ഹോം > വീക്ഷണം... > കുടുംബം; അനിവാര്യത ചോദ്യം ചെയ്യപ്പെടുമ്പോള്‍

1 മിനിറ്റ് വായിച്ചില്ല

കുടുംബം; അനിവാര്യത ചോദ്യം ചെയ്യപ്പെടുമ്പോള്‍

ഉള്ളടക്കം
എന്‍. പി. ഹാഫിസ് മുഹമ്മദ്
മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പ്രത്യേകിച്ച് സാമ്പത്തികമായി ഭേദപ്പെട്ട അവസ്ഥകളുള്ള കുടുംബങ്ങളില്‍ ഈയിടെ കണ്ടുവരുന്ന ഒരു പ്രവണത പല വിവാഹങ്ങളും നിശ്ചയാനന്തരം കല്ല്യാണ ചടങ്ങിന് കാത്തിരിക്കുന്നതിനിടയില്‍ നടക്കാതെ പോകുന്നു. അവയിലൊട്ടു മുക്കാലും വിവാഹങ്ങള്‍ കുടുംബ ജീവിത പങ്കാളിയെ കണ്ടെത്തി തീരുമാനിച്ച് പരസ്പരം ഉറപ്പിച്ചതാണ്. ചില ബന്ധങ്ങളില്‍ നിക്കാഹും കഴിഞ്ഞിരുന്നു. പ്രതിശ്രുത വരനോ വധുവോ ചിലപ്പോള്‍ രണ്ടുപേരുമോ പിന്‍വാങ്ങിയതാണ് വിവാഹ തകര്‍ച്ചയുടെ പൊതുകാരണം. അതിലേറെ അത്ഭുതപ്പെടുത്തുന്ന കാര്യം പല വിവാഹവും വേണ്ടെന്ന് വെക്കുവാന്‍ ഹേതുവായത് പെണ്‍കുട്ടികളുടെ ആശങ്കകളോ തീരുമാനമോ ആയിരുന്നുവെന്നതാണ്. കാരണങ്ങള്‍ പലതാവാം, പക്ഷെ ഒട്ടുമുക്കാലും വിവാഹത്തകര്‍ച്ചയില്‍ രക്ഷിതാക്കള്‍ക്ക് കാര്യമായ പങ്കൊന്നും ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത. കുടുംബങ്ങളില്‍ വിഷമസന്ധികളുണ്ടാക്കുന്ന ഈ പരിസമാപ്തി പുതിയൊരു കുടുംബ പ്രതിഭാസമാണെന്നതാണ് കേരളീയ ജീവിതത്തെ സംബന്ധിച്ചിടത്തോളമുള്ള വസ്തുത. താരതമ്യേന മറ്റ് സമുദായങ്ങളിലീ പ്രവണത കുറവാണെങ്കിലും ഇങ്ങിനെയൊരന്ത്യം നടമാടുന്നില്ലെന്നും പറഞ്ഞുകൂടാ.

കുടുംബ ബന്ധങ്ങളിലെ മാറ്റങ്ങള്‍

അരനൂറ്റാണ്ട് മുമ്പ് ഊഹിക്കാന്‍ പോലും സാദ്ധ്യതയില്ലാത്ത അനുഭവങ്ങള്‍ മലയാളികളുടെ കുടുംബബന്ധത്തോട് അനുബന്ധിച്ച് ഉണ്ടായിത്തുടങ്ങിയിരിക്കുന്നു. കുടുംബ സംഘര്‍ഷങ്ങളും കുടുംബ ശിഥിലീകരണങ്ങളും ദൈനംദിന ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നതിനാല്‍ പുതിയ സാഹചര്യങ്ങള്‍ പലരേയും അത്ഭുതപ്പെടുത്തുകയോ ആശങ്കപ്പെടുത്തുകയോ ചെയ്യാതായിരിക്കുന്നു. അസാധാരണത്വമേതും തോന്നാത്തവിധം കുടുംബബന്ധങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ സാധാരണമായിക്കൊണ്ടിരിക്കുന്നു. അത് മുതിര്‍ന്ന കുട്ടികളുള്ളവരുടെയും കല്യാണം കഴിഞ്ഞ് ഏറെക്കാലം കഴിയാത്തവരുടെയും വിവാഹ മോചനങ്ങളിലും ഇപ്പോള്‍ കുടുംബങ്ങളൊരുമിച്ച് തീരുമാനിച്ച് നാലഞ്ച് നാളുകള്‍ കൊണ്ട് അപ്രതീക്ഷിതമായുണ്ടാകുന്ന ഒന്നിക്കായ്മയുടെ സാമൂഹിക പരിസരങ്ങളിലും എത്തിനില്‍ക്കുന്നു.

രക്തബന്ധത്തിലൂടെയോ വൈവാഹിക ബന്ധത്തിലൂടെയോ അല്ലെങ്കില്‍ ഈ രണ്ട് ബന്ധങ്ങളിലൂടെയോ ഉണ്ടാക്കപ്പെടുന്ന ഒരു സംഘമാണ് കുടുംബം.

ആത്മബന്ധത്തിന്റെയും സ്ഥിരബന്ധത്തിന്റെയും പാരമ്യതയാണ് കുടുംബത്തെ മുമ്പ് കണക്കാക്കിയിരുന്നത്. ഇന്നും പൊതുവെ കുടുംബം ഇങ്ങിനെയായിരിക്കണമെന്നാണ് ആഗ്രഹിക്കപ്പെടുന്നത്. പരസ്പരാശയം, സ്‌നേഹം, പരിചരണം, വൈകാരികമായ അടുപ്പം, പരസ്പര സഹായം എന്നിവയിലടിയൂന്നിയ ഒരു കൂട്ടുജീവിതമാണ് കുടുംബം. മനുഷ്യര്‍ക്കിടയില്‍ ദീര്‍ഘകാലമായി നിലനില്ക്കുന്നതും, സുദൃഢമായിരിക്കുന്നതുമായ ബന്ധമായാണ് കുടുംബത്തെ പൊതുവെ കണക്കാക്കപ്പെടുന്നത്. ലൈംഗികബന്ധം, ഗര്‍ഭധാരണം, ഉല്‍പാദനം, ശിശുപരിപാലനം, സാമൂഹീകരണം എന്നീ ആവശ്യങ്ങള്‍ സഫലമായി നിറവേറ്റുന്നതിന്ന് ഇന്നും കുടുംബം ഏറ്റവുമിണങ്ങിയ സാമൂഹ്യസ്ഥാപനമാണെന്ന് സര്‍വ്വദേശിയമായി കണക്കാക്കപ്പെടുന്നു. മനുഷ്യരുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ പല ആവശ്യങ്ങളും പരമാവധി ഫലവത്തായി നിറവേറ്റിക്കൊടുത്തിരുന്നത് കുടുംബമാണ്. ഇന്നും ഇക്കാര്യത്തില്‍ പൂര്‍ണ്ണമായും പകരം വെക്കാന്‍ മറ്റൊരു സാമൂഹിക നിര്‍മ്മിതി മനുഷ്യര്‍ക്ക് രൂപപ്പെടുത്തിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഈ അനിവാര്യതയിലും ആഗോളാടിസ്ഥാനത്തില്‍ കുടുംബത്തിന്റെ ഘടനയും ധര്‍മ്മങ്ങളും (Structure & Functions) മാറ്റി മറിക്കപ്പെട്ടിരിക്കുന്നു. മലയാളി സമൂഹത്തിലും ഇക്കഴിഞ്ഞ അരനൂറ്റാïിനുള്ളില്‍ വന്ന്‌ചേര്‍ന്ന മാറ്റങ്ങളും പ്രശ്‌നങ്ങളും അതിനോടനുബന്ധിച്ച സംഘര്‍ഷങ്ങളും മറ്റൊന്നല്ല വ്യക്തമാക്കുന്നത്.

കുടുംബധര്‍മ്മങ്ങള്‍ കൈമാറുമ്പോള്‍

 

വ്യവസായ വല്‍ക്കരണവും നഗരവല്‍ക്കരണവും കുടുംബത്തിന്റെ അടിത്തറയിളക്കുമാറുള്ള മാറ്റി മറിക്കലുകള്‍ ഉണ്ടാക്കിയിരിക്കുന്നു. ഒരു കാലത്ത് ചിലസമുദായങ്ങളില്‍ കൂട്ടുകുടംബം മലയാളികള്‍ക്ക് ആഘോഷമായിരുന്നു. ഇന്ന് അവര്‍ക്ക് തന്നെ താങ്ങാനാവാത്ത ആഢംബരമായും ഗൃഹാതുരതയുടെ അടയാളമായും മാറിക്കഴിഞ്ഞിരിക്കുന്നു. നഗരജീവിതം, സൗകര്യങ്ങള്‍, കുടിയേറ്റം, കുട്ടികളുടെ സാമൂഹീകരണത്തിലുള്ള അമിത താല്‍പ്പര്യം തുടങ്ങിയവ അണുകുടുംബ (Nuclear Family) സമ്പ്രദായത്തെ ജാതിമത-നഗരഗ്രാമ ഭേദമന്യേ ഒരു ജീവിത ശൈലിയായി മാറ്റിയിട്ടുണ്ട്. കഴിഞ്ഞ നാലഞ്ച് ദശകങ്ങളിലെ കുടുംബ മാറ്റങ്ങള്‍ വളരെ പ്രകടമാണ്. കുടുംബത്തിന്റെ നിലനില്‍പ്പ് ചോദ്യം ചെയ്യുമാറ്, ഇക്കാലം വരെയും ചെയ്തു പോന്നിരുന്ന പല കുടുംബധര്‍മ്മങ്ങളും മറ്റ് സ്ഥാപനങ്ങളിലേക്കോ സംവിധാനങ്ങളിലേക്കോ കൈമാറ്റം ചെയ്തു കഴിഞ്ഞിരിക്കുന്നു. കുട്ടികളെ പരിപാലിക്കാനുള്ള ശൈശവ പരിരക്ഷാകേന്ദ്രങ്ങള്‍ സാധാരണമായിരിക്കുന്നു. സ്‌കൂളിനപ്പുറം, കിന്റര്‍ ഗാര്‍ഡന്‍, പ്രീപ്രൈമറി സ്‌കൂള്‍ തുടങ്ങിയവ സാമൂഹികരണത്തിന്റെ പുതിയ ഏജന്‍സികളായി മാറിയിക്കുന്നു. ഗര്‍ഭകാല ശ്രദ്ധ, പ്രസവം, വിദ്യാഭ്യാസം, ചികിത്സ, തൊഴില്‍ പരിശീലനം, വിവാഹം, സാമ്പത്തിക സഹായം തുടങ്ങി മരണാനന്തര ക്രിയകള്‍ വരെ ഔപചാരിക സംഘങ്ങളെയോ, സ്ഥാപനങ്ങളെയോ ആശ്രയിച്ചാണ് നടത്തപ്പെടുന്നത്. സ്‌കൂള്‍, കോളേജ്, യൂണിവേഴ്‌സിറ്റി, ശിശുപരിപാലന കേന്ദ്രം, ബാങ്ക്, ഹോസ്റ്റല്‍, ഇന്‍ഷ്വറന്‍സ് കമ്പനി, വൃദ്ധസദനം തുടങ്ങിയവ ഒരാളെ കുടുംബമില്ലാതെ തന്നെ ജീവിക്കാനുള്ള അവസ്ഥയിലേക്കാണ് കൊണ്ടുപോകുന്നത്.

വിവാഹജീവിതത്തിലെ പുതുരീതികള്‍

 

വിവാഹത്തെ തന്നെ പുതുസമൂഹം ഒരു കുടുംബ കാര്യമല്ലാതാക്കിത്തീര്‍ത്തിരിക്കുന്നു. ആലോചന, നിശ്ചയം, നടത്തിപ്പ് തുടങ്ങിയ വിവാഹ കാര്യങ്ങളിലൊന്നും തന്നെ പഴയ പോലെ കുടുംബത്തിന് നിര്‍വ്വഹണ സ്വാധീനമുണ്ടെന്ന് തോന്നുന്നില്ല. ഇഷ്ടവിവാഹങ്ങള്‍ സാധാരണമായിരിക്കുന്നു. വിവാഹമില്ലാതെ ഒന്നിച്ച് കഴിയുന്നവരുടെ (Living Together) എണ്ണം പെരുകുന്നു. വിവാഹത്തിലൂടെയല്ലാത്ത ലൈംഗിക ബന്ധവും, ചിലപ്പോള്‍ ഗര്‍ഭധാരണവും നമ്മുടെ നാട്ടിലും പ്രശ്‌നമല്ലാതാവുകയാണ്. ഒരു സ്ത്രീയുടെ അണ്ഡം ഒരു പുരുഷന്റെ ബീജവുമായി കൂട്ടിച്ചേര്‍ത്ത് മറ്റൊരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു കുട്ടിയാക്കി മാറ്റി പ്രസവിക്കുന്നതും ആവശ്യമെങ്കില്‍ നടപ്പില്‍ വന്നു കഴിഞ്ഞിരിക്കുന്നു. വിവാഹം തന്നെ അനിവാര്യമല്ലെന്ന് പലരും കരുതുകയും ജീവിതശൈലിയാക്കി മാറ്റുകയും ചെയ്തിരിക്കുന്നു. പരമ്പരാഗതമായി കൊണ്ടു നടക്കുന്ന മാതൃ പിതൃ സങ്കല്‍പങ്ങളും കുടുംബബന്ധങ്ങളും ഇന്ന് പലരാലും ചോദ്യം ചെയ്യപ്പെട്ട് കഴിഞ്ഞിരിക്കുന്നു.

വിദ്യാഭ്യാസം, തൊഴില്‍, വിവാഹം, ഗര്‍ഭധാരണം, എന്നിവയില്‍ സ്ത്രീകള്‍ക്ക് പൊതുവെ മറ്റൊരു കാലത്തും ഇല്ലാത്ത സ്വാതന്ത്ര്യമുണ്ട്. സ്ത്രീകള്‍ തൊഴില്‍ ചെയ്ത് വരുമാനക്കാരാവുന്നതോടെ കുടുംബകാര്യങ്ങളില്‍ കൂടുതല്‍ പങ്കാളിത്തമുള്ളവരായിത്തീരുകയാണ്. കുടുംബകാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ നിഷേധിക്കാനാവാത്ത പങ്ക് ഇന്ന് സ്ത്രീകള്‍ക്കുണ്ട്. ഇതുവഴി കുറേക്കാലമായി വേരുറച്ച് കിടന്നിരുന്ന കുടുംബജീവിതത്തിലെ പല പുരുഷധര്‍മ്മങ്ങളേയോ അവകാശങ്ങളേയോ ആണ് കാലം ചോദ്യം ചെയ്തു കഴിഞ്ഞിരിക്കുന്നത്. കുടുംബത്തിന്റെ പരമ്പരാഗത ഘടന മാറ്റിമറിക്കപ്പെടുന്നു എന്നത് ഒരു വസ്തുതയാണ്.

കുടുംബപ്രശ്‌നങ്ങളുടെ കാലം

 

കുടുംബത്തിന്റെ ഘടനയിലും ധര്‍മ്മങ്ങളിലും വന്ന മാറ്റങ്ങള്‍ സ്വാഭാവികമായ ഒരു പരിണതിയാണ്. സാമൂഹിക ചുറ്റുവട്ടത്തിന്റെ മാറ്റിമറിക്കലുകളില്‍ നിന്നുണ്ടായ ക്രമാനുസൃതമായ വ്യതിയാനമാണിതെന്ന് മനസ്സിലാക്കാന്‍ സാധിക്കും. അത്‌കൊണ്ട് തന്നെ മറ്റേത് കാലത്തേക്കാളും കൂടുതലായി കുടുംബം ഇന്ന് പലവിധ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. കുടുംബ സംഘര്‍ഷങ്ങളും കുടുംബ ശിഥിലീകരണവും കൂടിയിരിക്കുന്നു. വിവാഹമോചനങ്ങള്‍ സാധാരണമാകുന്നു. മഹാനഗരങ്ങളിലെന്ന പോലെ കേരളം മുഴുക്കെ ഈ പ്രശ്‌നങ്ങള്‍ പടര്‍ന്ന് കേറുന്നണ്ട്. മുപ്പത് വയസ്സിന് താഴെയുള്ളവരുടെ വിവാഹമോചനം ക്രമാതീതമായ വിധം ഏറി വരുന്നതായി കുടുംബകോടതികളില്‍ നിന്നുള്ള സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇരുവരുടെയും അനുവാദത്തോടെയുള്ള വിവാഹമോചനം, കുടുംബത്തിനുണ്ടായിരുന്നു എന്ന് കരുതിയിരുന്ന സ്ഥിരതയും സുദൃഢതയും തകര്‍ത്തിരിക്കുന്നു. കേരളത്തിലെ വിവാഹമോചനവും വിവാഹ സംഘര്‍ഷങ്ങളും കുടുംബകോടതിയിലും കൗണ്‍സലിങ്ങ് സെന്ററിലുമെത്തുന്നതിന്റെ കണക്കുകളറിയുമ്പോള്‍ ഞട്ടിപ്പിക്കും വിധം ഉയര്‍ന്നിട്ടുണ്ട്.. കുടുംബകോടതിയിലെത്താത്ത കേസ്സുകള്‍, കൗണ്‍സലിങ്ങിനെത്താത്ത പ്രശ്‌നങ്ങള്‍ ഇതിനപ്പുറം ഉയര്‍ന്ന് നില്‍ക്കുന്നു. വിവാഹം നേടി സ്വതന്ത്രമായിരിക്കുന്നവരും, പുനര്‍വിവാഹം നടത്തുന്നവരും ഇന്ന് എണ്ണത്തില്‍ കൂടുതലാണ്. അതിലേറെയാണ് സംഘര്‍ഷത്തിനടിപ്പെട്ട കുടുംബങ്ങളുടെയും അവര്‍ക്കിടയില്‍ ഞെരിഞ്ഞമരുന്ന കുട്ടികളുടെയും എണ്ണം.

കൗണ്‍സലിങ്ങ് റൂമിലെത്തുന്ന ഭാര്യ-ഭര്‍ത്തൃസംഘര്‍ഷങ്ങള്‍ ആശങ്കയുണര്‍ത്തുംവിധം വൈവിധ്യ-വൈരുദ്ധ്യ ഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഭാര്യയറിയാതെ അന്യദേശക്കാരിയെ വിവാഹം കഴിച്ചതറിഞ്ഞ് മാനസികമായി അകന്ന് ഒരേ വീട്ടില്‍ കഴിയുന്ന ഭാര്യഭര്‍ത്താക്കന്മാര്‍, ഭര്‍ത്താവില്‍ നിന്നുള്ള പീഢനങ്ങള്‍ക്ക് മറുപടിയായി പഴയ കാമുകനെ ഇന്റര്‍നെറ്റിലൂടെ കïെത്തി ആശ്വസിച്ച ഭാര്യ, ഭര്‍ത്താവിനെ അമ്മാവനെന്ന് പറഞ്ഞ് അവിവാഹിതയായി നടിച്ച് ഇന്റര്‍നെറ്റിലൂടെ രണ്ട് കാമുകന്മാരെ ഒരേ സമയം കൊണ്ടുനടന്ന ഭാര്യ, മകന്റെ സ്വസ്ഥ കുടുംബജീവിതം തകര്‍ക്കാന്‍ പലവിധ കുതന്ത്രങ്ങള്‍ മെനയുകയും മകന്റെ മുന്നില്‍ നല്ല നടപ്പുകാരിയായി കഴിയുകയും ചെയ്യുന്ന അമ്മായിയമ്മ, വ്യവഹാര ശിഥിലീകരണത്താല്‍ (Behavioural Disorder) ഭാര്യയോടും മക്കളോടും മാത്രം ക്രൂരമായിപ്പെരുമാറുന്ന ഭര്‍ത്താവ് എന്നിങ്ങനെയുള്ളവര്‍ കൗണ്‍സലിങ്ങിനായെത്തിയത് കുടുംബശിഥിലീകരണത്തിന്റെ വൈവിധ്യാവസ്ഥകളാണ് അറിയിക്കുന്നത്. ഇതിനപ്പുറമാവണം യാഥാര്‍ത്ഥ്യം. മറ്റൊരു വിവാഹത്തിന് മാര്യേജ് ബ്യൂറോയില്‍ രജിസ്റ്റര്‍ ചെയ്തു ഭാര്യയേയും മക്കളേയും നീര്‍ക്കെട്ടില്‍ വീഴ്ത്തി കൊല ചെയ്യുകയോ, ഭര്‍ത്താവിനെ കൊല ചെയ്ത് കഷണങ്ങളാക്കി കവറിലിട്ട് സൂട്ട്‌കേസില്‍ കൊണ്ടുനടക്കുകയോ ചെയ്തവര്‍ ദിനപത്രങ്ങളിലും ടെലിവിഷനിലും വരുന്ന വാര്‍ത്തകള്‍ക്കപ്പുറം നമ്മുടെ കുടുംബങ്ങളിലേക്കും ഇഴഞ്ഞിഴഞ്ഞെത്തിക്കൊണ്ടിരിക്കുന്നു.

സംഘര്‍ഷങ്ങളില്‍ ഒരേ വീട്ടില്‍ രണ്ട് ദ്വീപുകളിലായി കഴിയുന്ന കുടുംബങ്ങളാണ് മലയാളികളുടേയും വര്‍ത്തമാന ദുരന്തങ്ങളിലൊന്ന്. കുട്ടികളായതു കൊണ്ട് മറ്റൊരു പോംവഴിയുമില്ലെന്ന് കരുതി ഒരേ വീട്ടില്‍ വേര്‍പിരിഞ്ഞിരിക്കുന്നവരുടെ കണക്കെടുപ്പ് നടത്തുക എളുപ്പമല്ല. സംഘര്‍ഷത്തിന് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ കുറവാണ്. പ്രശ്‌ന പരിഹാരം ആരായാവുന്ന മനഃശാസ്ത്രപരമായ ഇടപെടലുകള്‍ക്ക് പലരും തയ്യാറാകുന്നുമില്ല. പലപ്പോഴും കുടുംബാംഗങ്ങളുടെ അപക്വവും വൈകാരികവുമായ ഇടപെടലുകളാല്‍ കുടുംബസംഘര്‍ഷം കുറയുന്നില്ല. പ്രശ്‌നങ്ങളെ തലവിധിയോ ഈശ്വരനിശ്ചയമോ ആയി കണക്കാക്കി എരിയുന്ന കനല്‍ക്കൂനയില്‍ സ്വയം പൊള്ളലേല്‍പ്പിച്ച് കൊണ്ടിരിക്കുന്നു. എരിയുന്ന കുടുംബാന്തരീക്ഷം കുട്ടികളുടെ ഭാവിജീവിതത്തെ സാരമായി ബാധിക്കുന്നു.

കുടുംബത്തിന്റെ അനിവാര്യത ചോദ്യം ചെയ്യുമ്പോള്‍

 

കുടുംബബന്ധം നിറവേറ്റുന്ന മാനസികവും സാമൂഹികവുമായ ധര്‍മ്മങ്ങളാണ് ഈ സാമൂഹ്യസ്ഥാപനത്തെ വിവിധ സമൂഹങ്ങളില്‍ നൂറ്റാïുകളായി ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തലത്തില്‍ നില നിര്‍ത്തിക്കൊണ്ടിരിക്കുന്നത്. സഹവര്‍ത്തിത്വത്തിലൂടെയുള്ള ആശ്വാസവും സ്വസ്ഥതയുമാണ് പൊതുവെ കുടുംബം പ്രദാനം ചെയ്തിരുന്നത്. ജീവിക്കാനുള്ള സാര്‍ത്ഥകമായ താല്‍പ്പര്യമാണ് കുടുംബം നിര്‍വ്വഹിച്ച് പോന്നിരുന്നത്. ആഗ്രഹിക്കാത്ത കാര്യങ്ങള്‍ മുന്നിലെത്തുമ്പോഴും സ്വപ്നങ്ങള്‍ പലതും തകര്‍ന്നു വീഴുമ്പോഴും ജീവിതത്തില്‍ പ്രതീക്ഷകളോടെ മുന്നോട്ട് പോകുവാന്‍ പ്രേരണ നല്‍കിയത് കുടുംബമാണ്; നല്‍കേണ്ടതും കുടുംബമാണ്. ഇന്ന് ഈ കൃത്യനിര്‍വ്വഹണം പല കുടുംബങ്ങളില്‍ നിന്നും ഉണ്ടാകുന്നില്ല എന്നതും ഒരു വസ്തുതയാണ്. സഹജീവികള്‍ നല്‍കുന്ന സുരക്ഷിതത്വം കുടുംബത്തില്‍ നിന്ന് ലഭിക്കുന്ന പ്രധാനപ്പെട്ട ലക്ഷ്യസഫലീകരണമായിരുന്നു. വിഷമ സന്ധികളില്‍ ഈ സുരക്ഷിതത്വം ഇപ്പോഴും പ്രദാനം ചെയ്യാന്‍ കഴിയുന്നു എന്നതിനാല്‍ തന്നെയാണ് കുടുംബം ഒരു സാര്‍വ്വദേശീയമായ യാഥാര്‍ത്ഥ്യമാക്കി ഏറെക്കുറെ നിലനിര്‍ത്തപ്പെടുന്നത്. പരസ്പര സഹവര്‍ത്തിത്വം കൂട്ടുജീവിതത്തിന്റെ അടിത്തറയാക്കി മാറ്റുന്ന സാമൂഹ്യഘടകം ഇന്നും കുടുംബം തന്നെയാണ് എന്നാല്‍ സാമൂഹികബന്ധത്തെ സാര്‍ത്ഥകവും ഫലവത്തുമാക്കിയിരുന്ന കുടുംബത്തിന്റെ അസ്ഥിവാരത്തെ തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യങ്ങളാണ് ഇന്ന് ആരും ക്ഷണിക്കാതെ വന്നെത്തുന്നത്.

കുടുംബ ശിഥിലീകരണവും സമുദായങ്ങളും

 

മതങ്ങള്‍ കുടുംബത്തിന് പരിപാവനതയും പരമ പ്രാധാന്യവും നല്‍കിയിട്ടുണ്ട്. കുടുംബത്തെ പരമ പ്രാധാന്യമുള്ള കേന്ദ്രബിന്ദുവാക്കി മതങ്ങള്‍ രൂപകല്‍പന ചെയ്യുന്നു. വിശ്വാസാധിഷ്ഠിതമായ ഒരു സമൂഹത്തിന്റെ നിര്‍മ്മിതിയില്‍ കുടുംബം അതിപ്രധാനമായ പങ്ക് വഹിക്കുന്നണ്ട്. കുട്ടികളുടെ സാമൂഹീകരണം സുസാധ്യമാക്കുന്നത് സുദൃഢമായ ഒരു കുടുംബബന്ധത്തിന്റെ ചുറ്റുവട്ടത്ത് നിന്നാണ്. വ്യക്തിയുടെ സദാചാര ബോധത്തേയും ചിട്ടയോടുകൂടിയ ജീവിതത്തേയും ഉണ്ടാക്കിയെടുക്കുന്നതില്‍ കുടുംബത്തിന് നിര്‍ണ്ണായകമായ പങ്കുണ്ടെന്ന് മതങ്ങള്‍ കരുതുന്നു. കുടുംബത്തിന്റെ ഫലവത്തായ നിലനില്‍പ്പില്‍ നിന്നാണ് ആരോഗ്യകരമായ സാമൂഹികാവസ്ഥ കെട്ടിപ്പടുത്തപ്പെടുന്നതെന്ന് വിശുദ്ധ വചനങ്ങള്‍ രേഖപ്പെടുത്തിയിട്ടുമുണ്ട് എന്നാല്‍ ഒരു മതവിഭാഗത്തിനും കേരളത്തിലെ കുടുംബ വ്യവസ്ഥയില്‍ വരുത്തിയ മാറ്റങ്ങളെ തടയാനുമായിട്ടില്ല.

ഇന്ന് സമുദായ സംഘടനകളും സ്ഥാപനങ്ങളും തങ്ങളുടെ പ്രബോധന പ്രവര്‍ത്തന പരിപാടികളില്‍ കുടുംബത്തിന്റെ ആരോഗ്യം നില നിര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നില്ല. കുടുംബത്തിന്റെ അനിവാര്യതയും പരിശുദ്ധിയും അറിയിക്കുന്നതിന് പരമ്പരാഗതവും അശാസ്ത്രീയവുമായ മാര്‍ഗ്ഗങ്ങളാണ് മതങ്ങള്‍ പൊതുവെ സ്വീകരിക്കുന്നത്. മതപാഠങ്ങള്‍ സ്വാംശീകരിക്കാന്‍ സാധിക്കാത്തവിധം ചുറ്റുവട്ടം തീവ്രതരമായി പുതിയ തലമുറയെ ബാധിക്കുന്നുïെന്ന് മതസ്ഥാപനങ്ങള്‍ തിരിച്ചറിയുന്നില്ല. മാധ്യമങ്ങളും ചലച്ചിത്രവുമൊക്കെ ഉïാക്കുന്ന സ്വാധീനങ്ങളെ അഭിമുഖീകരിക്കാനോ ചെറക്കാനോ ഉള്ള യാതൊരുവിധ ബോധവല്‍ക്കരണ പരിശീലന പരിപാടികളും മതസംഘടനകളോ സഭകളോ ഫലപ്രദമായി സംഘടിപ്പിക്കുന്നില്ല. കേരളത്തില്‍ ഇക്കാര്യത്തില്‍ ഇടപെടലുകള്‍ നടത്തുന്നത് ക്രൈസ്തവസഭ മാത്രമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. അതും എത്രത്തോളം ശാസ്ത്രീയവും ഫലപ്രദവുമാണെന്ന് പഠനം നടത്തിയിട്ടുണ്ടോ എന്നറിയില്ല.

മൂല്യങ്ങള്‍ നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍, അവയുടെ ആന്തരികവല്‍ക്കരണം (Internalisation) സാദ്ധ്യമാക്കുന്ന സംവിധാനങ്ങളും രീതികളുമാണ് നടപ്പില്‍ വരുത്തേണ്ടത്. മൂല്യനിഷേധവും സദാചാര ലംഘനവും പുതിയ തലമുറയുടെ വിശേഷഭാവമാണെന്ന് ആരോപിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ മൂല്യ നിരാകരണം പുതു തലമുറയില്‍ നിന്ന് മാത്രമാണോ ഉണ്ടാകുന്നത് എന്നാലോചിക്കേണ്ടതുണ്ട്. മധ്യവയസ്‌കരേയും വൃദ്ധരേയും ഇക്കാര്യത്തില്‍ നിന്ന് മാറ്റി നിര്‍ത്താനാവുമോ? ഇത്തരമൊരു മാറ്റത്തെ, പ്രതിരോധിക്കാന്‍ സമുദായ സംഘടനകള്‍ എന്താണ് ചെയ്യുന്നത്? പ്രഭാഷണ പരിപാടികള്‍ക്കും ഉപദേശ മാര്‍ഗ്ഗങ്ങള്‍ക്കുമപ്പുറം മറ്റെന്ത് പരിപാടികളാണ് കുടുംബത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സമുദായങ്ങളില്‍ നിന്നുണ്ടാകുന്നത്? സമുദായ സംഘടനകളുടെ പ്രബോധന മാര്‍ഗ്ഗങ്ങളില്‍ നിന്ന് കുടുംബത്തിന്റെ നിലനില്‍പ്പ് ഉപേക്ഷിച്ചുവെന്നു കരുതിക്കൂടാ, പക്ഷേ ഫലപ്രദമായ ഇടപെടല്‍ നടത്തപ്പെടുന്നില്ല എന്നതാണ് വസ്തുത. സമൂഹത്തെ മൊത്തം ബാധിക്കുന്ന ആര്‍ത്തിയും ആസക്തിയും മനുഷ്യവ്യവഹാരത്തെ അടിമേല്‍ മറിക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ കുടുംബ ബന്ധങ്ങളിലും പ്രതിഫലിക്കുന്നു. പ്രകടനപരത, ആഡംഭരത്വം, ധൂര്‍ത്ത് തുടങ്ങിയ വ്യവഹാരഭാവങ്ങള്‍ കുടുംബഘടനയെയും ബാധിക്കുന്നുണ്ട്. വ്യവഹാരപരമായ ശിക്ഷണം നല്‍കുന്നതില്‍ വിദ്യാലയവും മതപാഠശാലകളും സമുദായ സംഘടനകളും ശാസ്ത്രീയവും ഫലപ്രദവുമായ ഇടപെടലുകള്‍ നടത്തേണ്ടതിന്റെ ആവശ്യകതയാണ് പുതിയ കാലം വിളംബരം ചെയ്യുന്നത്. പ്രാദേശികാടിസ്ഥാനത്തിലുള്ള കുടുംബസുരക്ഷിത കേന്ദ്രങ്ങള്‍ ഇന്ന് അനിവാര്യമായി മാറിയിരിക്കുന്നു. സമൂഹശാസ്ത്രം, മനഃശാസ്ത്രം, സോഷ്യല്‍ വര്‍ക്ക്, കൗണ്‍സലിങ്ങ് എന്നീ സാമൂഹിക–വ്യവഹാര ശാസ്ത്രശാഖകളുടെ പാഠങ്ങളും പ്രയോഗങ്ങളും പല തലങ്ങളിലും പ്രയോജനപ്പെടുത്തുമ്പോള്‍ കുടുംബത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഫലപ്രദമായ ചില അനുരണനങ്ങളെങ്കിലും ഉണ്ടാകാതിരിക്കില്ല.
മുൻപത്തെ ലേഖനം നിലപാട് 2023
അടുത്ത ലേഖനം ചികിത്‌സയെക്കാള്‍ വലിയ സാന്ത്വനം

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History