഘം. 1960 ലാണ് ഈ സംഘം സ്ഥാപിതമാവുന്നത്. മോങ്ങം സ്‌കൂളില്‍ മര്‍ഹൂം ചേങ്ങോടന്‍ ബീരാന്‍ മൊല്ലാക്കയും, പി.പി മമ്മത് കുട്ടി മൊല്ലാക്കയും നടത്തി വന്നിരുന്ന ഓത്തുപള്ളി, സംഘം ഏറ്റെടുക്കുകയും മദ്‌റസയായി നടത്താന്‍ ആരംഭിക്കുകയും ചെയ്തു.

1968 ല്‍ മദ്‌റസ വിപുലീകരിച്ച് 11 പെണ്കുട്ടികളാല്‍ കോളേജ് ആരംഭിച്ചു. യൂനിവേഴ്‌സിറ്റിയുടെ അംഗീകാരം ലഭിക്കുന്നതിന് കോളേജിന് സ്വന്തമായി വലിയ സ്ഥലം വേണമെന്ന് പ്രൊ.ജലീല്‍ സാഹിബ് കമ്മീഷന്‍, കോളെജിനെ അറിയിച്ചു. അന്‍വാറുല്‍ ഇസ്‌ലാം സംഘത്തിലെ അയമു ഹാജി താന്‍ താമസിക്കുന്ന സ്ഥലമടക്കം 11 ഏക്കര്‍ കോളേജിനു വേണ്ടി വഖ്ഫായി നല്കി. അങ്ങനെ കോളെജിന് താത്കാലിക അംഗീകാരം ലഭിച്ചു.

17.05.1972 ല്‍ നടന്ന അന്‍വാറിന്റെ യോഗം, കോളെജിനെ കേരള ജംഇയ്യത്തുല്‍ ഉലമായ്ക്ക് ഏല്പിച്ചു കൊടുക്കാന്‍ തീരുമാനമെടുത്തു. 1972 നവംബര്‍ 22 ന് കോളെജ് ജംഇയ്യത്തുല്‍ ഉലമ ഏറ്റെടുത്തു. 3 വര്‍ഷം മോങ്ങം മദ്‌റസയില്‍ തന്നെ കോളേജ് പ്രവര്‍ത്തനം തുടര്‍ന്നു. 1975 നവംബര്‍ മുതല്‍ അയമു ഹാജിയുടെ സ്ഥലത്ത് കേരളത്തിലെ ആദ്യത്തെ വനിതാ അറബിക് കോളേജ് പ്രവര്‍ത്തനം ആരംഭിച്ചു.

കോളേജിന്റെ തുടക്കത്തില്‍ എന്‍.കെ മുഹമ്മദ് മൗലവി, പി.മറിയം, തങ്ങള്‍ കുഞ്ഞു മദനി, വി.സി കുഞ്ഞഹ്‌മദ് മൗലവി എന്നിവര്‍ അധ്യാപകരായി സേവനമനുഷ്ഠിച്ചു.

ബി.മൊയ്തീന്‍ കുട്ടി ഹാജി, പി.കുഞ്ഞഹ്‌മദ് മൗലവി, എം.ശൈഖ് മുഹമ്മദ് മൗലവി, കെ.സി അബൂബക്ര്‍ മൗലവി, എം.സുഹ്‌റാബി, ടി.ആമിന ടീച്ചര്‍, അബ്ദുല്‍ ഖാദര്‍ കോയ തങ്ങള്‍ എന്നിവര്‍ വ്യത്യസ്ത കാലങ്ങളില്‍ കോളെജ് പ്രിന്‍സിപ്പല്‍മാരായിട്ടുണ്ട്.

ബി.എ അഫ്‌സലുല്‍ ഉലമ, എം.എ പോസ്റ്റ് അഫ്‌സലുല്‍ ഉലമ, ബി.എ എക്കണോമിക്‌സ് വിത്ത് ഇസ്‌ലാമിക് ഫിനാന്‍സ്, ബി.എ ഫംഗ്ഷണല്‍ അറബിക് എന്നീ കോഴ്‌സുകളാണ് കോളെജ് വിദ്യാര്‍ഥിനിള്‍ക്കായി നല്കുന്നത്. 11 കുട്ടികളെയും കൊണ്ട് ആരംഭിച്ച കോളെജില്‍ ഇപ്പോള്‍ നാനൂറിലേറെ വിദ്യാര്‍ഥിനികള്‍ പഠിക്കുന്നുണ്ട്.

വിലാസം:

എ.ഐ.ഡബ്ല്യൂ.എ കോളേജ്
മോങ്ങം പി.ഒ
മലപ്പുറം, കേരളം
പിന്‍:673642
ഫോണ്‍: +91 483 2772048
ഇ-മെയില്‍: aiwacollege@gmail.com
വെബ്‌സൈറ്റ്: http://www.aiwacollege.com

അന്‍സാര്‍ അറബിക് കോളേജ്, വളവന്നൂര്‍

വളവന്നൂര്‍ അന്‍സ്വാറുള്ള സംഘത്തിനു കീഴിലുള്ള അറബിക് കോളേജാണ് അന്‍സാര്‍ അറബിക് കോളേജ്. മലപ്പുറം ജില്ലയിലെ തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകള്‍ ഉള്‍ക്കൊള്ളുന്ന ജില്ലയുടെ പകുതിയോളം വരുന്ന പ്രദേശത്തെ ഏക എയ്ഡഡ് അറബിക് കോളേജാണ് അന്‍സാര്‍. അഫ്ദലുല്‍ ഉലമ പ്രിലിമിനറി, ബി.കോം വിത്ത് ഇസ്‌ലാമിക് ഫിനാന്‍സ്, ബി.എ അഫ്ദലുല്‍ ഉലമ, എം.എ അറബിക് തുടങ്ങിയ കോഴ്‌സുകളാണ് കോളെജിലുള്ളത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നൊളജി രംഗത്ത് വിദ്യാര്‍ഥികളെ നിപുണരാക്കാനുതകുന്ന വിശാലമായ കമ്പ്യുട്ടര്‍ ലാബ്, ആധുനിക സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിനുള്ള ഓഡിയോ വിഷ്വല്‍ ഹാള്‍, പി.എസ്.സി പരീക്ഷകള്‍ക്ക് കുട്ടികളെ സജ്ജരാക്കാനുതകുന്ന പ്രത്യേക പരിശീലനം, വിദ്യാര്‍ഥികളുടെ രചനാത്മകമായ കഴിവുകള്‍ വികസിപ്പിക്കുവാനുള്ള റൈറ്റേഴ്‌സ് ക്ലബ്ബ് & സ്പീക്കേഴ്‌സ് ഫോറം എന്നിവ കോളെജിന്റെ വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റങ്ങളില്‍ പെട്ടതാണ്.

2009 ല്‍ കോളേജിന് യു.ജി.സിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. അറബിക് കോളെജിനു പുറമെ അന്‍സ്വാര്‍ ഇഗ്ലീഷ് മീഡിയം സ്‌കൂള്‍, ദാറുല്‍ അന്‍സ്വാര്‍ അഗതി മന്ദിരം, മദ്‌റസത്തുല്‍ അന്‍സാര്‍ എന്നിവയും ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്നു.

വിലാസം:

അന്‍സാര്‍ അറബിക് കോളേജ്, വളവന്നൂര്‍
കടുങ്ങാത്തുക്കുണ്ട്, മലപ്പുറം
പിന്‍:676551
ഫോണ്‍: 04942547037
ഇ-മെയില്‍: principalaac@gmail.com
വെബ്‌സൈറ്റ്: http://ansararabiccollege.com

ഐ എച്ച് ഐ ആര്‍ അഴിഞ്ഞിലം

സമൂഹത്തെയും സമുദായത്തെയും നയിക്കാന്‍ പാണ്ഡിത്യവും ദീര്‍ഘവീക്ഷണവും സംഘാടന ശേഷിയുമുള്ള പ്രതിഭകളെ കണ്ടെത്തി അവരെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള എഡ്യൂക്കേഷന്‍ ഫൗണ്ടേഷനു കീഴില്‍ കോഴിക്കോട്, രാമനാട്ടുകരയ്ക്കടുത്ത അഴിഞ്ഞിലത്ത് ആരംഭിച്ച പ്രഥമ കാല്‍വെയ്പാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എഡുക്കേഷന്‍ ഇന്‍ ഇസ്‌ലാമിക് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് (ഐ എച്ച് ഐ ആര്‍). 2014 സെപ്തംബര്‍ പത്തിന് ഐ എച്ച് ഐ ആറിന്റെ ഉദ്ഘാടന കര്‍മം അലിഗര്‍ മുസ്‌ലിം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.പി.കെ അബ്ദുല്‍ അസീസ് നിര്‍വഹിച്ചു.

ആറു സെമസ്റ്ററുളുള്ള ദ്വിവത്സര ബിരുദാനന്തര ബിരുദ കോഴ്‌സാണ് ഐ എച് ഐ ആറില്‍ ഉള്ളത്. ബി.എ അഫ്ദലുല്‍ ഉലമയോ തത്തുല്യ യോഗ്യതയോ നേടിയ അപേക്ഷകരില്‍ നിന്ന് പ്രവേശനപ്പരീക്ഷയും അഭിമുഖവും മുഖേന തിരഞ്ഞെടുക്കപ്പെടുന്ന 15 പേര്‍ക്കാണ് ഇവിടെ പ്രവേശനം നല്‍കുന്നത്.

ഐ എച്ച് ഐ ആര്‍ വിദ്യാര്‍ഥികള്‍ പുറത്തിറക്കുന്ന ഈലാഫ് മാസിക വ്യത്യസ്തമാണ്. എഴുത്തും ഡിസൈനിംഗും ലേ ഔട്ടുമെല്ലാം നിര്‍വഹിക്കുന്നത് വിദ്യാര്‍ഥികള്‍ തന്നെയാണ്.

എഴുപതോളം വിധഗ്ധര്‍ അടങ്ങൂന്നതാണ് ഐ എച്ച് ഐ ആറിന്റെ ഫാക്കല്‍റ്റി. പണ്ഡിതന്മാര്‍, ഗ്രന്ഥകാരന്മാര്‍, വാഗ്മികള്‍, ഗവേഷകര്‍, ട്രെയിനേഴ്‌സ്, വിദ്യാഭ്യാസ രംഗത്തെ അമരക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരടങ്ങുന്ന ഈ അധ്യാപക വൃന്ദമാണ് ഐ എച്ച് ഐ ആറിനെ ലക്ഷ്യത്തിലേക്ക് നയിക്കുന്നത്. സി.പി ഉമര്‍ സുല്ലമി, ഡോ.ഹുസൈന്‍ മടവൂര്‍, ഡോ.പി.പി അബ്ദുല്‍ ഹഖ്, കെ.പി സകരിയ്യ, ഐ.പി അബ്ദുസ്സലാം, കെ.എം തരിയോട്, എം.എം നദ്‌വി എന്നിവര്‍ ഇതില്‍ പ്രധാനികളാണ്.

 

വിലാസം:

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എഡുക്കേഷന്‍ ഇന്‍ ഇസ്‌ലാമിക് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് (ഐ എച്ച് ഐ ആര്‍)
അഴിഞ്ഞിലം പി.ഒ
രാമനാട്ടുകര, കോഴിക്കോട്, കേരളം, ഇന്ത്യ.
പിന്‍: 673632
ഫോണ്‍:+91 483 2830044, 9447926608
ഇമെയില്‍: ihir.research@gmail.com
വെബ്‌സൈറ്റ്: www.ihir.co.in

ജാമിഅ മര്‍കസു സ്സഖാഫത്തിസ്സുന്നിയ്യ, കാരന്തൂര്‍

സമൂഹത്തിലെ പണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ഒരുപോലെ വിദ്യാഭ്യാസ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കാന്തപുരം എ.പി അബൂബക്ര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ 1978ല്‍ ആരംഭിച്ച സ്ഥാപനമാണ് മര്‍ക്കസു സ്സഖാഫത്തിസ്സുന്നിയ്യ. കോഴിക്കോട് ജില്ലയിലെ കാരന്തൂര്‍ പ്രദേശത്താണ് ഈ സ്ഥാപനം.

അനാഥാലയങ്ങള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, ശരീഅത്ത്, ഖുര്‍ആന്‍ പഠന കേന്ദ്രങ്ങള്‍, എഞ്ചിനീയറിംഗ് കോളേജ്, ഇംഗ്ലീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അന്തര്‍ ദേശീയ പാഠശാലകള്‍, വനിതാ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, ആശുപത്രികള്‍, വ്യാപാര സമുച്ചയങ്ങള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നതാണ് മര്‍കസു സ്സഖാഫത്തിസ്സുന്നിയ്യ. ഇരുപത്തിയഞ്ച് വിദ്യാര്‍ഥികളാല്‍ ആരംഭം കുറിച്ച മര്‍കസില്‍ ഇന്ന് നാല്പതിലധികം സ്ഥാപനങ്ങളിലായി 39000 കുട്ടികള്‍ പഠിക്കുന്നുണ്ട്.

പശ്ചിമ ബംഗാളില്‍ 160 സ്‌കൂളുകള്‍ അടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും മര്‍കസിന്റെ പ്രവര്‍ത്തനം നടന്നു വരുന്നു.

അല്‍ കാസിമിയ്യ യൂനിവേഴ്‌സിറ്റി ഷാര്‍ജ, അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി ഈജിപ്ത്, സൈതൂന യൂനിവേഴ്‌സിറ്റി ടുണീഷ്യ, ഹാതിഹ് സുലത്താന്‍ മെഹ്‌മെറ്റ് യൂനിവേഴ്‌സിറ്റി തുര്‍ക്കി, ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി മലേഷ്യ, ദാര്‍ അല്‍ മുസ്ത്വഫ യമന്‍, വേള്‍ഡ് ഇസ്‌ലാമിക് സയന്‍സ് ആന്‍ഡ് എഡ്യൂക്കേഷന്‍ യൂനിവേഴ്‌സിറ്റി ജോര്‍ദാന്‍, അലിഗര്‍ മുസ്‌ലിം യൂനിവേഴ്‌സിറ്റി ഡല്‍ഹി, ജാമിഅ ഹംദര്‍ദ് ഡല്‍ഹി, ജാമിഅ മില്ലിയ ഇസ്‌ലാമിയ്യ ഡല്‍ഹി, മൗലാനാ ആസാദ് നാഷണല്‍ ഉര്‍ദു യൂനിവേഴ്‌സിറ്റി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി മര്‍കസ് ധാരണ പത്രത്തില്‍ ഒപ്പു വെച്ചിട്ടുണ്ട്.

മര്‍കസിനു കീഴിലെ സ്ഥാപനങ്ങള്‍

1. College of Research in Islamic Studies(Thakhasus)
2. College of Islamic Theology(with equal status ofal Azhar)
3. College of Islamic Sharia(with equal status ofal Azhar)
4. College of Arabic Language (with equal status ofal Azhar)
5. College of Islamic Sharia(Muthawwal)
6. Markaz Pre- Graduate College (Mukhthasar)
7. Markaz College of Secondary Islamic Sciences
8. College of Law
9. College of Unani Medical Sciences
10. College of Arts and Science
11. Industrial & Technical Institute (ITI)
12. Markaz Garden Group of Institutions, Poonur
13. Madrasathu Imam Rabbani
14. Malik Deenar Islamic Centre(only for Huffaz),Parappilli
15. Khalfan Islamic Centre
16. College of Thahfeelul Quran, Karanthur
17. College of Thahfeelul Quran, Zaitun Valley
18. Khalfan College of Thahfeelul Quran, Koyilandi.
19. Quran Pre-School Project(Zharatul Quran)
20. Institute of Human Resources Activation & Management (IHRAM), Karanthur.
21. Markaz lingo-Club, Karanthur,
22. Markaz Handicraft Training Centre, Karanthur.
23. Rayhan Valley Campus, Karanthur.
24. Green Valley Campus, Maranchatti.
25. Markaz Girls Orphanage, Wayanad.
26. Emirates Home for Students of Kashmir, Karanthur.
27. Markaz Orphanage, Peralasseri, Kannur
28. Markaz Orphanage, Cheripoor, Palakkad.
29. Global Students Village, Poonur.
30. Zaitun Valley Campus.
31. Markaz Garden School of Management,Poonur.
32. Oasis Campus, Karanthur.
33. Hadiya Academy,Karanthur.
34. Khalfan Hadiya Academy,Koyilandy.
35. Banath Residential Education, Karanthur.

 

വിലാസം:

ജാമിഅ മര്‍കസു സ്സഖാഫത്തിസ്സുന്നിയ്യ
കാരന്തൂര്‍, കോഴിക്കോട്, കേരള
പിന്‍:673571
ഫോണ്‍:91495 2800427, 2800421
വെബ്‌സൈറ്റ്: www.markazonline.com
ഇ-മെയില്‍: info@markazonline.com

ജാമിഅ: സലഫിയ്യ, പുളിക്കല്‍

ഒരു സ്വതന്ത്ര യൂണിവേഴ്‌സിറ്റി ആയിത്തീരണമെന്ന സ്വപ്നത്തോടെയും ലക്ഷ്യത്തോടെയും യാത്ര തുടങ്ങിയ സ്ഥാപനമാണ് പുളിക്കല്‍ ജാമിഅ: സലഫിയ്യ. എന്നാല്‍ ചില നിയമ തടസ്സങ്ങള്‍മൂലം ഒരു സ്വതന്ത്ര സര്‍വകലാശാല ആയിത്തീരാന്‍ സാധിച്ചില്ല. എങ്കിലും ഒരു സര്‍വകലാശാലയെപ്പോലെത്തന്നെ നിരവധി കോഴ്‌സുകളും സ്ഥാപനങ്ങളുമായി ജാമിഅ: സലഫിയ്യ പടര്‍ന്നു പന്തലിച്ചു.

1988ല്‍ കെ എന്‍ എം ജനറല്‍ സെക്രട്ടറിയായിരുന്ന കെ പി മുഹമ്മദ് മൗലവിയാണ് സ്ഥാപനത്തിന് തുടക്കം കുറിച്ചത്. മതപ്രബോധകരെ വാര്‍ത്തെടുക്കാനുള്ള ദഅ്‌വ കോളെജ് ആയിട്ടായിരുന്നു തുടക്കം. ആ ലക്ഷ്യം സാക്ഷാത്കരിച്ചതിനൊപ്പം തന്നെ അനുബന്ധ കോഴ്‌സുകളും ജാമിഅ: സലഫിയ്യയില്‍ രൂപംകൊണ്ടു. ഹിഫ്ദ് കോഴ്‌സും അറബിക് കോളെജും ശരീഅ കോഴ്‌സുമെല്ലാം അതിന്റെ ഭാഗമായിരുന്നു. ഇന്ന് ഫാര്‍മസി കോളെജ്, ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് കോളെജ്, CBSE സ്‌കൂള്‍, മലബാര്‍ ഹോസ്പിറ്റല്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളും വിവിധ കോഴ്‌സുകളുമായി ജാമിഅ: സലഫിയ്യ തലയുയര്‍ത്തി നില്ക്കുന്നു.

വിലാസം:

ജാമിഅ സലഫിയ്യ പുളിക്കല്‍,
സലഫി ഗ്രാമം, പുളിക്കല്‍ പി.ഒ,
പിന്‍: 673637, മലപ്പുറം, കേരള.
ഫോണ്‍: 0483 2790108

ജാമിഅ നൂരിയ്യ, പട്ടിക്കാട്

കേരളത്തിലെ പ്രശസ്ത ഇസ്‌ലാം മത പഠന ബിരുദദാന കലാലയമാണ് 1963 ല്‍ സ്ഥാപിതമായ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ്. മുസ്‌ലിം നവോത്ഥാനത്തില്‍ തത്പരരായിരുന്ന പാണക്കാട് സയ്യിദ് പി.എം.എസ്.എ പൂക്കോയ തങ്ങളാണ് ഈ സ്ഥാപനത്തിന്റെ പുരോഗതിക്ക് നേതൃത്വം കൊടുത്തവരില്‍ പ്രമുഖന്‍. ബാപ്പുഹാജി എന്ന വ്യക്തിയാണ് ജാമിഅ സ്ഥാപിക്കുന്നതിന് 250 ഓളം ഏക്കര്‍ സ്ഥലവും സമ്പത്തും നല്കിയത്. മൗലവി ഫാസില്‍ ഫൈസി ബിരുദമാണ് കോളെജ് നല്കുന്നത്.

പ്രൊഫ.ആലികുട്ടി മുസ്ലിയാര്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, മുന്‍ കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പരേതനായ പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ മുതലായവര്‍ ഈ സ്ഥാപനത്തില്‍ നിന്ന് മൗലവി ഫാസില്‍ ഫൈസി ബിരുദം നേടിയവരില്‍ പ്രമുഖരാണ്.

വിലാസം:

ജാമിഅ നൂരിയ്യ പട്ടിക്കാട്
പട്ടിക്കാട് പി.ഒ
മലപ്പുറം ജില്ല.
പിന്‍:679325
ഫോണ്‍: 04933235917
ഇ-മെയില്‍: jamiyanooriya@gmail.com
വെബ്‌സൈറ്റ്: www.jamiyanooriya.org

ജാമിഅ ഇസ്‌ലാമിയ്യ, ശാന്തപുരം

1951ല്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയ്ക്കടുത്ത മുള്യാകുര്‍ശി അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയെ തദ്ദേശീയര്‍ ജമാഅത്തെ ഇസ്‌ലാമി സംഘടനയ്ക്ക് വിട്ടു കൊടുത്തു. പ്രസ്തുത മദ്‌റസ ‘ശാന്തപുരം ഇസ്‌ലാമിയ കോളെജ്’ എന്നു പുനര്‍ നാമകരണം ചെയ്തുകൊണ്ട് 1955ല്‍ കോളേജായി നിലവില്‍ വന്നു.

മത-ഭൗതിക വിജ്ഞാനീയങ്ങളെ കോര്‍ത്തിണക്കിയ ഒരു സിലബസ്സാണ് ഇവിടെ സ്വീകരിച്ചു പോരുന്നത്. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, അഖീദ, താരീഖ്, അദബ്, ബലാഗ, മന്‍ത്വിക്, നഹ്‌വ്, സ്വര്‍ഫ് തുടങ്ങിയവക്ക് പുറമെ ഇംഗ്ലീഷ്, ഉര്‍ദു, ഹിന്ദി, മലയാളം, ഭാഷകള്‍ കൂടി പഠിപ്പിക്കുന്നു. വിദ്യാര്‍ഥികളുടെ സര്‍ഗവാസനകളെ പുരോഗതിപ്പെടുത്താന്‍ മൂന്നു മാസംതോറും അല്‍ മജല്ല എന്ന പേരില്‍ ഒരു ത്രൈമാസിക കോളെജ് പുറത്തിറക്കുന്നുണ്ട്.

അബുല്‍ ജലാല്‍ മൗലവി, ടി.ഇസ്ഹാഖലി മൗലവി, കെടി അബ്ദുപ്പുമൗലവി, എന്‍.കെ അബ്ദുല്‍ ഖാദര്‍ മൗലവി, വടക്കാങ്ങര അബ്ദുല്‍ ഖാദര്‍ മൗലവി, എം.മുഹമ്മദ് മൗലവി, എന്‍.എം ശരീഫ് മൗലവി, പി.കെ അബ്ദുല്ല മൗലവി എന്നിവര്‍ ശാന്തപുരത്തെ അധ്യാപകരായിരുന്നു. ഒ.അബ്ദുര്‍റഹ്‌മാന്‍, സിദ്ദീഖ് ഹസന്‍, ടികെ ഉബൈദ്, ടി.കെ ഇബ്‌റാഹീം, വി.കെ ഹംസ എന്നിവര്‍ അല്‍ ജാമിഅയുടെ ശിഷ്യന്മാരാണ്.

2003ല്‍ ശാന്തപുരം സന്ദര്‍ശിച്ച ലോക മുസ്‌ലിം പണ്ഡിതന്‍ ഡോ.യൂസുഫ് അല്‍കറദാവി അല്‍ ജാമിഅയെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയായി പ്രഖ്യാപിച്ചു. അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി ഈജിപ്ത്, സൈതൂന യൂനിവേഴ്‌സിറ്റി ടുണീഷ്യ, ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി മലേഷ്യ, ഖത്തര്‍ യൂനിവേഴ്‌സിറ്റി, അല്‍ ഇമാം മുഹമ്മദ് ബിന്‍ സഊദ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി റിയാദ് തുടങ്ങിയവയുമായി അല്‍ ജാമിഅ ധാരണാ പത്രം ഒപ്പു വെച്ചിട്ടുണ്ട്.

ബി.സി.എ, ബി.എ ഇംഗ്ലീഷ്, ബി.എ ഇസ്‌ലാമിക് സ്റ്റഡീസ്, ബി.ബി.എ, ബി.കോം കമ്പ്യുട്ടര്‍ അപ്ലിക്കേഷന്‍, ബി.എസ്.സി സൈക്കോളജി, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി ജിയോഗ്രഫി, എം.എ ഇസ്‌ലാമിക് സ്റ്റഡീസ് എന്നീ കോഴ്‌സുകളാണ് അല്‍ ജാമിഅയില്‍ ഉള്ളത്.

വിലാസം:

അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ്യ
ശാന്തപുരം, പട്ടിക്കാട്, പി.ഒ
മലപ്പുറം, കേരള, ഇന്ത്യ
പിന്‍: 679325
ഫോണ്‍: 91 4933 270439, 270311, 270312
ഇ-മെയില്‍: mail@aljamia.net
വെബ്‌സൈറ്റ്: www.aljamia.net

ജാമിഅ നദ്‌വിയ്യ, എടവണ്ണ

1964 ജനുവരി 15 ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ 14 ആം വാര്‍ഷിക സമ്മേളനം കോഴിക്കോട് കിണാശ്ശേരിയില്‍ നടന്നു. ഇസ്വ്‌ലാഹീ പണ്ഡിതന്മാരുടെയും പരിഷ്‌കര്‍ത്താക്കളുടെയും ചിരകാല സ്വപ്നമായ ഒരു ഉന്നത പഠന കേന്ദ്രം സ്ഥാപിക്കണമെന്ന് സമ്മേളനത്തില്‍ നിര്‍ദേശിക്കപ്പെട്ടു.

എറണാകുളം ജില്ലയിലെ കളമശ്ശേരിയായിരുന്നു ജാമിഅക്ക് കണ്ടെത്തിയ സ്ഥലം. എന്നാല്‍ പിന്നീട് അലവി മൗലവിയുടെ താല്പര്യ പ്രകാരം അത് എടവണ്ണയിലേക്കു മാറ്റി. 1964 ആഗസ്റ്റ് 24 ന് ജാമിഅയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കപ്പെട്ടു. എ.അലവി മൗലവി, മുഹമ്മദ് അമാനി മൗലവി, ശൈഖ് മുഹമ്മദ് മൗലവി, എ.കെ അബ്ദുല്‍ ലത്തീഫ് മൗലവി, ടി.അബ്ദുല്ല സാഹിബ്, പ്രൊ. വി മുഹമ്മദ് തുടങ്ങിയവര്‍ ആദ്യ കാലഘട്ടത്തിലെ പ്രഗല്ഭ അധ്യാപകരാ യിരുന്നു.

14 വിദ്യാര്‍ഥികളുമായി എടവണ്ണ ചെറിയ പള്ളിയില്‍ ജാമിഅ ആരംഭം കുറിച്ചു. 1968 ല്‍ സാമ്പത്തിക പ്രതിസന്ധിയാല്‍ ഒരു വര്‍ഷം ജാമിഅ അടച്ചിടേണ്ടി വന്നു. 1969 ല്‍ ജാമിഅ ചെമ്പക്കുത്തിലെ വിശാലമായ സ്ഥലത്ത് പുനരാരംഭിച്ചു. പതിനെട്ട് വിദ്യാഭ്യാസ സ്ഥപനങ്ങളിലായി 3000 ത്തിലധികം വിദ്യാര്‍ഥികള്‍ ഇപ്പോള്‍ ഇവിടെ പഠിച്ചുകൊണ്ടിരിക്കുന്നു.

മദീന യൂനിവേഴ്‌സിറ്റി സുഊദി അറേബ്യ, അലിഗര്‍ യൂനിവേഴ്‌സിറ്റി ഡല്‍ഹി, ഹംദര്‍ദ് യൂനിവേഴ്‌സിറ്റി ഡല്‍ഹി എന്നിവയുമായി ജാമിഅ ധാരണാ പത്രത്തില്‍ ഒപ്പു വെച്ചിട്ടുണ്ട്.

ട്രെയിനിംഗ് കോളേജ്, ആര്‍ട്‌സ്&സയന്‍സ് കോളേജ്, ടീച്ചര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, തഹ്ഫീളുല്‍ ഖുര്‍ആന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, വൊക്കേഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ജാമിഅ നദ്‌വിയ്യ പബ്ലിക് സ്‌കൂള്‍, ജാമിഅ നദ്‌വിയ്യ ഇസ്‌ലാമിക് ഹയര്‍ സെക്കന്ററി സ്‌കൂള്‍, ജാമിഅ നദ്‌വിയ്യ വിമന്‍സ് അറബിക് കോളേജ് തുടങ്ങിയ സ്ഥപനങ്ങള്‍ ജാമിഅക്ക് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.

വിലാസം:

ജാമിഅ നദ്‌വിയ്യ
സ്വലാഹ് നഗര്‍
എടവണ്ണ, മലപ്പുറം
കേരള, ഇന്ത്യ
പിന്‍:676541
ഇ-മെയില്‍:
വെബ്‌സൈറ്റ്: jamianadwiyya.org
ഫോണ്‍: 0483 2700270

 

 

മുൻപത്തെ ലേഖനം കേരളത്തിലെ പഴയ പള്ളികള്‍-2
അടുത്ത ലേഖനം കേരളത്തിലെ അറബിക് കോളേജുകള്‍ 2

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History